പ്രപഞ്ചരഹസ്യം ഒരിക്കലും സ്വയം വെളിപ്പെടുത്തുന്നില്ല. ക്രീയാ ശക്തി
കൈവശമുള്ള മനുഷ്യൻ അതറി യുന്നത് അപകടകര മാണ്. അതുകൊണ്ട് ആഗ്രഹങ്ങൾ നശിക്കാതെ ഒരു മനുഷ്യനും പ്രപഞ്ച സത്യം വെളിപ്പെട്ടു കിട്ടുന്നില്ല.
ആത്മാവിന്‍റെ ആവിഷ്കാരം" ആണ് പ്രപഞ്ചം എന്നാണ് ഒരു സത്യാന്വഷി അനുമാനിക്കുന്നതും അറിയുന്നതും.
ജലം,അഗ്നി ,വായു , എന്നിവ അടിസ്ഥാനമായ ഭൂമിയിലെ പ്രകൃതിയെയും
ശരീരം,മനസ്സ്,അഹം,ബുദ്ധി എന്നിവ അടിസ്ഥാനമായ മനുഷ്യ പ്രകൃ തിയെയും, ഇവ രണ്ടിനും പുറത്തുള്ള മഹാ പ്രപഞ്ചത്തെയും മൊത്തമായി ധരിക്കുന്ന ശക്തിയെയാണ് നാം പരിശുദ്ധാത്മാവ് (പരമാത്മാവ് ) എന്ന് അറിയുന്നത്.
ആത്മാവിനെ മനുഷ്യന്‍ അറിയുന്നത് സ്വബോധം ആയിട്ടാണ്.
സര്‍വ വ്യപിയായി പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ബോധം ആയിരിക്കുന്ന പരമാത്മാവ് - "മനസ്സ്, അഹം, ബുദ്ധി" എന്നീ ക്രിയാ ശക്തികളായി പരിണമിക്കുന്ന അത്ഭുത രസതന്ത്രമാണ് ജീവാത്മാവാകുന്ന മനുഷ്യന്‍ (ഞാന്‍).
ആത്മാവ് (ബോധം ) എന്ന മഹാസമുദ്ര ത്തില്‍ നിന്നുദിക്കുന്ന കൈവഴിയാണ് ഓരോ ജീവാത്മാവും.
പ്രപഞ്ചം ജീവന് മുന്‍പേ സ്വയംഭുവായി എന്നതാണ് ഭാരതിയ തത്വചിന്തയുടെ കാതല്‍.
സത്യാന്വേഷികള്‍ അനുഭവിച്ചറിഞ്ഞിരിക്കുന്ന സത്യവും ആര്‍ക്കും അനുഭവിച്ച് അറിയാവുന്നതുമായ ആത്മീയതയുടെ ശാസ്ത്രമാണ് യോഗ.
ആത്മിയതയും പ്രാര്‍ത്ഥനയും
പ്രാര്‍ത്ഥനയില്‍ കൂടി ആത്മീയ ശക്തി പ്രവര്‍ത്തിക്കുന്നു എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു.
വിശ്വാസം മനുഷ്യരെ അവരുടെ ആകുലത യില്‍ ആശ്വസിപ്പിക്കും എന്നത് ഒരു മനശാസ്ത്രപരമായ വസ്തുതയാണ്. സത്യം മനശാസ്ത്രത്തിനുമുപരി യാണ്.
അഹം എന്ന "ഞാന്‍" എന്‍റെ അറിവ് നല്‍കുന്ന ഒരു വിശ്വാസം (മനശാസ്ത്രം ) മാത്രമാണ്.
അശാന്തമായ അഹത്തിനു ഭയത്തില്‍ നിന്നും രക്ഷപ്പെടാന്‍ പ്രാര്‍ത്ഥനയും മന്ത്രജപവും അല്ലാതെ മറ്റു കുറുക്കു വഴികള്‍ ഇല്ല . ഈ മനശാസ്ത്ര ചികില്‍ത്സക്ക് മനുഷ്യരോളം പഴക്കമുണ്ട്.
ലോകത്ത് പ്രാര്‍ത്ഥനകള്‍ പല തരമുണ്ട്.ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും പ്രാര്‍ത്ഥിക്കുന്നത് വ്യത്യസ്തമായാണ്.അത് അങ്ങിനെ തന്നെ വേണം താനും.അല്ലെങ്കില്‍ പിന്നെ അവരെ അങ്ങിനെ വിളിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.ദൈവങ്ങള്‍ വ്യത്യസ്തങ്ങള്‍ ആകുമ്പോള്‍ അവരോടുള്ള പ്രാര്‍ത്ഥനയും വ്യത്യസ്ഥമായിരിക്കണം.
പ്രാര്‍ത്ഥനയെ അറിയുന്നതിന് മുമ്പായി നാം ആത്മിയതയെ അറിയേണ്ടതുണ്ട്. ആത്മാവിനെ അറിയാത്ത അത്മിയതയാണ് വഴി തെറ്റുന്നത് .
വഴി തെറ്റിയ ആത്മീയത മനുഷ്യനെ തളര്‍ത്തുകയും ഭയപ്പെടുത്തുകയും ചെയ്യും .ഇതിനു കാരണം ആത്മീയ ശക്തിയെ സ്വയം അറിയാതെ അതിനു മനുഷ്യരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നതാണ്.
ആത്മീയത വഴി തെറ്റുന്നതാണ് മതം.
മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കാനാണ് മതങ്ങള്‍ ശ്രമിക്കുന്നത്. കാരണം മനുഷ്യരിലുള്ള ദൈവത്തെ മതങ്ങള്‍ തന്നെ മനുഷ്യരില്‍ നിന്നും അകടറ്റി യിരിക്കുകയാണ്.
എന്നാല്‍ ആത്മീയത പറയുന്നത് മനുഷ്യനില്‍ ദൈവം ഉണ്ട് അതിനെ സ്വബോധം കൊണ്ട് അറിയാനാണ്. അതിനുള്ള മാര്‍ഗ്ഗ മാണ് ധ്യാനം.
മതം എന്ന കൂട്ടായ വികാരം വഴി തെറ്റുമ്പോളത് വര്‍ഗ്ഗിയത എന്ന വികാരമാകുകയും അത് മനുഷ്യരെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ഭൂമിയില്‍ നരകം സൃഷ്ടിക്കുകയും ചെയ്യുന്നു.
ലോകത്ത് നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളുടെയും കാരണം വര്‍ഗ്ഗിയതയാണ്.
ആത്മാവ്
പ്രപഞ്ചത്തില്‍ നമുക്ക് അറിയാന്‍ കഴിയുന്നതായി രണ്ടു ശക്തികളെ ഉള്ളു.
ഒന്ന് പരമശക്തിയായ ബോധവും മറ്റത് മനുഷ്യശക്തിയായ അഹവും ആകുന്നു .ഇത് രണ്ടും ചേര്‍ന്നതാണ് ആത്മാവ്. ഒരേ ശക്തിയുടെ രണ്ട് അവസ്ഥകള്‍ മാത്രമാണിത്
ഇതില്‍ പരമമായ ശക്തിയായ ബോധവും നിഷ്ക്രിയമായ സമാധാനത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മനുഷ്യനിലെ അഹം എന്ന ശക്തി മനസ്സ്,ബുദ്ധി എന്നിവയോട് കൂടി എന്നേക്കും ക്രിയാശക്തിയായും സ്ഥിതി ചെയ്യുന്നു . അഹം എന്നത് ക്രിയാശക്തിയായത് കൊണ്ടാണ് മനുഷ്യന്‍ അസ്വസ്ഥനായി രാപകല്‍ കഷ്ട പ്പെടുന്നത്.
ജീവന്‍ ഒരു വഴി
അഹം എന്ന കൈവഴി, ബോധം എന്ന മഹാ സമുദ്രത്തിലേക്ക് തിരിച്ചെത്തുന്ന പാതയാണ് ആത്മീയ വഴി . "ഞാന്‍ വഴിയാണ് " എന്ന് യേശു പറഞ്ഞത് ഇതിനെയാണ്.ഇത് മനസ്സിലാവാത്തവര്‍ യേശു രക്ഷിക്കും എന്ന്‍ കണ്ണടച്ച് വിശ്വസിക്കുകയും പല പല വേഷം കെട്ടുകളും കാണിക്കുന്നവരോട് ചേര്‍ന്ന് ആര്‍ത്ത്,അട്ടഹസിച്ചു ഹല്ലെലുയ്യ പാടുന്നു. പക്ഷെ ഭയം അവരെ പിന്തുടരുന്നു.
ബുദ്ധി എന്ന ക്രിയാ ശക്തി ബോധം എന്ന പരമശക്തിയെ അറിയാത്തത് കൊണ്ടുള്ള മനുഷ്യന്‍റെ ബുദ്ധി ഭ്രമമാണ് ഭയം ഉണ്ടാക്കുന്നതും വ്യതിപരമായ എല്ലാ കൊപ്രായങ്ങള്‍ക്കും അടിസ്ഥാനം.വ്യക്തിയുടെ നാശമാണ് സമൂഹം മുതലെടുക്കുന്നത്.
വ്യക്തിയിലെ ഭയത്തെ കൂട്ടായി നേരിടുന്ന പരിശ്രമം ആണ് മതം. വിവിധ മതങ്ങള്‍ സൃഷ്ടിക്കുന്നതാണ് ദൈവങ്ങളും ആചാരങ്ങളും .
ദൈവങ്ങള്‍ എന്ന സങ്കല്പമാണ് പ്രാര്‍ത്ഥനയുടെ അടിസ്ഥാനം.മതം ഒരു കൂട്ടയ്മയായത് കൊണ്ട് ആചാരങ്ങളും കൂട്ടായിരിക്കണം .അല്ലാത്ത പക്ഷം മതങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല.ഇതാണ് കൂട്ട പ്രാര്‍ത്ഥനയുടെയും തെരുവില്‍ നടത്തുന്ന ഘോഷ യാത്രകളുടെയും പ്രസക്തി.
യോഗാചാര്യന്‍മാരില്‍ അഗ്ര ഗണനിയനായ യേശു തമ്പുരാന്‍ പ്രാര്‍ത്ഥ നയെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്
"പ്രാര്‍ത്ഥിക്കുന്നു എങ്കില്‍ അറയില്‍ കടന്ന് കതകുകള്‍ അടച്ചു രഹസ്യമായി പ്രാര്‍ത്ഥിക്കുക", ജാതികളെപ്പോലെ ഉച്ചത്തില്‍ ജല്‍പ്പനം ചെയ്യാതിരിക്കുക ,നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങള്‍ യാ ജിക്കും മുന്‍പേ പിതാവ് അറിയുന്നുവല്ലോ.
ഇതിനപ്പുറം ഒരു നല്ല പ്രാര്‍ത്ഥന ഉണ്ടാവാന്‍ സാധ്യമല്ല . കാരണം പ്രാര്‍ത്ഥിക്കുന്നത് ഭയം കുടി കൊള്ളുന്ന അഹം ആകുന്ന ഞാന്‍ ആണ്. ഞാന്‍ ആരോടാണ് പ്രാര്‍ത്ഥിക്കുന്നത് ?എന്നോട് തന്നെയാണ് .എന്‍റെ ഉള്ളിലുള്ള ആത്മാവിനോടാണ്.
എന്നാല്‍ നാം അഹം എന്ന വികാരത്തിന്‍റെ അന്ധതയാലും ബോധം കെടുത്തുന്ന ചിന്തകളാലും സ്വബോധം എന്ന പരിശുദ്ധ ആത്മാവിനെ (മനസ്സാക്ഷി) തിരിച്ചറിയുന്നില്ല എന്നതാണ് ഭയത്തിന് അടിസ്ഥാനം .
അതുകൊണ്ടാണ് ഓരോ മനുഷ്യനും അവരവരുടെ നിലവാരത്തില്‍ നിന്നുകൊണ്ട് പ്രാര്‍ഥി ക്കുന്നത്.
എത്ര കഠിന അധ്വാനം ചെയ്തിട്ടും പ്രയോജനമില്ല എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുകയും എത്ര കഠിനമായി പ്രാര്‍ത്ഥിച്ചിട്ടും ഒരു പ്രയോജനവും ഇല്ല എന്ന മട്ടില്‍ പണിയെടുക്കുകയും ചെയ്യുന്നതായാല്‍ മനുഷ്യന് ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ല. അതിനോടൊപ്പം വിനയം കൂടി നില നിര്‍ത്തിയാല്‍ ദൈവം സ്നേഹമായി നമ്മില്‍ പ്രകാശം പരത്തും. .
വര്‍ക്ക് ഈസ് വര്‍ഷിപ്പ് എന്ന്‍ സായ്പ്പ് പറയുന്നതും,
"താന്‍ പാതി ദൈവം പാതി" എന്ന മലയാളി ചൊല്ല് വ്യക്തമാക്കുന്നതും ഒന്ന് തന്നെയാണ് .
ഒരുവന്‍ അഹം വെടിഞ്ഞു ആത്മാവില്‍ ലയിക്കുമ്പോള്‍ അറിയുന്നതും ഇത് തന്നെയാണ്.
പക്ഷെ ഭയത്തില്‍ നിന്ന് മുക്തി നല്‍കുന്ന സ്വര്‍ഗ്ഗത്തിലിരുന്നാണ് അയാള്‍ ഇതറിയുന്നത് എന്ന വ്യത്യാസം മാത്രം .അത് ആഗ്രഹങ്ങളുടെ അപേക്ഷയല്ല മറിച്ചു നമ്മിലെ അശാന്തിയുടെ ഉപേക്ഷയാണ്.
ഇതിനെയാണ് ആത്മിയഭാഷയില്‍ ധ്യാനം എന്ന് പറയുന്നത് .എന്നാല്‍ ഇന്ന്‍ ധരാളമായി ധ്യാന മഹാമാഹങ്ങള്‍ നടത്തി ആള്‍കൂട്ടങ്ങളെ കൊണ്ട് ഉച്ചത്തില്‍ ജല്‍പ്പനം ചെയ്യിക്കുന്നത് ധ്യാനം എന്ന പേരില്‍ ആണെന്നത് വളരെ ദയനീ യമാണ്.
ഒരു നല്ല പ്രാര്‍ത്ഥന തികച്ചും വ്യക്തിപരമായ ധ്യാനം ആയിരിക്കണം എന്നാണ് ദൈവ പുത്രനായിതീര്‍ന്ന യേശു പറഞ്ഞത്.