S t a t u s of an i n f i n i t e B E I N G .
( ആയിരിക്കുന്ന അവസ്ഥ, Being supreme ).
ബോധവും ബോധം പരിണമിച്ച ബുദ്ധിയും ഒരേ ഊർജത്തിൻറെ രണ്ടവസ്ഥകളാണ് .
( Active & Passive Being of the Truth ( spirit )
പ്രപഞ്ചത്തിൻറെ പരമ- അവസ്ഥയാകുന്നു പരമാത്മാവ് ( ബോധം ).
ആനന്ദം , സ്നേഹം , ശാന്തി , തുടങ്ങിയ എല്ലാ നന്മകളുടെയും ഉറവിടമാണ് പരമാത്മാവ്. (ബോധം )
ബോധ പരിണാമം (ഒന്ന്)
ബുദ്ധി (creative intellect )
അകാരമായ (passive) ഊർജം ( പരമാത്മാവ് ) വികാരമാകുന്നതാണ് ബുദ്ധി ( creative intellect ) .
ബോധം സ്വയം പ്രകടിപ്പിക്കുന്നതാണ് കാണപ്പെടുന്നതായ മഹാപ്രപഞ്ചം .
ജീവ പ്രപഞ്ചത്തിൻറെ അവസാന കണ്ണിയായ മനുഷ്യൻ സ്വയം പരിണാമം ( സത്യാന്വേഷണം , reverse evolution ) വഴി വീണ്ടും പ്രപഞ്ചത്തിൻറെ പരമ അവസ്ഥയെ പ്രപിക്കുന്നതാണ് മോക്ഷം അഥവാ മുക്തി .
സ്വയം മുക്തി നേടുന്നത് വരെ ബുദ്ധിമാനായ മനുഷ്യൻ സ്വയം സൃഷ്ടിക്കുന്ന ദുഃഖക്കടലിൽ നീന്തുകയാണ് .
അവിടെ മനുഷ്യന് പിടിവള്ളി അവനവൻറെ സ്വാർഥത സൃഷ്ടിക്കുന്ന ഈഗോ ( image ) മാത്രമാണ് .
ആ സമ്പത്ത് ( image) തന്നെയാണ് മനുഷ്യൻറെ ദുഃഖ കാരണവും.
എനിക്കുള്ള സർവ്വ സമ്പത്തിൻറെയും ആകെത്തുകയാണ് ഞാൻ എന്ന ഇമേജ് (ego ).
ഒരുവൻ മരിക്കുമ്പോൾ ഈ ഇമേജ് ( ego ) ആണ് മരിക്കുന്നത്.
മനുഷ്യൻ (ജീവാത്മാവ്)
Implications of ego being.
മുനഷ്യനിൽ " ഞാൻ" വ്യക്തിപരമായ ഒരു വികാരമാണ്
മാറ്റത്തിന് വിധേയമായ (അവനവൻറെ) ബുദ്ധിയുടെ സങ്കൽപ്പമാണ് "ഞാൻ".
വികാരം തിരപോലെ ഇളകുന്നതാണ്. അത് കൊണ്ടാണ് മനുഷ്യന് സ്വസ്ഥ തയില്ലാത്തത്.
മനുഷ്യനും ഒരു സൃഷ്ടാവാകുന്നു .
ഒരു മനുഷ്യനിലെ ആദ്യ അറിവാണ് "ഞാൻ" ഉണ്ടെന്ന അറിവ് .
അത് വളർന്ന് വലുതാവുന്നതാണ് ഞാനെന്ന ഇമേജ് (ego )
ഈ ഞാൻ എന്ന വ്യക്തിത്വം (അറിവ് ) വളർന്ന് പടരുന്നതാണ് ഭൗതീക മനുഷ്യൻ .
എല്ലാ അറിവും അടിസ്ഥാനപരമായി വികാരമാണ്. (emotion )
അറിവിൻറെ ആ പോരായ്മ നികത്തുവാൻ കഴിയാത്ത മനുഷ്യൻ എന്നും സ്വയം അസ്വസ്ഥനായിരിക്കുന്നു .
തിരമാലകൾ പോലെ വികാരം അലയടിക്കുന്ന ക്രീയാത്മകമായ ഊർജമാണ് ഓരോ മനുഷ്യനും ( creative Ego ).
മഹാപ്രപഞ്ചത്തിന് മുൻപിൽ പകച്ചു നിൽക്കുന്ന മനുഷ്യബുദ്ധിയുടെ (അവനവന് ) പുറത്തേക്കുള്ള സത്യാന്വേഷണമാണ് ശാസ്ത്രം.
( Horizontal search for truth of being ).
അവനവനിൽ കേന്ദ്രീകൃതമായി ഒരുവൻറെ അറിവിനുള്ളിൽ നടക്കുന്ന സത്യാന്വേഷണമാണ് ( vertical search for truth) ആത്മീയത .
ഇതിന് രണ്ടിനുമപ്പുറത്ത് മനുഷ്യനുള്ള പിടിവള്ളിയാണ് വിശ്വാസം(prejudice).
ശാസ്ത്രം ഉടലെടുക്കുന്നതിന് മുൻപേ മനുഷ്യനെ വഴി നടത്തുവാൻ വന്നത് മുൻവിധിയാണ്(Belief )
വേരുകൾ മറക്കാൻ കഴിയാത്ത മനുഷ്യൻ നമസ്കരിക്കുന്നത് അവനവൻറെ മുൻവിധിയെയാണ് (വിശ്വാസം ).
കൃഷ്ണനും ക്രിസ്തുവും അല്ലാഹുവും തുടങ്ങി വാക്കിലും രൂപത്തിലും മനുഷ്യനിൽ നിലനിൽക്കുന്ന എല്ലാ ബിംബങ്ങളും ഒരുവനെ വഴി നടത്തുന്ന മുൻവിധിയുടെ ഭാഗമാണ്.
മനുഷ്യരുടെ മുൻവിധിയെ കച്ചവടപരമായി ചൂഷണം ചെയ്യുന്ന ബുദ്ധിയാണ് മതം .
വ്യത്യസ്ഥമായ ആചാരങ്ങളിൽ കൂടി അവർ മനുഷ്യരെ പല
ജാതികളാക്കുന്നു .
വർഗീയത മനുഷ്യനെ പരസ്പരം ശത്രുതയിലാക്കുന്നു. മനുഷ്യന് മനുഷ്യ നിലുള്ള വിശ്വാസം നശിക്കുന്നു.
ജീവനില്ലാത്ത ബിംബങ്ങൾക്ക് ജീവനുള്ള മനുഷ്യനെക്കാൾ പ്രാധാന്യം കൈവരുന്നു .
ശാസ്ത്രവും മതവും മനുഷ്യൻറെ ബുദ്ധിശക്തിയുടെ രണ്ട് വശങ്ങളാണ് .
ഇതിൽ ഏത് തിരഞ്ഞെ ടുക്കുന്നുവെന്നത് ഓരോ മനുഷ്യൻറെയും വ്യക്തിപരമായ ബുദ്ധിയുടെ തീരുമാനമാണ് .
ദുഖമാണ് ബുദ്ധിമാനായ മനുഷ്യനെ അലട്ടുന്ന ദയനീയമായ അവസ്ഥ .
ദുഖവും സ്വാർഥതയും ഒരേ നാണയത്തിൻറെ രണ്ടു വശങ്ങളാണ്.
ക്രീയാത്മകനായ മനുഷ്യൻറെ അഹംബുദ്ധിക്ക് സൃഷ്ടിക്കുവാൻ സാധിക്കുന്നത് കൊച്ചു കൊച്ചു സന്തോഷങ്ങളും അശാന്തിയുമാണ്.
അഹം ബുദ്ധി സ്വാർഥപരമാകുന്നത് കൊണ്ട് വൈകാരീകമായ അന്ധത യിലാണ് ഓരോ മനുഷ്യനും ഓരോന്നു പ്രവർത്തിക്കുന്നത് . അത് കൊണ്ട് ഓരോ സന്തോഷത്തേയും ഉടനെ സങ്കടം വന്ന് ഇല്ലാതെയാക്കും .
" എന്തിനാണ് ഞങ്ങളെ മൊത്തമായി ദുഃഖക്കടലിൽ എറിഞ്ഞിരിക്കുന്നത് "?. എന്ന അർഥ മില്ലാത്ത ചോദ്യത്തിന് മനുഷ്യൻ പ്രതീക്ഷിക്കുന്ന ഉത്തരമാണ് ദൈവം. അഥവാ ബിംബങ്ങൾ (Cult God )
എന്നാൽ ദൈവമെന്ന സത്യം മനുഷ്യനിൽതന്നെ നിസ്സഹായമായ അവസ്ഥയിൽ അവനവൻറെ മനസ്സാക്ഷിയായി വർത്തിക്കുന്ന സത്യം അറിയുവാൻ മനുഷ്യൻ അവനവൻറെ ഇമേജിൽ നിന്നും പുറത്ത് കടക്കണം.
സത്യം പറയുന്നത് "അത് (ദുഃഖം ) നീയാണ് ". ആ നീ സ്വാർഥതയാണ്.
സ്വാർഥതയെ നീ സ്വയം ഉപേക്ഷിക്കുമ്പോൾ നീ സത്യമായി പ്രകാശിക്കും .
അതാണ് ശ്രീ യേശു പറഞ്ഞിരിക്കുന്നത് " നിങ്ങൾ ലോകത്തിൻറെവെളിച്ചമാകുന്നു" എന്ന്
അത് തന്നെയാണ് ഭാരത തത്വ ചിന്തയും പറയുന്നത് .
ഞാൻ സ്നേഹമാണ്, ആനന്ദമാണ് ,ശാന്തിയാണ്. (അഹം ബ്രഹ്മാസ്മി )
"ഞാൻ സത്യവും വഴിയും ജീവനും ആകുന്നു " . എന്ന് യേശുവും പറയുന്നു .
മനുഷ്യൻ മനസ്സാക്ഷിയെ അവഗണിച്ച് ജീവിക്കുകയും അതിൻറെ ഫലമായി ദുഃഖങ്ങൾ അനുഭവിക്കുകയും ചെയ്യുന്നു.
അവനവൻറെ മനസ്ഥിതി (ചിന്ത ,ബുദ്ധി ) സൃഷ്ടിക്കുന്ന ഞാൻ ദുഖവും ദുഃഖ കാരണവുമാണ്.
ദുഖമാകുന്ന ഞാൻ (ego ) പ്രപഞ്ചസത്യമാകുന്ന മനസ്സാക്ഷിയെ (ദൈവത്തെ ) സ്വീകരിക്കുമ്പോൾ ദുഖമെന്ന ഞാൻ ഇല്ലാതെയാകുന്നു .
ഞാൻ അറിയുന്ന "ഞാൻ " സത്യമല്ല , മറിച്ച് അത് സ്വന്തം ബുദ്ധി സൃഷ്ടിക്കുന്ന തോന്നൽ (illusion ) മാത്രമാണ്
എന്ന് ഒരു മനുഷ്യൻ സ്വയം അറിയുന്ന നിമിഷം ആ മനുഷ്യൻ പ്രപഞ്ചകേന്ദ്രമായി പരിണമിക്കുന്നു .
ഇതാണ് ശ്രീ യേശു പറഞ്ഞിട്ടുള്ള പുനർജനനനം.
"പ്രപഞ്ച സത്വം " അത് നീ ആണ്.
മനുഷ്യൻ വീണ്ടും ദൈവം (സത്യം ) ആകുന്ന പരിണാമമാണ് ആത്മീയത .
