എന്താണ് ആത്മസംതൃപ്തി ?
അവനവന്റെ ഉള്ളിൽ നിറയുന്ന ആനന്ദമാണ് ആത്മസംതൃപ്തി .
എന്താണ് പരമമായ ആനന്ദം ?
നശ്വരമല്ലാത്ത സന്തോഷമാണ് ആനന്ദം ?
സാധാരണയായി സന്തോഷം നശ്വരമായിരിക്കുന്നത് എന്ത് കൊണ്ട് ?
വ്യക്തിയിൽ ഉണ്ടായി നശിക്കുന്ന ഒരു വികാരമാണ് സന്തോഷം . ഊർജം സൃഷ്ടിക്കുന്ന ഓരോ തിരയാണ് "വികാരം". നാശം അതിന്റെ സ്വഭാവമാണ് .
സ്വന്തം കാലുകൾക്ക് ബലമില്ലാത്തൊരാൾ ഒരു വടികുത്തിനടക്കുന്നത് പോലെയാണ് മനുഷ്യന്റെ ദൈവ വിശ്വാസം .
ആ വടി ഉപേക്ഷിക്കുന്നതിന് മുമ്പ് അയാൾക്ക് സ്വന്തം കാലിൽ നടക്കുവാനുളള ത്രാണി ഉണ്ടാകണം .
സ്വന്തം കാലിൽ നടക്കുവാനാകുന്ന മനുഷ്യന് ഒരു സ്വർണ്ണ വടി ലഭിച്ചാലും അയാൾക്ക് അതിന്റെ ആവശ്യമില്ല .
സ്വന്തം കാലിൽ നടക്കുന്ന മനുഷ്യന്റെ ശക്തിയാണ് "സ്വബോധം ".
സ്വബോധവും ആത്മ ശക്തിയും ഒന്നു തന്നെയാണ് . സ്വബോധത്തിന്റെ സ്വഭാവമാണ് ആത്മസംതൃപ്തി .
ആത്മസംതൃപ്തിയുടെ ഫലമാണ് സഫലമായ ജീവിതം .
നിങ്ങൾ ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ അത് സത്യമാകം .
നിങ്ങൾ നിങ്ങളെ കണ്ടു എന്ന് പറഞ്ഞാൽ അതൊരിക്കലും സത്യം ആകില്ല.
അങ്ങനെയാണ് പ്രപഞ്ചവ്യവസ്ഥയിൽ മനുഷ്യന്റെ അസ്ഥിത്വം ക്രമീകരിക്ക പ്പെട്ടിരിക്കുന്നത് .