7/28/2013

സത്യവും മനുഷ്യനും





സത്യവും മനുഷ്യനും  രാവും പകലും  പോലെ പരസ്പര വിരുദ്ധമാകുന്നു .
(Human being and supreme Being are contradictory entities of  osologic)

"കർത്താവായ യേശുവേ , ദൈവ പുത്രനായ നീ  മനുഷ്യാവതാരം ചെയ്ത് ക്രൂശിൽ മരിച്ചത്  എൻറെ പാപങ്ങളുടെ മോചനത്തിന് വേണ്ടിയാണെന്ന്  ഞാൻ വിശ്വസിക്കുകയും  നിൻറെ പാപപരിഹാര  മരണത്തെ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു .

നിന്നെ   ഞാൻ എൻറെ കർത്താവും രക്ഷിതാവുമായി   സ്വീകരിച്ചു  നിത്യവും ഏറ്റുപറയുന്നു.

ഇനിയുള്ള എൻറെ ജീവിതം നിനക്ക് വേണ്ടിയുള്ളതായിരിക്കുമെന്ന് ഞാൻ വീണ്ടും വീണ്ടും പ്രതിജ്ഞ ചെയ്യുന്നു.

നീ  എൻറെ ജീവിതത്തെ  നിയന്ത്രിക്കുകയും  നിനക്ക്  വേണ്ടി  മാത്രം ജീവിപ്പാൻ  എന്നെ പ്രപ്തനാക്കുകയും ചെയ്യേണമേ .

കർത്താവേ സ്തോത്രം സ്തോത്രം.

നിനക്ക് വേണ്ടി  എൻറെ മരണം  വരെ  കഷ്ടം അനുഭവിക്കുവാൻ ഞാൻ  സന്നദ്ധനാണ് .

അതിനു ശേഷം എനിക്ക്  വിശ്രമിക്കുവാൻ   സ്വർഗത്തിൻറെ വാതിൽ നീ എനിക്കും എൻറെ ബന്ധുക്കൾക്കും  തുറന്ന് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ജീവിതത്തിൽ  മാന്യതയോടെ  മനുഷ്യരുമായി  ഇടപെടുന്നതിൽ   ഞാൻ വിശ്വസിക്കുന്നില്ല . എൻറെ വിശ്വാസം  നിന്നിലാണ് .

 മാന്യതയും എൻറെ സ്വാർഥതയും  ഒരുമിച്ച് കൊണ്ട് പോകാൻ ഞാൻ  പ്രപ്തനല്ല.

അതുകൊണ്ടാണ് ഞാൻ  അഴിമതിക്കാരനും  പാപിയുമായി തുടരുന്നത് .

 ഞാൻ മാന്യതയെ ഉപേക്ഷിക്കുന്നതിൻറെ  ഭലമായി  എൻറെ  ജീവിതത്തിലും  വ്യക്തിത്വ ത്തിലും വരുന്ന  കുറവുകൾ ദയവായി  നീ ഏറ്റെടുക്കുക.

 മാത്രവുമല്ല  ഞാൻ ബലഹീനനും ജന്മനാ പാപിയുമാണ് എന്ന്  വിശ്വസി ക്കുവാൻ  എന്നെ  മതം  പഠിപ്പിച്ചിരിക്കുന്നു.

അതെൻറെ കുഴപ്പമല്ലെന്ന് നീ അറിയുന്നുണ്ടല്ലോ .

  എന്നെ സൃഷ്ടിച്ചതിൻറെ കുഴപ്പവും    ഞാനല്ലെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു .

 ഞാനെങ്ങനെ  മാന്യനാവണം ?. എൻറെ ചിന്തകളെ  നന്മയിലേക്കും  മാന്യതയിലേക്കും കൊണ്ട് വരാൻ എനിക്ക് കഴിയുന്നില്ല .

എൻറെ സ്വാർഥതയിൽ  ഞാൻ എന്നെയും  എൻറെ സ്വന്തക്കാരെയും മാത്രമേ കാണുന്നുള്ളൂ .

 എനിക്ക്  പുറത്ത് നടക്കുന്ന  കാര്യങ്ങൾ ഒന്നും വ്യക്തമായി കാണുവാൻ എനിക്ക് കഴിയുന്നില്ല . അവ എന്നെ ഒട്ടും ദുഖിപ്പിക്കുന്നില്ല. എന്നാൽ ചിലപ്പോൾ   അവ  പലതും  എന്നെ സന്തോഷി പ്പിക്കുന്നുണ്ട് .

എന്നാലും  എൻറെ ദുഃഖത്തിൽ  കിടന്ന് ഞാൻ സ്വയം  വളരെ വിഷമിക്കുകയാണ്.

എൻറെ അപേക്ഷയുടെ  പ്രതിഫലം നീ എൻറെ ബന്ധുക്കൾക്ക്‌കൂടി   കൊടുക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു .

എൻറെ കർത്താവേ  നീ മാത്രമാണ്  എൻറെ രക്ഷകൻ.  നീ  എന്നെ
ഉപേക്ഷിക്കരുത്.

 എൻറെ അയൽക്കാരനെ രക്ഷിക്കുന്നതിന് മുൻപേ  നീ എന്നെത്തന്നെ   രക്ഷിക്കുവാൻ  കൃപയുണ്ടാകണം.

പിന്നെ എൻറെ ബന്ധുക്കളേയും കൂടി  ദയവായി  നീ കണക്കിലെടുക്കണമേ  .

അപേക്ഷിക്കുന്നവരെ  ഉപേക്ഷിക്കുന്നവനല്ല  നീ  എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് കർത്താവേ !

ബുദ്ധിയുണ്ടെങ്കിൽ  ഏത് മണ്ടനും   ഒരുത്തരവാതിത്വവുമില്ലാതെ  തന്നെ  രാഷ്ട്രീയക്കാരൻ അസ്സംബ്ലിയിൽ  ഇരിക്കുന്നത് പോലെ   സ്വർഗ്ഗത്തിലും   പ്രവേശിക്കാമെന്നു  ഞാൻ വിശ്വസിക്കുന്നു .

ഞാൻ  സ്വയം ചിന്തിക്കാതിരിക്കുന്നതും     എൻറെ പ്രവർത്തിയുടെ ഉത്തരവതിത്വവും    നിന്നെ ഏൽപ്പിക്കുകയും  ചെയ്യാവുന്നത്‌ ഒരു   എളുപ്പ മാർഗ്ഗമായത്കൊണ്ടാണ്     ഞാൻ  നിന്നിൽ  പൂർണ്ണമായി വിശ്വസിക്കുന്നത് .

"നിൻറെ വിശ്വാസം  നിന്നെ  രക്ഷിക്കും" എന്ന് ബുദ്ധിമാന്മാർ വെറുതെ പറയുന്നതല്ല  എന്നും  ഞാൻ വിശ്വസിക്കുന്നു .

സത് പ്രവർത്തികളല്ല  എൻറെ പ്രാർഥനയാണ്   എന്നെ   സ്വർഗ്ഗത്തിൽ എത്തിക്കുന്നത്   എന്ന് എത്ര കാലമായി  ഞാനും  എൻറെ മുൻതലമുറക്കാരും    വിശ്വസിക്കുന്നു .

ഒരു ദിവസത്തെ  പത്രം വായിച്ചാലും  ഇത് ശരിയാണെന്ന്  ദൈവത്തിൻറെ സ്വന്തം  നാടായ കേരളത്തിലും   എനിക്ക് ബോധ്യപ്പെടുന്നുണ്ട്  .

മരണശേഷം ലഭിക്കാൻ പോകുന്ന  സ്വർഗ്ഗമാണ്‌  എൻറെ ജീവിത്തിലെ മഹത്തായ   പ്രതീക്ഷ .

 ജീവിതം എനിക്ക്  ശരിപ്പെടുത്തുവാൻ  കഴിയുന്നില്ല .  സ്വപ്നത്തിലെ സ്വർഗ്ഗമാണ് എനിക്ക് മഹത്തരം .

മരണ ശേഷമായിരിക്കും  ഞാൻ  യഥാർഥത്തിൽ   ജീവിക്കുവാൻ  തുടങ്ങുന്നത്   എന്നാണ്  എൻറെ വിശ്വാസം .

അതുകൊണ്ട്  ഞാൻ  രാഷ്ട്രീയക്കാരനായാലും   അധ്യാപകനായാലും എനിക്ക്  സാമൂഹ്യമായ  ഉത്തരവാദിത്വം വേണ്ട .

ഞാൻ  ഒരു  വെറും  തൊഴിലാളിയായാലും   എനിക്ക്  ഉത്തരവാദിത്വം വേണ്ട .

ഉത്തരവാതിത്വം  എന്ന ചിന്ത തന്നെ   എനിക്ക് ഭയമാണ്  .

 ത്യം അപകടമാണ്‌,  സത്യസന്ധതയും    മനുഷ്യരെ വിശ്വസിക്കുന്നതും  അപകടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു .

കർത്താവെ  എനിക്ക് നിന്നെ മാത്രമാണ്  വിശ്വാസം .

മനുഷ്യരെ വിശ്വസിക്കുവാൻ ഞാൻ ഭയപ്പെടുന്നു .

 എൻറെ  മക്കളെയും  ഞാൻ  അത് തന്നെയാണ്  പഠിപ്പിക്കുന്നത് .

സത്യം  എന്താണ്   എന്ന്  അന്വേഷിക്കുവാൻ പോലും  ഞാൻ  എൻറെ  മക്കളെ  പഠിപ്പിക്കുകയില്ല.

 പാപം ചെയ്യുന്നതിലും വലിയ  തിന്മയാണ്  സത്യം  അന്വേഷിക്കുന്നത്  എന്ന് തന്നെയാണ് എൻറെ വിശ്വാസം .

 എൻറെ  മതവിശ്വാസം  മാത്രമാണ്  ശരിയായത്‌ എന്ന് ഞാൻ വിശ്വസിക്കുന്നത്.

 അതാണ് ഞാൻ എൻറെ   മക്കൾക്ക്‌ നൽകേണ്ടത്  എൻറെ മഹത്തായ ഉത്തര വാതിത്വമായി  ഞാൻ വിശ്വസിക്കുന്നു  .

 "വിശ്വാസം അതല്ലേ എല്ലാം" എന്നും ഞാൻ വിശ്വസിക്കുന്നു .

സ്വയം ചിന്തിക്കാൻ എൻറെ  മക്കളോട്  ഞാൻ  ഒരിക്കലും  പറയില്ല .

ആരെയും വിശ്വസിക്കരുത് എന്ന് ദിവസവും ഞാൻ അവരെ ഓർമ്മിപ്പിക്കുന്നുണ്ട് .

മറ്റുള്ളവർക്ക്  ഉപകാരത്തിന് നിന്നാൽ  ഇന്നത്തെ കാലത്ത് അപകടമാണ് എന്നാണ് ഞാൻ മക്കളെ പഠിപ്പിക്കുന്നത്.

അല്ലെങ്കിലും  കർത്താവേ  നീ   പണ്ട്  പറഞ്ഞത് പോലെ   എനിക്ക് ജീവിക്കുവാൻ കഴിയില്ല .

എൻറെസ്വാർഥത  എന്നെ അതിന് അനുവതി ക്കുന്നില്ല.

എല്ലാ പാപങ്ങളും  പൊറുക്കുന്ന നീ ഇതും കൂടി  പൊറുക്കുമെന്നു ഞാൻ വിശ്വസിക്കുന്നുണ്ട് .

ഞാൻ  പാപിയും നിസ്സഹായനുമായ  സ്വാർഥൻ

നീയോ   വലിയവനും എൻറെ  കർത്താവുമായ പാർഥൻ.

നിനക്ക്  സ്വീകരിക്കുവാൻ  പറ്റാത്ത   ഒരേ ഒരു  കാര്യം  എൻറെ സ്വാർഥതയാണ്  എന്നെനിക്ക്‌ അറിയാം .

പക്ഷെ  അതിനു വേണ്ടി മാത്രമാണ് ഞാൻ നിന്നെ ഭയപ്പെടുന്നതും  ആരാധി ക്കുന്നതും .

ദയവായി  എൻറെ സ്വാർഥതയും  അതിൻറെ ദുഖവും  നീ  എന്നിൽ നിന്നും  മാറ്റരുതേ .

കർത്താവേ സ്തോത്രം !