സ്വതന്ത്രയായ സത്രീ ആത്മീയശക്തിയാണ്
ആത്മീയ ശക്തിയെ സത്രീത്വം (passive vigilance) ആയിട്ടാണ് ഭാരതീയ തത്വ ചിന്തയുടെ അടിസ്ഥാന സങ്കല്‍പം.
സ്ത്രീയില്‍ പുരുഷനെക്കാളും ദൈവീകത( ബോധം ) നിറഞ്ഞി രി ക്കുന്നു എന്നാണ് ഇതിന്‍റെ പ്രായോഗിക വശം.
സ്ത്രീയിലെ ആത്മീയ ശക്തി ഉപയോഗിക്കുന്ന ഏത് സമൂഹവും, പുരുഷനും നന്മകള്‍ നിറഞ്ഞതായി ഭവിക്കും. സ്ത്രീകള്‍ നിയന്ത്രിക്കുന്ന ലോകം കൂടുതല്‍ സമാധാനപരവും സന്തോഷകരവും ആയിരിക്കും .
വ്യത്യസ്തമായ ഇരുപത്തൊന്നാം നൂറ്റാണ്ട്
ഇരുപതു നൂറ്റാണ്ടുകള്‍ സത്രീശക്തിയെ അടിച്ചമര്‍ത്തി പുരുഷ മേധാവിത്തം, പട്ടാള ശൈലിയില്‍ മതവും രാഷ്ട്രിയവും ഭരിച്ച് ലോകത്ത് സമാധാനം നശിപ്പിച്ചു. ഈ സ്ഥിതി പട്ടാളത്തിലും മാറുന്നത് ഈ നൂറ്റാണ്ടില്‍ തന്നെ നാം കണ്ടു തുടങ്ങും. സ്വതന്ത്രരായ സത്രീകള്‍ മതത്തിലും രാഷ്ട്രിയത്തിലും നിയന്ത്രണം ഏ റ്റെടുക്കുന്ന ഈ നൂറ്റാണ്ട് മുതല്‍ പുരുഷലോകം നന്മയിലേക്ക് നീങ്ങാന്‍ തുടങ്ങും .
ശ്രീ പാര്‍വതി, മഹാലക്ഷ്മി (wealth), ദുര്‍ഗാദേവി (strength)സരസ്വതി (wisdom).
ഹിന്ദുമത സങ്കല്‍പ്പത്തിലെ പരമശിവന്‍ മനസ്സും ശ്രീപാര്‍വതി ബോധവും ആണ്. മഹാലക്ഷ്മി യും ദുര്‍ഗയും സരസ്വതിയും ഒക്കെത്തന്നെ ബോധം പ്രതിനിധീ കരിക്കുന്ന വിവിധ ശക്തികളാണ്
ഈ സങ്കല്‍പം മനുഷ്യ ജീവിതത്തില്‍ വളരെ അര്‍ത്ഥവത്താണ്.സത്രീയെ അവഗണിക്കുന്ന ഒരു പുരുഷനും ജീവിതം സഫലമാക്കാന്‍ സാധ്യമല്ല . പുരുഷനില്‍ ബോധം ഉണരാത്തതു കൊണ്ടാണ്, പുരുഷന്‍ നയിക്കുന്ന സമൂഹത്തില്‍ തിന്മകള്‍ പെരുകാന്‍ കാരണം .
പുരുഷനില്‍ ജാഗ്രതയുടെ ഒരു കുറവ് നല്‍കിയ പ്രകൃതി ആഗ്രഹിക്കുന്നത് ഒരു പക്ഷെ സ്ത്രീ പുരുഷനെ നയിക്കണം എന്നായിരിക്കാം. പക്ഷെ പുരുഷന്‍റെ അന്ധതയും അഹവും, വ്യക്തിപരമായി അതിനെ ഒരിക്കലും സ്വാഗതം ചെയ്യാത്ത സാമൂഹ്യ വ്യവസ്ഥിതിയാണ് ഇന്ന് നിലവിലുള്ളത് .
സ്ത്രീയിലെ ആത്മീയ സത്യം അവഗണിക്കപ്പെട്ടതു കൊണ്ടാണ്, ഭൂമിയില്‍ മതവും രാഷ്ട്രിയവും, പുരുഷ മേധാവിത്തത്തില്‍, സത്യം അവഗണി ക്കുന്ന, ജാടയുടെയും തിന്മയുടെയും പൂര പറമ്പുകള്‍ ആയത്.
പുരുഷ മേധാവിത്തം നിയന്ത്രിക്കുന്ന ലോകം തല കീഴായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്തിനു വേണ്ടിയാണോ മനുഷ്യന്‍ ജീവിക്കുന്നത് അതെല്ലാം അവര്‍ക്ക് നഷ്ടമാവുന്നു.
രാഷ്ട്രിയവും മതവും മനുഷ്യന് നന്മ കൊണ്ടുവരാന്‍ വേണ്ടി നില കൊള്ളേണ്ടതാണ്. പക്ഷെ അവ തിന്മയുടെ അടിവേരുകളായി പ്രവര്‍ത്തിക്കുന്നു എന്നതാണ് മനുഷ്യ വര്‍ഗ്ഗത്തിന്‍റെ തന്നെ അധ:പതന ത്തിന് ഒരു കാരണം. മറ്റൊരു കാരണം വ്യക്തിയില്‍ സ്വബോധം ഉണരാത്തതും ആകുന്നു .
പുരുഷന്‍റെ സ്വാഭാവിക സംസ്‌കാരം
രാഷ്ട്രിയവും മതവും വഴി തെറ്റാനും സമൂഹത്തിനു വിഷം ആവാനും കാരണം അവ രണ്ടും നിയന്ത്രി ക്കുന്ന പുരുഷ മേധാവിത്തവും, പുരുഷന്‍റെ സ്വാഭാവിക സംസ്‌കാരവു മാണ്.
നൈസര്‍ഗ്ഗികമായി പുരുഷനെ നയിക്കുന്നത് - "തന്ത്രജ്ഞത , നശീകരണസൂത്രം അധികാരമോഹം, കാമ വെറി,അഹങ്കാരം എന്നിവ കൂടിച്ചേര്‍ന്ന ഒരു യോദ്ധാവിന്‍റെ വികാരമാണ് ശരാശരി പുരുഷനെ നയിക്കുന്നത് . പുരുഷന്മാര്‍ ബുദ്ധി കൂടിയവരും ബോധം കുറഞ്ഞവരും ശാന്തി എന്താണെന്ന് അറിയാത്തവരും ആയത്കൊണ്ടാണ് ഭൂരിപക്ഷവും സ്വതന്ത്ര യായ സ്ത്രീയെ ഭയപ്പെടുന്നു.
ബോധം എന്ന ആത്മശക്തിയുടെ കുറവ് പുരുഷനെ വികാരത്തിന് അടിമയാക്കുന്ന ആത്മീയമായ അന്ധത വട്ടം കറക്കിക്കൊണ്ടിരിക്കുന്നു . പുരോഹിതനും പൂജാരിയും, പണ്ഡിതനും പാമരനും ഈ അന്ധതയില്‍ നിന്ന് മോചനം നേടേണ്ടിയിരിക്കുന്നു. അല്ലെങ്കിലത് അവരുടെ ജീവിതത്തില്‍ ഉടനീളം പിണക്കങ്ങള്‍ക്കും പരാജയങ്ങള്‍ക്കും കാരണമാകുന്നു .
സ്ത്രീയെ അവഗണിക്കുന്നതും, ചൂഷണം ചെയ്യുന്നതും, ഉപദ്ര വിക്കുന്നതും ഈ അന്ധതയുടെ ഫലമാണ്. ചൂഷണത്തിന് വേണ്ടി മാത്രം പല മതങ്ങളിലും സ്ത്രീകള്‍ക്ക് പ്രത്യേകമായി നിയന്ത്രണങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നു.
ഈ വിധം സ്ത്രീകളെ രണ്ടാം കിടയായി പരിഗണിക്കുന്ന ഒരു വ്യക്തിയും സമൂഹവും ഒരിക്കലും നന്മയിലേക്ക് ഉയരുന്നില്ല എന്ന സത്യം ഭാരതീയ ചിന്ത ശരിയാണെന്ന് തെളിയിക്കുന്നു .
സ്ത്രീ ശക്തി.
സ്വാഭാവികമായ സ്ത്രീത്വം - ശാലീനത ,സരളത , നിഷ്കളങ്കത, സത്യസന്തത എന്നിങ്ങനെ ഒരു കൂട്ടം നന്മകള്‍ കൂടിച്ചേര്‍ന്ന അമ്മയെന്ന സംസ്കാരമാണ്. ആധുനിക വനിത ഇതിനു വ്യത്യസ്തമായി വരുന്നെങ്കില്‍ അതവരുടെ വളര്‍ച്ചയിലെ വിളര്‍ച്ചയുടെ ഫലമാണ് .
ആത്മീയതയെ വിശ്വാസമാക്കിയാല്‍ സ്ത്രീയെ അതില്‍ തളച്ചിടാന്‍ കഴിയും എന്ന് മനസ്സിലാക്കിയ പുരുഷമേധാവിത്തമാണ് സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം സന്മാര്‍ഗ്ഗ ശാസ്ത്രം മതത്തില്‍ ഉള്‍പ്പെടുത്തിയത്. ഇതില്‍കൂടി സ്ത്രീകള്‍ പുരുഷന് ഏറാന്‍മൂളികളും വ്യക്തിത്വം ഇല്ലാത്തവരുമായി അധ :പ്പധിച്ചുപോയതുകൊണ്ട് മനുഷ്യസമൂഹം തന്നെ ആത്മീയമായ അന്ധതയില്‍ അകപ്പെട്ടുപോയി .
ആധുനിക സമൂഹം മാന്യത അഭിനയിക്കുമ്പോഴും വിലയില്ലാത്ത സ്ത്രീജന്മങ്ങള്‍ അമ്മയുടെ ഗര്‍ഭ പാത്രത്തില്‍ വച്ചു തന്നെ കൊലചെയ്യപ്പെടുന്നു എന്ന സത്യവും നാം അറിയുന്നു .
സ്ത്രീയുടെ ശക്തി തിരിച്ചറിയേണ്ടത് സ്ത്രീ തന്നെയാണ്.
അവര്‍ സ്വയം വിലയുള്ളവരായി, സ്വതന്ത്രമായി ജീവിക്കാന്‍ കരുത്ത് കാണിക്കുമ്പോള്‍ പുഷന്‍ അവരെ ബഹുമാനിക്കാന്‍ തുടങ്ങും. അപ്പോള്‍ മാത്രമേ സമൂഹവും നന്മ നിറഞ്ഞതാകൂ.
സ്ത്രീ സ്വബോധം കൊണ്ടുണരുമ്പോള്‍, അവള്‍ പുരുഷന് അടിമയാകെണ്ടവള്‍ അല്ല എന്ന് തിരിച്ചറിയുകയും അവളുടെ സ്വാഭാവീകമായ ജാഗ്രത അവള്‍ക്കു തിരിച്ച് കിട്ടുകയും ചെയ്യും . അപ്പോള്‍ അവര്‍ ബലഹീനതയില്‍ നിന്ന് ബലത്തി ലേക്ക് ഉയര്‍ത്ത് എഴുന്നേല്‍ക്കുകയും പുരുഷനെ നിയന്ത്രണത്തില്‍ ആക്കുകയും ചെയ്യും.
പശുവും പരിശുദ്ധിയും
അദ്വൈദവും, ശാന്തി മാര്‍ഗ്ഗവും പിറന്ന നാട്ടില്‍ മതം പശുവിനെ പരിശുദ്ധമാക്കിയപ്പോള്‍, സത്രീയിലെ പരിശുദ്ധിയെ അറിയാതെ പോയത് ദയനീയമാണ് . സ്ത്രീത്വം ചവിട്ടിമെതിച്ചുകൊണ്ട്, സ്ത്രീകളെ വഴി നടക്കാന്‍ സമ്മതിക്കാതെ ഭാരതീയപുരുഷന്‍ കൊട്ടിഘോഷിക്കുന്ന ആര്‍ഷഭാരത സംസ്കാരം വെറും ജാഡയാണെന്ന് നാം ആരാധിക്കുന്ന ദൈവങ്ങളും അറിയുന്നുണ്ടാകില്ല.അല്ലെങ്കില്‍ അവര്‍ സ്ത്രീകളെ ഉപദ്രവി ക്കുന്ന പുഷന്മാരെ നിലക്ക് നിര്‍ത്തിയേനെ.
അതുകൊണ്ട് ഓരോ സ്ത്രീയും സ്വതന്ത്രയാകണം, ശക്തി നേടണം. ദൈവീകത ജാഗ്രതയാണ്. സ്വതന്ത്രയായ സ്ത്രീയില്‍ അത് സ്വാഭാവീകമായുണ്ട്. അത് ഓരോ സ്ത്രീയും തിരി ച്ചറി യുന്നതാണ് സ്ത്രീശക്തി . സ്ത്രീയില്‍ ആത്മീയത ഉണര്‍ന്ന് കഴിഞ്ഞാല്‍ ലോകത്ത് ഒരു പുരുഷനും അവളെ ചൂഷണം ചെയ്യില്ല എന്ന് മാത്രമല്ല അവള്‍ക്ക് പേടിക്കാതെ എവിടെയും വഴി നടക്കാനും പ്രാപ്തി യുണ്ടാകും .
സ്വതന്ത്രയായ സ്ത്രീയുടെ കൈകളി ലാണ് ഭൂമിയിലെ സമാധാനവും സന്തോഷവും. ഇത് മനസ്സിലാക്കുന്ന പുരുഷന് സ്ത്രീ ആണ് ഉയര്‍ച്ചയുടെ പടികള്‍.ഇത് മനസ്സിലാക്കാത്ത പുരുഷന്‍ ആത്മിയമായി അധ :പ്പതി ച്ച് ജീവിതം തുലക്കുന്നു.
ÁWÙß µâGÎÞÈÍ¢·¢:
ÎâKádÉÄßµZ µáx¢ØNÄß‚á.
ÁWÙß
µâGÎÞÈÍ¢·çAØßW çµÞ¿ÄßÏßW ÙÞ¼øÞAßÏ ÈÞÜádÉÄßµ{ßW ÎâKáçÉV µáx¢ØNÄß‚á. dÉÄßµ{ÞÏ
ÉÕÈᢠÕßÈÏᢠÄßøß‚ùßÏßW ÉçøÁßÈá ÙÞ¼øÞµÞX ÕߨNÄß‚á. ÄÞX ÍàµøµáxÎÞÃí æºÏíÄæÄKí
dÉÄß ÉÕX çµÞ¿ÄßÏßW ÉùEá. æÉYµáGßÏáæ¿ ØáÙãJßæÈ ÄÞÈÞÃí ÄÜïßÏæÄKí dÉÄß ÕßÈÏí
æÎÞÝßÈWµß. Ø¢¸Jᑚ ÎâKÞÎÈÞÏ Îáçµ×ßæa Äßøß‚ùßÏW ÉçøÁí ÈÞæ{ ÄßÙÞV ¼ÏßÜßW È¿Aá¢.
ÉÕæÈÏᢠÕßÈæÏÏᢠÈÞÜá ÆßÕØçJAá æÉÞÜàØí µØíxÁßÏßÜᢠÎáçµ×ßæÈ ¼áÁà×cW
µØíxÁßÏßÜá¢- ÕßGá.ÕÈßÄÞØ¢¸¿ÈµZ ©ZæMæ¿, ÁWÙß æÉÞÜàØí µNß×ÃV ³ËßØí ©ÉçøÞÇß‚áí. µNß×ÃV çÈøßæGJß ÉøÞÄß ØbàµøßAÃæÎKÞÃí ¦ÕÖc¢. §çÄÄá¿VKí ÁWÙßÏᑚ dÉÇÞÈ ¼¢µíí×ÈÞÏ °¿ß²ÏßW ·ÄÞ·Ä¢ ÉâVÃÎÞÏß ØíÄ¢Íß‚á.
