12/29/2012

മത്സരമെന്ന വികാരം





മത്സരത്തിന്‍റെ  മനശാസ്ത്രം  

മഹാകവി  വയലാര്‍ എഴുതിയ താണ്  മത്സരത്തിന്‍റെ  ശക്തി .

"ഞാന്‍- ഞാന്‍ - ഞാന്‍" -എന്ന ഭാവ ങ്ങളേ ------
തീരത്ത് മത്സരിച്ചു  മത്സരിച്ച് മരിക്കുമീ തിരകളും നിങ്ങളും ഒരുപോലെ . 

ആധുനിക  സംസ്കാരത്തിന്‍റെ ഗതി നിയന്ത്രിക്കുന്നത്   മത്സരമാണ്.  ആത്മിയതയില്‍ നിന്നും വഴി തെറ്റുന്ന  മനുഷ്യന്‍റെ  മനശാസ്ത്രപരമായ  ഒരാവശ്യമാണ്  എവിടെയും  എന്തിനും മത്സരിച്ചു ജയിക്കുക  എന്നത്  .  കിന്‍റെര്‍ഗാര്‍ട്ടനില്‍ തുടങ്ങി  ആജീവനാന്തം മനുഷ്യന്‍  പരിശീലിക്കുന്നത്  മത്സരിച്ച്  ജയിക്കാനാണ് .


ഒരു  പക്ഷം  ജയിക്കുമ്പോള്‍    മറുപക്ഷം തോല്‍ക്കുന്നതാണ്  മത്സരത്തിന്‍റെ  തോല്‍വി . മത്സരത്തിന്‍റെ  മനശാസ്ത്രം  മറികടന്നാല്‍  മാത്രമേ  മനുഷ്യന്  ജീവിതത്തില്‍ സ്വസ്ഥത  കൈ വരിക്കാനകൂ.

തോല്‍വി എന്ന വികാരം  ബലഹീനനായ  മനുഷ്യനില്‍ അവന്‍റെ അഹത്തെ  വൃണപ്പെടുത്തുന്നു. ഇങ്ങനെ  പല പല തോല്‍വികളുടെ  പടുകുഴിയില്‍  വീണ്  വൃണാവസ്ഥയില്‍   മനുഷ്യന്‍ സ്വയം ബലഹീനനും   നിത്യ രോഗിയുമായി  മദ്യത്തിനും   മയക്കുമരുന്നിനും  അടിമയാകുന്ന അവസ്ഥ  വളരെ   ദയനീയമാണ്.

മത്സരത്തിന്‍റെ  പ്രഭവകേന്ദ്രം  "അഹം" എന്ന ഞാനാണ്‌. അത്കൊണ്ടാണ് മത്സരത്തെ ഒരു രോഗം എന്ന് വിശേഷിപ്പിച്ചത്. അഹം വൈകാരികമായി  അന്ധമാവുമ്പോള്‍ മാത്സര്യം  ഒരു  രോഗം  ആകുകയും ചെയ്താല്‍   സ്വയം  അതിരുകള്‍ ലങ്കിക്കുന്നത് ഒരു  മനുഷ്യനെക്കൊണ്ടും  നിയന്ത്രിക്കാനാവില്ല.

മത്സരം  ഒരു മനോഭാവം  ആകുന്നതോടെ  മനുഷ്യരില്‍ പ്രവര്‍ത്തിക്കുന്ന   ചാലക ശക്തികള്‍ (motivational forces)  ദുഷ്ടതയുടെ  അടിമകളാവുന്നു. മറ്റുള്ളവരേക്കാള്‍ വലുതാകണമെന്ന  ആഗ്രഹം ഒരു വാശിയായി  മാറുമ്പോള്‍ അസൂയയും  കുശുമ്പും അസംതൃ പ്തിയും  മനുഷ്യനെ  തിന്മകളിലേക്ക്  ആകര്‍ഷി ച്ച്  സ്വയം   നശിക്കുന്നു. അങ്ങിനെ  അവര്‍ അക്രമാസക്തരും  കുറ്റവാളികളുമാകുന്നു  .

 സ്വാര്‍ഥതയുടെ  പ്രതീക്ഷകള്‍  തിന്മയെ കൂട്ട് പിടിക്കാന്‍ മനുഷ്യരെ   പ്രേരിപ്പിക്കുന്നു . മതവും  രാഷ്ട്രിയവും  പോലെ  പലവകയിലുള്ള   സാമ്പത്തീക/ സാമൂഹ്യ  കൂട്ടായ്മകള്‍ മനുഷ്യന് മത്സരിച്ചു  വളരാന്‍  വളക്കൂറുള്ള   മണ്ണായി  എവിടെയും  പ്രവര്‍ത്തിക്കുന്നു.

മത്സരം  രോഗമായ  സമൂഹം  താനെ നശിക്കുന്നു.
 മനുഷ്യന്‍  സൃഷ്ടിക്കുന്ന  സമൂഹങ്ങളും  അഹം എന്ന വികാരത്തിന്  കീഴ് പ്പെടുമ്പോള്‍ മത്സരം  അവിടെയും  നിലനില്‍പ്പിന്‍റെയും  വിജയത്തിന്‍റെയും  മനശാത്രമായി  മാറുന്നു. ഇത് മതങ്ങളെയും രാഷ്ട്രിയത്തെയും  മലിനമാക്കുകയും   ആ സമൂഹം  പരസ്പരം  പോരടിച്ച് നശിക്കുകയും ചെയ്യുന്നു . 

അന്യരുടെ  കുറ്റങ്ങളും  കുറവുകളും കണ്ടെത്തി  അവരെ ജനമധ്യേ  വിമര്‍ശനങ്ങള്‍  നടത്തി  താറടിക്കുന്ന  മത്സരം  ഈ നാശത്തിന്‍റെ    ലക്ഷണമാണ്. ഇത്തരം  നേതാക്കള്‍ക്ക് ജനം കയ്യടിക്കുന്നത്  ആ  സമൂഹം  സ്വയം പരാജയപ്പെടുന്നതിന്‍റെ  തെളിവാണ്.

രാഷ്ട്രിയ ത്തിലും  മതത്തി ലും മാത്രമല്ല, വ്യക്തിപരമായ  ബന്ധങ്ങ ളിലും  ഈ രോഗ ലക്ഷണം  സാധാ രണ മാണ്.

മറ്റുള്ളവരോടൊപ്പം  നമ്മളെ താരതമ്യം  ചെയ്യുന്നത്  മത്സരത്തില്‍ മുന്നേറാന്‍ അത്യ ന്താപേക്ഷിതമാണ്. ഇത് മനുഷ്യരില്‍ കൂടുതല്‍ അസംതൃപ്തിക്കും   അസ്വസ്ഥതക്കും  കാരണമാകുന്നു. ഇത്  മനുഷ്യനിലെ  മത്സരരോഗം  കൂടുതല്‍ വഷളാക്കുന്നു. 

അപ്പോള്‍ മറ്റുള്ളവരുടെ  വിധി കര്‍ത്താക്കളായി  നാം അധ:പ്പതിക്കുന്നു . രാഷ്ട്രിയവും മതവും  പാപ്പരാകുന്നതിനു  കാരണം  അതിനെ നിയന്ത്രിക്കുന്ന നേതാക്കള്‍ മാരകമായ  മത്സര  രോഗത്തിന്  കീഴ്പ്പെടുന്നതാണ്.

ഒരു സമൂഹം  മുഴുവനും  മത്സരരോഗത്തിന്  അടിപ്പെടുന്നത്‌  മനുഷ്യത്വത്തിനു തന്നെ  ഒരു വെല്ലുവിളിയാണ്.

ലോകത്താകെ   പടര്‍ന്ന്  പിടിച്ചിരിക്കുന്ന  ഈ  സാംസ്‌കാരിക  അര്‍ബുദത്തിന്  തടയിടാന്‍ മനുഷ്യരില്‍ സ്വബോധം  ഉണരുക  തന്നെ വേണം. 

മത്സരത്തിനു    മനുഷ്യനെ  രക്ഷിക്കാനാവില്ല എന്ന  തിരിച്ചറിവാണ്  മനുഷ്യനെ  സമ്പ ന്നനും  ശക്തനുമാക്കുന്നത്.







 







മനുഷ്യരിലെ അജയ്യശക്തി







ശക്തിമാനായ  മനുഷ്യന്‍ 

ഭൗതീകമനുഷ്യന്‍ പലവിധമായ   വെല്ലുവിളികളെ നേരിടുന്നത് അവരിലുള്ള  വ്യക്തിപരമായ ശക്തികള്‍ ഉപയോഗിച്ചാണ്. അത്തരം ശക്തികളില്‍ പ്രധാനമായി  ഗണിക്കപ്പെടുന്നത് അഞ്ചെണ്ണമാണ്.

ഈ ശക്തി കളെ ഉപയോഗിക്കുന്നത് ആസ്പതമാക്കിയാണ് നമ്മുടെ ഭൗതീക  ജീവിത വിജയം നിലകൊള്ളൂന്നത്.  

ഈ  പഞ്ചമഹാശക്തികളില്‍ "ശരീരബലം"  അഞ്ചാമതായി  മാത്രമേ  വരുന്നുള്ളൂ എന്ന് കായികബലത്തില്‍ ഊറ്റം കൊള്ളുന്നവര്‍ അറിഞ്ഞിരുന്നാല്‍ ജീവിതവിജയത്തിനത്  സഹായകമാകും.

പ്രജ്ഞാശക്തി (ബുദ്ധി )യാണ് ഒന്നാമത്തെശക്തി.  

ഉത്തമ  സഹപാടികള്‍ ഉണ്ടായിരിക്കുന്നത് രണ്ടാമത്തെ ബലമാണ്‌.

ധനസമ്പത്ത്,വിദ്യഭ്യാസം  എന്നിവ മൂന്നാമത്തെ ബലമാണ്‌. 

 സദാചാരനിഷ്ടയാല്‍ സിദ്ധിക്കുന്ന  അഭിജാതബലം

ശരീരബലത്തിലും  മുന്നില്‍ നാലാമതാണ്. 

ഇപ്പറഞ്ഞ  ശക്തികള്‍ ഓരോ മനുഷ്യരിലും കൂടിയും കുറഞ്ഞുമിരിക്കുന്നത്കൊണ്ട്  മനുഷ്യന്‍റെ  ഈഗോയുടെ  മത്സര  രംഗമായ ഭൂമിയില്‍ ആര്‍ക്കും  എന്നും  അജയ്യ ശക്തിയായിരിക്കാന്‍ കഴിയില്ല.

അത് കൊണ്ടാണ് ഭൂമിയില്‍ പിന്‍പന്മാര്‍ മുന്‍പന്‍മാരാ കുന്നതും, മുന്‍പന്‍മാര്‍  പിന്‍പന്മാര്‍ ആ കുന്നതും.  

എന്നാല്‍ ഈ പ്രകൃതിനിയമം മറി കടക്കാനുള്ള അജയ്യശക്തിയും  മനുഷ്യനില്‍ തന്നെയുണ്ട്.  

മനുഷ്യരിലെ  അജയ്യശക്തി.

ശരീരം, മനസ്സ് , അഹം, ബുദ്ധി എന്നിങ്ങനെ  പിരിഞ്ഞു  നില്‍ക്കുന്ന മനുഷ്യനെ ഒന്നായി ധരിക്കുന്ന ശക്തിയാണ് 
സ്വബോധം. 

 പക്ഷെ  സാധാരണ മനുഷ്യനില്‍ ഇത്  മറഞ്ഞിരിക്കുകയാണ് . ഇതിനെ  ഉണര്‍ത്തുമ്പോളാണ്   മനുഷ്യന്‍ അജയ്യനാകുന്നതും  ജീവിതം  സഫലമാകുന്നതും.

ഇതിനായി ഓരോ മനുഷ്യനും സ്വയം തന്നിലേക്ക് തന്നെ ശ്ര ദ്ധ  തിരിക്കേണ്ടതുണ്ട്. 

ഞാന്‍ എന്താണ് എന്ന ചോദ്യത്തിനുത്തരം  അറിയുമ്പോള്‍ ഈ ശക്തി ആര്‍ക്കും ലഭിക്കുന്നതാണ്. 

 (ഈ ഉത്തരം വിശുദ്ധ ഗ്രന്ഥങ്ങള്‍ വായിച്ചറിഞ്ഞാല്‍ പോര, സ്വയം  അനുഭവിച്ചറിയണം 








 


12/28/2012

തിരുഹൃദയം









The concept of a sacred Heart

The Sacred Heart, Mostly  known as Sacred Heart of Jesus,  is one of the most widely practiced and well-known devotions taking Jesus's  physical heart as the representation of his divine love for humanity.

തിരുഹൃദയം  

തിരുഹൃദയത്തിന്‍റെ  വിശ്വാസപരമായ (Religious explanation)  വിശദീകരണമാണ്   മുകളില്‍ കൊടുത്തിരിക്കുന്നത്‌.

ക്രിസ്തിയ  വിശ്വാസത്തില്‍  കൂടി  ഉടലെടുത്ത ഈ "തിരുഹൃദയ പ്രയോഗം"   ക്രിസ്തുവിനെ  പിന്നിട്ടു  ഇന്ന്  മനുഷ്യര്‍ക്കിടയില്‍ ഒരു സാധാരണ പ്രയോഗമായി  മാറിയിരിക്കുന്നു.

ദൈവമായ ക്രിസ്തുവിന്‍റെ  ഹൃദയത്തില്‍  നിന്നും    പരിശുദ്ധമായ  സ്നേഹം വിശ്വാസികളിലേക്ക്  ഒഴുകിക്കൊണ്ടിരിക്കുന്നു   എന്ന് വിശ്വസിക്കാന്‍ ഏത്  വിശ്വാസിക്കും കഴിയണം. അത് വിശ്വാസത്തിന്‍റെ  മനശാസ്ത്രമാണ് .

എന്നാല്‍ ഇവിടെ  പ്രതിപാതിക്കുന്നത്  മനുഷ്യഹൃദയവും   വിശുദ്ധിയുടെ      ആത്മിയവശവുമാണ്.

 എല്ലാ മതക്കാരും  ഹൃദയം  എന്ന  വാക്കിന്   ഒരു  വിശുദ്ധി ഭാഷയിലെങ്കിലും   നൽകിക്കാണൂന്നു.

മനുഷ്യരിലെ   സത്പ്രവര്‍ത്തികള്‍ അവരുടെ ഹൃദയവിശുദ്ധിയായി   എല്ലാ  സമൂഹങ്ങളിലും  മനുഷ്യര്‍ കരുതുന്നു.

ഒരു പക്ഷെ  ഇത്  ക്രിസ്ത്യനികളുടെ   തിരുഹൃദയ   സങ്കല്‍പ്പത്തില്‍ നിന്ന്   മറ്റുള്ളവരും  സ്വീകരിച്ചതാവാം.

ഇനി സങ്കൽപ്പവും സത്യവും എങ്ങനെയെന്ന്  നമുക്ക്  നോക്കാം.

 മനുഷ്യശരീരത്തിന്‍റെ ഭാഗമായ  ഹൃദയത്തിന് മാത്രമായി    ആത്മിയവിശുദ്ധി   എങ്ങനെയുണ്ടാവും? .

 ആത്മീയത എന്താണ് എന്ന് മതങ്ങൾക്ക്   മനസ്സിലാവാത്തത്കൊണ്ടാണ്  അവർ മനുഷ്യരിയിങ്ങനെ  വിശ്വസിപ്പിക്കുന്നത്.

 ശരീരം തികച്ചും ഒരു ഭൗതീക  വസ്തുവാണ്. നമ്മുടെ അഹം (ഞാൻ )എന്ന ജീവാത്മാവ് വസിക്കുന്ന ഗ്രഹമാണ് ശരീരം.

  ഇന്ദ്രിയസുഖങ്ങൾ  സൃഷ്ടിക്കുന്ന   ജീവാത്മാവ്    ശരീരം പോലെ തന്നെ  വെറും ഭൗതീകമായ  അവസ്ഥയാണ്‌.

ശരീരവും ജീവാത്മാവും  കൂടിയ   അവസ്ഥയാണ്‌  psycho -somatic  ( I ) എന്ന്  മനശാസ്ത്രം  പറയുന്ന ഞാൻ.

 പലരേയും  നാം സംബോധന ചെയ്യുന്ന   "തിരുമേനി" പ്രയോഗമെല്ലാം  തികച്ചും  മനശാസ്ത്രപരമാണ്. അത്  ഒരിക്കലും സത്യപരമല്ല.

ജീവാത്മാവിനു   വസിക്കാനുള്ള ഒരു കേവല ഉപാധി മാത്രമാണ്  മനുഷ്യ ശരീരം. എല്ലാ ശരീരത്തിനും  ഒരേ മേനിയാണ്.

  പരിശുദ്ധമായ    ആത്മാവിൻറെ   നില നില്‍പ്പിന്   ശരീരവും ജീവാത്മാവും ഒരു  പ്രശ്നമേയല്ല.

ഇവ  രണ്ടും  തികച്ചും  വ്യത്യസ്തമായ  അവസ്ഥകളാണ് .

ശരീരത്തിന്‍റെ  ഭാഗമായ  ഹൃദയവും  ഒരു ഭൗതീക  വസ്തു  മാത്രമാണ് എന്ന സത്യം ഗ്രഹിക്കാന്‍ മനുഷ്യന് സാധിക്കാതെ വരുന്നത് അവരുടെ  ബുദ്ധി യുടെ പരിമിതി  മാത്രമാണ്.

അതി ൻറെ  ഫലമാണ്‌  മനുഷ്യന്‍റെ  സത്കര്‍മ്മങ്ങള്‍ അവരുടെ  നല്ല  ഹൃദയത്തിന്‍റെ   പ്രവര്‍ത്തനമായും    ദുഷ്പ്രവര്‍ത്തികള്‍ ഹൃദയശൂന്യമായ  പ്രവര്‍ത്തിക ളായും  നാം  വിലയിരുത്തുന്നത്.

നമുക്ക്  തോന്നുന്ന  എല്ലാ വികാരങ്ങളും  ബുദ്ധിയും അഹം എന്ന  വികാരമനുഷ്യന്‍റെ  സൃഷ്ടി  മാത്രമാണ്.

വെറുമൊരു അവയവമായ  ഹൃദയത്തിന്  അതില്‍ യാതൊരു പങ്കുമില്ല.

മനസ്സ്  ആണ് ഞാനെന്ന അറിവിനെ  സൃഷ്ടി ക്കുന്നത് . സ്ഥിരമായി  മാറി ക്കൊണ്ടിരിക്കുന്ന  ഒരു വൈകാരീക അവസ്ഥയായ  ഞാൻ വീണ്ടും എൻറെ   ചിന്തകളെ   സൃഷ്ടിക്കുന്നു .

എൻറെ  ചിന്തകൾ  എനിക്ക് വേണ്ടതായ ബുദ്ധിയും യുക്തിയും സൃ ഷ്ടിക്കുന്നു.

 മനുഷ്യരില്‍ നന്മയും  തിന്മയും  സൃഷ്ടിക്കുന്നത്   അഹം എന്ന അവസ്ഥയാണ്‌ 

അഹം  (ഞാന്‍) ആണ് ഭൂമിയിലെ സൃഷ്ടി കര്‍ത്താവ്.  

ഞാന്‍ എന്നത് എന്‍റെ മാത്രം വ്യക്തിപരമായ ഒരവസ്ഥയും  വീക്ഷണവും  (personal perspective)  മാത്രമാണ്.

ഈ വീക്ഷ ണത്തില്‍ നിന്നുമാണ് എന്നിലെ  നന്മയും തിന്മയും  പുറത്ത്  വരുന്നത്. അല്ലാതെ  എന്‍റെ  ഹൃദയത്തില്‍ നിന്നല്ല.

 വികാരമനുഷ്യനായ "ഞാന്‍" എപ്പോഴും  വികാരവിവശനാണ്.സ്വസ്ഥത എന്തെന്ന് ഞാന്‍ അറിയുന്നില്ല. ബോധം എന്ന ശക്തി എന്നില്‍ പ്രവേശി ക്കുന്നത്  ഒരു വിരുന്ന്കാരനെപ്പോലെ  മാത്രമാണ്  . അത്കൊണ്ട്  മിക്കപ്പോഴും  ഞാന്‍ വൈകാരികമായ  അന്ധകാരത്തിലാണ്.

അപ്പോള്‍ എന്നെ  ഞാന്‍ തന്നെ സ്വയം അറിയുന്നില്ല. ഇതാണ് ഭൗതീക മനുഷ്യന്‍റെ  അവസ്ഥ.

 മനുഷ്യനിലെ   ആത്മിയ  ഹൃദയമാണ്  ബോധം  (തിരു ഹൃദയം

മനുഷ്യപുത്രനായി  ജനിച്ച്  ആത്മാവിൽ   പുനര്‍ജനിച്ച  ക്രിസ്തു  കല്‍പ്പിച്ച സ്നേഹം  ഈ തിരുഹൃ ദയത്തിൽ  നിന്ന്  മാത്രം  വരുന്നതാണ്.

അത് കൊണ്ടാണ് ക്രിസ്തുവിൻറെ   ആരാധകർക്കും പരസ്പരം  സ്വാർഥതയില്ലാതെ  സ്നേഹിക്കാൻ  കഴിയാത്തത്.

യേശുവിൻറെ "തിരു ഹൃദയം "  ഭൗതീകമല്ല. അത് മനുഷ്യനിലെ  ആത്മീയ കേന്ദ്രമാണ്.

അതിനെ തിരിച്ചറിയുന്ന മനുഷ്യരാണ് ആത്മാവിൽ പുനർ ജനിക്കുന്നത് ( ബോധ ഉദയം പ്രാപിക്കുന്നത്  ).


വിശുദ്ധിയും  ജീവാത്മാവും 

ജീവാത്മാവിന് പരിശുദ്ധമായിരിക്കാന്‍ കഴിയില്ല. കാരണം അത് സ്വാർഥതയുടെ  ഊർജമാണ്. സ്വാർഥതക്ക് വിശുദ്ധമായിരിക്കാൻ  കഴിയില്ല.

 ബോധം  എന്ന  വിശുദ്ധി മനുഷ്യനില്‍ നിറയുന്നത്  നമ്മിലെ   അഹം ശൂന്യമാകുമ്പോള്‍  മാത്രമാണ് എന്നതാണ് ബുദ്ധിമാനായ  മനുഷ്യന്  സ്വയം ഗ്രഹിക്കാൻ കഴിയാത്ത   അറിവ്. (വേദാന്തം ).


"തെറ്റുകള്‍ ചെയ്യാതിരിക്കുക ,എപ്പോഴും നന്മകള്‍ മാത്രം പ്രവര്‍ത്തിക്കുക" . ബാലവാടിയില്‍ നിന്ന് മുതല്‍ മരണം വരെ മനുഷ്യനെ  സ്ഥിരമായി  പഠി പ്പിക്കുന്നതും  പടു കിഴവനാകുമ്പോഴും  നമുക്ക്  പ്രയോഗത്തിലാക്കാന്‍ പറ്റാത്തതുമായ    അറിവുമാണ്  സന്മാർഗ്ഗശാസ്ത്രം പറയുന്നത്. 

അഹത്തില്‍ നിന്നുകൊണ്ട്  സ്വയം നവീകരിക്കുന്ന  "ചിന്തയുടെ  നിധി പേടകം" തുറക്കാന്‍ സാധാരണ  മനുഷ്യനാവില്ല .

 അഹം എന്ന  ഉന്നതിയില്‍ നിന്ന് താഴ്മയിലേക്ക്  വരാന്‍ മനുഷ്യന്  കഴിയാത്തത്   കൊണ്ടാണിത്.

സ്വയം നവീകരണമൊഴിച്ചുള്ള  ധാരാളം  ചിന്തകള്‍ മനുഷ്യനെ നിത്യവും  ഭ്രാന്ത്  പിടിപ്പിച്ചുകൊണ്ടിരുന്നാലു, എനിക്ക് സത്യം അറിയണ്ട  എന്ന് വിചാരി ക്കുന്നവരാണ് ഭൂരിപക്ഷം ജനങ്ങളും .


"hearty welcome , hearty congradulation"  എന്നൊക്കെ നാം  പറയുന്നതിനര്‍ഥം  "ബോധപൂര്‍വം"  എന്നാണ് .

മനുഷ്യനില്‍ പ്രവര്‍ത്തി ക്കുന്ന  ബോധം  വ്യക്തിയുടെ  ആത്മീയ കേന്ദ്രമാണ്.  ഇതാണ്  പുനർജനിക്കുന്ന മനുഷ്യനിലെ   തിരുഹൃദയം.

തിരുഹൃ ദയത്തിന്  ചോദ്യങ്ങളില്ല. താത് പ്പര്യങ്ങളുമില്ല.


  പ്രപഞ്ചത്തിന്‍റെയും തിരുഹൃദയമാണ് ബോധം.



















12/26/2012

ധ്യാനം ആത്മീയതയുടെ ശ്രീകോവില്‍



അഹം എന്ന  അസ്ഥിത്വശൂന്യതയിലാണ്  ബുദ്ധിമാനായ മനുഷ്യന്‍  നടക്കുന്നത്  .

നമ്മുടെ  ജീവിതം  തിരിയുന്നത്  സമ്പത്തിലും  സമ്പത്തിനുവേണ്ടിയുമാണ്‌. കാരണം  സമ്പത്ത്   ഭൗതീക ജീവി തത്തിന്‍റെ  അടിത്തറയാണ്. 

അധികാരവും സമ്പത്തും പ്രശസ്ഥിയും  ആണ് ഭൗതീക മനുഷ്യന്‍ അണിയാന്‍ കൊതിക്കുന്ന കിരീടങ്ങള്‍. ഇവ  മൂന്നും   നേടുന്ന  മനുഷ്യന്‍   ഭൗതീകതയുടെ   കൈലാസത്തിലെത്തുന്നു . അപ്പോഴും  നികത്താനാവാത്ത  ഒരു ശൂന്യത   ആ  മനുഷ്യനെ  പിന്തുടരും.

ഒരിക്കല്‍  കോടീശ്വരന്‍മാരയവര്‍ക്കറിയാം പണത്തിനുമപ്പുറത്ത്  നില്‍ക്കുന്നതായ   ശൂന്യതയുടെ  ഒരു  ശൂന്യലോകം ഉണ്ടെന്ന്  .

 കാലത്തിന്‍റെ  സങ്കീര്‍ണതകള്‍ ജീവിതത്തിനു നല്‍കുന്ന അസ്ഥിത്വശൂന്യതയുടെ   ദു:ഖം  അകറ്റാന്‍ നാം  ആത്മീയതയുടെ   കൈലാസത്തിലെത്തുക  തന്നെ വേണം.

ജീവിതത്തില്‍ മനുഷ്യന്‍ എന്തൊക്കെ  നേടിയാലും, പലവിധമായ  നിസ്സഹായ  അവസ്ഥകള്‍ കൊണ്ട്, സ്വയം  നികത്താനാവാത്ത   ശൂന്യത  മനുഷ്യര്‍ക്കെല്ലാം  അനുഭവപ്പെടുന്നു.

 പണം, അധികാരം, ദൈവവിശ്വാസം  എന്നിങ്ങനെ  പലതു കൊണ്ടും  ഈ ശൂന്യത  നികത്താമെന്ന്  പലരും  കരുതുന്നു. എന്നാല്‍ അതങ്ങിനെ എളു പ്പത്തില്‍ സധ്യമല്ലെന്ന്   അവ നേടിയെടുക്കുമ്പോള്‍ മാത്രം  നാം   അറിയുന്നു.

  ധ്യാനത്തിലൂടെ  കൈലാസം 
 
ധനത്തേക്കാള്‍ വലുതാണ്  ധ്യാനം എന്ന് ധ്യാനം  അനുഭവിച്ചാല്‍ മാത്രമേ നമുക്ക്  അറിയാന്‍ കഴിയൂ.

 അഹം  എന്ന  പാതയില്‍ നടന്നുകൊണ്ട്  ശൂന്യത  അനിഭവിക്കുന്ന  മനുഷ്യന് സമാധാനത്തിനായി ഓരോരുത്തരും  സ്വയം  അവനവനിലേക്ക് തിരിച്ചു നടക്കേണ്ടി യിരിക്കുന്നു.

അതാണ്  ധ്യാനത്തിന്‍റെ  പാത. യേശു തമ്പുരാന്‍ കല്‍പ്പിച്ച  "ഞാന്‍ ആകുന്ന പാതയാണത് " അതാണ്  സത്യ ത്തിലെത്താനുള്ള  ഏക വഴി.

യേശു അവിടെ സ്വയം എത്തിയ ശേഷം  പറഞ്ഞതാണിത് "ഞാന്‍ ജീവനും  സത്യവും വഴിയുമാണ് " എന്ന സത്യം.

 അതിനും വളരെ മുമ്പ്  തന്നെ  ഭാരതീയ ആചര്യന്‍മാര്‍ പറഞ്ഞത് " അഹം ബ്രഹ്മാസ്മി "  എന്നാണ്.

മനുഷ്യനില്‍ നിറഞ്ഞ് നില്‍ക്കുന്ന  അഹം എന്ന "വികാര മനുഷ്യന്‍" ശൂന്യമാകുമ്പോളാണ് ധ്യാനം സംഭവിക്കുന്നത്‌.

അഹം ശൂന്യമാകുമ്പോള്‍ ബോധം  നമ്മില്‍ വന്ന് നിറയുന്നു. അപ്പോള്‍   സത്യത്തില്‍ നാം  ജാഗ്രതയിലേക്ക്  ഉണരുകയാണ് ചെയ്യുന്നത്.  ഒരിക്കല്‍ ധ്യാനം  സംഭവിച്ചു കഴിഞ്ഞാല്‍ പിന്നെ നാം  ഒരു  വ്യത്യസ്ത വ്യക്തിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. മനസ്സിശാസ്ത്രപരമായി   (psychologic) നയിക്കപ്പെട്ടിരുന്ന  പഴയ വ്യക്തി ബോധത്താല്‍ നയിക്കപ്പെടുന്ന  ഒരു  പുതിയ (ആത്മനിയന്ത്രണം ഉള്ള ), എപ്പോഴും  ജാഗ്രതയുള്ള, നന്മയുടെ പ്രതീകമായ ഒരു  വ്യക്തിയായി മാറുന്നു.

സ്വബോധം  ഒരു മനുഷ്യനില്‍ ഉണരുന്നതിനെ  നാം  ബോധഉദയം  എന്ന്  വിശേഷിപ്പിക്കുന്നു. യേശു ദേവന്‍ ഇതിനെ  "ആത്മാവില്‍ പുനര്‍ജനി "എന്നാണ്  പറഞ്ഞത്. എന്നാല്‍ ഇത് മനസ്സിലാക്കിയ   ക്രിസ്ത്യനികള്‍ തന്നെ ഭൂമിയില്‍  വളരെ വിരളമായിരിക്കും. അത് കൊണ്ടാണ് അവര്‍ ധ്യാനമഹാമഹങ്ങള്‍ സംഘ ടിപ്പിച്ചുകൊണ്ടിരിക്കുന്നത്.  ധ്യാനം എന്നത് വ്യക്തിപരമായി  ഏകതയില്‍ മാത്രം  സംഭവിക്കുന്ന കാര്യമാണ് എന്നറിയാത്തത് കൊണ്ടാ ണ്  മനുഷ്യര്‍ ധ്യാനം  ഒരാഘോഷമാക്കുന്നത്.

(Space) ശൂന്യത സമ്പൂര്‍ണ്ണ മാണ്  

സാധാരണ  നമുക്ക് പുറത്ത്  നാം  ശൂന്യമായി  കാണുന്ന (space) ശൂന്യസ്ഥലം  ഒരിക്കലും ശൂന്യമല്ല. മറി ച്ച്    പ്രപഞ്ചം മുഴുവനും  "ബോധം"   ഊര്‍ജമായി   എല്ലായിടത്തും നിറഞ്ഞു നില്‍ക്കുകയാണ്. ഒരു വികാര മനുഷ്യന്  തന്‍റെ മനസ്സ് കൊണ്ട് അതിനെ അറിയാന്‍ കഴിയില്ല. അതിനു കാരണം മനസ്സെന്ന ഊര്‍ജം (ego being ) മനുഷ്യനിലെ ശൂന്യതയെ നിറക്കുന്നത്  കൊണ്ട് ബോധത്തിന് മനുഷ്യരില്‍ ഇടം ലഭിക്കുന്നില്ല .അതു
കൊണ്ട്  മനസ്സിനെ ഒഴിവാക്കി  അഹം ശൂന്യമായാല്‍  മാത്രമേ  മനുഷ്യരില്‍ ധ്യാനം സംഭവിക്കൂ. ഇതിനാണ് നാം  യോഗ വിദ്യയെ  ആശ്രയിക്കുന്നത്.

യോഗവിദ്യയാണ് ആത്മ വിദ്യ   

യോഗത്തില്‍ കൂടി "തന്നെ താന്‍" സ്വയം അറിയുന്നത് കൊണ്ടാണ്  യോഗയെ ആത്മവിദ്യ എന്ന് പറയുന്നത്. യോഗി  സ്വസ്ഥിതനാകാന്‍ കാരണം  ചിന്തക്ക് പകരം യോഗിയില്‍ ബോധം നിറയുന്നത് കൊണ്ടാണ്.

"യോഗ  ചിത്ത വൃത്തി  നിരോധ" മനുഷ്യരിൽ ചിന്ത നിൽക്കുമ്പോൾ  യോഗം സ്വയം  സംഭവിക്കുന്നു.


അഹം  ബ്രഹ്മാസ്മി  

വികാരമനുഷ്യനില്‍ നിന്നും  ബോധ മനുഷ്യനിലേക്കുള്ള  പ്രയാണമാണ്  ധ്യാനം. ആ  പ്രയാണത്തി ല്‍ ജീവാത്മാവായ  "അഹം"  പരമാത്മാവായ ബോധ ത്തില്‍ ലയിക്കുന്നു  .അപ്പോള്‍ നാം അറിയുന്നതാണ് "അഹം ബ്രഹ്മാസ്മി" .

ഞാന്‍ ബോധമാണ്  എന്ന  സത്യം മനുഷ്യന്‍  അറിയുന്നത് ധ്യാനം ആകുന്ന ആത്മീയതയുടെ  ശ്രീകോവിലില്‍ വച്ച്  മാത്രമാണ്.

http://www.youtube.com/watch?v=Q2nRfyDlmlo






12/23/2012

ദൈവവും പിശാചും





ദൈവവും പിശാചും

പരസ്പരവിരുദ്ധമായി  മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്ന രണ്ട്  ആത്മീയ ശക്തികളാണ് (virtual powers) ദൈവവും പിശാചും. ഒന്ന് "പരിശുദ്ധ- ആത്മാ വും(God)"  മറ്റത് "അപരിശുദ്ധ- ആത്മാവുമാണ്"( ghost).

പരിശുദ്ധ- ആത്മാവ്(God) മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത്  "സ്വബോധം"  ആയിട്ടാണ്. പിശാചു (ghost)  മനുഷ്യനില്‍ പ്രവര്‍ത്തിക്കുന്നത് (അഹം ) "ഭയം" ആയിട്ടാണ്. ഇവ രണ്ടും പരസ്പരവിരുദ്ധമായത് കൊണ്ട്  ഇതില്‍ ഏതെങ്കിലും ഒന്ന്  മാത്രമായിരിക്കും  ഓരോ മനുഷ്യനെയും നയിക്കുന്നത്.

അഹം  (ഞാന്‍ Ghost)
ഭയം  നയിക്കുന്ന മനുഷ്യന്‍റെ  അഹം   സൃഷ്ടിക്കുന്ന വിവിധങ്ങളായ  പിശാചുക്കളാണ്(guiding energy)  മുന്‍വിധി, നോസ്ടാള്‍ജിയ, അസൂയ, കുശുമ്പ് , പക , പരദൂഷണം,അത്യാഗ്രഹം, അമിതഭാഷണം, അമിതഭക്ഷണം ,കാമം , ഗര്‍വ് , മാത്സര്യം, ദൈവവിശ്വാസം, മതം, രാഷ്ട്രിയം, വര്‍ഗീയത   തുടങ്ങി  ധാരാളം  വേറെയുമുണ്ട്.

പൈശാചികമായി  മനുഷ്യനെ നയിക്കുന്ന  വൈകാരികത  മനശാസ്ത്ര പരമായി കാമം (ആഗ്രഹം ) എന്ന അസ്വസ്ഥമായ അവസ്ഥയാണ്. എതു കാമവും  പൂര്‍ത്തീകരിക്കാതെ  നമ്മളെ  സ്വസ്തരാക്കില്ല. 

ഭയത്താല്‍ നയിക്കപ്പെടുന്ന  ഏത്  വ്യക്തിയും പ്രവര്‍ത്തിക്കുന്നത്   തികച്ചും അവനവന്‍റെ  നിലനില്‍പ്പിനും താത്പര്യത്തിനും   വേണ്ടി  സ്വയം  സൃഷ്ടിക്കുന്ന  യുക്തികളിലായിരിക്കും.

 വ്യക്തികളെപ്പോലെ  തന്നെ  സമൂഹങ്ങളും  ഇതേ നിലപാട് സ്വീകരിക്കുന്നത്  കൊണ്ട്  സമൂഹത്തില്‍ നന്മയുടെ നിലനില്‍പ്പ്  അപകടത്തി ലാകുന്നു.

 എന്നാല്‍ സ്വബോധം നയിക്കുന്ന വ്യക്തി ചിന്തകളെയും  ആഗ്രഹങ്ങളേയും  കീഴ്പ്പെടുത്തുന്നത്കൊണ്ട്  അയാളുടെ  ജീവിതം  മനശാസ്ത്രപരം   മാത്രമായിരിക്കില്ല. 

അതിന്  കാരണം  ബോധത്തിന് നിലനില്‍പ്പിന്‍റെ ആവശ്യം  ഇല്ലാത്തതാണ്. പ്രപഞ്ചം മുഴുവന്‍ നിലനില്‍ക്കുന്ന പശ്ചാത്തലമാണ്  ബോധം.

 ബോധം സ്വസ്തിതവും  സംപൂര്‍ണ്ണവുമാണ്. അതിന്  നില നില്‍ക്കാന്‍ വേണ്ടി  മറ്റൊന്നിനേയും  ആശ്രയിക്കേണ്ടതില്ല.

ബൈബിള്‍ കഥയിലെ  കാര്യം പോലെ ദൈവം തന്‍റെ  സ്വരൂപത്തിലാണ്  മനുഷ്യനെ  സൃഷ്ടിച്ചത്. എന്നാല്‍ മനസ്സ് ലഭിക്കുമ്പോള്‍ മനുഷ്യന്‍ സ്വാര്‍ഥത യിലേക്ക്  വളരുകയും   പിശാചിന്‍റെ  രൂപം സ്വീ കരിക്കയും ചെയ്യുന്നു .

ഇതിനെ ദൈവം ഒരിക്കലും എതിര്‍ക്കുന്നില്ല. കാരണം മനുഷ്യന്‍റെ  ഓരോ പ്രവര്‍ത്തിയിലും  അതിന്‍റെ തിരിച്ചടിയും അടങ്ങിയിരിക്കുന്നതു കൊണ്ട്  ജന്മാ ന്തരങ്ങളിലൂടെ  സഞ്ചരിച്ചുകൊണ്ട്  ഓരോരുത്തരും  സത്യം തേടി  ഉത്ഭവസ്ഥാനത്ത്  തന്നെ തിരിച്ചെത്തും എന്നതാണ് വേദാന്തസത്യം.

സ്വാര്‍ത്ഥത  എന്ന ചൂഷണത്തിന്‍റെ  മനശാസ്ത്രം, എന്നും  മനുഷ്യരെ  കൂടുതലായി  തിന്മകള്‍ പ്രവര്‍ത്തിക്കാന്‍ പ്രേ രിപ്പിച്ചുകൊണ്ടിരിക്കുന്നു.

എന്നാല്‍ മനുഷ്യന്‍ കൂടുതല്‍ കൂടുതല്‍ചൂഷകരാവുമ്പോള്‍  ആത്മീയമായി   അവര്‍ കൂടുതല്‍ ദരിദ്രരാകുന്നു. അപ്പോള്‍ സമാധാനവും  സ്വബോധവും   മനുഷ്യരില്‍ നിന്നും  അകന്നുപോകുന്നു.

 അപ്പോള്‍  മതവും മാത്സര്യവും മനുഷ്യരെ  അതിലേക്ക്   ആകര്‍ഷിക്കുന്നു .

 ആദമിന്‍റെയും  ഹൗവ്വയുടെയും  കഥയിലെ കാര്യം പോലെ  മനുഷ്യന്‍ ദൈവത്തില്‍ നിന്ന് പിരിയുന്നതാണ്  അവനിലെ  ഭയത്തിനും  സ്വബോധം  നശി ക്കുന്നതിനും അടിസ്ഥാനം.

അഹം എന്ന ജന്മപാപം
ശൈശവം  തീരുന്നതോടെ മനുഷ്യരില്‍ വളരാന്‍ തുടങ്ങുന്ന അറിവിന്‍റെ  വൃ ക്ഷമാണ് "ഞാന്‍" എന്ന  അഹം. ഇത് പരിശുദ്ധ-ആത്മാവില്‍ നിന്നുള്ള  വിഘട നമാണ്. ഇതാണ് ക്രിസ്ത്യാനികള്‍ അവരറിയാതെ  പ്രചരിപ്പിക്കുന്ന "ജന്മപാപം" എന്ന  മുന്നറിയിപ്പ്.

മനുഷ്യനിലെ  ബുദ്ധി സൃ ഷ്ടിക്കുന്ന അറിവിന്‍റെ ഫലമാണ് ഭയം എന്ന വികാരം .

ഭയം മനുഷ്യരില്‍   ക്രിയാശക്തിയായി  പ്രവര്‍ത്തിക്കുന്നു   .

മനുഷ്യരിലെ  പ്രധാന ചാലകശക്തികളില്‍ പ്രധാനമാണ്   ഭയം. ഭയം നില നില്‍ക്കുന്ന മനുഷ്യന്‍റെ  പ്രാഥമിക  ആവശ്യമാണ്  അഭയം. അഭയത്തിനായി   ഓരോ മനുഷ്യനും  ഒറ്റക്കും കൂട്ടായും പല തരത്തില്‍ സൃഷ്ട്യോന്മുകമാകുന്നു. അതിന് വേണ്ടി പല പല കൂട്ട് കെട്ടുകള്‍ സൃഷ്ടിക്കുന്നു. അരുതാത്ത  പലതും ചെയ്യാനും  വേണ്ടത് പലതും ചെയ്യാതിരിക്കാനും  മനുഷ്യന്‍റെ  ഭയം അവനെ പ്രേരി പ്പിക്കുന്നു. വ്യക്തികളുടെ  ഭയം  മുതലെടുത്ത്   സമൂഹം  വ്യക്തികളെ  തിന്മകള്‍ക്കു പ്രേരിപ്പിക്കുന്നു   .അങ്ങനെ വ്യക്തിയും സമൂഹവും ഒരു പോലെ തിന്മ യില്‍ കൂടി  നശി ക്കുന്നു.

എന്നിട്ട് മനുഷ്യര്‍ നിത്യേന നടിനെയോര്‍ത്തും  നാട്ടാരെയോര്‍ത്തും  വിലപിക്കുന്നു.

"സുഖമൊരു ബിന്ദു, ദു:ഖമൊരു  ബിന്ദു" എന്ന വയലാറിന്‍റെ  വരികളെ  മാറ്റി 
 "ഭയമൊരു ബിന്ദു, അഭയമൊരു ബിന്ദു" എന്നാക്കിയാല്‍ അതിനുള്ളില്‍ ചലിക്കുന്ന പെന്‍ടു ലമാണ് "ഞാന്‍" എന്ന "അഹം" ആകുന്ന  മനുഷ്യന്‍.

  ഭീരുവായ മനുഷ്യന്‍റെ  ആദ്യസൃഷ്ടിയാണ്  സ്വന്തമായൊരു  ദൈവം 

അഹം ബലഹീനമായ   ഏത്  മനുഷ്യന്‍റെയും  പ്രാഥമിക  അവശ്യം ഭയത്തില്‍ നിന്ന് രക്ഷ നേടുക എന്നതാണ്. അതിനുവേണ്ടി അവന്‍റെ  മനസ്സ്  ആ ദ്യം സൃഷ്ടിക്കുന്നത്  സര്‍വ്വശക്തനായ  ഒരു ദൈവത്തെയാണ്. ഇതൊരു ആള്‍ ദൈവമോ, കല്ലോ, കഥയോ എന്തുമാകാം. പിന്നെ ആ ദൈവം ഏ ത് തിന്മയിലും അവനെ  രക്ഷി ക്കും എന്ന  വിശ്വാസം മനുഷ്യനെ കൂടുതല്‍ തിന്മയിലേക്ക്  നയിക്കുന്നു.കാരണം വിശ്വാസം മനുഷ്യരില്‍ നിന്നും സ്വബോധം മാറ്റി ക്കളയുന്നു.

 വിശ്വാസികള്ളായ  മനുഷ്യര്‍ കാണിക്കുന്ന എല്ലാ വേഷം കെട്ടലും  ഭയത്തില്‍ നിന്നും സ്വയം രക്ഷ പെടാനുള്ള  മനശാസ്ത്രമാണ്. ഈ മനശാസ്ത്രം  വ്യാവസായികമായി  മുതലെടു ക്കുന്നതാണ് മതവും  രാഷ്ട്രിയവും.

 മനുഷ്യന്‍ സൃഷ്ടിക്കുന്നതെന്തും  അവനവന്‍റെ  മനശാസ്ത്രപരമായ  അവശ്യങ്ങളെ  തൃ പ്തിപ്പെടുത്താന്‍ വേണ്ടിമാത്രമാണ്. മനുഷ്യന്‍ ഒരാളെ സ്നേഹിക്കുന്നതും ഒരാളെ കൊല്ലുന്നതും എല്ലാം മനശാസ്ത്ര പരമാണ്. മനുഷ്യന്‍ പഠിക്കുന്നതെല്ലാം  ചൂഷണത്തിന്‍റെ മനശാസ്ത്ര വിദ്യകളാണ്.

ഈ  മനശാസ്ത്രം  മറി കടക്കുന്നതാണ്  ആത്മിയത.അപ്പോള്‍ മനുഷ്യന്‍ ദൈവവുമായി  ചേരുകയും  സ്വബോധം  അവരെ  സ്വസ്ഥിതനക്കുകയും അവര്‍ വ്യക്തി പരമായി  സ്വര്‍ഗ്ഗത്തില്‍ പ്രവേശി ക്കയും ചെയ്യും. അപ്പോള്‍ എല്ലാ വേഷം കെട്ടും  മനുഷ്യനെ വിട്ടു പോകും.



    മനുഷ്യരില്‍  പിശാചി ന്‍റെ   മനശാസ്ത്രപരമായ പ്രവര്‍ത്തന    രീതി   കൂടി കാണുക

 video
 

12/21/2012

വഴി തെറ്റുന്ന ലൈംഗീകത







മനുഷ്യന് പുറത്ത്  ഒരു ജീവജാലങ്ങളിലും  ലൈംഗീകത  മനശാസ്ത്രപരമായിട്ടല്ല  പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട്   തന്നെ അവര്‍ക്കിടയില്‍  സ്ത്രീപീഡനമോ  ബാലാല്‍സംഗമോ  ഒന്നും  നടക്കുന്നില്ല.


 .മനുഷ്യരില്‍ തന്നെ "പുരുഷ-ലൈംഗീകത"  മനശാസ്ത്രപരമായി മാത്രം പ്രവര്‍ത്തിക്കുന്നത്കൊണ്ട് മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്  ലൈംഗീകതയും നിയന്ത്രിക്കാന്‍ കഴിയുന്നില്ല .



അടക്കാനാവാത്ത ലൈംഗീകതൃഷ്ണ പുരുഷനില്‍  പൈശാചികമായ  അക്രമത്തിന്‍റെ   മനശാസ്ത്രം  സൃഷ്ടിക്കുന്നത്  സ്വയം ചെറുക്കന്‍ കഴിവില്ലാത്ത പുരുഷന്മാര്‍ ധാരാളമുണ്ട്.  .

പുരുഷനില്‍ അഹം (ഞാന്‍)  എന്ന വൈകാരീകത   സ്വാര്‍ഥതയുടെ  വിചിത്രമായ   ഒരഭിനിവേശമാണ്. 

തനിക്ക് പുറത്ത്  ആഗ്രഹിക്കുന്നതിനെ എന്തിനേയും  നിയന്ത്രിക്കാനും  സ്വന്തമാക്കാനും  കഴിയാത്ത പുരുഷന്‍ അക്രമാസക്തമാകുന്നത്  അവരിലെ   മനശാസ്ത്രം  വഴി തെറ്റുന്നത് കൊണ്ടാണ്. 

ഇത് സമൂഹത്തിലെ ഉന്നതര്‍ക്കും സംഭവിക്കുന്ന ചാപല്യമാണ്. അടച്ചു പൂട്ടിയ നിലയില്‍ പ്രവര്‍ത്തിക്കുന്ന മതങ്ങളിലും  സ്ഥാപനങ്ങളിലും -ലൈംഗീക ചൂഷണവും അക്രമങ്ങളും  പുറത്തറിയാന്‍ അവര്‍ സമ്മതിക്കില്ല. അവരുടെ സ്വാധീനം അവരതിന് വേണ്ടി എല്ലാ വഴിയിലും ഉപയോഗിക്കും.

സാധാരണക്കാരിലും  അവസരം കിട്ടുമ്പോള്‍ വൈകാരീകത  പൈശാചികതയുടെ   പല രൂപത്തില്‍ അക്രമവാസനയുടെ ആണത്തമായി  നിസ്സഹായരായവരുടെ  മുമ്പില്‍ അവതരിക്കുന്നു .

ചെറുപ്പക്കാരിലാണ്  അക്രമമനശാസ്ത്രം  പെട്ടെന്ന് വേര് പിടിക്കുന്നത്‌. കാരണം അവര്‍ ചെയ്യുന്നതിന്‍റെ  ഭവിഷ്യത്തുകളെ  വിലയിരുത്താന്‍ അവരുടെ വ്യക്തിത്വം  പ്രപ്തമല്ല. 

രാഷ്ട്രിയത്തിന്‍റെയോ,  കൂട്ടുകെട്ടിന്‍റെയോ പിന്‍ബലമുണ്ടെങ്കില്‍ സ്വ ബോധമില്ലാത്ത  ഏതു യുവാവും ഒരു  പ്രകോപനവുമില്ലാതെ  തന്നെ  അക്രമാസക്തമാകും. ഇതാണ് ആണത്തമെന്ന്  അവര്‍ തെറ്റായി  ധരിക്കുന്നത്കൊണ്ടാണിത്. ഇതിന് തെറ്റായ  സാമൂഹ്യ വീക്ഷണങ്ങളുമായി  ബന്ധമുണ്ടാവാം.

ടെറോറിസം  പോലെ ആഗോള  വിപത്തുകള്‍ പടരുന്നതിന്   കാരണം   യുവാക്കളില്‍ നിലനില്‍ക്കുന്ന അക്രമത്തിന്‍റെ  മനശാസ്ത്രവും അതിന് പ്രചോദനമാകുന്ന  സാമൂഹ്യ ചുറ്റു പടുകളുമാണ് .

മനുഷ്യരില്‍ അഹം സൃഷ്ടിക്കുന്ന  വൈകാരിക വേലിയേറ്റങ്ങളെ  നിയന്ത്രിക്കാന്‍ സ്വബോധത്തിന് മാത്രമേ കഴിയുകയുള്ളൂ. സ്വബോധം  ഇല്ലാത്ത  യുവപുരുഷനില്‍  സ്ത്രീകള്‍ക്ക്   അപകടകാരമാകുന്ന  മനശാസ്ത്രം പെട്ടെന്ന് വളര്‍ന്ന് വരും.. അതിന്  കാരണം  പുരുഷനില്‍ ലൈംഗികത  മനശാസ്ത്രപരമാണ് എന്നതാണ്.

 പ്രാചീന  സംസ്കാരത്തിലൂന്നിയ    കപട  സാദാചാര ചിന്ത    കൈ വിടാതിരിക്കയും  ലൈംഗീകത  ഗോപ്യമായി  കരുതുകയും  എന്നാല്‍   ആധുനീക  ലോകത്തിന്‍റെ  സുഖ സൗകര്യങ്ങള്‍ക്കായി പരക്കം പായുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ പുരുഷന്‍ സ്ത്രീയെ ഒരുപഭോഗ  വസ്തുവായി  കാണുന്നത്കൊണ്ട്  പുരുഷനെ  നയിക്കുന്ന  മനശാസ്ത്രം  പലപ്പോഴും  അവരെ  വഴി തെറ്റിക്കുന്നു. വഴി തെറ്റിയ  മനശാസ്ത്രം  പുരുഷനില്‍ ഒരു   അവസരത്തിനായി  ഇരയെ കാത്തി രിക്കുന്നു.

കേരളം  ഭ്രാന്താലയം  എന്ന് വിവേകാനന്ദന്‍ പറഞ്ഞിട്ട്  ഒരു നൂറ്റാണ്ട്  കഴിഞ്ഞിട്ടും  കേരളിയരിലെ   ഭ്രാന്തിനു  വലിയ കുറവ് വന്നിട്ടില്ലെന്ന്  മാത്രമല്ല  അത് രാഷ്ട്രിയ ത്തിലേക്കും  മതങ്ങളിലേക്കും  കൂടുതല്‍ പടര്‍ന്നു കയറിയിരിക്കുന്നു എന്ന് കേരളത്തിന്‍റെ  തെരുവുകള്‍  വിളിച്ചു പറയുന്നു.

ഭാരതത്തിലുടനീളം  സ്ത്രീകളുടെ  സുരക്ഷ   മെച്ചമല്ലെങ്കിലും,   ആത്മിയത   വളര്‍ത്താന്‍ എല്ലാ  മതവിഭാഗങ്ങളും  മത്സരിച്ചു  പ്രവര്‍ത്തിച്ചിട്ടും  സാക്ഷര  കേരളത്തില്‍ സ്ത്രീകള്‍ക്ക്  പൊതു വഴികളില്‍ നിര്‍ഭയം  സഞ്ച രിക്കാന്‍ പറ്റാത്തത്  പുരുഷ സമൂഹത്തിന് വളരെ നാണക്കേടാണ്. പുരുഷ മേധാവിത്തം  ഭരിക്കുന്ന  സംസ്കാരത്തില്‍ പുരുഷന്  എവിടെയും  മേല്‍കോയ്മ  സ്ത്രീകള്‍ക്ക്  ഒരു  പ്രശ്നം തന്നെയാണ്  .

പുറത്തു  നടക്കുന്നതിലും  കൂടുതല്‍ സ്ത്രീപീഡനങ്ങള്‍ നടക്കുന്നത്  വീട്ടിനകത്തും  ദാമ്പ ത്യ  ജീവിതത്തിലുമാണ് എന്ന്  സര്‍വേകള്‍ വ്യക്ത മാക്കുന്നു . പക്ഷെ  പുരുഷ മേധാവിത്തത്തിന്  അടിമയായി ജീവിക്കാന്‍ വിധിക്കപ്പെട്ട  സ്ത്രീ  സാഹചര്യങ്ങളുടെയും  അടിമയാണ്  എന്നത് ലോകം  മുഴുവനും   പുരുഷന്  തുണയാകുന്നുണ്ട് . 

മനുഷ്യാവകാശം  അന്താരാഷ്ട്ര  നിയമ സംഹിതയില്‍ എഴുതി വച്ചിട്ടെന്തു  കാര്യം.
സ്ത്രീ കള്‍ക്ക്  മനുഷ്യാവകാശം  ആഗോളതലത്തില്‍ ഇനിയും ഒരു സ്വപ്നമായി  അവശേ ഷി ക്കുന്നു. അതിന് പുരുഷനില്‍ ബോധവല്‍കരണം  ആത്യാവശ്യമാണ് 

ലൈംഗികതയില്‍  സ്ത്രീയും  പുരുഷനും  തമ്മിലുള്ള  വലിയ  വ്യത്യാസം  പ്രകൃതി   തന്നെ നല്‍കിയിട്ടുള്ളതാണ്. ഇതറിയാതെയാണ്  സ്ത്രീ ലംബടന്‍മാരായ  പുരുഷന്മാര്‍ നാട് നീളെ  സ്ത്രീകളെ  ശല്ല്യം ചെയ്ത്   രസിക്കുന്നത്.

സിനിമയിലും  മറ്റു  സാഹിത്യ  മാധ്യമങ്ങളിലും      ലൈംഗീകതയെ  വികലമായി അവതരിപ്പിക്കുന്നതും, ആധുനീകത    സ്ത്രീയില്‍ പ്രദര്‍ശിപ്പിക്ക പ്പെടുന്ന   "" സെക്സ് അപ്പീല്‍"    സംസ്കാരവും  പുരുഷന്‍റെ  മനശാസ്ത്രം  തെറ്റായി  വ്യാഖ്യാനിക്കുന്നു. 

സ്ത്രീ  സൗന്ദര്യം   പ്രകടിപ്പിക്കുന്നതിനെ പുഷന്‍ തെറ്റിദ്ധ രിക്കുന്നു . സുന്ദരിയായി  അണിഞ്ഞ്  ഒരുങ്ങുന്ന   സ്ത്രീയിലെ സൗന്ദര്യം, ഒരു പൂവിനെ കാണുംപോലെ     ആസ്വതിക്കാന്‍   പുരുഷന്  കഴിയുമ്പോള്‍ അവര്‍ തമ്മിലുള്ള ഇട പെടല്‍ സുഗമമാകും . 

സ്ത്രീകള്‍ ലൈകികതക്കു  വേണ്ടിയല്ല  ഫാഷനില്‍  അണിഞൊരുങ്ങുന്നത് എന്ന് പുരുഷന്‍ അറിയണം. അതവരുടെ  ആത്മവിശ്വാസത്തിന്‍റെ  ഭാഗമാണ്,  എന്ന് ഭാരതിയ പുരുഷന്മാര്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.


സ്ത്രീയിലും  പുരുഷനിലും  വ്യത്യസ്തമായ  ലൈംഗീകത.


പുരുഷന്‍റെ   ലൈംഗീകത നിയന്ത്രിക്കുന്നത്‌  അവനിലെ അജ്ഞതയുടെ   മനശാസ്ത്രമാണ്. ഈ  മനശാസ്ത്ര ത്തോട്  വികാരം  ചേരുമ്പോള്‍ സ്വബോധ മില്ലാത്ത പുരുഷന്‍ അന്ധനായി തീരുന്നു.

എന്നാല്‍ സ്ത്രീയിലെ  ലൈംഗീകത നിയന്ത്രിക്കുന്നത്‌  അവളിലെ  സ്വബോധമാണ്.  

പ്രേമം  എന്ന  വികരമില്ലാതെ  ഒരു സ്ത്രീയും ലൈംഗീകസുഖം  ആഗ്രഹി ക്കുന്നില്ല എന്ന സത്യം  പിടി കിട്ടാത്ത പുരുഷന്‍ എന്നും  സ്ത്രീകളെ  ശല്ല്യം ചെയ്തു  കൊണ്ടിരിക്കുന്നു . 

സ്വതന്ത്രയായ  ഒരു സ്ത്രീയും  പുരുഷനെപ്പോലെ  എപ്പോഴും  എവിടെയും  ലൈംഗീകസുഖം  ആഗ്രഹിക്കുന്നില്ല  എന്നതാണ് വസ്തുത.

എന്നാല്‍ ലോകം മുഴുവന്‍ മനശാസ്ത്രജ്ജര്‍  പഠി പ്പിക്കുന്ന  ലൈംഗീകത  വ്യത്യസ്തമാണ്.  പുരുഷന്‍  ഏറ്റവും കൂടുതല്‍ തെറ്റായി പഠിക്കുന്ന  കാര്യവും   സ്ത്രീയുടെ  ലൈംഗികതയാണ്. 

 ലോകം മുഴുവനും  പുരുഷ ന്‍റെ  ഈ  അജ്ജ്ഞത  മനശാസ്ത്ര പരമായി  പലരും    മുതലെടുക്കുന്നുണ്ട്.

ആത്മിയതയും  രതിയും 

അത്മിയമായ  മനുഷ്യന്  രതി  എന്നാല്‍ സ്ത്രീയും പുഷനും  പരസ്പരം പ്രേമം   എന്ന വികാരം പങ്കിടുന്ന  പവിത്രമായ  ഒരിടപെടലാണ .  

സ്ത്രീ പുരുഷ ബന്ധം   വൈകാരീകമാകുമ്പോള്‍ ഉടലെടുക്കുന്ന  പ്രേമത്തിന്‍റെ  പൂര്‍ത്തീ കരണമാണ്  രതി. 

അതിന് സ്ത്രീയും പുരുഷനും ഒരുപോലെ  സന്നദ്ധമായിരിക്കണം. അല്ലെങ്കിലത്‌  പവിത്രതക്ക് പുറത്താണ് സംഭ വിക്കുന്നത്. 

ഒരു  പുരുഷന്‍ സഭ്യതയുടെ അതിര്‍ത്തി ലങ്കനം  ഏറ്റവും കൂടുതല്‍ നടത്തുന്നത് സ്ത്രീ വിഷയത്തില്‍ ആയിരിക്കും എന്ന്   സ്ത്രീകള്‍ക്ക്   അനുഭവം കൊണ്ടാറിയാം .

രതിയെ   വികൃതമാക്കുന്നതും  കച്ചവടം ചെയ്യുന്നതും  പരിഷ്കൃത പുരുഷന്‍റെ   വികലമായ  മനശാസ്ത്രമാണ് . അത് കൊണ്ട്തന്നെ  സ്വബോധമില്ലാത്ത  പുഷനെ നയിക്കുന്ന  പ്രധാനചിന്തയും    സ്ത്രീവിഷയം  തന്നെയാണ്  . 

  സ്ത്രീയുടെ  ലൈംഗീകത എന്താണ് എന്ന്  പുരുഷന്‍  ശരിയായി പഠി ക്കുകയും  പുരുഷന്‍റെ  മനശാസ്ത്രം  സ്ത്രീ അറിഞ്ഞിരിക്കയും ചെയ്താല്‍ ഭ്രാന്ത മായ ലോകത്തും  അനിഷ്ട സംഭവങ്ങള്‍ പലതും  ഒഴിവാക്കാന്‍ നമുക്ക് സാധിക്കും. 

പോലീസിനും നിയമത്തിനും    പരിമിതികള്‍ ഉണ്ടെന്നു   അറിഞ്ഞു കൊണ്ട്, സ്ത്രീകള്‍ സ്വയം  ശക്തരാകുകയും  പുഷന്മാരെ  കൂടുതല്‍ ബോധവാന്മാരാക്കാന്‍ ഉതകുന്ന   തുറന്ന ചര്‍ച്ചകള്‍  മതങ്ങളും  രാഷ്ട്രിയ പാര്‍ട്ടികളും ഏര്‍പ്പെടുത്തുന്നതും     തീര്‍ച്ചയായും  ഗുണം ചെയ്യും. 



 പത്ര വാര്‍ത്ത‍ 


µâGÎÞÈÍ¢·JßæÈÄßæø ÁWÙßÏßW ÕX dÉÄßç×Ç¢



  ÁWÙßÏßW ²Þ¿áK ÌØßW µâGÎÞÈÍ¢·JßÈßøÏÞÏ ÉÞøÞæÎÁßAW Õ߯cÞV@ßÈß Øß¢·MâV ¦ÖáÉdÄßÏßW Îøß‚á. 
ØßÈßÎ µI çÖ×¢ øÞdÄß ²XÉÄá ÎÃßçÏÞæ¿ ØáÙãJßæÈÞM¢ ÌØßW µÏùßÏ ËߨßçÏÞæÄùMß Õ߯cÞVÅßÈßæÏ ¦Ãí ¦ùá çÉV çºVKá dµâøÎÞÏß ÉàÁßMß‚Äí. Õ߯cÞV@ßÈßçÏÞ¿í  ¥ÉÎøcÞÆÏÞÏß æÉøáÎÞùßÏÄá çºÞÆc¢ æºÏíÄ ØáÙãJßæÈ §øáOá Õ¿ßæµÞIí ¥¿ß‚í ¥ÕÖÈÞAßÏ çÖ×ÎÞÏßøáK µâG ÎÞÈÍ¢·¢. ÏáÕÄßÏáæ¿ ¼ÈçÈdwßÏJßÜâæ¿ µOß µáJßAÏxáµÏᢠæºÏíÄá. ɵW ØíµâZ ÌØÞÏß ©ÉçÏÞ·ß‚ßøáK ÕÞÙÈ¢ øÞdÄß ²XÉÄáÎÃßAí ¥ÈÇßµãÄ ØVÕàØí È¿JáµÏÞÏßøáKá.  ·ïÞØßW µùáJ ËßÜߢ ²G߂߸áKÄßÈÞW ÌÙ{¢ ÉáùJùßEßÜï.

Ø¢ÍÕçÖ×¢ ÏáÕÄßæÏÏᢠØáÙãJßæÈÏᢠÕÝßÏßW ÄUß.  dÉÄßµZ ¦ùá çÉøá¢ ¥¿áJ ÆßÕØB{ßW ¥ùØíxßÜÞÏßøáKá. ÎÞÈÍ¢·JßÈí ®Äßæø ÖµíÄÎÞÏ ÈßÏÎÈßVÎÞâ ¦ÕÖcæMGá ÁWÙßÏßW ¯ÄÞÈᢠÆßÕØB{ÞÏß ÕX dÉçfÞÍ¢ ¥øçBùáµÏÞÏßøáKá.  




ÉàÁÈJßÈßæ¿ æÉYµáGß ®ÄßVAÞÄßøßAáKÄí ØNÄÎÞÏß µÃAÞAÞÈÞµßÜï: èÙçAÞ¿Äß.
ÎÜMáùJáµÞøßÏÞÏ æÉYµáGßæÏ ÉàÁßMß‚ çµØßW ²KÞ¢ dÉÄß ÎáÙNÆí ¥ÜßAá ÎçFøß ¥Áà×ÈW æØ×XØí çµÞ¿Äß ÈWµßÏ 10 ÕV׿J Ä¿ÕáÖßf ÖøßÕ‚áæµÞIÞÃá ¼Øíxߨí Éß. ÍÕÆÞØæa ©JøÕí. æÉYµáGßæÏ ÉÜ ØíÅÜB{ßW æµÞIáçÉÞÏçMÞZ ²‚ÏáIÞAß øfæM¿ÞX ØÞÇcÎÞÏßøáKá ®KÞÃá dÉÄßÍÞ· ÕÞÆ¢. ®KÞW, æºùáJá ÈßWÉßÈá dÖÎ߂߈ ®KÄá ØNÄÎÞÏß ÕcÞ~cÞÈßAøáæÄKᢠdÉÄßµøßAÞX ÍÏæM¿áK ØÞÙºøcBZ ©IÞµÞæÎKᢠçµÞ¿Äß ÉùEá.

æÉYµáGßæÏ ÎÜMáù¢ ¼ßˆÏßW ÕßÕßÇ ØíÅÜB{ßW æµÞIáçÉÞÏß µÞÎáµÈᢠÎxá ºßÜøá¢ ÉàÁßMßæ‚KÞÃá çdÉÞØßµcâ×X çµØí. ¥ÏWÉAAÞøX µâ¿ßÏÞÏ ²KÞ¢ dÉÄß ÎáÙNÆí ¥Üß èÜ¢·ßµÎÞÏß ºâ×â æºÏíÄÄá æÉYµáGßÏßÜáIÞAßÏ æ¾GÜßW dÉÄßµøßAÞX çÉÞÜáÎÞÏßæˆK çdÉÞØßµcâ×X ÕÞÆ¢ çµÞ¿Äß ¥¢·àµøß‚á.