ആത്മീയ ഊർജം വ്യത്യസ്ഥ - അവസ്ഥകളിൽ സ്വയം പ്രകടിപ്പിക്കുന്ന വർണ്ണ- പ്രപഞ്ചമാണ് യോഗി സ്വയം അറിയുന്ന സത്യം . ( self expression of the supreme Being ).
ആത്മീയ സത്യം ജാഗ്രത യില്ലാത്ത ഭൗതീക ലോകത്തിന് ഗ്രഹിക്കാൻ കഴിയില്ല.
അത് കൊണ്ടാണ് സത്യം മാത്രം പറയുകയും പ്രവർത്തി ക്കുകയും ചെയ്ത ശ്രീ യേശുവിനെ യഹൂതജനത കുരിശിൽ തറച്ച് ശിക്ഷിച്ചത്.
ഇത് തന്നെയാണ് ശ്രേഷ്ഠ ഭാരതത്തിലും സംഭവിച്ചത്.
ഇസ്രയേൽ ജനത ക്രിസ്തുവിനെ കുരിശിലേ റ്റിയത് പോലെ ഇവിടെയും പുരോഹിത വർഗ്ഗം യോഗേശ്വരന്മാർ വെളിപ്പെടുത്തിയ പ്രപഞ്ചസത്യം മൂടി വക്കുന്നു.
അതിൻറെ ഫലമാണ് നമ്മുടെ മഹത്തായ ആത്മീയ - സംസ്കാരവും ഭൗതീക സംസ്കാരവും നശിപ്പിച്ച ചതുർ - വർണ്ണ വ്യവസ്ഥ.
ആത്മീയതയുടെ നാല് വർണ്ണങ്ങൾ (അവസ്ഥകൾ ) സമ്മേളിക്കുന്നതാണ് മനുഷ്യനെന്ന പ്രതിഭാസം.
"മനസ്സാക്ഷി , മനസ്സ്, മനസ്ഥിതി , ശരീരം"- ഇവയാണ് മനുഷ്യനിൽ മഹാത്ഭുതം സൃഷ്ടിക്കുന്ന ചതുർ-വർണ്ണങ്ങൾ (Four status of supreme spirit ).
ഇതിൽ ആദ്യത്തെ രണ്ടവസ്ഥകൾ ആത്മീയമാണ് (spiritual / passive, divine and subtle )
ബാക്കി രണ്ടവസ്ഥകൾ ലൗകീകമാണ് ( Material / Objective, emotional, and creative )
പ്രപഞ്ചസൃഷ്ടിക്ക് നിതാനമായ ഊർജമാണ് (ദൈവം,source ) പരമാത്മാവ്.
മനസ്സാക്ഷിയായി മനുഷ്യനിൽ സ്വയം മറഞ്ഞിരിക്കുകയാണ് പരമാത്മാവ് .
ജീവാത്മാവാകുന്ന മനസ്ഥിതി (ഞാൻ,അഹം ) ഈ സത്യം അറിയാത്തത് കൊണ്ട് ഓരോ മനുഷ്യനും കഥയറിയാതെ വൈകാരീക രസങ്ങളുടെ (emotions ) വ്യത്യസ്ഥ നിറങ്ങളിൽ സ്വയം ആടുകയാണ് (emotionally creative )
പരമാത്മാവ് എന്നിലുണ്ട് എന്ന് സ്വയംഅറിയുന്നവൻ ആത്മ -ജ്ഞാനിയായ മനുഷ്യൻ (Human Being ) ആകുന്നു .
ആത്മജ്ഞാനി ബ്രഹ്മരഹസ്യം അറിയുന്നത് കൊണ്ട് ബ്രാഹ്മണൻ എന്നറിയപ്പെടാൻ യോഗ്യനാണ്.
ആത്മാവിനെ അറിയാത്ത മനുഷ്യൻ അപൂർണ്ണനായ സ്വാർഥനാകുന്നു . ( Human without being ).
സ്വാർഥൻ എല്ലാം വെട്ടിപ്പിടിക്കുന്ന ക്ഷത്രീയനോ (പടയാളി ) സ്വപ്‌നങ്ങൾ വിൽക്കുന്ന വൈശ്യനോ ആകാം.
അപൂർണ്ണനായ മനുഷ്യനെ നയിക്കുന്നത് സ്വാർഥതയാകുന്ന ഞാൻ (emotional being ) എന്ന വികാരമാണ് .
സ്വാർഥതാത്പര്യങ്ങളെ സാക്ഷാത്ക്കരിക്കുവാൻ വേണ്ടിയാണ് മനുഷ്യൻ സ്വന്തം മനസ്സാക്ഷിക്ക് വിപരീതമായി രഹസ്യത്തിലും രഹസ്യ കൂട്ട് കെട്ടിൽ കൂടിയും അനീതിയും അക്രമവും പ്രവർത്തിക്കുന്നത് .
അതിന് വേണ്ടി മനുഷ്യൻ സൃഷ്ടിക്കുന്ന യുക്തിയാണ്(logic ) അഹംബുദ്ധി . അഹം ബുദ്ധി സൃഷ്ടിക്കുന്നതും ചിലവിടുന്നതുമായ ഊർജമാണ് ഞാൻ.
ഒരാൾ വരവിൽ കൂടുതൽ ഊർജം ചിലവിടുമ്പോൾ അവരിലെ ഞാൻ ക്ഷീണിതനകുന്നു (exhausted ).
ദീർഘമായ മനസ്ഥിതിയുടെ ബലഹീനത മനുഷ്യരിൽ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നു. ( through the mal- functioning of endocrine system )
മനസ്സാക്ഷി പ്രപഞ്ചത്തിൽ ഉണർന്നിരിക്കുന്ന ബോധമാണ്.( supreme Being )
ബോധം ജൈവ ഊർജത്തിൻറെ വറ്റാത്ത ഉറവയാണ്.
ബോധം ഉണർന്ന മനുഷ്യന് തളർച്ചയില്ലാതെ നിത്യവും ജാഗ്രതയിൽ
ഇരിക്കുവാൻ കഴിയുന്നത് അതുകൊണ്ടാണ്.
ഒരുവൻറെ മനസ്സാക്ഷിയെ സ്വയം അവഗണിക്കുന്ന മനസ്ഥിതി സൃ ഷ്ടിക്കുന്ന ബുദ്ധിയാണ് മനുഷ്യൻറെ എല്ലാ പ്രശ്നങ്ങൾക്കും കാരണം.
മനുഷ്യൻറെ അഹംബുദ്ധിക്ക് ഒരിക്കലും സ്വയം സ്ഥിരതയില്ല. കാരണം അതിൻറെ അടിസ്ഥാനം സ്വാർഥ-വികാരമാണ്
മനസ്സും മനസ്സാക്ഷിയും തമ്മിലുള്ള യോജിപ്പാണ് (harmony ) ഒരു മനുഷ്യനിൽ ബുദ്ധിസ്ഥിരതയുണ്ടാകുന്നത് (common sense ).
ബുദ്ധി സ്ഥിരതയാണ് സമാധാന ജീവിതത്തിനും സ്വർഗ്ഗീയ അനുഭവത്തിനും അടിസ്ഥാനം.
കൃഷ്ണനും ക്രിസ്തുവിനും ഇക്കാര്യത്തിൽ മനുഷ്യനെ സഹായിക്കുവാൻ കഴിയില്ല.
മനസ്സാക്ഷിയെ അവഗണിക്കുന്ന മനുഷ്യൻ അവസരോചിതമായി പല മൃഗീയ സ്വഭാവങ്ങളും പ്രകടിപ്പിക്കുന്ന ഒരു മനുഷ്യമൃഗമാണ്.
മൃഗീയ സ്വഭാവം നിലനിർത്തുന്ന മനുഷ്യൻ ശൂദ്രനാണ് .
അവനവൻറെ ചിന്ത സ്വാർഥതയിൽ നിന്നും പുറത്തുകടക്കുമ്പോൾ മാത്രമാണ് മനുഷ്യനിൽ സത്യചിന്ത ജനിക്കുന്നത്.
സത്യചിന്തയില്ലാത്ത മനുഷ്യൻ തിന്മയുടെ സങ്കേതങ്ങളിൽ അകപ്പെട്ടാൽ മൃഗീയതയെപ്പോലും തോൽപ്പിക്കുന്ന ക്രൂരതകൾ പ്രവർത്തിക്കുന്നു .
സത്യ ചിന്തയില്ലാത്ത ശൂദ്രനിൽ സ്വാർഥതയുടെ വികാര- അഗ്നി (ego ) സ്വയം ജ്വലിച്ചു കൊണ്ടിരിക്കുമ്പോൾ അഹംബുദ്ധിയുടെ ഇരുട്ടല്ലാതെ അവരിൽ ബോധത്തിൻറെ വെളിച്ചം തീരെയില്ല.
പിടിച്ചുപറി, ബലാൽസംഗം, അക്രമം , ചതി ,കൊല തുടങ്ങിയ അധമമായ നീച -പ്രവർത്തികൾ ചെയ്യുന്ന വ്യക്തിയാണ് ശൂദ്രൻ. (malignant Aura )
അവനെ കാണുന്നതും സ്പർശി ക്കുന്നതും അശുദ്ധമാണ്.
ഞാൻ എന്താണ് എന്ന് സ്വയമറിയുന്ന മനുഷ്യന് ലഭിക്കുന്ന പ്രകാശമാണ് ബോധം.
സ്വബോധം ലഭിക്കുന്ന മനുഷ്യൻ വിശുദ്ധനാകുന്നു.
അവൻ കൽപ്പിച്ചാൽ പ്രകൃതിയുമതനുസരിക്കുന്നു .
സ്വബോധം അവനവൻറെ മനസ്ഥിതിയെ പ്രകാശിപ്പിക്കുകയും ശുദ്ധീ കരിക്കുകയും ചെയ്യുന്നു .
മനസ്സാക്ഷി ഭരിക്കുന്ന വ്യക്തിയുടെ മനസ്ഥിതി (അഹംബുദ്ധി ) സമനില പാലിക്കുകയും അവർ സത്യത്തിനും നീതിക്കും കീഴ്പെട്ട് ജീവിക്കുകയും ചെയ്യുന്നു .
അവർക്ക് ഒരിക്കലും ശൂദ്ര നാവാൻ കഴിയില്ല.
മനസ്സാക്ഷിയെ ഉണർത്താതെ മനസ്ഥിതിയെ സ്വാർഥതകൊണ്ട് പോഷിപ്പിക്കുന്നവർക്ക് സ്വയം സമനില തെറ്റുകയും അവർ നീച പ്രവർത്തി കളിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നു.
ശൂദ്രൻ സ്വയം അറിയാതെതന്നെ അനീതിയിലേക്കും അക്രമത്തി ലേക്കും പ്രവേശിക്കുന്നു. കാരണം അവൻറെ ചിന്ത ഇരുട്ടിൽ തപ്പിത്തടയുകയാണ്.
സമാധാനത്തി ൻറെ വെളിച്ചം ശൂദ്രനിലേക്ക് ഒരിക്കലും പ്രവേശിക്കുന്നില്ല .
സമാധാനം കൈവരിക്കുന്ന മനുഷ്യനിൽ പ്രപഞ്ചം തുറക്കുന്ന ഊർജ കേന്ദ്രമാണ് മനസ്സാക്ഷി (sacred heart ).
അവിടെ നിന്നും പ്രവഹിക്കുന്ന സ്വബോധം നമുക്ക് ജാഗ്രതയെന്ന (awakening ) വെളിച്ചം നൽകുന്നു .
അപ്പോൾ ആ വ്യക്തി സ്വപ്നങ്ങളുടെ ലോകത്ത് നിന്നും യാഥാർത്ഥ്യങ്ങളുടെ ലോകത്തേക്ക് പ്രവേശിക്കുന്നു.
അതാണ് ആത്മീയതയുടെ സ്വർഗ്ഗം.
ആ സ്വർഗ്ഗം ഇപ്പോൾ ഇവിടെയാണ്. അത് മരണ അനന്തരമല്ല.
