പ്രതീക്ഷയും ജീവിതവും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്.
മനുഷ്യൻറെ ആഗ്രഹം സൃഷ്ടിക്കുന്നതാണ് പ്രതീക്ഷ . ആഗ്രഹം സൃഷ്ടിക്കുന്നത് ഞാനെന്ന ഇമേജാണ്.
ജിവിതം ഇമേജല്ല. ഞാൻ ആണ് ഇമേജ്.
ജീവിതം "ഞാൻ" എന്ന സത്യത്തിലേക്ക് എത്താനുള്ള വഴിയാണ് (ongoing self orientation- OSO ).
അതിനെ പ്പറ്റിയാണ് ശ്രീ യേശു പറഞ്ഞിരിക്കുന്നത്.
"ഞാൻ സത്യവും വഴിയും ജീവനും ആകുന്നു". ഇതിനപ്പുറം ഒരു ശാസ്ത്രജ്ഞനും യാതൊന്നും മനുഷ്യനിൽ കണ്ടെത്താൻ കഴിയില്ല. അത് കൊണ്ടാണ് യേശു പരമയോഗി ആയിരിക്കുന്നത് .
ആധുനീക ചരിത്രം ആരംഭിക്കുന്നത് ക്രിസ്തുവിൽ നിന്നാണ്.
ആധുനീക മനുഷ്യന് സത്യത്തിലെത്താൻ എളുപ്പവഴിയാണ് ശ്രീ യേശുക്രിസ്തു.
എന്നാൽ അത് കുരിശിൽ കിടക്കുന്ന ക്രിസ്തുവല്ല . പാപികളെ രക്ഷിക്കുന്നവനുമല്ല.
ശ്രീ യേശു ഇപ്പോൾ ഒരു വ്യക്തിയല്ല. ഒരവസ്ഥയാണ് .
ശ്രീ യേശു ഇപ്പോൾ ഒരു വഴിയാണ് ,അത് ജീവൻറെ വഴിയാണ് ,അതാണ് സത്യം .
ശ്രീ പതഞ്‌ജലി യോഗ മാർഗ്ഗം ചിട്ടപ്പെടുത്തിയ മഹത് വ്യക്തിയാണ് . എങ്കിലും ശ്രീ യേശു ലോകം അറിയുന്ന പരമയോഗിയും പരമഗുരുവുമാകുന്നു.
പ്രപഞ്ചസത്യം മനുഷ്യർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന വ്യക്തിയാണ് യോഗ ഗുരു .
ജീവിതം സത്യവഴിയാണ് .
ഞാൻ എന്ന നിഴലാണ് പ്രതീക്ഷിക്കുന്നത്. ഈ നിഴലിനെ ചലിപ്പിക്കുന്ന വികാരമാണ് കാമന (ആഗ്രഹം ).
ആഗ്രഹത്തിൻറെ ഭ്രാന്തമായ തീവ്രതയാണ് കാമം.
കാമത്തിൻറെ വിഘ്ന മാണ് കലഹ കാരണം.
"കനകം മൂലം, കാമന മൂലം കലഹം പല വിധമുലകിൽ സുലഭം " എന്ന സത്യമാണ് പ്രതീക്ഷയുടെ പൊരുൾ.
എല്ലാ യുദ്ധങ്ങളും, കലഹങ്ങളും മനുഷ്യൻറെ ഇമേജിന് (ego) വേണ്ടിയാണ്.
മനുഷ്യൻറെ ഇമേജിനെ നയിക്കുന്ന വികാരമാണ് പ്രതീക്ഷ.
ഒരുവന് പണമുണ്ടെങ്കിൽ അയാളതിൻറെ ദുഖമറിയും.ഒരുവന് പണമില്ലെങ്കിൽ അയാളതിൻറെ ദുഖമറിയും.ഒരുവന് ഭാര്യ ഉണ്ടെങ്കിൽ അയാളതിൻറെ ദുഖമറിയും.
ഒരുവന് ഭാര്യ ഇല്ലെങ്കിൽ അയാളതിൻറെ ദുഖമറിയും.
നമുക്ക് എന്തുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് തന്നെയാണ് മനുഷ്യൻ എന്ന ഇമേജിൻറെ( ego) അവസ്ഥ.
മനുഷ്യൻ ആദ്യം പ്രതീക്ഷ സൃഷ്ടിക്കുന്നു . പ്രതീക്ഷ അവനെ കർമനിരതനാക്കുന്നു. നിരാശ പ്രതീക്ഷയെ സതാ നേരവും ക്ഷണിക്കുന്നു .
അങ്ങനെ ദുഃഖ ചക്രത്തിൽ "ഞാൻ" ഒരു തുടർക്കഥയാവുന്നു .
വൈകാരീകമായ ദ്വൈതങ്ങളെ ഒഴിവാക്കുവാൻ ബുദ്ധിമാനായ മനുഷ്യന് മാർഗ്ഗങ്ങളില്ല.
അതിനുള്ള ഏക മാർഗ്ഗമാണ് ശ്രീ യേശു പറയുന്ന "സത്യവഴി" .
സത്യം ഒന്നും പ്രതീക്ഷിക്കുന്നില്ല .അങ്ങനെ തന്നെയാണ് സ്നേഹവും . അതേ വഴിയിലാണ് സമാധാനവും ആനന്ദവും സർവ്വ നന്മകളും വസിക്കുന്നത് .
സത്യവും മിഥ്യയും ഒരുമിച്ചു പോകുന്നില്ല. എന്നാൽ അവ രണ്ടിൻറെയും പ്രഭവസ്ഥാനം മനുഷ്യനാകുന്നു.
അത് കൊണ്ടാണ് മനുഷ്യൻ പ്രപഞ്ചസത്യം നിലനിൽക്കുന്ന പ്രഭവസ്ഥാന മാകുന്നത് .
മിഥ്യയിൽ നിന്നും സത്യത്തിലേക്കുള്ള പ്രയാണമാണ് മനുഷ്യൻ.
സത്യത്തിൽ നിന്നും മിഥ്യയിലേക്കുള്ള പ്രയാണമാണ് പ്രപഞ്ചം .
