6/14/2013

കുടുക്കുന്ന ബുദ്ധിയും കുടുങ്ങുന്ന ബുദ്ധിയും



ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിൽ  ദൈവം തട്ടിപ്പുകാരുടെ  വേഷത്തിലും  അവതരിക്കുന്ന  സത്യം  ദൈവ വിശ്വാസികൾക്കും   അറിയില്ല.

ഇത്തവണ  ബിജുവും സരിതയും  ചേർന്നൊരുക്കിയ  കെണിയിൽ, രാഷ്ട്രീയത്തിലെ പ്രഥമ  പൗരൻ   ഉമ്മൻ ചാണ്ടി അടക്കം  പല   വൻ പിച്ച  എലികളും പെട്ട്പോയതിൽ  നിന്നും  അത് പോലെ തന്നെ  ആ  കെണി   പ്രത്യക്ഷപ്പെട്ട   രീതിയിൽ  നിന്നും  ഒരു കാര്യം  വ്യക്തമാകുന്നു.

പലരേയും ഈ  കെണിയിൽ കുടുക്കിയതിലും  പലരും  കുടുങ്ങിയതിലും ദൈവത്തിനുമുണ്ട്   ഒരു പങ്ക്.

അധ്വാനിക്കാതെയും  നികുതി കൊടുക്കാതെയും കൈയ്യിൽ വരുന്ന പണം  ഉപയോഗിച്ച്  പെട്ടെന്ന്   സമൂഹത്തിൽ  ബഹുമാന്യതയും സ്ഥാനമാനങ്ങളും  നേടാനുള്ള വ്യക്തിയുടെ  ആഗ്രഹമാണ് (നസ്ഥിതി )  തട്ടിപ്പിലെ  വാതിയും  പ്രതിയും .

"താൻ പാതി  ദൈവം പാതി" എന്നാണല്ലോ ഭാരതീയ തത്വ ചിന്ത പറയുന്നതും.

  മുഖ്യമന്തിക്കാണെങ്കിൽ   ഈ കെണി  "ഇടിവെട്ടിയവന്   പാമ്പു കടിയുമേറ്റു " എന്ന് പറഞ്ഞത് പോലെയായി.

 മറ്റു പല വിവാദങ്ങളും  ബാഹ്യമായ  സാഹചര്യങ്ങൾ കൊണ്ടുണ്ടായതാണെങ്കിൽ    സരിതയുടെ ഫോണ്‍വിളിയുടെ   വരവ്  തൻറെ സന്തത സഹചാരികൾ  ഒരുക്കിയ     മറ്റൊരു പീടാനുഭവം കൂടി ഉമ്മൻ  ചാണ്ടിയെ തേടി വന്നത് പോലെയായി.

ബുദ്ധിമാനായ മനുഷ്യൻറെ ബുദ്ധിയുടെ  സാധ്യതയും (potential )  രിമിതിയും (limitation ) ഒരുപോലെ വെളിപ്പെടുത്തുന്നതാണ്    എല്ലാ  തട്ടിപ്പുകളും.

ഓരോ തട്ടിപ്പിലും   മനുഷ്യൻറെ ബുദ്ധിയുടെ  രണ്ടു വശവും  നമുക്ക് കാണാൻ കഴിയും .

ഓരോരോ സന്ദർഭങ്ങളിലും   കുടുക്കുന്നവൻറെ  ബുദ്ധി പ്രകാശിക്കുകയും  കുടുങ്ങുന്നവ ൻറെ  ബുദ്ധി  രുണ്ടു പോകുകയും  ചെയ്യുന്നു.

എന്നാൽ രണ്ടുകൂട്ടരുടെയും  ബുദ്ധി സ്വാർഥതയുടെ   സൂര്യഗ്രഹണം  നിമിത്തം  ന്ധകാരത്തിലാണ്   പ്രവർത്തിക്കുന്നത് .

ഓരോ സന്ദർഭങ്ങളിലും  തട്ടിപ്പിൻറെ  സ്വഭാവവും  അതിൽപ്പെടുന്നവരും അത് നടത്തുന്നവരും വ്യത്യസ്തമായിരിക്കുന്നത്‌ കൊണ്ട്  രേ മനുഷ്യൻ തന്നെ  പല തരം  തട്ടിപ്പുകളിൽ പല  സമയത്തായി  വീണു പോകുന്നു.

എല്ലാം  നാമറിയാതെ   സംഭവിച്ചു പോകുന്നത് പോലെയാണ് തട്ടിപ്പു കളുടെ  വരവ്.

സ്വബോധം  ലഭിക്കുന്നത് വരെ   പ്രഗൽഭർക്കും  സാധാരണക്കാർക്കും   ഒരു പോലെ  അവരവരെ  കാത്തിരിക്കുന്ന പല തരം  കെണികൾ ഒഴിവാക്കാൻ  കഴിയുന്നതല്ല.

അമേരിക്കയിൽ  കെണിയിലായ രജത്ഗുപ്തയെപ്പോലെ പ്രഗൽഭർ സ്വയം കുഴിക്കുന്ന കെണികളിൽ വീഴുമ്പോൾ  ജനം അന്തം വിടുന്നു.

നസ്സാക്ഷിയെ  അവഗണിക്കുന്ന നസ്ഥിതി നമ്മുടെ  ബുദ്ധിയുടെ  പരി മിതിയാണ്. അത് നമുക്ക് സ്വയം കെണികൾ ഒരുക്കുന്നു.

നാം ചുമക്കുന്ന  കുരിശുകൾ സ്വന്തക്കാരിൽ കൂടിയും സുഹൃത്തുക്കൾ വഴിയും  നമ്മളെ തേടിയെത്തും.

സൗരോർജ തട്ടിപ്പ്  പോലെ  അത്ര വലുതല്ലെങ്കിലും  സ്വാർഥനായ  മനുഷ്യൻ  കൊച്ചു കൊച്ചു തട്ടിപ്പുകൾ  സ്വയം ചെയ്തു കൊണ്ടാണ്  നിത്യവും ജീവിതം  ആഘോഷിക്കുന്നത്.

അത് ഒരു കൊച്ചു നുണയാകാം , കച്ചവടമാകാം, പ്രണയമാകാം . പ്രവർത്തി യാകാം ,സിനിമയാകം, മറ്റെന്തുമാകം.

ക്രീയാത്മകനായ  മനുഷ്യൻ (അഹം,ego  )  സ്വാർഥനാണ് .

അവനെന്തു ചെയ്താലും അതിന്  ചൂഷണത്തിൻറെ നിറം  നൽകാതിരിക്കാൻ  ത്മാവിൽ  അന്ധനായ മനുഷ്യന്  കഴിയില്ല.

"പൊട്ടനെ  ഏട്ടൻ ചതിച്ചാൽ ഏട്ടനെ  ദൈവം ചതിക്കും" എന്നൊരു  ചൊല്ലുണ്ട് .

ഇത് ശരിയാണെന്ന്  നാമോരോരുത്തർക്കും നമ്മുടെ  അനുഭവം  കൊണ്ടറിയാൻ  സാധിക്കുന്നതാണ്.

നസ്സാക്ഷിയെന്ന  പ്രപഞ്ചസത്യം  നമ്മുടെ ള്ളിൽ  കുടി കൊള്ളുന്നതാണ്  ഇതിന്  കാരണം.

  പ്രപഞ്ച സത്യം കളിക്കുന്ന കളിയും  മനുഷ്യബുദ്ധിക്ക്   പിടി കിട്ടാത്ത  രഹസ്യവുമാണ്  മനസ്സ്.

ദൈവം  മനുഷ്യനിലേക്ക് കടക്കുന്ന  കവടമാണ്  മനസ്സ്. അവിടെ നിന്നാണ് മനുഷ്യൻ കളി തുടങ്ങുന്നത്. അപ്പോൾ ദൈവം  കാഴ്ചക്കാരനായി  മനുഷ്യനിൽ മരഞ്ഞിരിക്കുന്നതാണ്  നസ്സാക്ഷി.

 നുഷ്യൻറെ അവസ്ഥയാണ് മനസ്ഥിതി .( അഹം ബുദ്ധിയാകുന്ന   ഞാൻ  ).

  മനുഷ്യൻറെ നസ്ഥിതിയെ  സദാ  നിരീക്ഷിക്കുന്ന മനസ്സാക്ഷിയെ ( പരമ -ആത്മാവ് )  അറിയാൻ മനുഷ്യൻറെ ബുദ്ധിക്ക് കഴിയില്ല .

ഹംബുദ്ധിയിലെ  സ്വാർഥതയിൽ   സന്തോഷിക്കുന്ന മനുഷ്യനിൽ  നസാക്ഷി  മേഘം കൊണ്ട് മൂടിയ  സൂര്യനെപ്പോലെയാണ്.

മനസാക്ഷിക്കെതിരായി   മനുഷ്യൻ ചിന്തിക്കുന്നതും  പ്രവർത്തിക്കുന്നതും സ്വാർഥത  നിമിത്തമാണ് .

എല്ലാ സ്വാർഥതയും  ദൈവത്തിന്  വിരോധമാണ്,

അത് കൊണ്ട് നാം കൊടുക്കുന്നതെല്ലാം  നമുക്ക്  പലിശയും  ചേർത്ത് തിരികെ ലഭിക്കും.

അതിനെ പ്രതിരോധിക്കാൻ  എത്ര പ്രഗൽഭനും  വിശ്വാസിക്കും സാധിക്കില്ല.

നമ്മോടോത്ത്  നമ്മളിൽ  വസിക്കുന്ന  ബോധമാണ്  ദൈവം .

ദൈവം നമ്മളോടൊത്ത്  നിന്ന് കൊണ്ടാണ് പ്രപഞ്ചം  തിരിക്കുന്നതും
മനുഷ്യനെക്കൊണ്ട്  ജീവിതം  പഠിപ്പിക്കുന്നതും .

ഹം സ്വയം  സമർപ്പിക്കാതെ  മനുഷ്യൻറെ  അഹംബുദ്ധിക്ക് ഈ സത്യം  ഗ്രഹിക്കാൻ  കഴിയില്ല.

അതറിയാത്തത്   കൊണ്ടാണ്  മനുഷ്യബുദ്ധി തട്ടിപ്പുകളിൽ കുടുക്കുകയും  കുടുങ്ങുകയും ചെയ്യുന്നത്.

സ്വബോധം ഉണരുമ്പോൾ  ഓരോ മനുഷ്യനും  സ്വന്തം  മനസ്ഥിതിയുടെ    ഇരുട്ട് ( selfishness ) നീങ്ങി    സ്വയം വെളിച്ചമായി  ( മനസ്സാക്ഷി )  മാറുന്നു.

  സ്വബോധം ഉണർന്നാൽ  ഒരു  മനുഷ്യനും   ഒരിക്കലും മനസ്സാക്ഷിക്കെതിരായി  പ്രവർത്തിച്ച്   സന്തോഷിക്കില്ല.

കാരണം  നമ്മിലെ  സ്നേഹവും നന്ദവും   അതിന്  നമ്മളെ  അനുവതിക്കില്ല.