വിജയത്തിന്‍റെ വിജയം
വിജയിക്കുന്നവരുടെ ലോകമാണ് എല്ലാവര്‍ക്കും സ്വീകാര്യമായത് എന്നതാണ് മനുഷ്യരിലെ വിജയത്തിന്‍റെ തന്നെ വിജയരഹസ്യം . പരാജയത്തിന് ഒരിക്കലും മനുഷ്യരില്‍ ഈ വിജയം നേടാനാവില്ല . മനുഷ്യര്‍ പരാജിതരെ അവഗണിക്കുന്നത് കൊണ്ടാണ് എന്ത് വില കൊടുത്തും മനുഷ്യന്‍ വിജയത്തി ന്‍റെ പിറകെ പോകുന്നത് .
മനുഷ്യന് പുറത്ത്, പ്രകൃതിയില്‍ ഒരു ജീവിക്കും വിജയവും പരാജയവും നിലനില്‍ക്കുന്നില്ല എന്ന സത്യം അറിയാന്‍ നാം നമ്മുടെ മനശാസ്ത്രം മറി കടക്കേണ്ടിയിരിക്കുന്നു.
സാധാരണ മനുഷ്യന്‍ എവിടെയൊക്കെ വിജയിച്ചാലും അതെല്ലാം വെറും മനശാസ്ത്ര പരമായ വിജയമാണ്. അതിനെ ജീവിത വിജയം എന്ന് പറയാന്‍ കഴിയില്ല. കാരണം ഒരു വിജയം എന്നാല്‍ ഒരുവന്‍റെ എണ്ണമറ്റ ആഗ്രഹങ്ങളില്‍ ഒരേ ഒരു സാഫല്ല്യം മാത്രമാണ്. ഒന്ന് നേടുമ്പോള്‍, അതിനടുത്ത് തന്നെ സഫ ലമകാത്ത വേറെ പല ആഗ്രഹങ്ങളും സഫലീകരണത്തിനായി കാത്തു നില്‍ക്കുന്ന അവസ്ഥ മനുഷ്യ ന്‍റെ ഓരോ വിജയങ്ങളും അതി ന്‍റെ ആ ഘോഷത്തോടൊപ്പം തന്നെ അപ്രസക്തമാക്കുന്നു.
മനുഷ്യന്‍ വിജയിക്കുന്നത് അവനവന്‍ സൃഷ്ടിക്കുന്ന അഹം എന്ന വികാര ലോകത്ത് മാത്രമാകുമ്പോള്‍ എത്ര വലിയ വിജയത്തിനും അതിനപ്പുറം പോകാന്‍ ആ വില്ല .
പരാജയവും വിജയവും മാറി മറിഞ്ഞു വരുന്ന രണ്ട് വികാരങ്ങള്‍ മാത്രമാണ് എന്ന സത്യം ബുദ്ധിമാനായ മനുഷ്യന്‍ അറിയുന്നില്ല എന്നതാണ് സത്യം. അത് കൊണ്ടാണ് വിജയിക്കാന്‍ വേണ്ടി മനുഷ്യന്‍ ഏത് തിന്മയെയും കൂട്ട് പിടി ക്കുന്നതും പരാജയത്തില്‍ വളരെ ദു:ഖിക്കുന്നതും .
മനശാസ്ത്രപരമായി മാത്രം ജീവിക്കുമ്പോള്‍, മനുഷ്യരെ നയിക്കുന്ന ചാലക ശക്തിയാണ് വിജയം എന്ന വികാരം . ഭൂമിയില്‍ എവിടെയും വിജയമാണ് മനുഷ്യര്‍ ആഘോഷിക്കുന്നത്.പരാജയം അവനെ തളര്‍ത്തി ക്കളയുന്ന വികാരമാണ്. അത് കൊണ്ട് പരാജയം ആഘോഷിക്കാന്‍ മാത്രം ഒരു മനുഷ്യനും ശക്തനല്ല.
വിജയിക്കുന്ന മനുഷ്യന്‍ നേരിടുന്ന വെല്ലു വിളി
വിജയത്തിന് വേണ്ടി മനുഷ്യന്‍ തിന്മയെ കൂട്ട് പിടിക്കുന്നത് ഇല്ലാതെയാക്കാന്‍ മനശാസ്ത്ര ത്തിനും മനുഷ്യനും കഴിയാതെ വരുന്നത് കൊണ്ട് എല്ലാ മനുഷ്യരും ഒരു വിഷമ വൃത്തത്തില്‍ അകപ്പെട്ടു പോകുന്നു .
"താന്‍ കുഴിക്കുന്ന കുഴിയില്‍ താന്‍ തന്നെ വീണ് കിടക്കുന്ന" അവസ്ഥയാണ് ബുദ്ധിമാനായ മനുഷ്യന്‍ നേരിടുന്ന വെല്ലുവിളി.
മതവും രാഷ്ട്രിയവും മനുഷ്യരെ ഉദ്ധരിക്കാന്‍ വേണ്ടിയാണു . എന്നാല്‍ അവരും ഇതേ കുഴിയില്‍ വീണുപോകുന്നതിന് കാരണം അവരുടെ ബിസ്സിനസ്സും നിലനില്‍പ്പും വ്യക്തി കളെപ്പോലെ തന്നെ മനശാസ്ത്രപരമാണ് എന്നതാണ്. അവരും വിജയത്തിന്‍റെ പാത തെളിക്കു കയാണ്. അതുകൊണ്ട് "താന്‍ കുഴിക്കുന്ന കുഴികളില്‍" നിന്നും മാതാന്മകനും രാഷ്ട്രിയക്കാരനും ഒരിക്കലും രക്ഷപ്പെടാനാവില്ല .കാരണം ഇവരെ നയിക്കുന്നതും ചൂഷണത്തിന്‍റെ മന:ശാസ്ത്രമാണ്.
ഇവിടെയാണ് സ്വബോധം മനുഷ്യരില്‍ ഉണരേണ്ടതിന്‍റെ പ്രസക്തി. സ്വ ബോധം ഉണര്‍ന്ന "വ്യക്തി" ശ്രേഷ്ട നായിതീരുമ്പോള്‍ പിന്നെ വിജയവും പരാജയവും അവനെ ബാധിക്കുന്നില്ല.
സ്വബോധം ഉണര്‍ന്ന വ്യക്തി, അപ്പോള്‍ തന്നെ പ്രകൃതിയുടെ ആരാധകാനായി മാറുന്നു. പിന്നിട് മതങ്ങള്‍ക്കും രാഷ്ട്രിയ പാര്‍ട്ടികള്‍ക്കും അവനെ ഉപയോഗിച്ച് തിന്മകള്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ല. അവന്‍ തെരുവിലിറങ്ങി മുദ്രാവാക്യം വിളിച്ച് പ്രകൃ തിയിലെ ശാന്തത നശിപ്പിക്കുന്നില്ല.കാരണം ശാന്തതയാണ് അവനെ നയിക്കുന്ന ശക്തി. ശാന്തത ആ വ്യക്തിയില്‍ അപാരമായ ദൈവീക ശക്തിയുടെ ഉടമയായി മാറി ക്കഴിഞ്ഞിരിക്കുന്നു .
സ്വബോധം മനുഷ്യനെ ഭയത്തില്‍ നിന്നും മോചി പ്പിക്കുന്നത് കൊണ്ട് സ്വബോധമുള്ള വ്യക്തിക്ക് മറ്റൊന്നിന്‍റെയും സംരക്ഷണവലയം ആവശ്യമായി വരുന്നില്ല.
സ്വബോധം ഉണര്‍ന്നവര്‍ സത്യം പ്രവര്‍ത്തി ക്കുന്നതിന് വേണ്ടി യേശുവിനെപ്പോലെ ധൈര്യപൂര്‍വ്വം സ്വയം ക്രൂശിക്കപ്പെടുന്നതിനും തയ്യാറാവുന്നു. ഇത് മനുഷ്യന്‍റെ മനശാസ്ത്ര പരമായ ശക്തിക്ക് ഒരിക്കലും കഴിയുന്നതല്ല. സ്വബോധം എന്ന അവസ്ഥ ഒരു തുള്ളി എങ്കിലും ഉള്ള ഏത് മനുഷ്യനും അതില്ലാത്തവരില്‍ നിന്നും വളരെ വ്യത്യസ്തനയിരിക്കും.
സ്വ ബോധത്തിന് പുറത്തുള്ള വിജയങ്ങളാണ് മനുഷ്യര്‍ എന്നും ആഘോഷി ച്ചു കൊണ്ടിരിക്കുന്നത്. യഹൂദയില്‍ വച്ച് യേശുവിനെ ക്രൂശിച്ച് വിജയം ആഘോഷിച്ച റോമാസാമ്രാജ്യം, പിന്നീട് യേശുവിനെ ചൂഷണം ചെയ്തു ഒരു മതം സൃഷ്ടിക്കുകയും , ആ മതത്തെ ചൂഷണം ചെയ്ത് രാഷ്ട്രിയമായി കുറെക്കാലം പിടിച്ചു നില്‍ക്കയും ചെയ്തു. എന്നാല്‍ കാലക്രമേണ റോമ സാമ്രാജ്യവും നിലം പൊത്തി.
അതേ സാമ്രാജ്യത്വ മനശാസ്ത്രം തന്നെയാണ് ഇന്നും എല്ലാ മതങ്ങളേയും, രാഷ്ട്ര ങ്ങളെയും നയിക്കുന്നത്. ഓരോ മനുഷ്യനും പല വിധ വിജയങ്ങള്‍ ക്കായി അവരവര്‍ കുഴിക്കുന്ന കുഴികളില്‍ കിടന്ന് രക്ഷക്കായി നിലവിളിച്ച് പ്രാര്‍ഥിക്കുന്നു . അവസാനം പാഴായ ഒരു ജന്മത്തെ നാം തിരിച്ചറിയുന്നു. അപ്പോഴും സ്വബോധം നമുക്കകലെയാണ്.
ജന്മസാഫല്ല്യം എന്നത് ആത്മീയതയുടെ വിജയം ആകുന്നു
മനുഷ്യന്‍ ചൂഷണത്തിന്‍റെ മനശാസ്ത്രത്തെ മറികടക്കുന്നതാണ് ആത്മീയത. ഇത് മാത്രമാണ് മനുഷ്യന് ശാശ്വ തമായ വിജയം നല്‍കുന്നത് .
ഇവിടെ മനുഷ്യന്‍റെ അഹമല്ല ജയിക്കുന്നത്, നേരേമറിച്ച് ഒരുവന്‍ തന്‍റെ "അഹം" ത്തിനെ കീഴ് പ്പെടുത്തി നന്മയുടെ കൈലാസത്തിലെത്തി ജീവിതം സഫലീകരിച്ച നിര്‍വൃതിയാണ് ആത്മീയതയുടെ വിജയം. സ്വബോധത്തില്‍ കൂടി മാത്രമേ ഇത് മനുഷ്യന് സാധിക്കൂ.
