11/24/2012

അഭയാര്‍ത്ഥികളുടെ ലോകം









കിരീടം വച്ചവരും  വയ്ക്കാത്തവരുമായി  അനേകം  രാജാക്കന്മാരും ചക്രവര്‍ത്തിമാരും, ആത്മീയ ഗുരു ക്കന്മാരും  മനുഷ്യവര്‍ഗ്ഗത്തെ ഉന്നതിയിലേക്ക് ഉയര്‍ത്താനായി പരിശ്രമിച്ചിട്ടുണ്ട്, ഇപ്പോഴും  പരിശ്ര മിച്ചു  കൊണ്ടിരിക്കുന്നു.

എന്നിട്ടും പരിഷ്കൃതലോകം   സമാധാനത്തില്‍ നിന്നും  സത്യത്തിലൂന്നിയ സാമൂഹ്യ വ്യവസ്ഥിതിയില്‍ നിന്നും  അഴിമതിമുക്തമായ  വ്യക്തിത്വങ്ങ ളില്‍ നിന്നും  അകന്നു പോയിക്കൊണ്ടിരിക്കുന്നു.
 ലോകം മുഴുവന്‍ കൂടുതല്‍ കൂടുതല്‍ വ്യക്തികള്‍ അഭയാര്‍ഥി കളായികൊണ്ടിരിക്കുന്നു. 
രാഷ്ട്രിയ,സാമ്പത്തിക അഭയാര്‍ഥികളെക്കാള്‍ ദയനിയമാണ് ആത്മീയ അഭയാര്‍ഥികളുടെ  സ്ഥിതി. കാരണം ഏല്ലാവിധ  അടിമത്തങ്ങളും സൃഷ്ടിക്കുന്നത് ആത്മിയമായ പാപ്പരത്തം ആണ്.

എന്താണ് അടിമത്തം  
എബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ നിര്‍ത്തലാക്കിയ അടിമത്തമല്ല ഇവിടെ പറയുന്നത്.

അടിമത്തമെന്ന് പേര് വിളിക്കാത്ത മറ്റു പല ഓ മനപ്പേരുകളില്‍ നാം താലോലിക്കുന്നതും നമ്മെ സത്യത്തിലെത്തുന്നതില്‍  നിന്നും തടയുന്ന വഴി മുടക്കികളാണ്    നമ്മളെ  നാമറിയാതെ അടിമകളാക്കിയിരിക്കുന്നത്.
അലങ്കാരം,അഭിമാനം, ദേശപ്രേമം,വര്‍ഗ്ഗപ്രേമം, വിശ്വാസം ,പേരിനും പ്രശസ്തിക്കും പ്രശംസക്കുമെല്ലാം  കാലാകാലങ്ങളില്‍ നാമോരോരുത്തരും  അടിമയാവുന്നു.

"ഞാന്‍" സ്വതന്ത്രനാണ് എന്ന് നാം നെഞ്ചുവിരിച്ച് നിന്ന് പറയുമ്പോഴും നാം സ്വതന്ത്രരല്ല എന്ന സത്യം നാം അറിയുന്നില്ല.ഇങ്ങനെയാണ് ഭൗ തീക ജീവിതം നമ്മളെ വശീകരിക്കുന്നത്.
 "എന്‍റെത്"   എന്ന താത്പര്യത്തില്‍ നാം അടിമത്വവും  ആസ്വതിക്കുന്നു. അത് കൊണ്ടാണ് മദ്യവും മയക്കു മരുന്നും ബുദ്ധി മാനായ മനുഷ്യനെ കീഴ്പ്പെടുത്തുന്നത്.

എന്തുകൊണ്ടാണിത് സംഭവിക്കുന്നത് . 

എല്ലാ പഠിപ്പും പരിഷ്കാരവും മനുഷ്യന്‍റെ  അഹത്തെ തേച്ചു മിനുക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നതാണിതിനു കാരണം.
ഭയം എന്ന വികാരം മനുഷ്യരെ പല വിധത്തിലും അഭയാര്‍ത്ഥികള്‍ ആക്കിത്തീര്‍ക്കുന്നു.
 
"പുറം കണ്ണ് തുറപ്പിക്കാന്‍ പുലര്‍ വേളയില്‍ അംശുമാന്‍, അഹ -കണ്ണ് തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം" എന്ന് പഴമക്കാര്‍ പഠിച്ചി ട്ടുണ്ട്.

എന്നാല്‍ പഠിപ്പുകൊണ്ട്  ആധുനിക മനുഷ്യന് അഹക്കണ്ണ്‍ തുറക്കുന്നില്ലെന്നു മാത്രമല്ല  അവര്‍ പണത്തിന്‍റെയും  അറിവിന്‍റെയും ദൈവങ്ങ ളുടെയും  അഭയാര്‍ത്ഥികളായി,  ലോകം കൂടുതല്‍ തിന്മയിലേക്ക് വീണു പോകുന്ന വിരോധാഭാസം  നില നില്‍ക്കുന്നു.

മനുഷ്യരില്‍  അഹം സൃ ഷ്ടി ക്കുന്ന ഭയം എന്ന ദുരവസ്ഥയെ സാമൂഹ്യമായി  ചരട് വലിക്കുന്ന ചുരുക്കം ചില ബുദ്ധിജീവികള്‍രാജാക്കന്മാരും ചക്രവര്‍ത്തിമാരും, ആത്മീയ  പിതാക്കന്മാരും) ചൂഷണം ചെയ്യുന്നു.

വ്യക്തികളെ അവരിലും അവരുടെ പ്രസ്ഥാനങ്ങളിലും അഭയാര്‍ത്ഥികളാക്കി അവര്‍ പാവങ്ങളുടെ  രക്ഷിതാക്കള്‍ ആകുന്നു.ഇങ്ങനെ മനുഷ്യരെ രക്ഷിക്കുന്ന ബിസിനസ്സിനു വേണ്ടി കാറല്‍ മാക്സ്, ജീസസ്, ശ്രീ കൃഷ്ണന്‍ തുടങ്ങി അനേക ബിംബങ്ങളെ അവര്‍ ഉപയോഗിക്കുന്നു.

 ഇവിടെ രക്ഷിക്കാന്‍ വരുന്നവര്‍ തന്നെ  മനുഷ്യരെ ശിക്ഷിക്കുന്നു . ശാന്തി നല്കാന്‍ വരുന്നവര്‍ തന്നെ പ്രകൃദിദത്തമായ  ശാന്തിയും സമാധാനവും നശിപ്പിക്കുന്നു.

മരണാന്തര സ്വര്‍ഗം വാഗ്ദാനം നല്‍കി  ചിലര്‍  ആത്മീയതയുടെ  പേരില്‍ ആത്മാവിനെ വഞ്ചിച്ച്   മനുഷ്യരെ സ്വബോധത്തില്‍ നിന്നും അകറ്റുന്നു.

  വര്‍ഗിയത  വളര്‍ത്തി മനുഷ്യരെ ഭി ന്നിപ്പിക്കാന്‍ രാഷ്ട്രിയവും മതവും എവിടെയും കൈ കോര്‍ക്കുന്നു.

ബോധാമില്ലാത്തവര്‍ അതിന് ഓശാന പാടി അവരുടെ ജീവിതവും  സമര്‍പ്പിക്കുന്നു.

ഇതിന്‍റെ  എല്ലാം ഫലമായി  സാധാരണ ജനം (വ്യക്തികള്‍) അഴിമതിക്ക് കൂട്ട് നിന്ന്‍ കുറ്റവാളികളും  പാപികളും  ആയ     അഭയാര്‍ത്ഥികളാവുന്നു.

എന്നാല്‍  സ്വസ്ഥിതനായ ഏതൊരു  മനുഷ്യനും  ഭയത്തില്‍ നിന്നും  ചൂഷണത്തില്‍  നിന്നും  സ്വയം രക്ഷപ്പെടാന്‍ കഴിയുമെന്ന് ഒരു ശാസ്ത്ര വും മതവും പഠി പ്പിക്കുന്നില്ല

 ബുദ്ധിമാനായ മനുഷ്യന്‍റെ ബുദ്ധിഹീനത തുടങ്ങുന്നത് അഹം എന്ന വളര്‍ച്ചയിലാണ്.അതിനെ പോഷിപ്പിക്കുന്നതാണ് മനുഷ്യന്‍റെ കൂട്ടായ്മകള്‍ 

അഹം സ്വയം ചതിക്കുന്ന വികാരം 

മനുഷ്യന്‍ ഭയം എന്ന വികാരത്തിന് അടിമപ്പെ ടുമ്പോള്‍ അവന് മറ്റുള്ളവരുടെ  അഭയാര്‍ത്ഥിയാകാതെ  ഒറ്റയാനായി അന്തസ്സോടെ  ജീവിക്കാന്‍ കഴിയാതെ പോകുന്നു. ഇതിനു രണ്ടു കാരണങ്ങളുണ്ട്.

മനുഷ്യന്‍ സാമൂഹ്യമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയും അവന്‍ ആര്‍ജിക്കുന്ന അറിവും  സത്യം മുറുകെ പിടിക്കുന്നതിനു  മനുഷ്യരെ  പ്രപ്തരാക്കുന്നില്ല. 

അതുകൊണ്ടവര്‍  ഏതെങ്കിലും  ഒരു സഭയിലൊ   പാര്‍ട്ടിയിലൊ  കൂടുകെട്ടിലോ  അംഗം ആകുകയും അതോടെ അവന് അഭയം ലഭിച്ചു എന്ന  തോന്നല്‍ അവന് തിന്മ ചെയ്യാന്‍തുണയാകുന്നു.ഇങ്ങനെ  സ്വാഭിമാനം ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ക്ക്‌ പണയം വെച്ച് കൊണ്ട് ജീവിതം തള്ളി നീക്കുന്ന  അഭയാര്‍ത്ഥികളാണ്  ലോകത്തില്‍ ഭൂരിപക്ഷവും  ബുദ്ധി ജീവികളായ മനുഷ്യര്‍.

 എന്നാല്‍ പ്രസ്ഥാനങ്ങള്‍ നയിക്കുന്നവരുടെ സ്വാര്‍ത്ഥതയും  അധികാരമോഹവും  ഇങ്ങനെ അഭയാര്‍ഥികളായി നിന്ന് അവരെ സേവിക്കുന്ന മനുഷ്യരെ  മുതലെടുക്കുകയാണ് എന്ന് പിന്നിട് സ്വയം മനസ്സിലായാലും മനുഷ്യര്‍ക്ക്  ഈ  അടിമത്തങ്ങളില്‍  നിന്നും സ്വയം മോചനം അത്ര എളുപ്പമല്ല . അതിനു കാരണം അവര്‍ അഹം എന്ന മറ്റൊരു പിശാചിന്‍റെ കൂടി അടിമയാണ് എന്നതാണ്.

 സ്വ ബോധ ത്തിന്‍റെ അഭാവത്തില്‍ നമ്മുടെ അഹം തന്നെ നമ്മളെ മോഹങ്ങളുടെയും സ്വപ്നസ്വര്‍ഗ്ഗ ങ്ങളുടെയും അടിമത്തങ്ങളില്‍ കുടുക്കുന്ന  ഒരു ചതിയാണ് മറ്റൊരു കാരണം.പണവും സ്ഥാന മാനങ്ങളും കൊതിക്കുന്ന ഏതു  ഒരു വ്യക്തിയും സത്യം ത്യജിക്കാനും അടിമയകാനും  തയ്യാറാണ്.

സാംസ്‌കാരിക സംഘടനകളില്‍  നമുക്ക് ഇഷ്ടമുണ്ടെങ്കില്‍ ചേര്‍ന്നാല്‍ മതിയാകും .എന്നാല്‍ ജന്മനാ തന്നെ നാമെല്ലാം അംഗങ്ങള്‍ ആയിപ്പോകുന്ന  സംഘടനകളാണ്  രാഷ്ട്രവും മതവും. 

ആദ്യ കാലത്തെ ചട്ടമ്പി കൂട്ടായ്മ കളാണ് പില്‍ക്കാലത്ത് രാജ്യങ്ങള്‍ ആയിട്ട് രൂപാന്തരം പ്രാപിച്ചത്‌. അവിടെ നിന്ന്  രാജവാഴ്ച, ഡെമോക്രസി,  കമ്മ്യൂണിസം , കത്തോലിസം,  തുടങ്ങി  വര്‍ഗ്ഗിയതയുടെ, തേരോട്ടവും ആധുനിക വിദ്യ- ആഭാസവും  മനുഷ്യനെ സ്വബോധം നിറഞ്ഞ വ്യക്തി എന്ന നന്മയുടെ  പാവനമായ  അവസ്ഥയില്‍ നിന്നും തിന്മയുടെ കൂട്ടായ്മകളിലേക്ക്  കൊണ്ടെത്തിച്ചു. അവന്‍ കപടതയില്‍  മുഖം രക്ഷിക്കാന്‍ വേണ്ടി  ഒളിക്കുന്നു.
ആത്മീയതയിലേക്ക് തിരിച്ചു പോയാല്‍ മാത്രമേ  മനുഷ്യന്  സ്വാഭാവികമായ  ബോധം വീണ്ടെടുത്ത്  നന്മയില്‍ ആഭിമുഖ്യമുള്ള  വ്യക്തികളായി  വളരാന്‍  കഴിയു.

ഞാന്‍ സ്വതന്ത്രന്‍ ആണ് എന്ന് വിചാരിക്കുന്ന നമ്മളെല്ലാം പലരുടെയും അടിമകളായി,  ചൂഷണം ചെയ്യപ്പെടുന്നു എന്ന സത്യം പോലും അറിയാനുള്ള   ബോധം  മനുഷ്യരില്‍  ഇല്ലാതെ വരുന്നത് വളരെ  പരിതാപകരമാണ്.

 മനുഷ്യരെ സഹായിക്കാന്‍ എന്തൊക്കെ ആശയങ്ങളും സംഘടനകളും  ലോകത്ത് ഉടലെടുത്തിട്ടുണ്ടോ അതെല്ലാം തന്നെ മനുഷ്യരുടെ  ചൂഷകരായി മാറുകയാണ് ചെയ്തി ട്ടുള്ളത് .

വ്യക്തിയില്‍  സ്വബോധം അവസാനിക്കുന്നിടത്ത്  സമൂഹ്യ  ചൂഷണവും  തിന്മകളുടെ  കൂട്ടായ്മയും  ആരംഭിക്കുന്നു. ഇത്  സത്യം സാക്ഷാത് ക്കരിക്കുന്നതില്‍ നിന്നും വ്യക്തികളെ തടയുന്നു .
ഇന്ന് ലോകം ഇത്രയും അധ:പ്പതി ക്കാനുള്ള ഏക കാരണം സമൂഹ്യവല്‍കരണത്തിന്‍റെയും വ്യക്തിയില്‍ അഹം വരുത്തുന്ന ചീത്ത പ്രവണതകളുമാണ്.
കമ്മുണിസ്ടായാലും കാപിറ്റലിസ്റ്റ് ആയാലും തിന്മയുടെ രാജവഴ്ച്ചക്ക് മാറ്റമില്ല. കൂടുതല്‍ ബുദ്ധിയും അധികാരവും കൈവശമുള്ളവര്‍ അല്ലാത്തവരെ ആരാധകരാക്കി കൂടെ നിര്‍ത്തി സംഘടനയുടെ ചുക്കാന്‍ പിടിച്ചു  കിരീടം വച്ചോ വക്കാതെയോ  ബോധം ഇല്ലാത്തവരെ ചൂഷണം ചെയ്യുന്നു.

സ്വബോധം നില നിര്‍ത്താനുള്ള ഏക മാര്‍ഗം ആത്മീയത മാത്രമാണ്

അത്മിയത  മതമോ  വിശ്വാസമോ  ആണെന്ന് തെറ്റി ദ്ധരിക്കുന്നതാണ് മനുഷ്യരില്‍ ബോധം ഇല്ലായ്മയുടെ തുടക്കം .
ആത്മീയത രതി പോലെ സ്വകാര്യ മായിരിക്കണം. കൂട്ട്കൂടി  ഒച്ചവക്കുന്നത് ആത്മീയതയല്ല. 
മനുഷ്യരില്‍  അഹം  എന്ന വികാരത്തിന്‍റെ  അന്ധത ഏറിയിരിക്കുന്നത് കൊണ്ട് ബോധവും  സമാധാനവും   കുറഞ്ഞിരിക്കും.  ഈ അവസ്ഥയില്‍ മനുഷ്യന്‍  മതം  ഇളകി  തെരുവിലൂടെ  അവരുടെ  കൂട്ടായ  അഹം  ആഘോഷിക്കുകയും  പൊതു ജനത്തിന്  നടക്കാനുള്ള വഴി നിരോധി ക്കുകയും ചെയ്യുന്നു . എന്നിട്ട് പുരോഹിതന്‍ നന്മയെക്കുറിച്ചു നിത്യവും പള്ളിയില്‍ പ്രസംഗിക്കും.
ഈ വക വേഷം കെട്ടുകള്‍ ഏതു  സമൂഹത്തില്‍ അവസാനിക്കുന്നുവോ  അന്ന് മുതല്‍ ആ സമൂഹം  നന്നാവാന്‍ തുടങ്ങും.
അതുവരെ ബോധം ഇല്ലായ്മയുടെ അന്ധത മനുഷ്യനെ തളക്കുകയും  അവരില്‍ തിന്മ പെരുകുകയും ചെയ്യും.  

രാഷ്ട്രിയ നായകന്മാരും, പുരോഹിതന്മാരും  പൂജാരിമാരും  മത്സരിച്ചു  നടത്തുന്ന  മാജിക്ക്ഷോ  കൊണ്ട്   സമൂഹത്തില്‍ തിന്മയുടെ വേരോട്ടം കൂടുകയാണ്.

ബോധം എന്ന വ്യക്തിപരമായ അവസ്ഥ മനുഷ്യരില്‍ അന്ധത അകറ്റി നമ്മളെ ഉത്തരവാതിത്വം  ഉള്ള വ്ക്തികള്‍ ആക്കിതീര്‍ക്കും എന്ന് ബോധം ഉള്ള ഏതു മനുഷ്യര്‍ക്കും  മനസ്സിലാകും . 

ബുദ്ധിയുടെ  അളവ് വ്യത്യാസ മുണ്ടെങ്കിലും അത് ഇല്ലാത്ത മനുഷ്യര്‍ വളരെ കുറവാണ്. എന്നാല്‍  ബുദ്ധിയും പഠിപ്പും  ഉണ്ടായിട്ടും സ്വബോധം  ഇല്ല എങ്കില്‍ മനുഷ്യരില്‍  മനുഷ്യത്വവും നന്മയും തീരെ  ഉണ്ടാകില്ല.   
അവര്‍ നിരന്തരം ചൂഷണത്തിന് കൂട്ട് നില്‍ക്കുകയും അഴിമതി നടത്തി സമൂഹത്തില്‍ സ്ഥാനങ്ങള്‍ നേടുകയും ചെയ്യുന്നു. പക്ഷെ അഹം എന്ന തിന്മയുടെ  അടിമത്തത്തില്‍ ജീവിക്കുന്ന  ഒരു മനുഷ്യനും സമാധാനത്തില്‍ എത്തുന്നില്ല.

സ്വബോധം ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ശാന്തി കൈ വരിക്കാനും കുടുംബത്തെയും സമൂഹത്തെയും ശക്തിപ്പെടുത്താനും  കഴിയൂ. 

അഴിമതിയില്‍ നിന്നും കുറ്റ കൃത്യങ്ങളില്‍ നിന്നും  സ്വയം സ്വയം  രക്ഷിക്കാന്‍ പ്രാപ്ത മായ ബോധം ഉള്ള  ഉത്തമന്‍മാരായ  വ്യക്തികള്‍ തീരെ  ഇല്ലാത്തതാണ് ഇന്ന് ലോകം  അനുഭവിക്കുന്ന ദുരവസ്ഥക്ക് കാരണം. 

മറ്റുള്ളവരുടെ ചൂഷണത്തിനും തിന്മകള്‍ക്കും വ്ക്തികള്‍   കൂട്ട് നില്‍ക്കാത്തിടത്തോളം  കാലം മതത്തിലും രാഷ്ട്രിയ  പാര്‍ട്ടികളിലും  രാജാക്കന്മാരും  ചക്രവര്‍ത്തിമാരും അവരുടെ സിംഹാസനങ്ങളും ലോകത്ത് എവിടെയും നില നില്‍ക്കില്ല. 

ആരാധനയിലും വര്‍ഗിയതയിലും വിശ്വസിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണ്   സാമൂഹ്യമായ  തിന്മയുടെ  കിരീട ങ്ങള്‍ നിലനിര്‍ത്തുന്നത്.

ബോധം ഒരുവനില്‍ നിലനില്‍ക്കുവോളം മനുഷ്യനെ ഭയം വേട്ടയാടില്ല. അപ്പോള്‍ മനുഷ്യന് മറ്റാരെയും ആരാധിക്കേണ്ട ആവശ്യമില്ല .
 ഭയമില്ലാത്ത അവസ്ഥയാണ്‌ നമുക്ക് സമാധാനവും ആനന്ദവും  നല്‍കുന്നത്. ഇതാണ് സച്ചിതാനന്ദം.

ബോധം മാത്രമാണ് ആണ് മനുഷ്യരെ സമാധാനത്തിലെത്തി ക്കുന്നത്. വിശ്വാസങ്ങള്‍ക്കും മതങ്ങള്‍ക്കും ഒരിക്കലും അതിനു കഴിയില്ല.

ബോധം ഒരേ സമയം ഭയമില്ലയ്മയും സമാധാനവും ആനന്ദവും മനുഷ്യരില്‍ കൊണ്ടുവരും .

അഹം വെടിയുമ്പോള്‍ നാമോരോരുത്തരും   ബോധത്തില്‍ വസിക്കുന്നവരാകുകയും ,  സദ്‌ -ചിത് -ആനന്ദം എന്താണ് എന്ന് നാം അനുഭവിച്ചു അറിയും ചെയ്യും