5/06/2016

"വിവാഹ മോചനം" ഒറ്റ വാക്കല്ല.

വിവാഹ മോചനം  എന്ന വാക്കിൽ  അർഥവത്തായ  ഒരു സൂചനയുണ്ട് .
 വിവാഹം സ്വാതന്ത്ര്യത്തിന്റെ അവസാനമാണ്  (പാരതന്ത്ര്യം ) എന്നാണ്   ആ സൂചന.
അത് സത്യവുമാണ് .
വീണ്ടും സ്വാതന്ത്ര്യത്തിലേക്ക്  തരിച്ചു വരവിനെയാണ്  മോചനം സൂചിപ്പിക്കുന്നത് എങ്കിൽ  മോചനം അനുഭവിക്കുന്നയാൾക്ക്  വിവാഹ മോചനം നല്ലത് തന്നെയാണ് .

ദാമ്പത്യ ബന്ധം  പിരിയുകയാണെങ്കിൽ  അത് അങ്ങേയറ്റം മാന്യമായും ഉത്തരവാദിത്വ പരമായും  ബോധ പരമായും നടത്തണം എന്ന് മാത്രം .
ബോധാപരം എന്നതിന് അഗാധമായ അർഥതലങ്ങളുണ്ട് .
അത് മനസ്സിലാക്കാതെ എടുത്തു ചാടിയാൽ വിവാഹ മോചനം  കൂടുതൽ  പ്രാരാബ്ദമാകുവാനും സാധ്യതയുണ്ട് .
ദാമ്പത്യം മറ്റെല്ലാ ബന്ധങ്ങളെക്കാളും  തീഷ്ണമാകുനത് കൊണ്ടും (intimate ) വൈകാരീകമായ  പങ്കുവയ്ക്കലുകൾ  ഉണ്ടായിട്ടുള്ളതിനാലും  വ്യക്തിയിൽ ഉണങ്ങാത്ത മുറിവുകൾ  ബാക്കിയാക്കാതെ  വിവാഹ മോചനം സാധ്യമല്ല .
അത് കൊണ്ട് തന്നെ അതിനു മുന്പും പിൻപും  രണ്ടു വ്യക്തികൾക്കും ബോധപരമായ ബോധവൽക്കരണം (counselling ) വളരെ  ഗുണം ചെയ്യും .
ണങ്ങാത്ത മുറിവുകൾ  ബാക്കിയാക്കാതെ  വിവാഹ മോചനം സാധ്യമല്ല  എന്നത്  കൊണ്ട് തന്നെ  മതാത്മക സമൂഹങ്ങളിൽ
വിവാഹ മോചനം  രണ്ടു കുടുംബങ്ങളിളും വളരെയടുത്ത കൂട്ടുകെട്ടിലും
വൈകാരികമായ  അസ്വസ്ത്തയും ദയനീയാവസ്ഥയും  സൃഷ്ടിക്കുന്നതാണ് .