7/15/2013

മലാല ചെളിയിൽ വിടർന്നൊരു താമരപ്പൂവ്




ഭൂമിയിൽ  മനുഷ്യൻറെ  സാമൂഹ്യ ബുദ്ധി  തീർക്കുന്ന- നരകങ്ങൾ ധാരളമുണ്ട്.

തിന്മയുടെ കിരീടമണിഞ്ഞ  കുരുട -രാക്ഷസന്മാരാണ് അവിടെയെല്ലാം   കിരാതവാഴ്ച  നടത്തുന്നത്‌.

ഭൂമിയിൽ  നിലവിലുള്ള  ഏറ്റവും മികച്ച  പൈശാചീക സമൂഹത്തിൻറെ  അടിവേരുകൾ  ഉറച്ചിരിക്കുന്നത് പാക്കിസ്ഥാനിലെ  സ്വാത്-താഴ്വാരങ്ങളി ലാണ്.

അവിടമാണ് പൈശാചീകതയുടെയും  വർഗീയതയുടെയും   ( അ) -വിശുദ്ധ- യുദ്ധം  പഠിപ്പിക്കുന്ന  നാടൻ  കളരികളുടെ    ശൂര- നാട്.(Valey of Devils ).

 അവി ടുത്തെ  കുരുടന്മാരായ  വിശുദ്ധ- യുദ്ധ പോരാളികൾ  വെളിച്ചത്തെയാണ്    ( അറിവ് )  ഭയക്കുന്നത് .

അവർ   പരിഷ് കൃത സമൂഹത്തോട്   സംസാരിക്കുന്നതു   "കലാഷ്- നികൊവ് " വിൽ  നിന്നും  പുറപ്പെടുന്ന  വെടിയുണ്ടകളുടെ   ഭാഷയിലാണ്.

സംഗതി പാക്കിസ്ഥാനിലാണെങ്കിലും  അവർക്ക്  ലോകം മുഴുവനും  വ്യാപിച്ചു കിടക്കുന്ന  യുവാക്കളായ  പടയാളികളുടെ  ആഗോള സൃങ്കലയുണ്ട്.

വിവരവും വിദ്യാഭാസവും  മോശമല്ലാത്ത കൊച്ചു കേരളത്തിലും  ഈ പൈശാചീകതയെ പിന്തുണയ്ക്കുന്ന  യുവപോരാളികളുണ്ട് എന്ന് ലോകം അറിയുന്നത്  മൂവാറ്റുപുഴയിൽ  അധ്യാപകൻറെ  കൈവെട്ടിമാറ്റിയ  സംഭവ ത്തോട് കൂടിയാണ്.

ലോകം മുഴുവൻ  വെളിച്ചത്തിന് വേണ്ടി  ആഗ്രഹിക്കുമ്പോൾ  സ്വാത് -മേഘലയിലെ  ഇരുട്ടിൻറെ പോരാളികൾ   ഇരുട്ടിനെയാണ് സ്വാഗതം ചെയ്യുന്നത്.

കൈയ്യിൽ  കലാശ്നികോ  തോക്കുകൾ  ഉണ്ടെങ്കിലും  വെളിച്ചം അവർക്ക്  ഭയമാണ്

വിശുദ്ധിയുടെ റവിടം  രുട്ടാണെന്നാണ് വിശുദ്ധ യുദ്ധക്കാർ  കരുതുന്നത്.

അത് കൊണ്ടവർ  കുട്ടികളെ   അറിവ്  പഠിപ്പിക്കുന്നതിന്  എതിരാണ്.

സ്കൂളോ  വിദ്യാർഥികളെയോ അവരുടെ  കണ്ണിൽപ്പെട്ടാൽ  ചുട്ടു ചാമ്പലാക്കും.

അങ്ങനെ  താലിബാനിസത്തിൻറെ   തോക്കിനിരയായി  രക്ഷപ്പെട്ട   പതിനാറു വയസ്സുകാരിയാണ്  മലാലയെന്ന താമരപ്പൂവ്.

"വിദ്യാഭ്യാസം  ഒരു   നുഷ്യവകശമാണ്"

ലോകത്ത് ഒരു കുട്ടിയും വിദ്യാഭ്യാസമില്ലാതെ വളരരുത്‌ എന്ന്  അന്താരാഷ്ട്ര സഭയിൽ  ഉറക്കെ പ്രഖ്യാപിച്ച്കൊണ്ട്  അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തി ൻറെ  പ്രതീകമായി    ഈ  പെണ്‍മുത്ത്‌  ഇരുപത്തൊന്നാം നൂറ്റാണ്ടിലെ  മറ്റൊരു  വിവേകാനന്ദനായി  തിളങ്ങി  നിൽ ക്കുന്നു.

താലിബാൻ താഴ്‌വരയിൽ താലിബാൻറെ  തോക്കിനിരയായിട്ടും  അവരോട്  ക്ഷമിക്കുവാനല്ലാതെ   മറ്റൊരു വികാരവും തന്നിൽ  ഇല്ലെന്ന്  പറഞ്ഞ  വെറും പതിനാറു വയസ്സുകാരി മലാലയെന്ന പൊൻമുത്ത്‌ ലോകത്തെ  ബുദ്ധി ജീവികളെ  അത്ഭുതപ്പെടുത്തുന്നു.

ഈ സ്നേഹത്തിൻറെ പാഠം  തൻ പഠിച്ചത്  മഹാത്മാഗാന്ധിയിൽ നിന്നും
മുഹമ്മദ്ദലി  ജിന്നയിൽ  നിന്നുമാണ്  എന്നുകൂടി  മലാല  പറയുകയുണ്ടായി.

ജിന്നയുടെ  സ്നേഹത്തിന്  തെറ്റ് റ്റിയതാണ്   പാക്കിസ്ഥാൻ.

ജിന്നയുടെ  സ്നേഹം  സ്വാർഥപരമായിരുന്നു.

അത് കൊണ്ടാണ്  മുസ്ലീങ്ങൾക്ക്  പ്രത്യേകമായി  പാക്കിസ്ഥാൻ വേണമെന്ന്  അദ്ദേഹം ആവശ്യപെട്ടത്‌.

ജിന്നയുടെ സ്നേഹം  കളങ്കപ്പെട്ടു പോയി .

അത് ലൗകീക പ്രേമമായി  പരിവർത്തനം  ചെയ്തു.

കളങ്കമായ വികാരമാണ് പ്രേമം.

പാക്കിസ്ഥാൻ  എന്ന രാജ്യത്തിന്‌ അടിത്തറ  ജിന്നയുടെ  ർഗീയ  പ്രേമമാണ് .

ഗാന്ധിജി  വിഭാവനം ചെയ്തത്    ഒരു ഹിന്ദു രാഷ്ട്രമായ  ഇന്ത്യ അല്ല.

അത് കൊണ്ടാണ് ചിലർക്ക്  വിശുദ്ധ യുദ്ധം  ഇവിടെയും  പ്രചരിപ്പിക്കുവാൻ  കഴിയുന്നത്‌.
ഒരു ഹിന്ദു രാഷ്ട്രമായിരുന്നെങ്കിൽ  ഇന്ത്യയും മറ്റൊരു പാക്കിസ്ഥാൻ  ആകുമായിരുന്നു .

ഇവിടെ ജനിച്ചു വീഴുന്ന ഓരോ വ്യക്തിക്കും  വെളിച്ചം (അറിവ് ) നൽകുന്ന  സ്വതന്ത്ര രാജ്യമായിരുന്നു  ഗാന്ധിജിയുടെ  ആഗ്രഹം.

ഗാന്ധിജിക്ക്   സ്വവർഗ്ഗ പ്രേമം   ആയിരുന്നില്ല.

ഗാന്ധിജിക്ക്   ശ്രീ  യേശു  ഉദ്ഘോഷിച്ച "സ്നേഹം " ആയിരുന്നു.

സ്നേഹത്തിന്  മനുഷ്യനെ വേർതിരിക്കുവാൻ  കഴിയില്ല.

സ്നേഹം  ദൈവമാണ് .

ദൈവം  ഒരവസ്ഥയാണ്.

ഏതു മനുഷ്യനും  അതിലേക്ക് പ്രവേശിക്കുവാൻ  കഴിയും.

ജീഹാദ് ( വിശുദ്ധ യുദ്ധം ) ഓരോ മനുഷ്യനും അവനവൻറെ  ഉള്ളിൽ പട വെട്ടേണ്ടതായ  ത്മ ങ്കർഷമാണ്.

അത് തന്നെയാണ് ഗീതയിൽ പറയുന്ന  മഹാഭാരത യുദ്ധവും .

അതിനെതിരായി പഠി പ്പിക്കുന്നവർ  രുട്ടിൻറെ സ്വാത് -താഴ്വരയിലാണ്.