നന്മകളുടെ അഭാവമാണ് മനുഷ്യനിൽ ആത്മീയ പാപ്പരത്തം പ്രകടമാക്കുന്നത്.
വ്യക്തികളിലെ കപടതയാണ് സമൂഹ്യമായ തിന്മകളുടെ ഉറവിടം. വ്യക്തിയും സമൂഹവും പരസ്പരം ഇടപെട്ട് ക്രീയത്മകമാകുന്നതാണ് ഭൗതീകജീവിതം .
നന്മയിലൂന്നിയ ഭൗതീകതയുടെ അടിസ്ഥാനം ആത്മീയതയാണ്.(സത്യം ). വ്യക്തിയെ സത്യത്തിൽ ചരിക്കുവാൻ പ്രേരിപ്പിക്കേണ്ടത് സമൂഹമാണ്.
സമൂഹം നില നിൽക്കുന്നത് നാനാവിധമായ പ്രസ്ഥാനങ്ങളിലാണ് ( institutions). ഈ പ്രസ്ഥാനങ്ങളെ നയിക്കുന്നത് വ്യക്തികളാണ്.
ആത്മീയതയുടെ പ്രഭവ കേന്ദ്രം എന്നും വ്യക്തി തന്നെയാണ് . പക്ഷെ അത് പ്രതി ഫലിക്കുന്നത് സമൂഹത്തിലാണ്.
മതപരമായ ഒരു സമൂഹം ആദ്യം നിർമ്മിക്കുന്നത് പള്ളിയും അമ്പലവുമാണ് .
ആത്മീയമാ യ സമൂഹം ചിന്തിക്കുന്നത് മറിച്ചാണ് .
ആത്മീയമായ ചിന്ത മനുഷ്യനിൽ ബോധം (ജാഗ്രത ) ഉണർത്തുന്നതാണ്.
സ്വബോധമുള്ള മനുഷ്യരാണ് സാമൂഹ്യ നന്മയെക്കുറിച്ച് ചിന്തിക്കുന്നതും സാമൂഹ്യ -പ്രതിബദ്ധമായി പ്രവർത്തിക്കുന്നതും .
മഹാത്മാഗാന്ധി , എബ്രഹാം ലിങ്കൻ ,മാർട്ടിൻ ലൂതർ ,നെല്സണ്‍ മണ്ടേല തുടങ്ങി അനേകം ചരിത്ര പുരുഷന്മാർ സ്വബോധം ലഭിച്ച ആത്മീയ വ്യക്തിത്വങ്ങളായിരുന്നു.
ദാരിദ്ര്യവും അനാചാരങ്ങളും ഒരു സമൂഹത്തിൻറെ തെറ്റായ ചിന്തയുടെ ഫലമാണ് . അമ്പലങ്ങളും പള്ളികളും തത്വശാസ്ത്രങ്ങളും (ism ) അതിന് പരിഹാരമല്ല .
തുറന്ന സത്യ -ചിന്തയും ആത്മാർഥമായ പരിശ്രമവുമാണ് ദാരിദ്ര്യ നിർമ്മാർജനത്തിനും അജ്ഞതക്കും പരിഹാരം .
പാശ്ചാത്യനും പൗരസ്ത്യനും തമ്മിലുള്ള വ്യത്യാസം ഇതാണ്.
ഉത്പാതനക്ഷമതയും സാങ്കേതീക ഉന്നതിയും (innovation) ഉയർന്നു നിൽക്കുന്ന ഒന്നാമത്തെ രാജ്യം സ്വിറ്റ്സർലൻഡ് ആണ്.
സഞ്ചാരികളുടെ സ്വർഗ്ഗം സഞ്ചരിക്കാത്തവരുടെയും സ്വർഗ്ഗമാണ്. അതിനു കാരണം ഇവിടുത്തെ സാമൂഹ്യ ജീവിതത്തിൻറെ ആത്മീയ അടിത്തറയാണ് .
വേദകാലഘട്ടങ്ങളിലെ സാമൂഹ്യ ഭദ്രത ഇന്ന് അൽപമെങ്കിലും എവിടെയെങ്കിലും നിലവിലുണ്ടെങ്കിൽ അത് സ്വിറ്റ്സർലണ്ടിലായിരിക്കും.
ജനകീയ ജനാധി പത്യം (direct Democracy) ഇത്രയും കാര്യക്ഷമമായി ലോകത്ത് ഒരിടത്തും പ്രവർത്തിക്കുന്നില്ല.
ഏറ്റവും പാവപ്പെട്ടവനും മാന്യമായ ആരോഗ്യവും ഭക്ഷണവും ഉറപ്പു നൽകുന്ന ഒന്നാമത്തെ രാജ്യവും സ്വിറ്റ്സർലണ്ടാണ്. എന്നാൽ ഇതൊരു സോഷ്യലിസ്റ്റ് രാജ്യമല്ല .
അതാണ് സ്വിറ്റ്സർലണ്ടിനെ ലോകത്ത് ഏറ്റവും മികച്ച രാഷ്ട്രീയ സാമൂഹ്യ വ്യവസ്തയാക്കുന്നത്.
ആത്മീയ-
നന്മ പ്രകടമാകുന്നത് മനുഷ്യൻറെ ജീവിതത്തിലാണ് .
സമൂഹം പരസ്പരം ഇടപെടുന്നതിൽ നിന്നും ഉണ്ടാകുന്ന വിശ്വാസത്തിൻറെയും സ്നേഹത്തി ൻറെയും ശാന്തിയുടേയും ഊർജമാണ് ആത്മീയത .
ആത്മീയ ഊർജം നില നിൽക്കുന്ന സമൂഹങ്ങളിൽ മുൻനിരയിലുള്ള രാജ്യമാണ് അമേരിക്കയും .
അതിന് കാരണം അമേരിക്കയുടെ സാമൂഹ്യ അടിത്തറ (constitution) വ്യക്തിയുടെ വികസനത്തിനും സ്വതന്ത്ര ചിന്തക്കും പ്രാധാന്യം നൽകുന്നതാണ് എന്നതാണ്.
വ്യക്തിയുടെ സ്വതന്ത്രമായ മനസ്ഥിതിയെ (ego) നന്മയിലെത്തിക്കുന്ന ഭൗതീകതയാണ് മനുഷ്യരിൽ ആത്മീയ ഊർജത്തെ( motivation) ഉണർത്തുന്നത് .
വ്യക്തി ജീവിതത്തെ സ്വയം ചിട്ടപ്പെടുത്തുന്നതിൽ രാഷ്ട്രീയപരവും മതപരവുമായ സാമൂഹ്യ ഇടപെടലുകൾ കുറഞ്ഞിരിക്കുമ്പോൾ വ്യക്തി സ്വന്ത ഇഷ്ടങ്ങളുടെ പരിണാമം വഴി ജീവിതത്തിൽ ശാന്തിയും നന്മയും സ്വയം കണ്ടെത്തുകയാണ് ജീവിത്തിൻറെ മഹത്വം .
സ്വതന്ത്രമായ പരിണാമത്തിന് മാത്രമേ വ്യക്തിയിൽ ആനന്ദവും ശാന്തിയും കഴിയൂ.
തുറന്ന ചിന്തയിൽ നിന്നുമാണ് വ്യക്തിയുടെ പരിണാമം സാധ്യമാകുന്നത്.
ആനന്ദവും ശാന്തിയുമില്ലാത്ത വ്യക്തി ജീവിതത്തെ സ്വയം
ശപിക്കുന്ന സമൂഹം ആത്മീയതയിൽ നിന്നും വളരെ അകലെയാണ്.
ജീവിത്തിൻറെ മഹത്വം തിരിച്ചറിയാൻ
വ്യക്തിയെ സഹായിക്കുന്ന
സാമൂഹ്യ
വ്യവസ്ഥയാണ്
നന്മയുടെ അടിത്തറ.
വ്യക്തിയെ നന്മയിലേക്ക് നയിക്കുകയാണ്
സാമൂഹ്യ
വ്യവസ്ഥയുടെ (politics) ലക്‌ഷ്യം.
സാമൂഹ്യ വ്യവസ്ഥ സ്വാർഥപരമാകുമ്പോൾ അവിടെ സത്യവും പരസ്പര വിശ്വാസവും നശിക്കുന്നു.
അവിടെ മതങ്ങളും ദുരാചാരങ്ങളും അക്രമങ്ങളും ശക്തി പ്രാപിക്കുന്നു .
നിത്യ ജിവിതം ഒരു
ശാപമായി
മാറുന്ന
സമൂഹം ഒരിക്കലും മനുഷ്യ ജീവൻറെ
മഹത്വം തിരിച്ചറിയുന്നില്ല.
ഗൂഗിൾ ,മൈക്രോ സോഫ്റ്റ് , ഫേസ് ബുക്ക് ,ട്വിട്ടർ ,വൈറ്റ് ഹൗസ് - തുടങ്ങി ആത്മീയ ഊർജം പ്രസരിക്കുന്ന അനേകം സ്ഥാപനങ്ങളാണ് അമേരിക്കൻ സമൂഹത്തിന് ആത്മീയ ശക്തി നൽകുന്നത്.
ഒരു വ്യക്തിയുടെ സ്വഭാവീകമായ അർഹതയെ (merit) പരിപോഷിപ്പിക്കുന്ന തുറന്ന (transparent, impartial) സാമൂഹ്യവ്യവസ്ഥയാണ് ഒരു രാജ്യത്തിൻറെ ഭൗതീക നിലവാരം ഉയർത്തുന്നത്.
പൗരന് വളരുവാൻ തുല്യ അവസരം ഒരുക്കുന്ന സമൂഹം കൂടുതൽ സത്യപരമായിരിക്കുന്നു (spiritual).
സത്യമാണ് മനുഷ്യനിൽ
ശാന്തി വരുത്തുന്നത്. മനുഷ്യനെ സത്യത്തിലേക്കും ശാന്തിയിലേക്കും നയിക്കുന്നതെന്തും നന്മയാണ്.
നന്മയുടെ
മനശാസ്ത്രമാണ്
ആത്മീയത.
ഇത് ഭ്രാന്തമായ പ്രസ്താവനയാണ് എന്ന് വായനക്കാരായ നിങ്ങളിൽ പലരും പറയും. അത് നിങ്ങളുടെ കുഴപ്പമല്ല.
ആത്മീയത എന്താണെന്ന് ബുദ്ധിയുടെ അടിമയായ മനുഷ്യന് അറിയില്ല.
മാതാപിതാക്കൾ മക്കളിൽ അടിച്ചേൽപ്പിക്കുന്ന മത വിശ്വാസമാണ് ആത്മീയത എന്നാണ് ശാസ്ത്ര ലോകം കൈ കാര്യം ചെയ്യുന്ന ബുദ്ധിമാനും കരുതുന്നത്.
മനുഷ്യൻറെ
ബുദ്ധിപരമായ
പരിമിതിയാണ്
മതം.
സത്യം അതിനുപരിയാണ് .സത്യം അന്വേഷിക്കാതെ ഒരു മനുഷ്യനും ശാന്തി ലഭിക്കുന്നില്ല.
സത്യം കണ്ടെത്തുന്നവൻ ശാന്തിയിലെതത്തുന്നു. ശാന്തിയാണ് മനുഷ്യനിൽ നന്മകളുടെ
ഉറവിടം .
വ്യത്യസ്ഥമായ ആചാരങ്ങളുടെ ചോദ്യം ചെയ്യപ്പെടാത്ത മുൻവിധിയാണ് വിശ്വാസങ്ങൾ അഥവാ മതങ്ങൾ .
മനുഷ്യൻറെ
ക്രീയാത്മകമായ
അപരിമിതിയാണ് ആത്മീയ ഊർജത്തിൻറെ പ്രകടനം സാധ്യമാക്കുന്നത്.
ഹിമാലയ ഗുഹകളിൽ തപസ്സിരിക്കുന്ന താപസ്സൻ ജീവിതം തന്നെ പരിത്യജിച്ചവനാണ്.
എന്തെങ്കിലും പരിത്യജിച്ചത് കൊണ്ട് നാമതിൻറെ മഹത്വം എങ്ങനെയാണ് അറിയുക ?
ജിവിതം മഹത്തായ ഒരവസരമാണ്. ആ മഹത്വം തിരിച്ചറിഞ്ഞ് ജീവിക്കാത്തവൻ ആത്മീയനല്ല ,ഭൗതീകനുമല്ല.
സത്യത്തിന് നേരെ കണ്ണടക്കുന്നുതല്ല
മനുഷ്യൻറെ
മഹത്വം.
മനുഷ്യരിൽ
നന്മയുടെ പ്രകടനമാണ്
ആത്മീയത. നന്മകളുടെ അടിസ്ഥാനം
സത്യമാണ്.
സത്യമില്ലാത്ത ഏത് സമൂഹവും
സ്വയം നശിക്കുന്നു
.
മതങ്ങൾക്ക് മനുഷ്യരെ തിന്മയിലേക്ക് കൊണ്ട് പോകുവാൻ കഴിയും. മതം നയിക്കുന്ന ഒരു രാജ്യവും ഇതുവരെയും നന്നായിട്ടില്ല .
ഈജിപ്തും സിറിയയും ഇറാക്കും പാകിസ്ഥാനും തുടങ്ങി അനുഭവങ്ങൾ ധാരാളമുണ്ട്.
മതം അന്ധമായ വിശ്വാസങ്ങളുടെ കൂട്ടായ പ്രസ്ഥാനമാണ്. രാഷ്ട്രീയ പാർട്ടികളും അങ്ങനെ തന്നെയാണ്. സ്വാർഥതയാണ് അവരെ നയിക്കുന്ന ഊർജം.
സ്വാർഥത ആത്മീയതക്ക് എതിരാണ്.
കാരണം അത് നന്മയെക്കാൾ തിന്മയാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് നൂറു കോടിയിൽപ്പരം ജനങ്ങളുള്ള ഭാരത മഹാ രാജ്യം ദരിദ്ര്യത്തിലും അഴിമതിയിലും മുങ്ങി താഴുന്നത് .
സാധാരണ ഭാരതീയാൻ ചിന്തിക്കുന്നതും പറയുന്നതും ഭക്ഷിക്കുന്നതും വിശ്വാസങ്ങളാണ്.
മത- വിശ്വാസം സ്പിരിറ്റ് പോലെ മനുഷ്യരെ മത്ത് പിടിപ്പിക്കുന്നതാണ് . വർഗീയത ഉള്ളിൽ കൊണ്ട് നടന്നാൽ ഏത് കൃമിക്കും എപ്പോൾ വെണ മെങ്കിലും
അക്രമാ
സക്തമായി എതിരാളികളെ വക വരുത്തുവാൻ കഴിയും.
രാഷ്ട്രീയത്തിലായാലും മതത്തിലായാലും വിശ്വാസം വിശുദ്ധ യുദ്ധങ്ങൾ സൃഷ്ടിക്കുന്നു .
അതിൻറെ ഫലമായി രാഷ്ട്രീയ -വർഗീയ കൊലപാതകങ്ങളിൽ ചെറുപ്പക്കാരായ പ്രവർത്തകർ ആനന്ദം കണ്ടെത്തും .
അതാരുടെയും കുഴപ്പമല്ല . നേരെമറിച്ച് മനുഷ്യരുടെ ബുദ്ധിയുടെയും സ്വാർഥതയുടേയും പരിമിതിയാണ്.
ആത്മീയതക്ക് മാത്രമേ അതിനെ പരിഹരിക്കുവാൻ കഴിയൂ.
ആത്മീയത വ്യക്തിയിലാണ് പ്രവർത്തിക്കുന്നത്. അത്
ബോധപരമായ
ഉണരലാണ്.
പ്രസ്ഥാനങ്ങൾക്ക് ബോധപരമാകുവാൻ കഴിയില്ല. അതിൽ പ്രവർത്തിക്കുന്ന മനുഷ്യരിലാണ് ബോധം ഉണരേണ്ടത്.
എന്നാൽ വിശ്വാസങ്ങൾ മനുഷ്യരെ ഉറക്കുകയാണ് ചെയ്യുന്നത് .
അതുകൊണ്ടാണ് കാറൽമാക്സ് ആ സത്യം തുറന്ന് പറഞ്ഞത് . ക്രിസ്തുവും അതെ സത്യം തുറന്നു പറഞ്ഞിട്ടുണ്ട്.
എന്നാൽ ക്രിസ്തു മതവും കമ്മ്യുണിസ്റ്റ് പാർട്ടികളുമാണ് ഏറ്റവും കൂടുതൽ മനുഷ്യരെ ഉറക്കുന്നത്.
ക്രീയാത്മകമായി ജനങ്ങളെ ഉണർത്തുന്ന രാജ്യമാണ് ആത്മീയതയിൽ ഉയർന്ന് നിൽക്കുന്നത്.
ഒരു ഗൂഗിളോ , ഫേസ് ബുക്കോ ഇന്ത്യയിൽ സംഭവിക്കാത്തതും ദാരിദ്ര്യം ഭൂഷണമായി കരുതുന്നതും അതുകൊണ്ടാണ്.
അങ്ങേയറ്റം മലിന ജലം ഒഴുകുന്ന ഗംഗയിൽ കുളിച്ച് മുക്തി നേടുന്ന ആത്മീയ തട്ടിപ്പാണ് നമ്മുടെ പാപ്പരത്തത്തിന് അടിസ്ഥാനം.
ആത്മീയത ബോധമാണ് . അത് ദൈവീകമായ ഊർജമാണ്.
മനുഷ്യരിൽ നിന്ന് നന്മകൾ പുറത്തു വരാൻ മനുഷ്യൻ ബോധത്തി ലേക്ക് ഉണരണം.
അല്ലാത്ത മനുഷ്യൻ അവനവൻറെ ബുദ്ധിയുടെ പരിമിതിയിലാണ്.
അമേരിക്കയെ കൊഞ്ഞനം കാട്ടുന്ന ബുദ്ധി ജീവികൾ അവരുടെ പരിമിതിയെ ആഘോഷി ക്കുന്നവരാണ്.
അവർക്ക് നന്മയെ ആഘോഷി ക്കുവാൻ കഴിയുന്നില്ല.
നന്മയെ (Merit) പൂജിക്കുന്നവനാണ് ആത്മീയനായ മനുഷ്യൻ .
സ്വബോധമുള്ള മനുഷ്യൻ അവൻറെ ബുദ്ധിയുടെ
അതിരുകൾ സ്വയം പരിമിതപ്പെടുത്തുന്നില്ല. അവൻ തുറന്ന ചിന്തയെ ആദരിക്കുന്നു. വിപരീത ചിന്തയേയും അവൻ അടിച്ചമർത്തുന്നില്ല. രാഷ്ട്രീയവും മതവും അക്രമത്തിന് വേണ്ടി ഉപയോഗിക്കുന്നില്ല.
ആത്മീയനായ മനുഷ്യനിൽ
ബുദ്ധിയുടെ
അടിത്തറ
ജാഗ്രതയിലാകുന്നു
.
ജാഗ്രത ബോധത്തിൻറെ
ഗുണമാകുന്നു .
ബോധം പ്രപഞ്ചത്തിൻറെ
കേന്ദ്രമാകുന്നു.
സ്വബോധത്തോടെ ജീവിക്കുന്ന മനുഷ്യനും സമൂഹവും ആത്മീയപരമാണ്.
ആത്മീയനായ മനുഷ്യൻ
സത്യവഴിയിലാണ്
ജീവിക്കുന്നത് .