ആഗ്രഹം ആവശ്യങ്ങളെ സൃഷ്ടിക്കുകയാണോ
അതോ ആവശ്യമാണോ ആഗ്രഹങ്ങളെ സൃഷ്ടിക്കുന്നത് ?
ശരീരവുമായി ബന്ധപ്പെട്ട പ്രാഥമീക ആവശ്യങ്ങളും ആഗ്രഹവും വ്യത്യസ്തമല്ല. അവ ഒന്ന് തന്നെയാണ് .
നേരെ മറിച്ചു വ്യക്തിയിലേക്ക് വരുമ്പോൾ ആവശ്യങ്ങൾ അധികവും വൈകാരീകമാണ് (intellectual).
വ്യക്തിയിൽ ആഗ്രഹം ആവശ്യത്തെ സൃഷ്ടിക്കുന്നുവെന്നതാണ് കൂടുതലായി സംഭവിക്കുന്നത് .
വ്യക്തിയുടെ സാമ്പത്തീക / സാമൂഹ്യ / സാംസ്കാരീക നിലവാരമനുസരിച്ചാണ് വ്യക്തിപരമായ ആഗ്രഹങ്ങൾ ജനിക്കുന്നത് .
ആഡംബരത്തിന്റെ ആവശ്യം തന്നെ ആഗ്രഹങ്ങളാണ് .
ഒരിക്കലും ശൂന്യമാകുവാൻ സമ്മതിക്കാത്ത വൈകാരിക അവസ്ഥയാണ് ആഗ്രഹം .
വ്യക്തി പരമായ ആഗ്രഹങ്ങളുടെ അടിസ്ഥാനം സാമൂഹ്യമായ മത്സരമാണ് .
അതുകൊണ്ട് നിലയ്ക്കാത്ത ആഗ്രഹങ്ങളുടെ അവസാനം മരണമാണ് .
ആഗ്രഹങ്ങളുടെ പൂർണ്ണമായ സഫലീകരണം വ്യക്തിയുടെ പൂർണ്ണതയിലും സാധ്യമാണ്.
ഒരു സമ്പൂർണ്ണ മനുഷ്യനിൽ ആഗ്രഹങ്ങൾ സ്വയം അപ്രസക്തമാകുന്നതിനു കാരണം
ബുദ്ധിയുടെ നിയന്ത്രണത്തിൽ നിന്നും വ്യക്തി മോചനം നേടുന്നത് കൊണ്ടാണ് .
ബുദ്ധിയുടെ നിയന്ത്രണത്തിൽ നിന്നും മോചനം നേടുന്ന വ്യക്തി ഒന്നും ഇല്ലാതെ തന്നെ പൂർണ്ണ സംതൃപ്തനുമാണ്.
പാവപ്പെട്ടവന് പണക്കാരനോട് അസൂയയും
പണക്കാരന് പാവപ്പെട്ടവനോട് അനുകമ്പയും തോന്നുന്ന ലോകം ഒരിക്കലും സുന്ദരമാകില്ല.
പണക്കാരനോട് പാവപ്പെട്ടവന് അനുകമ്പയും
പാവപ്പെട്ടവനോട് പണക്കാരന് അസൂയയും തോന്നുന്ന ലോകമാണ് സുന്ദരമായിരിക്കുക.
പാവങ്ങളും പണക്കാരും ഇല്ലാത്ത ലോകം സ്വർഗ്ഗമാണ് .
സ്വർഗ്ഗം ഭൗതീകതയുടെ സ്വപ്ന ലോകമല്ല.
പിന്നെയോ ആത്മീയതയുടെ സത്യലോകമാണ് .