5/02/2016

ശിക്ഷണവും വ്യക്തിത്വ വികസനവും

ശിക്ഷണം എന്നാൽ മുതിര്ന്ന സമൂഹം  ഇളം തലമുറയിലേക്കു പകരുന്ന നന്മാകളും  സത്യമായ  അറിവുകളുമാണ് .

ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കാതെ നല്ല കുടുംബമോ, സമൂഹമോ ,രാജ്യമോ സൃഷ്ടിക്കുക അസാധ്യമാണ് .

ഒരു നല്ല വ്യക്തിയെ എങ്ങനെ സൃഷ്ടിക്കാം  എന്ന് നിർദ്ദേശിക്കുവാൻ യുക്തി മാര്ഗ്ഗത്തിനും (ശാസ്ത്രം ) ഭക്തി മാര്ഗ്ഗത്തിനും (മതം ) സാധിക്കുകയില്ല .

കാരണം മനുഷ്യന്റെ ബുദ്ധി ഒരു സ്വയം പരിമിതിയാണ് . സ്വയം പരിമിതമായ ബുദ്ധിയാണ് വ്യക്തിയെ നിയന്ത്രിക്കുന്നത്‌ . അതുകൊണ്ട് ബുദ്ധിക്കും ഉപരിയായ ഒരു സത്യത്തിന്  മാത്രമേ വ്യക്തിയെ നിയന്ത്രിക്കുവാൻ  കഴിയൂ .

ആ ശക്തിയാണ് സ്വബോധം . മനുഷ്യനിൽ നന്മയുള്ള വ്യക്തിത്വം  സൃഷ്ടിക്കുക യെന്നതാണ്  എക്കാലത്തും മനുഷ്യനും ശാസ്ത്രവും മതങ്ങളും നേരിടുന്ന  വെല്ലുവിളി.
സത് മാർഗ്ഗം  എന്നാൽ  എന്താണ്  ?
വ്യക്തിയിൽ  സത്യം രൂപീകരിക്കലാണ്  സത് മാർഗ്ഗം .
വ്യക്തിയിൽ  സത്യം രൂപീകരിക്കുവാൻ പ്രാകൃത  മതങ്ങൾക്കോ  ആചാരങ്ങൾക്കോ  ഒരിക്കലും സാധ്യമല്ല .
പ്രാകൃതമായ ആചാരങ്ങൾ അല്ലാതെ സത്യം ആയി  മതങ്ങളിൽ ഒന്നും ഇല്ല.
ആരാണ് വ്യക്തിയെ  സത്യമാർഗ്ഗത്തിൽ  എത്തിക്കുക ?.
വ്യക്തി സ്വയമായി സത്യത്തിലേക്ക്  വന്നാൽ  മാത്രമാണ്  സത് മാർഗ്ഗം മനുഷ്യരിൽ  സാധ്യമാകുക .
സത്യം മനുഷ്യനിലേക്ക് വരുന്നതിനു മനുഷ്യനിൽ നിന്നും മിഥ്യ  അകന്നു പോകണം .
എന്താണ്  മനുഷ്യനിലെ  മിഥ്യ ?
ഞാൻ എന്ന വികാരമാണ് (അഹങ്കാരം ) മനുഷ്യനെ നയിക്കുന്ന അടിസ്ഥാന മിഥ്യ .
അഹങ്കാരത്തെ എത്ര മാത്രം  അടക്കുന്നുവോ അത്ര മാത്രം മനുഷ്യനിൽ സത്യം  രൂപീകരിക്കപ്പെടും .