ദൈവവും പിശാചും
പരസ്പരവിരുദ്ധമായി മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ആത്മീയ ശക്തികളാണ് (virtual powers) ദൈവവും പിശാചും. ഒന്ന് "പരിശുദ്ധ- ആത്മാ വും(God)" മറ്റത് "അപരിശുദ്ധ- ആത്മാവുമാണ്"( ghost).
പരിശുദ്ധ- ആത്മാവ്(God) മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് "സ്വബോധം" ആയിട്ടാണ്. പിശാചു (ghost) മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് (അഹം ) "ഭയം" ആയിട്ടാണ്. ഇവ രണ്ടും പരസ്പരവിരുദ്ധമായത് കൊണ്ട് ഇതില്‍ ഏതെങ്കിലും ഒന്ന് മാത്രമായിരിക്കും ഓരോ മനുഷ്യനെയും നയിക്കുന്നത്.
അഹം (ഞാന്‍ Ghost)
ഭയം നയിക്കുന്ന മനുഷ്യന്‍റെ അഹം സൃഷ്ടിക്കുന്ന വിവിധങ്ങളായ പിശാചുക്കളാണ്(guiding energy) മുന്‍വിധി, നോസ്ടാള്‍ജിയ, അസൂയ, കുശുമ്പ് , പക , പരദൂഷണം,അത്യാഗ്രഹം, അമിതഭാഷണം, അമിതഭക്ഷണം ,കാമം , ഗര്‍വ് , മാത്സര്യം, ദൈവവിശ്വാസം, മതം, രാഷ്ട്രിയം, വര്‍ഗീയത തുടങ്ങി ധാരാളം വേറെയുമുണ്ട്.
പൈശാചികമായി മനുഷ്യനെ നയിക്കുന്ന വൈകാരികത മനശാസ്ത്ര പരമായി കാമം (ആഗ്രഹം ) എന്ന അസ്വസ്ഥമായ അവസ്ഥയാണ്. എതു കാമവും പൂര്‍ത്തീകരിക്കാതെ നമ്മളെ സ്വസ്തരാക്കില്ല.
ഭയത്താല്‍ നയിക്കപ്പെടുന്ന ഏത് വ്യക്തിയും പ്രവര്‍ത്തിക്കുന്നത് തികച്ചും അവനവന്‍റെ നിലനില്‍പ്പിനും താത്പര്യത്തിനും വേണ്ടി സ്വയം സൃഷ്ടിക്കുന്ന യുക്തികളിലായിരിക്കും.
വ്യക്തികളെപ്പോലെ തന്നെ സമൂഹങ്ങളും ഇതേ നിലപാട് സ്വീകരിക്കുന്നത് കൊണ്ട് സമൂഹത്തില്‍ നന്മയുടെ നിലനില്‍പ്പ് അപകടത്തി ലാകുന്നു.
എന്നാല്‍ സ്വബോധം നയിക്കുന്ന വ്യക്തി ചിന്തകളെയും ആഗ്രഹങ്ങളേയും കീഴ്പ്പെടുത്തുന്നത്കൊണ്ട് അയാളുടെ ജീവിതം മനശാസ്ത്രപരം മാത്രമായിരിക്കില്ല.
അതിന് കാരണം ബോധത്തിന് നിലനില്‍പ്പിന്‍റെ ആവശ്യം ഇല്ലാത്തതാണ്. പ്രപഞ്ചം മുഴുവന്‍ നിലനില്‍ക്കുന്ന പശ്ചാത്തലമാണ് ബോധം.
ബോധം സ്വസ്തിതവും സംപൂര്‍ണ്ണവുമാണ്. അതിന് നില നില്‍ക്കാന്‍ വേണ്ടി മറ്റൊന്നിനേയും ആശ്രയിക്കേണ്ടതില്ല.
ബൈബിള്‍ കഥയിലെ കാര്യം പോലെ ദൈവം തന്‍റെ സ്വരൂപത്തിലാണ് മനുഷ്യനെ സൃഷ്ടിച്ചത്. എന്നാല്‍ മനസ്സ് ലഭിക്കുമ്പോള്‍ മനുഷ്യന്‍ സ്വാര്‍ഥത യിലേക്ക് വളരുകയും പിശാചിന്‍റെ രൂപം സ്വീ കരിക്കയും ചെയ്യുന്നു .
ഇതിനെ ദൈവം ഒരിക്കലും എതിര്‍ക്കുന്നില്ല. കാരണം മനുഷ്യന്‍റെ ഓരോ പ്രവര്‍ത്തിയിലും അതിന്‍റെ തിരിച്ചടിയും അടങ്ങിയിരിക്കുന്നതു കൊണ്ട് ജന്മാ ന്തരങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് ഓരോരുത്തരും സത്യം തേടി ഉത്ഭവസ്ഥാനത്ത് തന്നെ തിരിച്ചെത്തും എന്നതാണ് വേദാന്തസത്യം.
സ്വാര്‍ത്ഥത എന്ന ചൂഷണത്തിന്‍റെ മനശാസ്ത്രം, എന്നും മനുഷ്യരെ കൂടുതലായി തിന്മകള്‍ പ്രവര്‍ത്തിക്കാന്‍ പ്രേ രിപ്പിച്ചുകൊണ്ടിരിക്കുന്നു.
എന്നാല്‍ മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ചൂഷകരാവുമ്പോള്‍ ആത്മീയമായി അവര്‍ കൂടുതല്‍ ദരിദ്രരാകുന്നു. അപ്പോള്‍ സമാധാനവും സ്വബോധവും മനുഷ്യരില്‍ നിന്നും അകന്നുപോകുന്നു.
അപ്പോള്‍ മതവും മാത്സര്യവും മനുഷ്യരെ അതിലേക്ക് ആകര്‍ഷിക്കുന്നു .
ആദമിന്‍റെയും ഹൗവ്വയുടെയും കഥയിലെ കാര്യം പോലെ മനുഷ്യന്‍ ദൈവത്തില്‍ നിന്ന് പിരിയുന്നതാണ് അവനിലെ ഭയത്തിനും സ്വബോധം നശി ക്കുന്നതിനും അടിസ്ഥാനം.
അഹം എന്ന ജന്മപാപം
ശൈശവം തീരുന്നതോടെ മനുഷ്യരില്‍ വളരാന്‍ തുടങ്ങുന്ന അറിവിന്‍റെ വൃ ക്ഷമാണ് "ഞാന്‍" എന്ന അഹം. ഇത് പരിശുദ്ധ-ആത്മാവില്‍ നിന്നുള്ള വിഘട നമാണ്. ഇതാണ് ക്രിസ്ത്യാനികള്‍ അവരറിയാതെ പ്രചരിപ്പിക്കുന്ന "ജന്മപാപം" എന്ന മുന്നറിയിപ്പ്.
മനുഷ്യനിലെ ബുദ്ധി സൃ ഷ്ടിക്കുന്ന അറിവിന്‍റെ ഫലമാണ് ഭയം എന്ന വികാരം .
ഭയം മനുഷ്യരില്‍ ക്രിയാശക്തിയായി പ്രവര്‍ത്തിക്കുന്നു .
മനുഷ്യരിലെ പ്രധാന ചാലകശക്തികളില്‍ പ്രധാനമാണ് ഭയം. ഭയം നില നില്‍ക്കുന്ന മനുഷ്യന്‍റെ പ്രാഥമിക ആവശ്യമാണ് അഭയം. അഭയത്തിനായി ഓരോ മനുഷ്യനും ഒറ്റക്കും കൂട്ടായും പല തരത്തില്‍ സൃഷ്ട്യോന്മുകമാകുന്നു. അതിന് വേണ്ടി പല പല കൂട്ട് കെട്ടുകള്‍ സൃഷ്ടിക്കുന്നു. അരുതാത്ത പലതും ചെയ്യാനും വേണ്ടത് പലതും ചെയ്യാതിരിക്കാനും മനുഷ്യന്‍റെ ഭയം അവനെ പ്രേരി പ്പിക്കുന്നു. വ്യക്തികളുടെ ഭയം മുതലെടുത്ത് സമൂഹം വ്യക്തികളെ തിന്മകള്‍ക്കു പ്രേരിപ്പിക്കുന്നു .അങ്ങനെ വ്യക്തിയും സമൂഹവും ഒരു പോലെ തിന്മ യില്‍ കൂടി നശി ക്കുന്നു.
എന്നിട്ട് മനുഷ്യര്‍ നിത്യേന നടിനെയോര്‍ത്തും നാട്ടാരെയോര്‍ത്തും വിലപിക്കുന്നു.
"സുഖമൊരു ബിന്ദു, ദു:ഖമൊരു ബിന്ദു" എന്ന വയലാറിന്‍റെ വരികളെ മാറ്റി
"ഭയമൊരു ബിന്ദു, അഭയമൊരു ബിന്ദു" എന്നാക്കിയാല്‍ അതിനുള്ളില്‍ ചലിക്കുന്ന പെന്‍ടു ലമാണ് "ഞാന്‍" എന്ന "അഹം" ആകുന്ന മനുഷ്യന്‍.
ഭീരുവായ മനുഷ്യന്‍റെ ആദ്യസൃഷ്ടിയാണ് സ്വന്തമായൊരു ദൈവം
അഹം ബലഹീനമായ ഏത് മനുഷ്യന്‍റെയും പ്രാഥമിക അവശ്യം ഭയത്തില്‍ നിന്ന് രക്ഷ നേടുക എന്നതാണ്. അതിനുവേണ്ടി അവന്‍റെ മനസ്സ് ആ ദ്യം സൃഷ്ടിക്കുന്നത് സര്‍വ്വശക്തനായ ഒരു ദൈവത്തെയാണ്. ഇതൊരു ആള്‍ ദൈവമോ, കല്ലോ, കഥയോ എന്തുമാകാം. പിന്നെ ആ ദൈവം ഏ ത് തിന്മയിലും അവനെ രക്ഷി ക്കും എന്ന വിശ്വാസം മനുഷ്യനെ കൂടുതല്‍ തിന്മയിലേക്ക് നയിക്കുന്നു.കാരണം വിശ്വാസം മനുഷ്യരില്‍ നിന്നും സ്വബോധം മാറ്റി ക്കളയുന്നു.
വിശ്വാസികള്ളായ മനുഷ്യര്‍ കാണിക്കുന്ന എല്ലാ വേഷം കെട്ടലും ഭയത്തില്‍ നിന്നും സ്വയം രക്ഷ പെടാനുള്ള മനശാസ്ത്രമാണ്. ഈ മനശാസ്ത്രം വ്യാവസായികമായി മുതലെടു ക്കുന്നതാണ് മതവും രാഷ്ട്രിയവും.
മനുഷ്യന്‍ സൃഷ്ടിക്കുന്നതെന്തും അവനവന്‍റെ മനശാസ്ത്രപരമായ അവശ്യങ്ങളെ തൃ പ്തിപ്പെടുത്താന്‍ വേണ്ടിമാത്രമാണ്. മനുഷ്യന്‍ ഒരാളെ സ്നേഹിക്കുന്നതും ഒരാളെ കൊല്ലുന്നതും എല്ലാം മനശാസ്ത്ര പരമാണ്. മനുഷ്യന്‍ പഠിക്കുന്നതെല്ലാം ചൂഷണത്തിന്‍റെ മനശാസ്ത്ര വിദ്യകളാണ്.
ഈ മനശാസ്ത്രം മറി കടക്കുന്നതാണ് ആത്മിയത.അപ്പോള്‍ മനുഷ്യന്‍ ദൈവവുമായി ചേരുകയും സ്വബോധം അവരെ സ്വസ്ഥിതനക്കുകയും അവര്‍ വ്യക്തി പരമായി സ്വര്‍ഗ്ഗത്തില്‍ പ്രവേശി ക്കയും ചെയ്യും. അപ്പോള്‍ എല്ലാ വേഷം കെട്ടും മനുഷ്യനെ വിട്ടു പോകും.
മനുഷ്യരില്‍ പിശാചി ന്‍റെ മനശാസ്ത്രപരമായ പ്രവര്‍ത്തന രീതി കൂടി കാണുക
video
