വിശ്വാസം പ്രതീക്ഷയാണ്.
നിസ്സഹായനായ മനുഷ്യന് ഒരേ ഒരാശ്രയം അവ ന്‍റെ വിശ്വാസങ്ങളാണ് . ഒരു മനുഷ്യന്‍റെ വിശ്വാസം മരിക്കുമ്പോള്‍ അവന്‍റെ പ്രതീക്ഷയും മരിക്കുന്നു .
"എന്‍റെ പ്രതീക്ഷ" നിറവേറും എന്ന തോന്നല്‍ എന്നില്‍ ഉറക്കുന്നതാണ് ഏന്‍റെ വിശ്വാസം (Belief ).
വിശ്വാസം അഹം എന്ന വികാരത്തിന്‍റെ ഭാഗം ആകുമ്പോള്‍ അത് മനുഷ്യനെ വഴി നടത്തുന്ന ഒരു വീക്ഷണം (perception) ആയി മാറും.
വീക്ഷണങ്ങള്‍ക്ക് മനുഷ്യരെ നന്മയിലേക്കും തിന്മയിലേക്കും നയിക്കാന്‍ കഴിവുണ്ട് എന്ന് ചരിത്രം പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും.
ഹിറ്റ്ലറും സ്റ്റാലിനും മാവോയും മഹാത്മഗാന്ധിയുമൊക്കെ അവരുടേതായ വീക്ഷണങ്ങളാല്‍ ശ്രദ്ധിക്കപ്പെട്ടവരാണ്.
ജീവിതത്തിന്‍റെ അടിസ്ഥാനം പരസ്പര വിശ്വാസം.
പരസ്പര വ്യവാഹാരത്തിലാണ് ജീവിതം സമ്പുഷ്ടമാകുന്നത്. ഇതിന്‍റെ അടിത്തറ പരസ്പര വിശ്വാസത്തിലാണ് നില നില്‍ക്കുന്നത്.
ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മനുഷ്യരെ വിശ്വസിക്കാന്‍ പറ്റാത്തതാണ് മനുഷ്യന്‍റെ നിസ്സഹായത .
എന്നാല്‍ മനുഷ്യരില്‍ കൂടെയല്ലാതെ ഒന്നും പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നതാണ് ദൈവത്തിന്‍റെ നിസ്സഹായത .
വിശ്വാസം ഇല്ലാതെ മനുഷ്യര്‍ തമ്മില്‍ ഒരിടപാടും നടത്താന്‍ കഴിയില്ല. ഒന്നും രണ്ടും പാര്‍ട്ടികള്‍ പരസ്പരം വഞ്ചിക്കില്ല എന്ന് അവരുടെ പ്രതീക്ഷയില്‍ ഉറക്കുന്ന തോന്നലാണ് വിശ്വാസം.
വിശ്വാസം വാക്കായി പുറത്ത് വരുമ്പോള്‍ അത് ഒരു ഉടമ്പടി ആകുകയും, എഴുതി ഒപ്പിടുമ്പോള്‍ വിലപിടിപ്പുള്ള ഒരു പ്രമാണമായി അത് മാറുകയും ചെയ്യുന്നു.
വിശ്വാസവും വിശ്വാസ വഞ്ചനയും മനുഷ്യന്‍റെ മനശാസ്ത്രം.
വിശ്വാസവും വിശ്വാസവഞ്ചനയും അത് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ പ്രശ്നമാണ്.
മനുഷ്യന്‍ എവിടെയുണ്ടോ അവിടെ ഒക്കെ വിശ്വാസവും വിശ്വാസ വഞ്ചനയും സൃഷ്ട്ടിക്കുന്ന പ്രശ്നങ്ങള്‍കൊണ്ട് മനുഷ്യജീവിതം സങ്കര്‍ഷഭരിതമാണ് .
പരസ്പരവിശ്വാസം എന്ന വികാരം പ്രതീക്ഷയായി പൂവണിയുന്നതാണ് പ്രേമം .
പ്രേമം പൂര്‍ണമായും പരസ്പര വിശ്വാസത്തിലാണ് നിലനില്‍ക്കുന്നത്. മാനുഷിക ബന്ധങ്ങള്‍ ഉടലെടുക്കുന്നതും, അതു പിന്നീട് തകരുന്നതും വിശ്വാസം എന്ന പ്രതീക്ഷ തകരുന്നത് മൂലമാണ്.
എന്‍റെ പ്രതീക്ഷ തകരുമോ എന്ന തോന്നല്‍ മനുഷ്യരില്‍ സൃഷ്ട്ടിക്കുന്നു വികാരമാണ് ഭയം.
മനുഷ്യര്‍ക്ക് ദൈവത്തിലുള്ള വിശ്വാസം
മറ്റു വിശ്വാസങ്ങളെ അപേക്ഷിച്ച് ദൈവവിശ്വാസം ഏകപക്ഷീയമായ ഒരു പ്രതീക്ഷയാണ്. അത് കൊണ്ടതില്‍ ഒരു പരസ്പര ധാരണയില്ല . ഒരു മനുഷ്യ ന്‍റെ ഏകപക്ഷീയമായ പ്രതീക്ഷയാണ് ദൈവ വിശ്വാസം.
ദൈവ വിശ്വാസത്തിന്‍റെ ജാടയാണ് മതം
വ്യക്തിപരമായ വിശ്വാസം പരസ്യമാക്കുന്നതാണ് മതം. ഭൂമിയില്‍ മതങ്ങളുണ്ടായത് ചരിത്രപരമായ കാരണത്താല്‍ മാത്രമാണ് .
ശാസ്ത്രവും ചരിത്രവും ഉടലെടുക്കുന്നതിനു മുന്‍പേ തന്നെ മനുഷ്യന്‍ സ്വാര്‍ഥ നാവുകയും അവന്‍റെ ജീവിതം ദൈവീകതയില്‍ നിന്നും മനശാസ്ത്രത്തി ലേക്ക് ചുവട് മാറുകയും ചെയ്തു .
അതിന്‍റെ ഫലമായി പുരുഷവര്‍ഗ്ഗം ലൈംഗീകതക്കും മേധാവിത്വത്തിനും വേണ്ടി പട വെട്ടാന്‍ ആരംഭിച്ചു.
അങ്ങനെ ദൈവീകനായ മനുഷ്യന്‍ ഗോത്രങ്ങളായി പിരിഞ്ഞു. അബ്രഹാമി ന്‍റെ കഥമുതല്‍ ഇന്നോളം മനുഷ്യ ഗോത്രങ്ങളുടെ പടവെട്ടിന് കുറവൊന്നുമില്ല.
പഴയ ഗോത്രങ്ങളാണ് ഇന്നത്തെ ആധുനീക മതങ്ങള്‍.
മതങ്ങള്‍ ആധുനീക മാണെങ്കിലും അവരെ നയിക്കുന്ന മനശാസ്ത്ര ത്തിന് മാറ്റമില്ല. കാരണം മനശാസ്ത്രം സ്വബോധത്തിന് പുറത്താണ്.
ദൈവീകതയെ (ബോധം) മനുഷ്യനില്‍ നിന്ന് പുറത്താക്കുന്ന ഒരു സൈക്യാ ട്രിക് ചികിത്സയാണ് മതം.
എന്‍റെ ഭയത്തില്‍ നിന്നും എനിക്ക് അഭയം നല്‍കുമെന്ന കുറെ ആളുകളുടെ കൂട്ടായ പ്രതീക്ഷയും അതിന്‍റെ ആഘോഷവുമാണ് മതം.
എന്‍റെ" തായ ഒരു ദൈവവിശ്വാസം തികച്ചും വ്യക്തിപരം ആയിരിക്കേണ്ടതാണ്.
പക്ഷെ ചരിത്രപരമായ കാരണങ്ങളാല്‍ ഞാന്‍ എന്‍റെ മാതാ പിതാക്കളുടെ "വിശ്വാസ വിഴുപ്പ്" ചുമക്കുകയാണ് .
കുട്ടിക്കാലം മുതല്‍ ശീലിച്ച വികാരങ്ങള്‍ മനുഷ്യനെ നിഷ്പ്രയാസം അടിമക ളാക്കുന്നതിനു തെളിവ് കൂടിയാണ് ആധു നീകമനുഷ്യന്‍ മതം ചുമന്ന് ജീവിക്കുന്നത് .
അതിന് കാരണം മനുഷ്യന്‍റെ മനശാസ്ത്രത്തില്‍ സ്വബോധം കടന്നു വരാത്തതാണ് .
അല്ലെങ്കില്‍ മറ്റൊരുകാര്യം ഭയം മൂലം എന്‍റെ വ്യക്തിപരമായ ദൈവ വിശ്വാസത്തിന് ഒറ്റയ്ക്ക് നില്‍ക്കാന്‍ കെല്‍പ്പില്ല എന്നതു മാകാം.
അതുകൊണ്ട് ഞാന്‍ ഒരു കൂട്ടായ്മയില്‍കൂടി നിന്ന് കൊണ്ട് എന്‍റെ വിശ്വാസം പ്രകടിപ്പിക്കുന്നു.
"എന്‍റെ കൂടെ ആള്‍ക്കൂട്ടം ഉണ്ട്" എന്നോട് കളിക്കണ്ട എന്ന മുന്നറിയിപ്പും കുടി മതത്തില്‍ കൂടി ഞാന്‍ എന്‍റെ വിശ്വാസം വിളിച്ചു പറയുന്നതില്‍ കൂടി എതിരാളികള്‍ക്ക് നല്‍കുന്നുണ്ട്. രാഷ്ട്രീയ വിശ്വാസികളും റാലികള്‍ സംഘ ടി പ്പിക്കുന്നത് ഇതേ മനശാസ്ത്രം വച്ച് കൊണ്ടാണ്.
മനുഷ്യന്‍റെയും ദൈവത്തി ന്‍റെയും നിസ്സഹായാവസ്ഥ ഒന്ന് തന്നെ.
എന്‍റെ വിശ്വാസം ഞാന്‍ പരസ്യമാക്കുന്നതും , മതാചാരങ്ങള്‍ കൂട്ടമായി ചെയ്യുന്നതും നല്‍കുന്ന ബലം എന്നെ ഭയത്തില്‍ നിന്നും രക്ഷിക്കേണ്ട ഗതികേടാണ് മനുഷ്യന്‍റെയും മനുഷ്യന്‍ സൃഷ്ടിക്കുന്ന ദൈവങ്ങളുടെയും നിസ്സഹായാവസ്ഥ.
വ്യക്തിപരമായ വിശ്വാസത്തിനു മനുഷ്യരിലെ ഭയം നീക്കാന്‍ കഴിയില്ല.
ഞാന്‍ മാത്രം സ്വകാര്യതയില്‍ കൊണ്ടുനടക്കുന്ന വിശ്വാസത്തിന് എന്‍റെ ഭയം അകറ്റാന്‍ ശക്തിയില്ല എന്ന എന്‍റെ മനശാസ്ത്രമാണ് മതങ്ങളുടെ അടിസ്ഥാനം.
മതങ്ങള്‍ ഇതിനെ മറി കടക്കുന്നത് സ്വര്‍ണ കുരിശ് , സ്വര്‍ണ കൊടിമരം, ഗാംഭീര്യമുള്ള ദൈവാലയ ങ്ങള്‍, പുരോഹിതന്‍റെ വേഷവിധാനം ,പുണ്യതീര്‍ഥാടനങ്ങള്‍, തിലകക്കുറിയും തലയില്‍കെട്ടും എന്നിങ്ങനെ വിവിധങ്ങളായ ചെപ്പടിവിദ്യകള്‍ കാട്ടിയാണ്.
ലളിതമായ ദൈവാലയങ്ങളും വേഷം കെട്ടാത്ത ആഘോഷങ്ങളും എവിടെയും കാണാത്തത് മതങ്ങളുടെ ശൂന്യതയാണ് വെളിപ്പെടുത്തുന്നത്.
പ്രകൃതിയെന്ന ഗംഭീര ദൈവാലയം കാണാനുള്ള കണ്ണ് മനുഷ്യനും മതങ്ങള്‍ക്കുമില്ലാതെ പോകുന്നത് ദയനീയമായ അന്ധതയാണ്.
വിശ്വാസം അല്ല മനുഷ്യനെ ബലപ്പെടുത്തുന്നത് മറിച്ചു വിശ്വാസത്തിന്‍റെ മതമെന്ന "ജാട " കാണിക്കല്‍ ആണ് എന്ന സത്യമാണിത് വെളിപ്പെടുത്തുന്നത്.
വിശ്വാസം എന്ന വികാരത്തി ന്‍റെ ശക്തിയും നില നില്‍പ്പും കൂട്ടായ്മയിലും ആചാരങ്ങളിലും മതങ്ങള്‍ കാണിക്കുന്ന "റിയാലിറ്റി ഷോ" യിലുമാണ് നില നില്‍ക്കുന്നത് എന്ന് വിശ്വസികളല്ലാത്തവര്‍ക്കും, സ്വ ബോധം ഉള്ളവര്‍ക്കും എളുപ്പം പിടികിട്ടും.
മനുഷ്യരില്‍ അഹം ഇരുട്ടില്‍ തപ്പിതടയുമ്പോള്‍ വ്യക്തിയിലുണ്ടാകുന്ന ഭയം അതി ഭയങ്കരമാണ്.
അപ്പോള്‍ മതവിശ്വാസം മാത്രമാണ് ഒരെളുപ്പവഴി. എന്നാല്‍ മതവിശ്വാസം മനുഷ്യനെ ഒരിക്കലും സ്നേഹ -അധിഷ്ടിതമായ വിനയത്തിലെത്തിക്കുന്നില്ല.
അത് കൊണ്ടാണ് മനുഷ്യര്‍ക്കിടയിലും മതങ്ങള്‍ക്കിടയിലും പരസ്പര വിശ്വാസവും സമാധാനവും ഐക്യവും നില നില്‍ക്കാത്തത്.
മതം എന്ന ജാട ധരിക്കാത്ത മനുഷ്യരില്‍ മാത്രമേ ധൈര്യവും സ്വബോധവും മനുഷ്യത്വവും നില നില്‍ക്കുകയുള്ളൂ. ദൈവത്തോടുള്ള വിശ്വാസം ജാടയായി കൊണ്ട് നടക്കുന്ന മനുഷ്യന് സഹ ജീവികളോടുള്ള വിശ്വാസം ഒരിക്കലും സത്യസന്ധമാവില്ല എന്ന് നാം അനുഭവത്തില്‍ നിന്നും പഠിക്കുന്നു.
Work is Worship
വിനയം എന്നത് അഹത്തിനു പൂര്‍ണത ലഭിക്കുന്ന അവസ്ഥയാണ്.ഇങ്ങനെ പൂര്‍ണത ലഭിക്കാന്‍ വിചാരത്തിലും ,വാക്കിലും ,പ്രവര്‍ത്തിയിലും വെടിപ്പും നിര്‍വികാരതയും സത്യസന്ധതയും കൈവരിക്കേണ്ടതുണ്ട്.
അപ്പോള്‍ നാം എന്ത് പ്രവര്‍ത്തി ചെയ്താലും അത് സമര്‍പ്പണമായി ഭാവിക്കുന്നു.
ഇതാണ് ശരിയായ ദൈവാരാധന. ഇതിന് 100 % പ്രതി ഫലം ലഭിച്ചിരിക്കും. നമ്മുടെ ഭയവും നീങ്ങി പ്പൊകും .
വിശ്വാസം എന്ന വികാരം
എന്നാല്‍ മതവിശ്വാസം ഒരു തീഷ്ണവികാരം ആയി തീര്‍ന്നാല്‍ മതവിശ്വാസിക്കും രാഷ്ട്രിയ വിശ്വസിക്കും നിര്‍വികാരതയും വിനയവും കൈവരിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
മതം ഒരു ബിസ്സിനസ്സ്
മനുഷ്യനിലിരിക്കേടണ്ടതായ ഈശ്വരശക്തിയെ (സ്വബോധം) ബിംബവല്‍കരിച്ചു അമ്പലത്തിലും പള്ളിയിലും പ്രതിഷ്ടിക്കുന്ന കച്ചവടമനശാസ്ത്രമാണ് മതം.
മനുഷ്യരില്‍ നിന്നും വേര്‍പെട്ടുപോയ അതേ ഈശ്വര ശക്തിയെ തിരികെ മനുഷ്യനിലെത്തിക്കുന്ന പ്രായോഗിക പദ്ധതിയാണ് ആത്മീയത.
ഇത് വ്യക്തിയെ പരിശുദ്ധമാക്കി ശക്തീകരിക്കുന്നു. അപ്പോള്‍ സാമൂഹ്യ തിന്മയുടെ ചുക്കാന്‍ പിടി ക്കുന്നവര്‍ക്ക് അവനെ ചൂഷണം ചെയ്യാന്‍ പറ്റാതെ വരുന്നു.
മതങ്ങളുടെ പ്രവര്‍ത്തനം തികച്ചും മനശാസ്ത്രപരമായത്കൊണ്ട് അവര്‍ ഭൗതീക പ്രവര്‍ത്തി ചെയ്യുകയും അതിനെ ആത്മീയ പ്രവര്‍ത്തനമായി മനുഷ്യരെ വിശ്വസിപ്പിക്കുകയും ചെയ്യുന്നതാണ് തെറ്റ്
രാഷ്ട്രിയ ത്തിലും മതത്തിലും ലാഭം കൊയ്യുന്നവര്‍ വിശ്വാസികളെ ചൂഷണം ചെയ്യുന്നത് വെറും ബിസ്സിനസ്സ് മനശാസ്ത്രമാണ് .
സ്വബോധവും വിശ്വാസവും മനുഷ്യരില്‍ വിപരീത ദിശയില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു ശക്തികളാണ്.
ഇതില്‍ സ്വബോധം പരമശക്തിയാണ്.വിശ്വാസം ഒരു ചാലക ശക്തി (Motivational force) മാത്രമാണ്
എല്ലാം വിശ്വാസങ്ങളും (Prejudice ) അന്ധമായ വിശ്വാസങ്ങള്‍ തന്നെയാണ്. അതിന് കാരണം വിശ്വാസം ഒരിക്കലും ചോദ്യം ചെയ്യപ്പെടുന്നില്ല എന്നതാണ്.
വിശ്വാസങ്ങളില്‍ ചിലത് നല്ലത്, ചിലത് കെട്ടത് എന്ന് തരം തിരിവില്ല.
അത് കൊണ്ടാണ് സ്വബോധം ഉള്ളവര്‍ എല്ലാ വിശ്വാസങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്.
അന്തമായ വിശ്വാസം നയിക്കുന്ന വികാരവും അന്ധമായിരിക്കും
"ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, ഒരു മുസല്‍മാന്‍ ആണ്, ഒരു ഹിന്ദുവാണ്" എന്ന വികാരം നമ്മുടെ ഉള്ളില്‍ തോന്നുന്നത് മറ്റു പല വികാരങ്ങളെ അപേക്ഷിച്ച്, വളരെ വളരെ അപകടകാരിയാണ്.
ഞാന്‍ ഒറ്റക്കല്ല, എന്‍റെ പിറകില്‍ ഒരു വലിയ കൂട്ടായ്മയുണ്ട് എന്ന് ഭീരുവായ എന്‍റെ അഹം ലോകത്തോട് വിളിച്ചു പറയുന്ന വികാരമാണ് വര്‍ഗ്ഗിയത.
ഭയം ഇല്ലാതെ ദൈവവിശ്വാസം ഇല്ല . ദൈവവിശ്വാസം ഇല്ലാതെ മതവും ഇല്ല. മതം ഇല്ലാതെ വര്‍ഗ്ഗിയതയുമില്ല .വര്‍ഗ്ഗിയത ഇല്ലാത്ത ലോകത്ത് മനുഷ്യരെല്ലാം ഒന്നാണ്.
വിശ്വാസം എന്ന വികാരം ശ്വാസം പോലെയാണ് തീവ്രമായ വിശ്വാസികള്‍ കാത്തു സൂക്ഷി ക്കുന്നത്. അത് മുറിപ്പെടുന്ന സമയം ആ മനുഷ്യന്‍ പിശാചായി മാറും.
എല്ലാ മതങ്ങളും സ്വതന്ത്രമായി ബിസ്സിനസ്സ് നടത്തുന്ന, കേരളത്തെപ്പോലെ സാക്ഷരതയുള്ള , സംസ്കാരികളെന്നു സ്വയം നടിക്കുന്ന ഒരു നാട്ടില്‍, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ഒരു പാവം അദ്ധ്യാപകന്‍റെ വലത് കൈ വെട്ടിയെറിഞ്ഞത് ഈ പിശാചു കാട്ടുന്ന ഭീകരതയുടെ ഒരു ചെറിയ ഉദ്ദാഹരണം മാത്രം.
ലോകത്തില്‍ ഇതിലും ദാരുണമായ എന്തൊക്കെ നടക്കുന്നു. എല്ലാം ഒരു വികാരത്തി ന് വേണ്ടി മാത്രം "മതം"
വര്‍ഗ്ഗിയത കാട്ടു തീ പോലെ ലോകം മുഴുവന്‍ വ്യാപിക്കും. ഇതിനെ രാഷ്ട്രിയക്കാര്‍ മുതലെടുക്കും. എന്നാല്‍ ഇതിന്‍റെ ഭവിഷു ത്തുകള്‍ ഒന്നും അറിയാതെ ആണ് ഓരോ വിശ്വാസിയും ഈ ലോകത്ത് ജീവിക്കുന്നത്.
ഈ ലേഖനം എഴുതുന്നതിനു കാരണം വിശ്വാസികളോടുള്ള എതിര്‍പ്പ് അല്ല. മറിച്ചു ഒരു സത്യം മൂടി വക്കുന്നതിലുള്ള വിഷമം മാത്രം ആണ്.
ഇതിനു പിന്നില്‍ മതങ്ങളെ വിമര്‍ശ്ശിക്കുക എന്ന നിഗൂഡ ലക്ഷ്യവും ഇല്ല. ദയവായി ആരും തെറ്റിദ്ധരിക്കരുത് എന്നപേക്ഷിക്കുന്നു.
യേശുവിനെ ക്രൂശിക്കുകയും ഗാന്ധിജിയെ വെടിവച്ചു കൊല്ലുകയും ചെയ്ത വൈകാരിക ദുഷ്ടതയുടെ അടിവേരുകള്‍ അഹം എന്ന ആത്മവിശ്വാസമായി എല്ലാ മനുഷ്യരിലും ഉണ്ട് .
ഈ അപകടം മനസ്സിലക്കുന്ന, സ്വബോധം നില നില്‍ക്കുന്ന നട്ടെല്ലുള്ള ഒരു വ്യക്തിയും പിന്നിട് ഒന്നിന്‍റെയും പിറകെ വിശ്വാസി ചമഞ്ഞ് സ്വയം പ്രദര്‍ശി പ്പിക്കില്ല.
മതം എന്നത് ഞാന്‍ എന്നോട് തന്നെ ചെയ്യുന്ന തിന്മയാണ്.
ദൈവം ഒരു വിശ്വാസം മാത്രം ആകുമ്പോള്‍ ദൈവിക ശക്തിക്ക് മനുഷ്യരില്‍ പ്രവര്‍ത്തിക്കാനാകില്ല. ദൈവീക ശക്തിയെ നമ്മില്‍ പ്രവര്‍ത്തിക്കാന്‍ നാം അനുവദി ക്കണം . അതിന് മതവും ജാടയുമല്ല ആവശ്യം. സത്യമാണ്.
വ്യക്തിയും വിശ്വാസവും
ഞാന്‍ എന്ന അഹം തന്നെയാണ് മനുഷ്യനിലെ ആദ്യത്തെയും അവനെ നയിക്കുന്നതുമായ വിശ്വാസം. മറ്റെല്ലാ വിശ്വാസങ്ങളുടെയും ഉറവിടമാണ് ഞാന്‍ എന്ന വിശ്വാസം.
ഞാന്‍ ഒരു കൂട്ടുകെട്ടില്‍ ഏര്‍പ്പെടുന്നത് വരെ എന്നിലെ ഞാന്‍ എന്ന തീ പൊരി എന്നും ഒരു ഒറ്റപ്പെട്ട തീപ്പൊരിയായി മാത്രം നില നില്‍ക്കുന്നു.
ഞാന്‍ എന്ന വിശ്വാസത്തിന്‍റെ ഏറ്റവും വലിയ ബലഹീനത എന്ന് പറയാവുന്നത് ഭയമാണ്. മനുഷ്യനെ ഭയം വിട്ടുമാറാത്തതിനു കാരണം ഞാന്‍ ദുര്‍ ബലനാണ് എന്ന ചിന്തയാണ് .
മതം എന്ന മനശാസ്ത്രം
മതം എന്നാല്‍ ഭീരുക്കള്‍ക്ക് അഭയം നല്‍കുന്ന പ്രസ്ഥാനം എന്ന് വി ശേഷിപ്പിക്കാം. കോടിക്കണക്കിനു വരുന്ന ഭക്ത ജനങ്ങളായ അഭയാര്‍ഥി ക ള്‍ക്ക് അഭയകേന്ദ്രങ്ങളാണ് വ്യത്യസ്ത മതങ്ങള്‍.
നാം പോലും അറിയാതെയാണ് നാം അഭയാര്‍ഥി കളാകുന്നത് എന്നതാണ് നാം അറിയാത്ത നഗ്ന സത്യം. മതവും രാഷ്ട്രിയവും ഒത്തുചേര്‍ന്നു മനുഷ്യരെ ആദ്യം അഭയാര്‍ഥികളാക്കുന്നു.
പാപം, ദൈവകോപം , ജന്മപാപം, നരകം,സ്വര്‍ഗ്ഗം എന്നിങ്ങനെ ഓല പാമ്പുകളെ കാട്ടി ഭീരുക്കളായ മനുഷ്യരെ കൂടുതല്‍ ഭയപ്പെടുത്തുന്നു. അങ്ങനെ കുഞ്ഞാടുകളെ കൂട്ടായ്മയിലേക്ക് ആകര്‍ഷിക്കുന്നു.
ലോകത്ത് ഒരു വിശ്വാസിയും ഒറ്റയ്ക്ക് നിന്ന് തനതായ വിശ്വാസം പിന്തുടരുന്നില്ല എന്ന വസ്തുതയാണ് മതം എന്ന തിന്മക്ക് വളമാകുന്നത്
മതം എന്തുകൊണ്ട്?
വിശ്വാസം മാത്രം ആരെയും ഭയത്തില്‍ നിന്നും രക്ഷിക്കുന്നില്ല. ഇവിടെയാണ് കൂട്ടായ്മയുടെ പ്രസക്തി. ഇവിടെ മതം ആണ് മനുഷ്യരുടെ രക്ഷകന്‍, വിശ്വാസം അല്ല.
അതുകൊണ്ടാണ് മതങ്ങള്‍ വിശ്വാസം തെരുവില്‍ എഴുന്നെള്ളിക്കുന്നത്. ഇവിടെ മതം വിശ്വാസം മുതലെടുത്ത് വര്‍ഗിയതയുടെ വിത്ത് വിതക്കുകയും കൊയ്യുകയും ചെയ്യുന്നു.
തമ്മില്‍ തമ്മില്‍ കലഹിക്കുന്ന വിശ്വാസങ്ങള്‍.
യേശുവും ശ്രീ ബുദ്ധനും പോലെ ആത്മീയ ഗുരുക്കന്മാര്‍ ഒരിക്കലും മതം സ്ഥാപിച്ചിട്ടില്ല. ആത്മീയത എന്താണ് എന്ന് അറിയാത്ത രാഷ്ട്രിയക്കാരാണ് വിവിത മതങ്ങള്‍ സൃഷ്ടിച്ചതെന്നു ചരിത്രം പഠിച്ചാല്‍ മനസ്സില്ലാകും.
അതിന് കാരണം മനുഷ്യന്‍ വ്യക്തിപരമായി ശക്തി പ്രാപിക്കുന്നത് ഭരണകൂടങ്ങള്‍ക്ക് ഒരു കാലത്തും ഇഷ്ടമല്ല .
ക്രിസ്തുമതത്തിന്‍റെ ഉത്ഭവം പരിശോധിച്ചാല്‍ ഈ സത്യം ബോധ്യമാകും. റോമാ സാമ്രാജ്യ ത്തിനു ഭീഷണി ഉയര്‍ത്തിയ യേശുവിനെ അവര്‍ ക്രൂശിച്ചു. പില്‍കാലത്ത് അതേ ക്രിസ്തുവിനെ അവര്‍ മുതലെടുത്ത്‌കൊണ്ട് സാമ്രാജ്യം വളരെ നാള്‍ രാഷ്ട്രിയമായി പിടിച്ചു നിര്‍ത്തിയത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനു വേണ്ടി പ്രത്യേകം ആസൂത്രണം ചെയ്തു മെനഞ്ഞെടുത്ത ക്രിസ്തുവിനെയാണ് ഇന്ന് ലോകം മുഴുവന്‍ വിശ്വാസികള്‍ അറിയുന്നതും ആരാധിക്കുന്നതും .
യേശു മാത്രമല്ല , എല്ലാ ബിംബങ്ങളുടെയും കഥ ഒന്ന് തന്നെയാണ്. ബിംബങ്ങള്‍ക്ക് മനുഷ്യരെ രക്ഷിക്കാന്‍ കഴിവില്ലെന്നതിനു തെളിവാണ് വിശ്വാസങ്ങള്‍ മനുഷ്യരെ പരസ്പരം ഭിന്നിപ്പിക്കുന്നത്.
വിശ്വാസം കൂട്ടായ വികാരമാകുന്നതാണ് മതം . മതം രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന താണ് വര്‍ഗ്ഗീയത .
ഈ മനശാസ്ത്രമാണ് രാഷ്ട്രിയക്കാര് എവിടെയും എന്നും മുതലെടുത്ത് കൊണ്ടിരികുന്നത്.
മതങ്ങള്‍ അന്നും ഇന്നും എന്നും രാഷ്ട്രിയ ത്തില്‍ ഇടപെട്ട് കുളംകലക്കി മീന്‍ പിടിക്കുന്ന പ്രവണത ലോകവ്യാപകമായി നില നില്‍ക്കുന്നു.
ഈജിപ്തിലും സിറിയയിലും മുതല്‍ ലോകത്തിന്‍റെ ഇതു കോണിലും നരകം സൃ ഷ്ട്ടിക്കുന്നത് മരണാനന്തര സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്യുന്നവര്‍ തന്നെയാണ് എന്ന് കാണാവുന്നതാണ്.
ഇത് തടയണമെങ്കില്‍ സ്വബോധം എന്ന ആത്മീയശക്തി ഓരോ വ്യക്തിയിലും ഉണര്‍ന്ന് വരണം .
വ്യക്തിയെ ഭയപ്പെടുത്തി അഭയാര്‍ഥികള്‍ ആക്കുന്നതാണ് മതങ്ങളുടെ മനശാസ്ത്രം.
വ്യക്തികളെ ഭയത്തില്‍ നിന്ന് മോചിപ്പിക്കുന്നതാണ് ആത്മീയത.
സ്വബോധം ഉണരുമ്പോള്‍ മനുഷ്യന് ആന്തരികമായി വലിയ മാറ്റം സംഭവിക്കുന്നു. സ്വബോധം ലഭിച്ചവര്‍ക്ക് പിന്നിട് വിശ്വാസിയായിരിക്കാനോ, ഏതെങ്കിലും മതം ചുമന്നു നടക്കാനോ താത്പര്യം ഉണ്ടാകില്ല.
അതിനു കാരണം അവര്‍ ശാന്തിയില്‍ വസിക്കുന്നു എന്നതാണ്. സ്വബോധത്തോട് കൂടി സ്വസ്ഥതയും ഒരുമിച്ചു വസിക്കുന്നത് കൊണ്ടാണിത്.
സ്വസ്ഥത കൈ വരുന്ന മനുഷ്യന്‍ സ്വസ്ഥിതനായി തീരുന്നത് കൊണ്ട് ഭയം അവരില്‍ നിന്ന് വിട്ടുപോകുന്നു.
മതം സ്വസ്ഥതക്ക് എതിരാണ്
അമ്പലത്തിലെ പൂജാരി "ഓം ശാന്തി" എന്നും പള്ളിയില്‍ പുരോഹിതന്‍ "നിങ്ങള്‍ക്ക് സമാധാനം" എന്നും "അവിടുത്തെ ആത്മാവിനും" ഉണ്ടായിരിക്കട്ടെ എന്ന് വിശ്വാസികളും ആശംസിക്കുമ്പോള്‍ മനുഷ്യരില്‍ വന്നുചേരുന്ന ഒരവസ്ഥയല്ല സമാധാനം.
സമാധാനം എന്നത് ബോധം എന്ന പരിശുദ്ധിയോട് കൂടി മാത്രം സഞ്ച രിക്കുന്ന ദൈവീകമായ ഒരവസ്ഥയാണ്.
ഇത് തികച്ചും വ്യക്തിപരമാണ്. ഒരാളുടെ സമാധാനം മറ്റൊരാള്‍ക്ക് കൈ മാറാന്‍ കഴിയുന്നതല്ല.
ഇവിടെയാണ് മനുഷ്യര്‍ ഓരോരുത്തരായി ഈശ്വരന് കീഴ്പ്പെടെണ്ട ആവശ്യം.ഇതിന് സ്വബോധമാണ് നമ്മളെ നയിക്കേണ്ടത്, മതമല്ല .
ബോധം, ഇപ്പോള്‍ ഇവിടെയാണ് നമുക്ക് സ്വര്‍ഗ്ഗം നല്‍കുന്നത് .
മരണാനന്തര സ്വര്‍ഗ്ഗം, മതം നല്‍കുന്ന ഒരു വാഗ്ധാനം മാത്രമാണ്.
മരണാനന്തര സുഖം അല്ലാതെ "ജീവിത സുഖം" നല്‍കാന്‍ മതങ്ങള്‍ക്ക് ആവില്ല. കാരണം അത് വെറും വാഗ്ധാനമായാല്‍ പോരല്ലോ.
വിശ്വാസം നല്‍കുന്ന ശക്തി കൊണ്ട് നിങ്ങള്‍ കഷ്ടതകളില്‍ പിടിച്ചു നില്‍ക്കുക,സവശക്തനായ നിങ്ങളില്‍ അത്ഭുതം പ്രവര്‍ത്തിക്കും എന്നാണ് എല്ലാ മതങ്ങളും പറയുന്നത്.
ബോധം ആണ് ദൈവം എന്നാണ് സത്യം പറയുന്നത്. അത് സ്വന്തമാക്കാന്‍ അഹം വെടിയാതെ യാതൊരു നിവര്‍ത്തിയുമില്ല.
എന്നാല്‍ മതം ഇല്ലാത്ത മനുഷ്യനോടു സത്യം ആവശ്യപ്പെടുന്നത് ഒരു കാര്യം മാത്രമാണ്.നിന്‍റെ "അഹം വെടിയുക" അപ്പോള്‍ നിന്നില്‍ വിനയം സംഭവിക്കും.
അപ്പോള്‍ ബോധവും ശാന്തിയും ആകുന്ന പരിശുദ്ധ ആത്മാവ് എന്ന ശക്തി മനുഷ്യനില്‍ നിറയുകയും മനുഷ്യന്‍ പൂര്‍ണ്ണതയിലെത്തുകയും ചെയ്യും .
ഇതാണ് ആത്മീയത. ഇത് മതങ്ങളുടെ വേഷംകെട്ടുകള്‍ കൊണ്ട് സാധ്യമാകുന്ന കാര്യമല്ല .
ഇത് ഓരോ മനുഷ്യരിലും വ്യക്തിപരമായി സംഭവിക്കേണ്ട പരിണാമമാണ് . ഇതിനെയാണ് ക്രിസ്തു ആത്മാവില്‍ പുനര്‍ജനിക്കുക എന്ന് പറഞ്ഞത്.
ബൈബിളും ഗീതയും വായിച്ചത് കൊണ്ടോ പുണ്ണ്യ സ്ഥലങ്ങളില്‍ തീര്‍ഥയാത്ര നടത്തിയത് കൊണ്ടോ ആര്‍ക്കും സമാധാനം എന്ന സ്വര്‍ഗ്ഗം കൈവരില്ല.
അതിനു അഹം എന്ന വികാരം വെടിയണം . മതം അഹങ്ങളുടെ കൂട്ടായ്മയാണ്. അതുകൊണ്ടാണ് മതവിശ്വാസികളി ല്‍ ഈശ്വരശക്തി ഒരിക്കലും കടന്നു ചെല്ലാത്തത് .
അതുകൊണ്ടാണ് വിശ്വാസി കളെക്കോണ്ട് നിറഞ്ഞിട്ടും, ലോകം എന്നും ഒരു ഭ്രാന്താലയമായി നില നില്‍ക്കുന്നതും.
സ്വബോധം ഉണരുന്നത് വരെ മാത്രമേ മനുഷ്യന് ദൈവത്തെ ആവശ്യ മുള്ളു.
സ്വ ബോധം ഉണര്‍ന്ന മനുഷ്യരില്‍ ദൈവവും മനുഷ്യനും ഒന്നു തന്നെയാണ്.
ഏതൊരു മനുഷ്യനില്‍ നിന്ന് അഹം എന്ന ഞാന്‍ അപ്ര ത്യ ക്ഷനാകുന്നുവോ അപ്പോള്‍ അവരില്‍ ദൈവം സ്വബോധമായി പ്രത്യക്ഷപ്പെടും.
ÄßøáÕÈLÉáø¢D
Ø¢ØíÅÞÈJí ÕV·àÏ ØbÍÞÕÎáU çµØáµZ ÕVÇß‚áÕøßµÏÞæÃKí ¦ÍcLøÎdLß ÄßøáÕFâV øÞÇÞµã×íÃX.
§JøJßÜáU 363 çµØáµ{ÞÃí Ø¢ØíÅÞÈJí ùßçMÞVGí æº‡æMGßGáUÄí.
çµø{JßW ØÞÎáÆÞÏ ØìÙÞVÆJßÈí ª×íÎ{Ä µáùæEKí dÉÄßçøÞÇÎdLß ®.æµ.¦aÃß. ®X®Øí®Øí ØçN{ÈJßW Ø¢ØÞøßAáµÏÞÏßøáKá ¥çgÙ¢. ØÎáÆÞÏBZ ÄNßÜáU ØíÉVÇ ÕVÇß‚á. ¨ ÈßÜ Äá¿VKÞW çµø{¢ ÕàIᢠdÍÞLÞÜÏÎÞÏß ÎÞùá¢.
çµø{JßW ØÞÎáÆÞÏ ØìÙÞVÆJßÈí ª×íÎ{Ä µáùæEKí dÉÄßçøÞÇÎdLß ®.æµ.¦aÃß. ®X®Øí®Øí ØçN{ÈJßW Ø¢ØÞøßAáµÏÞÏßøáKá ¥çgÙ¢. ØÎáÆÞÏBZ ÄNßÜáU ØíÉVÇ ÕVÇß‚á. ¨ ÈßÜ Äá¿VKÞW çµø{¢ ÕàIᢠdÍÞLÞÜÏÎÞÏß ÎÞùá¢.
èȼàøßÏÏßW 15
èdµØíÄÕæø µÝáJùáJí æµÞÜæM¿áJß
èȼàøßÏÏáæ¿
Õ¿AáµßÝAX dÉÕßÖcÏßW §ØíÜÞÎßµ ÄàdÕÕÞÆßµZ 15 èdµØíÄÕæø µÝáJùáJí
æµÞÜæM¿áJß. æÌÞçµÞ ÙùÞ¢ ®K ÄàdÕÕÞÆ Ø¢¸¿ÈÏßW æÉGÕøÞÃí ¦dµÎâ È¿JßÏÄí.
øÞ¼cJí ÖøßÏJí ÈßÏ΢ È¿MÞAÞÃæÎKí ¦ÕÖcæM¿áK Ø¢¸¿ÈÏÞÃí æÌÞçµÞ ÙùÞ¢. ØVAÞV
©çÆcÞ·ØíÅVæAÄßæøÏᢠèdµØíÄÕVæAÄßæøÏᢠ¦dµÎÃBZ §Õßæ¿ ÈßÄcØ¢ÍÕÎÞÃí.
