11/29/2012

ഞാന്‍ എന്നാല്‍ നാം







നാം എന്ന സത്യവും ഞാന്‍ എന്ന മിഥ്യയും 

ആദവും  ഹൌവ്വ യും മുതല്‍ ഇങ്ങോട്ട് ബന്ധങ്ങള്‍ക്കും സ്വന്തങ്ങള്‍ക്കും കൊതിക്കുന്ന സ്വപ്നമാണ് മനുഷ്യ ജീവിതത്തിന്  ജീവന്‍ നല്‍കുന്നത്.ഈ സ്വപ്‌നങ്ങള്‍ തകരുന്നതാണ് നമ്മുടെ ജീവിതത്തെ  അര്‍ത്ഥമില്ലാതാക്കുന്നതും.

ചുരുങ്ങിയ പക്ഷം നാം ഇഷ്ടപ്പെടുന്നവരെയും  ഇഷ്ടപ്പെടുന്നതിനെയും   സ്വന്തമാക്കാന്‍ കൊതിക്കാത്തവരായി  ഭൂമിയില്‍ ആരുമില്ല. അതിനു വേണ്ടി നാം കാണിക്കുന്ന അഭിനിവേശമാണ് പ്രണയം  എന്ന വികാരം.

ഒരിക്കല്‍ സ്വന്തമായിക്കഴിഞ്ഞാല്‍ പിന്നെ അതിന്‍റെ ത്രില്‍ അടങ്ങുകയും പ്രണയം  ക്രമേണ കുറഞ്ഞു കുറഞ്ഞു വരികയും ചെയ്യുന്നു  .

വീണ്ടും മറ്റൊന്ന് സ്വന്തമാക്കാനുള്ള തൃഷ്ണ നമ്മളെ അടുത്ത  ലക്ഷ്യത്തിലേക്ക് ആകര്‍ഷിക്കുന്നു. അതോടെ നിലവിലുള്ള ബന്ധങ്ങളില്‍ സങ്കീര്‍ണതയുടെ  വിള്ളല്‍ ഉണ്ടാകുന്നു. പലപ്പോഴും  ചിലരുടെ  ജീവിതം  വഴി മാറി  നീങ്ങുന്നു .


യേശുപറഞ്ഞതാണ് സത്യം

ബന്ധങ്ങള്‍ക്ക് ആഴത്തില്‍ വേരുണ്ടാകുന്നതിനെ നമുക്ക് സ്നേഹം എന്ന് പറയാം. സ്നേഹം ഗാഡമായ ഒരവസ്ഥ ആകണമെങ്കില്‍ അതൊരു വികാരം മാത്രം  ആയ്ക്കൂടാ . വികാരത്തിന്‍റെ  പിരിമുക്കം  പൊട്ടി പോകാനും അയഞ്ഞു പോകാനും അധികം നാള്‍ വേണ്ടിവരില്ല എന്ന് നമുക്കറിയാം  .

ഇവിടെയാണ് സ്നേഹം എന്ത് എന്ന് നിര്‍വചി ക്കപ്പെടുന്നത്. യേശു ദേവന്‍ സ്നേഹത്തെപ്പറ്റി  പറഞ്ഞിട്ടുള്ളത്. " സ്നേഹം ദൈവമാണ്" എന്നാണ്.

യേശുപറഞ്ഞതാണ് സത്യം. അതിനപ്പുറം ഒരു സത്യം സാധ്യമല്ല.

ഈ സ്നേഹമാണ് മനുഷ്യര്‍ക്ക്‌ പിടി കിട്ടാത്തത്. ക്രി സ്തു ദേവനെ ആരാധിക്കുന്നവര്‍ക്കും പിടി കിട്ടാത്ത സ്നേഹമാണിത്.ഇത് പിടി കിട്ടുന്ന ഒരുവനും പിന്നെ ക്രിസ്തുവിനെ ആരാ ധിക്കില്ല.

കാരണം അവര്‍ ക്രിസ്തുവില്‍  ആയി  തീരുകയും, ക്രിസ്തു അവരില്‍ ആയിത്തീരുകയും ചെയ്യും .ഇതു തന്നെ കൃഷ്ണനെയും പരമശിവനെയും  ആരാധിക്കുന്നവര്‍ക്കും സംഭവിക്കും.

ദൈവം ആകുന്ന സ്നേഹം എന്തെന്ന് അറിയാത്തതാണ് മനുഷ്യരുടെ പ്രശ്നം. അല്ലെങ്കില്‍ പിന്നെ ദൈവത്തി ന്‍റെ സ്വന്തം നാടായ കൊച്ചു കേരളത്തില്‍ പോലും മനുഷ്യര്‍ക്കിടയില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാവേണ്ട കാര്യം ഉണ്ടോ?

ഏതു ബന്ധങ്ങളും  നിലനിക്കുന്നത് പരസ്പര ബഹുമാനത്തിലും, സുഖദു:ഖങ്ങള്‍ ന്യായമായി പങ്കിടുന്നതിലും  ആണ് എന്ന് മനശാസ്ത്രം പറയുന്നു.

എന്നാല്‍ സ്വാര്‍ത്ഥരായ മനുഷ്യരെ   അവരുടെ സ്വന്തം  മനശാസ്ത്രം നയിക്കുമ്പോള്‍ സ്നേഹത്തില്‍   വികാരം   കലര്‍ന്ന് അത് പ്രേമം ആ കുന്നു. പ്രേമം ജനിക്കുന്നത് നമ്മുടെ അഹത്തില്‍ നിന്നുമാണ്. ഇത് ഒരു പരസ്പര ധാരണ മാത്രമാണ്. "ഇങ്ങോട്ടുണ്ടെങ്കില്‍ അങ്ങോട്ടും" - ഇതാണ് പ്രേമം. പ്രേമം ഒരിക്കലും  ഒരു one way  traffic  അല്ല.

അത്കൊണ്ടാണ്  മനുഷ്യര്‍ക്ക്  യേശു പറഞ്ഞ രീതിയില്‍ പരസ്പരം  സ്നേഹിക്കാന്‍ കഴിയാത്തത്.ഇവിടെയാണ് യേശുവിനെ പഠി ക്കേണ്ടതിന്‍റെ  പ്രസക്തി.

 ഒരുകാലത്ത് നാം ആരാധിക്കുന്നവര്‍ തന്നെ പില്‍ക്കാലത്ത് നമ്മളെ വെറുക്കും. നാം ഉപകാരം ചെയ്തവര്‍ നമ്മളോട് പ്രതികാരം ചെയ്യും.ഇതാണ്  മനുഷ്യന് മനസ്സിലാകുന്ന  സ്നേഹം.

അതായതു ഒരു പകുതി സ്നേഹവും  മറ്റേ പകുതി  വെറുപ്പും  പകയും. രാഷ്ട്രിയത്തിലും മതത്തിലും മാത്രമല്ല വ്യക്തികള്‍ തമ്മിലുള്ള    സ്നേഹവും ഇതുപോലെ തന്നെയാണ്. ലോകം മുഴുവനും ഇതാണവസ്ഥ.

നമ്മുടെ താത്പര്യം സംരക്ഷിക്കുന്നവരെ  നാം സ്നേഹിക്കും എതിരായാല്‍ നാം വെറുക്കും.ഇത് മനുഷ്യനില്‍ നിറഞ്ഞു നില്‍ക്കുന്ന "ഞാന്‍ മാത്രം" എന്ന വികാരത്തിന്‍റെ  അന്ധതയാണ്.അച്ഛനമ്മമാരും മക്കളും തമ്മിലായാലും, ഭാര്യയും ഭര്‍ത്താവും തമ്മിലായാലും സ്നേഹം ഒരേ പോലെ പോകുന്നില്ല.അതിലേക്കു വെറുപ്പ്‌ കടന്നു വരുന്നു.

മനുഷ്യന്‍ തനിക്കു പുറത്ത് ഉള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനു മൂലകാരണം  താന്‍ ഏകനാണ്  എന്ന തോന്നലാണ്. ഇതിനു കാരണവും  ഞാന്‍ എന്ന വികാരമാണ്.

നമ്മുടെ ചിന്തയിലും പ്രവര്‍ത്തിയിലും "ഞാന്‍" എന്നതിന് പകരം "നാം" എന്ന് പ്രയോഗിച്ചു നോക്കുന്നവര്‍ക്ക് അവരുടെ വ്യക്തി ബന്ധങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ പ്രതിക്ഷിക്കാം.

സത്യത്തില്‍ ഒരു മനുഷ്യനും "ഞാന്‍" അല്ല .നമുക്ക് ഉള്ളില്‍ മറ്റൊരു
യഥാര്‍ത്ഥ  ഞാന്‍ കൂടിയുണ്ട്. അത് കൊണ്ട് "നാം "എന്ന പ്രയോഗമാണ് ശരി.

നാം എന്നത് നമ്മില്‍ സ്ഥിതി ചെയ്യുന്ന   ആത്മാവുമായിട്ടുള്ള    ബന്ധത്തിന്‍റെ അര്‍ഥം വ്യക്തമാക്കുന്നതാണ് .ആത്മാവിനെ  അറിയാത്തവരും  " നാം" എന്ന് പറഞ്ഞ്  ശീ ലിക്കുന്നത് ജീവിതത്തില്‍ ഗുണം ചെയ്യും.

മിഥ്യക്ക്  അതിന്‍റെ സത്യത്തോട് ഉള്ള ബന്ധം ആണ് ഞാന്‍ എന്നെ പ്രണയിക്കുന്ന ബന്ധം.
അതിനു ശേഷമേ  മനുഷ്യരില്‍ നിന്നും  യേശു പറഞ്ഞ സ്നേഹം ഉത്ഭവി ക്കുകയുള്ളൂ

ഈ സ്നേഹം മനുഷ്യരില്‍  സമാധാനം എന്ന  മഹാ  ശക്തിയായി  പ്രവര്‍ത്തിക്കുകയും  വ്യക്തിയെ ശക്തി പ്പെടുത്തുകയും ചെയ്യും.