അവനനോടും സമൂഹത്തോടുമുള്ള ഉത്തര വാദിത്വമാണ് "ധർമ്മം"
വ്യക്തിയിൽ നില നില്ക്കുന്ന ആത്മ ശക്തിയാണ് സ്വബോധം .
സ്വബോധം ഇല്ലാത്ത വ്യക്തിയിൽ ബുദ്ധിയാണ് വ്യക്തിയെ നിയന്ത്രിക്കുന്നത് .
സ്വബോധത്തിന്റെ അഭാവത്തിൽ ബുദ്ധി നല്കുന്ന യുക്തികൾ വ്യക്തിയെ പരാജയത്തിലേക്ക് നയിക്കും.
ഏതൊരാള്‍ക്കും ജീവിതവിജയത്തിന് അവശ്യം വേണ്ടതായ കാര്യമാണ് "ധര്‍മ്മബോധം".
അവനന്റെ ധർമ്മം (ജീവിതം ) വിജയിപ്പിക്കാനുള്ള സ്വബോധമാണ് "ധര്‍മ്മബോധം".
വിദ്യാസമ്പന്നത, ധനസമൃദ്ധി എന്നിവക്കെല്ലാം ധര്‍മ്മബോധം ആവശ്യമാണ് .
ആർക്കും ഒരു രാത്രികൊണ്ട് കൈവരിയ്ക്കാവുന്നതല്ല ധര്‍മ്മബോധം.
നിരന്തരമായ മനനവും അഭ്യാസവും അദ്ധ്വാനവും ഇതിനാവശ്യമാണ്.
ക്രമേണയുള്ള പരിശ്രമവും അഭ്യാസവും അദ്ധ്വാനവും കൊണ്ട് ധര്‍മ്മബോധം ആർക്കും സ്വായത്തമാകും.
അതിനുള്ള ആഗ്രഹവും ഇച്ഛാശക്തിയും പരിശ്രമവും വേണം. ഒരു കുടത്തില്‍ തുള്ളിതുള്ളിയായി വീഴുന്ന ജലം മെല്ലെ മെല്ലെ വര്‍ദ്ധിച്ച് ആ കുടം ഒരുനാള്‍ നിറയുന്ന പോലെ മാത്രമേ നിങ്ങളിലും സ്വബോധവും ധര്‍മ്മബോധവും നിറയുകയുള്ളൂ.
ഇവയെ ക്ഷമയോടു കൂടി ലഘുമാത്രകളായി സംഭരിച്ച് ജീവിതം സമൃദ്ധമാക്കിയാൽ സഫലമായ ജീവിതം ഉണ്ടാകൂ .