11/21/2012

മനസ്സാക്ഷി




മനസ്സും  സാക്ഷിയും 

നാം വളരെ തെറ്റിദ്ധരിക്കു ന്ന രണ്ടു പ്രയോഗങ്ങളാണ് മനസ്സും  മനസാക്ഷിയും .

എനിക്ക് സാക്ഷി ആയി എന്നില്‍ തന്നെ മറ്റൊരു ഞാന്‍  ഉണ്ടെന്ന എന്ന സത്യം നമ്മള്‍ അറിയാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

 മനസ്സിനെ ഒരു  കാര്യകര്‍ത്താവ്  ആയിട്ടാണ് മനശാസ്ത്രവും മനുഷ്യരും  ഗണിക്കുന്നത്.എന്നാല്‍ അത് ശരിയല്ല.

 മനസ്സ് ഒരു പ്രവര്‍ത്തിയാണ്. അത് കൊണ്ടാണ് ഒരു യോഗിക്ക് മനസ്സിനെ തന്നില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയുന്നത്.

മനസ്സിനെ മനസ്സു കൊണ്ട് അറിയുന്നവരാണ്   
മാനസിക രോഗം എന്നും മനോരോഗി  എന്നൊക്കെ    പറയുന്നതും  പഠിപ്പിക്കുന്നതും .

മനസ്സിന്  രോഗാവസ്ഥയില്ല. അഹമെന്ന ഞാൻ എന്ന  അവസ്ഥയാണ്‌ രോഗിയാവുന്നത്. 

ബോധം , മനസ്സ് , അഹം എന്ന മൂന്ന്  അവസ്ഥകളും  വ്യത്യസ്ഥമാണെന്ന്  അറിയാത്തത് കൊണ്ടാണ് മനശാസ്ത്ര ത്തിനു ഈ ഗതികേട്  സംഭവിക്കുന്നത്.
സൈക്കോളജി എന്നതിന്  ശരിയായ പദപ്രയോഗം  ഈഗൊലജി (egology ) എന്നാണ്.

 ലോജിക് സൃഷ്ടിക്കുന്നത് മനസ്സല്ല. 
മനുഷ്യരിൽ    അഹം എന്ന ഞാന്‍ .  യുക്തിയുടെ  സൃഷ്ടികര്‍ത്താവാണ് .

( അഹം) ജീവാത്മാവ്   ഉപയോഗിക്കുന്ന  ഉപകരണം (ടൂള്‍) മാത്രമാണ് മനസ്സും  ശരീരവും.

മനസ്സും ശരീരവും ഒരുമിച്ച് പ്രവർത്തി ക്കുന്നതാണ്   ഞാൻ (psycho somatic status)



ബോധത്തില്‍ നിന്ന്  മനസ്സും മനസ്സില്‍ നിന്ന് തിരി ച്ചറിവും  ഉണ്ടാവുന്നു. 

ഓരോരുത്തരുടെയും അറിവ് സ്വയം സൃഷ്ടിക്കുന്ന  തിരി ച്ചറി വാണ് ഞാൻ എന്ന വ്യക്തിത്വം  സൃ ഷ്ടി ക്കുന്നത്. 
ഈ അഹമാണ് ഓരോ മനുഷ്യനിലും ക്രീയകളുടെ കര്‍ത്താവായി നിലകൊള്ളുന്നത്.

മനസ്സും ശരി രവും  കൂടുന്നതായ  എപ്പോ ഴും  മാറി ക്കൊണ്ടിരിക്കുന്ന  അവസ്ഥയാണ്‌  ഞാന്‍ എന്ന വികാര മനുഷ്യന്‍ (Ego ).
ഈ അവസ്ഥയിൽ  മനുഷ്യന്‍ ഞാൻ  വികാരം എന്ന സ്വാർഥമായ അന്ധതക്ക് കീ ഴ്പെടുന്നതാണ് തിന്മ കൾക്ക് കാരണം. 
 ബോധം എന്ന ആത്മാവിനെ അറിയുന്നത് വരെ   നമുക്ക്  എന്തൊക്കെ ഉണ്ടായാലും ശാന്തി എന്ന അവസ്ഥ കൈവരില്ല .
ശാന്തിയില്ലാതെ  ആനന്ദവും സാദ്ധ്യമല്ല. ശാന്തിയോട് കൂടിയ  സന്തോഷമാണ് ആനന്ദം. 

ഞാനെന്ന  വികാരം സൃഷ്ടി ക്കുന്ന അന്ധത മനുഷ്യ നെ നിത്യവും  ബാലഹീനന്‍ ആക്കുകയും, സ്വന്ത പ്രവര്‍ത്തികളുടെ  തിരിച്ചടികള്‍ കാരണം ജീവിതം കഷ്ടത്തിലാകുകയും ചെയുന്നു.

എന്താണ് മനസ്സ് 

മനസ്സ് എന്താണോ ചെയ്യുന്നത് അതാണ് മനസ്സ്. അതിനപ്പുറം ഒരു നിര്‍വചനം സാധ്യമല്ല. 

മനസ്സ് ബോധം എന്ന ആത്മാവിന്‍റെ ക്രിയത്മകതയിലേക്ക്(creativity)  ഉള്ള രൂപാന്തരം ആകുന്നു. 

ഈ മനസ്സ് സൃഷ്ടിക്കുന്ന അറിവാണ് അഹം എന്ന വ്യക്തിത്വമായി പരിണമിക്കുന്നത്. 

ചിന്തിക്കുന്നതും കണക്കു കൂട്ടുന്നതും  അറിവ് ശേഖരിച്ചു  വക്കുന്നതും ആയ ഒരു യന്ത്രമാണ് മനസ്സ്.

ഇതിനെ ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍ എന്ന എന്‍റെ  അഹം. അഹം  ഞാൻ അല്ല. എൻറെ ക്രീയാത്മകമായ അവസ്ഥയാണ്‌ ഞാൻ. 

അപ്പോള്‍ യഥാര്‍ത്ഥ  ഞാന്‍ ആരാണ് ?ഞാൻ ആരാണ് എന്നറിയാൻ  പിറകോട്ടു പോകുക. 
 ഇത് അറിയാന്‍ മനശാസ്ത്ര ത്തിനും മാര്‍ഗങ്ങളില്ല .കാരണം മനസ്സിനെ പഠിക്കാന്‍ മനസ്സിന്‍റെ മുകളില്‍ പോകണം .

മനശാസ്ത്രം മനസ്സിനെ പഠിക്കുന്നത് മനസ്സു കൊണ്ടാണ്.
അതുകൊണ്ടാണവര്‍ മനസ്സിന് രോഗം വരും എന്ന് പറയുന്നതും മനസ്സിനെ മയക്കാന്‍ മരുന്ന് കൊടുക്കുന്നതും.

യഥാര്‍ത്ഥ ത്തില്‍ മനസ്സ് എന്നത് ഒരു പ്രവര്‍ത്തി മാത്രമാണ് . 

ഒരു പ്രവര്‍ത്തിയും നടക്കാത്തപ്പോള്‍ മനസ്സ് എവിടെയാണെന്ന് പോലും നമ്മള്‍ അറിയുന്നില്ല .

ആ നിലക്ക് നമ്മുടെ മനസ്സിന് രോഗം വരുന്നത് എങ്ങിനെയാണ്‌ ?

രോഗം വരുന്ന ത്‌ എനിക്കാണ് അല്ലാതെ എന്‍റെ  പ്രവര്‍ത്തിക്ക്  ആകുവാന്‍ തരമില്ല.

ഞാന്‍ എന്ന വൈകാരിക   അവസ്ഥയാണ്‌ എന്നില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തിയുടെയും കര്‍ത്താവ്. ഞാനാണ്‌ ക്ഷീണിതനകുന്നത് .
ഞാനാണ്‌ കുറ്റം ചെയ്യുന്നത് .അല്ലാതെ എന്‍റെ മനസ്സല്ല .

കുറ്റവാളിയെ മനസ്സാക്ഷിയില്ലാത്തവന്‍ എന്നാണ് സാധാരണ നാം പറയുന്നത്.

 എന്താണ് ഇതി ന്‍റെ  അര്‍ത്ഥം ?

കണ്ണില്‍ ചോരയില്ലാത്തവന്‍, ദയയില്ലാത്തവന്‍ എന്നാണ് നാം അര്‍ത്ഥമാക്കുന്നത്   എങ്കിലത് ശരിയല്ല .

വളരെ ധയാലുക്കളും നല്ലവരായവരും പല തരം കുറ്റങ്ങള്‍ ചെയ്യുന്നുണ്ട്.
 പലതും  നമ്മളെ അത്ഭുതപ്പെടുത്തും .പലരും രഹസ്യമായി ചെയ്യുന്ന ഹീനകൃ ത്യങ്ങള്‍ പുറം ലോകം അറി യുന്നുമില്ല.

ഞാൻ ആകുന്ന  ബോധം എന്ന പരമശക്തി  അത് അപ്പോള്‍ തന്നെ അറിയുന്നുണ്ട് .

എത്ര കാലം കഴിഞ്ഞാലും ബോധം അത് നമ്മളെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കും .ഇത് നമ്മളെ പല വിധത്തില്‍ രോഗിയാക്കുന്നു  എന്നതാണ് സത്യം.

ബോധം ആണ് മനസ്സിന്‍റെ സാക്ഷി 

ഒരു യോഗിക്ക് ഇത് പെട്ടെന്ന് പിടി കിട്ടും .കാരണം യോഗി ധ്യാനത്തില്‍ കൂടി ബോധത്തിലേക്ക്‌ ഉണരുന്നത് ഞാന്‍ എന്ന സ്വാർഥതയെ കീഴടക്കുന്നതിൽ   കൂടിയാണ്. 

മനസ്സിന്‍റെ  സാക്ഷി എനിക്ക്  പുറത്ത്  നില്‍ക്കുന്ന ഞാൻ (ബോധം) ആണെന്ന് അറിയുന്ന മനുഷ്യന്‍ സംപൂർണ്ണനാകുന്നു. 

മനുഷ്യരില്‍ കാണുന്ന  എല്ലാ അസ്വസ്ഥതകളും സൃഷ്ടിക്കുന്നത് മനസ്സല്ല മറിച്ച്  അഹമെന്ന ഞാൻ  ആണ് .

അഹം എന്താണ് എന്നറിയാത്തത്‌  കൊണ്ടാണ് മനശാസ്ത്രം  പലതും പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്നത് .

മനുഷ്യന് ബോധം ആത്മാവും, ഗുരുവും, വൈദ്യനും, ശാന്തി യും ആയി ഭൗതീക ജീവിതം സഫലമാക്കുന്നു.  

പക്ഷെ അഹം എന്ന അവസ്ഥയിൽ നമുക്ക് ബോധം എന്ന പ റുദീസ്സ യില്‍ കടക്കാന്‍ ഒരിക്കലും  കഴിയില്ല.

ഇതിനുള്ള വഴിയാണ് ആത്മീയത .

ഞാന്‍ ജീവനും സത്യവും വഴിയും ആകുന്നു  -

ഇതാണ് പരമമായ സത്യം .ഇതറി യുമ്പോള്‍ മനുഷ്യനിലെ  അഹം എന്ന വികാരം ബോധം എന്ന ആത്മാവിനു സ്വയം കീഴ്പ്പെടുന്നു. അതോടെ നാം വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും സ്വതന്ത്രനാകുകയും സമാധാനത്തില്‍ ഉറക്കുകയും ചെയ്യുന്നു .
ബോധം,ശാന്തി,ആനന്ദം ഇവ കൂടിച്ചേര്‍ന്ന അവസ്ഥയാണ്‌ സ്വര്‍ഗം അഥവാ  ആയിരിക്കുന്ന അവസ്ഥ.അത് ഇപ്പോള്‍,ഇവിടെ ,ഈ നിമിഷമാണ്.
ഇവിടെയാണ് ദൈവികത വസിക്കുന്നത്.ആരും ഏത്തി ച്ചേരാന്‍ കൊതിക്കുന്ന കൈലാസം  

ഇതാണ് മോക്ഷ പ്രാപ്തി.