ജാഗ്രത.
അവനവനെ സ്വയം അറിയുന്ന സ്വബോധമാണ് ഓസോ. ഞാന്‍ ആരാണ് എന്ന് എല്ലാവര്‍ക്കും അറിയാം.എന്നാല്‍ ഞാന്‍ എന്താണ് എന്ന് അറിയുന്നവര്‍ കുറയും.
ഇതിനു കാരണം ഞാന്‍ ആരാണ് എന്ന പാതി അറിവ് സൃ ഷ്ടിക്കുന്ന അഹം എന്ന മനശാസ്ത്രമാണ് .
ഈ മനശാസ്ത്രം മനുഷ്യരില്‍ സൃഷ്ടിക്കുന്ന വികാരപരമായ അന്ധത മറ്റേ പകുതിയെ അറിയുന്നതില്‍ നിന്നും മനുഷ്യരെ വഴി തെറ്റിക്കുന്നു എന്നതാണ് മനുഷ്യന്‍ അനുഭവിക്കുന്ന അജ്ഞതക്കും ദുരവസ്ഥക്കും കാരണം.
ഞാന്‍ എന്താണ് എന്നറിയാത്ത അജ്ഞതയില്‍ നിന്നുള്ള മോചനമാണ് ഓസോ.
"ഞാന്‍ എന്താണ്" എന്ന അറിവ് മനുഷ്യരില്‍ ജാഗ്രത എന്ന ഗുണം കൊണ്ടുവരും . അതിന്‍റെ ഫലമായി ഭയം മനുഷ്യരില്‍ നിന്നും നീങ്ങിപ്പോകുകയും അവരുടെ വ്യക്തിഗത അഹം ശാന്തിയിലെത്തുകയും ചെയ്യും.
ഓസോ മനുഷ്യനെ അറിയുന്നത് മൂന്നു വ്യത്യസ്ത ഘടകങ്ങള്‍ ആയിട്ടാണ്. ശരീരം , അഹം (മനസ്സ്, ബുദ്ധി ) ,ബോധം ഇവ മൂന്നും ഒന്നായി ചേരുന്നതാണ് മനുഷ്യനിലെ സംപൂര്‍ണ്ണത.ഓരോ മനുഷ്യനും സ്വയം എത്തിച്ചേരാന്‍ കഴിയുന്ന ഈ പരമാവസ്തയുടെ പേരാണ് ഓസോ.
ബോധം
പ്രപഞ്ച ത്തിന്‍റെ മൂലാധാരവും മനുഷ്യന്‍റെ മൂലാധാരവും ബോധം ആണെന്നും ആ ബോധം പരിണാമം ചെയ്തു മനസ്സും, മനസ്സ് സൃഷ്ടിക്കുന്ന അറിവും,അറിവ് സൃഷ്ടിക്കുന്ന വികാരവും, വികാരം സൃ ഷ്ടിക്കുന്ന ഞാനും (വ്യക്തി) ഉണ്ടായിരിക്കുന്നു എന്ന തത്വം ആണ് ഓസോ.
മനസ്സ്
ഒസൊ മനസ്സിനെ ഒരു യന്ത്രമായിട്ടാണ് (productive tool ) പരിഗണിക്കുന്നത് . മനുഷ്യന്‍ അഹം എന്ന അറിവിലും, ബോധം എന്ന ജാഗ്രതയിലും സ്ഥിതി ചെയ്യുന്ന അത്ഭുതമാണ് .അഹം ശൂന്യമാവാതെ ബോധം മനുഷ്യനില്‍ പൂര്‍ ണ്ണ മാവില്ല. ഇതാണ് എല്ലാം നേടിയ മനുഷ്യന്‍ നേരിടുന്ന ഒരേ ഒരു വെല്ലുവിളി. ഇവിടെ ജയിക്കുന്ന മനുഷ്യന്‍ സംപൂര്‍ണ്ണനാകുന്നു.
മനശാസ്ത്രം , മാനസ്സികരോഗം, മാനസ്സിക ആരോഗ്യം തുടങ്ങിയ പല കാര്യങ്ങളും ഓസോ ഞാന്‍ എന്ന വ്യക്തിയുടെ അവസ്ഥകളായിട്ടാണ് പരിഗണിക്കുന്നത്. ഒസ്സോ പറയുന്നത് രോഗം വരുന്നത് മനസ്സിനല്ല മറിച്ചു ഞാന്‍ എന്ന (വ്യക്തിക്ക് ) ആണ്. അഹം ആകുന്ന ഞാന്‍ എന്നിലെ ക്രിയകളുടെ കര്‍ത്താവായിട്ടാണ് ( C E O) ഓസോ പരിഗണിക്കുന്നത്.
അഹം എന്ന ഞാനും ക്രിയാത്മകതയുടെ വിഷമവൃത്തവും
അഹം എന്ന ഞാന്‍ ക്രിയാശക്തിയായ മനസ്സിനെ, അറിവും ബുദ്ധിയും സൃഷ്ടിക്കാന്‍ വേണ്ടി നിരന്തരം ഉപയോഗിക്കുന്നു. എന്‍റെ അറിവിനും ബുദ്ധിക്കും അനുപാതമായി എന്നില്‍ അഹം എന്ന വ്യക്തിത്വവും വളരുന്നു.
അഹം സ്വാര്‍ത്ഥമാകുന്നതോടെ "ഞാനും എന്‍റെതും" എന്ന ചിന്തയും(psycho-logic) വര്‍ധിക്കുന്നു. ഞാന്‍ കൂടുതല്‍ കൂടുതല്‍ മനശാസ്ത്ര പരമായി വളരുകയും അതിന് സമാനമായി ധാരാളം ഇഷ്ടസാമ്രാജ്യങ്ങള്‍ ഞാന്‍ വെട്ടിപ്പിടിക്കുന്നു. എന്നാല്‍ അത്ര മാത്രം ശത്രുക്കളും പ്രശ്നങ്ങളും എനിക്ക് നേരിടേണ്ടതായും വരുന്നു .
അങ്ങനെ ഞാന്‍ ക്രിയാത്മകതയുടെ വിഷമവൃത്തില്‍പ്പെടുന്നു.
എന്നില്‍ നിന്നും ദിനം പ്രതി അകന്നു പോകുന്ന സമാധാനവും വിശ്രമവും ഞാന്‍ കൊതിക്കുന്നു. ഇതാണ് ഒരു സാധാരണ വ്യക്തിയുടെ സ്ഥിതി.
ഈ വ്യക്തി ഞാന്‍ എന്താണ് എന്ന് അറിയുന്നതോടെ ജാഗ്രത എന്ന അവസ്ഥയെ പ്രാപിക്കുകയും ശാന്തി കൈവരി ക്കുകയും ചെയ്യുന്നു.
ശരീരം
അഹം എന്ന ഞാനും എന്നെ അറിയുന്ന ബോധവും നില നില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ ഒരു പ്ലാട്ഫോം ആണ് ശരിരം.
ശരിരത്തിലെ ഇന്ദ്രിയങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് ഞാന്‍ എന്ന ( C E O) ആണ്.
അഹം ജഗ്രതക്ക് കീഴ്പ്പെടുന്നതാണ് സമാധാനം. സമാധാനത്തിലാണ് ആനന്ദം നില കൊള്ളുന്നത്.
സമാധാനം ഉള്ള വ്യക്തി വികാരങ്ങളുടെ വേലിയേറ്റത്തെ അതിജീവിച്ച്, നിത്യമായ ആനന്ദം അനുഭവിക്കുന്നു .
ആ വ്യക്തിയെ പിന്നീട് സുഖ ദു:ഖങ്ങള്‍ അലട്ടുകയില്ല. ആ വ്യക്തിയില്‍ പിന്നീട് ഞാനും ഞാനും കൂടിച്ചേര്‍ന്നു ഒരു നാം ഉണ്ടാകുന്നു .ഇത് മുക്തി അല്ലെങ്കില്‍ ഓസോയെ സൂചിപ്പിക്കുന്നു.
