ജീവിതം മനുഷ്യന് നൽകുന്ന അടിസ്ഥാന ഉത്തരവാതിത്വമാണ് സ്വയം ജീവിക്കുകയും , മറ്റുള്ളവരെ ജീവിക്കുവാൻ അനുവതിക്കുകയും .
സ്വബോധമുള്ള മനുഷ്യരിൽ ഇവ രണ്ടും ഒരുമിച്ചുപോകുന്നു. സ്വാർഥനായ മനുഷ്യൻ സ്വയം ജീവിക്കുന്നു. മറ്റുള്ളവരെ മറക്കുന്നു.
ശൂദ്രനിലവാരമുള്ള മനുഷ്യൻ രണ്ടും അവഗണിക്കുന്നു .
സമൂഹം ഒരു ടൂ- വേ -ട്രാഫിക് പോലെയാണ് . സാമൂഹ്യസുരക്ഷയും സമാധാനവും സ്ഥിതി ചെയ്യുന്നത് വ്യക്തികളുടെ ഉത്തരവതിത്വപരമായ ജീവിതത്തിലാണ് .
എന്നാൽ സ്വാർഥനായ മനുഷ്യൻ സ്വയം മിടുക്കരായി ജീവിക്കുവാൻ മറ്റുള്ളവരുടെ അവകാശവും സ്വാതന്ത്ര്യവും അവഗണിക്കുന്നു. അത്
സാമൂഹ്യ- ജീവിതത്തിൻറെ ജീർണ്ണതക്കും അസംതുലിതാവസ്ഥക്കും കാരണമാകുന്നു.
വ്യക്തി ശരിയാകുമ്പോൾ സമൂഹം ശരിയാകും . സമൂഹം ശരിയകുമ്പോൾ മനുഷ്യത്വം (humanity) ശരിയാകും.
മനുഷ്യത്വം ശരിയകുമ്പോൾ സ്നേഹവും സമാധാനവും മനുഷ്യരിൽ വസിക്കും.
അപ്പോൾ മാത്രം നാം ജീവിതം എന്താണ് എന്നറിയും.
ദക്ഷിണ ആഫ്രിക്കയിൽ നില നിന്നിരുന്ന വർണ്ണവിവേചനം, അമേരിക്കയിലെ അടിമക്കച്ചവടം ഭാരതത്തിൽ ഉണ്ടായിരുന്ന ചതുർവർണ്ണ്യ വ്യവസ്ഥ തുടങ്ങിയ അനേകം തിന്മകൾ മനുഷ്യൻറെ സാമൂഹ്യമായ ജീർണ്ണതയുടെ ഫലമാണ്.
സ്വബോധം ഇല്ലാത്തതു കൊണ്ടാണ് മനുഷ്യൻ മറ്റു മനുഷ്യരെ അവഗണിക്കുകയും ഉപദ്രവിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നത് ?
എത്ര അറിവുള്ളവനായാലും സ്വബോധം ഇല്ലായെങ്കിൽ മനുഷ്യൻ ജീവിതമെന്ന വിലപ്പെട്ട അവസരം സ്വയം പാഴാക്കിക്കളയുന്നു.
സ്വബോധത്തിനു മാത്രമേ മനുഷ്യനെ ശുദ്ധീകരിക്കുവാൻ സാധിക്കൂ .
ഒരു വിശുദ്ധനും മറ്റൊരുവനെ ശുദ്ധീകരിക്കുവാൻ കഴിയില്ല.
അങ്ങനെ ആയിരുന്നെങ്കിൽ അത് സൃഷ്ടിയുടെ ഒരു വൻപരാജയം ആകുമായിരുന്നു.
ഓരോ മനുഷ്യജന്മവും വിശുദ്ധമായ ഒരു പൂർണ്ണതയുടെ ഭാഗമാണ്.
എന്നാൽ വിധിവിപരീതമെന്നത് പോലെ മനുഷ്യനിൽ സംഭവിക്കുന്ന മാറ്റമാണ് അറിവ് സൃഷ്ടിക്കുന്ന കാമനയും അതിൻറെ ക്രീയാത്മകമായ അപൂർണ്ണതയും .
കാമനയും സ്വാർഥതയും ബന്ധപ്പെട്ടിരിക്കുമ്പോൾ നാം പ്രതീക്ഷിക്കുന്ന ഫലം ആവില്ല നമ്മുടെ കർമ്മങ്ങൾക്ക് ലഭിക്കുന്നത്.
മനുഷ്യരിൽ സ്വാർഥത കൂടുമ്പോൾ പ്രകൃതി (സത്യം ) അതിൽ ഇടപെടുന്നു.
അപ്പോൾ ഞാനെന്ന അവസ്ഥ (psycho somatic status) സ്വകാര്യമായി വളരെ വിഷമിക്കുന്നു.
എന്നാൽ എല്ലാ വിഷമങ്ങളുടെയും കാരണം ഞാനെന്ന സ്വാർഥതയാണ് എന്ന് മനുഷ്യൻ അറിയുന്നില്ല.
സ്വയം സമർപ്പണം സാധ്യമാകുമ്പോൾ മനുഷ്യനിൽ ഉടൻതന്നെ സ്വബോധം ഉണർന്ന് വരും.
അപ്പോൾ ദുഷ് പ്രവർത്തികളും സ്വാർഥതയും മനുഷ്യരെ വിട്ടു പോകുന്നു.
സ്വബോധത്തോട് കൂടി സ്നേഹവും സമാധാനവും മറ്റെല്ലാ നന്മകളും മനുഷ്യരിലേക്ക് കടന്നു വരുന്നു.
വിശുദ്ധിയുടെയും അശുദ്ധിയുടെയും പ്രഭവസ്ഥാനം നാം തന്നെയാണ്.
അത് കൊണ്ട് നമ്മുടെ ആവശ്യം എത്ര മഹത്തരമായാലും ജീവിതം ആവശ്യപ്പെടുന്ന ഉത്തരവാതിത്വം അവഗണിക്കാതിരിക്കുക.
ജീവിതമെന്ന ഉത്തരവതിത്വം നിറവേറ്റുവാൻ ഏതെങ്കിലും ഒരു പ്രവൃത്തി സ്വയം കണ്ടെത്തുകയെന്നത് ഓരോ വ്യക്തിയുടെയും കടമയാണ്.
നാം എന്ത് പ്രവർത്തി ചെയ്താലും അതിനോടുള്ള സമർപ്പണം ഒരുവനെ സ്വയം ശുദ്ധീകരിക്കുകയും സ്വബോധത്തിലെത്തിക്കുകയും ചെയ്യുന്നു. അപ്പോൾ പ്രവർത്തി പ്രാർഥനയായി പരിണമിക്കുന്നു.
ഇതിനെയാണ് കർമ്മയോഗം എന്ന് പറയുന്നത്.
അഹംബുദ്ധിയാൽ നയിക്കപ്പെടുന്ന മനുഷ്യൻ താൻതന്നെയാണ് കർമ്മം ചെയ്യുന്നത് എന്ന് ഭാവിച്ച് അതിന് തൻറെതാത്പര്യ പ്രകാരം പ്രതിഫലം ആഗ്രഹിക്കുന്നു.
അപ്പോൾ നാം ചെയ്യുന്ന കർമത്തിൻറെ വിശുദ്ധി നശിക്കുകയും അതിൻറെ ഫലം ദുഃഖ മായി തിരികെ നമ്മിലെത്തുകയും ചെയ്യുന്നു.
ഫല -ഇച്ച്ച്ച (expectation of the return) കൂടാതെയും "ഞാൻ ചെയ്യുന്നു" എന്ന ചിന്ത കൂടാതെയും ചെയ്യുന്ന ഏതുപ്രവർത്തിയും ഇശ്വര സമർപ്പണമാകുന്നു .
ഈശ്വര സമർപ്പണമായി ചെയ്യുന്ന കർമ്മങ്ങൾ മനുഷ്യർക്ക് ദുഃഖകാരണം ആകുന്നില്ല എന്നാണ് ഗീതയിൽ ശ്രീകൃഷ്ണൻ ലോകത്തോടായി പറഞ്ഞിരിക്കുന്നത് .
ആധുനീക മനുഷ്യൻ ഇന്ദ്രിയങ്ങളുടെ അടിമയാണ്. ഒരു സിനിമയിലോ സീരിയലോ, കോമാളി ഷോയിലോ മനുഷ്യർക്ക് മണിക്കൂറുകൾ ചിലവഴിച്ച് ഇന്ദ്രിയ സുഖം നേടാൻ കഴിയും.
എന്നാലത് ദുഖത്തിലേക്കുള്ള കവാടമാണ് . ഇന്ദ്രിയ സുഖങ്ങൾക്ക് അടിമയാകുന്ന ഏത് മനുഷ്യനും പല വിധ രോഗങ്ങൾക്കും അടിമയാണ് .
യോഗമാണ് ആനന്ദ മാർഗ്ഗം.
സാധാരണ മനുഷ്യന് എളുപ്പത്തിൽ ആനന്ദം കൈ വരിക്കാനുള്ള മാർഗ്ഗമാണ് കർമയോഗ.
കർമ്മയോഗംഅനുഷ്ടിക്കുന്നവനെ ദുഃഖം അലട്ടുകയില്ല.