എവിടെയും വില്ലന്‍ ഹീറോക്ക് മുകളില്‍ പോകില്ല. പോകുന്നത് സ്വാഭാവികമല്ലല്ലോ. ഓരോ മനുഷ്യനും അവരവരുടെ ജീവിത നാടകത്തില്‍ വെറും സ്റ്റെയ്ജ് മാത്രം ആണ്. വില്ലന്‍ സ്റ്റെയ്ജ് അടക്കി വാഴുമ്പോള്‍ ഹീറോ അജ്ഞാതനായിരിക്കുന്നു എന്നതാണ് ഈ നാടകത്തിന്‍റെ പ്രത്യേകത.
ഹീറോ ഒരിക്കലും രംഗപ്രവേശം നടത്താതെ, വില്ലന്‍ ഹീറോയുടെ സ്ഥാനത്ത് സ്റ്റെയ്ജ് നിറഞ്ഞു നിന്ന് ഷൈന്‍ ചെയ്യുന്നു. ഹീറോയും വില്ലനും കണ്ടുമുട്ടുന്നതോടെ കഥ അവസാനിക്കുന്നത് കൊണ്ട് സ്റ്റെയ്ജില്‍ കാണുന്നത് വില്ലന്‍റെ മോണോ ആക്ട് മാത്രം.
പക്ഷെ ഹീറോ എവിടെയാണ്, എന്ന അന്വേഷണം തുടരുന്ന, ആശങ്കയില്‍, വില്ലന് സ്റ്റെയ്ജും കളിയും കഥയും പിടികിട്ടാത്ത കണ്‍ഫ്യുഷന്‍ ജീവിതം മുഴുവന്‍ നിലനിക്കുന്നു എന്നതാണ് ബുദ്ധിമാനായ മനുഷ്യനെ മുട്ട് കുത്തിക്കുന്നത്.
ഇതില്‍ ഹീറോ ആയിരിക്കുന്നത് സമാധാനവും വില്ലനായി വരുന്നത് അഹം എന്ന ക്രിയാത്മകനായ ഞാനും ആകുന്നു.
ഭൂമിയിലെ മഹാശക്തി, (സൂപ്പര്‍ പൌവ്വര്‍) ആരാണെന്നു ചോദിച്ചാല്‍ അമേരിക്ക എന്നായിരിക്കും കൂടുതല്‍ ഉത്തരം.
എന്നാല്‍ ശക്തിയുടെ കാര്യത്തില്‍ അമേരിക്കയോ, മറ്റു രാജ്യങ്ങളോ, മഹാന്മാരായ വ്യക്തികളോ ഒന്നുമല്ല മഹാശക്തി .
ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു നിലനില്‍ക്കുന്നത് ഒരേ ഒരു പരമശക്തിയിലാണ്.
ഈ ഭൂമിയിലും പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന ഒരേ ഒരു മഹാശക്തി സമാധാനം മാത്രമാണ് . സമാധാനത്തിലാണ് എല്ലാ നന്മകളുടെയും ഉറവിടമായ ബോധം സ്ഥിതി ചെയ്യുന്നത്. ഞാന്‍ എന്ന അഹം അറിയാത്ത മഹത്തായ കാര്യവും സമാധാനത്തി ന്‍റെ രഹസ്യമാണ്.
സമാധാനം ഇല്ലാതെ മനുഷ്യന്‍ എന്തൊക്കെ നേടിയിട്ടും ഒരു കാര്യവുമില്ല. കാരണം അവയൊന്നും നാം ആഗ്രഹിക്കുംപോലെ നമ്മളെ ശക്തി പ്പെടുത്തുന്നില്ല. പണവും പ്രശസ്തിയും നമ്മുടെ ജീവിതം സഫലമാക്കുന്നുമില്ല.
സമാധാനം എന്ന ഹീറോയെ തേടിയാണ് നാമെല്ലാവരും വില്ലന്മാരായി വിവിധങ്ങളായ കര്‍മഭൂമികളില്‍ അഹോരാത്രം വിയര്‍പ്പൊഴുക്കുന്നത്. നമ്മുടെ ബുദ്ധി ശക്തിയും കഴിവുകളും സാഹചര്യവും അനുസരിച്ച് നാമെല്ലാവരും പലതും നേടുന്നുമുണ്ട്. പക്ഷെ സമ്പൂര്‍ണ സമാധാനം നല്കാന്‍ ഈ നേട്ടങ്ങള്‍ക്ക് കഴിവില്ല. അതിനു നാം അഹത്തെ കീഴടക്കുക തന്നെ വേണം.
സമാധാനം നേടാന്‍ മാത്രം, നമ്മള്‍ പഠിച്ച അറിവുകള്‍ ഒന്നും പോരാതെയാണി രിക്കുന്നത്. നാം ആരാധിക്കുന്ന ദൈവങ്ങളും പോര. നമ്മുടെ സമ്പത്തും പോര. പേരും പെരുമയും ഒന്നും പോര.ഇതെല്ലം അഹത്തിന്‍റെ സൃ ഷ്ടി കളാണ്.
ഇതാണ് വില്ലനായ അഹം അകപ്പെട്ടിരിക്കുന്ന വിഷമ വൃത്തം. മനുഷ്യര്‍ എത്ര നന്നായി പരിശ്രമിച്ചാലും, അശാന്തിയുടെ വലയം പൂര്‍ണമായി ഭേദി ക്കുക നമുക്ക് ഏവര്‍ക്കും വളരെ പ്രയാസമാണ്.
ഇവിടെയാണ് വേദ- അന്തം നമുക്ക് തുണയാവുന്നത്. യേശു, ശ്രി ബുദ്ധന്‍ തുടങ്ങി ധാരാളം വേദാന്തികള്‍ ഭൂമിയില്‍ വന്നു പോയിട്ടുണ്ട്. പക്ഷെ അവര്‍ പറഞ്ഞതൊന്നും പെട്ടെന്ന് മനസ്സിലാക്കാനുള്ള കപാസിറ്റി ബുദ്ധിമാന്മാരായ മനുഷ്യന് കൈ വരുന്നില്ല .
അതുകൊണ്ട് മനുഷ്യന്‍ അഹം എന്നാ ഭാരം ചുമന്ന്, എന്നും വില്ലന്മാരായിത്തന്നെ ജീവിക്കുകയും പല പല വിശ്വാസങ്ങള്‍ നിമിത്തം സമാധാനം എന്ന സത്യം സാക്ഷാത്കരിക്കാതെ മരണാനന്തര സ്വര്‍ഗത്തിന്‍റെ സ്വപ്നത്തില്‍ സ്റ്റെയ്ജ് വിടുന്നു .
