12/18/2013

തത്വ മൊഴി.

"ബുദ്ധി  ജീവിയായ  മനുഷ്യൻ (വ്യക്തി )

സ്വയം  പൂർണ്ണമാകേണ്ട  ഒരു  സാധ്യതയാണ് .

ജീവിതം  സ്വയം  പഠിക്കേണ്ട  പാഠങ്ങളുമാണ് .

സ്വബോധം  നേടാത്ത മനുഷ്യന്  വ്യക്തിയിലും  ജീവിതത്തിലും   പൂർണ്ണത  അസാധ്യമാണ് ".


 "ഇന്നലെ ചെയ്തു പോയതിൽ ഇന്നും  എന്നും  സന്തുഷ്ടനായ   മനുഷ്യൻ


സ്വയം തിരിച്ചറിഞ്ഞവനാകുന്നു".


"പ്രപഞ്ചത്തിൽ വ്യത്യസ്ഥ വസ്തുക്കളുടെ   മൂല്യം  ഒന്നു  തന്നയാണ് .

അത് പൂജ്യം എന്ന മൂല്യമാണ് . കണക്കിൽ അമൂല്യമായ സംഖ്യയും പൂജ്യമാണ്

ബോധമെന്ന പരമമായ  അവസ്ഥയും  പൂജ്യമാണ്  .

സ്വയം അറിയുന്ന  മനുഷ്യൻ  സത്യത്തിലേക്ക്  എത്തിച്ചേരുന്ന അവസ്ഥയും പൂജ്യമാണ് ".
പൂജ്യം  സ്വയം  പൂർണ്ണ മാണ് .

  അപൂർണ്ണത  സൃഷ്ടിക്കാതെ  പൂർണ്ണതക്ക്  (ബോധം )  നിലനിൽപ്പില്ല .

മനുഷ്യനെ  നിയന്ത്രിക്കുന്ന  ബുദ്ധി  സ്വയം  അപൂർണ്ണതയാണ് .

"ബുദ്ധിയും  ബോധവും അല്ലാതെ  പ്രപഞ്ചത്തിൽ  മറ്റൊരു  ശക്തിയും പ്രവർത്തനവും  ഇല്ല .
മനുഷ്യൻ അവനവൻറെ ബുദ്ധികൊണ്ട് (അഹങ്കാരം ) എത്ര ഉയർന്നുപോയാലും  "ഞാൻ " എന്ന സത്യം  അതിനെ  തകർക്കും ".

ബോധമാണ് പ്രപഞ്ചത്തിൻറെ പ്രഭവ കേന്ദ്രം  .

"മനുഷ്യൻ   മറ്റുള്ളവരെ  പിൻതള്ളി   സ്വയം  വ്യത്യസ്ഥനാകുവാൻ  ശ്രമിക്കുന്നതാണ്   സ്വാർഥത.

സ്വാർഥത  ബുദ്ധിയുടെ സ്വഭാവമാണ് . ബോധം  സ്വാർഥതക്ക്  വിരുദ്ധമാണ് .

"സ്വാർഥതയും  സ്നേഹവും രാവും പകലും പോലെയാണ് .
അവ  രണ്ടും   ഒരുമിച്ചുപോകില്ല" .


"പിൻപന്മാർ  മുൻപന്മരും   മുൻപന്മാർ  പിമ്പന്മാരും ആയിതീരുന്നത്  പ്രപഞ്ച ചക്രം  തിരിക്കുന്ന  അയുക്തിയാണ്" (osologic ).

"പരസ്പരം  ഒരുമിച്ച്  ജീവിക്കുവാൻ   കഴിയുമോ എന്ന്  പഠിച്ച  ശേഷം  സ്വയം തിരഞ്ഞെടുപ്പിൽ കൂടി  ഭാര്യയും ഭർത്താവും  ആകുന്നത്  ദാമ്പത്യ വിജയത്തിന് കൂടുതൽ  സഹായകരമാണ്".


"മത്സരിക്കുന്നവൻ  ജീവിതം എന്താണെന്ന്  അറിഞ്ഞിട്ടില്ല" .  

"മനുഷ്യർക്ക്‌ ഒരിക്കലും  സാമന്മാരയിരിക്കുവാൻ  കഴിയുന്നതല്ല . കാരണം  മനുഷ്യൻ  മാറിക്കൊണ്ടിരിക്കുന്ന  ഒരു  മനസ്ഥിതിയാണ് (psycho -somatic  status, Ego ) ",
സാമൂഹ്യമായി  പരസ്പരം  പങ്കുവക്കാൻ ഉള്ളതാണ്  "സന്തോഷം " . അത് സന്തോഷത്തിന്റെ  സ്വഭാവമാണ് .

 സങ്കടം പരസ്പരം പങ്കുവക്കാൻ  കഴിയില്ല . സങ്കടത്തിന്റെ  പ്രഭവ കേന്ദ്രം  വ്യക്തിയും

  സന്തോഷത്തിന്റെ  പ്രഭവ കേന്ദ്രം  സമൂഹവുമാകുന്നു .

അതുകൊണ്ടാണ്  മനുഷ്യൻ  സാമൂഹ്യ ജീവി ആയിരിക്കുവാൻ  താത്പര്യ പ്പെടുന്നത് .


"ഒറ്റപ്പെടൽ  മനുഷ്യന് മരണം തന്നെയാണ് .
അധികകാലം  നില നിൽക്കുന്ന  സങ്കടമാണ്  ദുഃഖം .
ഒരിക്കലും നശിക്കാത്ത  ആഹ്ലാദമാണ്   ആനന്ദം (Bliss)" .

"സ്നേഹം , ആനന്ദം ,ശാന്തി  ഇത്യാതി ഗുണങ്ങൾ  ദൈവീകമാണ്‌ .
സ്വാർഥത  വെടിയാതെ  മനുഷ്യനിലേക്ക്  ദൈവീക ഗുണങ്ങൾ  പ്രവേശിക്കുന്നില്ല ".

മനുഷ്യൻ കാട്ടികൂട്ടുന്ന വികൃതികൾക്ക് കാരണം
 " ഞാനോളജി " ( psychology )  സൃ ഷ്ടിക്കുന്ന  അസ്വസ്ഥതയാണ്.

ഈ അസ്വസ്ഥതയാണ്  മനുഷ്യൻറെ  ദുഃഖ കാരണം . 

ദുഃഖമെന്ന  അവസ്ഥ  തികച്ചും  വ്യക്തിപരമാണ്. 
ആനന്ദമെന്ന  പരമമായ അവസ്ഥയാണ്‌  ദുഖത്തിനു പരിഹാരം .

  മനുഷ്യൻ  അവനവനെ   സ്വയം അറിയാൻ ശ്രമിക്കുന്ന   പഠനമാണ്   "ആത്മീയത ".


"നല്ലൊരു സുഹൃ ത്തിനെ എല്ലാവരും ആഗ്രഹിക്കുന്നു.
എല്ലാവരും  ഉത്തമ സുഹൃത്തുക്കളെ  തേടുന്നു വെങ്കിലും

  സ്വയം മറ്റുള്ളവർക്ക് നല്ലൊരു സുഹൃത്ത്‌ ആയിരിക്കുവാൻ
 
ആരും തന്നെ ആഗ്രഹിക്കുന്നില്ല" .


 "വിഡ്ഢി"  എന്നാൽ  ബുദ്ധിമാൻ  തന്നെയാണ് .

 മറ്റൊരുവനാണ്  എന്നും  വിഡ്ഢിയായിരിക്കുന്നത് .

കാരണം  ഒര്രോ മനുഷ്യനും  അപ്പപ്പോൾ  പ്രവർത്തിക്കുന്ന  "യുക്തി"

  നിലവിലുള്ള സ്വന്തം ബുദ്ധിയുടെ  പാരമ്യമാണ് .
  നിലവിലുള്ള സ്വന്തം ബുദ്ധിയുടെ  പാരമ്യമാണ് .

11/30/2013

മിഥ്യയാകുന്ന "ഞാൻ" സത്യം ആയി പരിണമിക്കുന്നതാണ് മനുഷ്യൻ എന്ന മഹാ സാധ്യത





സ്വസ്ഥവും  സ്വയം - സ്ഥിതവുമായ (sovereign )  ബോധം  നിയന്ത്രിക്കുന്ന  വ്യവസ്ഥയാണ്‌ പ്രപഞ്ചം.

ഭൂമി അതിൽ വളരെ ചെറിയ ഒരു ഘടകം മാത്രമാണ്.

  പ്രപഞ്ച ബോധം   ക്രിയാത്മകമാകുന്ന  അവ്യവസ്ഥയാണ്‌
മനുഷ്യനെ  നിയന്ത്രിക്കുന്ന  ബുദ്ധി .

ബുദ്ധിയുടെ  സ്വഭാവം  അസ്ഥിരതയാണ് . (ഭ്രമം ). ഭ്രമിക്കാത്ത  ബുദ്ധിയാണ്  സ്വബോധം .

സ്വബോധം  (ആത്മ ജ്ഞാനം ) നേടുന്നതാണ്  ബോധപ്രാപ്തി  (awakening ).

ബുദ്ധിയുടെ  ആദ്യ  പടിയാണ്  (begining ) "ഞാൻ".എന്ന  സ്വാർഥ -ചിന്ത (Ego ).

സ്വയം  പരിണാമപ്പെട്ടു കൊണ്ടിരിക്കുന്ന  ഒരു അ -ക്രമ -വ്യവസ്ഥയാണ്‌ "ഞാൻ" എന്ന സങ്കൽപ്പം (image ).

മനുഷ്യൻ കാട്ടികൂട്ടുന്ന വികൃതികൾക്ക് കാരണം

 " ഞാനോളജി " (മിഥ്യ , ഞാൻ എന്ന  ഇമേജ് )  സൃ ഷ്ടി ക്കുന്ന  അസ്വസ്ഥതയാണ്.

 ഞാനോളജി " യാണ്    മനുഷ്യൻറെ  ദുഃഖ കാരണം .

ദുഃഖമെന്ന  അവസ്ഥ  തികച്ചും  വ്യക്തിപരമാണ്.

ആനന്ദമെന്ന  പരമമായ അവസ്ഥയാണ്‌  ദുഖത്തിന്   പരിഹാരം .

  മനുഷ്യൻ  അവനവനെ   സ്വയം അറിയാൻ ശ്രമിക്കുന്ന  പഠനമാണ്   "ആത്മീയത "(spirituality ).

അവനവന്   പുറത്തേക്കുള്ള  എല്ലാ അന്വേഷണവും  "ഞാൻ"  എന്ന അ -ക്രമം (chaos ) നില നിർത്തും .

"ഞാൻ" എന്ന  അ -ക്രമം  അവനവനേയും  പ്രപഞ്ചത്തേയും രണ്ടായി  തിരിക്കുന്ന  സ്വാർഥതയാണ് .  

ഒരുവൻറെ  സ്വാർഥ-ബുദ്ധി  സൃഷ്ടിക്കുന്ന  അടിസ്ഥാന  വികാരമാണ്   ഭയം .
മനുഷ്യനിൽ  സ്വാർഥത  നശിക്കാതെ ഭയവും  നശിക്കുന്നില്ല .

 ഭയത്തെ അകറ്റി നിർത്തുവാൻ "ഞാൻ" സൃഷ്ടിക്കുന്ന  ഏതെങ്കിലും  ഒരു   ബിംബമാണ്  മനുഷ്യൻ ആരാധിക്കുന്ന   ദൈവങ്ങൾ .

  മനുഷ്യൻറെ   വിശ്വാസപരമായ  സ്വാർഥതയെ   ഒരു കൂട്ടായ  ആചാരത്തിലേക്ക്   പരിപോഷിപ്പിക്കുന്ന  പ്രസ്ഥാന മാണ്   മതം .

  വെറും  പ്രാചീന  മനശാസ്ത്രം  മാത്രമാണ്  മതം. അത് കൊണ്ടാണ് ശാസ്ത്രം വളരുമ്പോൾ   അതിൻറെ  പ്രസക്തി  നഷ്ടമാകുന്നത് .

  കൂട്ടായ  സ്വാർഥത (collective Ego, മതം  )  ആദി മുതൽ  പരസ്പരം മത്സരിച്ചും  പടവെട്ടിയും  നില നിർത്തുന്ന  വർഗീയ   പ്രസ്ഥാനമായത്  കൊണ്ട്  മതാത്മകൻ  തൻറെ  വിശ്വാസം  അടുത്ത തല മുറക്ക്  കൈമാറുന്നു .

ശിശുക്കളിലേക്ക് മതം  പകർന്ന്  കൊടുക്കുന്ന  മനുഷ്യൻ  വരും തലമുറയെ   ആത്മീയതയിൽ നിന്നും  വഴി തെറ്റിക്കുന്ന ഒരു വലിയ  അപരാധമാണ്  സ്വന്തം  മക്കളോട്  ചെയ്യുന്നത് .

മതങ്ങളുടെ  സ്വാർഥതയും  മനുഷ്യൻറെ സ്വാർഥതയും  ഒന്ന് തന്നെയാണ് .
 വ്യക്തിപരമായ സ്വാർഥതയുടെ  പ്രതി ഫലമാണ്‌ മനുഷ്യൻ  അനുഭവിക്കുന്ന എല്ലാ ദുഖങ്ങൾക്കും  കാരണം .

"ഞാൻ" എന്ന  സത്യം   സ്വയം സാക്ഷാത് ക്കരിക്കുന്ന വ്യക്തി ആനന്ദമെന്ന  "പരമ -അവസ്ഥ"യിൽ  ദുഖമില്ലാത്ത  അവസ്ഥയിലേക്ക്  പ്രവേശിക്കുന്നതാണ്  മോക്ഷം .

ശ്രീ യേശു   ആത്മ -സാക്ഷാത് ക്കാരത്തെ  ഇങ്ങനെ  വെളിപ്പെടുത്തിയിരിക്കുന്നു .

"ഞാൻ സത്യവും, ജീവനും  വഴിയും  ആകുന്നു . അവനവനിൽ  കൂടിയല്ലാതെ  ആനന്ദം  എന്ന  പരമാവസ്ഥയെ  പ്രാപിക്കുവാൻ   ആർക്കും  കഴിയുന്നതല്ല".

11/19/2013

കജുരാഹോയും കാമസൂത്രയും പറയുന്ന സത്യം



  ബുദ്ധിമാനായ  മനുഷ്യൻ  ബുദ്ധിയിൽ  സൃഷ്ടിക്കുന്ന   അസ്വസ്ഥയാണ്  "കാമം"  ( emotional  violence) .

കാമം  വ്യർഥമാണ്   എന്ന്   തിരിച്ചറിയുവാൻ  അതിബുദ്ധിമാനും  കഴിയില്ല എന്നതാണ്  ബുദ്ധിയുടെ പരിമിതി .

 " I am my problem "  എന്ന  ദയനീയമായ    അവസ്ഥയാണ്  സാധാരണ മനുഷ്യൻ .

 സ്ത്രീയിൽ  കാമം  ഉണരുന്നത്  പ്രണയത്തിൽ കൂടി മാത്രമാണെങ്കിൽ  .പുരുഷനിൽ   "കാമം"  സൃഷ്ടിക്കുന്നതിന്      പുരുഷൻറെ   കണ്ണും കാതും   തുറക്കുന്ന   "സാങ്കൽപ്പമാണ്  (  Imagination) .

   പുരുഷൻറെ  കണ്ണും  കാതും  സദാനേരവും  ഉണർന്നിരിക്കുന്നത്  കാമം  സൃഷ്ടിക്കുന്ന ചിന്തയിലാണ് .

പുരുഷനെ  അസ്വസ്ഥമാക്കുന്ന  കാമ ചിന്ത  "ഞാൻ " എന്ന    അജ്ഞതയുടെ  സൃഷ്ടിയാണ് .

എന്നാൽ  മനുഷ്യനിൽ  ക്രീയാത്മകതയെ (motivation )  നയിക്കുവാനും  കാമത്തിന്  കഴിവുണ്ട് .

കജുരാഹോയും  കാമസൂത്രയുമെല്ലം  ഉണ്ടായിട്ടുള്ളത് ഇതിൻറെ  ഫലമായിട്ടാ ണ്‌ .

 കണ്ണും കാതും  പുരുഷനിലെ കാമചിന്തയെ ഉണർത്തുന്നു .

  ചിന്തയിൽ  കാമം സൂക്ഷിക്കുന്ന  പുരുഷൻ   "സ്ത്രീയുടെ  ശരീരത്തിലും    സദാ  കാമം  നിറഞ്ഞു നിൽക്കുന്നുവെന്ന് "  തെറ്റി ദ്ധരിക്കുന്നു .

 സിനിമയിലും  സീരിയലിലും  പറയുന്ന  കഥകളിലും  ചിത്ര രചനയിലും  

പുരുഷ കലാകാരൻ    പ്രകടിപ്പിക്കുന്നതും  ഇത് തന്നെയാണ് .

പ്രണയമില്ലാതെ  ഒരു പുരുഷൻ   സ്ത്രീയെ  സമീപിക്കുന്നത്   ഒരു സ്ത്രീക്കും  സ്വീകാര്യമല്ല  എന്ന  സത്യം  

 ഒരു മനശാസ്ത്രവും  (ഞാനോളജി,psychology )  മതവും  ( pseudo spirituality )   മനുഷ്യരെ  പഠി പ്പിക്കുന്നില്ല .

മാത്രമല്ല  അത്  സ്ത്രീയിലെ വ്യക്തിത്വത്തെ    അവഹേളിക്കുന്നതിന്  തുല്യമാണ് എന്ന  സത്യം  പോലും  പുരുഷന്  അറിയില്ല . 

ഇതെല്ലം  ഒരു  സ്ത്രീ അമ്മയെന്ന നിലയിൽ   ആണ്‍മക്കളെ  പഠി പ്പിക്കണം .

വേണ്ടാത്ത അനേകം  കാര്യങ്ങൾ  LKG  മുതൽ പഠിക്കുന്ന  മനുഷ്യൻ     സ്ത്രീ പുരുഷ - ബന്ധത്തിൽ  പരാജയപ്പെടുന്നത്   വെറുമൊരു  സങ്കൽപ്പമായ (emotion)   കാമം മൂലമാണ്  .

കാമം  ഇല്ലാത്ത  പരസ്പര  ഇട പെടലാണ്  സ്നേഹം . അത് കൊണ്ടാണ്  സ്നേഹം  ദൈവീകമാകുന്നതും .

മനശാസ്ത്രംവും  കലാ -സാഹിത്യ  രംഗവും   മനസ്സിലാക്കുന്നതും  മനുഷ്യരെ  പഠി പ്പിക്കുന്നതുമായ   ലൈംഗീകത  മനുഷ്യരെ    വഴി തെറ്റിക്കുന്നതാണ് .

 സ്ത്രീ പുരുഷ ബന്ധത്തിൻറെ  അടിസ്ഥാനം  തന്നെ  ലൈംഗീകതയാണ്  എന്ന്  മനശാസ്ത്രം  കണ്ട് പിടിച്ചത്  പുരുഷൻറെ  കാമചിന്തയിൽ  നിന്നാകണം   .

ഫ്രോയ്ഡ്  അടിത്തറയിട്ട  ലിബിടോ  ആധുനീകതയിൽ കൂടി  വളർന്ന്  സെക്സൊളജി എന്നൊരു  മനശാസ്ത്ര  ശാഖ  തന്നെയുണ്ടായിരിക്കുന്നു  .

കാമസൂത്രവും  കജുരഹോയിലെ   രതി ശിൽപ്പങ്ങളും  വിരിയിച്ചത്  പുരുഷൻറെ  ചിന്തയിലുദിച്ച കാമ ഭാവനയല്ലാതെ  മറ്റൊന്നുമല്ല .

  പ്രകൃതിപരമായി  പുരുഷൻറെ  ലൈംഗീകത  ഒരുവൻറെ ചിന്തയിൽ  വിരിയുന്ന  സങ്കൽപ്പമാണ്. 

അതുകൊണ്ടാണ്  പുരുഷനിൽ  കാമവികാരം  ever -ready  ആയിരിക്കുന്നത്.

എന്നാൽ  സ്ത്രീക്ക് ലൈംഗീകത ഒരു സങ്കൽപ്പമല്ല, സത്യമാണ്.

അതുകൊണ്ട്  സ്ത്രീകൾ  എവിടെയും  രതി - ചിന്തയുമായി (കാമം )  ജീവിക്കുന്നില്ല . 

സ്ത്രീകൾ  എവിടെയും  പുരുഷനെ  ബലാൽസംഗം  ചെയ്യുന്നില്ല . സ്ത്രീക്ക്  കാമം    ready made  ആയി  കയ്യിലിരിക്കുന്ന  ഒരു സംഗതിയല്ല.

 പ്രണയം  പൂവിടുമ്പോൾ മാത്രം  ഉണർന്നു  വരുന്ന  ഒരു വികാരമാണ്  സ്ത്രീയുടെ   ലൈംഗീകത. 

പുരുഷന്  രതിക്ക് പ്രണയമേ ആവശ്യമല്ല .
കാരണം  കാമം അവൻറെ  സിരകളിൽ  തന്നെയുണ്ട്‌ .അതിനെ അടക്കി വക്കുവാൻ  പലർക്കും  സാധിച്ചെന്നുവരില്ല. അതിൽ  മന്ത്രിയോ ,സഹപ്രവർത്തകരോ, ബന്ധുക്കളോ ,പുരോഹിതനോ , പൂജാരിയോ  എന്ന വ്യത്യാസമില്ല . 

എന്നാൽ  പ്രണയം ഇല്ലാത്ത  ഒരു സമയത്തും  ഒരു സ്ത്രീയിലും  കാമം  എന്ന  അവസ്ഥ  നില നിൽക്കുന്നില്ല എന്ന്   പുരുഷനേ  ബൈബിളും  ഗീതയും  ഖുറാനും  പഠിപ്പിക്കുന്നില്ല. 
മനശാസ്ത്രം രതിയെ   ഒരു  സർവ്വ രോഗ  സംഹാരിയായിട്ടാണ്  വാഴ്ത്തു ന്നത് .

 ഈ   മനശാസ്ത്രം    പുരുഷൻറെ  കാമ വീര്യം  കൂട്ടുമെന്ന്  പറയേണ്ടതില്ലല്ലോ

പ്രണയം പോലും  ആവശ്യമില്ലാത്ത  പുരുഷൻറെ   രതിയിൽ  ഒരുവൻ  സ്വയം സൃ ഷ്ടിക്കുന്ന സാങ്കൽപ്പീകതക്കു  പുറത്ത്   ഒന്നും  അവശേഷിക്കുന്നില്ല .

ഈ   സത്യം  പഠിച്ചാൽ  പുരുഷൻറെ  സങ്കൽപ്പം  മാറും . അതോടെ  കാമം സൃഷ്ടിക്കുന്ന  അസ്വസ്ഥതക്കും  മാറ്റം വരും .

  ചിലർക്ക്  വരുത്തുന്ന പണനഷ്ടവും മാനഹാനിയു  ഓർത്താൽ  ചിലരുടെ   കാമ പൂരണം   ഒരു നഷ്ടക്കച്ചവടവും  സമയനഷ്ടവും   മാത്രമാണ് .

 പക്ഷെ ഒരു  ബുദ്ധിമാനുമത്   സ്വയം  അറിയാൻ കഴിയില്ല . അങ്ങനെയാണ്  നമ്മുടെ ബുദ്ധി പ്രവർത്തിക്കുന്നത് .

എന്നാൽ  ബുദ്ധി കൊണ്ട്  ചിന്തിക്കുന്ന  മനശാസ്ത്ര ത്തിനും നിർബന്ധമായി "ബ്രഹ്മചര്യം "(celebcy ) പാലിക്കുന്നവർക്കും    ഈ  സത്യം  അംഗീ കരിക്കുവാൻ  പ്രയാസമാണ്. 
ഒരുവൻറെ അസ്വസ്ഥതയും ബുദ്ധിയും എല്ലാം കൂടുന്ന സങ്കൽപ്പമാണ് "ഞാൻ " എന്ന  ക്രീയാത്മകൻ.

"സ്ത്രീ യിലെ  -ലൈംഗീകതയുടെ"   സത്യം  അറിയാത്ത  പുരുഷനിൽ  കാമം   ever ready  ആയി  ഒരുവൻറെ ചിന്തയിൽ  അസ്വസ്ഥമായിരിക്കുമ്പോൾ    സ്ത്രീയിൽ  പുരുഷൻ കാണുന്നത്  മുഴുവൻ  കാമം ആണ്  എന്നാണ് പുരുഷൻറെ  തെറ്റായ  ധാരണ .

അതു കൊണ്ടാണ്   സ്ത്രീയുടെ  സാമിപ്യം  പലരേയും  അനിയന്ത്രിതവും  അക്രമ കാരിയുമാക്കുന്നത് .

സ്ത്രീകളെ പ്പറ്റിയുള്ള   തെറ്റായ  ധാരണയാണ്    ചില  പുരുഷന്മാർ   തിക്കിലും തിരക്കിലും  സ്ത്രീകളെ  തൊടുകയും പിടിക്കുകയും  ഒക്കെ  ചെയ്യുന്നതിന്  കാരണം .

 പുരുഷ   ലൈംഗീകതയിലെ  സങ്കൽപ്പമാണ്  പുരുഷൻ  അശ്ലീലങ്ങളെയും സ്ത്രീയുടെ  നഗ്നതയെയും   ഇഷ്ടപ്പെടുന്നതിന്  കാരണം .

  പുരുഷന് കാമം    ജനിക്കുന്നത് കണ്ണിലും കാതിലുമാണ്‌

അതുകൊണ്ടാണ്  സ്ത്രീകളുടെ വേഷവിധാനവും  സിനിമയും പരസ്യങ്ങളുമൊക്കെ പുരുഷന്   കാമ പ്രകോപനം  വരുത്തുന്നതാണ്.

അതി ൻറെ  ഫലമായി  ഇന്ന്    ഇന്റർനെറ്റ്‌ സെക്സും  ഫോണ്‍സെക്സുമൊക്കെ   ഒരു വ്യവസായമായി  വളർന്നു  കഴിഞ്ഞു.

 നഗ്നത  കാണുന്നതും  അശ്ലീലകഥകൾ  വയിക്കുന്നതുമെല്ലാം   ഇതിൻറെ  ഫലമാണ്‌.

വികലമായ   ലൈംഗീകത  സൃഷ്ടിക്കുന്ന   സാമൂഹ്യ പ്രശ്നങ്ങളെ എങ്ങനെ  നേരിടുമെന്നത്  എന്നും  മനുഷ്യൻറെ  ഏറ്റവും വലിയ  വെല്ലുവിളിയാണ്.

മനുഷ്യനിൽ "ഞാൻ " എന്ന  അവസ്ഥ  തന്നെ  വെറും സങ്കൽപമാണ്‌  എന്ന സത്യം  മനശാസ്ത്രത്തിന്   മനസ്സിലാക്കുവാൻ  ഒരിക്കലും  കഴിയില്ല .

മനുഷ്യനൊഴികെ  മറ്റെല്ലാ ജീവികളിലും ലൈംഗീകത പ്രത്യുല്‍പാദനത്തിൻറെ   അടിസ്ഥാനമായി മാത്രം    പ്രവർത്തിക്കുന്നതിന്  കാരണം   

ജീവികളിൽ  "കാമം"  എന്ന  "ചിന്ത" ഇല്ലാത്തത്  കൊണ്ടാണ്.

കാമം (libido ) എന്നാൽ   "ആഗ്രഹം"   ചിന്തയിൽ  മുട്ടി നിൽക്കുന്ന അവസ്ഥയാണ്‌. ബുദ്ധിമാനായ   മനുഷ്യന്  അവനവനെ  അലട്ടുന്ന  ചിന്തയിൽ നിന്നും  സ്വയം രക്ഷപ്പെടാൻ  ബുദ്ധി മാത്രം  പോര . അതിന്  ആത്മീയമായ  ശക്തിയും  ( സ്വബോധം )കൂടി വേണം .

കാമം  കൊണ്ടാണ്   നമ്മുടെ     സ്ത്രീ പുരുഷ ഇടപെടലുകളിൽ ൽ ലൈംഗീകത കടന്നു വരുന്നതും,  അത് സ്ത്രീക്ക്   അപകടകരമാകുന്നതും .

ശിശുക്കളെ പ്പോലും  ചിലർ  പീഡിപ്പിക്കുന്ന  രോഗത്തിൻറെ  കാരണവും  കാമം തന്നെയാണ് .

കാമം    ഒരു  മനുഷ്യനിൽ  എത്രമാത്രം  രോഗാതുരമാണ്  എന്ന് പുറം ലോകത്തി ന്  ഒരിക്കലും അറിയാൻ  കഴിയില്ല .

കാരണം അത് ആ വ്യക്തിയുടെ  ഉള്ളിൽ  നടക്കുന്ന  വൈകാരീകമായാ ഒരു  രാസപ്രക്രിയയാണ്.

ചില പുരുഷന്മാരിൽ  കാമം   ഗർഭസ്തമായ  ഒരു സ്ത്രീ പീടനബീജമാകാൻ  സാധ്യത  കൂടുത ലാണ് .

കാമം ചിന്തയിൽ വളർന്ന്  വരുന്തോറും  ചിലരിൽ  അത്  പ്രഷർ കുക്കറിലെ  പ്രഷർ  പോലെ   വൈകാരീകമായ   അസ്വസ്ഥത  സൃ ഷ്ടിച്ചുകൊണ്ടിരിക്കു ന്നു.

അറിവിൻറെ  പരമ കോടിയില്‍ നില്‍ക്കുന്ന ബുദ്ധിമാനായാലും   സാഹചര്യം  ഒത്തു വരുമ്പോൾ  കാമം   എന്ന  അസ്വസ്ഥത  അനിയന്ത്രിതവും അപകടകാരിയുമാവുന്നതിൽ    മനുഷ്യൻ   സ്വയം  നിസ്സഹായരാവുന്നതാണ്  ബലാൽ സംഗങ്ങളുടെ  മനശാസ്ത്രം .

  "സ്ത്രീയുടെ മാംസത്തിൽ  കാമം  ഇല്ല" എന്നാൽ   പുരുഷൻറെ  ചിന്തയിൽ കാമം  എന്നാ വികാരം   ഒരസുഖം  പോലെ  അവനെ അലട്ടുകയും  ചെയ്യുന്നു .

ഇത് മനുഷ്യ  സൃഷ്ടിയുടെ  ഒരു കുഴപ്പം  ആണെന്ന്  പറയാനും കഴിയില്ല .

രതി (സംഭോഗം ) രസകരമായ  ആസ്വാദനമായി  കാണുന്നത്  ബുദ്ധിമാനായ മനുഷ്യൻ മാത്രമാണ് . 

മൃഗങ്ങളിൽ  അവരിതിനെ  ഭക്ഷണം പോലെ  കരുതുന്നില്ല . അത് കൊണ്ടാണ് മൃഗങ്ങളിൽ  ബലാൽ സംഗങ്ങൾ  ഇല്ലാത്തത് .

രതിയാണ്  വിശുദ്ധമായ  സ്നേഹമായി  മനുഷ്യൻ  അറിയുന്നത് . അതും അവൻറെ  ബുദ്ധിയുടെ  പരിമിതിയാണ് .

സ്നേഹം എന്ന  വിശുദ്ധിയിലേക്ക്  കടക്കുവാൻ  ബുദ്ധിമാനായ മനുഷ്യന്  ബുദ്ധി  വെടിയേണ്ടിയിരിക്കുന്നു .

മനുഷ്യൻറെ  സ്വാർഥമായ  ഇടപെടലുകളായ  പ്രേമവും പ്രണയവും  സ്നേഹമായി  മനുഷ്യൻ  തെറ്റിദ്ധരിക്കുന്നു . അതുകൊണ്ടാണ്  രതിയും  അതിനോടനുബന്ധിച്ച  പാതിവൃത്യവു മൊക്കെ  മനുഷ്യന്  വിശുദ്ധമായത്. 

എന്നാൽ  മനുഷ്യൻറെ  കാമം  പ്രകൃ തിപരമായി  പ്രത്യുത്പാ തനത്തിന്  വേണ്ടിയുള്ളതാണ്  ബാക്കിയെല്ലാം  മനശാസ്ത്ര പരമാണ് . അവിടെ  ഒരുവ ൻറെ  വിശ്വാസം എന്താണോ  അതാണ് മനുഷ്യനെ  വഴി നടത്തുന്നത് . ഇങ്ങനെ  മനശാസ്ത്രജ്ഞനും  രതിശാസ്ത്രജ്ഞനും മനുഷ്യനെ  തെറ്റായി  പഠിപ്പിക്കുന്ന  വിവരക്കേടുകളാണ്  പുരുഷൻറെ കാമം  ഒരു  സാമൂഹ്യ  വിപത്തായി  മാറാൻ  കാരണം .

സ്നേഹം  ദൈവീകമായ  മനുഷ്യ ൻറെ  ഇടപെടലാണ് .

സ്വാർഥനായ  മനുഷ്യന്  അതിന്  കഴിയില്ല . അത് കൊണ്ടവൻ  ബിംബങ്ങളെ  സൃഷ്ടിച്ച്  ദൈവം ക്രിസ്തു വാണ് ,കൃഷ്ണനാണ് ,മണ്ണാങ്കട്ടയാണ്  എന്നെല്ലാം  വിശ്വസി ക്കുന്നു .

"ദയനീയം  അവനവൻറെ  ബുദ്ധി " എന്നത്  മാത്രമാണ്  സത്യം .

ഏഷ്യനെറ്റിൽ നിന്നും  പകർത്തിയ ഒരു 

സംഭവ ത്തിൽ   കൂടി   നമ്മുടെ " Think "  പിഴക്കുന്നത് എങ്ങനെ  എന്ന് കൂടി .വായിച്ചറിയുക

തെഹല്‍ക്ക ഗോവയില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച  'തിങ്ക്' സാഹിത്യോല്‍സവത്തിനിടെ  അതിൻറെ എഡിറ്റര്‍ ഇന്‍ ചീഫ് ആയിരുന്ന തരുണ്‍ തേജ്പാലിൻറെ  'തിങ്ക്' പിഴച്ചു പോയി .

 തരുണ്‍ തേജ്പാൽ  രണ്ടു ഇടങ്ങളില്‍ വെച്ച് രണ്ട് തവണ തന്നെ ലൈംഗികമായി ഉപദ്രവിച്ചെന്ന്   ഇരയായ മാധ്യമ സഹപ്രവര്‍ത്തക വ്യക്തമാക്കുന്ന ഇ -മെയില്‍ പുറത്തുവന്നത്  ഇങ്ങനെയാണ്.

"വര്‍ഷങ്ങളോളം ഞാന്‍ ആരാധിക്കുകയും ആഴത്തില്‍ ബഹുമാനിക്കുകയും ചെയ്ത ഒരാളായിരുന്ന അദ്ദേഹം  എന്റെ പിതാവിന്റെ സുഹൃത്തും മുന്‍ സഹപ്രവര്‍ത്തകനുമായിരുന്നു .

ഉപദ്രവിക്കപ്പെട്ട രണ്ടു സമയങ്ങളിലും ഞാന്‍ മുറിയിലേക്ക് തിരിച്ചുപോയത് പൂര്‍ണ്ണമായും പ്രക്ഷുബ്ധമായ അവസ്ഥയിലായിരുന്നു.

ആകെ കരഞ്ഞ്, വിറച്ച്...ഞാന്‍  മുറിയിലേക്ക് പോയി.രണ്ടാമത്തെ തവണയും എന്നെ അദ്ദേഹം ഉപദ്രവിച്ചപ്പോള്‍ തരുണിന്റെ മകള്‍ തിയയോടു പോലും കാര്യം പറഞ്ഞു.

ഞാന്‍ തിയയോട് ഇക്കാര്യം പറഞ്ഞുവെന്ന് അറിഞ്ഞപ്പോള്‍  അദ്ദേഹം എന്നെ തല്ലി.

ഇനിയെന്തായിരിക്കും അദ്ദേഹമെന്നെ ചെയ്യുക എന്നാലോചിച്ച് ശരിക്കും ഞാന്‍ ഭയന്നു പോയി.

ഞായറാഴ്ച സാഹിത്യോസവം കഴിയുന്നതുവരെ ആളുകളുള്ള മുറികള്‍ ഒഴികെ മറ്റെല്ലാ ഇടങ്ങളിലും ഞാനദ്ദേഹത്തില്‍നിന്ന് ഒഴിഞ്ഞു മാറി നടന്നു.
പിറ്റേന്ന് അദ്ദേഹമെനിക്ക് എസ്.എം.എസുകള്‍ അയച്ചു.

മദ്യപിച്ച് ലക്കു കെട്ട ഒരാളുടെ കളിതമാശയെ ഞാന്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നുവെന്ന് അദ്ദേഹം അതില്‍ സൂചിപ്പിച്ചു.

എന്നാല്‍, അതല്ല നടന്നത്.

ഒരുവളെ നിങ്ങള്‍ സ്വന്തം ശരീരത്തിലേക്ക് ചേര്‍ക്കുന്നതും വസ്ത്രം അഴിക്കുന്നതും,

നിര്‍ത്താന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു സ്ത്രീയെ   ലൈംഗികമായി സ്പര്‍ശിക്കുന്നതും കളിതമാശയല്ല."

ഇനി തരുണിന്റെ കത്ത് കൂടി വായിക്കുക .

പരീക്ഷണങ്ങളുടെ ദിനങ്ങളായിരുന്നു കഴിഞ്ഞത്. അതിന്റെ കുറ്റം സത്യസന്ധമായി ഞാന്‍ ഏറ്റെടുക്കുന്നു. തെറ്റായ ഒരു വിധിപറച്ചില്‍, പ്രാപ്തിയുള്ള ഒരു തെറ്റിച്ചുവായന,

ഞാൻ   വിശ്വസിക്കുകയും പോരാടുകയും ചെയ്യുന്ന എല്ലാത്തിനേയും പ്രതിക്കൂട്ടിലാക്കുന്ന നിര്‍ഭാഗ്യകരമായ അവസ്ഥയില്‍ അത് എന്നെ എത്തിച്ചിരിക്കുന്നു.

ആ മാധ്യമപ്രവര്‍ത്തകയോട് നേരത്തെ നിരുപാധികം മാപ്പ് പറഞ്ഞതാണെങ്കിലും തുടര്‍ന്നും പ്രായശ്ചിത്തം ചെയ്യാന്‍ ഞാന്‍ വീണ്ടും നിര്‍ബന്ധിതനായിരിക്കുകയാണ്.

പിടിച്ചുനില്‍ക്കാനാവാത്ത പ്രശ്നങ്ങള്‍ക്കെതിരെനിന്ന് മറ്റുള്ളവര്‍ക്കൊപ്പം എന്റെയും രക്തവും, വിയര്‍പ്പും, കണ്ണീരും, അദ്ധ്വാനവുമാണ് തെഹല്‍കയെ അനുദിനം വളര്‍ത്തിയത്.

അടിച്ചമര്‍ത്തപ്പെട്ടവയുടേയും തെറ്റായി തെളിക്കപ്പെട്ടവയുടേയും ഭാഗത്ത് നിന്ന്, ന്യായത്തിനും നീതിക്കും വേണ്ടി വന്‍ പോരാട്ടങ്ങള്‍ നടത്താന്‍ തെഹല്‍കക്ക് കഴിഞ്ഞിട്ടുണ്ട്.

ലോകമെങ്ങും സഞ്ചരിച്ച് വീക്ഷണങ്ങളെയും നയനിലപാടുകളെയും മാറ്റിമറിക്കാന്‍ ആ ശബ്ദത്തിന് കഴിഞ്ഞു.

നന്മ ചെയ്യുന്നവര്‍ക്ക് അത് വഴികാട്ടിയായി. ഏറ്റവും മോശം കാലങ്ങളില്‍, തെഹല്‍ക്കയുടെ മാധ്യമ പ്രവര്‍ത്തകരെ ഭരണകൂടവും കോര്‍പറേറ്റുകളും നടത്തുന്ന അനിവാര്യമായ പിടിമുറുക്കലുകളില്‍നിന്ന് ഞാന്‍ സദാ സംരക്ഷിച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ അഭിപ്രായ സ്വാതന്ത്യ്രവും അറിവും ഞാനെന്നും ആദരിച്ചിട്ടുണ്ട്. സ്വന്തം വിശ്വാസങ്ങള്‍ ലംഘിച്ച് എന്തെങ്കിലും ചെയ്യാന്‍ ഒരാളോടും ഞാന്‍ ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.

വ്യക്തിപരമായ കാര്യങ്ങളേക്കാള്‍ തെഹല്‍ക്കയേയും അതിന്റെ പ്രവര്‍ത്തനങ്ങളേയുമാണ് ഞാനെന്നും പ്രാധധാനമായി കണ്ടിട്ടുള്ളത്.

നമ്മുടെ ഉന്നതമായ ആദര്‍ശങ്ങള്‍ വ്രണപ്പെടുത്തേണ്ടി വന്നത് അങ്ങേയറ്റം ദു:ഖഭരിതമായ കാര്യമാണ്.

കാരണം അതില്‍ തെഹല്‍ക്കയുണ്ട്. തെഹല്‍ക്കയുടെ മഹാ പാരമ്പര്യമുണ്ട്.

പ്രായശ്ചിത്തം വെറും വാക്കുകളിലൊതുങ്ങേണ്ടതല്ല എന്ന് ഞാന്‍ കരുതുന്നു.

എന്നെ ഛിന്നഭിന്നമാക്കിയ ആ സംഭവത്തില്‍

എനിക്ക് പരിഹാരം തേടണം.

അതിനാല്‍, തെഹല്‍ക്ക എഡിറ്റര്‍ പദവിയില്‍നിന്നും ഓഫീസില്‍നിന്നും അടുത്ത ആറുമാസത്തേക്ക് ഞാന്‍ വിട്ടു നില്‍ക്കാന്‍ ഞാനാഗ്രഹിക്കുന്നു.

ഷോമ, താങ്കള്‍ എപ്പോഴും ഒരു താരമാണ്. ദൌര്‍ഭാഗ്യകരമായ ഈ സംഭവത്തില്‍ ഞാന്‍ താങ്കളോടും മറ്റ് സഹപ്രവര്‍ത്തകരോടും മാപ്പ് ചോദിക്കുന്നു.

കഴിവുറ്റ, സുരക്ഷിതമായ കരങ്ങളില്‍ തെഹല്‍കയെ ഏല്‍പിച്ച് ഞാന്‍ പോകുന്നു.

ക്ഷമാപണത്തോടെ,
തരുണ്‍

 

10/20/2013

അഹം ബ്രഹ്മാസ്മി .


"Human being" is nothing but an imagination
 as " I am "
created by oneˋs own intellect.

"being Human" is the truth beyond oneˋs own intellect.

മനുഷ്യൻ (ഞാൻ )  സ്വയം  മാറിക്കൊണ്ടിരിക്കുന്ന

ഒരു  "വൈകാരീക  സങ്കൽപ്പമാകുന്നു " .

 ബുദ്ധിയാൽ  നിയന്ത്രിക്കപ്പെടുന്ന  മനുഷ്യനിൽ

വളരുന്ന   ബുദ്ധിക്കനുസരിച്ച്   ഒരുവൻറെ സങ്കൽപ്പങ്ങളും  മാറുന്നു .

 ആത്മീയ പുനർജനനം  സംഭവിക്കുന്ന  മനുഷ്യൻ

   വൈകാരീക  മാറ്റങ്ങൾ   നിലച്ച്  സ്വബോധത്തിൽ ഉറക്കുന്നു .

സ്വബോധത്തിൽ ഉറക്കുന്ന   മനുഷ്യൻ    പ്രപഞ്ച സത്യം   സ്വയം അറിഞ്ഞ്   ആനന്ദമെന്ന  മഹത്വത്തിലേക്ക് പ്രവേശിക്കുന്നു.

പ്രപഞ്ച സത്യം അറിയാത്ത   മനുഷ്യൻ എത്ര  ഉന്നതനും  ബുദ്ധിമാനും   ആയിരുന്നാലും

അവരുടെ  ജീവിതം   ദയനീയമായ ( ദുഃഖവും  അസ്വസ്ഥതകളും  )    അവസ്ഥയിലായിരിക്കുന്നതാണ് .

ആത്മീയമായി  പുനർ ജനിക്കാത്ത മനുഷ്യൻറെ  വ്യക്തിത്വം
 ഒരിരുട്ടറ  പോലെ അന്ധകാരത്തി ലാണ്  പ്രവർത്തിക്കുന്നത്.

അതിൽ പ്രകാശിക്കുന്ന  മിന്നൽ വെളിച്ചം മാത്രമാണ്  ഒരുവൻറെ   ബുദ്ധി.

ആത്മാവിൽ പുനർജനിക്കുന്ന  മനുഷ്യനിലേക്ക്  ബോധം  സൂര്യോദയം പോലെ ഇരച്ചു കയറുന്നു.

മനുഷ്യനെന്ന  ജീവാത്മാവ് (ഞാൻ ) വെറുമൊരു  സങ്കൽപ്പം മാത്രമാണ് . ആ സങ്കൽപ്പം  വികാരങ്ങളെ സൃഷ്ടിക്കുന്ന  സ്വാർഥതയാകുന്നു.

ഞാൻ എന്ന  സ്വാർഥതയിൽ സൃഷ്ടിക്കപ്പെടുന്ന രണ്ട്  ചാലക സങ്കൽപ്പങ്ങളാണ് (motivational Force ) വിശ്വാസവും രതിയും.







8/02/2013

ആ സത്യം (പ്രപഞ്ച സത്യം ) നീ യാണ് .






 

   S t a t u s   of   an    i n f i n i t e     B E I N G  . 
   ( ആയിരിക്കുന്ന അവസ്ഥ, Being  supreme ).

  ബോധവും  ബോധം  പരിണമിച്ച  ബുദ്ധിയും  ഒരേ ഊർജത്തിൻറെ രണ്ടവസ്ഥകളാണ് .
( Active  & Passive Being of  the  Truth ( spirit  )

പ്രപഞ്ചത്തിൻറെ പരമ- അവസ്ഥയാകുന്നു   പരമാത്മാവ്  ( ബോധം ).

 ആനന്ദം , സ്നേഹം , ശാന്തി , തുടങ്ങിയ  എല്ലാ   നന്മകളുടെയും    ഉറവിടമാണ്  പരമാത്മാവ്. (ബോധം )

ബോധ പരിണാമം  (ഒന്ന്)

 ബുദ്ധി  (creative  intellect )

അകാരമായ (passive)  ഊർജം ( പരമാത്മാവ് )  വികാരമാകുന്നതാണ്   ബുദ്ധി ( creative intellect  ) .

ബോധം    സ്വയം   പ്രകടിപ്പിക്കുന്നതാണ് കാണപ്പെടുന്നതായ   മഹാപ്രപഞ്ചം .

ജീവ  പ്രപഞ്ചത്തിൻറെ  അവസാന കണ്ണിയായ   മനുഷ്യൻ    സ്വയം പരിണാമം ( സത്യാന്വേഷണം , reverse  evolution ) വഴി വീണ്ടും  പ്രപഞ്ചത്തിൻറെ  പരമ അവസ്ഥയെ പ്രപിക്കുന്നതാണ്   മോക്ഷം  അഥവാ മുക്തി .

സ്വയം  മുക്തി നേടുന്നത് വരെ   ബുദ്ധിമാനായ  മനുഷ്യൻ  സ്വയം സൃഷ്ടിക്കുന്ന ദുഃഖക്കടലിൽ  നീന്തുകയാണ് .

അവിടെ  മനുഷ്യന് പിടിവള്ളി  അവനവൻറെ സ്വാർഥത സൃഷ്ടിക്കുന്ന  ഈഗോ ( image  ) മാത്രമാണ് .

ആ സമ്പത്ത്  (  image)  തന്നെയാണ്  മനുഷ്യൻറെ ദുഃഖ കാരണവും.

 എനിക്കുള്ള  സർവ്വ  സമ്പത്തിൻറെയും  ആകെത്തുകയാണ്  ഞാൻ എന്ന ഇമേജ് (ego ).

ഒരുവൻ  മരിക്കുമ്പോൾ  ഈ  ഇമേജ്  ( ego ) ആണ് മരിക്കുന്നത്.

മനുഷ്യൻ (ജീവാത്മാവ്)
Implications of  ego being.

 മുനഷ്യനിൽ  " ഞാൻ" വ്യക്തിപരമായ  ഒരു വികാരമാണ് 
മാറ്റത്തിന്  വിധേയമായ (അവനവൻറെ)   ബുദ്ധിയുടെ  സങ്കൽപ്പമാണ്   "ഞാൻ". 
  വികാരം  തിരപോലെ  ഇളകുന്നതാണ്. അത് കൊണ്ടാണ്  മനുഷ്യന്  സ്വസ്ഥ തയില്ലാത്തത്.

  മനുഷ്യനും  ഒരു സൃഷ്ടാവാകുന്നു .

ഒരു മനുഷ്യനിലെ  ആദ്യ അറിവാണ്  "ഞാൻ" ഉണ്ടെന്ന അറിവ് .

അത് വളർന്ന്  വലുതാവുന്നതാണ്  ഞാനെന്ന ഇമേജ്  (ego )

ഈ  ഞാൻ എന്ന  വ്യക്തിത്വം (അറിവ് )  വളർന്ന്  പടരുന്നതാണ്  ഭൗതീക മനുഷ്യൻ .

എല്ലാ  അറിവും   അടിസ്ഥാനപരമായി   വികാരമാണ്.  (emotion )

 അറിവിൻറെ   ആ  പോരായ്മ  നികത്തുവാൻ കഴിയാത്ത   മനുഷ്യൻ എന്നും  സ്വയം  അസ്വസ്ഥനായിരിക്കുന്നു .

 തിരമാലകൾ പോലെ  വികാരം  അലയടിക്കുന്ന  ക്രീയാത്മകമായ ഊർജമാണ്‌  ഓരോ മനുഷ്യനും ( creative Ego ).

മഹാപ്രപഞ്ചത്തിന് മുൻപിൽ  പകച്ചു നിൽക്കുന്ന മനുഷ്യബുദ്ധിയുടെ   (അവനവന് )  പുറത്തേക്കുള്ള   സത്യാന്വേഷണമാണ് ശാസ്ത്രം.
( Horizontal search for truth of being ).

അവനവനിൽ  കേന്ദ്രീകൃതമായി   ഒരുവൻറെ  അറിവിനുള്ളിൽ  നടക്കുന്ന സത്യാന്വേഷണമാണ് ( vertical search for truth) ആത്മീയത .

ഇതിന്  രണ്ടിനുമപ്പുറത്ത്  മനുഷ്യനുള്ള  പിടിവള്ളിയാണ് വിശ്വാസം(prejudice).

ശാസ്ത്രം ഉടലെടുക്കുന്നതിന്  മുൻപേ   മനുഷ്യനെ  വഴി നടത്തുവാൻ വന്നത്  മുൻവിധിയാണ്(Belief )

  വേരുകൾ  മറക്കാൻ കഴിയാത്ത  മനുഷ്യൻ  നമസ്കരിക്കുന്നത്   അവനവൻറെ  മുൻവിധിയെയാണ് (വിശ്വാസം ).

കൃഷ്ണനും   ക്രിസ്തുവും അല്ലാഹുവും  തുടങ്ങി  വാക്കിലും രൂപത്തിലും  മനുഷ്യനിൽ നിലനിൽക്കുന്ന   എല്ലാ  ബിംബങ്ങളും  ഒരുവനെ  വഴി നടത്തുന്ന മുൻവിധിയുടെ  ഭാഗമാണ്.

മനുഷ്യരുടെ  മുൻവിധിയെ   കച്ചവടപരമായി ചൂഷണം ചെയ്യുന്ന ബുദ്ധിയാണ്  മതം .

വ്യത്യസ്ഥമായ  ആചാരങ്ങളിൽ കൂടി അവർ  മനുഷ്യരെ  പല
ജാതികളാക്കുന്നു .

വർഗീയത  മനുഷ്യനെ  പരസ്പരം  ശത്രുതയിലാക്കുന്നു. മനുഷ്യന്  മനുഷ്യ നിലുള്ള  വിശ്വാസം  നശിക്കുന്നു.

 ജീവനില്ലാത്ത  ബിംബങ്ങൾക്ക് ജീവനുള്ള  മനുഷ്യനെക്കാൾ  പ്രാധാന്യം  കൈവരുന്നു .

ശാസ്ത്രവും മതവും   മനുഷ്യൻറെ ബുദ്ധിശക്തിയുടെ രണ്ട്  വശങ്ങളാണ് .

ഇതിൽ ഏത് തിരഞ്ഞെ ടുക്കുന്നുവെന്നത്  ഓരോ മനുഷ്യൻറെയും  വ്യക്തിപരമായ  ബുദ്ധിയുടെ  തീരുമാനമാണ് .

ദുഖമാണ്  ബുദ്ധിമാനായ മനുഷ്യനെ  അലട്ടുന്ന   ദയനീയമായ അവസ്ഥ .

ദുഖവും സ്വാർഥതയും ഒരേ നാണയത്തിൻറെ  രണ്ടു വശങ്ങളാണ്.

ക്രീയാത്മകനായ മനുഷ്യൻറെ അഹംബുദ്ധിക്ക്  സൃഷ്ടിക്കുവാൻ  സാധിക്കുന്നത് കൊച്ചു കൊച്ചു സന്തോഷങ്ങളും  അശാന്തിയുമാണ്.

അഹം ബുദ്ധി സ്വാർഥപരമാകുന്നത് കൊണ്ട് വൈകാരീകമായ  അന്ധത യിലാണ്  ഓരോ മനുഷ്യനും  ഓരോന്നു  പ്രവർത്തിക്കുന്നത് . അത് കൊണ്ട്  ഓരോ സന്തോഷത്തേയും  ഉടനെ സങ്കടം വന്ന്‌  ഇല്ലാതെയാക്കും .

 " എന്തിനാണ്  ഞങ്ങളെ മൊത്തമായി  ദുഃഖക്കടലിൽ  എറിഞ്ഞിരിക്കുന്നത് "?.  എന്ന  അർഥ മില്ലാത്ത  ചോദ്യത്തിന്  മനുഷ്യൻ  പ്രതീക്ഷിക്കുന്ന  ഉത്തരമാണ്  ദൈവം. അഥവാ ബിംബങ്ങൾ (Cult God )

എന്നാൽ  ദൈവമെന്ന  സത്യം    മനുഷ്യനിൽതന്നെ   നിസ്സഹായമായ  അവസ്ഥയിൽ  അവനവൻറെ  മനസ്സാക്ഷിയായി  വർത്തിക്കുന്ന  സത്യം  അറിയുവാൻ  മനുഷ്യൻ  അവനവൻറെ   ഇമേജിൽ  നിന്നും   പുറത്ത് കടക്കണം.

സത്യം  പറയുന്നത്   "അത് (ദുഃഖം ) നീയാണ് ".  ആ  നീ സ്വാർഥതയാണ്.

 സ്വാർഥതയെ  നീ സ്വയം  ഉപേക്ഷിക്കുമ്പോൾ  നീ  സത്യമായി  പ്രകാശിക്കും .

അതാണ്  ശ്രീ യേശു  പറഞ്ഞിരിക്കുന്നത് " നിങ്ങൾ ലോകത്തിൻറെവെളിച്ചമാകുന്നു" എന്ന്

അത് തന്നെയാണ്  ഭാരത തത്വ ചിന്തയും  പറയുന്നത് .

ഞാൻ സ്നേഹമാണ്, ആനന്ദമാണ് ,ശാന്തിയാണ്. (അഹം ബ്രഹ്മാസ്മി )

"ഞാൻ  സത്യവും വഴിയും ജീവനും  ആകുന്നു " . എന്ന്  യേശുവും പറയുന്നു .

  മനുഷ്യൻ  മനസ്സാക്ഷിയെ  അവഗണിച്ച്  ജീവിക്കുകയും  അതിൻറെ  ഫലമായി  ദുഃഖങ്ങൾ    അനുഭവിക്കുകയും  ചെയ്യുന്നു.

അവനവൻറെ മനസ്ഥിതി (ചിന്ത ,ബുദ്ധി )   സൃഷ്ടിക്കുന്ന  ഞാൻ  ദുഖവും ദുഃഖ കാരണവുമാണ്.

ദുഖമാകുന്ന  ഞാൻ (ego )   പ്രപഞ്ചസത്യമാകുന്ന  മനസ്സാക്ഷിയെ (ദൈവത്തെ  ) സ്വീകരിക്കുമ്പോൾ  ദുഖമെന്ന  ഞാൻ  ഇല്ലാതെയാകുന്നു .

ഞാൻ അറിയുന്ന  "ഞാൻ "  സത്യമല്ല , മറിച്ച് അത് സ്വന്തം    ബുദ്ധി സൃഷ്ടിക്കുന്ന  തോന്നൽ  (illusion )    മാത്രമാണ് 

 എന്ന് ഒരു മനുഷ്യൻ  സ്വയം അറിയുന്ന നിമിഷം  ആ മനുഷ്യൻ  പ്രപഞ്ചകേന്ദ്രമായി   പരിണമിക്കുന്നു .

ഇതാണ് ശ്രീ യേശു  പറഞ്ഞിട്ടുള്ള  പുനർജനനനം.

"പ്രപഞ്ച  സത്വം "  അത് നീ  ആണ്.

മനുഷ്യൻ  വീണ്ടും  ദൈവം (സത്യം ) ആകുന്ന  പരിണാമമാണ്   ആത്മീയത .




















                        

                                 



                                                      

7/31/2013

ആത്മബന്ധം





അർഥം  അറിയാതെ  സാധാരണ  നാം ഉപയോഗിക്കുന്ന വാക്കുകളാണ്   ആത്മബന്ധം, ഹൃദയ പൂർവ്വം , സ്നേഹത്തോടെ  എന്നൊക്കെ.

ഭൗതീകനായ മനുഷ്യൻ  ഇതെല്ലം  എന്തോ മഹത്തരമായ  കാര്യങ്ങളായിട്ടാണ്  പറയുന്നത് .

 ഭാഷയുടെ  നന്മയൊഴിച്ചാൽ  പറയുന്നതിൻറെ ആഴവും അർഥവും ഗ്രഹിച്ചു കൊണ്ടല്ല   സാധാരണ മനുഷ്യൻ  ഈ പദങ്ങൾ ഉപയോഗിക്കുന്നത്.

ആത്മബന്ധം  ഒരു വ്യക്തിയിൽ തന്നെ ജീവാത്മാവ്  പരമാത്മാവിനെ  അറിയുന്നതാണ്.

സ്വാർഥത (അഹംബുദ്ധിയായ ഞാൻ )  പൂർണമായി  വെടിയാതെ ഒരു മനുഷ്യന്‌  പരമാത്മാവുമായി  ബന്ധം സ്ഥാപിക്കുക  സാധ്യമല്ല . ഒന്ന് മാറുമ്പോൾ നാം മറ്റൊന്നായി തീരുകയാണ് ചെയ്യുന്നത്.

ഇതിനെയാണ്  ശ്രീ യേശു ആത്മാവിൽ പുനർജനനം  എന്ന് വിശേഷിപ്പിച്ചത്‌...

 ആത്മബന്ധം സ്വയം സാധിച്ച വ്യക്തി (ഗുരു )  മറ്റൊരു   വ്യക്തിയുമായി ബന്ധപ്പെടുമ്പോൾ   അവരുടെബുദ്ധിയുമായിട്ടല്ല   ബന്ധപ്പെടുന്നത് .

അതിന്  കാരണം ബുദ്ധി ലിനവും ബോധം  രിശുദ്ധവുമാണ് എന്നതാണ്.
ആത്മാവിൽ പുനർ ജനിച്ചവർ  സംസാരിക്കുന്നത് ബുദ്ധിയിൽ നിന്നല്ല  മറിച്ച് ബോധത്തിൽ നിന്നാണ്.

അഹംബുദ്ധി (ego)  ബോധത്തിൻറെ നിഴലാണ്‌.

സാധാരണ മനുഷ്യന് ആത്മബന്ധം,ഹൃദയപൂർവ്വം, സസ്നേഹം തുടങ്ങിയ  പ്രയോഗങ്ങൾ വെറും  കളിവാക്കുകളാണ്.

ഒരു യോഗി ഒന്നും പറയാതെ തന്നെ  ഇതെല്ലാം അവനിൽ നിന്നും  പുറത്തു വരുന്നു.





7/28/2013

സത്യവും മനുഷ്യനും





സത്യവും മനുഷ്യനും  രാവും പകലും  പോലെ പരസ്പര വിരുദ്ധമാകുന്നു .
(Human being and supreme Being are contradictory entities of  osologic)

"കർത്താവായ യേശുവേ , ദൈവ പുത്രനായ നീ  മനുഷ്യാവതാരം ചെയ്ത് ക്രൂശിൽ മരിച്ചത്  എൻറെ പാപങ്ങളുടെ മോചനത്തിന് വേണ്ടിയാണെന്ന്  ഞാൻ വിശ്വസിക്കുകയും  നിൻറെ പാപപരിഹാര  മരണത്തെ ഞാൻ അംഗീകരിക്കുകയും ചെയ്യുന്നു .

നിന്നെ   ഞാൻ എൻറെ കർത്താവും രക്ഷിതാവുമായി   സ്വീകരിച്ചു  നിത്യവും ഏറ്റുപറയുന്നു.

ഇനിയുള്ള എൻറെ ജീവിതം നിനക്ക് വേണ്ടിയുള്ളതായിരിക്കുമെന്ന് ഞാൻ വീണ്ടും വീണ്ടും പ്രതിജ്ഞ ചെയ്യുന്നു.

നീ  എൻറെ ജീവിതത്തെ  നിയന്ത്രിക്കുകയും  നിനക്ക്  വേണ്ടി  മാത്രം ജീവിപ്പാൻ  എന്നെ പ്രപ്തനാക്കുകയും ചെയ്യേണമേ .

കർത്താവേ സ്തോത്രം സ്തോത്രം.

നിനക്ക് വേണ്ടി  എൻറെ മരണം  വരെ  കഷ്ടം അനുഭവിക്കുവാൻ ഞാൻ  സന്നദ്ധനാണ് .

അതിനു ശേഷം എനിക്ക്  വിശ്രമിക്കുവാൻ   സ്വർഗത്തിൻറെ വാതിൽ നീ എനിക്കും എൻറെ ബന്ധുക്കൾക്കും  തുറന്ന് തരുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ജീവിതത്തിൽ  മാന്യതയോടെ  മനുഷ്യരുമായി  ഇടപെടുന്നതിൽ   ഞാൻ വിശ്വസിക്കുന്നില്ല . എൻറെ വിശ്വാസം  നിന്നിലാണ് .

 മാന്യതയും എൻറെ സ്വാർഥതയും  ഒരുമിച്ച് കൊണ്ട് പോകാൻ ഞാൻ  പ്രപ്തനല്ല.

അതുകൊണ്ടാണ് ഞാൻ  അഴിമതിക്കാരനും  പാപിയുമായി തുടരുന്നത് .

 ഞാൻ മാന്യതയെ ഉപേക്ഷിക്കുന്നതിൻറെ  ഭലമായി  എൻറെ  ജീവിതത്തിലും  വ്യക്തിത്വ ത്തിലും വരുന്ന  കുറവുകൾ ദയവായി  നീ ഏറ്റെടുക്കുക.

 മാത്രവുമല്ല  ഞാൻ ബലഹീനനും ജന്മനാ പാപിയുമാണ് എന്ന്  വിശ്വസി ക്കുവാൻ  എന്നെ  മതം  പഠിപ്പിച്ചിരിക്കുന്നു.

അതെൻറെ കുഴപ്പമല്ലെന്ന് നീ അറിയുന്നുണ്ടല്ലോ .

  എന്നെ സൃഷ്ടിച്ചതിൻറെ കുഴപ്പവും    ഞാനല്ലെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു .

 ഞാനെങ്ങനെ  മാന്യനാവണം ?. എൻറെ ചിന്തകളെ  നന്മയിലേക്കും  മാന്യതയിലേക്കും കൊണ്ട് വരാൻ എനിക്ക് കഴിയുന്നില്ല .

എൻറെ സ്വാർഥതയിൽ  ഞാൻ എന്നെയും  എൻറെ സ്വന്തക്കാരെയും മാത്രമേ കാണുന്നുള്ളൂ .

 എനിക്ക്  പുറത്ത് നടക്കുന്ന  കാര്യങ്ങൾ ഒന്നും വ്യക്തമായി കാണുവാൻ എനിക്ക് കഴിയുന്നില്ല . അവ എന്നെ ഒട്ടും ദുഖിപ്പിക്കുന്നില്ല. എന്നാൽ ചിലപ്പോൾ   അവ  പലതും  എന്നെ സന്തോഷി പ്പിക്കുന്നുണ്ട് .

എന്നാലും  എൻറെ ദുഃഖത്തിൽ  കിടന്ന് ഞാൻ സ്വയം  വളരെ വിഷമിക്കുകയാണ്.

എൻറെ അപേക്ഷയുടെ  പ്രതിഫലം നീ എൻറെ ബന്ധുക്കൾക്ക്‌കൂടി   കൊടുക്കുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു .

എൻറെ കർത്താവേ  നീ മാത്രമാണ്  എൻറെ രക്ഷകൻ.  നീ  എന്നെ
ഉപേക്ഷിക്കരുത്.

 എൻറെ അയൽക്കാരനെ രക്ഷിക്കുന്നതിന് മുൻപേ  നീ എന്നെത്തന്നെ   രക്ഷിക്കുവാൻ  കൃപയുണ്ടാകണം.

പിന്നെ എൻറെ ബന്ധുക്കളേയും കൂടി  ദയവായി  നീ കണക്കിലെടുക്കണമേ  .

അപേക്ഷിക്കുന്നവരെ  ഉപേക്ഷിക്കുന്നവനല്ല  നീ  എന്ന് എനിക്ക് നല്ല വിശ്വാസം ഉണ്ട് കർത്താവേ !

ബുദ്ധിയുണ്ടെങ്കിൽ  ഏത് മണ്ടനും   ഒരുത്തരവാതിത്വവുമില്ലാതെ  തന്നെ  രാഷ്ട്രീയക്കാരൻ അസ്സംബ്ലിയിൽ  ഇരിക്കുന്നത് പോലെ   സ്വർഗ്ഗത്തിലും   പ്രവേശിക്കാമെന്നു  ഞാൻ വിശ്വസിക്കുന്നു .

ഞാൻ  സ്വയം ചിന്തിക്കാതിരിക്കുന്നതും     എൻറെ പ്രവർത്തിയുടെ ഉത്തരവതിത്വവും    നിന്നെ ഏൽപ്പിക്കുകയും  ചെയ്യാവുന്നത്‌ ഒരു   എളുപ്പ മാർഗ്ഗമായത്കൊണ്ടാണ്     ഞാൻ  നിന്നിൽ  പൂർണ്ണമായി വിശ്വസിക്കുന്നത് .

"നിൻറെ വിശ്വാസം  നിന്നെ  രക്ഷിക്കും" എന്ന് ബുദ്ധിമാന്മാർ വെറുതെ പറയുന്നതല്ല  എന്നും  ഞാൻ വിശ്വസിക്കുന്നു .

സത് പ്രവർത്തികളല്ല  എൻറെ പ്രാർഥനയാണ്   എന്നെ   സ്വർഗ്ഗത്തിൽ എത്തിക്കുന്നത്   എന്ന് എത്ര കാലമായി  ഞാനും  എൻറെ മുൻതലമുറക്കാരും    വിശ്വസിക്കുന്നു .

ഒരു ദിവസത്തെ  പത്രം വായിച്ചാലും  ഇത് ശരിയാണെന്ന്  ദൈവത്തിൻറെ സ്വന്തം  നാടായ കേരളത്തിലും   എനിക്ക് ബോധ്യപ്പെടുന്നുണ്ട്  .

മരണശേഷം ലഭിക്കാൻ പോകുന്ന  സ്വർഗ്ഗമാണ്‌  എൻറെ ജീവിത്തിലെ മഹത്തായ   പ്രതീക്ഷ .

 ജീവിതം എനിക്ക്  ശരിപ്പെടുത്തുവാൻ  കഴിയുന്നില്ല .  സ്വപ്നത്തിലെ സ്വർഗ്ഗമാണ് എനിക്ക് മഹത്തരം .

മരണ ശേഷമായിരിക്കും  ഞാൻ  യഥാർഥത്തിൽ   ജീവിക്കുവാൻ  തുടങ്ങുന്നത്   എന്നാണ്  എൻറെ വിശ്വാസം .

അതുകൊണ്ട്  ഞാൻ  രാഷ്ട്രീയക്കാരനായാലും   അധ്യാപകനായാലും എനിക്ക്  സാമൂഹ്യമായ  ഉത്തരവാദിത്വം വേണ്ട .

ഞാൻ  ഒരു  വെറും  തൊഴിലാളിയായാലും   എനിക്ക്  ഉത്തരവാദിത്വം വേണ്ട .

ഉത്തരവാതിത്വം  എന്ന ചിന്ത തന്നെ   എനിക്ക് ഭയമാണ്  .

 ത്യം അപകടമാണ്‌,  സത്യസന്ധതയും    മനുഷ്യരെ വിശ്വസിക്കുന്നതും  അപകടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു .

കർത്താവെ  എനിക്ക് നിന്നെ മാത്രമാണ്  വിശ്വാസം .

മനുഷ്യരെ വിശ്വസിക്കുവാൻ ഞാൻ ഭയപ്പെടുന്നു .

 എൻറെ  മക്കളെയും  ഞാൻ  അത് തന്നെയാണ്  പഠിപ്പിക്കുന്നത് .

സത്യം  എന്താണ്   എന്ന്  അന്വേഷിക്കുവാൻ പോലും  ഞാൻ  എൻറെ  മക്കളെ  പഠിപ്പിക്കുകയില്ല.

 പാപം ചെയ്യുന്നതിലും വലിയ  തിന്മയാണ്  സത്യം  അന്വേഷിക്കുന്നത്  എന്ന് തന്നെയാണ് എൻറെ വിശ്വാസം .

 എൻറെ  മതവിശ്വാസം  മാത്രമാണ്  ശരിയായത്‌ എന്ന് ഞാൻ വിശ്വസിക്കുന്നത്.

 അതാണ് ഞാൻ എൻറെ   മക്കൾക്ക്‌ നൽകേണ്ടത്  എൻറെ മഹത്തായ ഉത്തര വാതിത്വമായി  ഞാൻ വിശ്വസിക്കുന്നു  .

 "വിശ്വാസം അതല്ലേ എല്ലാം" എന്നും ഞാൻ വിശ്വസിക്കുന്നു .

സ്വയം ചിന്തിക്കാൻ എൻറെ  മക്കളോട്  ഞാൻ  ഒരിക്കലും  പറയില്ല .

ആരെയും വിശ്വസിക്കരുത് എന്ന് ദിവസവും ഞാൻ അവരെ ഓർമ്മിപ്പിക്കുന്നുണ്ട് .

മറ്റുള്ളവർക്ക്  ഉപകാരത്തിന് നിന്നാൽ  ഇന്നത്തെ കാലത്ത് അപകടമാണ് എന്നാണ് ഞാൻ മക്കളെ പഠിപ്പിക്കുന്നത്.

അല്ലെങ്കിലും  കർത്താവേ  നീ   പണ്ട്  പറഞ്ഞത് പോലെ   എനിക്ക് ജീവിക്കുവാൻ കഴിയില്ല .

എൻറെസ്വാർഥത  എന്നെ അതിന് അനുവതി ക്കുന്നില്ല.

എല്ലാ പാപങ്ങളും  പൊറുക്കുന്ന നീ ഇതും കൂടി  പൊറുക്കുമെന്നു ഞാൻ വിശ്വസിക്കുന്നുണ്ട് .

ഞാൻ  പാപിയും നിസ്സഹായനുമായ  സ്വാർഥൻ

നീയോ   വലിയവനും എൻറെ  കർത്താവുമായ പാർഥൻ.

നിനക്ക്  സ്വീകരിക്കുവാൻ  പറ്റാത്ത   ഒരേ ഒരു  കാര്യം  എൻറെ സ്വാർഥതയാണ്  എന്നെനിക്ക്‌ അറിയാം .

പക്ഷെ  അതിനു വേണ്ടി മാത്രമാണ് ഞാൻ നിന്നെ ഭയപ്പെടുന്നതും  ആരാധി ക്കുന്നതും .

ദയവായി  എൻറെ സ്വാർഥതയും  അതിൻറെ ദുഖവും  നീ  എന്നിൽ നിന്നും  മാറ്റരുതേ .

കർത്താവേ സ്തോത്രം !











7/27/2013

അമേരിക്കയും ആത്മീയതയും




 നന്മകളുടെ അഭാവമാണ്   മനുഷ്യനിൽ  ആത്മീയ  പാപ്പരത്തം  പ്രകടമാക്കുന്നത്.

വ്യക്തികളിലെ   കപടതയാണ് സമൂഹ്യമായ  തിന്മകളുടെ  ഉറവിടം. വ്യക്തിയും സമൂഹവും  പരസ്പരം  ഇടപെട്ട് ക്രീയത്മകമാകുന്നതാണ്  ഭൗതീകജീവിതം .

നന്മയിലൂന്നിയ  ഭൗതീകതയുടെ അടിസ്ഥാനം ആത്മീയതയാണ്.(സത്യം ). വ്യക്തിയെ സത്യത്തിൽ  ചരിക്കുവാൻ  പ്രേരിപ്പിക്കേണ്ടത്  സമൂഹമാണ്‌.

സമൂഹം നില നിൽക്കുന്നത് നാനാവിധമായ  പ്രസ്ഥാനങ്ങളിലാണ്‌ ( institutions). ഈ പ്രസ്ഥാനങ്ങളെ നയിക്കുന്നത്  വ്യക്തികളാണ്.

ആത്മീയതയുടെ  പ്രഭവ കേന്ദ്രം എന്നും  വ്യക്തി തന്നെയാണ് . പക്ഷെ അത് പ്രതി ഫലിക്കുന്നത് സമൂഹത്തിലാണ്.

മതപരമായ ഒരു സമൂഹം  ആദ്യം  നിർമ്മിക്കുന്നത് പള്ളിയും അമ്പലവുമാണ് .
ആത്മീയമാ യ  സമൂഹം  ചിന്തിക്കുന്നത് മറിച്ചാണ് .

ആത്മീയമായ ചിന്ത  മനുഷ്യനിൽ  ബോധം (ജാഗ്രത ) ഉണർത്തുന്നതാണ്.
സ്വബോധമുള്ള  മനുഷ്യരാണ്   സാമൂഹ്യ നന്മയെക്കുറിച്ച്‌  ചിന്തിക്കുന്നതും  സാമൂഹ്യ -പ്രതിബദ്ധമായി  പ്രവർത്തിക്കുന്നതും .

മഹാത്മാഗാന്ധി , എബ്രഹാം ലിങ്കൻ ,മാർട്ടിൻ ലൂതർ ,നെല്സണ്‍ മണ്ടേല  തുടങ്ങി  അനേകം  ചരിത്ര പുരുഷന്മാർ  സ്വബോധം  ലഭിച്ച  ആത്മീയ  വ്യക്തിത്വങ്ങളായിരുന്നു.

ദാരിദ്ര്യവും  അനാചാരങ്ങളും  ഒരു  സമൂഹത്തിൻറെ  തെറ്റായ  ചിന്തയുടെ  ഫലമാണ്‌ . അമ്പലങ്ങളും പള്ളികളും  തത്വശാസ്ത്രങ്ങളും (ism )  അതിന് പരിഹാരമല്ല .

തുറന്ന  സത്യ -ചിന്തയും ആത്മാർഥമായ  പരിശ്രമവുമാണ് ദാരിദ്ര്യ നിർമ്മാർജനത്തിനും  അജ്ഞതക്കും   പരിഹാരം .

പാശ്ചാത്യനും  പൗരസ്ത്യനും  തമ്മിലുള്ള വ്യത്യാസം ഇതാണ്.

ഉത്പാതനക്ഷമതയും  സാങ്കേതീക ഉന്നതിയും  (innovation)  ഉയർന്നു നിൽക്കുന്ന ഒന്നാമത്തെ  രാജ്യം  സ്വിറ്റ്സർലൻഡ്  ആണ്.

സഞ്ചാരികളുടെ  സ്വർഗ്ഗം സഞ്ചരിക്കാത്തവരുടെയും സ്വർഗ്ഗമാണ്. അതിനു കാരണം  ഇവിടുത്തെ സാമൂഹ്യ ജീവിതത്തിൻറെ ആത്മീയ  അടിത്തറയാണ് .

വേദകാലഘട്ടങ്ങളിലെ   സാമൂഹ്യ ഭദ്രത  ഇന്ന്  അൽപമെങ്കിലും എവിടെയെങ്കിലും  നിലവിലുണ്ടെങ്കിൽ  അത്  സ്വിറ്റ്സർലണ്ടിലായിരിക്കും.

ജനകീയ ജനാധി പത്യം (direct Democracy) ഇത്രയും  കാര്യക്ഷമമായി ലോകത്ത്  ഒരിടത്തും പ്രവർത്തിക്കുന്നില്ല.

ഏറ്റവും പാവപ്പെട്ടവനും  മാന്യമായ   ആരോഗ്യവും ഭക്ഷണവും  ഉറപ്പു നൽകുന്ന ഒന്നാമത്തെ  രാജ്യവും സ്വിറ്റ്സർലണ്ടാണ്. എന്നാൽ  ഇതൊരു  സോഷ്യലിസ്റ്റ്‌ രാജ്യമല്ല .

അതാണ് സ്വിറ്റ്സർലണ്ടിനെ ലോകത്ത് ഏറ്റവും മികച്ച  രാഷ്ട്രീയ സാമൂഹ്യ വ്യവസ്തയാക്കുന്നത്.

ആത്മീയ-നന്മ  പ്രകടമാകുന്നത്  മനുഷ്യൻറെ ജീവിതത്തിലാണ് .

സമൂഹം പരസ്പരം  ഇടപെടുന്നതിൽ  നിന്നും  ഉണ്ടാകുന്ന  വിശ്വാസത്തിൻറെയും   സ്നേഹത്തി ൻറെയും   ശാന്തിയുടേയും ഊർജമാണ്  ആത്മീയത .

ആത്മീയ ഊർജം  നില നിൽക്കുന്ന സമൂഹങ്ങളിൽ  മുൻനിരയിലുള്ള രാജ്യമാണ്  അമേരിക്കയും .

അതിന് കാരണം  അമേരിക്കയുടെ   സാമൂഹ്യ അടിത്തറ  (constitution)  വ്യക്തിയുടെ  വികസനത്തിനും  സ്വതന്ത്ര  ചിന്തക്കും  പ്രാധാന്യം നൽകുന്നതാണ് എന്നതാണ്.

വ്യക്തിയുടെ സ്വതന്ത്രമായ   മനസ്ഥിതിയെ  (ego) നന്മയിലെത്തിക്കുന്ന ഭൗതീകതയാണ്   മനുഷ്യരിൽ  ആത്മീയ ഊർജത്തെ( motivation)  ഉണർത്തുന്നത് .

വ്യക്തി ജീവിതത്തെ സ്വയം ചിട്ടപ്പെടുത്തുന്നതിൽ രാഷ്ട്രീയപരവും  മതപരവുമായ  സാമൂഹ്യ ഇടപെടലുകൾ കുറഞ്ഞിരിക്കുമ്പോൾ  വ്യക്തി   സ്വന്ത  ഇഷ്ടങ്ങളുടെ  പരിണാമം   വഴി  ജീവിതത്തിൽ  ശാന്തിയും നന്മയും  സ്വയം കണ്ടെത്തുകയാണ്  ജീവിത്തിൻറെ  മഹത്വം .

സ്വതന്ത്രമായ   പരിണാമത്തിന് മാത്രമേ  വ്യക്തിയിൽ   ആനന്ദവും  ശാന്തിയും  കഴിയൂ.

തുറന്ന ചിന്തയിൽ നിന്നുമാണ് വ്യക്തിയുടെ  പരിണാമം  സാധ്യമാകുന്നത്.

ആനന്ദവും ശാന്തിയുമില്ലാത്ത വ്യക്തി ജീവിതത്തെ  സ്വയം പിക്കുന്ന സമൂഹം  ആത്മീയതയിൽ  നിന്നും വളരെ  അകലെയാണ്.

ജീവിത്തിൻറെ മഹത്വം തിരിച്ചറിയാൻ വ്യക്തിയെ  സഹായിക്കുന്ന സാമൂഹ്യ വ്യവസ്ഥയാണ് നന്മയുടെ അടിത്തറ.

വ്യക്തിയെ നന്മയിലേക്ക് നയിക്കുകയാണ്  സാമൂഹ്യ വ്യവസ്ഥയുടെ (politics) ലക്‌ഷ്യം.

സാമൂഹ്യ വ്യവസ്ഥ സ്വാർഥപരമാകുമ്പോൾ  അവിടെ സത്യവും പരസ്പര വിശ്വാസവും നശിക്കുന്നു.
അവിടെ മതങ്ങളും  ദുരാചാരങ്ങളും  അക്രമങ്ങളും ശക്തി പ്രാപിക്കുന്നു .

നിത്യ ജിവിതം  ഒരു ശാപമായി മാറുന്ന സമൂഹം ഒരിക്കലും മനുഷ്യ ജീവൻറെ മഹത്വം തിരിച്ചറിയുന്നില്ല.

ഗൂഗിൾ ,മൈക്രോ സോഫ്റ്റ്‌ , ഫേസ് ബുക്ക്‌ ,ട്വിട്ടർ  ,വൈറ്റ് ഹൗസ് - തുടങ്ങി  ആത്മീയ ഊർജം പ്രസരിക്കുന്ന  അനേകം  സ്ഥാപനങ്ങളാണ്  അമേരിക്കൻ  സമൂഹത്തിന്  ആത്മീയ ശക്തി നൽകുന്നത്.

ഒരു  വ്യക്തിയുടെ  സ്വഭാവീകമായ അർഹതയെ  (merit)  പരിപോഷിപ്പിക്കുന്ന  തുറന്ന (transparent, impartial) സാമൂഹ്യവ്യവസ്ഥയാണ്‌ ഒരു രാജ്യത്തിൻറെ  ഭൗതീക നിലവാരം  ഉയർത്തുന്നത്.

പൗരന് വളരുവാൻ  തുല്യ  അവസരം ഒരുക്കുന്ന  സമൂഹം  കൂടുതൽ   സത്യപരമായിരിക്കുന്നു (spiritual).

ത്യമാണ് മനുഷ്യനിൽ  ശാന്തി വരുത്തുന്നത്. മനുഷ്യനെ സത്യത്തിലേക്കും ശാന്തിയിലേക്കും നയിക്കുന്നതെന്തും നന്മയാണ്.

 നന്മയുടെ  നശാസ്ത്രമാണ് ആത്മീയത.

ഇത് ഭ്രാന്തമായ പ്രസ്താവനയാണ് എന്ന് വായനക്കാരായ നിങ്ങളിൽ പലരും പറയും. അത് നിങ്ങളുടെ കുഴപ്പമല്ല.

  ആത്മീയത  എന്താണെന്ന്  ബുദ്ധിയുടെ  അടിമയായ  മനുഷ്യന് അറിയില്ല.

 മാതാപിതാക്കൾ  മക്കളിൽ  അടിച്ചേൽപ്പിക്കുന്ന  മത വിശ്വാസമാണ്  ആത്മീയത എന്നാണ്  ശാസ്ത്ര ലോകം കൈ കാര്യം ചെയ്യുന്ന  ബുദ്ധിമാനും  കരുതുന്നത്.

മനുഷ്യൻറെ ബുദ്ധിപരമായ   പരിമിതിയാണ്തം.

സത്യം  അതിനുപരിയാണ്‌ .സത്യം അന്വേഷിക്കാതെ ഒരു മനുഷ്യനും ശാന്തി ലഭിക്കുന്നില്ല.

സത്യം കണ്ടെത്തുന്നവൻ ശാന്തിയിലെതത്തുന്നു. ശാന്തിയാണ്  മനുഷ്യനിൽ  നന്മകളുടെ  റവിടം .

 വ്യത്യസ്ഥമായ  ആചാരങ്ങളുടെ  ചോദ്യം  ചെയ്യപ്പെടാത്ത   മുൻവിധിയാണ് വിശ്വാസങ്ങൾ   അഥവാ  മതങ്ങൾ .

മനുഷ്യൻറെ  ക്രീയാത്മകമായ  പരിമിതിയാണ് ആത്മീയ  ഊർജത്തിൻറെ പ്രകടനം സാധ്യമാക്കുന്നത്.

ഹിമാലയ ഗുഹകളിൽ  തപസ്സിരിക്കുന്ന താപസ്സൻ  ജീവിതം തന്നെ പരിത്യജിച്ചവനാണ്.
എന്തെങ്കിലും പരിത്യജിച്ചത് കൊണ്ട് നാമതിൻറെ മഹത്വം   എങ്ങനെയാണ് അറിയുക ?
ജിവിതം  മഹത്തായ ഒരവസരമാണ്. ആ മഹത്വം  തിരിച്ചറിഞ്ഞ് ജീവിക്കാത്തവൻ ആത്മീയനല്ല ,ഭൗതീകനുമല്ല.

 സത്യത്തിന് നേരെ കണ്ണടക്കുന്നുതല്ല നുഷ്യൻറെ ഹത്വം.

മനുഷ്യരിൽ  നന്മയുടെ   പ്രകടനമാണ് ആത്മീയത. നന്മകളുടെ അടിസ്ഥാനം  ത്യമാണ്.

സത്യമില്ലാത്ത ഏത് സമൂഹവും സ്വയം നശിക്കുന്നു .

മതങ്ങൾക്ക് മനുഷ്യരെ തിന്മയിലേക്ക് കൊണ്ട് പോകുവാൻ കഴിയും. മതം നയിക്കുന്ന  ഒരു  രാജ്യവും  ഇതുവരെയും  നന്നായിട്ടില്ല .

 ഈജിപ്തും  സിറിയയും ഇറാക്കും  പാകിസ്ഥാനും  തുടങ്ങി അനുഭവങ്ങൾ ധാരാളമുണ്ട്.

മതം   അന്ധമായ വിശ്വാസങ്ങളുടെ   കൂട്ടായ പ്രസ്ഥാനമാണ്‌. രാഷ്ട്രീയ പാർട്ടികളും അങ്ങനെ തന്നെയാണ്. സ്വാർഥതയാണ്  അവരെ നയിക്കുന്ന  ഊർജം.

സ്വാർഥത  ആത്മീയതക്ക്  എതിരാണ്.

കാരണം അത് നന്മയെക്കാൾ  തിന്മയാണ്  പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ്  നൂറു കോടിയിൽപ്പരം   ജനങ്ങളുള്ള  ഭാരത മഹാ രാജ്യം    ദരിദ്ര്യത്തിലും അഴിമതിയിലും  മുങ്ങി താഴുന്നത് .

സാധാരണ  ഭാരതീയാൻ ചിന്തിക്കുന്നതും  പറയുന്നതും ഭക്ഷിക്കുന്നതും  വിശ്വാസങ്ങളാണ്‌.

മത- വിശ്വാസം  സ്പിരിറ്റ് പോലെ  മനുഷ്യരെ മത്ത് പിടിപ്പിക്കുന്നതാണ് . വർഗീയത  ഉള്ളിൽ കൊണ്ട് നടന്നാൽ  ഏത് കൃമിക്കും   എപ്പോൾ വെണ മെങ്കിലും  ക്രമാസക്തമായി  എതിരാളികളെ   വക വരുത്തുവാൻ കഴിയും.

രാഷ്ട്രീയത്തിലായാലും  മതത്തിലായാലും  വിശ്വാസം  വിശുദ്ധ യുദ്ധങ്ങൾ സൃഷ്ടിക്കുന്നു .

അതിൻറെ  ഫലമായി  രാഷ്ട്രീയ -വർഗീയ കൊലപാതകങ്ങളിൽ  ചെറുപ്പക്കാരായ പ്രവർത്തകർ   ആനന്ദം കണ്ടെത്തും .

അതാരുടെയും   കുഴപ്പമല്ല . നേരെമറിച്ച്  മനുഷ്യരുടെ  ബുദ്ധിയുടെയും  സ്വാർഥതയുടേയും   പരിമിതിയാണ്.

ആത്മീയതക്ക്  മാത്രമേ  അതിനെ  പരിഹരിക്കുവാൻ  കഴിയൂ.

ത്മീയത  വ്യക്തിയിലാണ്‌  പ്രവർത്തിക്കുന്നത്.  അത് ബോധപരമായ ഉണരലാണ്.

പ്രസ്ഥാനങ്ങൾക്ക്‌  ബോധപരമാകുവാൻ  കഴിയില്ല. അതിൽ പ്രവർത്തിക്കുന്ന മനുഷ്യരിലാണ് ബോധം  ഉണരേണ്ടത്.

എന്നാൽ വിശ്വാസങ്ങൾ  മനുഷ്യരെ  ഉറക്കുകയാണ് ചെയ്യുന്നത് .

അതുകൊണ്ടാണ്  കാറൽമാക്സ്  ആ സത്യം  തുറന്ന് പറഞ്ഞത് . ക്രിസ്തുവും അതെ സത്യം  തുറന്നു പറഞ്ഞിട്ടുണ്ട്.

എന്നാൽ ക്രിസ്തു മതവും  കമ്മ്യുണിസ്റ്റ് പാർട്ടികളുമാണ്  ഏറ്റവും കൂടുതൽ മനുഷ്യരെ  ഉറക്കുന്നത്.

ക്രീയാത്മകമായി   ജനങ്ങളെ ഉണർത്തുന്ന  രാജ്യമാണ്  ആത്മീയതയിൽ  ഉയർന്ന് നിൽക്കുന്നത്.

ഒരു  ഗൂഗിളോ , ഫേസ് ബുക്കോ ഇന്ത്യയിൽ  സംഭവിക്കാത്തതും  ദാരിദ്ര്യം  ഭൂഷണമായി  കരുതുന്നതും  അതുകൊണ്ടാണ്.

അങ്ങേയറ്റം  മലിന ജലം  ഒഴുകുന്ന ഗംഗയിൽ കുളിച്ച്  മുക്തി നേടുന്ന  ആത്മീയ തട്ടിപ്പാണ്  നമ്മുടെ  പാപ്പരത്തത്തിന് അടിസ്ഥാനം.

ആത്മീയത ബോധമാണ് . അത് ദൈവീകമായ  ഊർജമാണ്.

മനുഷ്യരിൽ നിന്ന് നന്മകൾ പുറത്തു വരാൻ  മനുഷ്യൻ  ബോധത്തി ലേക്ക്  ഉണരണം.

അല്ലാത്ത മനുഷ്യൻ  അവനവൻറെ  ബുദ്ധിയുടെ  പരിമിതിയിലാണ്.

അമേരിക്കയെ  കൊഞ്ഞനം കാട്ടുന്ന   ബുദ്ധി ജീവികൾ  അവരുടെ  പരിമിതിയെ  ആഘോഷി ക്കുന്നവരാണ്.

അവർക്ക് നന്മയെ  ആഘോഷി ക്കുവാൻ  കഴിയുന്നില്ല.

  നന്മയെ (Merit) പൂജിക്കുന്നവനാണ്  ആത്മീയനായ  മനുഷ്യൻ .

 സ്വബോധമുള്ള  മനുഷ്യൻ  അവൻറെ ബുദ്ധിയുടെ തിരുകൾ സ്വയം  പരിമിതപ്പെടുത്തുന്നില്ല. അവൻ തുറന്ന ചിന്തയെ  ആദരിക്കുന്നു. വിപരീത ചിന്തയേയും അവൻ  അടിച്ചമർത്തുന്നില്ല.  രാഷ്ട്രീയവും മതവും   അക്രമത്തിന് വേണ്ടി  ഉപയോഗിക്കുന്നില്ല.

ആത്മീയനായ  മനുഷ്യനിൽ ബുദ്ധിയുടെ അടിത്തറ  ജാഗ്രതയിലാകുന്നു .
ജാഗ്രത  ബോധത്തിൻറെ  ഗുണമാകുന്നു .

 ബോധം  പ്രപഞ്ചത്തിൻറെ കേന്ദ്രമാകുന്നു.

സ്വബോധത്തോടെ  ജീവിക്കുന്ന  മനുഷ്യനും  സമൂഹവും  ആത്മീയപരമാണ്.

ആത്മീയനായ   മനുഷ്യൻ  സത്യവഴിയിലാണ്  ജീവിക്കുന്നത് .










7/25/2013

സംസ്കാരമാണ്‌ റിയാലിറ്റി ഷോ



മലയാളി ഹൗസ്  എന്ന റിയാലിറ്റി ഷോ  കാണാത്തവർക്ക് ഈ ബ്ലോഗിൻറെ പശ്ചാത്തലം  അറിയില്ല .അതിനോട് ചേർന്ന്  അതിനെപ്പറ്റിയുള്ള ശ്രീ കണ്ടഠൻ നായർ ഷോയും കണ്ടവരാണു  ഈ ബ്ലോഗ്‌ വായിക്കേണ്ടത് .

മനുഷ്യ സംസ്കാരം ഒരു പ്രവാഹമാണ് .

ഉള്ളതിൽ നിന്നും ഇല്ലാത്തതിലേക്കുള്ള  പ്രയാണമാണ് സംസ്കാരം . അതിന് സ്വയം  പരിണമിക്കാതിരിക്കാൻ ആവില്ല .

സ്വബോധം  ഇല്ലാത്ത  വ്യക്തിയിൽ  ബുദ്ധിയുടെ ളർച്ച മുരടിക്കുമ്പോൾ  അവർ  വീണ്ടും  KG (kindergarten) യിലേക്ക്  മടങ്ങുന്നതും  മനുഷ്യ ൻറെ  സംസ്കാരീക  പരിണാമത്തിൻറെ  ഭാഗമാണ് .

അത് കൊണ്ടാണ്  ആദിവാസികൾ  വസ്ത്ര സ്നേഹികളാവുന്നതും പാശ്ചാത്യർ ഇപ്പോൾ  കൂടുതൽ    നഗ്നരായി  ജീവിക്കുവാൻ  ശ്രമിക്കുന്നതും .

ആദാമും ഹൗവ്വയും പർദീസയിൽ   നഗ്നരായി ജീവിക്കുകയായി രുന്നു.
എന്നാലത് നഗ്നതയായി അവർ തിരിച്ചറിഞ്ഞിരുന്നില്ല . അത് കൊണ്ടവർക്ക് പ്രത്യേകിച്ച്  സമാധാനക്കുറവും ഉണ്ടായിരുന്നില്ല .

ജീവിതത്തിൽ ആദ്യമായി   ആദമിനും  ഹൗവ്വക്കും  റിവ് ലഭിച്ചപ്പോൾ  അവരിൽ   നാണം (ലജ്ജ ) എന്ന വികാരം  പുറത്ത് വന്നു .

ആദ്യമായി  അവരിൽ നിന്നും വ്യത്യസ്തനായി  ദൈവമെന്ന സങ്കൽപ്പവും    അവരുടെ  ചിന്തയിൽ ഉണ്ടായി എന്നാണ്   ഉൽപ്പത്തിയുടെ  കഥ.

അതിനു ശേഷം  ഇന്ന് നാം എത്തി നിൽക്കുന്ന  സംസ്കാരീക  പരിണാമത്തിൻറെ മനോഹരമായ  ഒരു  ദൃശ്യാവിഷ്കാരമാണ് മലയാളി ഹൗസ്  എന്ന  പരമ്പര.

ഓരോ മലയാളി കുടുംബത്തിലും   ഇതേ  തിരക്കഥ തന്നെയാണ് നാം സ്വയം  നടിച്ചു കൊണ്ടിരിക്കുന്നത്. അതിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവീകമാണ്.

ഇത്തരം  കലാവിഷ്കാരങ്ങൾ പാശ്ചാത്യ ലോകത്ത് പുതുമയല്ല .

കേരളത്തിൽ പലർക്കും  ഇത് പുതുമയായത് കൊണ്ടാണ്  ശ്രീ കണ്ടഠൻ  നായരുടെ   ഷോയും   ഈ ബ്ലോഗും പ്രസക്തമാകുന്നത്.

ഇങ്ങനെ  ഒരു ഷോ മലയാളിയുടെ  പാരമ്പര്യസംസ്കാരത്തിന് വെല്ലു വിളിയായി  കാണുന്നവർ  അവനവൻറെ  ചിന്തയുടെ   കിണറ്റിൽ  നിന്നും  പുറത്തു കടക്കുവാൻ കഴിയാത്തവരാണ്.

മനുഷ്യസംസ്കാരത്തിന്  അതിൻറെ   പ്രയാണം നിർത്തുക  അസാധ്യമാണ് . പ്രയാണമാണ്  സംസ്കാരം .

ഈ പ്രവാഹത്തി ൻറെ ഭാഗമാണ്  വ്യക്തികളും   വ്യക്തികൾ കൂട്ടമായി സൃഷ്ടിക്കുന്ന  മതവും  രാഷ്ട്രീയവും  നയിക്കുന്ന  സമൂഹ്യ സംസ്കാരം .

ഒരു പാർട്ടിയെ മറ്റവന് പുജ്ഞ മായി തോന്നുന്നത്  അവനവൻറെ ബുദ്ധിയുടെ   കുഴപ്പമാണ്.

വൈദ്യുത  നിലയത്തിലെ  ജനറേറ്റർ ചലിപ്പിക്കുവാൻ  വെള്ളം   അടഞ്ഞ കുഴലിൽ കൂടി കുത്തനെ ഒഴുക്കുന്നത് പോലെ  മനുഷ്യൻറെ വ്യക്തിപരമായ  വികാരങ്ങൾ  സംസ്കാരമെന്ന ഇരുളടഞ്ഞ  കുഴലി ലൂടെ  ഒഴുക്കുന്നതിൽ നിന്നും പുറത്തു വരുന്ന  ഊർജമാണ് നമ്മുടെ  ജീവിതം.

 വ്യക്തിപരമായി   ഇതിനെ വിലയിരുത്തുന്നതിലെ  പ്രസക്തിയും  വ്യക്തി പരമാണ്.

പട്ടിണി കിടക്കുന്ന മലയാളിക്ക്   ലയാളി ഹൗസിൽ ഒരു പ്രസക്തിയുമില്ല . അവന്  അന്നന്നത്തെ  വിശപ്പടക്കുന്നതിലാണ്  പ്രസക്തി.

ഓരോ സ്ഥലത്തും   ഏത്തപ്പെടുവാൻ   അർഹരായവരാണ് ഓരോ സ്ഥലങ്ങളിലും  ചെന്ന് അവരുടെ  കഥ പറയുന്നത്.

സ്വബോധം  ഒരവസ്ഥയാണ് . അത് മനുഷ്യ സംസ്കാരം പോലെ പ്രയാണം ചെയ്യുന്നില്ല .

സ്വബോധം  ഇല്ലാത്ത അവസ്ഥയിൽ മലയാളിയും തമിഴനും ബംഗാളിയും പശ്ചാത്യനും  പൗരസ്ത്യനും അവരവരുടേതായ ഒഴുക്കിൻറെ  അവസ്ഥയാണ് പ്രകടി പ്പിക്കുന്നത് .

ഒരുവൻ സ്വയം സത്യം അറിയുമ്പോൾ  പ്രയാണം നിർത്തി സ്വസ്ഥനും സ്വസ്ഥിതനുമാകും.അപ്പോൾ  മനുഷ്യൻ ജീവിക്കുവാൻ തുടങ്ങും.

അത് വരെ  മനുഷ്യരെല്ലാം  ഥയറിയാതെയാണ്  ആടുന്നതും  ആട്ടം കാണുന്നതും  .

ആധുനീക മലയാളിയിൽ  ഇല്ലാത്തതൊന്നും  മലയാളി ഹൗസിൽ ഇല്ല . ഉള്ളതെല്ലാം  നമ്മിലെല്ലാം  ഉണ്ട് താനും .

ബൈബിളും ഗീതയും  ഖുറാനും വായിക്കുന്നവർ ദയവായി   മലയാളി ഹൗസ് കൂടി കണ്ട്  സ്വയം  വിശകലനം നടത്തിയാൽ  നാം ഓരോരുത്തർക്കും സ്വയം  മലയാളി  ഹൗസിലെ  കഥാപാത്രങ്ങളിൽ കൂടി   കാണാൻ  കഴിയും.

നമ്മുടെ  ഭവനങ്ങളും അസ്സംബ്ലിയും  പാർട്ടികളും മതങ്ങളും  മലയാളീ ഹൗസി ൻറെ വ്യത്യസ്ഥ പതിപ്പുകൾ മാത്രമാണ്.

കണ്ണുള്ളവർ  കാണട്ടെ !. ചെവിയുള്ളവർ കേൾക്കട്ടെ ! ഇത് രണ്ടുമില്ലാത്തവർ അവരുടെ  രീതിയിൽ  എടുക്കട്ടെ.

അതിനല്ലേ  പരശുരാമൻ മഴുവെറിഞ്ഞത്.








7/24/2013

യേശുവും കൃഷ്ണനും ആവശ്യപ്പെടുന്ന വിശുദ്ധ യുദ്ധം








"ഞാൻ ഭൂമിയിൽ സമാധാനം വരുത്തുവാൻ  വന്നു എന്ന് നിങ്ങൾ  നിരൂപിക്കരുത്. മാധാനമല്ല  വാൾ  (ആയുധം ) അത്രേ ഞാൻ നിങ്ങളിൽ  വരുത്തുന്നത് ".

പ്രേമവും  സ്നേഹവും  മനുഷ്യരിൽ വരുത്തുന്ന  വ്യത്യാസമാണ്  ഇവിടെ യേശു  പ്രതിപാതിക്കുന്നത് .

നിങ്ങളിൽ  ആണ്‍മക്കൾ   സ്വന്തം  അപ്പനോടും പെണ്‍മക്കൾ അമ്മയോടും  മരുമക്കൾ അമ്മാവി അമ്മയോടും  കലഹിക്കുന്നു  . മനുഷ്യന് സ്വന്തം വീട്ടുകാർ തന്നെ അവരുടെ ശത്രുക്കൾ ആയി  മാറുന്നു.

ഇത് സ്വാർഥമായ  പ്രേമത്തിൻറെ അനന്തര ഫലമാണ്‌.

എന്നേക്കാൾ അധികം അപ്പനേയോ അമ്മയേയോ ഇഷ്ട പ്പെടുന്നവൻ എനിക്ക് യോഗ്യനല്ല .നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു . എന്നെ സ്വീകരിക്കുന്നവൻ എന്നെ അയച്ചവനേയും സ്വീകരിക്കുന്നു ". ഇവിടെ പ്രേമത്തിൽ നിന്നും  സ്നേഹത്തിലേക്ക്‌ ഒരു മാറ്റമാണ് ക്രിസ്തു  ആവശ്യ പ്പെടുന്നത് .

സ്നേഹം  ആത്മീയതയുടെ  വാൾ (ആയുധം )  ആയിട്ടാണ്  ശ്രീ യേശു  പറയുന്നത് .

"ദൈവം സ്നേഹമാണ് "   എന്നാണ്   ശ്രീ യേശു ആദ്യമായി  ലോകത്തോട്‌ പറയുന്നത്.

"തന്നെപ്പോലെ തന്നെ  അയൽക്കാരനേയും സ്നേഹിക്കണം"   എന്നും    പറയുന്ന  ക്രിസ്തുവാണ് ആത്മീയതയുടെ  ആധുനീക ഗുരു നാഥൻ.

സ്നേഹവും പ്രേമവും  രണ്ടു വ്യത്യസ്ത  അവസ്ഥകളാണ് . പ്രേമം സ്വാർഥപരമാണ്. അത് കൊണ്ടാണ്  അത് കലഹിക്കുന്നത് . പ്രേമത്തിന് ഹിംസിക്കുവൻ കഴിയും.

സ്നേഹം  നിസ്വാർഥമായ   ഇടപെടലാണ് . ഹിംസയാണ് സ്നേഹത്തിന് ടിസ്ഥാനം .

  "ഞാൻ"  എന്ന പദം ക്രിസ്തു   പ്രായോഗിക്കുമ്പോൾ   അദ്ദേഹം ജീവ- ആത്മാവിനെയല്ല  (ego) മറിച്ച് പരമ -ആത്മാവിനെയാണ്  സൂചിപ്പിക്കു ന്നത്.

 " ഭൂമിയിൽ ഞാൻ  സമാധാനമല്ല, വാൾ  അത്രേ   കൊണ്ടുവന്നിരിക്കുന്നു"

ഇതിന് സമാനമായ സന്ദർഭമാണ് ഗീതയിൽ  വിവരിക്കുന്ന  മഹാഭാരത യുദ്ധ വും .
ഇവിടെ  വാതിയും ജഡ്ജിയും   വ്യത്യസ്തമായിരിക്കുന്നു എന്ന് മാത്രം.

ഗീതയിൽ  അര്ജുനൻ ശ്രീ കൃഷ്ണനോട് തൻറെ ദുരവസ്ഥയെ  അറിയിക്കുകയാണ് .

 അല്ലയോ ശ്രീ കൃഷ്ണാ !   എനിക്ക് യുദ്ധം ചെയ്യേണ്ടവരായി എൻറെ മുൻപിൽ നിൽക്കുന്നവരെല്ലാംൻറെ ന്ധുക്കളാണ് എന്ന്  ചിന്തിക്കുമ്പോൾ  എൻറെ അവയവങ്ങൾ  തളരുന്നു, ദേഹം വിറക്കുന്നു, ഗണ്ടീവം പോലും  കൈയ്യിൽ നിന്നും വീണു പോകുന്നു .

ഇവിടെ  അർജുനൻ വ്യക്തി പരമായി  വളരെ  വലിയ  മാനസീക സംഘർഷത്തിലാണ് എന്ന് പറയുന്നത്  ർവ്വ മനുഷ്യരുടെയും  പ്രതിനിധി ആയിക്കൊണ്ടാണ്.

 ശ്രീ യേശു ഇതേ അവസ്ഥയെപ്പറ്റി  തന്നെയാണ്   പറയുന്നത്.

 മനുഷ്യർക്ക് ആവശ്യം  വ്യക്തിപരമായ  സമാധാനമാണ് .കാരണം  ബന്ധു ജനങ്ങൾ തമ്മിൽ തമ്മിൽ കലഹിക്കുകയാണ്.

സ്വാർഥയാകുന്ന  (പ്രേമവും  പ്രണയവും ) വാൾ ആണ് മനുഷ്യരിൽ കലഹത്തിന് (ഹിംസ ) യുധം.

എന്നാൽ യേശു കൊണ്ടു വന്നിരിക്കുന്ന വാൾ സ്നേഹമാണ് . അത് മനുഷ്യരെ യോജിപ്പിക്കുന്നതാണ്.

സ്നേഹം മനുഷ്യരിൽ  കൊണ്ടുവരുന്നത് അഹിംസയാണ്. പ്രേമവും പ്രണയവും  കൊണ്ടുവരുന്നത്  ഹിംസയാണ്.

പരമ -ആത്മാവായി  പരിണാമം  പ്രാപിച്ച   യേശു (ഞാൻ )  സമാധാനമാണ്.  എന്നാൽ അത് മനുഷ്യരി ലേക്ക്  പകർന്ന്കൊടുക്കാൻ യേശുവിന്  സാധ്യമല്ല .

കാരണം   ഓരോ വ്യക്തിയും  സ്വയം നശിപ്പിക്കുന്ന  അവനവൻറെ  ത്മീയ സത്തയാണ് സമാധാനം .
ഇതാണ്  ഗീതയിൽ  അർജുനൻറെ വിഷമ -വസ്ഥ .

ഇത് മാറ്റിയെടുക്കുന്നതിനുള്ള തത്വങ്ങളാണ്  ശ്രീ കൃഷ്ണൻ ഉപദേശി ക്കുന്നത്.

യേശു കൊണ്ടുവന്നിരിക്കുന്ന  വാൾ(സ്നേഹം ) ആത്മീയ (അഹിംസ ) യുദ്ധത്തിനുള്ളതാണ് .

മഹാഭാര ത  യുദ്ധവും  ഹിംസാത്മകമായ   ഏറ്റുമുട്ടലല്ല  മറിച്ച് ഓരോ മനുഷ്യനും  അവനവ ൻറെ ഉള്ളിൽ സ്വയം  നടത്തേണ്ടതായ ആത്മീയ യുദ്ധമാണ്. അത്  അഹിംസാത്മകമാണ്.

ഖുറാൻ  ആവശ്യപ്പെടുന്ന  വിശുദ്ധ യുദ്ധവും  മനുഷ്യനിൽ  സ്വയം സംഭവിക്കേണ്ടാതായ ആത്മീയ  പരിവർത്തനം തന്നെ ആയിരിക്കണം.

വിവരമില്ലാത്ത മതാത്മകൻ അതിനെ  തെറ്റിദ്ധരിക്കുന്നതാണ് മനുഷ്യനിലെ സ്വർഗീയതയെ (സമാധാനം )  തകർക്കുന്ന ഹിംസാത്മകതക്കും  വർഗ്ഗീയതക്കും   കാരണം .




















7/23/2013

ജീവിതം പ്രതീക്ഷയല്ല.







പ്രതീക്ഷയും  ജീവിതവും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്‌.

മനുഷ്യൻറെ ആഗ്രഹം സൃഷ്ടിക്കുന്നതാണ് പ്രതീക്ഷ . ഗ്രഹം സൃഷ്ടിക്കുന്നത് ഞാനെന്ന  മേജാണ്.

ജിവിതം  ഇമേജല്ല. ഞാൻ ആണ് ഇമേജ്.

ജീവിതം  "ഞാൻ" എന്ന  ത്യത്തിലേക്ക്  എത്താനുള്ള ഴിയാണ് (ongoing self orientation- OSO ).
അതിനെ പ്പറ്റിയാണ്‌ ശ്രീ യേശു  പറഞ്ഞിരിക്കുന്നത്.

"ഞാൻ  ത്യവും വഴിയും ജീവനും ആകുന്നു". ഇതിനപ്പുറം  ഒരു ശാസ്ത്രജ്ഞനും  യാതൊന്നും  മനുഷ്യനിൽ  കണ്ടെത്താൻ  കഴിയില്ല. അത് കൊണ്ടാണ്  യേശു  രമയോഗി  ആയിരിക്കുന്നത് .

ആധുനീക  ചരിത്രം ആരംഭിക്കുന്നത് ക്രിസ്തുവിൽ  നിന്നാണ്.

ആധുനീക മനുഷ്യന്  സത്യത്തിലെത്താൻ എളുപ്പവഴിയാണ്  ശ്രീ യേശുക്രിസ്തു.
എന്നാൽ അത്  കുരിശിൽ കിടക്കുന്ന ക്രിസ്തുവല്ല . പാപികളെ രക്ഷിക്കുന്നവനുമല്ല.

ശ്രീ യേശു ഇപ്പോൾ ഒരു വ്യക്തിയല്ല. ഒരവസ്ഥയാണ് .

 ശ്രീ യേശു പ്പോൾ ഒരു വഴിയാണ് ,അത് ജീവൻറെ വഴിയാണ് ,അതാണ് സത്യം .

ശ്രീ പതഞ്‌ജലി  യോഗ മാർഗ്ഗം  ചിട്ടപ്പെടുത്തിയ മഹത് വ്യക്തിയാണ് . എങ്കിലും ശ്രീ യേശു  ലോകം അറിയുന്ന  പരമയോഗിയും  പരമഗുരുവുമാകുന്നു.

പ്രപഞ്ചസത്യം മനുഷ്യർക്ക്‌  മനസ്സിലാക്കിക്കൊടുക്കുന്ന വ്യക്തിയാണ്  യോഗ ഗുരു .

ജീവിതം  സത്യവഴിയാണ് .

ഞാൻ എന്ന നിഴലാണ്‌  പ്രതീക്ഷിക്കുന്നത്. ഈ നിഴലിനെ  ചലിപ്പിക്കുന്ന  വികാരമാണ് കാമന (ആഗ്രഹം ).

ആഗ്രഹത്തിൻറെ ഭ്രാന്തമായ തീവ്രതയാണ്  കാമം.

കാമത്തിൻറെ വിഘ്ന മാണ് കലഹ കാരണം.

"നകം മൂലം, കാമന മൂലം ലഹം പല വിധമുലകിൽ സുലഭം " എന്ന സത്യമാണ്  പ്രതീക്ഷയുടെ  പൊരുൾ.

എല്ലാ യുദ്ധങ്ങളും, കലഹങ്ങളും   മനുഷ്യൻറെ ഇമേജിന് (ego) വേണ്ടിയാണ്.
മനുഷ്യൻറെ ഇമേജിനെ  നയിക്കുന്ന  വികാരമാണ്  പ്രതീക്ഷ.

ഒരുവന് പണമുണ്ടെങ്കിൽ  അയാളതിൻറെ ദുഖമറിയും.ഒരുവന് പണമില്ലെങ്കിൽ  അയാളതിൻറെ ദുഖമറിയും.ഒരുവന് ഭാര്യ ഉണ്ടെങ്കിൽ അയാളതിൻറെ  ദുഖമറിയും.

ഒരുവന്  ഭാര്യ ഇല്ലെങ്കിൽ  അയാളതിൻറെ  ദുഖമറിയും.

നമുക്ക്  എന്തുണ്ടെങ്കിലും ഇല്ലെങ്കിലും ഇത് തന്നെയാണ്  മനുഷ്യൻ  എന്ന ഇമേജിൻറെ( ego) അവസ്ഥ.

മനുഷ്യൻ  ആദ്യം പ്രതീക്ഷ  സൃഷ്ടിക്കുന്നു . പ്രതീക്ഷ അവനെ കർമനിരതനാക്കുന്നു. നിരാശ  പ്രതീക്ഷയെ സതാ നേരവും  ക്ഷണിക്കുന്നു

 അങ്ങനെ  ദുഃഖ ചക്രത്തിൽ "ഞാൻ" ഒരു തുടർക്കഥയാവുന്നു .

വൈകാരീകമായ  ദ്വൈതങ്ങളെ  ഒഴിവാക്കുവാൻ  ബുദ്ധിമാനായ  മനുഷ്യന്‌ മാർഗ്ഗങ്ങളില്ല.

അതിനുള്ള ഏക  മാർഗ്ഗമാണ് ശ്രീ യേശു  പറയുന്ന   "സത്യവഴി" .

സത്യം ഒന്നും പ്രതീക്ഷിക്കുന്നില്ല .അങ്ങനെ  തന്നെയാണ് സ്നേഹവും . അതേ വഴിയിലാണ്  മാധാനവും നന്ദവും സർവ്വ ന്മകളും  വസിക്കുന്നത് .

സത്യവും മിഥ്യയും ഒരുമിച്ചു പോകുന്നില്ല. എന്നാൽ  അവ  രണ്ടിൻറെയും പ്രഭവസ്ഥാനം  മനുഷ്യനാകുന്നു.

അത് കൊണ്ടാണ് മനുഷ്യൻ പ്രപഞ്ചസത്യം  നിലനിൽക്കുന്ന  പ്രഭവസ്ഥാന മാകുന്നത് .

മിഥ്യയിൽ നിന്നും  ത്യത്തിലേക്കുള്ള  പ്രയാണമാണ്  മനുഷ്യ.

ത്യത്തിൽ നിന്നും  മിഥ്യയിലേക്കുള്ള  പ്രയാണമാണ്  പ്രഞ്ചം .







7/21/2013

കർമ്മയോഗവും ജീവിതമെന്ന ഉത്തരവാതിത്വവും





 ജീവിതം മനുഷ്യന്  നൽകുന്ന അടിസ്ഥാന ഉത്തരവാതിത്വമാണ് സ്വയം ജീവിക്കുകയും  ,  മറ്റുള്ളവരെ ജീവിക്കുവാൻ നുവതിക്കുകയും  .

സ്വബോധമുള്ള മനുഷ്യരിൽ  ഇവ  രണ്ടും    ഒരുമിച്ചുപോകുന്നു. സ്വാർഥനായ മനുഷ്യൻ  സ്വയം  ജീവിക്കുന്നു. മറ്റുള്ളവരെ മറക്കുന്നു.

ശൂദ്രനിലവാരമുള്ള  മനുഷ്യൻ  രണ്ടും  അവഗണിക്കുന്നു .

സമൂഹം ഒരു ടൂ- വേ -ട്രാഫിക്  പോലെയാണ് . സാമൂഹ്യസുരക്ഷയും  സമാധാനവും    സ്ഥിതി ചെയ്യുന്നത്    വ്യക്തികളുടെ  ഉത്തരവതിത്വപരമായ  ജീവിതത്തിലാണ് .

എന്നാൽ സ്വാർഥനായ  മനുഷ്യൻ   സ്വയം മിടുക്കരായി ജീവിക്കുവാൻ  മറ്റുള്ളവരുടെ  അവകാശവും  സ്വാതന്ത്ര്യവും   അവഗണിക്കുന്നു. അത്
സാമൂഹ്യ- ജീവിതത്തിൻറെ  ജീർണ്ണതക്കും  അസംതുലിതാവസ്ഥക്കും  കാരണമാകുന്നു.

വ്യക്തി ശരിയാകുമ്പോൾ സമൂഹം  ശരിയാകും . സമൂഹം ശരിയകുമ്പോൾ  മനുഷ്യത്വം (humanity) ശരിയാകും.

മനുഷ്യത്വം ശരിയകുമ്പോൾ  സ്നേഹവും സമാധാനവും   മനുഷ്യരിൽ വസിക്കും.

അപ്പോൾ മാത്രം  നാം ജീവിതം എന്താണ് എന്നറിയും.

ദക്ഷിണ ആഫ്രിക്കയിൽ നില നിന്നിരുന്ന  വർണ്ണവിവേചനം, അമേരിക്കയിലെ  അടിമക്കച്ചവടം   ഭാരതത്തിൽ  ഉണ്ടായിരുന്ന  ചതുർവർണ്ണ്യ വ്യവസ്ഥ  തുടങ്ങിയ  അനേകം  തിന്മകൾ  മനുഷ്യൻറെ   സാമൂഹ്യമായ  ജീർണ്ണതയുടെ  ഫലമാണ്‌.

സ്വബോധം ഇല്ലാത്തതു കൊണ്ടാണ്   മനുഷ്യൻ  മറ്റു മനുഷ്യരെ  അവഗണിക്കുകയും  ഉപദ്രവിക്കുകയും  ചൂഷണം  ചെയ്യുകയും ചെയ്യുന്നത് ?

എത്ര അറിവുള്ളവനായാലും  സ്വബോധം ഇല്ലായെങ്കിൽ  മനുഷ്യൻ    ജീവിതമെന്ന  വിലപ്പെട്ട അവസരം  സ്വയം പാഴാക്കിക്കളയുന്നു.

സ്വബോധത്തിനു മാത്രമേ  മനുഷ്യനെ  ശുദ്ധീകരിക്കുവാൻ  സാധിക്കൂ .

ഒരു വിശുദ്ധനും   മറ്റൊരുവനെ   ശുദ്ധീകരിക്കുവാൻ  കഴിയില്ല.

അങ്ങനെ ആയിരുന്നെങ്കിൽ   അത്  സൃഷ്ടിയുടെ   ഒരു  വൻപരാജയം ആകുമായിരുന്നു.

ഓരോ മനുഷ്യജന്മവും  വിശുദ്ധമായ  ഒരു പൂർണ്ണതയുടെ ഭാഗമാണ്.

എന്നാൽ  വിധിവിപരീതമെന്നത് പോലെ  മനുഷ്യനിൽ  സംഭവിക്കുന്ന മാറ്റമാണ്   അറിവ് സൃഷ്ടിക്കുന്ന  കാമനയും  അതിൻറെ  ക്രീയാത്മകമായ അപൂർണ്ണതയും .

കാമനയും  സ്വാർഥതയും  ബന്ധപ്പെട്ടിരിക്കുമ്പോൾ നാം പ്രതീക്ഷിക്കുന്ന  ഫലം ആവില്ല  നമ്മുടെ  കർമ്മങ്ങൾക്ക്   ലഭിക്കുന്നത്.

മനുഷ്യരിൽ  സ്വാർഥത  കൂടുമ്പോൾ  പ്രകൃതി (സത്യം )  അതിൽ ഇടപെടുന്നു.

അപ്പോൾ  ഞാനെന്ന  അവസ്ഥ (psycho somatic status) സ്വകാര്യമായി  വളരെ വിഷമിക്കുന്നു.

എന്നാൽ  എല്ലാ  വിഷമങ്ങളുടെയും   കാരണം ഞാനെന്ന  സ്വാർഥതയാണ്  എന്ന് മനുഷ്യൻ അറിയുന്നില്ല.

സ്വയം സമർപ്പണം സാധ്യമാകുമ്പോൾ   മനുഷ്യനിൽ     ഉടൻതന്നെ   സ്വബോധം ഉണർന്ന്  വരും.

അപ്പോൾ    ദുഷ് പ്രവർത്തികളും  സ്വാർഥതയും   മനുഷ്യരെ  വിട്ടു പോകുന്നു.

സ്വബോധത്തോട് കൂടി  സ്നേഹവും സമാധാനവും മറ്റെല്ലാ  നന്മകളും  മനുഷ്യരിലേക്ക് കടന്നു വരുന്നു.

വിശുദ്ധിയുടെയും അശുദ്ധിയുടെയും പ്രഭവസ്ഥാനം നാം തന്നെയാണ്.

അത് കൊണ്ട്  നമ്മുടെ ആവശ്യം എത്ര മഹത്തരമായാലും ജീവിതം ആവശ്യപ്പെടുന്ന  ത്തരവാതിത്വം  വഗണിക്കാതിരിക്കുക.

ജീവിതമെന്ന  ഉത്തരവതിത്വം നിറവേറ്റുവാൻ  ഏതെങ്കിലും ഒരു പ്രവൃത്തി സ്വയം കണ്ടെത്തുകയെന്നത്   ഓരോ വ്യക്തിയുടെയും കടമയാണ്.

നാം   എന്ത് പ്രവർത്തി  ചെയ്താലും    അതിനോടുള്ള  മർപ്പണം ഒരുവനെ  സ്വയം ശുദ്ധീകരിക്കുകയും  സ്വബോധത്തിലെത്തിക്കുകയും  ചെയ്യുന്നു. അപ്പോൾ പ്രവർത്തി  പ്രാർഥനയായി  പരിണമിക്കുന്നു.

ഇതിനെയാണ് കർമ്മയോഗം എന്ന് പറയുന്നത്.

അഹംബുദ്ധിയാൽ നയിക്കപ്പെടുന്ന  മനുഷ്യൻ  താൻതന്നെയാണ്  കർമ്മം ചെയ്യുന്നത്  എന്ന് ഭാവിച്ച്  അതിന് തൻറെതാത്പര്യ പ്രകാരം  പ്രതിഫലം  ആഗ്രഹിക്കുന്നു.

അപ്പോൾ  നാം  ചെയ്യുന്ന  കർമത്തിൻറെ  വിശുദ്ധി നശിക്കുകയും  അതിൻറെ ഫലം  ദുഃഖ മായി  തിരികെ നമ്മിലെത്തുകയും ചെയ്യുന്നു.

ഫല -ഇച്ച്ച്ച (expectation of the return) കൂടാതെയും "ഞാൻ ചെയ്യുന്നു" എന്ന ചിന്ത കൂടാതെയും  ചെയ്യുന്ന  ഏതുപ്രവർത്തിയും ഇശ്വര സമർപ്പണമാകുന്നു .

ശ്വര മർപ്പണമായി ചെയ്യുന്ന  കർമ്മങ്ങൾ   മനുഷ്യർക്ക് ദുഃഖകാരണം  ആകുന്നില്ല എന്നാണ്  ഗീതയിൽ  ശ്രീകൃഷ്ണൻ  ലോകത്തോടായി പറഞ്ഞിരിക്കുന്നത് .

ആധുനീക  മനുഷ്യൻ ഇന്ദ്രിയങ്ങളുടെ അടിമയാണ്. ഒരു  സിനിമയിലോ  സീരിയലോ, കോമാളി ഷോയിലോ മനുഷ്യർക്ക്‌  മണിക്കൂറുകൾ ചിലവഴിച്ച് ഇന്ദ്രിയ സുഖം  നേടാൻ കഴിയും.

എന്നാലത് ദുഖത്തിലേക്കുള്ള കവാടമാണ് . ഇന്ദ്രിയ സുഖങ്ങൾക്ക് അടിമയാകുന്ന ഏത് മനുഷ്യനും  പല വിധ രോഗങ്ങൾക്കും അടിമയാണ് .

യോഗമാണ് ആനന്ദ മാർഗ്ഗം.

സാധാരണ മനുഷ്യന്  എളുപ്പത്തിൽ  ആനന്ദം കൈ വരിക്കാനുള്ള  മാർഗ്ഗമാണ് കർമയോഗ.

കർമ്മയോഗംഅനുഷ്ടിക്കുന്നവനെ   ദുഃഖം  അലട്ടുകയില്ല.