മനുഷ്യന് വിവാഹം ഒരാഘോഷമാണ് എന്നാൽ അതിൽ നിന്നുള്ള മോചനം നമുക്ക് ആഘോഷമാകുന്നില്ല.
എന്ത് കൊണ്ടാണിത് ?
രസകരമായൊരു വിവാഹ- മോചന വാർത്തയിൽ നിന്ന് തുടങ്ങാം.
മൂന്ന് പതിറ്റാണ്ടുകൾ ഒരുമിച്ച് ദമ്പതികളായി ജീവിച്ച ശേഷമാണു റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുട്ടിനും ഭാര്യ ലുട്മില്ലയും വേർ പിരിയുന്നത്.
സന്തോഷകരമായ ആ വേർപിരിയലിൻറെ മേന്മയാണ് (ethics ) ഈ ലേഖനത്തിന് പ്രേരണയായത്.
പുട്ടിന് 60 വയസ്സ് . ലുട്മില്ലക്ക് 55 വയസ്സ്. ഒരു ജീവിത ത്തിൻറെ അനുഭവ ചക്രങ്ങൾകൊണ്ട് ഒരുവൻറെ മനസ്ഥിതിക്ക് സ്ഥിരതയും ബലവും ഉണ്ടാകേണ്ട പ്രായമാണ് രണ്ടു പേർക്കും.
അത് കൂടാതെ ലോകപ്രശസ്ഥരായ ദമ്പതിമാരുമാണവർ .
പരസ്പരം ഇടപഴാകാൻ സമയമില്ലാത്തതാണ് വിവാഹമോചനത്തിന് കാരണമായി അവർ ലോകത്തോട് പറഞ്ഞിരിക്കുന്നത് .
ലോകത്തോട് പറയാൻ ഇഷ്ടമില്ലാത്ത മറ്റെന്തെങ്കിലും കാരണങ്ങളും ഉണ്ടാവാം .
എന്നാൽ അത്തരം സ്വകാര്യതകൾ ലോകത്തോട് വിളിച്ചു പറയേണ്ട
ആവശ്യം ആർക്കുമില്ല.
ക്രെംലിനിൽ ഒരുമിച്ച് ഒരു ബാലെ നൃത്തം ആസ്വതിച്ചതിനു ശേഷം ഒരു വാർത്ത സമ്മേളനത്തിൽ കൂടിയായിരുന്നു രണ്ടു പേരും ഒരുമിച്ചുള്ള വിവാഹ മോചനം പ്രഖ്യാപനം .
മഹത്തായ പാരമ്പര്യമുള്ള റഷ്യയിൽ മറ്റെന്തൊക്കെ കാര്യങ്ങളോട് നമുക്ക് യോജിക്കാൻ കഴിയില്ലെങ്കിലും ഈ വിവാഹ മോചനം മാതൃകാപരമായി എന്ന് പറയാതെ വയ്യ .
ഒരു വിവാഹമോചനത്തിൻറെ തെറ്റും ശരിയുമെല്ലാം വളരെ വ്യക്തി പരമായ കാര്യങ്ങളാണ്.
സന്തോഷത്തോടെ സ്വീകരിക്കുന്നതിനെ ഏന്തിനേയും ആവശ്യമെങ്കിൽ സന്തോഷത്തോടെ തന്നെ വിട പറയുന്നതാണ് മനുഷ്യൻറെ ബുദ്ധിപരമായ പക്വത .
മനുഷ്യനിൽ സ്വാർഥത കൂടുംതോറും ബുദ്ധിയുടെ പക്വത കുറഞ്ഞു പോകും .
"കളിയല്ല കല്യാണം" എന്ന് അറിയാത്തവർ ഒരിക്കലും വിവാഹം നടത്തരുത് .
എല്ലാ ബന്ധങ്ങളും സ്വാർഥപരമാണ് .അതുകൊണ്ട് തന്നെ അവയെല്ലാം ബന്ധനങ്ങളു മാണ്.
വിവാഹം ഒരു പ്രണയബന്ധനമാണ് . അതിന് നില നിൽക്കാൻ പ്രത്യേക നിയമങ്ങളുണ്ട്. അത് പാലിച്ചില്ലെങ്കിൽ എത്ര മഹത്തായ പ്രണയവും തകരും .
മറ്റു ബന്ധങ്ങൾ പ്രേമ ബന്ധങ്ങളാണ് .അത് താത്പര്യങ്ങളുടെ പരസ്പര കൈമാറ്റ മാകുന്നു.
പ്രണയത്തിനും പ്രേമത്തിനും എന്നും ഒരേപോലെ ശക്തമായി നില നിൽക്കാൻ കഴിയില്ല .
പ്രത്യേകിച്ച് പുരുഷനിലും സ്ത്രീയിലും പ്രണയമെന്ന സ്വാർഥത പ്രവർത്തി ക്കുന്നത് ഒരുപോലെയല്ല.
അതങ്ങനെയാവണമെന്നത് പ്രകൃതിയുടെ തീരുമാനമാണ് .
സാധാരണ മനുഷ്യന് പ്രകൃ തി നിയമങ്ങളെ മറി കടക്കാൻ കഴിയില്ല.
അത് കൊണ്ടാണ് വിജയമെന്ന് പറയാവുന്ന ദാമ്പത്യങ്ങൾ എന്നും എവിടെയും വളരെ കുറവായിരിക്കു ന്നത്.
"അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും" എന്നാണ് പഴമൊഴി .
എന്നാൽ ഇന്നത്തെ മനുഷ്യന് ബുദ്ധിപരമായ വികസനവും സ്വതന്ത്ര ചിന്തയും പണ്ടത്തെക്കാൾ വളരെ കൂടുതലാണ്.
ഏതൊരു ബന്ധവും പരസ്പരം രസകരമല്ലെങ്കിൽ തുടരുന്നത് രണ്ടു കൂട്ടർക്കും ആരോഗ്യകരമല്ല .
നിവർത്തിയില്ലാത്ത മനുഷ്യൻ എന്തും സഹിക്കും .
ഭൗതീകമായ മറ്റു സാദ്ധ്യതകൾ ഉണ്ടെങ്കിൽ ജീവിത്തിൻറെ ജീവനും രസവും വീണ്ടെടുക്കുവാൻ വേണ്ടി പുതു വഴികൾ തേടുന്നവരെ സമൂഹം പിന്തുണക്കുന്നതാണ് ഭൗതീകതയുടെ ശരി.
ഭൗതീക ജീവിതം സ്വാർഥപരമായ വികാരങ്ങളുടെ (ego ) ഒരു ദിശയിൽ നിന്നും എതിർ ദിശയിലേക്കും തിരിച്ചുമുള്ള പ്രയാണങ്ങളാണ് . (emotional movements )
എന്താണോ ഉള്ളത് അതിന് വിപരീതവും കൂടി സംഭവിക്കുമ്പോൾ നാം ഒരനുഭവ- ചക്രം പൂർത്തിയാക്കുന്നു.
അനേകം അനുഭവചക്രങ്ങൾ കൂടുന്നതാണ് ഒരു ജീവിത- ചക്രം.
ഒരു ജീവ - ചക്രം പൂർത്തിയാക്കാൻ ഒരു മനുഷ്യന് അനേകം ജീവിത - ചക്രങ്ങൾ വേണ്ടി വന്നേക്കാം.
ആത്മീയനാകുന്ന മനുഷ്യന് ആത്മാവിനോടാണ് ബന്ധം . അപ്പോൾ ജീവാത്മാക്കൾ തമ്മിലുള്ള ബന്ധം നിസ്വാർഥപരമാകുന്നു . അപ്പോളത് പ്രേമത്തിൽ നിന്നും സ്നേഹത്തിലേക്ക് പരിവർത്തനം ചെയ്യ പ്പെടുന്നു .
സ്നേഹം ഒരു വികാരമല്ല . അതിന് കൂടതലാവാനും കുറയാനും കഴിയില്ല .
സ്നേഹം മനുഷ്യനിലെ ദൈവീകമായ സത്തയുടെ ശാന്തമായ ഒഴുക്കാണ് .
എന്നാൽ പ്രണയബന്ധം മനുഷ്യന് വൈകരീകമായ ഒരവസ്ഥയാണ് . അതിൻറെ ഊർജത്തിന് എപ്പോഴും വ്യത്യാസം വരുന്നതാണ് .
മനുഷ്യൻറെ ബുദ്ധിയുടെ പരിമിതിയാണ് അതിന് കാരണം .
സ്വപ്നങ്ങളുടെ തേരിലേറി സഞ്ചരിക്കുന്ന മനുഷ്യന് പരാജയം വിജയം പോലെ സ്വീകരിക്കുവാൻ കഴിയുന്നില്ല . ലാഭത്തിൽ സന്തോഷി ക്കുന്നതുപോലെ നഷ്ടത്തിൽ സന്തോഷിക്കുവാൻ മനുഷ്യന് പ്രയാസമാണ്.
കാരണം നമ്മുടെ സ്വപ്നം വിജയത്തെ മാത്രമാണ് പ്രതീക്ഷിക്കുന്നത്.
ജന്മദിനം ആഘോഷിക്കുന്ന സന്തോഷം മരണദിനത്തിൽ മനുഷ്യൻ പ്രകടി പ്പിക്കുന്നില്ല.
കാരണം മരണം എന്താണ് എന്ന് മനുഷ്യന് അറിയാൻ കഴിയില്ല.
മനുഷ്യരിൽ ബോധം സൃഷ്ടിക്കുന്നത് യഥാർത്യവും ബുദ്ധി സൃഷ്ടിക്കുന്നത് മിഥ്യയുമാണ് .
സ്വബോധം ഉണരാതെ മനുഷ്യന് സത്യവും മിഥ്യയും വേർതിരിക്കുവാൻ കഴിയുന്നതല്ല .
ഞാനെന്ന ഒരു വികാരമാണ് (ego ) മനുഷ്യൻ എന്നറിയുന്ന മനുഷ്യന് മാത്രമേ അതിനെ മറികടന്ന് സത്യത്തിലെത്താൻ സാധിക്കുകയുള്ളൂ .
സ്വന്തം മനസ്സാക്ഷിയെ ബഹുമാനിക്കുന്ന മനുഷ്യന് ഏതു കാര്യവും പരസ്പര സമ്മതത്തോടെ അന്തസ്സായി നടത്തുവാൻ കഴിഞ്ഞാൽ ശിഷ്ട ജീവിതവും മുൻപത്തെപ്പോലെ തന്നെ ആസ്വതിക്കുവാൻ കഴിയും.
സ്വാർഥ തയില്ലെങ്കിൽ നമുക്കുള്ളതെന്തും വേദനയില്ലാതെ സന്തോഷമായി കൈ വെടിയുവാൻ നമുക്ക് കഴിയും.
ജീവനോട് പോലും സ്വാർഥതയില്ലാത്ത അവസ്ഥയിലാണ് മനുഷ്യന് ജീവിതം തുടങ്ങുന്നത് .
സ്വാർഥതയുടെ ഫലം ദുഃഖമാണ് , ജീവിതമല്ല .
ദുഃഖവും അശാന്തിയുമല്ല മനുഷ്യന് ജീവിത സാഫല്ല്യം നൽകുന്നത്
ആനന്ദമാണ് ജീവിത സാഫല്ല്യം .
അതാണ് ശ്രീ യേശുനാഥൻ പറഞ്ഞത് " സ്നേഹം ദൈവ മാകുന്നു ".
ആനന്ദത്തിൻറെ പുറത്തേക്കുള്ള പ്രയാണമാണ് സ്നേഹം .
ആനന്ദം ശാന്തിയിലാണ് വസിക്കുന്നത് . മനുഷ്യന് ശാന്തി ലഭിക്കുമ്പോൾ ജീവിതം അർഥപൂർണ്ണമാകുന്നു.
ശാന്തി നേടിയ മനുഷ്യനാണ് മനുഷ്യനാണ് പ്രപഞ്ചത്തി ൻറെ വേര് .
ആ മനുഷ്യൻറെ വേര് ബോധം ആകുന്നു.
ബോധം "മനസ്സ്" ആയാൽ പിന്നെ മനുഷ്യൻ അത് കൊണ്ട് കളിക്കുന്ന നേരമ്പോക്കിൻറെ കളികളാണ് ഒരുവന് ജീവിതം .
ബോധം ഇല്ലാത്ത മനുഷ്യൻ മനസ്സ് കൊണ്ട് വരയ്ക്കുന്ന വെറും ഒരു മായ-ചി ത്രങ്ങളാണ് മനുഷ്യൻറെ (IMAGE).
അത് കൊണ്ടാണ് ഉത്തരപ്രദേശിൽ മായാവതി പ്രതിമകളുടെ പാർക്ക് സ്ഥാപിച്ച് ഹരിജനങ്ങളെ ഉദ്ധരിച്ചത് .
പുടിൻ ആയാലും ഒബാമ ആയാലും ഒരു നല്ല ഇമേജ് ( personal image,) ആണ് ഭൗതീകതയുടെ ലക്ഷ്യം .
" എൻറെ ഇമേജ് - അതല്ലേ ജീവിതം " എന്നാണ് ഭൗതീക മനുഷ്യൻ കരുതുന്നത്.
ആത്മീയ അടിത്തറയില്ലാത്ത മനുഷ്യൻറെ ഇമേജ് പന്നിക്ക് സുചിത്വം ( cleanliness ) ലഭിക്കുന്നത് പോലെയാണ്.
മരണം വരെ ഒരുവൻ തൻറെ ഇമേജ് നില നിർത്തിയാലും മരണം അതിനെ തകർക്കും.
വിഡ്ഢികളായ ബുദ്ധിജീവികൾ മരിച്ചവരുടെ പ്രതിമകൾ (Leader Image ) ചുമന്ന് നടന്ന് മരിച്ച ഇമേജിനെ പുനർ -ജീവിപ്പിക്കുന്നു.കൂടാതെ അതിൻറെ മഹിമ പറഞ്ഞ് നടന്ന് മറ്റൊരു ഇമേജ് സ്വയം സൃഷ്ടിക്കുന്നു.
വിട പറയേണ്ടതിനോട് സന്തോഷത്തോടെ വിട പറയാൻ മനുഷ്യൻറെ
സ്വാർഥതക്കാവില്ല.
ഇമേജല്ലേ എല്ലാം !
