ഏത് മനുഷ്യനും മരണം തന്നെയാണ് ഏറ്റവും ഭയാനകമായ അവസ്ഥ.
എന്തിനാണ് നാം മരണത്തെ ഭയപ്പെടുന്നത് എന്ന ചോദ്യത്തിന് ഉത്തരം പറയാൻ ബുദ്ധിമാനായ മനുഷ്യന് ബുദ്ധി മാത്രം പോര, സ്വബോധവും കൂടി വേണം .
മതവും മനശാസ്ത്രവും മരണത്തെ ബുദ്ധിപരമായിട്ടാണ് സമീപിക്കുന്നത്.
അതിനപ്പുറം നിൽക്കുന്ന സത്യത്തിലേക്ക് എത്താൻ അവർക്ക് കഴിയില്ല.
ജനനമരണങ്ങളുടെ സത്യം മനുഷ്യൻറെ ബുദ്ധിക്കും ചിന്തക്കും അപ്പു റത്താണ്.
മതങ്ങൾ മനുഷ്യന് പ്രതീക്ഷ വിൽക്കുന്നത് മരണത്തെ സ്വർഗ്ഗത്തിലേക്കും നരഗത്തിലേക്കുമുള്ള കവാടമായി കണ്ടുകൊണ്ടാണ്. ഇത് അവരുടെ കുറ്റമല്ല . മനുഷ്യൻറെ ബുദ്ധിയുടെ പരിമിതിയാണ്.
ജീവിച്ചിരിക്കുമ്പോൾ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന വിദ്യ മതങ്ങൾക്കറി യില്ല. ഇതിനെ വ്യക്തമായി പറഞ്ഞിട്ടുള്ളത് ശ്രീ യേശു ക്രിസ്തുവാണ് .
എന്നാൽ ക്രിസ്തുവിനെ കൊല ചെയ്തവർ തന്നെ കുരിശിനെയും ക്രിസ്തുവിനേയും ബിംബവൽക്കരിച്ചു .
മരണം എന്താണ് എന്നറിയാത്തത് കൊണ്ടവർ മരണ- അനന്തര സ്വർഗ്ഗം (post mortem Heaven) എന്ന പ്രതീക്ഷയെ രൂപീകരിച്ചു .
സാധാരണ മനുഷ്യ ബുദ്ധിക്ക് മുന്നോട്ടു പോകുവാൻ ഒരു വലിയ പ്രതീക്ഷ ആവശ്യമാണ്.
ഒരു പ്രതീക്ഷയാണ് വിശ്വാസം .മറിച്ച് വിശ്വാസത്തിനു നില നിൽക്കുവാൻ ഒരു പ്രതീക്ഷയും വേണം . ഇങ്ങനെയാണ് മനുഷ്യരിൽ മനശാസ്ത്രം പ്രവർത്തി ക്കുന്നത് .
എന്നാൽ ജീവിതത്തിൻറെ അർഥം ആനന്ദമാണ്.
അത് ഇപ്പോൾ ഇവിടെയാണ് . അതിനെ അറിയാൻ പ്രതീക്ഷയല്ല ജാഗ്രതയാണ് (സ്വബോധം) മനുഷ്യന് ആവശ്യം .
ജാഗ്രതയില്ലെങ്കിൽ നമുക്ക് സ്വർഗീയ മണിയറയിൽ കടക്കുവാൻ കഴിയില്ല .ശ്രീ യേശു രണ്ട് കന്യകമാർ മണിയറക്ക് പുറത്ത് മണവാളനെ കാത്തിരിക്കുന്ന കഥ പറഞ്ഞിരിക്കുന്നത് മനുഷ്യരിൽ ഉണരേണ്ടതായ ജാഗ്രതയെപ്പറ്റിയാണ്.പഞ്ചേന്ദ്രിയങ്ങൾ ഉണർന്നിരുന്ന കന്യക പാതിര സമയത്തും ഉണർന്നിരുന്നു മണവാളനെ സ്വീകരിച്ച് മണിയറക്ക് അകത്തു പോയി .
ജാഗ്രതയില്ലാത്ത മനുഷ്യൻ ജീവ -ശവമാണ് (living deadbody ).
മരണ ശേഷം സ്വർഗ്ഗം സ്വപ്നം കണ്ട് ഉറങ്ങുന്ന സ്വപ്ന മനുഷ്യൻ സ്വയമായി ഭൂമിയിൽ ഓരോരോ നരഗങ്ങൾ സൃ ഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
ജനനവും മരണവും നിയന്ത്രിക്കുന്ന പ്രപഞ്ച സത്യം എന്താണ് എന്നറിയാതെ
മനുഷ്യന് ജീവനോടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ കഴിയില്ല.
ഈ അറിവില്ലായ്മയാണ് നമ്മുടെ മരണഭയത്തിന് ഒന്നാമത്തെ അടിസ്ഥാനം. മറ്റൊന്ന് നമുക്കുള്ളതെല്ലാം ഉപേക്ഷിച്ച് പോകുന്നതിൻറെ വേദനയാണ്.
മരണ ത്തിൽ ഒരുവൻ ശരീരത്തെ മാത്രമാണ് ഉപേക്ഷിക്കുന്നത് . ഞാൻ എന്ന ജീവാത്മാവിന് പൂർത്തീ കരണം സംഭവിക്കുന്നത് വരെ വീണ്ടും വീണ്ടും ശരീരി ആകേണ്ട തുണ്ട് .
ചിന്തിക്കുകയും അതിനെ ആസ്പദമാക്കി ജീവിക്കുകയും ചെയ്യുന്നവൻ ആരാണ് ?
അവനാണ് ദുഖിക്കുന്നതും സന്തോഷിക്കുന്നതും. അവനാണ് പ്രശ്നങ്ങളെ സൃഷ്ടിക്കുന്നത്. അവൻറെ സൃ ഷ്ടിയാണ് ദൈവവും സാത്താനും.
അപ്പോൾ പിന്നെ എന്താണ് മരിക്കുന്നത് ?. "ഞാൻ" എന്ന സ്വാർഥത( image ,name ) ആണ് മരിക്കുന്നത്. ആ പേര് വഹിക്കുന്ന ഊർജം (ജീവാത്മാവ് ) പരമാത്മാവിൽ ലയിക്കുന്നത് വരെയും പല ജന്മങ്ങൾ തേടുന്നു .
ഓരോ മനുഷ്യ ശിശുവും ഞാൻ എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾതന്നെ അത് പ്രകൃ തിയിൽ നിന്നും അകന്ന് പോകുന്നു .പിന്നീട് ആ വ്യക്തി സൃഷ്ടിക്കുന്നത് സ്വാർഥതയുടെ പ്രേമമാണ്.
മനസ്സ് സൃഷ്ടി ക്കുന്നത് എന്താണോ അത് മാത്രമാണ് മരിക്കുന്നത്.
ഭൗതീകമായി (tangible objects) നില നിൽക്കുന്നതും നശിക്കുന്നതുമായതെല്ലാം മനസ്സ് സൃഷ്ടിക്കുന്നതാണ് .ഒന്നിൽ നിന്നും വീണ്ടും വീണ്ടും അവ പുനർജനിക്കുന്നു.( കർമ )
അതാണ് പ്രപഞ്ച ചക്രം.
ജനനത്തിനും മരണത്തിനും അതിനടിസ്ഥാനമായ വ്യവസ്ഥയാണത് (karma cycle) .
എന്താണ് മനസ്സ് ?
മനസ്സ് സൃ ഷ്ടിയുടെ കവാടമാണ് (seed ).
അവിടെ വച്ച് ശാന്തമായ ഊർജം (പരമാത്മാവ്) ക്രീയാത്മകമായ ഊർജമായി (creative energy ) പരിണാമം പ്രാപിക്കുന്നു.
മനസ്സ് ഒരു മനുഷ്യ ശിശുവിൽ പ്രവേശിക്കുന്നതോടെ അവിടെ ഒരു ജീവാത്മാവ് (അഹം, ego, ഞാൻ ) ജന്മമെടുക്കുന്നു.
ജീവത്മാവ് ഞാൻ എന്ന സ്വാർഥതയുടെ ജീവിത പാതയിൽ ഒരന്വേഷണമാണ്. അതവസാനി ക്കുന്നത് പരമാവസ്ഥയിലാണ്. അതാണ് ശാന്തിപർവ്വം (കൈലാസം ) അവിടെയാണ് യേശുവും കൃഷ്ണനും ശിവനും പാർവതി യുമെല്ലാം വസിക്കുന്നത്.
അവിടെ നിന്നും ഒഴുകുന്ന ഗംഗയാണ് ജീവൻ.
പഞ്ചേന്ദ്രിയങ്ങളാൽ സമ്പുഷ്ടമായ വാഹനത്തിലാണ് ഞാനെന്ന വികാരമനുഷ്യൻ (അഹം ) സഞ്ചരിക്കുന്നത്. അതിൻറെ എഞ്ചിനാണു ജീവൻ.
സന്തോഷമെന്ന വികാരമാണ് മനുഷ്യന് ഈ യാത്രയുടെ ആഘോഷവും ചാലക ശക്തിയും (motivation ).
എന്നാൽ സങ്കടത്തിൻറെ കാറ്റു വന്ന് സന്തോഷത്തിനെ സ്ഥിരമായി നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
അതിന് കാരണം നമ്മുടെ സ്വാർഥതയാകുന്ന ഞാൻ എന്ന അടിസ്ഥാന വികാരമാണ്.
സ്വാർഥതയാണ് മനുഷ്യന് പ്രവർത്തിക്കാനുള്ള ബുദ്ധി സൃഷ്ടിക്കുന്നത്. അതാണ് ക്രിയാത്മകതയുടെ ഇന്ധനം.
അത് ബോധവുമായി ചേരുമ്പോൾ മനുഷ്യൻറെ സൃഷ്ടി നന്മയാകുന്നു.
ബോധം ഇല്ലാതെ ഒരു മനുഷ്യൻറെ ബുദ്ധി സൃഷ്ടിക്കുന്നതെല്ലാം തിന്മയാണ്.
അത് കൊണ്ടാണ് സ്വാർഥത പ്രപഞ്ച സത്യത്തിന് വിരോധമാകുന്നത് .
മനസ്സാക്ഷി (ദൈവം ) ക്ഷമയോടെ കാത്തിരിക്കുന്നത് എന്നെങ്കിലും സ്വയം തിരിച്ചറിഞ്ഞ് സത്യ മാർഗ്ഗത്തിലേക്ക് പ്രവേശിക്കുന്ന ജീവാത്മാവിനെയാണ്.
അങ്ങനെ സംഭവിച്ച പല വ്യക്തികളിൽ ലോകം അറിയുന്ന പ്രഥമ വ്യക്തിയാണ് ശ്രീ യേശു.
സത്യ മാർഗ്ഗത്തി ലേക്ക് എങ്ങിനെ പ്രവേശിക്കാമെന്നു യേശു പ്രസ്ഥാവി ച്ചിരി ക്കുന്നു.
പക്ഷെ മനുഷ്യൻറെ അഹംബുദ്ധിയിൽ ബോധം പ്രകാശിക്കാതെ ഒരുവന് സത്യ മാർഗ്ഗത്തിലേക്ക് പ്രവേശിക്കാൻ കഴിയില്ലെന്നതാണ് മനുഷ്യൻറെ ബുദ്ധിയുടെ പരിമിതി.
മതവും മനശാസ്ത്രവും മനുഷ്യൻറെ ഈ പരിമിതിയെ ആഘോഷിക്കുകയാണ് (celebration of human ego ).
ഇവിടെയാണ് ആത്മീയതയുടെ പ്രസക്തി.
ഗീതയിൽ കൃഷ്ണൻ പറയുന്നു. എനിക്ക് കീഴടങ്ങുക (surrender to Me )
ശ്രീ യേശു പറയുന്നു " ആത്മാവിൽ പുനർജനിക്കുക "
രണ്ടും ഒന്ന് തന്നെയാണ്. ഇത് തന്നെയാണ് യോഗവിദ്യയും പറയുന്നത്.
മനുഷ്യൻ മരിച്ചാലും മനസ്സ് മരിക്കുന്നില്ല.
മരിക്കുന്നത് ഞാനെന്ന വികാരമാണ്. അത് സ്വയം തിരിച്ചറി യുന്നതിൽ പരാജയപ്പെടുന്നതിനാൽ മനുഷ്യന് മരണം ദയനീയമാണ്.
പുഴുവായിരിക്കുന്ന അവസ്ഥയിൽതന്നെ മനുഷ്യൻറെ അഹംബുദ്ധി ലൗകീക സുഖങ്ങളിൽ മുഴുകിപ്പോകുന്നത് കൊണ്ട് സമാധിയിലേക്കും ശാന്തി യിലേക്കും (crysalis status ) കടക്കുവാനോ ചിത്രശലഭമായി സ്വർഗ്ഗത്തിൽ പ്രവേശി ക്കാനോ മനുഷ്യന് കഴിയുന്നില്ല.
പുഴുവായിരിക്കുന്ന മനുഷ്യൻറെ സ്വാർഥത മരണത്തെയും ജീവിതത്തെയും ഒരു പോലെ ഭയപ്പെട്ട് വിഭ്രാന്തിയിൽ രസിച്ചും രമിച്ചും വിശ്രാന്തിയില്ലാതെ ഒരു ജീവിതം വട്ടം കറങ്ങി ദയനീയമായി മരിക്കുന്നു
വിശ്രാന്തിയിൽ കൂടി ചിത്രശലഭത്തിലേക്ക് കടക്കുവാൻ ഒരുവൻറെ ബുദ്ധിയാണ് അവനെ അനുവദിക്കാത്തത് .
മനുഷ്യൻറെ ബുദ്ധിക്ക് ഒരു മരണ അനന്തര സ്വർഗ്ഗമാണ് കൂടുതൽ സ്വീകാര്യം .
