"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ വന്നു എന്ന് നിങ്ങൾ നിരൂപിക്കരുത്. സമാധാനമല്ല വാൾ (ആയുധം ) അത്രേ ഞാൻ നിങ്ങളിൽ വരുത്തുന്നത് ".
പ്രേമവും സ്നേഹവും മനുഷ്യരിൽ വരുത്തുന്ന വ്യത്യാസമാണ് ഇവിടെ യേശു പ്രതിപാതിക്കുന്നത് .
നിങ്ങളിൽ ആണ്‍മക്കൾ സ്വന്തം അപ്പനോടും പെണ്‍മക്കൾ അമ്മയോടും മരുമക്കൾ അമ്മാവി അമ്മയോടും കലഹിക്കുന്നു . മനുഷ്യന് സ്വന്തം വീട്ടുകാർ തന്നെ അവരുടെ ശത്രുക്കൾ ആയി മാറുന്നു.
ഇത് സ്വാർഥമായ പ്രേമത്തിൻറെ അനന്തര ഫലമാണ്.
എന്നേക്കാൾ അധികം അപ്പനേയോ അമ്മയേയോ ഇഷ്ട പ്പെടുന്നവൻ എനിക്ക് യോഗ്യനല്ല .നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു . എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനേയും സ്വീകരിക്കുന്നു ". ഇവിടെ പ്രേമത്തിൽ നിന്നും സ്നേഹത്തിലേക്ക് ഒരു മാറ്റമാണ് ക്രിസ്തു ആവശ്യ പ്പെടുന്നത് .
സ്നേഹം ആത്മീയതയുടെ വാൾ (ആയുധം ) ആയിട്ടാണ് ശ്രീ യേശു പറയുന്നത് .
"ദൈവം സ്നേഹമാണ് " എന്നാണ് ശ്രീ യേശു ആദ്യമായി ലോകത്തോട് പറയുന്നത്.
"തന്നെപ്പോലെ തന്നെ അയൽക്കാരനേയും സ്നേഹിക്കണം" എന്നും പറയുന്ന ക്രിസ്തുവാണ് ആത്മീയതയുടെ ആധുനീക ഗുരു നാഥൻ.
സ്നേഹവും പ്രേമവും രണ്ടു വ്യത്യസ്ത അവസ്ഥകളാണ് . പ്രേമം സ്വാർഥപരമാണ്. അത് കൊണ്ടാണ് അത് കലഹിക്കുന്നത് . പ്രേമത്തിന് ഹിംസിക്കുവൻ കഴിയും.
സ്നേഹം നിസ്വാർഥമായ ഇടപെടലാണ് . അഹിംസയാണ് സ്നേഹത്തിന് അടിസ്ഥാനം .
"ഞാൻ" എന്ന പദം ക്രിസ്തു പ്രായോഗിക്കുമ്പോൾ അദ്ദേഹം ജീവ- ആത്മാവിനെയല്ല (ego) മറിച്ച് പരമ -ആത്മാവിനെയാണ് സൂചിപ്പിക്കു ന്നത്.
" ഭൂമിയിൽ ഞാൻ സമാധാനമല്ല, വാൾ അത്രേ കൊണ്ടുവന്നിരിക്കുന്നു"
ഇതിന് സമാനമായ സന്ദർഭമാണ് ഗീതയിൽ വിവരിക്കുന്ന മഹാഭാരത യുദ്ധ വും .
ഇവിടെ വാതിയും ജഡ്ജിയും വ്യത്യസ്തമായിരിക്കുന്നു എന്ന് മാത്രം.
ഗീതയിൽ അര്ജുനൻ ശ്രീ കൃഷ്ണനോട് തൻറെ ദുരവസ്ഥയെ അറിയിക്കുകയാണ് .
അല്ലയോ ശ്രീ കൃഷ്ണാ ! എനിക്ക് യുദ്ധം ചെയ്യേണ്ടവരായി എൻറെ മുൻപിൽ നിൽക്കുന്നവരെല്ലാംഎൻറെ ബന്ധുക്കളാണ് എന്ന് ചിന്തിക്കുമ്പോൾ എൻറെ അവയവങ്ങൾ തളരുന്നു, ദേഹം വിറക്കുന്നു, ഗണ്ടീവം പോലും കൈയ്യിൽ നിന്നും വീണു പോകുന്നു .
ഇവിടെ അർജുനൻ വ്യക്തി പരമായി വളരെ വലിയ മാനസീക സംഘർഷത്തിലാണ് എന്ന് പറയുന്നത് സർവ്വ മനുഷ്യരുടെയും പ്രതിനിധി ആയിക്കൊണ്ടാണ്.
ശ്രീ യേശു ഇതേ അവസ്ഥയെപ്പറ്റി തന്നെയാണ് പറയുന്നത്.
മനുഷ്യർക്ക് ആവശ്യം വ്യക്തിപരമായ സമാധാനമാണ് .കാരണം ബന്ധു ജനങ്ങൾ തമ്മിൽ തമ്മിൽ കലഹിക്കുകയാണ്.
സ്വാർഥയാകുന്ന (പ്രേമവും പ്രണയവും ) വാൾ ആണ് മനുഷ്യരിൽ കലഹത്തിന് (ഹിംസ ) ആയുധം.
എന്നാൽ യേശു കൊണ്ടു വന്നിരിക്കുന്ന വാൾ സ്നേഹമാണ് . അത് മനുഷ്യരെ യോജിപ്പിക്കുന്നതാണ്.
സ്നേഹം മനുഷ്യരിൽ കൊണ്ടുവരുന്നത് അഹിംസയാണ്. പ്രേമവും പ്രണയവും കൊണ്ടുവരുന്നത് ഹിംസയാണ്.
പരമ -ആത്മാവായി പരിണാമം പ്രാപിച്ച യേശു (ഞാൻ ) സമാധാനമാണ്. എന്നാൽ അത് മനുഷ്യരി ലേക്ക് പകർന്ന്കൊടുക്കാൻ യേശുവിന് സാധ്യമല്ല .
കാരണം ഓരോ വ്യക്തിയും സ്വയം നശിപ്പിക്കുന്ന അവനവൻറെ ആത്മീയ സത്തയാണ് സമാധാനം .
ഇതാണ് ഗീതയിൽ അർജുനൻറെ വിഷമ -അവസ്ഥ .
ഇത് മാറ്റിയെടുക്കുന്നതിനുള്ള തത്വങ്ങളാണ് ശ്രീ കൃഷ്ണൻ ഉപദേശി ക്കുന്നത്.
യേശു കൊണ്ടുവന്നിരിക്കുന്ന വാൾ(സ്നേഹം ) ആത്മീയ (അഹിംസ ) യുദ്ധത്തിനുള്ളതാണ് .
മഹാഭാര ത യുദ്ധവും ഹിംസാത്മകമായ ഏറ്റുമുട്ടലല്ല മറിച്ച് ഓരോ മനുഷ്യനും അവനവ ൻറെ ഉള്ളിൽ സ്വയം നടത്തേണ്ടതായ ആത്മീയ യുദ്ധമാണ്. അത് അഹിംസാത്മകമാണ്.
ഖുറാൻ ആവശ്യപ്പെടുന്ന വിശുദ്ധ യുദ്ധവും മനുഷ്യനിൽ സ്വയം സംഭവിക്കേണ്ടാതായ ആത്മീയ പരിവർത്തനം തന്നെ ആയിരിക്കണം.
വിവരമില്ലാത്ത മതാത്മകൻ അതിനെ തെറ്റിദ്ധരിക്കുന്നതാണ് മനുഷ്യനിലെ സ്വർഗീയതയെ (സമാധാനം ) തകർക്കുന്ന ഹിംസാത്മകതക്കും വർഗ്ഗീയതക്കും കാരണം .
