11/28/2012

ബുദ്ധിശക്തി







ബുദ്ധിശക്തിയുടെ ഉറവിടം 

ബുദ്ധി ശക്തി  മനുഷ്യന്‍റെ  തലച്ചോറില്‍  സൃ ഷ്ടി ക്കപ്പെടുന്നു എന്ന്  ആധുനിക ശാസ്ത്രവും  മനുഷ്യരെ  വിശ്വസിപ്പി ക്കുന്നു .

എന്നാല്‍ ബുദ്ധിയുടെ ഉദ്ഭവസ്ഥാനം  ബോധവും മനസ്സുമാണ്.ഇവ രണ്ടും  തലച്ചോറിലല്ല  സ്ഥിതിചെയ്യുന്നത്. 

മനുഷ്യന് പുറത്ത് സ്ഥിതി ചെയ്യുന്ന ആത്മീയ  ശക്തിയാണ്(spiritual power )  ബോധവും  മനസ്സും. 

സ്വസ്ഥമായ  (passive ) ബോധം  മനസ്സായി  രൂപാന്തരം  പ്രാപിച്ചു  മനുഷ്യരില്‍ അറിവ് സൃ ഷ്ടിച്ചു  ബുദ്ധിയും വികാരവുമുള്ള  ക്രിയാത്മകനായ  മറ്റൊരു മനുഷ്യനെ (അഹം,ഞാൻ ) സൃഷ്ടിക്കുന്നു  എന്ന  സത്യം  ശാസ്ത്രത്തിന്  അറിയാന്‍ കഴിയുന്നതല്ല. കാരണം  ശാസ്ത്രം മനസ്സിനെ മറികടക്കാന്‍ പ്രപ്തമല്ല  എന്നതാണ്.


 ഒരു വ്യക്തി  മനസ്സിനെ ഉപയോഗി ക്കുമ്പോള്‍  അത് വ്യക്തിപരമായിട്ടാണ്  പ്രവര്‍ത്തിക്കുന്നു.

ഇതിനെ ഇഗ്ലിഷില്‍  സൈക്ക്(psyche)  എന്ന് പറയുന്നു. സൈക്ക്‌ സൃഷ്ടിക്കുന്നതാണ്  യുക്തി (psychology).

യുക്തിയാണ് (psychologic ) മനുഷ്യനെ ( ഞാന്‍)   ക്രിയാത്മകനാക്കുന്നത്.

 മനസ്സും ബോധവും  സൃഷ്ടി ക്കുന്ന  കൂട്ട്കെട്ടാണ് മനുഷ്യരിലെ  ബുദ്ധിശക്തിയുടെ അളവുകോല്‍

മനസ്സും  ബോധവും ഒരേ  ശക്തിയുടെ  വ്യത്യസ്ത  തലങ്ങള്‍ .

 ബോധം  ദൈവീക ശക്തിയും  മനസ്സ്‌  മനുഷ്യന്   ലഭിച്ചിരിക്കുന്ന ക്രിയാശക്തിയും  ആകുന്നു.  ബുദ്ധിശക്തി  എന്നത്  മനസ്സില്‍ നിന്നും വരുന്ന യുക്തിയും  അതുപയോഗിക്കുന്ന  വ്യക്തിയില്‍ നിലനില്‍ക്കുന്ന സ്വബോധവും  കൂടിയതാണ്.

സ്വബോധമില്ലാത്ത  യുക്തി മനുഷ്യരെ തിന്മയിൽകൂടി പരാജയത്തിലേക്കും  പ്രയാസങ്ങളിലേക്കും നയിക്കുന്നു. എന്നാൽ എവിടെയാണ് കുഴപ്പ മെന്ന് തിരിച്ചറിയാൻ മനുഷ്യന് കഴിയില്ല. അതിന് സ്വബോധം  എന്ന ദൈവീകത ക്ക്(divinity ) നാം കീഴ്പ്പെടണം.  

 ബുദ്ധി ഒരവസ്ഥയും ശക്തി അത് പ്രയോഗിക്കുന്ന ക്രിയയുടെ ഫല പ്രപ്തിയുമാണ്.

 യുക്തിയുടെ ( psycho logic ) നന്മയും ബലവുമാണ് ബുദ്ധിശക്തിയുടെ  വിജയം.  . ബുദ്ധിയുടെ നന്മയിലാണ് നമ്മുടെ ജീവിത വിജയം നിലകൊള്ളൂന്നത്.

മനുഷ്യന്‍റെ  യുക്തിയുടെ  ശക്തി (നന്മ ) നിലകൊള്ളുന്നത് സ്വബോധത്തിലാണ്. സ്വ ബോധത്തിന്‍റെ  അഭാവത്തില്‍ ബുദ്ധിമാനായ  ഏത് മനുഷ്യനും    പലതരത്തില്‍   ബലഹീനരായി  ചെറുതും വലുതുമായ  തിന്മകൾക്ക്  അടിമയായി കാണപ്പെടുന്നു  .

ബുദ്ധിയും ബോധവും ഒരുമിക്കുന്നതാണ്(സ്വബോധം ) ജീവിത വിജയത്തിനും സഫലമായ ജീവിതത്തിനും അടിസ്ഥാനം.

സ്വബോധമുള്ള  വ്യക്തികള്‍ മറ്റുള്ളവരുടെ അടിമകള്‍ ആയിട്ടോ സ്വന്തം അഹത്തിനു അടിമയായോ ജീവിക്കില്ല. ഇവര്‍ സത്യസന്ധരായ  സംപൂര്‍ണ്ണ  വ്യക്തികള്‍ ആയിരിക്കും.

 മനുഷ്യനിലെ ബുദ്ധിശക്തി  തന്നെയാണ് അവനിലെ ക്രിയാശക്തിയും. ഇത് ഓരോ മനുഷ്യനിലും വ്യത്യാസപ്പെട്ടിരിക്കുന്നു.ഒരേ മനുഷ്യനില്‍ തന്നെ ഇത് പല സമയത്ത് പല രീതിയില്‍ വ്യത്യസ്തമായിരിക്കുന്നതിനു  കാരണം  സ്വബോധം  എന്ന  ദൈവീക അവസ്ഥയുടെ വ്യത്യാസമാകുന്നു.

 ഓരോ മനുഷ്യനിലും ഈ വ്യത്യാസം സൃഷ്ടിക്കുന്നത്  അഹം എന്ന കാര്യ കര്‍ത്താവും  അതിനുള്ള  അറിവുമാണ്.

 അഹം അശാന്തമായിരിക്കുമ്പോള്‍ മനുഷ്യരില്‍  ചിന്തക്ക്  ശക്തി കുറവും ഭയം  കൂടിയും ഇരിക്കുന്നു. ഈ അവസ്ഥയില്‍ വികാരത്തിന്‍റെ വേലിയേറ്റങ്ങളും  കൂടിയിരിക്കും .

ഒരു മനുഷ്യന്‍ പൂര്‍ണമായി സ്വസ്ഥനും സ്വസ്ഥിതനും ആയിരിക്കുമ്പോള്‍ ആ മനുഷ്യനില്‍ ബുദ്ധിയുടെ ശക്തി ഏ റ്റ വും വര്‍ദ്ധിച്ച് ഇരിക്കുന്നു .

 ഇത് സാധ്യമാക്കുന്നത്   ബോധം (ആത്മാവ്) എന്ന പരമശക്തിയാണ്. നമ്മുടെ അഹം  പരിശുദ്ധമാ യിരിക്കുമ്പോള്‍ മാത്രമാണ് അഹം   എന്ന "ഞാന്‍" ബോധത്തോട്  ചേര്‍ന്ന് സ്വബോധം  സൃഷ്ടിക്കുന്നത്.

സ്വാര്‍ഥതയും അസമാധാനവും   ബുദ്ധിയെ  ബലഹീനമാക്കുന്നു 

ഞാനും എന്‍റെതും  എന്ന എല്ലാ ചിന്തയും സ്വാര്‍ത്ഥതയാണ്. സ്വാര്‍ത്ഥത കൂടുന്നതനുസരിച്ച് മനുഷ്യരില്‍ നിന്ന് പരിശുദ്ധി വിട്ടകലും. അത്ര തന്നെ നാം സ്വബോധത്തില്‍ നിന്നും സ്വസ്ഥതയില്‍ നിന്നും  വിട്ടകലും.

ഇത്‌ നമ്മുടെ യുക്തിയേയും മറ്റു മനുഷ്യരോടുള്ള  നമ്മുടെ കാഴ്ച്ചപ്പാടിനെയും "നമ്മുടെ ഇഷ്ടവും ഇഷ്ടകുറവും" വഴി സ്വാധീനിക്കുന്നു. ഇത്  നമ്മുടെ ബുദ്ധിശ ക്തിയെ ബാധിക്കുന്നു.

വികാരപരമായി സ്വതന്ത്ര മായി രിക്കുമ്പോള്‍ ഏതു മനുഷ്യനിലും ബുദ്ധി യുടെ ശക്തി പരമാവസ്ഥയിലായിരിക്കും.  ഇതിനു കാരണം ആ സമയത്ത് ബുദ്ധിയോടു ചേര്‍ന്ന്  ബോധം കൂടി നിലകൊള്ളുന്നു എന്നതാണ്.

 ആത്മീയത ഇതിനെ സ്വ ബോധം  (ജാഗ്രത ) എന്ന് വിശേ ഷി പ്പിക്കുന്നു.

ബുദ്ധി എല്ലാ മനുഷ്യരിലും എപ്പോഴും ഉണ്ട്.എന്നാല്‍ സ്വബോധം എന്ന അവസ്ഥ പല മനുഷ്യരിലും പലപ്പോഴും ഇല്ല എന്ന് സ്വയം വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാകും.

മനുഷ്യർക്ക്‌  ഏതെങ്കിലും ഒരപകടം  ഉണ്ടാക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു തെറ്റ് ചെയ്യുമ്പോള്‍  ഒരു നിമിഷ നേരത്തേക്ക് എങ്കിലും നമ്മളില്‍ നിന്ന് ബോധം പൂര്‍ണമായി അപ്രത്യക്ഷ മായതായി മനസ്സിലാക്കാന്‍ സാധിക്കും.

 ഇവിടെ സംഭവിക്കുന്നത്‌ അഹം ആകുന്ന  ഞാന്‍ ചിന്തകളുടെ തേരിലേറി,  അപ്രത്യക്ഷ മാവുകയാണ് ചെയ്യുന്നത്.മനസ്സ് യാത്രയിൽ ആയിരിക്കുമ്പോൾ  ബോധവും (ബോധമനസ്സ്) അപ്രത്യക്ഷമാവുന്നു. 


ബോധം സര്‍വ്വ വ്യപിയായി പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ശക്തിയാണ്.ഈ പ്രപഞ്ചം സ്ഥിതി ചെയ്യുന്ന പാശ്ചാത്തലമാണത്. മനസ്സ് ഇതിൻറെ  ഒരു ഉപഘടകമാണ്‌ .

അഹം എന്ന  ഞാന്‍ മനസ്സെന്ന യന്ത്രത്തെ (creative tool )ഉപയോഗിച്ച് സൃ ഷ്ടിക്കുന്ന യുക്തിയുടെയും  വികാരത്തിന്‍റെയും  ആകെത്തുകയാണ്  ബുദ്ധിശക്തി  എന്ന് നാം പറയുന്നത്. 

ചിന്ത എന്ന പ്രവര്‍ത്തിയില്‍ കൂടിയാണ് ബുദ്ധി ജനിക്കുന്നത് .ബുദ്ധി ക്ക്  നാം ശേഖരിച്ച് വയ്ക്കുന്ന അറിവ് (knowledge ) അടിസ്ഥാനമാണ് .

ഒരാളുടെ അറിവിന്‍റെ അടിസ്ഥാനത്തില്‍ അയാളുടെ  ബുദ്ധിയുടെ  വ്യാപ്തി വ്യത്യാസപ്പെട്ടിരിക്കുന്നു.

അഹം എന്ന ഞാന്‍ അനുഭവിക്കുന്ന ശാന്തിയും എന്നില്‍ വസിക്കുന്ന ബോധത്തിന്‍റെ അളവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഇതാണ് ഒരു മനുഷ്യനിലെ  ഔറ എന്ന ചൈതന്യം  നില നിര്‍ത്തുന്നത്.ഇത് തന്നെയാണ് നമ്മുടെ ശരിരത്തിലെ പ്രധിരോധശക്തിയെ നിലനിര്‍ത്തുന്നതും.

ആധുനിക മനശാസ്ത്രം പഠിപ്പിക്കുന്നത്‌  മനസ്സിന് രോഗം വരുന്നു എന്നാണ് .എന്നാല്‍ ആത്മീയമായ അറിവുകൊണ്ട്‌ ഇത് സമ്മതിക്കനാവില്ല.

ധ്യാനം  സംഭവിക്കുന്ന  ഏതോരാള്‍ക്കും ഇത് മനസ്സിലാകും. അവര്‍  ചിന്ത യില്ലാത്തവരായി  തീരുന്നത്  അവരില്‍ നിന്ന് മനസ്സ് നീങ്ങിപ്പോയതിനു   തെളിവാണ്. മനസ്സ് ഒരു പ്രവര്‍ത്തി മാത്രമായത് കൊണ്ടാണിത് ഇത് സാധ്യമാകുന്നത്.

ഒരു യോഗിയില്‍ മനസ്സ് അയാളുടെ നിയന്ത്രണത്തിലാണ്. നേരെ മറിച്ചു സാധാരണ മനുഷ്യരില്‍ മനസ്സ്അഹം എന്ന വികാര മനുഷ്യന്‍റെ പണിയായുധമാണ്.

"ഞാനും  എന്‍റെതുമായതിനെപ്പറ്റിയുള്ള ചിന്ത "   പിടി വിടാതെ  കെട്ടിപ്പിടിച്ചാണ് മനുഷ്യരുടെ  രാത്രിയും പകലും കടന്ന് പോകുന്നത്. അതുകൊണ്ടാണ് മനുഷ്യര്‍ക്ക്‌ ചിന്തയില്‍ നിന്നും മോചനം ഇല്ലാത്തത്. ഈ മോചനം സാധ്യമാകുന്ന മനുഷ്യന്‍ സമാധാനം എന്ത് എന്നറിയും.