7/25/2013

സംസ്കാരമാണ്‌ റിയാലിറ്റി ഷോ



മലയാളി ഹൗസ്  എന്ന റിയാലിറ്റി ഷോ  കാണാത്തവർക്ക് ഈ ബ്ലോഗിൻറെ പശ്ചാത്തലം  അറിയില്ല .അതിനോട് ചേർന്ന്  അതിനെപ്പറ്റിയുള്ള ശ്രീ കണ്ടഠൻ നായർ ഷോയും കണ്ടവരാണു  ഈ ബ്ലോഗ്‌ വായിക്കേണ്ടത് .

മനുഷ്യ സംസ്കാരം ഒരു പ്രവാഹമാണ് .

ഉള്ളതിൽ നിന്നും ഇല്ലാത്തതിലേക്കുള്ള  പ്രയാണമാണ് സംസ്കാരം . അതിന് സ്വയം  പരിണമിക്കാതിരിക്കാൻ ആവില്ല .

സ്വബോധം  ഇല്ലാത്ത  വ്യക്തിയിൽ  ബുദ്ധിയുടെ ളർച്ച മുരടിക്കുമ്പോൾ  അവർ  വീണ്ടും  KG (kindergarten) യിലേക്ക്  മടങ്ങുന്നതും  മനുഷ്യ ൻറെ  സംസ്കാരീക  പരിണാമത്തിൻറെ  ഭാഗമാണ് .

അത് കൊണ്ടാണ്  ആദിവാസികൾ  വസ്ത്ര സ്നേഹികളാവുന്നതും പാശ്ചാത്യർ ഇപ്പോൾ  കൂടുതൽ    നഗ്നരായി  ജീവിക്കുവാൻ  ശ്രമിക്കുന്നതും .

ആദാമും ഹൗവ്വയും പർദീസയിൽ   നഗ്നരായി ജീവിക്കുകയായി രുന്നു.
എന്നാലത് നഗ്നതയായി അവർ തിരിച്ചറിഞ്ഞിരുന്നില്ല . അത് കൊണ്ടവർക്ക് പ്രത്യേകിച്ച്  സമാധാനക്കുറവും ഉണ്ടായിരുന്നില്ല .

ജീവിതത്തിൽ ആദ്യമായി   ആദമിനും  ഹൗവ്വക്കും  റിവ് ലഭിച്ചപ്പോൾ  അവരിൽ   നാണം (ലജ്ജ ) എന്ന വികാരം  പുറത്ത് വന്നു .

ആദ്യമായി  അവരിൽ നിന്നും വ്യത്യസ്തനായി  ദൈവമെന്ന സങ്കൽപ്പവും    അവരുടെ  ചിന്തയിൽ ഉണ്ടായി എന്നാണ്   ഉൽപ്പത്തിയുടെ  കഥ.

അതിനു ശേഷം  ഇന്ന് നാം എത്തി നിൽക്കുന്ന  സംസ്കാരീക  പരിണാമത്തിൻറെ മനോഹരമായ  ഒരു  ദൃശ്യാവിഷ്കാരമാണ് മലയാളി ഹൗസ്  എന്ന  പരമ്പര.

ഓരോ മലയാളി കുടുംബത്തിലും   ഇതേ  തിരക്കഥ തന്നെയാണ് നാം സ്വയം  നടിച്ചു കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവീകമാണ്.

ഇത്തരം  കലാവിഷ്കാരങ്ങൾ പാശ്ചാത്യ ലോകത്ത് പുതുമയല്ല .

കേരളത്തിൽ പലർക്കും  ഇത് പുതുമയായത് കൊണ്ടാണ്  ശ്രീ കണ്ടഠൻ  നായരുടെ   ഷോയും   ഈ ബ്ലോഗും പ്രസക്തമാകുന്നത്.

ഇങ്ങനെ  ഒരു ഷോ മലയാളിയുടെ  പാരമ്പര്യസംസ്കാരത്തിന് വെല്ലു വിളിയായി  കാണുന്നവർ  അവനവൻറെ  ചിന്തയുടെ   കിണറ്റിൽ  നിന്നും  പുറത്തു കടക്കുവാൻ കഴിയാത്തവരാണ്.

മനുഷ്യസംസ്കാരത്തിന്  അതിൻറെ   പ്രയാണം നിർത്തുക  അസാധ്യമാണ് . പ്രയാണമാണ്  സംസ്കാരം .

ഈ പ്രവാഹത്തി ൻറെ ഭാഗമാണ്  വ്യക്തികളും   വ്യക്തികൾ കൂട്ടമായി സൃഷ്ടിക്കുന്ന  മതവും  രാഷ്ട്രീയവും  നയിക്കുന്ന  സമൂഹ്യ സംസ്കാരം .

ഒരു പാർട്ടിയെ മറ്റവന് പുജ്ഞ മായി തോന്നുന്നത്  അവനവൻറെ ബുദ്ധിയുടെ   കുഴപ്പമാണ്.

വൈദ്യുത  നിലയത്തിലെ  ജനറേറ്റർ ചലിപ്പിക്കുവാൻ  വെള്ളം   അടഞ്ഞ കുഴലിൽ കൂടി കുത്തനെ ഒഴുക്കുന്നത് പോലെ  മനുഷ്യൻറെ വ്യക്തിപരമായ  വികാരങ്ങൾ  സംസ്കാരമെന്ന ഇരുളടഞ്ഞ  കുഴലി ലൂടെ  ഒഴുക്കുന്നതിൽ നിന്നും പുറത്തു വരുന്ന  ഊർജമാണ് നമ്മുടെ  ജീവിതം.

 വ്യക്തിപരമായി   ഇതിനെ വിലയിരുത്തുന്നതിലെ  പ്രസക്തിയും  വ്യക്തി പരമാണ്.

പട്ടിണി കിടക്കുന്ന മലയാളിക്ക്   ലയാളി ഹൗസിൽ ഒരു പ്രസക്തിയുമില്ല . അവന്  അന്നന്നത്തെ  വിശപ്പടക്കുന്നതിലാണ്  പ്രസക്തി.

ഓരോ സ്ഥലത്തും   ഏത്തപ്പെടുവാൻ   അർഹരായവരാണ് ഓരോ സ്ഥലങ്ങളിലും  ചെന്ന് അവരുടെ  കഥ പറയുന്നത്.

സ്വബോധം  ഒരവസ്ഥയാണ് . അത് മനുഷ്യ സംസ്കാരം പോലെ പ്രയാണം ചെയ്യുന്നില്ല .

സ്വബോധം  ഇല്ലാത്ത അവസ്ഥയിൽ മലയാളിയും തമിഴനും ബംഗാളിയും പശ്ചാത്യനും  പൗരസ്ത്യനും അവരവരുടേതായ ഒഴുക്കിൻറെ  അവസ്ഥയാണ് പ്രകടി പ്പിക്കുന്നത് .

ഒരുവൻ സ്വയം സത്യം അറിയുമ്പോൾ  പ്രയാണം നിർത്തി സ്വസ്ഥനും സ്വസ്ഥിതനുമാകും.അപ്പോൾ  മനുഷ്യൻ ജീവിക്കുവാൻ തുടങ്ങും.

അത് വരെ  മനുഷ്യരെല്ലാം  ഥയറിയാതെയാണ്  ആടുന്നതും  ആട്ടം കാണുന്നതും  .

ആധുനീക മലയാളിയിൽ  ഇല്ലാത്തതൊന്നും  മലയാളി ഹൗസിൽ ഇല്ല . ഉള്ളതെല്ലാം  നമ്മിലെല്ലാം  ഉണ്ട് താനും .

ബൈബിളും ഗീതയും  ഖുറാനും വായിക്കുന്നവർ ദയവായി   മലയാളി ഹൗസ് കൂടി കണ്ട്  സ്വയം  വിശകലനം നടത്തിയാൽ  നാം ഓരോരുത്തർക്കും സ്വയം  മലയാളി  ഹൗസിലെ  കഥാപാത്രങ്ങളിൽ കൂടി   കാണാൻ  കഴിയും.

നമ്മുടെ  ഭവനങ്ങളും അസ്സംബ്ലിയും  പാർട്ടികളും മതങ്ങളും  മലയാളീ ഹൗസി ൻറെ വ്യത്യസ്ഥ പതിപ്പുകൾ മാത്രമാണ്.

കണ്ണുള്ളവർ  കാണട്ടെ !. ചെവിയുള്ളവർ കേൾക്കട്ടെ ! ഇത് രണ്ടുമില്ലാത്തവർ അവരുടെ  രീതിയിൽ  എടുക്കട്ടെ.

അതിനല്ലേ  പരശുരാമൻ മഴുവെറിഞ്ഞത്.