വിശേഷ ബുദ്ധിയാണ് മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്നും വ്യത്യസ്ഥ മൃഗക്കുന്നത്.
കാര്യങ്ങളെയും ചുറ്റുപാടുകളെയും സ്വയം അപഗ്രഥിച്ചു പഠിക്കുവാനുള്ള കഴിവാണ് മനുഷ്യന്റെ ശക്തി .
മനുഷ്യ ബുദ്ധിയുടെ പടി പടിയായ വികാസമാണ് ശാസ്ത്രവും സംസ്കാരവും . ശാസ്ത്രവും സംസ്കാരവും പരസ്പര പൂരകങ്ങളാണ് .
എന്നാൽ മനുഷ്യനും ബുദ്ധിയും എന്നും മഹത്തായ ഒരു പരിമിതിക്കുള്ളിലകപ്പെട്ടിരിക്കുകയാണ് .
അതിനു കാരണം ബുദ്ധിയുടെ ബോധ ശൂന്യതയാണ് . ബുദ്ധിയുടെ സ്വാഭാവീകമായ ബോധശൂന്യതയെ പരിഹരിക്കുന്ന വ്യക്തിയുടെ ആത്മശക്തിയാണ് സ്വബോധം .
സ്വബോധമില്ലാത്ത മനുഷ്യൻ ഉന്നത പണ്ഡിതൻ ആയാലും വ്യക്തിയിലെ ബോധ ശൂന്യത നില നിൽക്കുന്നു .
ശാസ്ത്രബോധവും സ്വബോധവും തമ്മിൽ നേരിട്ടു ബന്ധമില്ല , ശാസ്ത്രബോധം അറിവാണ് . സ്വബോധം ആത്മശക്തിയാണ് .
കുട്ടികള്‍ക്കു തിരിച്ചറിവാകുന്നതുമുതല്‍ അവരുടെ അന്വേഷണബുദ്ധിയെ തട്ടിയുണര്‍ത്തി സ്വയം ചോദ്യങ്ങൾ ചോദിച്ച് ഉത്തരം കണ്ടെത്തുന്ന പഠനത്തിൽ മാത്രമാണ് സ്വബോധ വളർച്ച സാധ്യമാകുന്നത് .
മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന അടിസ്ഥാന ചോദ്യങ്ങൾ മനുഷ്യന്റെ അസ്ഥിത്വം എന്താണ് എന്നതും പ്രപഞ്ചവും മനുഷ്യനും എങ്ങനെ ബന്ധ പ്പെട്ടിരിക്കുന്നുവെന്നതുമാണ് .
ഓരോ മനുഷ്യനും സ്വയം ഉത്തരം തേടേണ്ട വിഷയമാണ് ആത്മജ്ഞാനം . ശാസ്ത്രത്തിന് മനുഷ്യനെ ഇക്കാര്യത്തിൽ സഹായിക്കുവാൻ സാധ്യമല്ല .
മനുഷ്യന്റെ അന്വേഷണത്തിന്റെ ആന്തരികകവാടങ്ങള്‍ തുറന്നുകൊടുക്കുവാൻ മാത്രമേ ശാസ്ത്രം സഹായകമാകൂ.
ആത്മ ദർശനം ഓരോരുത്തരും സ്വന്തം നിലയില്‍ നേടാന്‍ പ്രാപ്തരാക്കുന്നത് തുറന്ന ചിന്തയും വാദ പ്രതി വാദങ്ങളുമാണ് .
പ്രാചീന കാലത്ത് നില നിന്നിരുന്ന ഗുരുകുല വിദ്യാഭ്യാസത്തിന്റെ മഹത്വം അതായിരുന്നു.
അന്നത്തെ കാലഘട്ടത്തിൽ ഭാരത തത്വചിന്ത ലോകത്തെ കീഴടക്കിയതും അതുകൊണ്ടായിരുന്നു .
ആധുനീകഭാരതം പ്രാകൃത മതസംസ്കാരങ്ങളുടെ പിടിയിൽ പെട്ട് നികൃഷ്ട തയിലേക്ക് അധ :പ്പതിച്ചത് വിദ്യാഭ്യാസത്തിന്റെ അപചയം കൊണ്ടാണ് .
അതിനു കാരണം പുരോഹിത വർഗ്ഗത്തിന് ഭരണ വർഗ്ഗം കീഴ്പ്പെട്ടു പോയതാണ് .
പാശ്ചാത്യ നും ഇങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നുവെങ്കിലും ഫ്രഞ്ചു വിപ്ലവം തൊട്ട് തുറന്ന ചിന്തക്കും ശാസ്ത്ര മുന്നേറ്റം സാധ്യമാക്കി ഭൗതീക ജീവിതത്തിൽ അവർവൻ പുരോഗതി പ്രാപിച്ചപ്പോൾ ഭാരതം ആത്മീയതയിലും ഭൗതീകതയിലും ദയനീയമായി പരാജയപ്പെട്ടുപോയി എന്ന സത്യം നാം കണ്ണ് തുറന്നു കാണേണ്ടതാണ് .
ലോകത്ത് എവിടെയും
സ്വന്തം കുടുംബമാണ് മനുഷ്യന് ഉത്തമ വിദ്യാലയം . മാതാപിതാക്കൾ ഉത്തമ ഗുരുക്കന്മാരുമാണ് .
ഓരോ മനുഷ്യജന്മവും ഒരു സാധ്യതയാണ് . ഞാൻ എന്ന സ്വയം പരിണാമമാണ് ഓരോ വ്യക്തിത്വവും .
ഞാൻ എന്ന സ്വയം പരിണാമത്തിന്റെ ഫലപ്രാപ്തിയാണ് സഫലമായ ജീവിതം . (fulfilled life ).
സ്വാതന്ത്ര്യമാണ് വ്യക്തിയിൽ പരിണാമത്തിന്റെ അടിസ്ഥാന ശില.
സത്യം അറിയുവാനുള്ള സ്വാതന്ത്ര്യമാണ് മനുഷ്യനെ സ്വബോധത്തിലെത്തിക്കുന്നത് .
സ്വബോധത്തിന്റെ സമ്പൂർണ്ണതയാണ് സമ്പൂർണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നത് .
സ്വബോധം ഇല്ലാത്ത മാതാ പിതാക്കൾക്ക് മക്കളെ സ്വബോധത്തോടെ വളർത്തുക അസാധ്യമാണ് .
സ്വന്തം ധാരണകളെയും മുൻവിധികളെയും മക്കൾക്ക് നല്കി അവർ സ്വന്തം മക്കളുടെ ഭാവിയെ തകർക്കുന്ന സത്യം അവർ അറിയാതെ പോക്കുന്നതും സ്വബോധം ഇല്ലാത്തത് കൊണ്ടാണ് .