6/09/2013

കലഹം സ്വാർഥതയുടെ ഉത്പന്നം





ജീവിതത്തിൽ  കലഹിക്കാത്ത മനുഷ്യരുണ്ടാവില്ല.സ്വാർഥതയുടെ ശക്തി  അത്രക്ക് വലുതാണ്.

ലോകത്ത് എവിടെയും   ഒരു സാധാരണ  മനുഷ്യൻ  സ്വന്തം  റക്കോർട്  തിരുത്തിക്കൊണ്ടിരിക്കുന്നത്  മറ്റുള്ളവരുമായി   കലഹിക്കുന്നതിൽ  മാത്രമാകാൻ  സധ്യതയുണ്ട്.

.എന്നലതിൻറെ കാരണം  മറ്റുള്ളവരുടെ  തലയിലാണ് പലരും വക്കുന്നത്. ഇത്  നമ്മുടെ  അഹം ബുദ്ധിയുടെ കുഴപ്പമാണ്.

  സ്വാർഥതയുടെ  അന്ധകാരത്തിൽ   പ്രവർത്തിക്കുന്ന നമ്മുടെ  അഹം ബുദ്ധിയിൽ അറിവ് കൂടിക്കൊണ്ടിരിക്കും എന്നാൽ  ബോധം  വളരെ കുറവായിരിക്കും.

സ്വബോധമില്ലാത്ത അഹം- ബുദ്ധിക്ക്    നിഷ്പക്ഷമായി  സ്വയം വിലയിരുത്താൻ കഴിവില്ലാത്തത് കൊണ്ട്  സ്വന്തം  പ്രവർത്തനം  കൊണ്ട് നാം വീണ്ടും വീണ്ടും പരാജയപ്പെട്ടുകൊണ്ടിരിക്കും.

എന്നാൽ   വ്യക്തിപരമായ ബലഹീനതക്ക് നാം ന്യായീകരണം  കണ്ടു പിടിക്കുന്നത്‌  മറ്റുള്ളവരുമായി  കലഹിച്ചുകൊണ്ടാണ്.

രാഷ്ട്രീയക്കാരനിലും   മതവിശ്വസിയിലും ഈ പ്രവണത വളരെ കൂടുതലായിരിക്കും. കാരണം അവയുടെ  പ്രവർത്തന അടിസ്ഥാനം തന്നെ  സ്വാർഥതയാണ്.

 പ്രത്യേകിച്ചും  കേരള സംസ്കാരത്തിൽ  ഈ  പ്രവണത   അക്ഷരം പ്രതി  ശരിയാണ് .

അതിന് കാരണവുമുണ്ട്.

അവനവൻറെ  ബുദ്ധി ഏറ്റവും മികച്ചത്  എന്ന് ചിന്തിക്കുന്ന  സ്വഭാവമാണ്  കൂടുതൽ മലയാളികൾക്കും. 

കേരളത്തിൻറെ  സാമൂഹ്യ,രാഷ്ട്രീയ, മത അന്തരീക്ഷം  ഇത്രയും  മലിനമാവാൻ കാരണം  മലയാളിയുടെ  ഇതേ ചിന്തയാണ്.

മറ്റു നാടുകളിലും  ഇതുണ്ടെങ്കിലും  "ഞാൻ നശിച്ചാലും വേണ്ടില്ല മറ്റൊരാൾ (എതിരാളി ) നന്നാവരുത് " എന്ന ദുർ- വാശി  മലയാളിയിൽ  വളരെ പ്രകടമാണ്.

ഇത് കുടുംബ ബന്ധങ്ങളിൽ   തുടങ്ങി മതത്തിലും രാഷ്ട്രീയത്തിലും  വ്യാപിച്ചിരിക്കുന്നത്‌കൊണ്ടാണ്  കേരളത്തിൽ  എല്ലാം ഉണ്ടെങ്കിലും  മനസ്സമാധാനത്തോടെ ആർക്കും ജീവിക്കാൻ പറ്റാത്തത്.

രാഷ്ട്രീയക്കാരനും  മതപുരോഹിതനുമടക്കം  ഒരു ചുമട്ടു തൊഴിലാളി  വരെ   ഇത്രയും  ധാർഷ്ട്യം  സ്വഭാവത്തിൽ  വച്ച്പുലർത്തുന്ന ഒരു സംസ്കാരം  മറ്റെവിടെയെങ്കിലും ഉണ്ടോയെന്നു  സംശയമാണ്.

മലയാളിയുടെ അഹംബുദ്ധി   വക്രതയിലും  കൗശലത്തിലുമാണ്   മുന്നിട്ടുനിൽ ക്കുന്നത്.
ആപ്പിൾ  മുതൽ തത്ത്വമസ്സി  വരെ  എത്രയെത്ര തട്ടിപ്പുകൾ, അനീതിയെ ചോദ്യം ചെയ്താൽ ഗുണ്ടകളെക്കൊണ്ട് കശാപ്പ് എന്നിവയൊക്കെ  പ്രകടമാക്കുന്നത് മലയാളിയുടെ  വക്രമായ ബുദ്ധിയാണ്.

ഇതിൻറെ  ചരട് വലിക്കുന്നവർ  സമൂഹത്തിലെ മന്യന്മാരുമാണ് . അവരെ ചുമക്കാൻ കുറെ അണികളുമുണ്ട്.

എന്നാൽ കേരളം വിട്ടാൽ   മലയാളിയുടെ  വിധം  മാറുമെന്നാണ് അനുഭവം   പഠി പ്പിക്കുന്നത്.

ഇത് ചിന്തിക്കേണ്ട  വിഷയമാണ്‌.

എന്തിനും ഏതിനും  പരസ്പരം ഉടക്കുന്നത്   മലയാളിക്ക്  ഒരു രസമാണ്.

ഈ സംസ്കാരം  നമ്മുടെ പൈകൃത്തിൻറെ  ഭാഗം തന്നെയെന്നു  പിറകോട്ടു നോക്കിയാൽ  ഒരു പക്ഷെ  ആർക്കും പിടി കിട്ടും .

സാമൂഹ്യമായി  തല മുറകൾ കൈമാറിപ്പോരുന്ന കലഹത്തിൻറെ DNA   ശുദ്ധീകരിക്കാതെ മലയാളനാട് രക്ഷപിടിക്കില്ല.

മനുഷ്യരിൽ  സ്വഭാവത്തിൻറെ DNA ശുദ്ധീകരണം മതങ്ങൾക്കും  പാർട്ടികൾക്കും  സാധിക്കുന്ന കാര്യമല്ല .

കാരണം  കലഹവും  പരസ്പര മത്സരവും   അവരുടെ  ബിസിനസ്സിൻറെ  ഭാഗമാണ് .

പള്ളിയിലും പള്ളി ക്കൂടത്തിലുമവർ  കലഹം  ആഘോഷിക്കും. ചോദിക്കാൻ  പോയാൽ  അവർക്ക്  പിന്നെ  തലയും  കാണില്ല.

എന്നാൽ വ്യക്തി കൾക്ക് അവരവരുടെ  സ്വഭാവം  എന്നും  ശുദ്ധീ കരിക്കുവാൻ സാധിക്കും.   സ്വാർഥതയുടെ  മനശാസ്ത്രമതിന്  അനുകൂലമാണ് .

 വ്യക്തിയിലെ  സ്വാർഥക്ക്  ആഴത്തിലുള്ള അടിവേരുകൾ ഇല്ല.

അതിനെ  പിഴുതെറിയാനോ  ചികിത്സിക്കാനോ   വളരെ എളുപ്പമാണ്.

നമ്മുടെ ശരീരത്തിൽ  ഒരു primary Tumor പോലെ മാത്രമാണത് . ഒരുവന്   സ്വയം തീരുമാനിച്ചാൽ  അതിനെ എടുത്ത് കളയാൻ കഴിയും.

എന്നാൽ വർഗീയമായ  സ്വാർഥത  Metastasis പോലെ  പടർന്ന് കിടക്കുന്നതും  ചികിത്സ  സാധ്യമല്ലാത്തതു മായ   അവസ്ഥയാണ്‌. സാമൂഹ്യമായ  ക്യാൻസർ മുറിച്ച് മാറ്റാൻ  വ്യക്തി കൾക്ക് കഴിയില്ല.

 സമൂഹം  മുഖം മൂടികളുടെ ഒരു കൂട്ടമാണ്. അതിൽ കൗശലക്കാരനെ  തിരിച്ചറിയാൻ  അത്ര എളുപ്പമല്ല.

നന്മയുടെ കുപ്പായ മണിഞ്ഞു കൊണ്ടാണ്  ബുദ്ധിമാൻ തിന്മയുടെ  ചരട് വലിച്ച്  സമൂഹത്തെ  പറ്റി ക്കുന്നത്.

കേരള സമൂഹത്തിൽ സ്വാർഥതയെന്ന അർബുതരോഗം  രാഷ്ട്രീയത്തിലും  മതത്തിലും അതിവേഗം  ശക്തി പ്രാപിച്ചുകൊണ്ടിരിക്കുന്ന  Metastasis ആണ്.

വ്യക്തിപരമായ  സ്വാർഥത  സൃഷ്ടിക്കുന്ന  കലഹം  ഒരുവന് സ്വയം തടയാൻ കഴിയുന്നതാണ്.
എന്നാൽ  സാമൂഹ്യമായ  സ്വാർഥത (വർഗീയത )  പുകയുന്ന അഗ്നി പർവ്വതമാണ്.

അതിന് ഒരുനാൾ  പൊട്ടി തെറിക്കാതിരിക്കാൻ  കഴിയില്ല.(outburst not iminent but sure )

 അതിനുള്ള കാത്തിരിപ്പ് മലയാളിക്ക്  ഒരു കൊടും വിപത്തായി  ഭവിക്കാതെ നോക്കാൻ  നമുക്ക്  ഓരോരുത്തർക്കും ബാധ്യതയുണ്ട്.

സമുദായത്തിനും പാർട്ടിക്കും  സ്വയം അടിയറ വയ്ക്കാതെ  നാം  നമ്മുടെ വ്യക്തിത്വം  സ്വതന്ത്രമായി   കാത്തു സൂക്ഷിച്ചാൽ  മാത്രം മതി.

അതിന്  സ്വബോധമെന്ന  ജാഗ്രത   നമ്മിൽ  ഉണരേണ്ടതുണ്ട്. സ്വബോധം ഉണരുമ്പോൾ നാം  സ്വാർഥതയുടെ  ഇരുൾ  സ്വയം  നമ്മളെ വിട്ടു പോകും.