6/10/2013

ദാമ്പത്യവും കുരുമുളക് വള്ളിയും







മലയാളിയുടെ വിവാഹ പരസ്യത്തിൽ നിന്നുമാണ്  ഈ ബ്ലോഗിൻറെ തുടക്കം.

നമ്മുടെ നാട്ടിലെ ഓരോ   വിവാഹ പരസ്യവും വിളിച്ചു പറയുന്ന ഒരു സത്യമുണ്ട്- ഒരേ ജാതി, ഒരേ മതം, ദൈവഭയം ഇതാണ് വിവാഹ-ന്ധനത്തിന് മലയാളിക്കുള്ള മാനദണ്ഡം .

 മറ്റെന്തൊക്കെ  ഇല്ലെങ്കിലും നമുക്ക്  കുഴപ്പമില്ല  പക്ഷെ  വിവാഹത്തിന്   ജാതി യും  ഉപ  ജാതിയും മുഖ്യമാണ്.

ചിലർക്ക്   മുഖ്യമായും  പങ്കാളിയിൽ   ദൈവയമാണ് ആവശ്യം.

മനുഷ്യനെ  സൃഷ്ടിച്ചത് ദൈവമാണെന്ന്  വിശ്വസിക്കുന്ന  ഒരു മനുഷ്യൻ  ദൈവത്തെ എന്തിന് ഭയപ്പെടുന്നു  എന്ന് ദൈവത്തിനു പോലും അറിയില്ല.

അത്രക്ക്   ക്രൂരനാണോ  ദൈവം ? ഭയപ്പെടുന്നവർക്കും  അതറിയില്ല എന്നതാണ്  സത്യം .

വിവാഹത്തിനായി വരനോ വധുവോ  പരസ്യത്തിൽ  തന്നെ ആവശ്യപ്പെടുന്നത്   അവനവന്  ഇഷ്ടപ്പെടുന്ന ജീവിതപങ്കാളിയെ അല്ല മറിച്ച്  അവനവൻറെ  മതവിശ്വാസത്തിനൊരു   പങ്കാളിയെയാണ്.

 അത് കൊണ്ട്തന്നെ    മലയാളിയുടെ  വിവാഹത്തിന്  ജാതി മാത്രമല്ല  ഉപജാതിയും ഒന്നു  തന്നെയായിരിക്കണം എന്ന് പലർക്കും നിർബന്ധമാണ് .

കാലം പുരോഗമിച്ചിട്ടും  വിദ്യാഭ്യാസവും   അറിവും നേടിയിട്ടും  എന്ത് കൊണ്ടാണ്  ആധുനീക  മലയാളിക്ക്  ജീവിതത്തിന് അടിസ്ഥാന മാനദണ്ഡം   ഇന്നും  ജാതി തന്നെയായിരിക്കുന്നത് ?.
എന്ത് കൊണ്ടാണ് ഒരു മനുഷ്യൻ അവൻറെ  ജാതിയിൽ ഭിമാനം പ്രകടി പ്പിക്കുന്നത് ?

നാം  ചിന്തിക്കേണ്ട   വിഷയമാണ്‌.

ഏത് വിശ്വാസവും   ഒരു ചങ്ങലയാണ്. അത് മതവിശ്വാസമാകുമ്പോൾ അതിന് പഴമയിലേക്കുള്ള   നീളവും  മനുഷ്യനെ  കുടുക്കാനുള്ള  വികാരവും   വളരെ കൂടും.

 കാരണം അതിൻറെ  ആരംഭം  കിടക്കുന്നത് നമുക്ക് പോലും അറിയില്ലാത്ത  ആദിമ കാലത്താണ്.

തവിശ്വാസമാണ്  മനുഷ്യർക്ക് ഔദാര്യമായി ലഭിക്കുന്ന ഏറ്റവും  വലിയ  പൈതൃക സമ്പത്ത്.

അതിനെ ചോദ്യം ചെയ്യാൻ  രുത്ത്  ലഭിക്കുന്ന  മനുഷ്യൻ  മാത്രമാണ്   എന്നെങ്കിലും  സ്വയം  ആനന്ദമാർഗ്ഗത്തിലേക്ക് പ്രവേശി ക്കുന്നത്.

അവർക്ക്  പിന്നെ  ജാതിയില്ല  . " ആണും പെണ്ണും " മാത്രം.അവർക്കിടയിൽ ആനന്ദവും   ( സന്തോഷമല്ല ) സ്നേഹവും (പ്രേമമല്ല ).

പ്രേമം സ്നേഹമല്ലെന്ന്   അറിയുന്ന മനുഷ്യൻ  ജ്ഞാനിയാകുന്നു. അവന്  സ്വന്തം  ബുദ്ധിയെ മറി കടക്കുവാൻ  സാധിക്കും.

പ്രേമം നാം  പരസ്പരം   കൈമാറുന്ന  ഒരു വികാരമാണ്. (a reciprocal action ). പ്രേമം പ്രകടനമാണ്. പ്രേമത്തെ നയിക്കുന്നത്  സ്വാർഥതയാണ്.
സ്നേഹം നിസ്വാർഥമാണ്. അത് ദൈവീകമാണ്‌.

സ്നേഹത്തിൻറെ   ഉത്ഭവസ്ഥാനമാണ് സ്വർഗ്ഗം . അത് തന്നെയാണ്  പ്രപഞ്ചത്തി ൻറെ  പ്രഭവകേന്ദ്രവും

സ്നേഹം   നസ്ഥിതിയുടെ  പ്രകടനമല്ല . അത് നമ്മുടെ മനസ്സാക്ഷിയുടെ   പ്രവാഹമാണ്

ആനന്ദമാണ്   സ്വർഗ്ഗം, സന്തോഷമല്ല.  മനുഷ്യന്  ആനന്ദം  നൽകാൻ മതങ്ങൾക്ക് കഴിയില്ല. മതം  കൂട്ടായ  വികാര പ്രകടനമാണ്. മതം   രാഷ്ട്രീയത്തെക്കാളും  മലിനമായ  പ്രകടനമാണ് .

ഭൂമിയിൽ  ആരും    സ്വമേധയാ  അറിഞ്ഞു കൊണ്ട് ഒരു മതത്തിലും ചേരുന്നില്ല.

എല്ലാവരും  പിതാവിൻറെ മതത്തി ലേക്ക്  ജനിച്ചു വീഴുകയാണ്.

ഇതാണ് മനുഷ്യന് പറ്റുന്ന ഏറ്റവും വലിയ ചതിയും.

ഇതൊരു ചതിയാണെന്നു  തിരിച്ചറിയുവാൻ  മനുഷ്യന് പിന്നിടോരിക്കലും  സാധി ക്കുകയുമില്ല.

 മതത്തിൻറെ ചങ്ങല  ഭേദിക്കാൻ   രുത്തുള്ള  മനുഷ്യർ  പാശ്ചാത്യ സമൂഹത്തിൽ  പോലും വിരളമാണ്.

ഇതിന്  പ്രധാന  കാരണം മനുഷ്യൻറെ  അഹംബുദ്ധിയാണ്. ഞാനും എൻറെ വികാരങ്ങളും സൃഷ്ടിക്കുന്ന യുക്തിയാണത്.

അതിനപ്പുറം പോകാൻ  വിദ്യാസമ്പന്നനും കഴിയില്ല.

മനുഷ്യൻറെ ബുദ്ധിയെ നയിക്കുന്ന അടിസ്ഥാന വികാരം ഭയമാണ്. അത് കൊണ്ടാണ്  ദൈവത്തെപ്പോലും  നാം ഭയപ്പെടുന്നത്.

വിവാഹബന്ധം മനുഷ്യ ജീവിതത്തിൻറെ  അടിത്തറയാണ്.
അതിനാവശ്യം  ജാതിയും മതവുമല്ല  മറിച്ച്  ഒരുമിച്ച്  പോകാൻ  സാധ്യതയുള്ള  വ്യക്തിത്വമാണ് .

വ്യക്തിത്വമെന്നത്  ഒരുവൻറെ വ്യക്തിപരമായ കാഴ്ചപ്പാടും സ്വഭാവവുമാണ്‌.

 എല്ലാ മനുഷ്യരെയും  നയിക്കുന്നത്  പലവിധമായ മുൻവിധികളാണ് (prejudice ).
ദൈവവിശ്വാസം അതിലൊന്നു മാത്രമാണ്.

 പിന്നെ ജാതിയിലുള്ളത് ആധുനീകതക്ക് ചേരാത്ത  ചാരങ്ങളാണ്‌. എന്നാൽ മതത്തിനു പുറമേ ഓരോ മനുഷ്യനും വ്യക്തിപരമായ  അനേകം  ആചാരങ്ങൾ (habits ) സ്വയം ഉണ്ടായിവരും.

അപ്പോൾ മത ആചാരമോ  സാമൂഹ്യ ആചാരമോ   വിവാഹത്തിന്  ടിസ്ഥാനമാകുന്നതിലുള്ള  യുക്തി ഒട്ടും തന്നെ  ശരിയല്ല.

ഇന്ന് മനശാസ്ത്രം  ഏറ്റവും  കൂടുതൽ കൈകാര്യം  ചെയ്യുന്ന വിഷയമാണ്  ദാമ്പത്യ പരാജയവും കുടുംബ പ്രശ്നങ്ങളും.

ദാമ്പത്യപരാജയത്തിന്   മനശാസ്ത്രം  പല കാരണങ്ങളും  കണ്ടു പിടിക്കും .അതിൽ പ്രധാനം  രതിയുമാണ് .

രതി ഒരു  ൾട്ടി -വിറ്റമിൻ ആണെന്ന് കണ്ടു പിടിച്ചത്  പാശ്ചാത്യ മനശാസ്ത്രമാണ്.

ഭാരതീയനും  ആധുനീകനായത്കൊണ്ടാകാം   ഇവിടെ  പുരുഷൻ  സ്ത്രീകൾക്ക് രപകട ജീവിയാകുന്ന അനുഭവങ്ങൾ  വർദ്ധിച്ചുവരുന്നത്.

ഫ്രോയിഡ്‌  അന്ന് കണ്ടു പിടിച്ച ലിബിടോ  എന്നും  ഒരു വില്ലനാണ് . അത് മനുഷ്യനിൽ  ഇല്ലാത്ത രോഗങ്ങൾ പലതും ഉണ്ടാക്കും .

മനസ്സാണ് മനുഷ്യൻറെ എല്ലാ പ്രശനങ്ങൾക്കും  കരണമെന്നു പറയുന്ന  മനശാസ്ത്രത്തിനും  അറിയില്ല  എന്താണ്  മനസ്സ് ?എന്താണ് മനുഷ്യൻ ?

മനസ്സ് കൊണ്ട് മനസ്സിനെ  പഠിച്ച ആദ്യ വിദ്വാൻ  ഫ്രോയിഡ് സായിപ്പാണ്‌ .

ആധുനീക  മനശാസ്ത്രത്തിനും  അദ്ദേഹം  വിവരിച്ച  നസ്സിനും  ലിബിടോക്കും അപ്പുറം പോകാൻ കഴിയില്ല.

ഇത്   നമ്മുടെ ബുദ്ധിയുടെ  രിമിതിയാണ്. അതിന് പരന്ന്(Horizontal growth ) വളരാനേ കഴിയൂ .

ഹംബുദ്ധിക്ക് മുകളി ലേക്ക് (vertical growth ) വളരാൻ  സ്വയം അറിയുകയും  ഹം വെടിയുകയും വേണം.

ആദിയിൽ, ഭൂമിയിൽ നിന്നുകൊണ്ട് നാം  ഭൂമിയെപ്പറ്റി സങ്കൽപ്പിച്ച  ഒരു കാലഘട്ട മുണ്ടായിരുന്നു.

അന്ന് നാം വിചാരിച്ചത്  സൂര്യൻ  ഭൂമിയെ ചുറ്റുകയാണ്  എന്നാണ്.

മനസ്സിന് രോഗം വരുന്നു എന്ന് പറയുന്ന മനശാസ്ത്രവും  അതേ സ്ഥിതിയിലാണ് ഇന്നും  മനുഷ്യനെ  അറിയുന്നത് .

അത് കൊണ്ട് മനശാസ്ത്ര ത്തിന്   മനുഷ്യനെ  രക്ഷിക്കുവാൻ കഴിയില്ല.

പക്ഷെ   മരുന്നുകൾ  നൽകി  മനുഷ്യനെ  മയക്കി നിർത്തുവാൻ  കഴിയും .

മതങ്ങളും അത് തന്നെയാണ്  ചെയ്യുന്നത്.

ആചാരങ്ങളും  ആരാധനയും   വഴി  ജീവാത്മാവിനെ (ഞാൻ )  സ്വർഗ്ഗമെന്ന  പ്രതീക്ഷയിലേക്ക് ഫോക്കസ് ചെയ്യാനാണു  മതങ്ങൾ  ശ്രമിക്കുന്നത്.

വളർച്ച  മുരടിച്ച മനുഷ്യരിൽ  അത്  ഒരു പരിധി വരെ വിജയിക്കുകയും ചെയുന്നുണ്ട് .

എന്നാൽ ഞാനെന്ന  സ്വാർഥവികാരം അപ്പോഴും  അവനവൻറെ ള്ളിൽ തിളച്ചു മറിഞ്ഞു  ശാന്തമായി നിലനിൽക്കുന്നു  .

മനുഷ്യനിൽ ജാഗ്രത (ബോധം ) വരുത്താൻ   തത്തിനും മനശാസ്ത്രജ്ഞനും  കഴിയില്ല. ഒരുവൻറെ  മനശാസ്ത്രം  സ്വയം  സൃഷ്ടിക്കുന്ന നസ്ഥിതിയാണ്  മതം.

 ദാമ്പത്യ ജീവിത വിജയത്തിനു മതമല്ല ആവശ്യം, മനസാക്ഷിയാണ്.

ദാമ്പത്യ ബന്ധം  വിജയിക്കാൻ  മനസാക്ഷി  നൽകുന്നത്   ജാഗ്രതയോട് കൂടിയ പരസ്പരഹകരണമാണ് .

പുരുഷനെ  യിക്കുന്ന മനസ്ഥിതി    എന്തും   കീഴടക്കാനുള്ള (lust to conquer ) അഭിനിവേശമാണ്.

സത്രീയുടെ  മനസ്ഥിതിയെ  നയിക്കുന്നത്   ജാഗ്രതയാകുന്ന   ദൈവീക ശക്തിയാകുന്നു.

അത് കൊണ്ട്  സ്ത്രീയെ  കീഴടക്കാൻ    ശ്രമിക്കുന്ന  ഏ ത് പുരുഷനും, എത്ര ഉന്നതനായാലും   താമസ്സിയാതെ  നാശത്തിലേക്ക്  പ്രവേശിക്കും.

ഒരു സ്ത്രീയെ വിട്ടു മറ്റൊരു സ്ത്രീയെ അന്വേഷിക്കുന്നവൻ  വള്ളം തുഴയാൻ റിയാതെ  ങ്കായം മാറ്റുന്നവന്  തുല്യമാണ്.

സ്ത്രീ  പുരുഷനിൽ  അന്വേഷിക്കുന്നത് സുരക്ഷയും  വൈകാരീകമായ പങ്കുവെക്കലുമാണ്. എന്നാൽ പുരുഷൻറെ ബുദ്ധി  സ്ത്രീയെ  അങ്ങനെയല്ല മനസ്സിലാക്കുന്നത്‌.

ദമ്പതികൾക്ക് ഒരേ മനസ്ഥിതി (emotional wave length )  ആയിരിക്കുന്ന ബന്ധങ്ങളിൽ പുരുഷനും   സ്ത്രീക്കും പരസ്പര പൂരകങ്ങളായി  പ്രവർത്തിച്ച്  ജീവിതം ആനന്ദ കരമാക്കുവാൻ  എളുപ്പം സാധിക്കുന്ന താണ്.

ജാതി യുംതവും  ഒന്നായത്കൊണ്ട് മാത്രം വ്യക്തികളുടെ മനസ്ഥിതി  ഒന്നാവാൻ   സാധ്യത  കുറവാണു.

പുരുഷ കേന്ദ്രീകൃതമായ മൂഹവും  തങ്ങളും   സ്ത്രീയെ  തുല്യത നൽകാതെ വഗണിക്കുന്നത്    നല്ലതായിട്ടാണ്  കരുതുന്നത്.

എന്നാൽ പല  സമൂഹങ്ങളും  സ്വയം നശിക്കുന്നതിന് കാരണം  പ്രകൃതിസത്യം അതിനെതിരാണ്  എന്നതാണ്.

പ്രകൃതി  സ്ത്രീയെയും പുരുഷനെയും  തുല്യ ഭാവങ്ങളായിട്ടാണ് .

നമ്മുടെ  മനസ്സാക്ഷിയുടെ (sacred heart ) ണർവിന്  മാത്രമാണ്  നമ്മുടെ  മനസ്ഥിതിയെ  നിയന്ത്രിക്കുവാൻ ശക്തിയുള്ളത്

മനസ്സാക്ഷി  ഉണരാത്ത  പുരുഷൻ   സ്ത്രീയെ ബന്ധനത്തിലാക്കി
സ്വാർഥതാത്പര്യങ്ങളിൽ  മാത്രം  സന്തോഷിക്കുവാൻ ശ്രമിക്കുന്നു.

 എന്നാൽ  അവനെ ദുഃഖവും  പരാജയവും   വിട്ടുപോകുന്നില്ല .

മനസ്സാക്ഷിയുടെ ക്തിയില്ലാതെ ഒരു യോദ്ധാവിനും   അധികനാൾ മുന്നേറാൻ കഴിയില്ല.

ഒരു സ്ത്രീയുടെ ജാഗ്രതയും   പരിചരണവും  കരുതലുമാണ് പുരുഷൻറെ  നസ്ഥിതിയെ     സമനിലയിൽ ക്രമീകരിച്ച് ക്തിപ്പെടുത്തുന്നത് .

അത് കൊണ്ടാണ്  ഏതു പുഷ ൻറെ  ഉയർച്ചയിലും  ഒരു സ്ത്രീയുടെ  പിന്തുണ ആവശ്യമായി   ലോകം അംഗീ കരിക്കുന്നത്.

 സാധാരണ മനുഷ്യൻ  അഹംബുദ്ധി  നയിക്കുന്ന  വിശ്വാസങ്ങളിൽ  മയങ്ങിക്കിടക്കുന്നത് കൊണ്ടാണ്  ജാതിയുടെയും  മതത്തിൻറെയും  വക്താക്കൾ ആകുന്നത്.

മനസാക്ഷിയുടെ മയക്കമുണർന്നാൽ പിന്നെ   ഒരു   മനുഷ്യനും  ജാഗ്രതയുടെ  കുറവ്  ഉണ്ടാവില്ല.

സ്വബോധമാണ് മനുഷ്യരിൽ ജാഗ്രതയും  ആനന്ദവും കൊണ്ടു വരുന്നത് .

 ജാഗ്രതയുള്ള ദമ്പതികൾ പരസ്പര പൂരകങ്ങളായി ജീവിതം  ആനന്ദിക്കുന്നു . (സന്തോഷമല്ല  ആനന്ദം )

പ്രകൃതിയിൽ ധാരാളം  വള്ളി ചെടികളുണ്ട്‌ . അതിൽ കുരുമുളക്  ചെടി  നമുക്ക്   സുപരിചിതമാണ്.

കുരുമുളക് കൃഷിക്കാരൻ  ആദ്യം  നടുന്നത്  കുരുമുളക് വള്ളിയല്ല. അത് ചുറ്റി ക്കയറാനുള്ള ഒരു  മരമാണ്.

 ദാമ്പത്യ ജീവിതത്തിൽ ജാഗ്രതയാകുന്ന  ലതയാണ് സ്ത്രീത്വം   .   അതിനെ  ചുറ്റിലും പടർന്ന് കയറാൻ  ഒരു   മരമായി  (facilitator ) നിന്ന് കൊടുക്കുന്ന  പുരുഷൻ അനുഗ്രഹിക്കപ്പെട്ടവനാണ് .

 പുരുഷനിൽ  ഇല്ലാത്ത  ജാഗ്രതയെ  അവൻ ദത്തെടുക്കുന്നതാണ് ദാമ്പത്യം  .

സ്ത്രീയുടെ ജാഗ്രത  പുരുഷന്  ബോധം നൽകി അവനെ തോൽവികളിൽ  നിന്നും സഹായിക്കുന്നതുമാണ്.

സ്ത്രീ-ലതക്ക്  ശക്തി പ്രകടിപ്പിക്കുവാൻ ( പൂത്തുലയാൻ ) ഒരു  കാരണവും  ആവശ്യവുമാണ്   പുരുഷൻ.

 യാഗ്രയും  കാമവും   നയിക്കുന്ന  തലമുറ അന്വേഷിക്കുന്നത്   സ്വാർഥമായ  താത്പര്യങ്ങളുടെ വിജയവും സന്തോഷവുമാണ്‌.

 ആധുനീകസംസ്കാരം സ്ത്രീത്വത്തെ  മാറ്റി മറിക്കുവാൻ  കാരണവും  പുരുഷൻ നയിക്കുന്ന  കുത്തഴിഞ്ഞ  സാമൂഹ്യ വ്യവസ്ഥയാണ്‌.

ഓരോ മനുഷ്യനിലും  മനസ്ഥിതി ( ego ) അഹം ബുദ്ധിയും   മനസ്സാക്ഷി ബോധവുമാണ്.

മനസ്ഥിതിയാകുന്ന  ബുദ്ധിക്ക്   മനസ്സാക്ഷിയാകുന്ന  ബോധത്തെ  അറിയാൻ കഴിയാത്തതാണ് മനുഷ്യനെ   തകർക്കുന്നത്.

സന്തോഷവും  പ്രേമവുമല്ല,  നമ്മുടെ ജീവിതവും ദാമ്പത്യവും   നയിക്കേണ്ടത് .
ആനന്ദവും  സ്നേഹവുമാണ്.

ആനന്ദവും  സമാധാനവും  ദൈവ ആലയമാണ്.ആ പർദീസ്സയിൽ  പ്രവേശിക്കാത്ത  മനുഷ്യന്  ഭൂമിയിലെ ജീവിതം,  എന്തൊക്കെ നേടിയാലും  നരഗമായി  അവശേഷിക്കും .

മത വിശ്വാസി  ഒരിക്കലും ഈ സ്വർഗ്ഗത്തിൽ വസിക്കുന്നില്ല. കാരണം അവനെ നയിക്കുന്നത്  മരണ-അനന്തര സ്വർഗ്ഗമാണ്.

ഇതാണ്    സ്വാർഥതയെന്ന  സർപ്പം വഴി അറിവിൻറെ    ഫലം  ഭക്ഷിച്ച്‌ വഞ്ചിക്കപ്പെട്ട ഞാൻ എന്ന  മനുഷ്യ അവസ്ഥ.

ശിവ - പാർവതി ലയനത്തിൻറെ പൊരുൾ  പുരുഷനും സ്ത്രീക്കുമിടയിലെ  ജാഗ്രതയെന്ന സത്യമാണ്.

ശക്തിയാകുന്ന ലതയാണ് സ്ത്രീ . അതിന്  വളരാനും പൂത്തുലയാനുമുള്ള    ഒരു  മരം  അതിനുതകുന്നതാവണം.

ദാമ്പത്യം കുരുമുളക് കൃഷി   പോലെയാണ്.

 മരംവും  കൊടിയും     യോജിക്കുന്നതായാൽ    (compatibility ) വിളവ്‌  നൂറുമേനി ഉറപ്പാണ്‌ .

ജാതിയും മതവും   ജീവിതത്തിൽ മനുഷ്യന്   കൊണ്ടു വരുന്നത്  ഹംബുദ്ധി യുടെ  ഘോഷമാണ്.

ന്തോഷവും പ്രേമവും  സ്വാർഥത സൃ ഷ്ടിക്കുന്ന  രണ്ടു  വികാരങ്ങളാണ്. മനുഷ്യൻറെ  നസ്ഥിതിയാണ്  വികാരങ്ങളെ  നയിക്കുന്നത്.


മനുഷ്യരിൽ  നന്ദവും  മാധാനവും  കൊണ്ടു വരുന്നത് നസ്സാക്ഷിയാണ്.

മനുഷ്യരിൽ നസ്സാക്ഷിയെ ഉണർത്തുന്നത് സ്വബോധമാണ്.

ഞാൻ  എന്താണ് ? ഈ  ചോദ്യത്തിന്  ഉത്തരമാണ്  സ്വബോധം.