11/30/2012

ഹീറോയും വില്ലനും ഞാന്‍ തന്നെ







എവിടെയും വില്ലന്‍ ഹീറോക്ക് മുകളില്‍ പോകില്ല. പോകുന്നത് സ്വാഭാവികമല്ലല്ലോ.  ഓരോ മനുഷ്യനും  അവരവരുടെ ജീവിത നാടകത്തില്‍  വെറും സ്റ്റെയ്ജ്  മാത്രം ആണ്.  വില്ലന്‍ സ്റ്റെയ്ജ് അടക്കി വാഴുമ്പോള്‍ ഹീറോ അജ്ഞാതനായിരിക്കുന്നു എന്നതാണ് ഈ നാടകത്തിന്‍റെ പ്രത്യേകത. 

 ഹീറോ ഒരിക്കലും രംഗപ്രവേശം  നടത്താതെ, വില്ലന്‍ ഹീറോയുടെ  സ്ഥാനത്ത്   സ്റ്റെയ്ജ്  നിറഞ്ഞു നിന്ന്  ഷൈന്‍ ചെയ്യുന്നു. ഹീറോയും  വില്ലനും കണ്ടുമുട്ടുന്നതോടെ  കഥ അവസാനിക്കുന്നത്‌ കൊണ്ട് സ്റ്റെയ്ജില്‍ കാണുന്നത് വില്ലന്‍റെ  മോണോ ആക്ട്  മാത്രം.

പക്ഷെ   ഹീറോ എവിടെയാണ്, എന്ന അന്വേഷണം  തുടരുന്ന, ആശങ്കയില്‍, വില്ലന് സ്റ്റെയ്ജും കളിയും  കഥയും പിടികിട്ടാത്ത  കണ്‍ഫ്യുഷന്‍ ജീവിതം മുഴുവന്‍  നിലനിക്കുന്നു എന്നതാണ് ബുദ്ധിമാനായ  മനുഷ്യനെ  മുട്ട് കുത്തിക്കുന്നത്.

ഇതില്‍ ഹീറോ ആയിരിക്കുന്നത്  സമാധാനവും  വില്ലനായി വരുന്നത് അഹം എന്ന ക്രിയാത്മകനായ ഞാനും  ആകുന്നു.

 ഭൂമിയിലെ മഹാശക്തി, (സൂപ്പര്‍ പൌവ്വര്‍) ആരാണെന്നു ചോദിച്ചാല്‍ അമേരിക്ക എന്നായിരിക്കും കൂടുതല്‍ ഉത്തരം.

എന്നാല്‍ ശക്തിയുടെ കാര്യത്തില്‍ അമേരിക്കയോ, മറ്റു രാജ്യങ്ങളോ, മഹാന്മാരായ വ്യക്തികളോ  ഒന്നുമല്ല  മഹാശക്തി .

ഈ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു  നിലനില്‍ക്കുന്നത് ഒരേ ഒരു പരമശക്തിയിലാണ്.

 ഈ ഭൂമിയിലും പ്രപഞ്ചത്തിലും നിറഞ്ഞു നില്‍ക്കുന്ന ഒരേ ഒരു മഹാശക്തി സമാധാനം മാത്രമാണ് . സമാധാനത്തിലാണ്  എല്ലാ നന്മകളുടെയും  ഉറവിടമായ  ബോധം സ്ഥിതി ചെയ്യുന്നത്. ഞാന്‍ എന്ന  അഹം അറിയാത്ത മഹത്തായ കാര്യവും സമാധാനത്തി ന്‍റെ രഹസ്യമാണ്.

 സമാധാനം ഇല്ലാതെ  മനുഷ്യന്‍ എന്തൊക്കെ നേടിയിട്ടും ഒരു കാര്യവുമില്ല. കാരണം  അവയൊന്നും  നാം ആഗ്രഹിക്കുംപോലെ  നമ്മളെ ശക്തി പ്പെടുത്തുന്നില്ല.   പണവും  പ്രശസ്തിയും  നമ്മുടെ   ജീവിതം സഫലമാക്കുന്നുമില്ല.

സമാധാനം എന്ന ഹീറോയെ  തേടിയാണ്  നാമെല്ലാവരും വില്ലന്മാരായി വിവിധങ്ങളായ കര്‍മഭൂമികളില്‍ അഹോരാത്രം വിയര്‍പ്പൊഴുക്കുന്നത്‌. നമ്മുടെ   ബുദ്ധി ശക്തിയും കഴിവുകളും സാഹചര്യവും അനുസരിച്ച്  നാമെല്ലാവരും പലതും  നേടുന്നുമുണ്ട്‌. പക്ഷെ സമ്പൂര്‍ണ സമാധാനം നല്കാന്‍ ഈ നേട്ടങ്ങള്‍ക്ക്‌ കഴിവില്ല. അതിനു നാം അഹത്തെ കീഴടക്കുക തന്നെ വേണം.

 സമാധാനം  നേടാന്‍  മാത്രം,  നമ്മള്‍ പഠിച്ച അറിവുകള്‍ ഒന്നും  പോരാതെയാണി രിക്കുന്നത്‌. നാം ആരാധിക്കുന്ന ദൈവങ്ങളും പോര. നമ്മുടെ സമ്പത്തും പോര. പേരും പെരുമയും ഒന്നും പോര.ഇതെല്ലം അഹത്തിന്‍റെ  സൃ ഷ്ടി കളാണ്.

ഇതാണ്   വില്ലനായ  അഹം   അകപ്പെട്ടിരിക്കുന്ന  വിഷമ  വൃത്തം. മനുഷ്യര്‍  എത്ര നന്നായി  പരിശ്രമിച്ചാലും,  അശാന്തിയുടെ വലയം പൂര്‍ണമായി ഭേദി ക്കുക  നമുക്ക് ഏവര്‍ക്കും  വളരെ പ്രയാസമാണ്.


ഇവിടെയാണ് വേദ- അന്തം   നമുക്ക് തുണയാവുന്നത്. യേശു, ശ്രി ബുദ്ധന്‍ തുടങ്ങി  ധാരാളം വേദാന്തികള്‍ ഭൂമിയില്‍ വന്നു പോയിട്ടുണ്ട്. പക്ഷെ അവര്‍ പറഞ്ഞതൊന്നും പെട്ടെന്ന് മനസ്സിലാക്കാനുള്ള  കപാസിറ്റി  ബുദ്ധിമാന്മാരായ  മനുഷ്യന് കൈ വരുന്നില്ല .

അതുകൊണ്ട്  മനുഷ്യന്‍ അഹം എന്നാ ഭാരം ചുമന്ന്, എന്നും വില്ലന്മാരായിത്തന്നെ   ജീവിക്കുകയും പല പല വിശ്വാസങ്ങള്‍ നിമിത്തം  സമാധാനം  എന്ന  സത്യം  സാക്ഷാത്കരിക്കാതെ   മരണാനന്തര സ്വര്‍ഗത്തിന്‍റെ  സ്വപ്നത്തില്‍   സ്റ്റെയ്ജ്  വിടുന്നു  .




11/29/2012

ഞാന്‍ എന്നാല്‍ നാം







നാം എന്ന സത്യവും ഞാന്‍ എന്ന മിഥ്യയും 

ആദവും  ഹൌവ്വ യും മുതല്‍ ഇങ്ങോട്ട് ബന്ധങ്ങള്‍ക്കും സ്വന്തങ്ങള്‍ക്കും കൊതിക്കുന്ന സ്വപ്നമാണ് മനുഷ്യ ജീവിതത്തിന്  ജീവന്‍ നല്‍കുന്നത്.ഈ സ്വപ്‌നങ്ങള്‍ തകരുന്നതാണ് നമ്മുടെ ജീവിതത്തെ  അര്‍ത്ഥമില്ലാതാക്കുന്നതും.

ചുരുങ്ങിയ പക്ഷം നാം ഇഷ്ടപ്പെടുന്നവരെയും  ഇഷ്ടപ്പെടുന്നതിനെയും   സ്വന്തമാക്കാന്‍ കൊതിക്കാത്തവരായി  ഭൂമിയില്‍ ആരുമില്ല. അതിനു വേണ്ടി നാം കാണിക്കുന്ന അഭിനിവേശമാണ് പ്രണയം  എന്ന വികാരം.

ഒരിക്കല്‍ സ്വന്തമായിക്കഴിഞ്ഞാല്‍ പിന്നെ അതിന്‍റെ ത്രില്‍ അടങ്ങുകയും പ്രണയം  ക്രമേണ കുറഞ്ഞു കുറഞ്ഞു വരികയും ചെയ്യുന്നു  .

വീണ്ടും മറ്റൊന്ന് സ്വന്തമാക്കാനുള്ള തൃഷ്ണ നമ്മളെ അടുത്ത  ലക്ഷ്യത്തിലേക്ക് ആകര്‍ഷിക്കുന്നു. അതോടെ നിലവിലുള്ള ബന്ധങ്ങളില്‍ സങ്കീര്‍ണതയുടെ  വിള്ളല്‍ ഉണ്ടാകുന്നു. പലപ്പോഴും  ചിലരുടെ  ജീവിതം  വഴി മാറി  നീങ്ങുന്നു .


യേശുപറഞ്ഞതാണ് സത്യം

ബന്ധങ്ങള്‍ക്ക് ആഴത്തില്‍ വേരുണ്ടാകുന്നതിനെ നമുക്ക് സ്നേഹം എന്ന് പറയാം. സ്നേഹം ഗാഡമായ ഒരവസ്ഥ ആകണമെങ്കില്‍ അതൊരു വികാരം മാത്രം  ആയ്ക്കൂടാ . വികാരത്തിന്‍റെ  പിരിമുക്കം  പൊട്ടി പോകാനും അയഞ്ഞു പോകാനും അധികം നാള്‍ വേണ്ടിവരില്ല എന്ന് നമുക്കറിയാം  .

ഇവിടെയാണ് സ്നേഹം എന്ത് എന്ന് നിര്‍വചി ക്കപ്പെടുന്നത്. യേശു ദേവന്‍ സ്നേഹത്തെപ്പറ്റി  പറഞ്ഞിട്ടുള്ളത്. " സ്നേഹം ദൈവമാണ്" എന്നാണ്.

യേശുപറഞ്ഞതാണ് സത്യം. അതിനപ്പുറം ഒരു സത്യം സാധ്യമല്ല.

ഈ സ്നേഹമാണ് മനുഷ്യര്‍ക്ക്‌ പിടി കിട്ടാത്തത്. ക്രി സ്തു ദേവനെ ആരാധിക്കുന്നവര്‍ക്കും പിടി കിട്ടാത്ത സ്നേഹമാണിത്.ഇത് പിടി കിട്ടുന്ന ഒരുവനും പിന്നെ ക്രിസ്തുവിനെ ആരാ ധിക്കില്ല.

കാരണം അവര്‍ ക്രിസ്തുവില്‍  ആയി  തീരുകയും, ക്രിസ്തു അവരില്‍ ആയിത്തീരുകയും ചെയ്യും .ഇതു തന്നെ കൃഷ്ണനെയും പരമശിവനെയും  ആരാധിക്കുന്നവര്‍ക്കും സംഭവിക്കും.

ദൈവം ആകുന്ന സ്നേഹം എന്തെന്ന് അറിയാത്തതാണ് മനുഷ്യരുടെ പ്രശ്നം. അല്ലെങ്കില്‍ പിന്നെ ദൈവത്തി ന്‍റെ സ്വന്തം നാടായ കൊച്ചു കേരളത്തില്‍ പോലും മനുഷ്യര്‍ക്കിടയില്‍ ഇത്രയും പ്രശ്നങ്ങള്‍ ഉണ്ടാവേണ്ട കാര്യം ഉണ്ടോ?

ഏതു ബന്ധങ്ങളും  നിലനിക്കുന്നത് പരസ്പര ബഹുമാനത്തിലും, സുഖദു:ഖങ്ങള്‍ ന്യായമായി പങ്കിടുന്നതിലും  ആണ് എന്ന് മനശാസ്ത്രം പറയുന്നു.

എന്നാല്‍ സ്വാര്‍ത്ഥരായ മനുഷ്യരെ   അവരുടെ സ്വന്തം  മനശാസ്ത്രം നയിക്കുമ്പോള്‍ സ്നേഹത്തില്‍   വികാരം   കലര്‍ന്ന് അത് പ്രേമം ആ കുന്നു. പ്രേമം ജനിക്കുന്നത് നമ്മുടെ അഹത്തില്‍ നിന്നുമാണ്. ഇത് ഒരു പരസ്പര ധാരണ മാത്രമാണ്. "ഇങ്ങോട്ടുണ്ടെങ്കില്‍ അങ്ങോട്ടും" - ഇതാണ് പ്രേമം. പ്രേമം ഒരിക്കലും  ഒരു one way  traffic  അല്ല.

അത്കൊണ്ടാണ്  മനുഷ്യര്‍ക്ക്  യേശു പറഞ്ഞ രീതിയില്‍ പരസ്പരം  സ്നേഹിക്കാന്‍ കഴിയാത്തത്.ഇവിടെയാണ് യേശുവിനെ പഠി ക്കേണ്ടതിന്‍റെ  പ്രസക്തി.

 ഒരുകാലത്ത് നാം ആരാധിക്കുന്നവര്‍ തന്നെ പില്‍ക്കാലത്ത് നമ്മളെ വെറുക്കും. നാം ഉപകാരം ചെയ്തവര്‍ നമ്മളോട് പ്രതികാരം ചെയ്യും.ഇതാണ്  മനുഷ്യന് മനസ്സിലാകുന്ന  സ്നേഹം.

അതായതു ഒരു പകുതി സ്നേഹവും  മറ്റേ പകുതി  വെറുപ്പും  പകയും. രാഷ്ട്രിയത്തിലും മതത്തിലും മാത്രമല്ല വ്യക്തികള്‍ തമ്മിലുള്ള    സ്നേഹവും ഇതുപോലെ തന്നെയാണ്. ലോകം മുഴുവനും ഇതാണവസ്ഥ.

നമ്മുടെ താത്പര്യം സംരക്ഷിക്കുന്നവരെ  നാം സ്നേഹിക്കും എതിരായാല്‍ നാം വെറുക്കും.ഇത് മനുഷ്യനില്‍ നിറഞ്ഞു നില്‍ക്കുന്ന "ഞാന്‍ മാത്രം" എന്ന വികാരത്തിന്‍റെ  അന്ധതയാണ്.അച്ഛനമ്മമാരും മക്കളും തമ്മിലായാലും, ഭാര്യയും ഭര്‍ത്താവും തമ്മിലായാലും സ്നേഹം ഒരേ പോലെ പോകുന്നില്ല.അതിലേക്കു വെറുപ്പ്‌ കടന്നു വരുന്നു.

മനുഷ്യന്‍ തനിക്കു പുറത്ത് ഉള്ളവരുമായി ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനു മൂലകാരണം  താന്‍ ഏകനാണ്  എന്ന തോന്നലാണ്. ഇതിനു കാരണവും  ഞാന്‍ എന്ന വികാരമാണ്.

നമ്മുടെ ചിന്തയിലും പ്രവര്‍ത്തിയിലും "ഞാന്‍" എന്നതിന് പകരം "നാം" എന്ന് പ്രയോഗിച്ചു നോക്കുന്നവര്‍ക്ക് അവരുടെ വ്യക്തി ബന്ധങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍ പ്രതിക്ഷിക്കാം.

സത്യത്തില്‍ ഒരു മനുഷ്യനും "ഞാന്‍" അല്ല .നമുക്ക് ഉള്ളില്‍ മറ്റൊരു
യഥാര്‍ത്ഥ  ഞാന്‍ കൂടിയുണ്ട്. അത് കൊണ്ട് "നാം "എന്ന പ്രയോഗമാണ് ശരി.

നാം എന്നത് നമ്മില്‍ സ്ഥിതി ചെയ്യുന്ന   ആത്മാവുമായിട്ടുള്ള    ബന്ധത്തിന്‍റെ അര്‍ഥം വ്യക്തമാക്കുന്നതാണ് .ആത്മാവിനെ  അറിയാത്തവരും  " നാം" എന്ന് പറഞ്ഞ്  ശീ ലിക്കുന്നത് ജീവിതത്തില്‍ ഗുണം ചെയ്യും.

മിഥ്യക്ക്  അതിന്‍റെ സത്യത്തോട് ഉള്ള ബന്ധം ആണ് ഞാന്‍ എന്നെ പ്രണയിക്കുന്ന ബന്ധം.
അതിനു ശേഷമേ  മനുഷ്യരില്‍ നിന്നും  യേശു പറഞ്ഞ സ്നേഹം ഉത്ഭവി ക്കുകയുള്ളൂ

ഈ സ്നേഹം മനുഷ്യരില്‍  സമാധാനം എന്ന  മഹാ  ശക്തിയായി  പ്രവര്‍ത്തിക്കുകയും  വ്യക്തിയെ ശക്തി പ്പെടുത്തുകയും ചെയ്യും.


 
















11/28/2012

ബുദ്ധിശക്തി







ബുദ്ധിശക്തിയുടെ ഉറവിടം 

ബുദ്ധി ശക്തി  മനുഷ്യന്‍റെ  തലച്ചോറില്‍  സൃ ഷ്ടി ക്കപ്പെടുന്നു എന്ന്  ആധുനിക ശാസ്ത്രവും  മനുഷ്യരെ  വിശ്വസിപ്പി ക്കുന്നു .

എന്നാല്‍ ബുദ്ധിയുടെ ഉദ്ഭവസ്ഥാനം  ബോധവും മനസ്സുമാണ്.ഇവ രണ്ടും  തലച്ചോറിലല്ല  സ്ഥിതിചെയ്യുന്നത്. 

മനുഷ്യന് പുറത്ത് സ്ഥിതി ചെയ്യുന്ന ആത്മീയ  ശക്തിയാണ്(spiritual power )  ബോധവും  മനസ്സും. 

സ്വസ്ഥമായ  (passive ) ബോധം  മനസ്സായി  രൂപാന്തരം  പ്രാപിച്ചു  മനുഷ്യരില്‍ അറിവ് സൃ ഷ്ടിച്ചു  ബുദ്ധിയും വികാരവുമുള്ള  ക്രിയാത്മകനായ  മറ്റൊരു മനുഷ്യനെ (അഹം,ഞാൻ ) സൃഷ്ടിക്കുന്നു  എന്ന  സത്യം  ശാസ്ത്രത്തിന്  അറിയാന്‍ കഴിയുന്നതല്ല. കാരണം  ശാസ്ത്രം മനസ്സിനെ മറികടക്കാന്‍ പ്രപ്തമല്ല  എന്നതാണ്.


 ഒരു വ്യക്തി  മനസ്സിനെ ഉപയോഗി ക്കുമ്പോള്‍  അത് വ്യക്തിപരമായിട്ടാണ്  പ്രവര്‍ത്തിക്കുന്നു.

ഇതിനെ ഇഗ്ലിഷില്‍  സൈക്ക്(psyche)  എന്ന് പറയുന്നു. സൈക്ക്‌ സൃഷ്ടിക്കുന്നതാണ്  യുക്തി (psychology).

യുക്തിയാണ് (psychologic ) മനുഷ്യനെ ( ഞാന്‍)   ക്രിയാത്മകനാക്കുന്നത്.

 മനസ്സും ബോധവും  സൃഷ്ടി ക്കുന്ന  കൂട്ട്കെട്ടാണ് മനുഷ്യരിലെ  ബുദ്ധിശക്തിയുടെ അളവുകോല്‍

മനസ്സും  ബോധവും ഒരേ  ശക്തിയുടെ  വ്യത്യസ്ത  തലങ്ങള്‍ .

 ബോധം  ദൈവീക ശക്തിയും  മനസ്സ്‌  മനുഷ്യന്   ലഭിച്ചിരിക്കുന്ന ക്രിയാശക്തിയും  ആകുന്നു.  ബുദ്ധിശക്തി  എന്നത്  മനസ്സില്‍ നിന്നും വരുന്ന യുക്തിയും  അതുപയോഗിക്കുന്ന  വ്യക്തിയില്‍ നിലനില്‍ക്കുന്ന സ്വബോധവും  കൂടിയതാണ്.

സ്വബോധമില്ലാത്ത  യുക്തി മനുഷ്യരെ തിന്മയിൽകൂടി പരാജയത്തിലേക്കും  പ്രയാസങ്ങളിലേക്കും നയിക്കുന്നു. എന്നാൽ എവിടെയാണ് കുഴപ്പ മെന്ന് തിരിച്ചറിയാൻ മനുഷ്യന് കഴിയില്ല. അതിന് സ്വബോധം  എന്ന ദൈവീകത ക്ക്(divinity ) നാം കീഴ്പ്പെടണം.  

 ബുദ്ധി ഒരവസ്ഥയും ശക്തി അത് പ്രയോഗിക്കുന്ന ക്രിയയുടെ ഫല പ്രപ്തിയുമാണ്.

 യുക്തിയുടെ ( psycho logic ) നന്മയും ബലവുമാണ് ബുദ്ധിശക്തിയുടെ  വിജയം.  . ബുദ്ധിയുടെ നന്മയിലാണ് നമ്മുടെ ജീവിത വിജയം നിലകൊള്ളൂന്നത്.

മനുഷ്യന്‍റെ  യുക്തിയുടെ  ശക്തി (നന്മ ) നിലകൊള്ളുന്നത് സ്വബോധത്തിലാണ്. സ്വ ബോധത്തിന്‍റെ  അഭാവത്തില്‍ ബുദ്ധിമാനായ  ഏത് മനുഷ്യനും    പലതരത്തില്‍   ബലഹീനരായി  ചെറുതും വലുതുമായ  തിന്മകൾക്ക്  അടിമയായി കാണപ്പെടുന്നു  .

ബുദ്ധിയും ബോധവും ഒരുമിക്കുന്നതാണ്(സ്വബോധം ) ജീവിത വിജയത്തിനും സഫലമായ ജീവിതത്തിനും അടിസ്ഥാനം.

സ്വബോധമുള്ള  വ്യക്തികള്‍ മറ്റുള്ളവരുടെ അടിമകള്‍ ആയിട്ടോ സ്വന്തം അഹത്തിനു അടിമയായോ ജീവിക്കില്ല. ഇവര്‍ സത്യസന്ധരായ  സംപൂര്‍ണ്ണ  വ്യക്തികള്‍ ആയിരിക്കും.

 മനുഷ്യനിലെ ബുദ്ധിശക്തി  തന്നെയാണ് അവനിലെ ക്രിയാശക്തിയും. ഇത് ഓരോ മനുഷ്യനിലും വ്യത്യാസപ്പെട്ടിരിക്കുന്നു.ഒരേ മനുഷ്യനില്‍ തന്നെ ഇത് പല സമയത്ത് പല രീതിയില്‍ വ്യത്യസ്തമായിരിക്കുന്നതിനു  കാരണം  സ്വബോധം  എന്ന  ദൈവീക അവസ്ഥയുടെ വ്യത്യാസമാകുന്നു.

 ഓരോ മനുഷ്യനിലും ഈ വ്യത്യാസം സൃഷ്ടിക്കുന്നത്  അഹം എന്ന കാര്യ കര്‍ത്താവും  അതിനുള്ള  അറിവുമാണ്.

 അഹം അശാന്തമായിരിക്കുമ്പോള്‍ മനുഷ്യരില്‍  ചിന്തക്ക്  ശക്തി കുറവും ഭയം  കൂടിയും ഇരിക്കുന്നു. ഈ അവസ്ഥയില്‍ വികാരത്തിന്‍റെ വേലിയേറ്റങ്ങളും  കൂടിയിരിക്കും .

ഒരു മനുഷ്യന്‍ പൂര്‍ണമായി സ്വസ്ഥനും സ്വസ്ഥിതനും ആയിരിക്കുമ്പോള്‍ ആ മനുഷ്യനില്‍ ബുദ്ധിയുടെ ശക്തി ഏ റ്റ വും വര്‍ദ്ധിച്ച് ഇരിക്കുന്നു .

 ഇത് സാധ്യമാക്കുന്നത്   ബോധം (ആത്മാവ്) എന്ന പരമശക്തിയാണ്. നമ്മുടെ അഹം  പരിശുദ്ധമാ യിരിക്കുമ്പോള്‍ മാത്രമാണ് അഹം   എന്ന "ഞാന്‍" ബോധത്തോട്  ചേര്‍ന്ന് സ്വബോധം  സൃഷ്ടിക്കുന്നത്.

സ്വാര്‍ഥതയും അസമാധാനവും   ബുദ്ധിയെ  ബലഹീനമാക്കുന്നു 

ഞാനും എന്‍റെതും  എന്ന എല്ലാ ചിന്തയും സ്വാര്‍ത്ഥതയാണ്. സ്വാര്‍ത്ഥത കൂടുന്നതനുസരിച്ച് മനുഷ്യരില്‍ നിന്ന് പരിശുദ്ധി വിട്ടകലും. അത്ര തന്നെ നാം സ്വബോധത്തില്‍ നിന്നും സ്വസ്ഥതയില്‍ നിന്നും  വിട്ടകലും.

ഇത്‌ നമ്മുടെ യുക്തിയേയും മറ്റു മനുഷ്യരോടുള്ള  നമ്മുടെ കാഴ്ച്ചപ്പാടിനെയും "നമ്മുടെ ഇഷ്ടവും ഇഷ്ടകുറവും" വഴി സ്വാധീനിക്കുന്നു. ഇത്  നമ്മുടെ ബുദ്ധിശ ക്തിയെ ബാധിക്കുന്നു.

വികാരപരമായി സ്വതന്ത്ര മായി രിക്കുമ്പോള്‍ ഏതു മനുഷ്യനിലും ബുദ്ധി യുടെ ശക്തി പരമാവസ്ഥയിലായിരിക്കും.  ഇതിനു കാരണം ആ സമയത്ത് ബുദ്ധിയോടു ചേര്‍ന്ന്  ബോധം കൂടി നിലകൊള്ളുന്നു എന്നതാണ്.

 ആത്മീയത ഇതിനെ സ്വ ബോധം  (ജാഗ്രത ) എന്ന് വിശേ ഷി പ്പിക്കുന്നു.

ബുദ്ധി എല്ലാ മനുഷ്യരിലും എപ്പോഴും ഉണ്ട്.എന്നാല്‍ സ്വബോധം എന്ന അവസ്ഥ പല മനുഷ്യരിലും പലപ്പോഴും ഇല്ല എന്ന് സ്വയം വിലയിരുത്തുന്ന ആര്‍ക്കും മനസ്സിലാകും.

മനുഷ്യർക്ക്‌  ഏതെങ്കിലും ഒരപകടം  ഉണ്ടാക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു തെറ്റ് ചെയ്യുമ്പോള്‍  ഒരു നിമിഷ നേരത്തേക്ക് എങ്കിലും നമ്മളില്‍ നിന്ന് ബോധം പൂര്‍ണമായി അപ്രത്യക്ഷ മായതായി മനസ്സിലാക്കാന്‍ സാധിക്കും.

 ഇവിടെ സംഭവിക്കുന്നത്‌ അഹം ആകുന്ന  ഞാന്‍ ചിന്തകളുടെ തേരിലേറി,  അപ്രത്യക്ഷ മാവുകയാണ് ചെയ്യുന്നത്.മനസ്സ് യാത്രയിൽ ആയിരിക്കുമ്പോൾ  ബോധവും (ബോധമനസ്സ്) അപ്രത്യക്ഷമാവുന്നു. 


ബോധം സര്‍വ്വ വ്യപിയായി പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ശക്തിയാണ്.ഈ പ്രപഞ്ചം സ്ഥിതി ചെയ്യുന്ന പാശ്ചാത്തലമാണത്. മനസ്സ് ഇതിൻറെ  ഒരു ഉപഘടകമാണ്‌ .

അഹം എന്ന  ഞാന്‍ മനസ്സെന്ന യന്ത്രത്തെ (creative tool )ഉപയോഗിച്ച് സൃ ഷ്ടിക്കുന്ന യുക്തിയുടെയും  വികാരത്തിന്‍റെയും  ആകെത്തുകയാണ്  ബുദ്ധിശക്തി  എന്ന് നാം പറയുന്നത്. 

ചിന്ത എന്ന പ്രവര്‍ത്തിയില്‍ കൂടിയാണ് ബുദ്ധി ജനിക്കുന്നത് .ബുദ്ധി ക്ക്  നാം ശേഖരിച്ച് വയ്ക്കുന്ന അറിവ് (knowledge ) അടിസ്ഥാനമാണ് .

ഒരാളുടെ അറിവിന്‍റെ അടിസ്ഥാനത്തില്‍ അയാളുടെ  ബുദ്ധിയുടെ  വ്യാപ്തി വ്യത്യാസപ്പെട്ടിരിക്കുന്നു.

അഹം എന്ന ഞാന്‍ അനുഭവിക്കുന്ന ശാന്തിയും എന്നില്‍ വസിക്കുന്ന ബോധത്തിന്‍റെ അളവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.

ഇതാണ് ഒരു മനുഷ്യനിലെ  ഔറ എന്ന ചൈതന്യം  നില നിര്‍ത്തുന്നത്.ഇത് തന്നെയാണ് നമ്മുടെ ശരിരത്തിലെ പ്രധിരോധശക്തിയെ നിലനിര്‍ത്തുന്നതും.

ആധുനിക മനശാസ്ത്രം പഠിപ്പിക്കുന്നത്‌  മനസ്സിന് രോഗം വരുന്നു എന്നാണ് .എന്നാല്‍ ആത്മീയമായ അറിവുകൊണ്ട്‌ ഇത് സമ്മതിക്കനാവില്ല.

ധ്യാനം  സംഭവിക്കുന്ന  ഏതോരാള്‍ക്കും ഇത് മനസ്സിലാകും. അവര്‍  ചിന്ത യില്ലാത്തവരായി  തീരുന്നത്  അവരില്‍ നിന്ന് മനസ്സ് നീങ്ങിപ്പോയതിനു   തെളിവാണ്. മനസ്സ് ഒരു പ്രവര്‍ത്തി മാത്രമായത് കൊണ്ടാണിത് ഇത് സാധ്യമാകുന്നത്.

ഒരു യോഗിയില്‍ മനസ്സ് അയാളുടെ നിയന്ത്രണത്തിലാണ്. നേരെ മറിച്ചു സാധാരണ മനുഷ്യരില്‍ മനസ്സ്അഹം എന്ന വികാര മനുഷ്യന്‍റെ പണിയായുധമാണ്.

"ഞാനും  എന്‍റെതുമായതിനെപ്പറ്റിയുള്ള ചിന്ത "   പിടി വിടാതെ  കെട്ടിപ്പിടിച്ചാണ് മനുഷ്യരുടെ  രാത്രിയും പകലും കടന്ന് പോകുന്നത്. അതുകൊണ്ടാണ് മനുഷ്യര്‍ക്ക്‌ ചിന്തയില്‍ നിന്നും മോചനം ഇല്ലാത്തത്. ഈ മോചനം സാധ്യമാകുന്ന മനുഷ്യന്‍ സമാധാനം എന്ത് എന്നറിയും.


















11/26/2012

പ്രപഞ്ച ശക്തിയും പ്രാര്‍ത്ഥനയും






പ്രപഞ്ചരഹസ്യം  ഒരിക്കലും  സ്വയം  വെളിപ്പെടുത്തുന്നില്ല. ക്രീയാ ശക്തി 
കൈവശമുള്ള  മനുഷ്യൻ അതറി യുന്നത്‌  അപകടകര മാണ്. അതുകൊണ്ട് ആഗ്രഹങ്ങൾ നശിക്കാതെ ഒരു മനുഷ്യനും പ്രപഞ്ച സത്യം വെളിപ്പെട്ടു കിട്ടുന്നില്ല.
  
ആത്മാവിന്‍റെ  ആവിഷ്കാരം" ആണ് പ്രപഞ്ചം  എന്നാണ്  ഒരു സത്യാന്വഷി   അനുമാനിക്കുന്നതും അറിയുന്നതും.

ജലം,അഗ്നി ,വായു , എന്നിവ  അടിസ്ഥാനമായ ഭൂമിയിലെ   പ്രകൃതിയെയും
ശരീരം,മനസ്സ്,അഹം,ബുദ്ധി  എന്നിവ അടിസ്ഥാനമായ  മനുഷ്യ പ്രകൃ തിയെയും,  ഇവ രണ്ടിനും  പുറത്തുള്ള മഹാ പ്രപഞ്ചത്തെയും  മൊത്തമായി ധരിക്കുന്ന ശക്തിയെയാണ്  നാം  പരിശുദ്ധാത്മാവ് (പരമാത്മാവ് ) എന്ന്  അറിയുന്നത്.

ആത്മാവിനെ  മനുഷ്യന്‍ അറിയുന്നത്  സ്വബോധം  ആയിട്ടാണ്.

സര്‍വ വ്യപിയായി പ്രപഞ്ചം നിറഞ്ഞു നില്‍ക്കുന്ന ബോധം ആയിരിക്കുന്ന  പരമാത്മാവ് - "മനസ്സ്, അഹം, ബുദ്ധി"  എന്നീ ക്രിയാ ശക്തികളായി പരിണമിക്കുന്ന  അത്ഭുത  രസതന്ത്രമാണ് ജീവാത്മാവാകുന്ന മനുഷ്യന്‍ (ഞാന്‍). 

ആത്മാവ് (ബോധം ) എന്ന മഹാസമുദ്ര ത്തില്‍ നിന്നുദിക്കുന്ന കൈവഴിയാണ് ഓരോ ജീവാത്മാവും.

പ്രപഞ്ചം ജീവന്  മുന്‍പേ സ്വയംഭുവായി എന്നതാണ്  ഭാരതിയ തത്വചിന്തയുടെ കാതല്‍.

സത്യാന്വേഷികള്‍  അനുഭവിച്ചറിഞ്ഞിരിക്കുന്ന സത്യവും  ആര്‍ക്കും അനുഭവിച്ച് അറിയാവുന്നതുമായ  ആത്മീയതയുടെ ശാസ്ത്രമാണ് യോഗ.

 ആത്മിയതയും പ്രാര്‍ത്ഥനയും 

പ്രാര്‍ത്ഥനയില്‍ കൂടി ആത്മീയ ശക്തി പ്രവര്‍ത്തിക്കുന്നു എന്ന് പ്രാര്‍ത്ഥിക്കുന്നവര്‍ തീര്‍ച്ചയായും വിശ്വസിക്കുന്നു.

വിശ്വാസം മനുഷ്യരെ അവരുടെ ആകുലത യില്‍  ആശ്വസിപ്പിക്കും എന്നത് ഒരു മനശാസ്ത്രപരമായ  വസ്തുതയാണ്. സത്യം മനശാസ്ത്രത്തിനുമുപരി യാണ്.

 അഹം എന്ന "ഞാന്‍" എന്‍റെ അറിവ് നല്‍കുന്ന ഒരു വിശ്വാസം (മനശാസ്ത്രം ) മാത്രമാണ്.

 അശാന്തമായ അഹത്തിനു ഭയത്തില്‍ നിന്നും  രക്ഷപ്പെടാന്‍ പ്രാര്‍ത്ഥനയും മന്ത്രജപവും അല്ലാതെ  മറ്റു കുറുക്കു വഴികള്‍ ഇല്ല . ഈ മനശാസ്ത്ര ചികില്‍ത്സക്ക്  മനുഷ്യരോളം പഴക്കമുണ്ട്.

ലോകത്ത് പ്രാര്‍ത്ഥനകള്‍ പല തരമുണ്ട്.ഹിന്ദുവും ക്രിസ്ത്യാനിയും മുസല്‍മാനും പ്രാര്‍ത്ഥിക്കുന്നത്‌ വ്യത്യസ്തമായാണ്.അത് അങ്ങിനെ തന്നെ വേണം താനും.അല്ലെങ്കില്‍ പിന്നെ അവരെ അങ്ങിനെ വിളിക്കുന്നതില്‍ അര്‍ത്ഥമില്ലല്ലോ.ദൈവങ്ങള്‍ വ്യത്യസ്തങ്ങള്‍ ആകുമ്പോള്‍ അവരോടുള്ള പ്രാര്‍ത്ഥനയും വ്യത്യസ്ഥമായിരിക്കണം.

പ്രാര്‍ത്ഥനയെ  അറിയുന്നതിന്  മുമ്പായി  നാം  ആത്മിയതയെ അറിയേണ്ടതുണ്ട്.  ആത്മാവിനെ അറിയാത്ത അത്മിയതയാണ്  വഴി തെറ്റുന്നത് .

വഴി തെറ്റിയ ആത്മീയത മനുഷ്യനെ തളര്‍ത്തുകയും ഭയപ്പെടുത്തുകയും ചെയ്യും .ഇതിനു കാരണം ആത്മീയ ശക്തിയെ സ്വയം അറിയാതെ അതിനു  മനുഷ്യരില്‍ പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നതാണ്.

 ആത്മീയത വഴി തെറ്റുന്നതാണ് മതം.

മനുഷ്യരെ  ദൈവത്തിലേക്ക് അടുപ്പിക്കാനാണ്  മതങ്ങള്‍ ശ്രമിക്കുന്നത്. കാരണം മനുഷ്യരിലുള്ള  ദൈവത്തെ  മതങ്ങള്‍ തന്നെ മനുഷ്യരില്‍ നിന്നും അകടറ്റി യിരിക്കുകയാണ്.

എന്നാല്‍ ആത്മീയത പറയുന്നത്  മനുഷ്യനില്‍ ദൈവം ഉണ്ട് അതിനെ സ്വബോധം  കൊണ്ട് അറിയാനാണ്. അതിനുള്ള മാര്‍ഗ്ഗ മാണ്  ധ്യാനം.

 

മതം എന്ന  കൂട്ടായ വികാരം വഴി തെറ്റുമ്പോളത്  വര്‍ഗ്ഗിയത  എന്ന  വികാരമാകുകയും അത്  മനുഷ്യരെ ഭിന്നിപ്പിക്കുകയും തമ്മിലടിപ്പിക്കുകയും ഭൂമിയില്‍ നരകം സൃഷ്ടിക്കുകയും  ചെയ്യുന്നു.

 ലോകത്ത് നടന്നിട്ടുള്ള എല്ലാ യുദ്ധങ്ങളുടെയും കാരണം വര്‍ഗ്ഗിയതയാണ്.

ആത്മാവ്  

പ്രപഞ്ചത്തില്‍ നമുക്ക്  അറിയാന്‍ കഴിയുന്നതായി  രണ്ടു ശക്തികളെ  ഉള്ളു.
ഒന്ന് പരമശക്തിയായ ബോധവും  മറ്റത് മനുഷ്യശക്തിയായ  അഹവും ആകുന്നു .ഇത് രണ്ടും ചേര്‍ന്നതാണ് ആത്മാവ്. ഒരേ ശക്തിയുടെ രണ്ട്  അവസ്ഥകള്‍ മാത്രമാണിത്

ഇതില്‍ പരമമായ ശക്തിയായ  ബോധവും  നിഷ്ക്രിയമായ സമാധാനത്തിലാണ്  സ്ഥിതി ചെയ്യുന്നത്. എന്നാല്‍ മനുഷ്യനിലെ അഹം എന്ന  ശക്തി മനസ്സ്,ബുദ്ധി എന്നിവയോട് കൂടി എന്നേക്കും  ക്രിയാശക്തിയായും   സ്ഥിതി ചെയ്യുന്നു . അഹം എന്നത് ക്രിയാശക്തിയായത്‌ കൊണ്ടാണ് മനുഷ്യന്‍ അസ്വസ്ഥനായി രാപകല്‍ കഷ്ട പ്പെടുന്നത്.

ജീവന്‍ ഒരു വഴി
അഹം എന്ന  കൈവഴി, ബോധം എന്ന മഹാ സമുദ്രത്തിലേക്ക്  തിരിച്ചെത്തുന്ന പാതയാണ് ആത്മീയ വഴി .   "ഞാന്‍ വഴിയാണ് " എന്ന് യേശു പറഞ്ഞത് ഇതിനെയാണ്.ഇത് മനസ്സിലാവാത്തവര്‍ യേശു രക്ഷിക്കും എന്ന്‍ കണ്ണടച്ച് വിശ്വസിക്കുകയും പല പല  വേഷം കെട്ടുകളും കാണിക്കുന്നവരോട് ചേര്‍ന്ന് ആര്‍ത്ത്,അട്ടഹസിച്ചു ഹല്ലെലുയ്യ പാടുന്നു. പക്ഷെ ഭയം അവരെ പിന്തുടരുന്നു.

 ബുദ്ധി  എന്ന ക്രിയാ ശക്തി  ബോധം എന്ന പരമശക്തിയെ അറിയാത്തത് കൊണ്ടുള്ള  മനുഷ്യന്‍റെ  ബുദ്ധി ഭ്രമമാണ് ഭയം ഉണ്ടാക്കുന്നതും  വ്യതിപരമായ എല്ലാ കൊപ്രായങ്ങള്‍ക്കും  അടിസ്ഥാനം.വ്യക്തിയുടെ നാശമാണ് സമൂഹം മുതലെടുക്കുന്നത്.

വ്യക്തിയിലെ ഭയത്തെ  കൂട്ടായി നേരിടുന്ന പരിശ്രമം ആണ് മതം. വിവിധ മതങ്ങള്‍ സൃഷ്ടിക്കുന്നതാണ്   ദൈവങ്ങളും ആചാരങ്ങളും .


ദൈവങ്ങള്‍ എന്ന സങ്കല്പമാണ് പ്രാര്‍ത്ഥനയുടെ അടിസ്ഥാനം.മതം ഒരു കൂട്ടയ്മയായത് കൊണ്ട് ആചാരങ്ങളും കൂട്ടായിരിക്കണം .അല്ലാത്ത പക്ഷം മതങ്ങള്‍ക്ക് നിലനില്‍ക്കാനാവില്ല.ഇതാണ് കൂട്ട പ്രാര്‍ത്ഥനയുടെയും തെരുവില്‍ നടത്തുന്ന ഘോഷ യാത്രകളുടെയും  പ്രസക്തി.

യോഗാചാര്യന്‍മാരില്‍ അഗ്ര ഗണനിയനായ യേശു തമ്പുരാന്‍ പ്രാര്‍ത്ഥ നയെപ്പറ്റി പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ്

"പ്രാര്‍ത്ഥിക്കുന്നു എങ്കില്‍ അറയില്‍ കടന്ന് കതകുകള്‍ അടച്ചു രഹസ്യമായി  പ്രാര്‍ത്ഥിക്കുക", ജാതികളെപ്പോലെ ഉച്ചത്തില്‍ ജല്‍പ്പനം ചെയ്യാതിരിക്കുക ,നിങ്ങള്‍ക്ക് ആവശ്യമുള്ളത് ഇന്നതെന്ന് നിങ്ങള്‍ യാ ജിക്കും മുന്‍പേ  പിതാവ് അറിയുന്നുവല്ലോ.

ഇതിനപ്പുറം ഒരു നല്ല പ്രാര്‍ത്ഥന ഉണ്ടാവാന്‍ സാധ്യമല്ല . കാരണം പ്രാര്‍ത്ഥിക്കുന്നത്‌ ഭയം കുടി കൊള്ളുന്ന അഹം ആകുന്ന  ഞാന്‍ ആണ്. ഞാന്‍ ആരോടാണ് പ്രാര്‍ത്ഥിക്കുന്നത്‌ ?എന്നോട് തന്നെയാണ് .എന്‍റെ ഉള്ളിലുള്ള   ആത്മാവിനോടാണ്.

എന്നാല്‍ നാം   അഹം എന്ന വികാരത്തിന്‍റെ അന്ധതയാലും  ബോധം കെടുത്തുന്ന ചിന്തകളാലും സ്വബോധം എന്ന  പരിശുദ്ധ ആത്മാവിനെ  (മനസ്സാക്ഷി) തിരിച്ചറിയുന്നില്ല എന്നതാണ് ഭയത്തിന് അടിസ്ഥാനം .

അതുകൊണ്ടാണ് ഓരോ മനുഷ്യനും   അവരവരുടെ നിലവാരത്തില്‍ നിന്നുകൊണ്ട്  പ്രാര്‍ഥി ക്കുന്നത്.

എത്ര കഠിന അധ്വാനം  ചെയ്തിട്ടും പ്രയോജനമില്ല എന്ന മട്ടില്‍ പ്രാര്‍ത്ഥിക്കുകയും  എത്ര കഠിനമായി  പ്രാര്‍ത്ഥിച്ചിട്ടും ഒരു പ്രയോജനവും ഇല്ല എന്ന  മട്ടില്‍  പണിയെടുക്കുകയും ചെയ്യുന്നതായാല്‍  മനുഷ്യന് ഒരിക്കലും  പട്ടിണി കിടക്കേണ്ടി വരില്ല. അതിനോടൊപ്പം വിനയം കൂടി നില നിര്‍ത്തിയാല്‍ ദൈവം സ്നേഹമായി നമ്മില്‍ പ്രകാശം പരത്തും.  .

 വര്‍ക്ക് ഈസ് വര്‍ഷിപ്പ് എന്ന്‍ സായ്പ്പ് പറയുന്നതും,
"താന്‍ പാതി ദൈവം  പാതി"  എന്ന മലയാളി   ചൊല്ല് വ്യക്തമാക്കുന്നതും ഒന്ന് തന്നെയാണ്   .

ഒരുവന്‍   അഹം വെടിഞ്ഞു ആത്മാവില്‍ ലയിക്കുമ്പോള്‍ അറിയുന്നതും ഇത് തന്നെയാണ്.

പക്ഷെ  ഭയത്തില്‍ നിന്ന്  മുക്തി നല്‍കുന്ന  സ്വര്‍ഗ്ഗത്തിലിരുന്നാണ് അയാള്‍ ഇതറിയുന്നത് എന്ന വ്യത്യാസം മാത്രം .അത് ആഗ്രഹങ്ങളുടെ അപേക്ഷയല്ല മറിച്ചു നമ്മിലെ അശാന്തിയുടെ  ഉപേക്ഷയാണ്.

ഇതിനെയാണ് ആത്മിയഭാഷയില്‍ ധ്യാനം എന്ന് പറയുന്നത് .എന്നാല്‍ ഇന്ന്‍  ധരാളമായി  ധ്യാന മഹാമാഹങ്ങള്‍ നടത്തി ആള്‍കൂട്ടങ്ങളെ  കൊണ്ട് ഉച്ചത്തില്‍ ജല്‍പ്പനം ചെയ്യിക്കുന്നത്  ധ്യാനം എന്ന  പേരില്‍ ആണെന്നത് വളരെ ദയനീ യമാണ്.

ഒരു നല്ല പ്രാര്‍ത്ഥന തികച്ചും വ്യക്തിപരമായ  ധ്യാനം ആയിരിക്കണം എന്നാണ് ദൈവ പുത്രനായിതീര്‍ന്ന  യേശു  പറഞ്ഞത്.
















11/24/2012

അഭയാര്‍ത്ഥികളുടെ ലോകം









കിരീടം വച്ചവരും  വയ്ക്കാത്തവരുമായി  അനേകം  രാജാക്കന്മാരും ചക്രവര്‍ത്തിമാരും, ആത്മീയ ഗുരു ക്കന്മാരും  മനുഷ്യവര്‍ഗ്ഗത്തെ ഉന്നതിയിലേക്ക് ഉയര്‍ത്താനായി പരിശ്രമിച്ചിട്ടുണ്ട്, ഇപ്പോഴും  പരിശ്ര മിച്ചു  കൊണ്ടിരിക്കുന്നു.

എന്നിട്ടും പരിഷ്കൃതലോകം   സമാധാനത്തില്‍ നിന്നും  സത്യത്തിലൂന്നിയ സാമൂഹ്യ വ്യവസ്ഥിതിയില്‍ നിന്നും  അഴിമതിമുക്തമായ  വ്യക്തിത്വങ്ങ ളില്‍ നിന്നും  അകന്നു പോയിക്കൊണ്ടിരിക്കുന്നു.
 ലോകം മുഴുവന്‍ കൂടുതല്‍ കൂടുതല്‍ വ്യക്തികള്‍ അഭയാര്‍ഥി കളായികൊണ്ടിരിക്കുന്നു. 
രാഷ്ട്രിയ,സാമ്പത്തിക അഭയാര്‍ഥികളെക്കാള്‍ ദയനിയമാണ് ആത്മീയ അഭയാര്‍ഥികളുടെ  സ്ഥിതി. കാരണം ഏല്ലാവിധ  അടിമത്തങ്ങളും സൃഷ്ടിക്കുന്നത് ആത്മിയമായ പാപ്പരത്തം ആണ്.

എന്താണ് അടിമത്തം  
എബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ നിര്‍ത്തലാക്കിയ അടിമത്തമല്ല ഇവിടെ പറയുന്നത്.

അടിമത്തമെന്ന് പേര് വിളിക്കാത്ത മറ്റു പല ഓ മനപ്പേരുകളില്‍ നാം താലോലിക്കുന്നതും നമ്മെ സത്യത്തിലെത്തുന്നതില്‍  നിന്നും തടയുന്ന വഴി മുടക്കികളാണ്    നമ്മളെ  നാമറിയാതെ അടിമകളാക്കിയിരിക്കുന്നത്.
അലങ്കാരം,അഭിമാനം, ദേശപ്രേമം,വര്‍ഗ്ഗപ്രേമം, വിശ്വാസം ,പേരിനും പ്രശസ്തിക്കും പ്രശംസക്കുമെല്ലാം  കാലാകാലങ്ങളില്‍ നാമോരോരുത്തരും  അടിമയാവുന്നു.

"ഞാന്‍" സ്വതന്ത്രനാണ് എന്ന് നാം നെഞ്ചുവിരിച്ച് നിന്ന് പറയുമ്പോഴും നാം സ്വതന്ത്രരല്ല എന്ന സത്യം നാം അറിയുന്നില്ല.ഇങ്ങനെയാണ് ഭൗ തീക ജീവിതം നമ്മളെ വശീകരിക്കുന്നത്.
 "എന്‍റെത്"   എന്ന താത്പര്യത്തില്‍ നാം അടിമത്വവും  ആസ്വതിക്കുന്നു. അത് കൊണ്ടാണ് മദ്യവും മയക്കു മരുന്നും ബുദ്ധി മാനായ മനുഷ്യനെ കീഴ്പ്പെടുത്തുന്നത്.

എന്തുകൊണ്ടാണിത് സംഭവിക്കുന്നത് . 

എല്ലാ പഠിപ്പും പരിഷ്കാരവും മനുഷ്യന്‍റെ  അഹത്തെ തേച്ചു മിനുക്കാന്‍ മാത്രമേ ഉപകരിക്കൂ എന്നതാണിതിനു കാരണം.
ഭയം എന്ന വികാരം മനുഷ്യരെ പല വിധത്തിലും അഭയാര്‍ത്ഥികള്‍ ആക്കിത്തീര്‍ക്കുന്നു.
 
"പുറം കണ്ണ് തുറപ്പിക്കാന്‍ പുലര്‍ വേളയില്‍ അംശുമാന്‍, അഹ -കണ്ണ് തുറപ്പിക്കാന്‍ ആശാന്‍ ബാല്യത്തിലെത്തണം" എന്ന് പഴമക്കാര്‍ പഠിച്ചി ട്ടുണ്ട്.

എന്നാല്‍ പഠിപ്പുകൊണ്ട്  ആധുനിക മനുഷ്യന് അഹക്കണ്ണ്‍ തുറക്കുന്നില്ലെന്നു മാത്രമല്ല  അവര്‍ പണത്തിന്‍റെയും  അറിവിന്‍റെയും ദൈവങ്ങ ളുടെയും  അഭയാര്‍ത്ഥികളായി,  ലോകം കൂടുതല്‍ തിന്മയിലേക്ക് വീണു പോകുന്ന വിരോധാഭാസം  നില നില്‍ക്കുന്നു.

മനുഷ്യരില്‍  അഹം സൃ ഷ്ടി ക്കുന്ന ഭയം എന്ന ദുരവസ്ഥയെ സാമൂഹ്യമായി  ചരട് വലിക്കുന്ന ചുരുക്കം ചില ബുദ്ധിജീവികള്‍രാജാക്കന്മാരും ചക്രവര്‍ത്തിമാരും, ആത്മീയ  പിതാക്കന്മാരും) ചൂഷണം ചെയ്യുന്നു.

വ്യക്തികളെ അവരിലും അവരുടെ പ്രസ്ഥാനങ്ങളിലും അഭയാര്‍ത്ഥികളാക്കി അവര്‍ പാവങ്ങളുടെ  രക്ഷിതാക്കള്‍ ആകുന്നു.ഇങ്ങനെ മനുഷ്യരെ രക്ഷിക്കുന്ന ബിസിനസ്സിനു വേണ്ടി കാറല്‍ മാക്സ്, ജീസസ്, ശ്രീ കൃഷ്ണന്‍ തുടങ്ങി അനേക ബിംബങ്ങളെ അവര്‍ ഉപയോഗിക്കുന്നു.

 ഇവിടെ രക്ഷിക്കാന്‍ വരുന്നവര്‍ തന്നെ  മനുഷ്യരെ ശിക്ഷിക്കുന്നു . ശാന്തി നല്കാന്‍ വരുന്നവര്‍ തന്നെ പ്രകൃദിദത്തമായ  ശാന്തിയും സമാധാനവും നശിപ്പിക്കുന്നു.

മരണാന്തര സ്വര്‍ഗം വാഗ്ദാനം നല്‍കി  ചിലര്‍  ആത്മീയതയുടെ  പേരില്‍ ആത്മാവിനെ വഞ്ചിച്ച്   മനുഷ്യരെ സ്വബോധത്തില്‍ നിന്നും അകറ്റുന്നു.

  വര്‍ഗിയത  വളര്‍ത്തി മനുഷ്യരെ ഭി ന്നിപ്പിക്കാന്‍ രാഷ്ട്രിയവും മതവും എവിടെയും കൈ കോര്‍ക്കുന്നു.

ബോധാമില്ലാത്തവര്‍ അതിന് ഓശാന പാടി അവരുടെ ജീവിതവും  സമര്‍പ്പിക്കുന്നു.

ഇതിന്‍റെ  എല്ലാം ഫലമായി  സാധാരണ ജനം (വ്യക്തികള്‍) അഴിമതിക്ക് കൂട്ട് നിന്ന്‍ കുറ്റവാളികളും  പാപികളും  ആയ     അഭയാര്‍ത്ഥികളാവുന്നു.

എന്നാല്‍  സ്വസ്ഥിതനായ ഏതൊരു  മനുഷ്യനും  ഭയത്തില്‍ നിന്നും  ചൂഷണത്തില്‍  നിന്നും  സ്വയം രക്ഷപ്പെടാന്‍ കഴിയുമെന്ന് ഒരു ശാസ്ത്ര വും മതവും പഠി പ്പിക്കുന്നില്ല

 ബുദ്ധിമാനായ മനുഷ്യന്‍റെ ബുദ്ധിഹീനത തുടങ്ങുന്നത് അഹം എന്ന വളര്‍ച്ചയിലാണ്.അതിനെ പോഷിപ്പിക്കുന്നതാണ് മനുഷ്യന്‍റെ കൂട്ടായ്മകള്‍ 

അഹം സ്വയം ചതിക്കുന്ന വികാരം 

മനുഷ്യന്‍ ഭയം എന്ന വികാരത്തിന് അടിമപ്പെ ടുമ്പോള്‍ അവന് മറ്റുള്ളവരുടെ  അഭയാര്‍ത്ഥിയാകാതെ  ഒറ്റയാനായി അന്തസ്സോടെ  ജീവിക്കാന്‍ കഴിയാതെ പോകുന്നു. ഇതിനു രണ്ടു കാരണങ്ങളുണ്ട്.

മനുഷ്യന്‍ സാമൂഹ്യമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതിയും അവന്‍ ആര്‍ജിക്കുന്ന അറിവും  സത്യം മുറുകെ പിടിക്കുന്നതിനു  മനുഷ്യരെ  പ്രപ്തരാക്കുന്നില്ല. 

അതുകൊണ്ടവര്‍  ഏതെങ്കിലും  ഒരു സഭയിലൊ   പാര്‍ട്ടിയിലൊ  കൂടുകെട്ടിലോ  അംഗം ആകുകയും അതോടെ അവന് അഭയം ലഭിച്ചു എന്ന  തോന്നല്‍ അവന് തിന്മ ചെയ്യാന്‍തുണയാകുന്നു.ഇങ്ങനെ  സ്വാഭിമാനം ഏതെങ്കിലും പ്രസ്ഥാനങ്ങള്‍ക്ക്‌ പണയം വെച്ച് കൊണ്ട് ജീവിതം തള്ളി നീക്കുന്ന  അഭയാര്‍ത്ഥികളാണ്  ലോകത്തില്‍ ഭൂരിപക്ഷവും  ബുദ്ധി ജീവികളായ മനുഷ്യര്‍.

 എന്നാല്‍ പ്രസ്ഥാനങ്ങള്‍ നയിക്കുന്നവരുടെ സ്വാര്‍ത്ഥതയും  അധികാരമോഹവും  ഇങ്ങനെ അഭയാര്‍ഥികളായി നിന്ന് അവരെ സേവിക്കുന്ന മനുഷ്യരെ  മുതലെടുക്കുകയാണ് എന്ന് പിന്നിട് സ്വയം മനസ്സിലായാലും മനുഷ്യര്‍ക്ക്  ഈ  അടിമത്തങ്ങളില്‍  നിന്നും സ്വയം മോചനം അത്ര എളുപ്പമല്ല . അതിനു കാരണം അവര്‍ അഹം എന്ന മറ്റൊരു പിശാചിന്‍റെ കൂടി അടിമയാണ് എന്നതാണ്.

 സ്വ ബോധ ത്തിന്‍റെ അഭാവത്തില്‍ നമ്മുടെ അഹം തന്നെ നമ്മളെ മോഹങ്ങളുടെയും സ്വപ്നസ്വര്‍ഗ്ഗ ങ്ങളുടെയും അടിമത്തങ്ങളില്‍ കുടുക്കുന്ന  ഒരു ചതിയാണ് മറ്റൊരു കാരണം.പണവും സ്ഥാന മാനങ്ങളും കൊതിക്കുന്ന ഏതു  ഒരു വ്യക്തിയും സത്യം ത്യജിക്കാനും അടിമയകാനും  തയ്യാറാണ്.

സാംസ്‌കാരിക സംഘടനകളില്‍  നമുക്ക് ഇഷ്ടമുണ്ടെങ്കില്‍ ചേര്‍ന്നാല്‍ മതിയാകും .എന്നാല്‍ ജന്മനാ തന്നെ നാമെല്ലാം അംഗങ്ങള്‍ ആയിപ്പോകുന്ന  സംഘടനകളാണ്  രാഷ്ട്രവും മതവും. 

ആദ്യ കാലത്തെ ചട്ടമ്പി കൂട്ടായ്മ കളാണ് പില്‍ക്കാലത്ത് രാജ്യങ്ങള്‍ ആയിട്ട് രൂപാന്തരം പ്രാപിച്ചത്‌. അവിടെ നിന്ന്  രാജവാഴ്ച, ഡെമോക്രസി,  കമ്മ്യൂണിസം , കത്തോലിസം,  തുടങ്ങി  വര്‍ഗ്ഗിയതയുടെ, തേരോട്ടവും ആധുനിക വിദ്യ- ആഭാസവും  മനുഷ്യനെ സ്വബോധം നിറഞ്ഞ വ്യക്തി എന്ന നന്മയുടെ  പാവനമായ  അവസ്ഥയില്‍ നിന്നും തിന്മയുടെ കൂട്ടായ്മകളിലേക്ക്  കൊണ്ടെത്തിച്ചു. അവന്‍ കപടതയില്‍  മുഖം രക്ഷിക്കാന്‍ വേണ്ടി  ഒളിക്കുന്നു.
ആത്മീയതയിലേക്ക് തിരിച്ചു പോയാല്‍ മാത്രമേ  മനുഷ്യന്  സ്വാഭാവികമായ  ബോധം വീണ്ടെടുത്ത്  നന്മയില്‍ ആഭിമുഖ്യമുള്ള  വ്യക്തികളായി  വളരാന്‍  കഴിയു.

ഞാന്‍ സ്വതന്ത്രന്‍ ആണ് എന്ന് വിചാരിക്കുന്ന നമ്മളെല്ലാം പലരുടെയും അടിമകളായി,  ചൂഷണം ചെയ്യപ്പെടുന്നു എന്ന സത്യം പോലും അറിയാനുള്ള   ബോധം  മനുഷ്യരില്‍  ഇല്ലാതെ വരുന്നത് വളരെ  പരിതാപകരമാണ്.

 മനുഷ്യരെ സഹായിക്കാന്‍ എന്തൊക്കെ ആശയങ്ങളും സംഘടനകളും  ലോകത്ത് ഉടലെടുത്തിട്ടുണ്ടോ അതെല്ലാം തന്നെ മനുഷ്യരുടെ  ചൂഷകരായി മാറുകയാണ് ചെയ്തി ട്ടുള്ളത് .

വ്യക്തിയില്‍  സ്വബോധം അവസാനിക്കുന്നിടത്ത്  സമൂഹ്യ  ചൂഷണവും  തിന്മകളുടെ  കൂട്ടായ്മയും  ആരംഭിക്കുന്നു. ഇത്  സത്യം സാക്ഷാത് ക്കരിക്കുന്നതില്‍ നിന്നും വ്യക്തികളെ തടയുന്നു .
ഇന്ന് ലോകം ഇത്രയും അധ:പ്പതി ക്കാനുള്ള ഏക കാരണം സമൂഹ്യവല്‍കരണത്തിന്‍റെയും വ്യക്തിയില്‍ അഹം വരുത്തുന്ന ചീത്ത പ്രവണതകളുമാണ്.
കമ്മുണിസ്ടായാലും കാപിറ്റലിസ്റ്റ് ആയാലും തിന്മയുടെ രാജവഴ്ച്ചക്ക് മാറ്റമില്ല. കൂടുതല്‍ ബുദ്ധിയും അധികാരവും കൈവശമുള്ളവര്‍ അല്ലാത്തവരെ ആരാധകരാക്കി കൂടെ നിര്‍ത്തി സംഘടനയുടെ ചുക്കാന്‍ പിടിച്ചു  കിരീടം വച്ചോ വക്കാതെയോ  ബോധം ഇല്ലാത്തവരെ ചൂഷണം ചെയ്യുന്നു.

സ്വബോധം നില നിര്‍ത്താനുള്ള ഏക മാര്‍ഗം ആത്മീയത മാത്രമാണ്

അത്മിയത  മതമോ  വിശ്വാസമോ  ആണെന്ന് തെറ്റി ദ്ധരിക്കുന്നതാണ് മനുഷ്യരില്‍ ബോധം ഇല്ലായ്മയുടെ തുടക്കം .
ആത്മീയത രതി പോലെ സ്വകാര്യ മായിരിക്കണം. കൂട്ട്കൂടി  ഒച്ചവക്കുന്നത് ആത്മീയതയല്ല. 
മനുഷ്യരില്‍  അഹം  എന്ന വികാരത്തിന്‍റെ  അന്ധത ഏറിയിരിക്കുന്നത് കൊണ്ട് ബോധവും  സമാധാനവും   കുറഞ്ഞിരിക്കും.  ഈ അവസ്ഥയില്‍ മനുഷ്യന്‍  മതം  ഇളകി  തെരുവിലൂടെ  അവരുടെ  കൂട്ടായ  അഹം  ആഘോഷിക്കുകയും  പൊതു ജനത്തിന്  നടക്കാനുള്ള വഴി നിരോധി ക്കുകയും ചെയ്യുന്നു . എന്നിട്ട് പുരോഹിതന്‍ നന്മയെക്കുറിച്ചു നിത്യവും പള്ളിയില്‍ പ്രസംഗിക്കും.
ഈ വക വേഷം കെട്ടുകള്‍ ഏതു  സമൂഹത്തില്‍ അവസാനിക്കുന്നുവോ  അന്ന് മുതല്‍ ആ സമൂഹം  നന്നാവാന്‍ തുടങ്ങും.
അതുവരെ ബോധം ഇല്ലായ്മയുടെ അന്ധത മനുഷ്യനെ തളക്കുകയും  അവരില്‍ തിന്മ പെരുകുകയും ചെയ്യും.  

രാഷ്ട്രിയ നായകന്മാരും, പുരോഹിതന്മാരും  പൂജാരിമാരും  മത്സരിച്ചു  നടത്തുന്ന  മാജിക്ക്ഷോ  കൊണ്ട്   സമൂഹത്തില്‍ തിന്മയുടെ വേരോട്ടം കൂടുകയാണ്.

ബോധം എന്ന വ്യക്തിപരമായ അവസ്ഥ മനുഷ്യരില്‍ അന്ധത അകറ്റി നമ്മളെ ഉത്തരവാതിത്വം  ഉള്ള വ്ക്തികള്‍ ആക്കിതീര്‍ക്കും എന്ന് ബോധം ഉള്ള ഏതു മനുഷ്യര്‍ക്കും  മനസ്സിലാകും . 

ബുദ്ധിയുടെ  അളവ് വ്യത്യാസ മുണ്ടെങ്കിലും അത് ഇല്ലാത്ത മനുഷ്യര്‍ വളരെ കുറവാണ്. എന്നാല്‍  ബുദ്ധിയും പഠിപ്പും  ഉണ്ടായിട്ടും സ്വബോധം  ഇല്ല എങ്കില്‍ മനുഷ്യരില്‍  മനുഷ്യത്വവും നന്മയും തീരെ  ഉണ്ടാകില്ല.   
അവര്‍ നിരന്തരം ചൂഷണത്തിന് കൂട്ട് നില്‍ക്കുകയും അഴിമതി നടത്തി സമൂഹത്തില്‍ സ്ഥാനങ്ങള്‍ നേടുകയും ചെയ്യുന്നു. പക്ഷെ അഹം എന്ന തിന്മയുടെ  അടിമത്തത്തില്‍ ജീവിക്കുന്ന  ഒരു മനുഷ്യനും സമാധാനത്തില്‍ എത്തുന്നില്ല.

സ്വബോധം ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ശാന്തി കൈ വരിക്കാനും കുടുംബത്തെയും സമൂഹത്തെയും ശക്തിപ്പെടുത്താനും  കഴിയൂ. 

അഴിമതിയില്‍ നിന്നും കുറ്റ കൃത്യങ്ങളില്‍ നിന്നും  സ്വയം സ്വയം  രക്ഷിക്കാന്‍ പ്രാപ്ത മായ ബോധം ഉള്ള  ഉത്തമന്‍മാരായ  വ്യക്തികള്‍ തീരെ  ഇല്ലാത്തതാണ് ഇന്ന് ലോകം  അനുഭവിക്കുന്ന ദുരവസ്ഥക്ക് കാരണം. 

മറ്റുള്ളവരുടെ ചൂഷണത്തിനും തിന്മകള്‍ക്കും വ്ക്തികള്‍   കൂട്ട് നില്‍ക്കാത്തിടത്തോളം  കാലം മതത്തിലും രാഷ്ട്രിയ  പാര്‍ട്ടികളിലും  രാജാക്കന്മാരും  ചക്രവര്‍ത്തിമാരും അവരുടെ സിംഹാസനങ്ങളും ലോകത്ത് എവിടെയും നില നില്‍ക്കില്ല. 

ആരാധനയിലും വര്‍ഗിയതയിലും വിശ്വസിക്കുന്ന വ്യക്തികളുടെ കൂട്ടായ്മയാണ്   സാമൂഹ്യമായ  തിന്മയുടെ  കിരീട ങ്ങള്‍ നിലനിര്‍ത്തുന്നത്.

ബോധം ഒരുവനില്‍ നിലനില്‍ക്കുവോളം മനുഷ്യനെ ഭയം വേട്ടയാടില്ല. അപ്പോള്‍ മനുഷ്യന് മറ്റാരെയും ആരാധിക്കേണ്ട ആവശ്യമില്ല .
 ഭയമില്ലാത്ത അവസ്ഥയാണ്‌ നമുക്ക് സമാധാനവും ആനന്ദവും  നല്‍കുന്നത്. ഇതാണ് സച്ചിതാനന്ദം.

ബോധം മാത്രമാണ് ആണ് മനുഷ്യരെ സമാധാനത്തിലെത്തി ക്കുന്നത്. വിശ്വാസങ്ങള്‍ക്കും മതങ്ങള്‍ക്കും ഒരിക്കലും അതിനു കഴിയില്ല.

ബോധം ഒരേ സമയം ഭയമില്ലയ്മയും സമാധാനവും ആനന്ദവും മനുഷ്യരില്‍ കൊണ്ടുവരും .

അഹം വെടിയുമ്പോള്‍ നാമോരോരുത്തരും   ബോധത്തില്‍ വസിക്കുന്നവരാകുകയും ,  സദ്‌ -ചിത് -ആനന്ദം എന്താണ് എന്ന് നാം അനുഭവിച്ചു അറിയും ചെയ്യും  





11/21/2012

മനസ്സാക്ഷി




മനസ്സും  സാക്ഷിയും 

നാം വളരെ തെറ്റിദ്ധരിക്കു ന്ന രണ്ടു പ്രയോഗങ്ങളാണ് മനസ്സും  മനസാക്ഷിയും .

എനിക്ക് സാക്ഷി ആയി എന്നില്‍ തന്നെ മറ്റൊരു ഞാന്‍  ഉണ്ടെന്ന എന്ന സത്യം നമ്മള്‍ അറിയാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

 മനസ്സിനെ ഒരു  കാര്യകര്‍ത്താവ്  ആയിട്ടാണ് മനശാസ്ത്രവും മനുഷ്യരും  ഗണിക്കുന്നത്.എന്നാല്‍ അത് ശരിയല്ല.

 മനസ്സ് ഒരു പ്രവര്‍ത്തിയാണ്. അത് കൊണ്ടാണ് ഒരു യോഗിക്ക് മനസ്സിനെ തന്നില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയുന്നത്.

മനസ്സിനെ മനസ്സു കൊണ്ട് അറിയുന്നവരാണ്   
മാനസിക രോഗം എന്നും മനോരോഗി  എന്നൊക്കെ    പറയുന്നതും  പഠിപ്പിക്കുന്നതും .

മനസ്സിന്  രോഗാവസ്ഥയില്ല. അഹമെന്ന ഞാൻ എന്ന  അവസ്ഥയാണ്‌ രോഗിയാവുന്നത്. 

ബോധം , മനസ്സ് , അഹം എന്ന മൂന്ന്  അവസ്ഥകളും  വ്യത്യസ്ഥമാണെന്ന്  അറിയാത്തത് കൊണ്ടാണ് മനശാസ്ത്ര ത്തിനു ഈ ഗതികേട്  സംഭവിക്കുന്നത്.
സൈക്കോളജി എന്നതിന്  ശരിയായ പദപ്രയോഗം  ഈഗൊലജി (egology ) എന്നാണ്.

 ലോജിക് സൃഷ്ടിക്കുന്നത് മനസ്സല്ല. 
മനുഷ്യരിൽ    അഹം എന്ന ഞാന്‍ .  യുക്തിയുടെ  സൃഷ്ടികര്‍ത്താവാണ് .

( അഹം) ജീവാത്മാവ്   ഉപയോഗിക്കുന്ന  ഉപകരണം (ടൂള്‍) മാത്രമാണ് മനസ്സും  ശരീരവും.

മനസ്സും ശരീരവും ഒരുമിച്ച് പ്രവർത്തി ക്കുന്നതാണ്   ഞാൻ (psycho somatic status)



ബോധത്തില്‍ നിന്ന്  മനസ്സും മനസ്സില്‍ നിന്ന് തിരി ച്ചറിവും  ഉണ്ടാവുന്നു. 

ഓരോരുത്തരുടെയും അറിവ് സ്വയം സൃഷ്ടിക്കുന്ന  തിരി ച്ചറി വാണ് ഞാൻ എന്ന വ്യക്തിത്വം  സൃ ഷ്ടി ക്കുന്നത്. 
ഈ അഹമാണ് ഓരോ മനുഷ്യനിലും ക്രീയകളുടെ കര്‍ത്താവായി നിലകൊള്ളുന്നത്.

മനസ്സും ശരി രവും  കൂടുന്നതായ  എപ്പോ ഴും  മാറി ക്കൊണ്ടിരിക്കുന്ന  അവസ്ഥയാണ്‌  ഞാന്‍ എന്ന വികാര മനുഷ്യന്‍ (Ego ).
ഈ അവസ്ഥയിൽ  മനുഷ്യന്‍ ഞാൻ  വികാരം എന്ന സ്വാർഥമായ അന്ധതക്ക് കീ ഴ്പെടുന്നതാണ് തിന്മ കൾക്ക് കാരണം. 
 ബോധം എന്ന ആത്മാവിനെ അറിയുന്നത് വരെ   നമുക്ക്  എന്തൊക്കെ ഉണ്ടായാലും ശാന്തി എന്ന അവസ്ഥ കൈവരില്ല .
ശാന്തിയില്ലാതെ  ആനന്ദവും സാദ്ധ്യമല്ല. ശാന്തിയോട് കൂടിയ  സന്തോഷമാണ് ആനന്ദം. 

ഞാനെന്ന  വികാരം സൃഷ്ടി ക്കുന്ന അന്ധത മനുഷ്യ നെ നിത്യവും  ബാലഹീനന്‍ ആക്കുകയും, സ്വന്ത പ്രവര്‍ത്തികളുടെ  തിരിച്ചടികള്‍ കാരണം ജീവിതം കഷ്ടത്തിലാകുകയും ചെയുന്നു.

എന്താണ് മനസ്സ് 

മനസ്സ് എന്താണോ ചെയ്യുന്നത് അതാണ് മനസ്സ്. അതിനപ്പുറം ഒരു നിര്‍വചനം സാധ്യമല്ല. 

മനസ്സ് ബോധം എന്ന ആത്മാവിന്‍റെ ക്രിയത്മകതയിലേക്ക്(creativity)  ഉള്ള രൂപാന്തരം ആകുന്നു. 

ഈ മനസ്സ് സൃഷ്ടിക്കുന്ന അറിവാണ് അഹം എന്ന വ്യക്തിത്വമായി പരിണമിക്കുന്നത്. 

ചിന്തിക്കുന്നതും കണക്കു കൂട്ടുന്നതും  അറിവ് ശേഖരിച്ചു  വക്കുന്നതും ആയ ഒരു യന്ത്രമാണ് മനസ്സ്.

ഇതിനെ ഉപയോഗിക്കുന്ന വ്യക്തിയാണ് ഞാന്‍ എന്ന എന്‍റെ  അഹം. അഹം  ഞാൻ അല്ല. എൻറെ ക്രീയാത്മകമായ അവസ്ഥയാണ്‌ ഞാൻ. 

അപ്പോള്‍ യഥാര്‍ത്ഥ  ഞാന്‍ ആരാണ് ?ഞാൻ ആരാണ് എന്നറിയാൻ  പിറകോട്ടു പോകുക. 
 ഇത് അറിയാന്‍ മനശാസ്ത്ര ത്തിനും മാര്‍ഗങ്ങളില്ല .കാരണം മനസ്സിനെ പഠിക്കാന്‍ മനസ്സിന്‍റെ മുകളില്‍ പോകണം .

മനശാസ്ത്രം മനസ്സിനെ പഠിക്കുന്നത് മനസ്സു കൊണ്ടാണ്.
അതുകൊണ്ടാണവര്‍ മനസ്സിന് രോഗം വരും എന്ന് പറയുന്നതും മനസ്സിനെ മയക്കാന്‍ മരുന്ന് കൊടുക്കുന്നതും.

യഥാര്‍ത്ഥ ത്തില്‍ മനസ്സ് എന്നത് ഒരു പ്രവര്‍ത്തി മാത്രമാണ് . 

ഒരു പ്രവര്‍ത്തിയും നടക്കാത്തപ്പോള്‍ മനസ്സ് എവിടെയാണെന്ന് പോലും നമ്മള്‍ അറിയുന്നില്ല .

ആ നിലക്ക് നമ്മുടെ മനസ്സിന് രോഗം വരുന്നത് എങ്ങിനെയാണ്‌ ?

രോഗം വരുന്ന ത്‌ എനിക്കാണ് അല്ലാതെ എന്‍റെ  പ്രവര്‍ത്തിക്ക്  ആകുവാന്‍ തരമില്ല.

ഞാന്‍ എന്ന വൈകാരിക   അവസ്ഥയാണ്‌ എന്നില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തിയുടെയും കര്‍ത്താവ്. ഞാനാണ്‌ ക്ഷീണിതനകുന്നത് .
ഞാനാണ്‌ കുറ്റം ചെയ്യുന്നത് .അല്ലാതെ എന്‍റെ മനസ്സല്ല .

കുറ്റവാളിയെ മനസ്സാക്ഷിയില്ലാത്തവന്‍ എന്നാണ് സാധാരണ നാം പറയുന്നത്.

 എന്താണ് ഇതി ന്‍റെ  അര്‍ത്ഥം ?

കണ്ണില്‍ ചോരയില്ലാത്തവന്‍, ദയയില്ലാത്തവന്‍ എന്നാണ് നാം അര്‍ത്ഥമാക്കുന്നത്   എങ്കിലത് ശരിയല്ല .

വളരെ ധയാലുക്കളും നല്ലവരായവരും പല തരം കുറ്റങ്ങള്‍ ചെയ്യുന്നുണ്ട്.
 പലതും  നമ്മളെ അത്ഭുതപ്പെടുത്തും .പലരും രഹസ്യമായി ചെയ്യുന്ന ഹീനകൃ ത്യങ്ങള്‍ പുറം ലോകം അറി യുന്നുമില്ല.

ഞാൻ ആകുന്ന  ബോധം എന്ന പരമശക്തി  അത് അപ്പോള്‍ തന്നെ അറിയുന്നുണ്ട് .

എത്ര കാലം കഴിഞ്ഞാലും ബോധം അത് നമ്മളെ ഓര്‍മ്മപ്പെടുത്തി കൊണ്ടിരിക്കും .ഇത് നമ്മളെ പല വിധത്തില്‍ രോഗിയാക്കുന്നു  എന്നതാണ് സത്യം.

ബോധം ആണ് മനസ്സിന്‍റെ സാക്ഷി 

ഒരു യോഗിക്ക് ഇത് പെട്ടെന്ന് പിടി കിട്ടും .കാരണം യോഗി ധ്യാനത്തില്‍ കൂടി ബോധത്തിലേക്ക്‌ ഉണരുന്നത് ഞാന്‍ എന്ന സ്വാർഥതയെ കീഴടക്കുന്നതിൽ   കൂടിയാണ്. 

മനസ്സിന്‍റെ  സാക്ഷി എനിക്ക്  പുറത്ത്  നില്‍ക്കുന്ന ഞാൻ (ബോധം) ആണെന്ന് അറിയുന്ന മനുഷ്യന്‍ സംപൂർണ്ണനാകുന്നു. 

മനുഷ്യരില്‍ കാണുന്ന  എല്ലാ അസ്വസ്ഥതകളും സൃഷ്ടിക്കുന്നത് മനസ്സല്ല മറിച്ച്  അഹമെന്ന ഞാൻ  ആണ് .

അഹം എന്താണ് എന്നറിയാത്തത്‌  കൊണ്ടാണ് മനശാസ്ത്രം  പലതും പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്നത് .

മനുഷ്യന് ബോധം ആത്മാവും, ഗുരുവും, വൈദ്യനും, ശാന്തി യും ആയി ഭൗതീക ജീവിതം സഫലമാക്കുന്നു.  

പക്ഷെ അഹം എന്ന അവസ്ഥയിൽ നമുക്ക് ബോധം എന്ന പ റുദീസ്സ യില്‍ കടക്കാന്‍ ഒരിക്കലും  കഴിയില്ല.

ഇതിനുള്ള വഴിയാണ് ആത്മീയത .

ഞാന്‍ ജീവനും സത്യവും വഴിയും ആകുന്നു  -

ഇതാണ് പരമമായ സത്യം .ഇതറി യുമ്പോള്‍ മനുഷ്യനിലെ  അഹം എന്ന വികാരം ബോധം എന്ന ആത്മാവിനു സ്വയം കീഴ്പ്പെടുന്നു. അതോടെ നാം വികാരങ്ങളുടെ വേലിയേറ്റങ്ങളില്‍ നിന്നും സ്വതന്ത്രനാകുകയും സമാധാനത്തില്‍ ഉറക്കുകയും ചെയ്യുന്നു .
ബോധം,ശാന്തി,ആനന്ദം ഇവ കൂടിച്ചേര്‍ന്ന അവസ്ഥയാണ്‌ സ്വര്‍ഗം അഥവാ  ആയിരിക്കുന്ന അവസ്ഥ.അത് ഇപ്പോള്‍,ഇവിടെ ,ഈ നിമിഷമാണ്.
ഇവിടെയാണ് ദൈവികത വസിക്കുന്നത്.ആരും ഏത്തി ച്ചേരാന്‍ കൊതിക്കുന്ന കൈലാസം  

ഇതാണ് മോക്ഷ പ്രാപ്തി.













11/19/2012

പാപം ചെ യ്യാത്തവന്‍ കല്ലെറിയട്ടെ







ആരാണ്  പാപി 

പാപം  എന്ന  വാക്ക്  കണ്ടു പിടിച്ചത് ആരായാലും അത് മുതലെടുക്കുന്നത് കപടമായ 
 ആത്മീയത കച്ചവടം ചെയ്യുന്നവരാണ് . 

പാപം, ദൈവശിക്ഷ , നരകം തുടങ്ങിയ തുറുപ്പു  ചീട്ടുകള്‍ ഉപയോഗിക്കാതെ മതം എന്ന ബിസ്സിനസ്സ് നടക്കില്ല . ഭയത്താല്‍ നിരന്തരം വേട്ടയാടപ്പെടുന്ന മനുഷ്യന്‍ അന്തമായ(ചോദ്യം ചെയ്യപ്പെടാത്ത )  വിശ്വാസങ്ങള്‍ മൂലം സത്യത്തില്‍ നിന്നും അകന്നു പോകുന്നു.


 യഥാര്‍ഥ വഴി കാണാതെ മനുഷ്യന്‍   അഹം എന്ന വികാരം സൃഷ്ടിക്കുന്ന   വിഷമ വൃത്തത്തില്‍  അകപ്പെട്ട് കര കയറാന്‍ കാണിക്കുന്ന പരാക്രമങ്ങളാണ് പലതരം  അഴിമതികളായി നമ്മളെത്തന്നെ വിഷമിപ്പിക്കുന്നത് .

 
എന്താണ് അഴിമതി

സത്യത്തിനു നിരക്കാത്തതും, സ്വന്തം കാര്യലാഭം  നേടാനും വേണ്ടി  അവിഹിതമായും രഹസ്യമായും ചെയ്യുന്നതെന്തും  അഴിമതിയും സമൂഹത്തിനും നമുക്കും  ദോഷവും ആണ്.

രാഷ്ട്രിയ ആഴിമതികളെയും  ഉദ്യോഗസ്ഥര്‍ വാങ്ങു ന്ന കൈക്കൂ ലി മുതല്‍ ഭരണ കൂടങ്ങളും,വന്‍കിട വാണിജ്യ പ്രസ്ഥാനങ്ങളും  ബാങ്കുകളും നടത്തുന്ന കോഴ, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി വമ്പന്‍ അഴിമതിയുടെ സൃങ്കലകള്‍ ലോകം  മുഴുവന്‍ വ്യാപിച്ചു കിടക്കുന്നതിനു കാരണം സ്വാര്‍ത്ഥത എന്നാ വികാരമാണ്. 

അഴിമതി ഒരു രാജ്യത്തിന്‍റെയോ, വര്‍ഗ്ഗത്തിന്‍റെ യൊ  പ്രത്യേകതയല്ല, മറിച്ചു മനുഷ്യനില്‍ തന്നെ കുടികൊള്ളുന്ന ഒരു   ബലഹീനതയാണ്.എന്നാല്‍ ആരുംതന്നെ ഇതിനെപ്പറ്റി ബോധവാനല്ല എന്നതാണ് അഴിമതിയേക്കാള്‍ ദയനിയം. 

ഏത് തരം  വിശ്വാസവും  ആരാധനയും   മനുഷ്യന്‍ അറിയാതെതന്നെ , തന്നോട് സ്വയം ചെയ്യുന്ന  ഒരു     സ്വകാര്യ  അ ഴിമതിയാണ്.ഇത്തരം മനുഷ്യര്‍ക്ക്‌ മറ്റെന്ത് അഴിമതിക്കും മടിയുണ്ടാകില്ല എന്നത് ഒരു വസ്തുതയാണ്.അഹം എന്ന ബലഹീനതയുടെ ഫല മാണത്.

കപടമായ അത്മിയതയാണ് മനുഷ്യ നില്‍ നിന്ന്  വേര്‍പെട്ടുള്ള  ദൈവങ്ങളെ സൃഷ്ടി ക്കുന്നതും  അവയെ ആരാധിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നത് . എല്ലാതരം ആരാധനയും തെറ്റ് തന്നെയാണ്. കാരണം ഇത് സത്യത്തിനു എതിരാണ്. അതുകൊണ്ടാണ്  മനുഷ്യന്‍ നിത്യവും  അരുതാത്ത പലതും ചെയ്ത്  തനിക്കും മറ്റുള്ളവര്‍ക്കും നരകം സൃ ഷ്ടിക്കുnnന്നത് .

  എന്താണ്  ലോകം മുഴുവനും അഴിമതി വളരുന്നതിന്  കാരണം   

എല്ലാ തിന്മകളെയും പോലെ
  അഴിമതിയുടെ കാരണവും മനുഷ്യന്റെ അഹം തന്നെയാണ് .അഴിമതി ഒരു മനസ്ഥിതിയാണ്.അതൊരു വിശ്വാസം ആണ്.സമൂഹത്തിന്‍റെ അടിമുടി ഈ വിശ്വാസം നിലനില്‍ക്കുന്നത് കൊണ്ട് അതിനെ തുടച്ചു മാറ്റുക അസാധ്യമാണ്.

അഹം എന്ന വികാരം സൃഷ്ടിക്കുന്ന ഞാന്‍  സ്വാര്‍ത്ഥനാകുന്നതാണ് എല്ലാ തിന്മകള്‍ക്കും കാരണം.എല്ലാ പ്രാര്‍ഥനകളും വഴിപാടുകളും സ്വാര്‍ത്ഥതയില്‍ ഊന്നിയതു കൊണ്ട് അവയെല്ലാം ദൈവ ത്തിനു( സത്യം) മുന്‍പില്‍ കാണിക്കുന്ന അഴിമതിയാണ്.മതങ്ങളും രാഷ്ട്രിയ പാര്‍ട്ടികളും ഒരുപോലെ സ്വാര്‍ഥരാകാന്‍ കാരണം അതിന്‍റെ യെല്ലാം അടിസ്ഥാനം കൂട്ടായ അഹം എന്ന വികാരമാണ്  എന്നതാണ്.

 ഭയത്തില്‍ നിന്ന് മോചനം നേടാതെ ഒരു മനുഷ്യനും ഏതു തരം  വിശ്വാസത്തില്‍ നിന്നും രക്ഷ പ്പെടനാവില്ല .വിശ്വാസം  മനുഷ്യരെ പലതരം അടിമത്തങ്ങള്‍ക്കും പ്രേരിപ്പിക്കും. വിശ്വാസി എന്നും തന്‍റെ വ്യക്തിതത്തില്‍ കൃത്രിമം ഉള്ളവനായി  നില നില്‍ക്കും .ഭയം അവനെ വിട്ടു പോകയുമില്ല. പാശ്ചാ ത്യനും പൌരസ്ത്യനും ഒരുപോലെ അനുഭവിക്കുന്ന ആത്മീയ അന്ധതയാണ് വിശ്വാസം. 

 ഈ വിധം കൃത്രിമ വ്യക്തിത്ത മുള്ളവര്‍,സുരക്ഷിതം എന്ന് കണ്ടാല്‍  ഏത് അഴിമതിക്കും കൂട്ട് നില്‍ക്കും.കാരണം സ്വാര്‍ഥത എന്ന വികാരം അതിശക്തനാണ്.എങ്കിലും വെളിച്ചത്തു പ്രവര്‍ത്തിക്കാന്‍ അതിനു ഭയമാണ്. ആരാധന  ഒഴിച്ച് മട്റ്റഴിമതികള്‍  ആരും പരസ്യമായി നടത്താന്‍ ധൈര്യപ്പെടില്ല.

പള്ളികളിലും അമ്പലങ്ങളിലും ധാരാളമായി സമ്പത്ത് നേര്‍ച്ച യായി ലഭിക്കാന്‍ കാരണം ഇത്തരം അഴിമതിക്കാരാണ്.ഇതിന് ഒന്നാംതരം തെളിവാണ് ഇന്ത്യ മഹാരാജ്യം . 

മഹത്തായ ആത്മീയ പാരമ്പര്യ ത്തിന്‍റെ നാടായിരുന്നിട്ടും  ഇത്രയും (അന്ധ) വിശ്വാസി കളും ഇത്ര നീചമായ വര്‍ഗിയതയും ഉച്ചനീചത്തങ്ങളും മറ്റൊരു നാട്ടിലും കാണില്ല. 

ഈ അധ:പധ നം മനുഷ്യന്‍റെ  അഹം  എന്ന അന്ധത യുടെ ഫല മാണ് . വിശ്വാസവും ആരാധനയും അഹത്തി ന്‍റെ സാഫ ല്ല്യവുമാണ്. വിശ്വാസിക്ക് ഒരിക്കലും ഒരു യഥാര്‍ത്ഥ  മനുഷ്യനാകാന്‍ കഴിയില്ല.   

യഥാര്‍ത്ഥ  മനുഷ്യരുടെ അഭാവത്തില്‍ അഴിമതി തടയാന്‍ കഴിയില്ല. നിര്‍ത്താനും കഴിയില്ല . 

ഇതിന് നമ്മള്‍ അന്ധത യില്‍നിന്നും ബോധം എന്ന വെളിച്ചത്തിലേയ്ക്കു വരേണ്ടതാ യിട്ടുണ്ട്.
 
അഴിമതി യുടെ  കാരണം കണ്ടെത്തുമ്പോള്‍ അത് തടയുകയല്ല മറിച്ച് നിര്‍ത്തുകയാണ് എളുപ്പം എന്ന് മനസ്സിലാകും .നിര്‍ത്താ നാ യില്ലെങ്കില്‍ തടയാനുമാവില്ല എന്നതാണ് സത്യം .

"നിങ്ങളില്‍ പാപം ചെയ്യാത്തവന്‍ അവളെ കല്ലെറിയു - എന്ന  യേശുവചനം  എന്നും അര്‍ഥവത്താണ്