5/28/2013

യോഗിയും സന്തോഷവും




 മനുഷ്യരായ നാമെല്ലാം നിത്യവും  അന്വേഷിക്കുന്നത് സന്തോഷമാണ്.

"സന്തോഷമേവ  ജയതേ"  എന്നതാണ്  സാധാരണ മനുഷ്യൻറെ  ജീവനമന്ത്രം. 

 സന്തോഷമെന്നാൽ അവനവനിലെ ഞാനെന്ന (അഹം, the emotional  I ) വികാരത്തിൻറെ പ്രകമ്പനമാണ്, ആഘോഷമാണ്.

 സന്തോഷമെന്നാൽ ഞാൻ  ആരാണ്  എന്നതിനെ സ്വയം  ആഘോഷിക്കലാണ്.

സ്വാർഥമായ സന്തോഷം കൊണ്ട് ഒരുവന്  സമാധാന ത്തിലേക്ക്‌  പ്രവേശിക്കുവാൻ  സാധിക്കുകയില്ല.

സമാധാനം സ്വാർഥതക്ക് പുറത്തുള്ള  ദൈവീകമായ  അവസ്ഥയാണ്‌.

ഒരുവന്‌ എന്താണോ ഉള്ളത് അതിൽ കൂടിയാണ്  അവരെ പുറംലോകം  അറിയുന്നത് .

സ്വാർഥനായ   വ്യക്തിയിൽ  അവനവൻ  സ്വയം   അറിയുന്ന  ഞാനും ലോകം അറിയുന്ന  ഞാനും   വ്യത്യസ്ഥമാണ് . ഈ  വ്യത്യാസം  ഒരു രഹസ്യമായി സൂക്ഷി ക്കുന്ന  വ്യക്തി  തന്നോട് തന്നെ യുദ്ധം ചെയ്യുകയാണ്.

നമുക്കുള്ളത് പലതും നമ്മുടെ അഹംബുദ്ധി ലോകത്തിൻറെ അറിവിൽ  നിന്നും  മറച്ചു പിടിക്കുന്നു. ഇത് നമ്മുടെ ഓജസ്സിനെ (immunity, satamina  ) കുറയ്ക്കുന്നു.

നമ്മുടെ സ്വാർഥ പരമായ  കൊച്ചു കൊച്ചു  സന്തോഷങ്ങൾ   നമ്മളെ ബാലഹീനമാക്കുന്നത്  നാം സ്വയം അറിയുന്നില്ല . അഹം ബുദ്ധി ഇരുട്ടാണ്‌. ഇരുട്ടിൽ കളിക്കുന്നവർ  സ്വയം  അറിയാതെ  ആപത്തുകളിൽപ്പെടുന്നു.

അപ്പോൾ നമ്മുടെ പ്രശസ്തിയും സമ്പത്തും  സൗന്ദര്യവുമെല്ലം പെട്ടെന്ന് നിലം പതിക്കുന്നു.

ഒരുവൻറെ   പതനത്തെപ്പറ്റി ലോകം അത്ഭുതത്തോടെ കമൻറുകൾ  പാസാക്കുന്നു. ലോകം എന്തും  ആഘോഷമാക്കുന്നു. പരസ്പരം യുദ്ധം ചെയ്തും പടവെട്ടിയും  മനുഷ്യന് സന്തോഷിക്കുവാൻ സാധിക്കുന്നു .കാരണം അഹംബുദ്ധി വ്യക്തിയിലെ  അന്ധകാരമാകുന്നു.

നാമോരോരുത്തരും  സ്വാർഥ താത്പര്യങ്ങളിൽ സന്തോഷിക്കാനും വിജയിക്കാനുമായി   ചെറുതും വലുതുമായ   അനേകം നുണകളും  തിന്മകളും   നിത്യവും സൃ ഷ്ടിക്കുന്നു.

നാം നിത്യം ചെയ്യുന്നതെന്തും  പിന്നീട് നമ്മുടെ ശീലമായി  മാറുന്നു. ആ ശീലങ്ങളാണ്  പിന്നീട്  നമ്മളെ  നയിക്കുന്നത്.

ഒരാളുടെ  കോപം ,അസൂയ, നുണകൾ, നന്മതിന്മകൾ   തുടങ്ങി ഒരു വ്യക്തി യിൽ നിന്നും  പുറത്തുവരുന്നതെന്തും  അയാളുടെ സ്വഭാവത്തിൻറെ  ഭാഗമായിട്ടാണ് സംഭവിക്കുന്നത്‌.

വ്യക്തിയുടെ സ്വഭാവം ശുദ്ധീകരിക്കുന്നതാണ്  ആത്മീയത . അത് സന്തോഷ ത്തിൽ  നിന്നും ആനന്ദത്തിലേക്കുള്ള  വ്യക്തിപരമായ  മാറ്റമാണ്.

മതം ആത്മീയതക്ക് എതിരാണ്.

കാരണം അതൊരു കൂട്ടായ്മയാണ്.

ആനന്ദം  കൂട്ടായി  ആർജിക്കുവാൻ സാധിക്കുകയില്ല . സ്വർഗ്ഗം  വ്യക്തി പരമാണ്.

അതിന് ആവശ്യം  മറ്റൊരു  ജീവനമന്ത്രമാണ്‌ ."സത്യമേവ ജയതേ" എന്നതാണ ത്.

അത് സംഭവിക്കാതെ  പള്ളിയിലോ  അമ്പലത്തിലോ   പോയി കുർബാനയും  പൂജയും  വഴിപാടുകളും   അർപ്പിച്ചത്  കൊണ്ട്   ഒരു പ്രയോചനവുമില്ല.

ദൈവത്തെ (സമാധാനം )നമ്മിലേക്ക്‌ സ്വീകരിക്കാൻ  നാം സ്വയം  ശുദ്ധീകരിക്കണം. അതിന്  പ്രകടനമല്ല, പ്രവർത്തനമാണ്  ആവശ്യം.

വ്യക്തിയിലെ   മാറ്റത്തിന്  വേണ്ടി നാം സ്വയം വിനയമുള്ളവരാകണം. അപ്പോൾ മാത്രമാണ് നമുക്ക് സ്വയം സമർപ്പിക്കുവാൻ  സാധിക്കുന്നത് (total surrender of  ego ) .

"തന്നെ താൻ   താഴ്ത്തുന്നവൻ   എല്ലാം  സ്വയം ഉയർത്തപ്പെടും"  എന്ന്   ശ്രീ യേശുനാഥനും   പറഞ്ഞിട്ടുണ്ട് .

 താഴ്മയുള്ള  മനുഷ്യരിലേക്ക്‌ ദൈവമെന്ന  അദൃശ്യ  ശക്തി  പ്രവേശിച്ച്, അവരിൽ  പല തരം   നന്മയുടെ   ഫലങ്ങൾ വിളയിക്കുന്നതാണ് അതിന് കാരണം

 അവനവൻറെ താത്പര്യം  നടത്തിയെടുക്കാനുള്ള  കഴിവാണ്   ബുദ്ധിയായി   മനുഷ്യരെ   ചലിപ്പിക്കുന്നത് ( creative ego intelligence  ) .

മിഥ്യയെ  സത്യമാക്കി നമുക്ക് തോന്നിപ്പിക്കുന്നതും അതെ ബുദ്ധിതന്നെയാണ്.

 ലോകം അറിയുന്ന ഞാൻ പാലിൽ വെള്ളം ചേർത്തത് പോലെയുള്ള  ഒരു   കലർപ്പാണ്. അത് വിശുദ്ധമയാതല്ല. അത് കൊണ്ടാണ്  സങ്കടം  നമ്മെ അന്വേഷിച്ചുവരുന്നത് .

 ഒരുവൻറെ  ബുദ്ധിയുടെ   കഴിവനുസരിച്ച്  കലർപ്പ് കൂടിയും കുറഞ്ഞുമിരിക്കുന്നു.

ഈ കലർപ്പിനെ  ശുദ്ധീകരിക്കാതെ  നമുക്ക്  ആനന്ദം  എന്ന  പരമാവസ്ഥയിലേക്ക് പ്രവേശിക്കാൻ  കഴിയില്ല.

എന്നാൽ നമ്മിൽ  കളങ്കം  ഉണ്ടെങ്കിലും  നമുക്ക് സന്തോഷിക്കുന്നതിനും  സ്വയം ആഘോഷിക്കുന്നതിനും യാതൊരു പ്രശനവുമില്ല .പക്ഷെ  എവിടെ നിന്നെങ്കിലും  സങ്കടം  ഓടിവന്ന് ആ  സന്തോഷത്തെ നശിപ്പിക്കും.
സമൂഹം   മുഖംമൂടിയ    ഒരു പ്രസ്ഥാനമാണ്. വ്യക്തിഗതമായ കപടത  കൂട്ടായി  ആഘോഷിക്കുന്നതാണ് സമൂഹം.

ആഘോഷമില്ലെങ്കിൽ   മനുഷ്യന്    സാമൂഹ്യജീവിതമില്ല. ഭൗതീക ജീവിതത്തി ൻറെ  അടിത്തറയാണ്  സമൂഹവും  ആഘോഷങ്ങളും.
എന്നാൽ സമൂഹം   കാപട്യപരമായിരിക്കുന്നതിനാൽ   ആരെക്കൊന്നിട്ടായാലും  വേണ്ടില്ല , ഞാൻ  സന്തോഷിക്കണം. എന്നതാണ് ഇന്ന് പലരുടെയും  ചിന്ത .

നാം  സ്വയം തിന്മകളിൽ കൂടി  നേടുന്ന നേട്ടങ്ങളെ ആഘോഷിക്കുന്ന സന്തോഷങ്ങൾ  ശാശ്വതമല്ല. കാരണം പ്രപഞ്ചം നയിക്കുന്ന ശക്തിയായ  സ്നേഹത്തിന് എതിരാണ് സ്വാർഥത.

ഓരോ മനുഷ്യൻറെയും   ബുദ്ധി അവനവന്  വേണ്ടി നിരന്തരം നേട്ടങ്ങൾ സൃഷ്ടിക്കാൻ  ശ്രമിച്ചു  കൊണ്ടിരിക്കുകയാണ്.

സമൂഹമതിനെ  കൈയ്യടിച്ചു പ്രോത്സാഹി പ്പിക്കാനും . പക്ഷെ  ദൈവത്തിന് നമ്മുടെ  സ്വാർഥതയെ അംഗീകരിക്കുവാൻ കഴിയില്ല .

ഒരു വശത്ത്  മനുഷ്യൻ  സ്വാർഥപരമായി കെട്ടിപ്പടുക്കുന്നതെല്ലാം മറുവശത്ത് കൂടി  പ്രകൃതി അഴിച്ചുകളയുന്ന  സത്യം  ബുദ്ധിമാനായ മനുഷ്യന് അറിയാ നാവില്ല . അതിന്  ബുദ്ധി മാത്രം പോര, സ്വബോധം കൂടി വേണം.

 ഭൗതീകതയുടെ   കെട്ടലും അഴിക്കലും   മനുഷ്യരിൽ  സാധ്യമാക്കുന്നത്  ഒരുവനിൽ  പ്രവർത്തിക്കുന്ന ഒരേ ബുദ്ധികൊണ്ട് തന്നെയാണ്.

ദൈവമെന്ന  വിശുദ്ധിയെ സ്വീകരിക്കാത്ത മനുഷ്യൻ  സ്വയം   പണിത് പണിത് അവസാനം   പണിമേടിച്ച്  പരാജയമടയുന്നു.

 "സന്തോഷമേവ ജയതേ"  എന്ന  ഒരിക്കലും ജയിക്കാത്ത  പാഴ്ക്കളിയാണല്ലോ  ഞാൻ കളിച്ചത്   എന്ന് അപ്പോൾ മനുഷ്യന്  ബോധ്യം വരും.

എന്നാലും  സ്വാർഥതയെന്ന അന്ധകാരത്തിൽ  മനുഷ്യൻ  ആ  കളികൾ  തുടർന്ന് കൊണ്ടിരിക്കും.

 സന്തോഷവും ദുഃഖവും   രണ്ടും  നമ്മിലേക്ക്‌ കൊണ്ട് വരുന്നത് നമ്മുടെ സ്വന്തം ബുദ്ധിയാണ്.

 ദൈവത്തിനതിൽ ഒരു  റോളും ഇല്ല.

ദൈവമെന്ന അദൃശ്യ ശക്തി മനുഷ്യൻറെ ബുദ്ധി ക്ക് പുറത്ത്   ക്ഷമയോടെ കാത്തു നിൽക്കുകയാണ്.

ആനന്ദവും  സ്നേഹവും   ആയിത്തീരുകയെന്നത്    ഓരോ മനുഷ്യ ജന്മത്തിൻറെയും പൊരുളാണ്.

സന്തോഷവും ദുഃഖവുമില്ലാതെ    മനുഷ്യന് മുൻപിൽ തുറന്നു കിടക്കുന്ന  മഹത്തായ  പാതയാണ്    ആത്മീയത.

ആത്മാവ്   ഒരവസ്തയാണ്. എല്ലാം ആയിരിക്കുന്നതായ  അവസ്ഥയാണത്.( Being status of the infinity )

ആത്മീയതയിൽ ഓരോ വ്യക്തിയും  ഞാൻ ആരാണ് എന്നല്ല, മറിച്ചു ഞാൻ എന്താണ് എന്ന് സ്വയം അറിയുകയാണ്.

ഞാൻ എന്താണ് എന്ന സത്യം സ്വയം  അറിയുന്ന നിമിഷം ഓരോരുത്തരും  ആ  സത്യമായി പരിണാമം സംഭവിക്കുന്നു.

അത് വ്യക്തിയുടെ   ആത്മാവിലുള്ള പുനർജന്മമാണ്. അപ്പോൾ  നാം ഭൗതീക ലോകത്തെ കീഴടക്കുന്നു.

അതോടൊപ്പം തന്നെ  നമ്മുടെ ഉള്ളിൽ  ഒരു  ഒരു ആത്മീയ കേന്ദ്രം (sacred Heart ) സ്വയം തുറക്കപ്പെടുകയും,  സ്വസ്ഥത, സ്നേഹം,ആനന്ദം  തുടങ്ങിയ   ദൈവീകശക്തികൾ  നമ്മിൽ കൂടി പ്രവർത്തിക്കുകയും   ചെയ്യുന്നു.

അതിനു ശേഷം   സ്വയം കളങ്കപ്പെടുത്തി  നമ്മളെ സന്തോഷിപ്പിക്കുന്ന   എല്ലാ പരിപാടികളും   മനുഷ്യനിൽ  സ്വയം  നിന്ന് പോകുന്നു. നാം ലോകത്തെ കബളി പ്പിക്കുന്നതും  സ്വയം നിന്ന് പോകുന്നു.

ഒരു യോഗിക്ക് ഒന്നും  തന്നെ  സന്തോഷിക്കുവാനും ആഘോഷിക്കുവാനുമില്ല.
ഒരുവനിൽ നിന്നും  കളങ്കമെല്ലാം  വിട്ടു പോകുമ്പോൾ അവന് ഉപേക്ഷിക്കാൻ പറ്റാത്തത് അവൻറെ ജീവൻ  മാത്രമാണ്.

യോഗി   ജീവനിൽ  സ്വയം  പ്രകാശി ക്കുന്ന ആനന്ദമാണ്.

ജീവൻ  ആത്മാവിൻറെ പ്രകടനമാണ്.

ജീവനെ അറിയുന്ന മനുഷ്യനിലേക്ക് പ്രപഞ്ചം മുഴുവനും വന്നു  നിറയുന്നു .

ഓരോ യോഗിയും   പ്രപഞ്ചത്തിൻറെ കേന്ദ്രമാണ്.അവർ കൽപ്പിക്കുന്നത്  പ്രകൃതി അനുസരിക്കും.

 " മഴയോടും കാറ്റിനോടും ആജ്ഞാപിച്ചാൽ അവ മാറിപ്പോകും" എന്ന് ശ്രീ യേശുനാഥനും    പറഞ്ഞിട്ടുണ്ട്.

ആത്മീയത ഒരുവന് നൽകുന്നത് സന്തോഷമല്ല, ആനന്ദമാണ്.

യോഗി സദാ നേരവും  ആത്മാവുമായി  രമിക്കുകയാണ് .

 സാധാരണ മനുഷ്യൻ  ആത്മാവിനെ അറിയുന്നില്ല.

 ആത്മാവ്  ഇപ്പോൾ, ഇവിടെയാണ്. (അതിന് വ്യത്യസ്ഥ കാലങ്ങളില്ല )

വികാര-മനുഷ്യന്  "ഇപ്പോൾ ഇവിടെ " ആയിരിക്കുവാൻ  സാധിക്കുന്നില്ല.

അത് സാധ്യമാക്കുന്ന ധ്യാന മാർഗ്ഗമാണ്‌ യോഗ.

 അഹം(വികാരം ) അല്ലാത്ത ഞാൻ തന്നെയാണ് പരമാത്മാവ്.

  കാരമായ  ഞാൻ  ആണ് പരമാത്മാവ് 

ആഘോഷങ്ങളുടെ ഞാൻ  അസ്ഥമിക്കുന്നിടത്ത് ആനന്ദമായ  ഞാൻ  സ്വയം ഉയർന്നുവരും.

ഇതാണ്  ആത്മീയത.

ചരിത്ര പുരുഷനും മഹായോഗിയുമായ  ശ്രീയേശു എവിടെയും സന്തോഷിക്കുന്ന  ഒരു ചിത്രവും ആരും ഇതുവരെ കണ്ടിട്ടില്ല.

യേശുവിന് സന്തോഷിക്കുവാൻ കഴിയുമായിരുന്നില്ല.

കാരണം സന്തോരം ഒരു വികാരമാണ്. അതിനെ സങ്കടം പിന്തുടർന്ന് കീഴ്പ്പെടുത്തും.

 അത് കൊണ്ടാണ്  ക്രിസ്തു  എവിടെ വച്ചെങ്കിലും ആഘോഷങ്ങളിൽ  സന്തോഷിച്ചതായി ശിഷ്യൻമാരും    രേഖപ്പെടുത്തിക്കാണാത്തത്.

ഇത്  ലോകത്തോട്‌ പറയുന്ന  ഒരു സത്യമുണ്ട്. ഒരു യോഗിക്ക്     സന്തോഷം അവശ്യമല്ല.

യോഗിക്ക്  സന്തോഷം   അനാവശ്യമാണ്

യോഗിയിൽ   സന്തോഷത്തിന് പ്രസക്തിയില്ലാത്തത്  കൊണ്ടത്‌ സ്വയം തന്നെ  യോഗിയിൽ നിന്നും  അകന്നു പോകുന്നു.

 ആനന്ദം എത്ര  വലിയ സന്തോഷത്തെയും നിഷ്പ്രഭമാക്കുന്നതാണ്.

കൂരിരുട്ടിൽ പ്രകാശം നൽകുന്ന മെഴുക് തിരിക്ക്   സൂര്യപ്രകാശത്തിൽ    ഒട്ടും പ്രസക്തിയില്ല.

അതുപോലെയാണ് സന്തോഷം ആനന്ദത്തിൽ  മുങ്ങിപ്പോകുന്നത്.

ബുദ്ധിമാനായ മനുഷ്യന്  ജീവിതം  കൂരിരുട്ടുപോലെയാണ് . ബുദ്ധി ആഗ്രഹിക്കുന്നതല്ല നമുക്ക്  വന്നു ചേരുന്നത്.

ഇടയ്ക്കിടെ വന്നു പോകുന്ന കൊച്ചു കൊച്ചു സന്തോഷങ്ങളാണ് മനുഷ്യർക്ക് നേരിയ (ആശ്വാസം )വെളിച്ചം നൽകുന്നത്.

അഹം എന്ന വികാരത്തിലേക്ക് ആനന്ദത്തിന് പ്രവേശിക്കാൻ  സാധിക്കുകയില്ല.

 കാരണം ആനന്ദം  കാരമാണ്.

ആനന്ദവും  സന്തോഷവും എണ്ണയും  വെള്ളവും  പോലെ വ്യത്യസ്ഥ മാണ്

യോഗിക്ക്  ആത്മരതി നൽകുന്ന   നിർവൃതി മനുഷ്യന്  ഭൗതീക രതിയിൽ   നിന്ന് ലഭിക്കുന്ന നൈമിഷീകമായ  അനുഭൂതിയുടെ നിത്യത പോലെയാണ് .

 കാരണം ഒരു മനുഷ്യനിൽ   ആത്മീയത (യോഗം ) ഒരിക്കൽ സംഭവിച്ചാൽ  പിന്നീട്  അതൊരു തുടർക്കഥയാണ്.

ആനന്ദം മനുഷ്യനിലെ  കേന്ദ്രമായി    (sacred heart ) മാറ്റുന്ന  ബ്രഹത്തായ  ആത്മീയ പദ്ധതിയാണ്  യോഗ.

ആനന്ദമാണ് ആത്മീയ പാത എന്നാണ് യോഗ  പഠിപ്പിക്കുന്നത്.

അതാണ് ക്രി സ്തു  അർഥശങ്കക്കിടയില്ലാതെ  വ്യക്തമാക്കുന്നത്.

"ഞാൻ (holy spirit ) സത്യവും ജീവനും വഴിയുമാകുന്നു" .ഈ സത്യം പക്ഷെ മനുഷ്യൻറെ ബുദ്ധിക്ക്  ഗ്രഹിക്കാൻ കഴിയുന്നതല്ല.

അത് കൊണ്ടാണ്  മനുഷ്യൻ ഇന്നും യേശുവിനെ കുരിശിൽ തന്നെ കിടത്തി യിരിക്കുന്നത്.

 കുരിശിൽ കിടക്കുന്ന ക്രിസ്തു  രക്ഷകനാണ്‌.

 മനുഷ്യർക്ക്‌  സ്വയം രക്ഷപെടുവാൻ കഴിയുന്നത്‌ വരെ അവർക്ക്  ഒരു രക്ഷകൻ ആവശ്യമാണ്.

സ്വയം പ്രകാശി ക്കുന്നത് വരെ ബിംബത്തിലുള്ള കൃ ഷ്ണനെയും കുരിശിൽ കിടക്കുന്ന  ക്രി സ്തുവിനെയും  മനുഷ്യർക്ക്‌   ആവശ്യമുണ്ട് .

അതവരുടെ  സന്തോഷത്തിൻറെ ഭാഗമാണ്.

അതുകൊണ്ടാണ് മനുഷ്യർ  സ്വയം മറന്ന്  ജാതിയും മതവും  ആഘോഷി ക്കുന്നത്.

കൂരിരുട്ടിൽ തപ്പിത്തടയുന്ന  മനുഷ്യർക്ക്‌  മെഴുകുതിരി നൽകുന്ന  ആശ്വാസം ചില്ലറയല്ല.

കാറ്റത്തണഞ്ഞുപോകുമെങ്കിലും  ഒരു സൂര്യൻ  മനുഷ്യരിൽ  സ്വയം ഉദിക്കും വരെ  തിരിവെളിച്ചത്തിൽ  സന്തോഷി ക്കുകയല്ലാതെ  മനുഷ്യന്‌ നിവർത്തി യില്ല.

 സ്വബോധമെന്ന വെളിച്ചം മനുഷ്യനിലേക്ക്   പ്രവേശിക്കുമ്പോൾ  നാം സ്വയം  സന്തോഷങ്ങളോട്  വിട പറയും.

പ്രപഞ്ചത്തിൻറെ   പരമ -അവസ്ഥയായ  ആനന്ദത്തിന്   മുൻപിൽ പിടിച്ചു നിക്കാൻ  ഞാൻ  എന്ന  സന്തോഷത്തിന് (emotion ) കഴിയില്ല .

പരമാനന്ദം സൂര്യപ്രഭയാണ്. സന്തോഷം  തിരിവെളിച്ചവും.

നാം  സൃഷ്ടിക്കുന്ന സന്തോഷങ്ങൾ  വെറും മെഴുകുതിരി  വെളിച്ചമാണ് സങ്കടത്തിൻറെ കാറ്റുടനെ വന്ന്  അതിനെ കിടത്തിക്കളയുന്നു.

ഭൗതീക സന്തോഷത്തിൻറെ  മായിക പ്രപഞ്ചം തിരയുന്ന മനുഷ്യനിൽ തന്നെ ആത്മീയതയുടെ   ഉച്ചകോടിയായ ശാന്തിപർവ്വവും, പരമാനന്ദവും,സർവ്വ നന്മ കളും  പരസ്പര  സ്നേഹത്തിൽ   കൂടി  സാധ്യമാകുന്നു .

ജീവിച്ചിരിക്കുന്ന മനുഷ്യന്  സ്വർഗ്ഗത്തിൽ  പ്രവേശിക്കുകയെന്നത്  പഴങ്ങൾ  ആസ്വതിക്കുംപോലെയാണ് .

അത്  മരത്തിൽ നിന്നും പറിച്ച്  ആപ്പപ്പോൾ ആസ്വതിക്കണം .ഏതു പഴവും   പഴകിയാൽ അഴുകും .

ജീവിതം അഴുകാതെ ആസ്വതിക്കുന്നതിൻറെ ( ഒരുവൻ ഇപ്പോൾ ഇവിടെ ആയിരി ക്കുന്നതി ൻറെ )  നിർവൃതിയാണ്  സ്വർഗ്ഗം

ആത്മീയസ്വർഗ്ഗം മരണ- അനന്തരമല്ല.

സ്വർഗ്ഗം ഒരനുഭൂതിയാണ്, ഒരവസ്ഥയാണ്. അത് ഇപ്പോൾ ഇവിടെയാണ്.

യേശുവിനെ  ക്രിസ്ത്യാനികൾ അയച്ചിരി ക്കുന്ന സ്വർഗ്ഗത്തിനായി  അവർ ഭയത്തോടെ മരണം വരെ കാത്തിരിക്കണം.

എന്നാൽ യോഗ അറിയുന്ന  സ്വർഗ്ഗം സമാധാനമാണ്, സ്നേഹമാണ്, ആനന്ദമാണ്. 

 അത് ഇപ്പോൾ ഇവിടെയാണ്. ദൈവമെന്നാൽ   ഈ  നന്മകളുടെ ഊർജമാണ് .

 ദൈവം   പ്രപഞ്ചസൃഷ്ടിയുടെ  ജൈവോർജ്ജമാണ്‌.

ഞാൻ എന്ന രോഗാവസ്ഥയുടെ  യോഗാവസ്ഥയിലേക്കുള്ള ( പരമാനന്ദം ) പരിണാമമാണ്  ആത്മീയത. അവിടെ  ഓരോ മനുഷ്യനും  സ്വയം കണ്ടെത്തും

  പ്രപഞ്ചീകമായ   ജൈവോർജ്ജമാണ്‌ സമാധാനം.അത് തന്നെയാണ് പരമാനന്ദവും.

സമാധാനത്തി ലേക്കുള്ള മഹത്തായ  പാതയാണ്  ഞാൻ.

ഞാൻ  എന്നെ സ്വയം  അറിയുന്ന വിദ്യയാണ് യോഗ.