6/13/2013

ശ്രീ ശാന്തിനെ തേടിവന്ന പീടാനുഭവം





കുപ്രസിദ്ധ കുറ്റവാളികൾ  സംരക്ഷിക്കപ്പെടുന്ന തിഹാർ  ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയ ശ്രീ ശാന്തിന്  അവിടുത്തെ ജയിലതികൃതർ ഒരു സമ്മാനം നൽകി.

ഒരു കുറ്റവും ചെയ്യാതെ  അധികാരം  കുരിശിൽ ഏറ്റിയ ശ്രീ യേശുവിൻറെ ചിത്രമായിരുന്നു അത്.

മനുഷ്യചരിത്രം അധികം  വികൃതമാവും   മുൻപേ അന്നത്തെ പ്രബല സാമ്രാജ്യം  ഭരിച്ചിരുന്ന റോമാക്കാരാണ് ശ്രീ യേശുവിനെ  കള്ളന്മാർക്കൊപ്പം കുരിശിൽ തറച്ച്  ശിക്ഷവിധിച്ച്  യഹൂതജനങ്ങളെ സന്തോഷിപ്പിച്ചത്.

എന്നാൽ  സത്യമായ യേശുവിനെയല്ല (holy spirit )  അവർ കുരിശിൽ തറച്ചത്  എന്ന് തെളിയിക്കാൻ വേണ്ടി  യേശു (സത്യം )  സ്വയം  കല്ലറയിൽ നിന്നും  പുറത്തു വന്നു.

നാലു  നൂറ്റാണ്ടുകൾക്ക്  ശേഷം   യേശുവിനെ   കൊല ചെയ്ത  അതേ റോമാ സാമ്രാജ്യം   തന്നെ  അതിന് പ്രായശ്ചിത്തം   ചെയ്ത് കൊണ്ട്  ക്രിസ്തുമതം  അവരുടെ ഔദ്യോഗീക  മതമായി  പ്രഖ്യാപിച്ചുകൊണ്ട്  യേശുവിൻറെ  കൊലയെ (ശിക്ഷാ വിധി )  അവർ തന്നെ തിരുത്തി എഴുതി.

പിന്നീട് ലോകം അറിയുന്ന യേശു  പാപികളെ രക്ഷിക്കാൻ വേണ്ടി  സ്വയം കുരിശിൽ  മരിച്ചു കൊണ്ട്  മൂന്നാം  ദിവസം  ദൈവത്താൽ  ഉടലോടെ സ്വർഗ്ഗത്തിലേക്ക്  ഉയർത്തപ്പെട്ട   യേശുവിനെയാണ്.

അങ്ങിനെ  മനുഷ്യചരിത്രത്തിൽ ഒരു സാധാരണ ശിക്ഷാ വിധി മനുഷ്യർക്ക്‌  പാപപരിഹാരമായ    ആത്മബലിയുടെ     മരണമായി   അത്  തിരുത്തപ്പെട്ടു. അന്ന് മുതൽ  കുരിശ്  ശിക്ഷയുടെ ബിംബത്തിൽ നിന്നും ക്ഷയുടെ  ബിംബമായി മഹത്വവൽക്കരിക്കപ്പെട്ടു .

അന്നും ഇന്നും  മനുഷ്യന്  സ്വന്തം  ബുദ്ധിയുടെ പരിധി ലങ്കിക്കാൻ  കഴിയില്ല. അതാണ് നസ്സും  നസ്സാക്ഷിയും ഒരേ മനുഷ്യനെ  വ്യത്യസ്തമായി  യിക്കുന്ന പ്രപഞ്ച ഹസ്യം.

മനസ്സാക്ഷിക്ക്  മനസ്സിനെ   അറിയാം. എന്നാൽ  മനസ്സിന്  മനസാക്ഷിയെ  അറിയാൻ  നിവർത്തിയില്ല.

അത് കൊണ്ടാണ്  നമ്മുടെ ബുദ്ധി എന്നും ന്ധകാരത്തിൽ  കിടന്ന്  മിടുക്ക് കാണിക്കുന്നത്.

ഒരു കുറ്റവും ചെയ്യാതെ  കുരിശിൽ  തറക്കപ്പെട്ട ക്രിസ്തുവിൻറെ പടം തൻറെ  പീടാനുഭവത്തിൻറെ   ഓർമ്മക്കായി  ലഭിച്ച്കൊണ്ട്   ഇപ്പോൾ      ശ്രീ ശാന്ത്  ജാമ്യത്തിലിറങ്ങുമ്പോൾ  ആധുനീക  ഭാരതത്തിലെ     മനുഷ്യ മനസ്ഥിതിക്ക്
 ( ബുദ്ധി  ) മുൻപിൽ  ഒരേ ചോദ്യം  പുനർജനിക്കുന്നു.

ഏതാണ്  സത്യം ഏതാണ് മിഥ്യ ?
ദൈവമെവിടെ ? സാത്താൻ എവിടെ ?
മനുഷ്യ ജീവിതത്തിൻറെ പൊരുൾ  എന്ത് ?