11/18/2012

ബോധം പ്രപഞ്ചത്തിന്‍റെ ഉറവിടം




   



ബോധം പ്രപഞ്ചത്തിന്‍റെ മൂലാധാരവും  ഉറവിടവും ആകുന്നു.എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഭൗതിക പ്രപഞ്ചത്തിന്‍റെ ഒരിക്കലും മാറാത്ത പ്രഭവ സ്ഥാനമാണ് ബോധം.
 
ബോധം  എന്ന സത്യദീപത്തെ  മനുഷ്യരില്‍ തെളിയിക്കുന്ന പ്രക്രിയയാണ് ആത്മീയത.അതിനു വേണ്ടി ഭാരതിയ തത്വ ചിന്തയുടെ ക്രമികരണമാണ് അഷ്ടംഗയോഗ.

മനുഷ്യന്‍റെ   മനസ്സിനും ബുദ്ധിക്കും മുകളിലാണ് ബോധം സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടാണ് എല്ലാ മനുഷ്യര്‍ക്കും   ഈ വിളക്ക് സ്വയം   തെളിക്കാനാകാത്തത്. 

മനുഷ്യന്‍   സൃഷ്ടി  കര്‍ത്താവയിരിക്കുന്നത്  അവ ന്‍റെ  വിശേഷ ബുദ്ധി( മനസ്സ് /അഹം) കൊണ്ടാണ്.  

ചിന്തയും, കഴിവും, ബുദ്ധിശക്തിയും കൂടിച്ചേര്‍ന്ന   മനസ്സെന്ന യന്ത്രം ബോധത്തില്‍ നിന്നും ഉടലെടുത്തിട്ടുള്ളതാണ്.

എന്നാല്‍ മനസ്സിന് ബോധത്തില്‍ വസിക്കാന്‍ കഴിയില്ല. കാരണം മനസ്സ്  അഹം എന്ന വൈകാരി കതയുടെ  നിയന്ത്രണത്തിലാണ്.അതുകൊണ്ട്  മനസ്സും  ഇന്ദ്രിയങ്ങളും കൂട്ടായി നിരന്തരം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. 

എന്നാല്‍ ബോധം സമാധാനം  എന്ന  പരമാവസ്ഥയിലാണ്  സ്ഥിതി ചെയ്യുന്നത്.
മനസ്സ് സൃഷ്ടിക്കുന്ന അറിവില്‍ നിന്നുണ്ടാകുന്ന വികാരമനുഷ്യനാണ്  ഞാന്‍ എന്ന അഹം.  

അഹവും ബോധവും വ്യത്യസ്ത ധ്രുവങ്ങളിലാണ്‌ സ്ഥിതി ചെയ്യുന്നത്.

ശിശുവായി ജനിക്കുന്ന  മനുഷ്യന്,  മനസ്സ് എന്ന കഴിവ് ലഭിക്കുമ്പോള്‍ ആദ്യമായി  അവനില്‍  ഞാന്‍ ഉണ്ട് എന്ന വികാരം  ആണ് ജനിക്കുന്നത്.ഈ വികാരമാണ് പിന്നീട് അവന്‍റെ  വ്യക്തിത്വം   ആയി  രൂപപ്പെടുന്നത്. ആ വ്യക്തി പിന്നിട് മനസ്സിനെ ഉപയോഗിച്ച് പല തരം  പ്രവര്‍ത്തികള്‍ ചെയ്യുന്നു.

 ചിന്തയും, കഴിവും, ബുദ്ധിശക്തിയും കൂടിച്ചേര്‍ന്ന   മനസ്സെന്ന യന്ത്രം ആണ് മനുഷ്യന്   ക്രിയാത്മകമാകാന്‍ വേണ്ടതായ യുക്തിയും കഴിവും  നല്‍കുന്നത്.


ഒരു വ്യക്തിയില്‍ അപ്പപ്പോള്‍ നിലവിലുള്ള അറിവിന്‍റെയും, താത്പര്യത്തിന്‍റെയും  ഉത്പ്പന്നമായ  അഹം പുറപ്പെടുവിക്കുന്ന യുക്തി അല്ലെങ്കില്‍ ലോജിക് ആണ് പ്രവര്‍ത്തിക്ക് കാരണവും ശക്തിയും നല്‍കുന്നത്  .  ലോജിക് ഇല്ലാതെ ഒരു മനുഷ്യനും ഒന്നും പ്രവര്‍ത്തിക്കാനകില്ല.

നമ്മുടെ പ്രവര്‍ത്തിയുടെ കാരണം യുക്തിയും യുക്തിയുടെ കാരണം അറിവോ മറ്റൊരു പ്രവര്‍ത്തിയോ, വെറും താത്പര്യമോ  ആകാം . ഈ വിഷമ വൃത്തത്തിനു ആത്മീയ ഭാഷയില്‍ കര്‍മ എന്ന്‍ പറയുന്നു .കര്‍മത്തിന് കാരണമായ പ്രേരക ശക്തിയാണ്  കര്‍മ.

ഈ കര്‍മ ഭൂമിയെ നയിക്കുന്ന ചാലക ശക്തിയായ  അഹം   എന്ന വിഷമ വൃത്തത്തില്‍ നിന്നും ഒരു മനുഷ്യനും രക്ഷ പെടാനവില്ല. കാരണം അവനിലുള്ള കര്‍മ അവനെ ഒരു ദൌത്യത്തില്‍ നിന്നും മറ്റൊന്നിലേക്കു നിരന്തരം നയിച്ചുകൊണ്ടിരിക്കുന്നു. ഈ കര്‍മയെ  നയിക്കുന്നതാണ് അഹം എന്ന ഞാന്‍ .  

ബോധം എന്ന നന്മയുടെ കുറവുള്ളപ്പോള്‍ ഈ ഞാന്‍ എന്ന വികാരം (അഹം ) ഏതുതരം  
മൃഗവും  ആയി രൂപം  മാറും. 

 അഹം എന്ന സ്വാര്‍ഥത  മനുഷ്യനില്‍ വളരുന്ന  അപകടകാരിയായ ഒരു  വികാരമാണ്. 

വികാരവും ബോധവും രണ്ടു വ്യത്യസ്ഥ ധ്രു വങ്ങളാണ്. അവ ഒരിക്കലും ചേര്‍ന്ന് പോകില്ല.

അഹം ഇരുട്ടും ബോധം വെളിച്ചവും ആകുന്നു. 

അഹവും ബോധവും രാത്രിയും പകലും പോലെ വേറിട്ട് നില കൊള്ളുന്നു . ഇവക്കു രണ്ടിനും ഒന്നിച്ചു  നില്‍ക്കാന്‍ ആവില്ല.

ഇതാണ് മനുഷ്യന്‍ നേരിടുന്ന ഏറ്റവും വലിയ  വെല്ലുവിളി.

ഏറ്റവും വലിയ ബുദ്ധിമാനും ഈ കടമ്പ കടക്കാന്‍ അഹം വെടിയണം.അഹം വെടിയാന്‍ കുറുക്കുവഴികള്‍ ഒന്നുമില്ല. 

തന്നെത്തന്നെ അറിയുന്നവന് മാത്രമേ   നന്മകളുടെ ഉറവിടമായ ബോധം എന്ന അവസ്ഥയിലേക്ക് പ്രവേശി ക്കാന്‍ സാധിക്കു. ഇതാണ് മാനുഷ്യ  ജീവിതത്തിന്‍റെ സഫലത എന്ന് പറയുന്നത്. ഇവിടെ മനുഷ്യ ജീവിതം സംപൂര്‍ണമാകുന്നു. സാക്ഷാല്‍ക്കരിക്കപ്പെടുന്നു  .

അഹം എന്ന  ലഹരി  തലക്ക് പിടിച്ച ഒരു മനുഷ്യനിലും, അവന്‍ എത്ര ബുദ്ധിമാനയാലും, എത്ര തന്നെ പഠി പ്പുണ്ടായാലും ബോധം എന്ന നന്മയുടെ ശക്തി പ്രവര്‍ത്തിക്കുന്നില്ല

ഇതാണ് ഏതു വമ്പനെയും ഈ ലോകത്ത് മുട്ട് കുത്തി ക്കുന്ന ദൈവിക ശക്തി എന്ന് അറിയാതെ ആണ് മനുഷ്യന്‍ ആരാധനയും പ്രാര്‍ത്ഥനയുമായി അഹം സേവ ചയ്തു ശാന്തി തേടുന്നത്  .

ശാന്തി,  ബോധത്തിലാണ്‌ സ്ഥിതി  ചെയ്യുന്നത്  എന്ന റിയാത്ത മനുഷ്യന്‍ കളിക്കുന്ന കുരങ്ങു കളിയാണ്‌,യാതൊരു  എത്തും  പിടിയും  കിട്ടാതെ  നാമെല്ലാം കണ്ടു കൊണ്ടിരിക്കുന്ന,


നാടകമേ  ഉലകം 


n