6/06/2013

സമാധാനം സർവ്വധനാൽ പ്രധാനം







 https://www.facebook.com/rj.oso1


 ഭൗതീകമായി   സമ്പന്നനായിക്കഴിയുമ്പോൾ   മനുഷ്യൻ  സ്വയം അറിയുന്ന ഒരു സത്യമാണ്   സമ്പത്തിനേക്കാൾ വലുതാണ് (മന ) സമാധാനം (ശാന്തി ) എന്നത്‌.

ഈസത്യം അറിയാൻ സമ്പന്നന്‌ ബുദ്ധി മാത്രം പോര, സ്വബോധവും  വേണം.

മനസ്സമാധനം   എന്ന  പ്രയോഗം തന്നെ തെറ്റാകുന്നു.

മനസ്സ് ഒരു പ്രവർത്തി യാണ്.

പ്രവർത്തി  ചെയ്യുന്ന കർത്താവ് (ഞാൻ) ഒരവസ്ഥയാണ്. ഇതിന് രണ്ട് സാധ്യതകളുണ്ട്.

ഒന്ന് മാനുഷീകം (Human). രണ്ട് ദൈവീകം (divine )

ഒന്നാമത്തെ ഞാൻ വികാരങ്ങളുടെ (ആഗ്രഹങ്ങളുടെ ) ആൾ രൂപമാണ്‌.(Human- I am )

രണ്ടാമത്തെ ഞാൻ കാരങ്ങളുടെ( നന്മകളുടെ, ശാന്തിയുടെ ) ആൾ രൂപമാണ്‌.(Supreme Being )

ഞാനെന്ന മനുഷ്യാവസ്ഥക്ക് (emotional I ) ആണ് അസ്വസ്ഥത  ബാധിക്കുന്നത് . അത് കൊണ്ട് ചികിത്സ വേണ്ടത്  മനസ്സിനല്ല  വ്യക്തിക്കാണ്.

സമ്പത്ത് പണം മാത്രമല്ല .

 "എനിക്ക് ഉണ്ട്" എന്നും  എനിക്ക് നഷ്ടപ്പെടുമെന്നും  തോന്നൽ ഉണ്ടാക്കുന്നതെല്ലാം  ഒരു മനുഷ്യനെ സംബന്തിച്ച്   അയാളുടെ  സമ്പത്താണ്‌.

ഒരുവൻറെ സമ്പത്ത് അവനിലെ  ഞാനെന്ന   വികാരത്തിൻറെ ഭാഗമാണ്

സമാധാനം  കാരമാണ് . അത് ദൈവീകമായ  അവസ്ഥയാണ്‌ ( divine  status )

കർത്താവായ  മനുഷ്യന് ( ego being, അഹം ) എന്താണോ ഇല്ലാത്തത്  അത് സമാധാനമാണ്. കർത്താവ്  ഞാനെന്ന   കിണറ്റിൽ സ്വാർഥതയുടെ ഇരുട്ടിലാണ്. ആ ഇരുട്ട് സൃഷ്ടിക്കുന്നതാണ് അസ്വസ്ഥത.

മനുഷ്യനിൽ കർത്താവായി   വർത്തിക്കുന്നത് ഞാൻ  എന്ന  സ്വസ്ഥ വികാരങ്ങളാണ് ( a  group of emorions).  എല്ലാ വികാരങ്ങളെയും നയിക്കുന്ന (Master Emotion )വികാരമാണ്  സ്വാർഥത.

പരമാത്മാവ്  സ്വസ്ഥതയെന്ന കാരമാണ്. അത് മനുഷ്യനിൽ  ശാന്തി എന്ന ആത്മസൂര്യനാണ്. 

  ഞാൻ എന്താണ് എന്ന്  സ്വയം തിരിച്ചറിയുന്നവരിലാണ് ആത്മസൂര്യൻ ഉദി ക്കുന്നത്. അത്  ശ്രീ യേശു   പറഞ്ഞതായ  പുനർ ജനനമാകുന്നു.

പരമാത്മാവ്  മനുഷ്യനിൽ സ്വയം പ്രകടിപ്പിക്കാത്ത  ഞാൻ  ആകുന്നു (അഹം ബ്രഹ്മാസ്മി ).

മനുഷ്യരിൽ  സ്വയം  വെളിപ്പെടാത്ത സത്യമാണ്  ദൈവം.
ദൈവം  സ്വയം  വെളിപ്പെടുത്തുന്ന സത്യമാണ്  മനുഷ്യൻ .

മനുഷ്യനും ദൈവവും  ഇരുട്ടും വെളിച്ചവും പോലെ  വ്യത്യസ്ഥമായ   രണ്ടവസ്ഥകളാണ്.
മനുഷ്യൻ ഞാനെന്ന കിണറ്റിലാണ്. അവിടെ സൂര്യപ്രകാശം കടന്നു ചെല്ലുന്നില്ല . ദൈവം ഞാനെന്ന കാരമാണ്. അത് കിണറ്റിനു മുകളിലുള്ള  പ്രപഞ്ചമാണ്‌. അവിടെ വെളിച്ച ത്തി ൻറെ  പ്രശ്നമില്ല .

വികാരം സ്വയം സ്ഥിതമല്ല. അത്  അപ്പപ്പോൾ സൃഷ്ടിക്കപ്പെടെണ്ടതുണ്ട്. വികാരത്തെ സൃഷ്ടി ക്കുന്ന  കാരണമാണ്  ബുദ്ധി(logic )

ബുദ്ധിയാണ്  ഓരോ  മനുഷ്യനിലും   സ്വാർഥതയുടെ  കേന്ദ്രമായി  പ്രവർത്തിക്കുന്നത്. ബുദ്ധിപരമായി  മനുഷ്യന് ഒരിക്കലും ശാന്തി കൈ വരിക്കാൻ കഴിയില്ല.

കാരമായ  സമാധാനം   സ്വയംസ്ഥിതവും  ദൈവീകവുമാണ്.  സ്വ ബോധമുണ്ടാകാതെ  ഒരിക്കലും സമാധാനം  മനുഷ്യരിൽ  വസിക്കില്ല.

വികാരം മനുഷ്യ ശരീരത്തിൽ  ഓരോ കോശത്തെയും ഗുണമായും
ദോഷമായും ബാധിക്കുന്നു.

തടസ്സം കൂടാതെ   ജൈവോർജം ( ജീവൻ ) സ്വീകരിച്ച്   കോശങ്ങൾ  പരസ്പരം  കൈമാറിയാണ്  നമ്മിൽ ജീവനും ആരോഗ്യവും  നില നിൽക്കുന്നത്.

   ചീത്ത വികാരങ്ങൾ  നമ്മുടെ കോശങ്ങളിൽ  സൃഷ്ടിക്കുന്ന സ്തംഭനവും
അതിൻറെ   പ്രതികരണങ്ങളുമാണ് (energy Blockage ) മനുഷ്യരിൽ  രോഗ- അവസ്ഥക്ക്   കാരണം.

 രോഗിയുടെ ശരീരത്തിലെ  ഓരോ കോശവും  പല വിധമായ വികാര വേലിയേറ്റങ്ങളിൽപ്പെട്ട് സ്വയം  ഉറച്ച് പോകുന്നു . അതിൻറെ ഭലമായി കോശങ്ങൾക്ക് ജൈവോർജ്ജം (പ്രാണൻ ) കൈമാറാൻ കഴിയാതെ  വരുന്നു.

എന്നാൽ സമാധാനം    ഇതിന്‌  നേരെ വിപരീതമായി പ്രവർത്തി ച്ച്  നമ്മുടെ കോശങ്ങളെ  സുതാര്യമാക്കി  വീണ്ടും  പ്രാണൻറെ ഒഴുക്കിനെ സുഗമമാക്കുന്നു.

 യോഗ  മനുഷ്യരെ  സുഖപ്പെടുത്തുന്നത്  പ്രാണൻറെ പ്രയാണം  ശരി പ്പെടുത്തു ന്നത് കൊണ്ടാണ് .
പരിശുദ്ധ ആത്മാവ് കൊണ്ട്  രോഗം   സുഖപ്പെടുന്നതും യോഗയും  ഒന്ന് തന്നെയാണ്.

ഒരു  യോഗിയുടെ ശരീരത്തിലെ  ഓരോ കോശവും  സുതാര്യവും  (light ) പ്രാണൻ  പ്രകാശിക്കുന്നതുമാണ് .

കൂടാതെ  യോഗിയിൽ  സ്വബോധമെന്ന   ആത്മീയകേന്ദ്രമുണർന്ന്  (sacred  heart ) പ്രവർത്തിക്കുന്നത്  കൊണ്ട്  യോഗി സതാനേരംവും  ജാഗ്രതയിലാണ് (awackened  status ).
അത് കൊണ്ട്  യോഗിയിൽ നിന്നും  നന്മകൾ മാത്രമാണ്  പുറത്തു വരുന്നത്. ഒരു യോഗി  വസിക്കുന്നിടത്ത്  വിശുദ്ധിയുടെ കിരണങ്ങൾ  പ്രസരിക്കുന്നു.


please watch this vedio link

 https://www.facebook.com/rj.oso1