അഹം എന്ന അസ്ഥിത്വശൂന്യതയിലാണ് ബുദ്ധിമാനായ മനുഷ്യന്‍ നടക്കുന്നത് .
നമ്മുടെ ജീവിതം തിരിയുന്നത് സമ്പത്തിലും സമ്പത്തിനുവേണ്ടിയുമാണ്. കാരണം സമ്പത്ത് ഭൗതീക ജീവി തത്തിന്‍റെ അടിത്തറയാണ്.
അധികാരവും സമ്പത്തും പ്രശസ്ഥിയും ആണ് ഭൗതീക മനുഷ്യന്‍ അണിയാന്‍ കൊതിക്കുന്ന കിരീടങ്ങള്‍. ഇവ മൂന്നും നേടുന്ന മനുഷ്യന്‍ ഭൗതീകതയുടെ കൈലാസത്തിലെത്തുന്നു . അപ്പോഴും നികത്താനാവാത്ത ഒരു ശൂന്യത ആ മനുഷ്യനെ പിന്തുടരും.
ഒരിക്കല്‍ കോടീശ്വരന്‍മാരയവര്‍ക്കറിയാം പണത്തിനുമപ്പുറത്ത് നില്‍ക്കുന്നതായ ശൂന്യതയുടെ ഒരു ശൂന്യലോകം ഉണ്ടെന്ന് .
കാലത്തിന്‍റെ സങ്കീര്‍ണതകള്‍ ജീവിതത്തിനു നല്‍കുന്ന അസ്ഥിത്വശൂന്യതയുടെ ദു:ഖം അകറ്റാന്‍ നാം ആത്മീയതയുടെ കൈലാസത്തിലെത്തുക തന്നെ വേണം.
ജീവിതത്തില്‍ മനുഷ്യന്‍ എന്തൊക്കെ നേടിയാലും, പലവിധമായ നിസ്സഹായ അവസ്ഥകള്‍ കൊണ്ട്, സ്വയം നികത്താനാവാത്ത ശൂന്യത മനുഷ്യര്‍ക്കെല്ലാം അനുഭവപ്പെടുന്നു.
പണം, അധികാരം, ദൈവവിശ്വാസം എന്നിങ്ങനെ പലതു കൊണ്ടും ഈ ശൂന്യത നികത്താമെന്ന് പലരും കരുതുന്നു. എന്നാല്‍ അതങ്ങിനെ എളു പ്പത്തില്‍ സധ്യമല്ലെന്ന് അവ നേടിയെടുക്കുമ്പോള്‍ മാത്രം നാം അറിയുന്നു.
ധ്യാനത്തിലൂടെ കൈലാസം
ധനത്തേക്കാള്‍ വലുതാണ് ധ്യാനം എന്ന് ധ്യാനം അനുഭവിച്ചാല്‍ മാത്രമേ നമുക്ക് അറിയാന്‍ കഴിയൂ.
അഹം എന്ന പാതയില്‍ നടന്നുകൊണ്ട് ശൂന്യത അനിഭവിക്കുന്ന മനുഷ്യന് സമാധാനത്തിനായി ഓരോരുത്തരും സ്വയം അവനവനിലേക്ക് തിരിച്ചു നടക്കേണ്ടി യിരിക്കുന്നു.
അതാണ് ധ്യാനത്തിന്‍റെ പാത. യേശു തമ്പുരാന്‍ കല്‍പ്പിച്ച "ഞാന്‍ ആകുന്ന പാതയാണത് " അതാണ് സത്യ ത്തിലെത്താനുള്ള ഏക വഴി.
യേശു അവിടെ സ്വയം എത്തിയ ശേഷം പറഞ്ഞതാണിത് "ഞാന്‍ ജീവനും സത്യവും വഴിയുമാണ് " എന്ന സത്യം.
അതിനും വളരെ മുമ്പ് തന്നെ ഭാരതീയ ആചര്യന്‍മാര്‍ പറഞ്ഞത് " അഹം ബ്രഹ്മാസ്മി " എന്നാണ്.
മനുഷ്യനില്‍ നിറഞ്ഞ് നില്‍ക്കുന്ന അഹം എന്ന "വികാര മനുഷ്യന്‍" ശൂന്യമാകുമ്പോളാണ് ധ്യാനം സംഭവിക്കുന്നത്.
അഹം ശൂന്യമാകുമ്പോള്‍ ബോധം നമ്മില്‍ വന്ന് നിറയുന്നു. അപ്പോള്‍ സത്യത്തില്‍ നാം ജാഗ്രതയിലേക്ക് ഉണരുകയാണ് ചെയ്യുന്നത്. ഒരിക്കല്‍ ധ്യാനം സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ നാം ഒരു വ്യത്യസ്ത വ്യക്തിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. മനസ്സിശാസ്ത്രപരമായി (psychologic) നയിക്കപ്പെട്ടിരുന്ന പഴയ വ്യക്തി ബോധത്താല്‍ നയിക്കപ്പെടുന്ന ഒരു പുതിയ (ആത്മനിയന്ത്രണം ഉള്ള ), എപ്പോഴും ജാഗ്രതയുള്ള, നന്മയുടെ പ്രതീകമായ ഒരു വ്യക്തിയായി മാറുന്നു.
സ്വബോധം ഒരു മനുഷ്യനില്‍ ഉണരുന്നതിനെ നാം ബോധഉദയം എന്ന് വിശേഷിപ്പിക്കുന്നു. യേശു ദേവന്‍ ഇതിനെ "ആത്മാവില്‍ പുനര്‍ജനി "എന്നാണ് പറഞ്ഞത്. എന്നാല്‍ ഇത് മനസ്സിലാക്കിയ ക്രിസ്ത്യനികള്‍ തന്നെ ഭൂമിയില്‍ വളരെ വിരളമായിരിക്കും. അത് കൊണ്ടാണ് അവര്‍ ധ്യാനമഹാമഹങ്ങള്‍ സംഘ ടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ധ്യാനം എന്നത് വ്യക്തിപരമായി ഏകതയില്‍ മാത്രം സംഭവിക്കുന്ന കാര്യമാണ് എന്നറിയാത്തത് കൊണ്ടാ ണ് മനുഷ്യര്‍ ധ്യാനം ഒരാഘോഷമാക്കുന്നത്.
(Space) ശൂന്യത സമ്പൂര്‍ണ്ണ മാണ്
സാധാരണ നമുക്ക് പുറത്ത് നാം ശൂന്യമായി കാണുന്ന (space) ശൂന്യസ്ഥലം ഒരിക്കലും ശൂന്യമല്ല. മറി ച്ച് പ്രപഞ്ചം മുഴുവനും "ബോധം" ഊര്‍ജമായി എല്ലായിടത്തും നിറഞ്ഞു നില്‍ക്കുകയാണ്. ഒരു വികാര മനുഷ്യന് തന്‍റെ മനസ്സ് കൊണ്ട് അതിനെ അറിയാന്‍ കഴിയില്ല. അതിനു കാരണം മനസ്സെന്ന ഊര്‍ജം (ego being ) മനുഷ്യനിലെ ശൂന്യതയെ നിറക്കുന്നത് കൊണ്ട് ബോധത്തിന് മനുഷ്യരില്‍ ഇടം ലഭിക്കുന്നില്ല .അതു
കൊണ്ട് മനസ്സിനെ ഒഴിവാക്കി അഹം ശൂന്യമായാല്‍ മാത്രമേ മനുഷ്യരില്‍ ധ്യാനം സംഭവിക്കൂ. ഇതിനാണ് നാം യോഗ വിദ്യയെ ആശ്രയിക്കുന്നത്.
യോഗവിദ്യയാണ് ആത്മ വിദ്യ
യോഗത്തില്‍ കൂടി "തന്നെ താന്‍" സ്വയം അറിയുന്നത് കൊണ്ടാണ് യോഗയെ ആത്മവിദ്യ എന്ന് പറയുന്നത്. യോഗി സ്വസ്ഥിതനാകാന്‍ കാരണം ചിന്തക്ക് പകരം യോഗിയില്‍ ബോധം നിറയുന്നത് കൊണ്ടാണ്.
"യോഗ ചിത്ത വൃത്തി നിരോധ" മനുഷ്യരിൽ ചിന്ത നിൽക്കുമ്പോൾ യോഗം സ്വയം സംഭവിക്കുന്നു.
അഹം ബ്രഹ്മാസ്മി
വികാരമനുഷ്യനില്‍ നിന്നും ബോധ മനുഷ്യനിലേക്കുള്ള പ്രയാണമാണ് ധ്യാനം. ആ പ്രയാണത്തി ല്‍ ജീവാത്മാവായ "അഹം" പരമാത്മാവായ ബോധ ത്തില്‍ ലയിക്കുന്നു .അപ്പോള്‍ നാം അറിയുന്നതാണ് "അഹം ബ്രഹ്മാസ്മി" .
ഞാന്‍ ബോധമാണ് എന്ന സത്യം മനുഷ്യന്‍ അറിയുന്നത് ധ്യാനം ആകുന്ന ആത്മീയതയുടെ ശ്രീകോവിലില്‍ വച്ച് മാത്രമാണ്.
http://www.youtube.com/watch?v=Q2nRfyDlmlo
