"ഞാന്‍ ജീവനും ,വഴിയും ,സത്യവുംആകുന്നു" എന്ന് അരുളി ചെയ്ത യേശു ദേവന് സമര്‍പ്പണം.
ഏദന്‍ തോട്ടത്തില്‍ ആദിമ നുഷ്യനു സംഭവിച്ച പിഴവായി ബൈബിളില്‍ പറയുന്നത് ഒരു പിഴവല്ല .അത് മനുഷ്യനില്‍ "അഹം" എന്ന ഞാന്‍ ജനിച്ചതിന്‍റെ കഥയാണ് .
അഹം ജനിച്ചതോടെ ബോധം (ആത്മാവ് ) മനുഷ്യനെ വിട്ടു പോകുകയും ഭയം അവനെ പിടികൂടുകയും ചെയ്തു . ഞാന്‍ എന്നും, എനിക്ക് മാത്രം സ്വന്തം എന്നും ഉള്ള വികാരം മനുഷ്യനില്‍ ജനിച്ചു. സ്വാര്‍ത്ഥത അവന്‍റെ ചാലക ശക്തിയായി .
അതോടെ ശാന്തി നശിച്ച മനുഷ്യന്‍ സംശയങ്ങളുടെയും അന്തവിശ്വസങ്ങളുടെയും കുടെപ്പിറ പ്പായി .മനുഷ്യന്‍ അഹം എന്ന ക്രിയാശക്തിയുടെ അടിമയായിതീര്‍ന്നു .
എന്താണ് ഞാന്‍ ?
എന്നില്‍ വളരുന്ന അറിവ് സൃ ഷ്ടിക്കുന്ന ഒരു വികാരം മാത്രമാണ് അഹം എന്ന ഞാന്‍. അത് യഥാ ര്‍ത്ഥ ഞാനല്ല. ജീവിതത്തില്‍ ആര്‍ജിക്കുന്ന അറിവു കള്‍ ചുമന്ന് ഗമ കാണിക്കുന്ന കഴുതയാണ് മനുഷ്യനിലെ അഹം എന്ന വികാര മനുഷ്യന്‍.
എന്‍റെ അറിവ് സൃഷ്‌ടിച്ച ഒരു വികാരം മാത്രമാണത് . "ഞാന്‍"എന്ന വികാരത്തിന്‍റെ ഭയവും കാപട്ട്യവും ആണ് മനുഷ്യനെ ദൈവങ്ങളെ സൃഷ്ടിക്കാനും, ആ ബിംബങ്ങളെ ആരാധിക്കാനും പ്രേരിപ്പിക്കുന്നത് .
"ദൈവം" ഒരവസ്താണ്.അതിനെ മിഥ്യയുടെ വിഗ്രഹങ്ങളാക്കി കച്ചവടം ചെയ്യുന്ന മതങ്ങള്‍ ഉണ്ടാവാനും കാരണം മനുഷ്യന്റെ ഭയമാണ് .ഭയം ഇല്ലാതാക്കുവാന്‍ ഏക മാര്‍ഗ്ഗം ആത്മിയതയാണ്. .അതാകട്ടെ വ്യക്തിപരമായ ഒരു സ്വയം പഠനമാണ്. പക്ഷെ അത് അത്ര എളുപ്പമല്ല .അതുകൊണ്ടാണ് മനുഷ്യന്‍ വിശ്വാസം എന്ന എളുപ്പമാര്‍ഗ്ഗം സ്വീകരിക്കുന്നത്
ഏതു വിശ്വാസവും ഒരു വികാരമാണ്.അത് ഞാന്‍ എന്ന വികാരത്തെ(അഹം) ബലപ്പെടുത്തുന്നതാണ് . എന്നാല്‍ ഭയത്തെ നിലനിര്‍ത്തുന്നതാണ്. അതുകൊണ്ടാണ് മനുഷ്യരില്‍ വര്‍ഗിയ വിദ്വേഷം ഉണരുമ്പോള്‍ ഞാന്‍ എന്ന വികാരം കാട്ടുതീ പോലെ ആളിക്കത്തുകയും മനുഷ്യനെ അന്ധനക്കുകയും പരസ്പരം കൊല നടത്തുന്നതും .
എന്തിനെയും പറുദിസ്സയാക്കുന്ന ബോധം
അറിവിന്‍റെ ഫലം ഭക്ഷിക്കുമ്പോള്‍ മനുഷ്യരില്‍ ജനിക്കുന്ന ആദ്യത്തെ വികാരമാണ് അഹം എന്ന ഞാന്‍.
ഈ ഞാനാകട്ടെ, താന്‍ എന്താകുന്നു എന്ന സത്യം അറിയുന്നത് വരെ ബോധം എന്ന പറു ദീസക്കു പുറത്തും ആയിരിക്കും.അപ്പോഴെല്ലാം അവന്‍ പലവിധമായ വികാരങ്ങള്‍ക്ക് അടിമയായി നരകയാതനകള്‍ അനുഭവിച്ചുകൊണ്ട് ജീവിതം തള്ളിനീക്കുന്നു .ഇതാണ് ദൈവം മനുഷ്യരെ പറുദിസ്സയില്‍ നിന്ന് പുറത്താക്കി എന്ന കഥയുടെ സാരം .
അഹം എന്ന ദേഹി (ജീവാത്മാവ് )
ഞാന്‍ എന്നെത്തന്നെ സത്യമായ എന്നില്‍ നിന്നും വ്യതസ്തമായി അറിയുന്ന വികാരമാണ് അഹം ആകുന്ന ഞാന്‍ .
ഇത് യഥാര്‍ത്ഥമായ ഞാന്‍ അല്ല. മറിച്ച് എന്നില്‍ അറിവ് സൃഷ്ടിക്കുന്ന ഒരു വികാരം മാത്രമാണത് . വികാരമായിരിക്കുമ്പോള്‍ ഞാന്‍ ഒരു ബോധമനസ്സാണ്. അപ്പോള്‍ എന്നില്‍ ബോധം വളരെ താഴ്ന്ന വോള്‍ട്ടിലാണ്(Voltage ) പ്രവര്‍ത്തിക്കുന്നത്.

"ഞാന്‍ ജീവനും ,വഴിയും ,സത്യവുംആകുന്നു"
യേശു പറഞ്ഞ ഞാന്‍ അഹം എന്ന ഞാന്‍ അല്ല . അത് സ്വബോധം എന്ന "സത്യം" ആകുന്ന ഞാനാണ്. അതു തന്നെയാണ് ജീവനും, വഴിയും.
ഈ സത്യം യേശുവിനു മുന്‍പേ ഭാരതത്തിലെ ആത്മീയ ആചാര്യന്മാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. അവര്‍ പറഞ്ഞത് "അഹം ബ്രഹ്മാസ്മി" എന്നും "തത്വം അസി" എന്നൊക്കെയാണ്.
ഗ്രഹിക്കാന്‍ കപ്പാസിറ്റി ഉള്ളവര്‍ക്ക് എല്ലാം ഒന്നുതന്നെ ആണെന്ന് വ്യക്തമായി മനസ്സിലാകും . എങ്കിലും യേശു പറഞ്ഞതിനു വളരെ വ്യക്തത ഉണ്ടെന്നു പറയാതെ വയ്യ .അതുകൊണ്ട് തന്നെ യേശുദേവന്‍ ആത്മീയ ഗുരുക്കളില്‍ അഗ്രഗണനീയനാകുന്നു
ബോധം ഒരു പറുദീസ
യേശു പറഞ്ഞ ഒരേ വാചകത്തില്‍ വിടാതെ പിടിച്ചാല്‍ ആര്‍ക്കും തുറന്നു കിട്ടുന്നതാണ് "ബോധം" എന്ന പറുദീസ.

ഈ സത്യം മനസ്സില്‍ ആകാത്തത് കൊണ്ടാണ് മതം യേശുവിനെ ഒരു ബിംബം ആക്കി കച്ചവടം ചെയ്തു കൊണ്ടിരിക്കുന്നത്. ബൈബിള്‍ എഴുതിയവര്‍ യേശു പറഞ്ഞതിനോട് ഒരു വാല്‍കഷ്ണം കൂടി ചേര്‍ത്തുവച്ചതു വിശ്വാസി കള്‍ക്ക് ഒരിക്കലും പിടി കിട്ടില്ല .
യേശു പറഞ്ഞതും പറയാത്തതും
"ഞാന്‍ ജീവനും ,വഴിയും ,സത്യവുംആകുന്നു" ; ഇതാകുന്നു യേശു പറഞ്ഞത്.
മതം കൂട്ടിച്ചേ ര്‍ത്തത് -"എന്നില്‍ കൂടിയല്ലാതെ യാതൊരുവനും പിതാവിങ്കല്‍ എത്തുന്നതല്ല "
ഇവിടെ ഞാന്‍ എന്നത് ഒരിക്കലും യേശു എന്ന ബിംബം ആകാന്‍ കഴിയില്ല .പിതാവ് എന്നത് ബോധം ആയിരിക്കുന്ന പ്രപഞ്ചത്തിന്‍റെ ആത്മാവല്ലാതെ മറ്റൊന്നുമല്ല.
അവനവനില്‍ കൂടിയല്ലാതെ ഒരുവനും സ്വന്തം ഉറവിടത്തില്‍(ബോധത്തില്‍) എത്താന്‍ കഴിയില്ല എന്നതാണ് യേശു പറഞ്ഞതിന്‍റെ പൊരുള്‍ . ഇത് തന്നെയാണ് ഗീതയില്‍ കൃഷ്ണനും, ശ്രീ ബുദ്ധനും എല്ലാം പറയുന്നത് .ഇതിനപ്പുറം പോകാന്‍ ഒരു ശാസ്ത്രത്തിനും ആകില്ല .
വികാരം ബോധത്തിന് എതിരായി പ്രവര്‍ത്തിക്കുന്നു .
കാരണം ബോധം പവിത്രം ആണ് .വികാരം മലിനതയാണ് .വികാരവും ബോധവും രാത്രിയും പകലും പോലെ വിഭിന്നമാണ്.അവയ്ക്ക് കൂടിച്ചേരാന്‍ കഴിയില്ല .
അറിവ് എന്ന വികാരം സൃഷ്ടിക്കുന്ന ആള്‍രൂപമാണ് ഞാന്‍ എന്ന അഹം.
മനുഷ്യര്‍ നിഗളിക്കുന്നതും, വിഹരിക്കുന്നതും,
ക്രിയാത്മകമായിരിക്കുന്നതും എല്ലാം അഹം എന്ന വികാരതിമിര്‍പ്പിലാണ്.
ഇതുകൊണ്ടാണ് സാധാരണ മനുഷ്യന് ഒരിക്കലും സമാധാനം സാധ്യമാല്ലാത്തതും ജീവിതം ആര്‍ഥശൂന്യ മാകുന്നതും .
എന്നാല്‍ സമാധാനം നമുക്ക് ശുദ്ധ വായു പോലെ തന്നെ അത്യാവശ്യമാണ് എന്ന് എല്ലാവരും സമ്മതിക്കും . ഉറക്കം ഉള്ള മനുഷ്യന് അപ്പോള്‍ മാത്രമാണ് സമാധാനം ഉള്ളത് . അതവര്‍ അറിയുന്നില്ലെങ്കില്‍ പോലും. ഉറങ്ങാന്‍ പറ്റാത്ത മനുഷ്യന്‍റെ കാര്യം വളരെകഷ്ടമാണ്.
മനസ്സമാധാനത്തിനുവേണ്ടിയും ഭയത്തില്‍ നിന്ന് രക്ഷപ്പെടാനും ബലഹീനനും ദുഷ്ടനുമായ മനുഷ്യന്‍റെ അഹം കണ്ടുപിടിച്ച കുറുക്കുവഴിയാണ് ഈശ്വരന്‍,കര്‍ത്താവ്,അള്ളാഹു എന്നിങ്ങനെ എണ്ണമറ്റ ബിംബങ്ങള്‍.
പക്ഷെ ബോധം എന്ന ശക്തി മനുഷ്യരില്‍ പ്രവേശിപ്പിക്കാന്‍ യാതൊരു ബിംബങ്ങള്‍ക്കും കഴിയുന്നതല്ല എന്ന് ആധുനിക മനുഷ്യരും തിരിച്ചറിയുന്നില്ല അതുകൊണ്ടാണ് അറിവുണ്ടെന്ന് നടിക്കുന്ന പരിഷ്കാരിയും ആത്മവന്ജന നടത്തുന്നത് . മനുഷ്യരെ ഭിന്നിപ്പിക്കാനും പോരടിപ്പിക്കാനും മാത്രമാണ് ഈ ബിംബങ്ങള്‍ക്കുള്ള ശക്തി.
ആത്മീയത രക്ഷയുടെ ഏകമാര്‍ഗം
ശാസ്ത്രം പുരോഗമിച്ചിട്ടും മനുഷ്യന്‍ പുരോഗമിക്കാത്തത് അഹം എന്ന അന്ധത ഒന്ന് കൊണ്ട് മാത്രമാണ്. മനുഷ്യരെ ഒന്നിപ്പിക്കാന്‍ ഒരേ ഒരു വഴി ആത്മീയത മാത്രമാണ് .
അഹത്തിന്റെ അന്ധത അകറ്റുന്ന ബോധം മനുഷ്യനില്‍ എത്തിക്കുന്ന മാര്‍ഗമാണ് ആത്മീയത .ഞാന്‍ ആരാണ് എന്ന് പണ്ഡി തനും പാമരനും ഒരുപോലെ അറിയാം .കാരണം അത് അവന്‍റെ അറിവിന്‍റെ ആകെ തുകയാണ്.
ഞാന്‍ഉണ്ട് എന്നും എനിക്ക് എന്തൊക്കെ ഉണ്ട് എന്നും അറിയാത്തവരായി ആരും ഭൂമിയിലില്ല .

എന്നാല്‍ ഞാന്‍ എന്താണ് എന്ന് പണ്ഡിതര്‍ക്കു പോലും അറിയാന്‍ കഴിയുന്നതല്ല .കാരണം ഈ സത്യം മനുഷ്യന്‍റെ യുക്തിക്കും അറിവിനും (അഹം )മീതെയാണ് സ്ഥിതി ചെയ്യുന്നത് .അത് കൊണ്ടാണ് ശാസ്ത്രത്തിനു പോലും ആത്മീയത പിടി കിട്ടാത്തത് .
ആ ത്മിയത രതി പോലെ സ്വകാര്യമായിരിക്കണം
"അറയില്‍ കടന്നു വാതില്‍ അടച്ചു രഹസ്യത്തില്‍ പിതാവിനോട് ചേരുക" എന്ന് യേശു പറയുന്നതിന്‍റെ സാരം ഇതാണ് .
ഞാന്‍ എന്നെത്തന്നെ അറിയുന്നതാണ് അത്മിയത . ധ്യാനം ഓരോരുത്തരെയും വ്യതിപരമായി സമാധാനത്തിലേക്ക്(ബോധം) നയിക്കുന്നതാണ് . ഇത് ധ്യാന മഹയോഗങ്ങള്‍ കൊണ്ട് ലഭിക്കുകയില്ല .അവിടെ മനുഷ്യന്‍റെ ഈഗോ ഒരു ബിംബതിലേക്ക് ഫോക്കസ് ചെയ്യുകയാണ് .
മതം ആത്മീയതക്ക് എതിരാണ്.
മതം ഏതെങ്കിലും ഒരു വിശ്വാസത്തിന്‍റെ കൂട്ടായ്മയാണ് .ആത്മീയത ഒറ്റയാന്‍റെ പവിത്രമായ പാതയാണ് .ഞാനും ഞാനും തമ്മിലുള്ള (അഹവും ബോധവും തമ്മിലുള്ള ) ദൂരമാണ് ഈ പാത .ധ്യാനം ഈ ദൂരം ഇല്ലാതാക്കുകയും മനുഷ്യനെ അഹത്തില്‍ നിന്നും സ്വതന്ത്രനാക്കി ശക്തിപ്പെടുത്തുകയും ചെയ്യുന്നു .
യേശുവും ബുദ്ധനു മെല്ലാം ഇങ്ങനെ അഹത്തില്‍ നിന്നും മോജനം നേടി ബോധത്തില്‍ എത്തിയവരാണ് .എന്നാല്‍ അഹം ചുമക്കുന്ന അന്ധനായ മനുഷ്യന്‍ അവരെയും ബിംബങ്ങളാക്കി ആരാധന തുടങ്ങി .
യോഗവിദ്യ തന്നെ ആത്മ വിദ്യ
ഞാന്‍ എന്ന അഹം ഞാന്‍ എന്ന സത്യത്തില്‍ (ബോധം) ലയിക്കുന്നതാണ് യോഗ വിദ്യ എന്ന ആത്മവിദ്യ . യാതൊരുവന്‍ തന്‍റെ അഹത്തില്‍ അടങ്ങിയിരിക്കുന്ന ആഗ്രഹങ്ങളെ എല്ലാം ത്രിപ്തിപ്പെടുത്തുന്നവനാകുന്നുവോ അപ്പോള്‍ അവന്‍റെ അഹം പൂര്‍ണ്ണത പ്രാപിക്കുകയും ധ്യാനത്തെ പ്രാപിക്കാന്‍ യോഗ്യത നേടുകയും ചെയ്യുന്നു .
ഇങ്ങനെ പൂര്‍ണതയിലെത്തിയ അഹം ആരംഭിക്കുന്ന തീ ര്‍ഥ യാത്ര യാണ് ആത്മീയത .എപ്പോള്‍ ധ്യാനം സംഭവിക്കുന്നുവോ അപ്പോള്‍ നാം സമാധാനത്തിലേക്കും ആനന്ദത്തിലേക്കും പ്രവേശിക്കും . .
മനുഷ്യനെ ഈശ്വരനില്‍ നിന്നും അകറ്റുന്ന വില്ലനാണ് അഹം എന്നാ വികാരം .
ദൈവം എന്നാല്‍
ആദ്ധ്മിയ വാതിക്ക് ദൈവം ബോധം എന്ന പ്രപഞ്ചത്തിന്‍റെ ആത്മാവ് ആകുന്നു.അവിടെ വികാരത്തിന് സ്ഥാനമില്ല .അതുകൊണ്ട് തന്നെ എന്‍റെ ദൈവവും,എന്‍റെ വിശ്വാസവും എന്ന തിന്മയുടെ വികാരവും ഇല്ല.
ദൈവം വൈകാ രികമാല്ലാത്തതിനാല്‍,വര്‍ഗിയതയും പകയും അത്മിയതയില്‍ ഉണ്ടാകുന്നില്ല .
എന്നാല്‍ വിശ്വാസിക്ക് ദൈവം ഒരു ബിംബം ആയിരിക്കണം .ബിംബം ആണ് ആരാധനയും ആചാരങ്ങളും സാധ്യമാക്കുന്നത് .ബിംബം വികാരത്തിന്‍റെ ഭാഗമാണ് .ഞാന്‍ ആരാധിക്കുന്ന ബിംബം കല്ലായാലും വൈകൃത രൂപമായാലും അത് എന്റേതാണ് .ആരെങ്കിലും അതിനെ ആക്ഷേപിക്കുന്നത് എനിക്ക് സഹിക്കാനാകില്ല .ഞാന്‍ ഭ്രാന്തനാകും .കൊല നടത്തും ,വിശു ദ്ധ യുദ്ധങ്ങളും നടത്തും .ഇങ്ങന്ര്‍ ഒരുവന്‍ ആരാധിക്കുന്ന ദൈവം തന്നെ പിന്നീട് അവനു ശാപമായി മാറുന്നു
.ബോധം നന്മയുടെ ഉറവിടം
പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ബോധം എന്ന ആത്മശക്തിയെ പ്രയോജനപ്പെടുത്തുന്ന
മനുഷ്യരില്‍ സമാധാനം നിറയുന്നത് ആര്‍ക്കും അനുഭവിച്ചറിയാം . .ബോധം ദൈവാനുഗ്രഹമായി എപ്പോഴും അവരില്‍ നിലകൊള്ളുന്നു .കാരണം എല്ലാ നന്മകളുടെയും ഉത്ഭവ സ്ഥാനം ബോധം ആകുന്നു .
നാം അഹമായി നിലനില്‍ക്കുന്നിടത്തോളം ബോധം നമ്മുടെ ചിന്തയില്‍ ചെറിയ ചെറിയ തുള്ളികളായി യി മാത്രം നിലനിക്കുന്നു .ചിന്തയില്‍ മലിനത കലരുന്നതുകൊണ്ട് അത് നമ്മുടെ സമാധാനം നശിപ്പിക്കുകയും നമ്മില്‍ ഭയത്തെ നിലനിര്‍ത്തുകയും ചെയ്യുന്നു .
ഭയം മൂലം മനുഷ്യര്‍ കൂടുതല്‍ കൂട്ടായ്മയും മതവും തേടുന്നു .അവ രണ്ടും നമുക്ക് കൂടുതല്‍ അശാന്തി തിരികെ നല്‍കുന്നു .മനുഷ്യര്‍ക്കുള്ളില്‍ അശാന്തി നിറയുമ്പോള്‍ അവര്‍ പരസ്പരം പാര പണിതുകൊണ്ട്, അവര്‍ക്ക് ചുറ്റും അവരു ടേതായ നരകം തീര്‍ക്കുന്നു .അവര്‍ സ്വയം രോഗികളാവുന്നു .
മതവും രാഷ്ട്രിയവും പലവിധ കൂട്ടുകെട്ടുകളിലൂടെ ഈ നരകത്തെ ശരിക്കും മുതലെടുക്കുന്നു .അവര്‍ രക്ഷകരായി അഭിനയിച്ചു ജനത്തെ ആവേശം കൊള്ളിക്കുന്നു .
" സത്യം അറിയുന്നവരല്ലാതെ ആരും ഈ ഭുമിയില്‍ സ്വതന്ത്രരല്ല " അതുവരെ മനുഷ്യന്‍തിന്മയുടെ നുകം പേറി മതവും രാഷ്ട്രിയവും കളിക്കുന്ന കള്ളക്കളികള്‍ക്ക് കൂട്ടുനിന്നു വിലപെട്ട ജീവിതം അറിയാതെ പോകുന്നു .
പറ്റിയ ചതി മനസ്സിലായാലും വിശ്വാസം എന്ന വികാരത്തിന്‍റെ പടുകുഴിയില്‍ വീണുപോയവര്‍ക്ക് അതില്‍ നിന്നും സ്വയം രക്ഷ പ്പെ ടുക അത്ര എളുപ്പമല്ല .കാരണം വിശ്വാസം എന്നാ വികാരവും അവരുടെ അഹം തന്നെയാണ് .
സത്യമേവ ജയതേ !