11/30/2013

മിഥ്യയാകുന്ന "ഞാൻ" സത്യം ആയി പരിണമിക്കുന്നതാണ് മനുഷ്യൻ എന്ന മഹാ സാധ്യത





സ്വസ്ഥവും  സ്വയം - സ്ഥിതവുമായ (sovereign )  ബോധം  നിയന്ത്രിക്കുന്ന  വ്യവസ്ഥയാണ്‌ പ്രപഞ്ചം.

ഭൂമി അതിൽ വളരെ ചെറിയ ഒരു ഘടകം മാത്രമാണ്.

  പ്രപഞ്ച ബോധം   ക്രിയാത്മകമാകുന്ന  അവ്യവസ്ഥയാണ്‌
മനുഷ്യനെ  നിയന്ത്രിക്കുന്ന  ബുദ്ധി .

ബുദ്ധിയുടെ  സ്വഭാവം  അസ്ഥിരതയാണ് . (ഭ്രമം ). ഭ്രമിക്കാത്ത  ബുദ്ധിയാണ്  സ്വബോധം .

സ്വബോധം  (ആത്മ ജ്ഞാനം ) നേടുന്നതാണ്  ബോധപ്രാപ്തി  (awakening ).

ബുദ്ധിയുടെ  ആദ്യ  പടിയാണ്  (begining ) "ഞാൻ".എന്ന  സ്വാർഥ -ചിന്ത (Ego ).

സ്വയം  പരിണാമപ്പെട്ടു കൊണ്ടിരിക്കുന്ന  ഒരു അ -ക്രമ -വ്യവസ്ഥയാണ്‌ "ഞാൻ" എന്ന സങ്കൽപ്പം (image ).

മനുഷ്യൻ കാട്ടികൂട്ടുന്ന വികൃതികൾക്ക് കാരണം

 " ഞാനോളജി " (മിഥ്യ , ഞാൻ എന്ന  ഇമേജ് )  സൃ ഷ്ടി ക്കുന്ന  അസ്വസ്ഥതയാണ്.

 ഞാനോളജി " യാണ്    മനുഷ്യൻറെ  ദുഃഖ കാരണം .

ദുഃഖമെന്ന  അവസ്ഥ  തികച്ചും  വ്യക്തിപരമാണ്.

ആനന്ദമെന്ന  പരമമായ അവസ്ഥയാണ്‌  ദുഖത്തിന്   പരിഹാരം .

  മനുഷ്യൻ  അവനവനെ   സ്വയം അറിയാൻ ശ്രമിക്കുന്ന  പഠനമാണ്   "ആത്മീയത "(spirituality ).

അവനവന്   പുറത്തേക്കുള്ള  എല്ലാ അന്വേഷണവും  "ഞാൻ"  എന്ന അ -ക്രമം (chaos ) നില നിർത്തും .

"ഞാൻ" എന്ന  അ -ക്രമം  അവനവനേയും  പ്രപഞ്ചത്തേയും രണ്ടായി  തിരിക്കുന്ന  സ്വാർഥതയാണ് .  

ഒരുവൻറെ  സ്വാർഥ-ബുദ്ധി  സൃഷ്ടിക്കുന്ന  അടിസ്ഥാന  വികാരമാണ്   ഭയം .
മനുഷ്യനിൽ  സ്വാർഥത  നശിക്കാതെ ഭയവും  നശിക്കുന്നില്ല .

 ഭയത്തെ അകറ്റി നിർത്തുവാൻ "ഞാൻ" സൃഷ്ടിക്കുന്ന  ഏതെങ്കിലും  ഒരു   ബിംബമാണ്  മനുഷ്യൻ ആരാധിക്കുന്ന   ദൈവങ്ങൾ .

  മനുഷ്യൻറെ   വിശ്വാസപരമായ  സ്വാർഥതയെ   ഒരു കൂട്ടായ  ആചാരത്തിലേക്ക്   പരിപോഷിപ്പിക്കുന്ന  പ്രസ്ഥാന മാണ്   മതം .

  വെറും  പ്രാചീന  മനശാസ്ത്രം  മാത്രമാണ്  മതം. അത് കൊണ്ടാണ് ശാസ്ത്രം വളരുമ്പോൾ   അതിൻറെ  പ്രസക്തി  നഷ്ടമാകുന്നത് .

  കൂട്ടായ  സ്വാർഥത (collective Ego, മതം  )  ആദി മുതൽ  പരസ്പരം മത്സരിച്ചും  പടവെട്ടിയും  നില നിർത്തുന്ന  വർഗീയ   പ്രസ്ഥാനമായത്  കൊണ്ട്  മതാത്മകൻ  തൻറെ  വിശ്വാസം  അടുത്ത തല മുറക്ക്  കൈമാറുന്നു .

ശിശുക്കളിലേക്ക് മതം  പകർന്ന്  കൊടുക്കുന്ന  മനുഷ്യൻ  വരും തലമുറയെ   ആത്മീയതയിൽ നിന്നും  വഴി തെറ്റിക്കുന്ന ഒരു വലിയ  അപരാധമാണ്  സ്വന്തം  മക്കളോട്  ചെയ്യുന്നത് .

മതങ്ങളുടെ  സ്വാർഥതയും  മനുഷ്യൻറെ സ്വാർഥതയും  ഒന്ന് തന്നെയാണ് .
 വ്യക്തിപരമായ സ്വാർഥതയുടെ  പ്രതി ഫലമാണ്‌ മനുഷ്യൻ  അനുഭവിക്കുന്ന എല്ലാ ദുഖങ്ങൾക്കും  കാരണം .

"ഞാൻ" എന്ന  സത്യം   സ്വയം സാക്ഷാത് ക്കരിക്കുന്ന വ്യക്തി ആനന്ദമെന്ന  "പരമ -അവസ്ഥ"യിൽ  ദുഖമില്ലാത്ത  അവസ്ഥയിലേക്ക്  പ്രവേശിക്കുന്നതാണ്  മോക്ഷം .

ശ്രീ യേശു   ആത്മ -സാക്ഷാത് ക്കാരത്തെ  ഇങ്ങനെ  വെളിപ്പെടുത്തിയിരിക്കുന്നു .

"ഞാൻ സത്യവും, ജീവനും  വഴിയും  ആകുന്നു . അവനവനിൽ  കൂടിയല്ലാതെ  ആനന്ദം  എന്ന  പരമാവസ്ഥയെ  പ്രാപിക്കുവാൻ   ആർക്കും  കഴിയുന്നതല്ല".