6/17/2013

ഉണർവും ഉറക്കവും




റക്കത്തിനും  ണർവിനും  മനുഷ്യൻ മനസ്സിലാക്കുന്നതിലും കൂടുതൽ അർഥ വ്യാപ്തിയും  സാധ്യതകളുമുണ്ട്.

റക്കം ഒരു സ്വയം ചികിത്സയാണ്. ( auto-relaxing and re -charging of the Ego-I )

മനുഷ്യൻ ഉറങ്ങാതെയിരിക്കുന്ന അവസ്ഥല്ല  ഉണർവ്വ്.

 ജാഗ്രതയെന്ന   വസ്ഥയാണ്‌ ( awakened  status )  ഉണർവ്.

ക്രീയത്മകനായ  മനുഷ്യൻ  വികാരങ്ങളുടെ  തിരമാലകൾക്കിടയിൽ   കൂടി  ജീവിതനൗകയെ  മുന്നോട്ടു നീക്കുന്നത്  ഉറങ്ങാതെയാണ്, പക്ഷെ  കൂടുതലും ണർവോടെയല്ല.

മനുഷ്യനിൽ ബുദ്ധിയുടെ അവസ്ഥ ണർവ്വല്ല  എന്നറിയുന്നവർ  തന്നെ കുറവാണ് . മനുഷ്യൻറെ ബുദ്ധി  വൈകാരീകതയുടെ   അസംതുലിതമായ അവസ്ഥയിലാണ്‌ പ്രവർത്തിക്കുന്നത്.

അപ്പോൾ ബുദ്ധിക്ക്  voltage കുറവായിരിക്കും .ഇരുണ്ട  വെളിച്ചത്തിലാണ് അപ്പോൾ  നമ്മുടെ ബുദ്ധിയുടെ കാഴ്ച (vision ).

മനുഷ്യൻറെ എല്ലാ പ്രശ്നങ്ങൾക്കും കാരണം നമ്മുടെ  ബുദ്ധിയിലെ  voltage variation .(emotinal imbalance ) ആണ് . ബുദ്ധിമാനായ  മനുഷ്യനിൽ  സ്വബോധം  വരാത്തത് കൊണ്ടാണ്  ഉണർവ്വ്  സംഭവിക്കാത്തത്‌.

റക്കമാണ് മനുഷ്യരിൽ ഒരു പരിധി  വരെ  നമ്മുടെ  അസംതുലിതമായ  അവസ്ഥയെ (restless psycho-somatic status)    ദൈനം ദിനം ക്രമീകരിക്കുന്നത് . ഉറക്കമില്ലാത്ത  മനുഷ്യന് സംതുലിതാവസ്ഥയും  അസ്വസ്ഥതയും കൂടി കൂടി  ഭ്രാന്ത് പിടിക്കുന്ന അവസ്ഥയിലെത്തുന്നു.

 ഞാൻ  ന്താണ്  എന്ന് സ്വയം അറിയാത്തവരിൽ    സ്വാർഥത സൃഷ്ടിക്കുന്ന അസം തൃ പ്തിയെ(discontent )  മറികടക്കാൻ    രാജാവിനോ   യാചകനോ  സാധാരണ മനുഷ്യനോ  കുറുക്കു വഴികളില്ല.

ഞാൻ രാണ് എന്ന് എല്ലാവർക്കുമറിയാം .

എന്നാൽ ഞാൻ എന്താണ് എന്ന് ചോദിച്ചാൽ അതിനുത്തരം നൽകാൻ കഴിയുന്നവനാണ്  സ്വയംഅറിയുന്നവൻ.

സ്വയം   അറിയുന്നവർ  ഭൂമിയിൽ   നിസ്സാരക്കാരല്ല . അവരിലേക്ക്‌  ജാഗ്രത യെന്ന  പ്രപഞ്ചശക്തി( ജൈവോർജ്ജം )  നിറയുന്നു .

സ്വബോധം  നേടിയവരിൽ  അവർ ഉറങ്ങാതെ തന്നെ, അവരിൽ അഹം (psycho somatic ) സംതുലിതമായിരിക്കുന്നു.

സ്വയം അറിയുന്നതോടെ  സ്വാർഥ താത്പര്യങ്ങൾ ഒരുവനെ വിട്ടു പോകുന്നത് കൊണ്ടാണിത്  സാധ്യമാകുന്നത്.

  സ്വയം  അറിയുകയെന്നാൽ  ഒഴുക്കിനെതിരെ നീന്തി  നദിയുടെ ഉത്ഭവ സ്ഥാനത്ത്  എത്തുകയെന്നാണ് . ഒഴുക്കിനോടോത്ത്  നീന്തുനനവർ   സന്തോഷ ത്തിലാണ്  കണ്ണ് വക്കുന്നത്.

എന്നാൽ ഒരുവൻറെ ഉത്ഭവസ്ഥാനത്ത്  സ്വയം എത്തുന്നവരെ  വരവേൽക്കുന്നത്  ആനന്ദവും  സമാധാനവുമാണ്.

 ഇതാണ് മനുഷ്യനിൽ  നസ്സാക്ഷിയെന്ന  ദൈവീക കേന്ദ്രത്തിൻറെ  മനുഷ്യൻ അറിയാത്ത  പ്രത്യേക ശക്തി .

മനസ്സാക്ഷി ഉണർന്നവർ   ആനന്ദത്തിലും  സമാധാനത്തിലുമാണ്  ജീവിക്കുന്നത് .

നമ്മുടെ  മനസ്ഥിതിയെ ശരിപ്പെടുത്തിയാൽ ഏത്  മനുഷ്യനിലും   മനസ്സാക്ഷി (ദൈവം ) ഉണർന്ന്  വരും.

ഇതാണ്  ത്മാവിൽ  പുനർജനനം എന്ന് ശ്രീ യേശു  പറഞ്ഞത്.

  മനുഷ്യനിൽ   ബുദ്ധി ശക്തി  കൂടുന്നതനുസരിച്ച്  അവരുടെ  ക്രീയാത്മതയും  സ്വാർഥ തയും  കൂടുന്നു .  അതിൻറെ ഫലമായി  സമൂഹത്തിൽ തിന്മകളും  കൂടുന്നു.

സ്വയം അറിയാൻ കഴിയാത്ത മനുഷ്യൻ എത്ര ബുദ്ധിമാനായാലും  സ്വാർഥ തയുടെ  തിന്മ  അവരെ  വിട്ടു പോകുന്നില്ല.

സാധാരണക്കാർ  നിത്യവും  ലോകത്തെ  ശ്രദ്ധിക്കുന്നു,  ലോകത്തെ പിന്തുടരുന്നു. കാരണം അവർ  രക്ഷപ്പെടാനുള്ള  ന്മാർഗ്ഗവും  ത്യവും   തിരയുകയാണ്.

 സ്വയം അറിഞ്ഞവനെ  ലോകം ശ്രദ്ധിക്കുന്നു. ലോകം  അവരെ   പിന്തുടരുന്നു .

അതിന് കാരണം  അവരിലെ  നസ്സാക്ഷിയുടെ (ജാഗ്രത ) ശക്തിയാണ് .

മനസ്സാക്ഷിയുടെ ഉണർവ്   മനുഷ്യനിൽ ഉണ്ടാവുന്നത്  ഒരു സൂര്യോദയം പോലെയാണ്. അത് ബോധ ഉദയം കൂടിയാണ്.

സ്വയം  അറിഞ്ഞവരിൽ നിന്നും  സ്വാർഥത മുഴുവനായി നീങ്ങിപ്പോകുമ്പോൾ  അവർ  പ്രകൃതിയുടെ  വികാരത്തെയും  തൊട്ടറിയുന്നു.

എല്ലാ മലിനതയും  വിട്ട്   പ്രകൃതിയുമായി യോഗം പ്രാപിക്കുന്നവർക്ക്   ഒരു യോഗിയുടെ  ദൈവീകതയും ശക്തിയും കൈ വരുന്നു.

പ്രകൃതിയുടെ  വികാരപ്രകടനമായ   കാറ്റിനോടും  മഴയോടും അവർ   ആജ്ഞാപിച്ചാൽ  അത് പോലെ   സംഭവിക്കുന്നു.

അതാണ് ജാഗ്രതയുടെ  ശക്തി. ജാഗ്രതയെന്നാൽ ദൈവീകമായ   ശക്തിയാണ് .

ജാഗ്രതയിലെത്തിയ  മനുഷ്യൻ  വികാരങ്ങളെ  കീഴടക്കിയവനാകുന്നു. അവനിൽ നിന്നും  സ്വാർഥചിന്തകൾ  സ്വയം വിട്ടു പോകുന്നു.

സാധാരണ മനുഷ്യന്  ഉറക്കത്തിൽ  സംഭവിക്കുന്നതും  ഇതു തന്നെയാണ് .

 ഉറങ്ങുന്ന സമയത്ത്  മനുഷ്യരിൽ നിന്നും  എല്ലാ ചിന്തകളും  വികാരങ്ങളും  വിട പറയുന്നു.

 നമ്മുടെ ചിന്തകൾക്കും വികാരങ്ങൾക്കും  കാരണമാകുന്ന  പഞ്ചേന്ദ്രിയ ങ്ങൾക്ക്  നസ്സുമായുള്ള  ബന്ധം  വിട്ടുപോകുന്നതാണ് മനുഷ്യരിൽ  ഉറക്കത്തിന് കാരണം. ( shutting  down of  the psycho somatic relation   ).

അത് കൊണ്ടാണ്  ഏതെങ്കിലും ചിന്തകൾ അലട്ടുന്ന  മനുഷ്യന്‌  സുഖമായി ഉറങ്ങാൻ കഴിയാതിരിക്കുന്നത്.

വ്യാകുല ചിന്തകൾ പലവിധമായ രോഗങ്ങൾക്കും കാരണവുമാകുന്നു. എന്നാൽ  ശരിയായ  ഉറക്കം ഓരോ ദിവസവും  നമ്മുടെ  അസുഖങ്ങളെ സുഖ പ്പെടുത്തി  ഊർജ നിലയെ  ക്രമീകരിക്കുന്നു.

ഉറക്കവും ധ്യാനവും  (Meditation )

 ധ്യാനമഹോൽത്സവങ്ങൾ നടത്തുന്നവർക്ക്  ധ്യാനം  ഒരു പേകൂത്ത്‌ പോലെയാണ്    . അവിടെ ചെന്നാൽ  അട്ടഹാസവും ശരണം വിളിയുടെ പേകൂത്തുമാണ് കാണാൻ കഴിയുക.

ഇതിനെ ധ്യാനം എന്ന് വിളിക്കുന്നവർക്ക്  ആ പദത്തിൻറെ അർഥം  അറിയില്ലെന്ന് വേണം കരുതുവാൻ.

അല്ലെങ്കിൽ മനുഷ്യനെ പറ്റിക്കുവാൻ  വേണ്ടി ഒരു നന്മയെ  അവർ ദുരുപയോഗം ചെയ്യുന്നു.

ധ്യാനമെന്നതു  കൂട്ടായി  നടത്തുവാൻ പറ്റുന്ന ഒരു പേകൂത്ത് അല്ല .

ധ്യനമെന്നത്  ഒരുവൻ  വ്യക്തിപരമായി പരിശീലിക്കേണ്ട  പ്രാർഥനയാണ് .
മതാത്മകൻ   പ്രാർഥിക്കുന്നത്  അവൻറെ  ഹം ( ഞാനെന്ന വികാരം ) ഉണർത്തി  അലറി വിളിച്ചുകൊണ്ടാണ്.

എന്നാൽ  ആത്മീയനായ  മനുഷ്യൻ   പ്രാർഥനയിൽ  കൂടി സ്വയം  മർപ്പിക്കുകയാണ്.

അത്   വികാരപ്രകടനമല്ല   മറിച്ച്  വികാരം പ്രകടിപ്പിക്കാതിരിക്കുകയാണ്.

ഞാനെന്ന  വികാരത്തിൽ (ego ) നിന്നും  പുറത്തു കടക്കുന്നതാണ് ശരിയായ  ധ്യാനം.

പാശ്ചാത്യരും  ധ്യാനം (meditation) എന്ന ദിവ്യതയെ പണമുണ്ടാക്കുന്ന ഒരു കലയായി വളർത്തിയിരിക്കുന്നു.

അവിടെ meditation  centre കൾ  നമുക്ക്  ബാർബർ ഷാപ്പ് പോലെയാണ്.

ധാരാളം പേർ  അവിടെ  ധ്യാനം  അഭ്യസി ക്കുന്നു. ധാരാളം പേർ  യോഗ പഠി ക്കുന്നു.

പക്ഷെ ആർക്കെങ്കിലും ധ്യാനം  സംഭവിക്കുന്നുണ്ടോ  എന്നാണ് സംശയം.

പള്ളിയിൽ  അച്ഛനും അമ്പലത്തിൽ പൂജാരിയും  മനുഷ്യർക്ക്‌ സമാധാനം പൊതി കെട്ടി കൊടുക്കുന്നതു പോലെ  ലഭിക്കുന്ന ഒരു സംഗതിയല്ല ധ്യാനം.

ധ്യാനമെന്നാൽ  സമാധാനവുമായി  സന്ധിക്കൂകയെന്നാണ്. സമാധാനമാണ്  പ്രപഞ്ച ത്തിൻറെ  പ്രഭവ  സ്ഥാനം . കൈലാസം  അതിൻറെ  പ്രതീകമാണ്.

ബുദ്ധിമാനായ   മതാത്മകൻ കൈലാസത്തിലേക്ക് പുണ്ണ്യയാത്ര പോകുന്നു .
എന്നാൽ  യാഥാർഥ  കൈലാസം  അവനവനിൽ തന്നെയാണ് . അത് മനുഷ്യരിൽ ഉണരാതെ  കിടക്കുന്ന  മനസ്സാക്ഷിയാണ്.

നസ്ഥിതിയിൽ (ബുദ്ധി ) അഹങ്കരി ക്കുന്ന മനുഷ്യന്  നസ്സാക്ഷിയെ  ഉണർത്താൻ  കഴിയില്ല.

മനുഷ്യരിൽ  എല്ലാ നന്മകളുടെയും ഉത്ഭവസ്ഥാനമാണ് നസ്സാക്ഷി .

ധ്യാനത്തിൽ കൂടി നാം എത്തിചേരുന്നത്   മനസ്സാക്ഷിയിലാണ്. അത് തന്നെയാണ് പ്രപഞ്ചം  തിരിക്കുന്ന  രമശക്തിയും. (holy spirit ).

 യോഗത്തിലേക്കുള്ള ധന്യമായ  പടിവാതിലാണ് (entrance ) ധ്യാനം.

  അഹം എന്ന വൈകാരീക (അശാന്തി ) അവസ്ഥയിൽ നിന്നും  ബോധം എന്ന ശാന്തിയിലേക്ക് ഒരു മനുഷ്യൻ  സ്വയം  ണരുന്നതാണ് ധ്യാനം.

അതിന് ഒരു മനുഷ്യൻ  സ്വയം ശുദ്ധീകരിക്കേണ്ടതുണ്ട്.

ജീവാത്മാവ്  സ്വയം ശുദ്ധമാകാതെ  പരമാത്മാവിലേക്ക് പ്രവേശിക്കുവാൻ  കഴിയില്ല.
ഈ സത്യം  ഗ്രഹിക്കാതെയാണ്  പാശ്ചാത്യനും പൗരസ്ത്യനും  ധ്യാനം  മോഹിക്കുന്നത് .
ഉറക്കം ഒരു മനുഷ്യന്  എത്ര വില പിടിപ്പുള്ളതാണെന്ന്   ഉറങ്ങാൻ  സാധിക്കാത്തവർക്ക് നന്നായി അറിയാം.

ഉറക്കം മണിക്കൂറുകൾ മാത്രം നില നിൽക്കുമ്പോൾ  ധ്യാനം  ഒരിക്കൽ  സംഭവിച്ചു കഴിഞ്ഞാൽ  നിത്യവും  ആ മനുഷ്യൻ  ഉണർവിലാണ്
(awakened status ).

ധ്യാനം  എന്ന  അവസ്ഥ എന്താണ് എന്ന് മറ്റൊരാളെ പറഞ്ഞ്  മനസ്സിലാക്കുവാൻ വിഷമമാണ്.

ധ്യാനത്തെ   അറിയുവാൻ  അവനവനിൽ  യോഗം  സംഭവിക്കുക തന്നെ വേണം.

രതിസുഖം  സ്വയം അറിയാതെ  രതിയെപ്പറ്റി   പഠിപ്പിക്കുന്നവരാണ്
ആധുനീക  ധ്യാന  മഹോത്സവ ങ്ങൾ   നടത്തി  മനുഷ്യരെ പറ്റി ക്കുന്നത് .