5/31/2016

ബോധാവസ്തയിലേക്ക് ഉണരുകയാണ് ആവശ്യം .

ലോകത്ത് എവിടെയും 
സ്വന്തം കുടുംബമാണ്  മനുഷ്യന്  ഉത്തമ വിദ്യാലയം . മാതാപിതാക്കൾ  ഉത്തമ ഗുരുക്കന്മാരുമാണ് .
ഓരോ മനുഷ്യജന്മവും  ഒരു സാധ്യതയാണ് . ഞാൻ എന്ന സ്വയം പരിണാമമാണ്‌  ഓരോ വ്യക്തിത്വവും .
ഞാൻ എന്ന സ്വയം പരിണാമത്തിന്റെ ഫലപ്രാപ്തിയാണ്  സഫലമായ ജീവിതം . (fulfilled life ).
സ്വാതന്ത്ര്യമാണ്  വ്യക്തിയിൽ പരിണാമത്തിന്റെ അടിസ്ഥാന ശില.
സത്യം അറിയുവാനുള്ള സ്വാതന്ത്ര്യമാണ്  മനുഷ്യനെ  സ്വബോധത്തിലെത്തിക്കുന്നത് .
സ്വബോധത്തിന്റെ  സമ്പൂർണ്ണതയാണ്   സമ്പൂർണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നത് .
സ്വബോധം ഇല്ലാത്ത മാതാ പിതാക്കൾക്ക്  മക്കളെ സ്വബോധത്തോടെ വളർത്തുക അസാധ്യമാണ് .
സ്വന്തം ധാരണകളെയും മുൻവിധികളെയും മക്കൾക്ക്‌ നല്കി അവർ സ്വന്തം മക്കളുടെ  ഭാവിയെ തകർക്കുന്ന  സത്യം അവർ അറിയാതെ പോക്കുന്നതും സ്വബോധം ഇല്ലാത്തത് കൊണ്ടാണ് .
മതം പ്രാകൃതമായ ഒരു സാമൂഹ്യ കൂട്ടായ്മയാണ് .അതൊരു വർഗീയ കൂട്ടായ്മയാണ് . "ഞാനും എന്റെ ദൈവവുമാണ് ശരി " എന്ന വിശ്വാസമാണ് വർഗീയ വികാരത്തിന് അടിസ്ഥാനം .
എന്റെ മതം ക്ഷയിക്കുന്നു എന്ന് കാണുമ്പോള്‍ തളര്‍ന്നുപോകുന്നവരാണ് വർഗീയ തീവ്രവാദികൾ.
പ്രാകൃത മതം ഇല്ലാതായാല്‍ ആധുനിക ലോകത്ത് ജനങ്ങളിൽ സന്മാർഗ്ഗം മുങ്ങിപ്പോകില്ലേ എന്നതാണ് വിശ്വാസികളുടെ ഭയം . എന്നാൽ സത്യം മറിച്ചാണ് .
മനുഷ്യചരിത്രം പരിശോധിച്ചാല്‍ പ്രാകൃത മതങ്ങള്‍ വളരെ നികൃഷ്ടമായ പ്രസ്ഥാനങ്ങളാണ് എന്നതിന് തെളിവുണ്ട് . അവ സ്വന്തം നിലയില്‍ മനുഷ്യനെ ഒരു കാലത്തും നന്മയിലേക്കും ആത്മീയ ജീവിത ത്തിലേക്കും നയിച്ചിട്ടില്ല .
പ്രാകൃതവും വികൃതവുമായ കുറെ അനുഷ്ഠാനങ്ങലും വഴി പുരോഹിത വർഗ്ഗം സുഖമായി ജീവിക്കുമ്പോൾ വിശ്വാസികൾ സ്വയം സൃഷ്ടിക്കുന്ന അനേകം രോഗങ്ങൾക്കും കഷ്ടതകൾക്കും അടിമയായി അവനവന്റെ നരകത്തിൽ മരണാനന്തര സ്വര്ഗ്ഗം പ്രതീക്ഷിച്ചു കഴിയുന്നു.
മനുഷ്യനിൽ ധാര്‍മ്മികതയെന്നത് സ്വാഭാവീകമല്ല.സ്വബോധം ഇല്ലാത്ത മനുഷ്യനിൽ തിന്മകൾ നൈസര്‍ഗ്ഗികമാണ്. അവന്റെ ജീവിതചര്യകള്‍ പരമ്പരാഗതമായി സ്വാർഥപരമാണ് . അതിനെതിരെ മതത്തിനു യാതൊരു ചുക്കും ചെയ്യുവാൻ കഴിയില്ല. മതം സ്വന്തം സമ്പത്ത് ആർക്കും കൊടുക്കാറില്ല, കൈ നീട്ടിയും ഭയപ്പെടുത്തി തട്ടിയെടുത്തുമാണ് അവ സ്വത്തുക്കൾ സമ്പാദി ക്കുന്നത് .
മതം മനുഷ്യന് ചെയ്യുന്ന തിന്മകൾ മനസ്സിലാക്കുവാൻ മനുഷ്യന് സ്വബോധം ഉണ്ടാവണം. ഓരോ മനുഷ്യനും ദിവസവും ആവർത്തിച്ചു ചെയ്യുന്ന 10 കാര്യങ്ങള്‍ പരിഗണിക്കുക. ഇതില്‍ ഏതാണ് മതം പറഞ്ഞിട്ട് ചെയ്തു തുടങ്ങിയത് ? ഏതെങ്കിലും വിശ്വാസിയുടെ ജീവിതത്തിൽ ഏതെങ്കിലും മതചര്യകള്‍ ഇല്ലാത്തതുകൊണ്ട് അവരുടെ സുഖ ജീവിതം തടസ്സപ്പെടില്ലെന്ന് മാത്രമല്ല അവയില്ലാതെയാണ് ലോകത്ത് ഭൂരപക്ഷവും സുഖമായി ജീവിക്കുന്നത്. മതവും ആചാരങ്ങളും ഒഴിവാക്കിയാല്‍ ധനം, ഊര്‍ജ്ജം, സമയം എന്നിവ ലാഭിച്ച് സ്വാശ്രയബോധത്തിൽ ഊന്നിയ ആത്മശക്തിയും ധൈര്യവും നേടി അനേകം രോഗ പീഡകളിൽ നിന്നും സ്വയം രക്ഷ നേടാം.
മതം ഉപേക്ഷിക്കുന്നവന്‍ മതചര്യകള്‍ എന്ന ബോധ ശൂന്യത(ആചാരം,habit ) മാത്രമേ ഉപേക്ഷിക്കുന്നുള്ളൂ.
ബാക്കി കാര്യങ്ങളിലൊക്കെ വിശ്വാസിയും അവിശ്വാസിയും തമ്മില്‍ ഒരു വ്യത്യാസമില്ല. സംസ്‌ക്കാരത്തിന്റെയും ജീവിതവ്യവസ്ഥകളുടെയും മൂല്യബോധത്തിന്റെയും യുക്തിയും മനശാസ്ത്രവും മനുഷ്യകുലത്തിന് പൊതുവായി ഒന്നുതന്നെയാണ് .
ശാസ്ത്രം മുന്നോട്ടു പോകുന്നതനുസരിച്ചുള്ള കാലികമായ പരിഷ്‌ക്കരണത്തിന് ബോധ വൽക്കരണത്തിനും പ്രാകൃത മതങ്ങൾ എന്നും തടസ്സം നില്‍ക്കുന്നു. നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള സാമൂഹിക സമവാക്യങ്ങള്‍ അനുസരിച്ചുവേണം ഇനി ജനിക്കാനിരിക്കുന്ന കുട്ടികളും ജീവിക്കേണ്ടതെന്ന കിരാതമായ ശാസനങ്ങളാണ് മതം മുന്നോട്ടുവെക്കുന്നത്. മതം ഉപേക്ഷിക്കുന്ന മനുഷ്യന് സ്വന്തം മുൻവിധികൾ നൽകുന്ന വർഗീയ വികാരം മാത്രമാണ് നഷ്ടമാകുന്നത് . അതുകൊണ്ട് അവനു കിട്ടുന്ന നേട്ടം വരും തലമുറകളുടെ സ്വാതന്ത്ര്യവും സുഖകരമായ ജീവിതവുമാണ് .
മതത്തിനു പകരം എന്തെങ്കിലും കൊണ്ടുവരണമെന്ന നിര്‍ബന്ധമുള്ളവര്‍ അടിമത്വത്തിനും അയിത്തത്തിനും അഴിമതിക്കും രോഗത്തിനും ദാരിദ്ര്യത്തിനുമൊക്കെ പകരം എന്തുണ്ടെന്ന് അന്വേഷിക്കുക. മുന്നോട്ടു കുതിക്കുന്ന ഒരു സമൂഹത്തില്‍ നിലവിലുള്ള എല്ലാ തിന്മകൾക്കും പരിഹാരം മനുഷ്യൻ മാത്രമാണ് ദൈവമല്ല.
മതം വരുന്നതിനു മുമ്പ് മനുഷ്യനുണ്ട്, സാമൂഹികജീവിതമുണ്ട്. മതംപോയാല്‍ എന്തോ സംഭവിക്കുമെന്നത് അതുകൊണ്ട് സുഖമായി ജീവിക്കുന്ന പുരോഹിത വർഗ്ഗത്തിന്റെ വ്യാജഭീഷണിയാണ് . മതം മനുഷ്യനെ പ്രാകൃതമായ മൃഗീയതയില്‍ തന്നെ തളച്ചിടുന്നുവെന്നതാണ് സത്യം. അതുകൊണ്ട് തന്നെ മതംപോയാല്‍ മനുഷ്യനിൽ തുറന്ന ചിന്തയും സ്വബോധ പ്രാപ്തിയും സാധ്യമാണ് .
മതം പോയാല്‍ മനുഷ്യന്‍ ധാര്‍മ്മികമായി സമൂഹത്തിന് ആശ്വാസവും സാധ്യതകളും വർദ്ധിക്കും. മതാത്മക രാജ്യങ്ങളിലെ ആത്മീയ ജീര്‍ണ്ണതയും മതവിശ്വാസം കുറഞ്ഞ രാജ്യങ്ങളിലെ മെച്ചപ്പെട്ട മാനവികസമൂഹങ്ങളും താരതമ്യം ചെയ്താല്‍ സ്വബോധമുള്ള മനുഷ്യന് സത്യം ബോധ്യപ്പെടും. അഫ്ഗാനിസ്ഥാന്‍, സിറിയ, സോമാലിയ, ഇറാഖ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നൈജീരിയ തുടങ്ങിയ മതം ചുമന്നു കഴുതകലെപ്പോലെ ജീവിക്കുന്ന രാജ്യങ്ങളെ സ്‌ക്കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായി താരതമ്യംചെയ്യുക.
നമ്മുടെ ജയിലുകള്‍ നിറയെ വിശ്വാസികളാണെന്നതില്‍ ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്. ബാലപീഡകര്‍,റേപ്പിസ്റ്റുകള്‍, മോഷ്ടാക്കള്‍,കൊലപാതകികള്‍, അഴിമതിക്കാര്‍, വഞ്ചകര്‍, അക്രമികള്‍.... തുടങ്ങിയ എല്ലത്തരം അധമരുടെ പട്ടികകളിലും 99 ശതമാനവും മതവിശ്വാസികളാണെന്നതും മറക്കാതിരിക്കുക.
ജയിലിനു പുറത്തും സമാനമാണ് അവസ്ഥ.
മനുഷ്യന്റെ ധാര്‍മ്മികതയും സംസ്‌ക്കാരവും മതങ്ങൾക്ക് പുറത്താണ് രൂപപ്പെടുന്നത് . സ്വബോധമാണ് അതിനു അടിസ്ഥാനം .സ്വബോധാത്തി നടിസ്ഥാനം അവനവനെയും സ്വന്തം പ്രവര്ത്തികളെയും ചോദ്യം ചെയ്യുകയുമാണ് . അല്ലാതെ പ്രാകൃത ത്തിലേക്ക് തിരിച്ചു പൊകലല്ല .
സ്വബോധവും സ്വർഗ്ഗവും നന്മകളും ഇപ്പോൾ തന്നെ എവിടെയും മനുഷ്യന് ലഭ്യമാണ് . അതിനു ബുദ്ധിയുടെ സ്വപ്നാവസ്ഥയിൽ നിന്നും സത്യമാകുന്ന ബോധാവസ്തയിലേക്ക് ഉണരുകയാണ് ആവശ്യം .
സത്യത്തെ ആർക്കും നിഷേധിക്കാം . അപ്പോഴും സത്യം അവിടെത്തന്നെ ഉണ്ടാകും 
സത്യത്തെ നിഷേക്കുന്നവർക്ക്  എന്നെങ്കിലും സത്യം അറിയാതിരിക്കുവാൻ സാധ്യമല്ല.
സത്യം അറിയാത്ത മനുഷ്യൻ മിഥ്യയിൽ ജനിച്ച് മിധ്യയിൽ മരിക്കുന്നു.
ഇന്ദ്രിയങ്ങൾ  ശരീരത്തിന്റെ  ഭാഗമാണ് .
ബുദ്ധി ഒരു പ്രവർത്തനമാണ് . ബുദ്ധിയുടെ സൃഷ്ടിയാണ് വ്യക്തി. മനുഷ്യനിൽ "ഞാൻ " എന്ന കർമ്മി സത്യത്തിൽ ഉള്ളതല്ല. അവനവന്റെ  ബുദ്ധി നിരന്തരമായി സൃഷ്ടിക്കുന്ന  വെറും തോന്നലാണ് (feeling ) വ്യക്തി . അതുകൊണ്ടാണ് വ്യക്തിക്ക് ബുദ്ധിയെ നിയന്ത്രിക്കുവാൻ കഴിയാത്തത് .
ഭാരതീയ തത്വ ചിന്തയിൽ സത്യം ഉണ്ട് എങ്കിലും  മനുഷ്യൻ അതിനെ പഠിപ്പിക്കുന്നതും പഠിക്കുന്നതും അവനവന്റെ  ബുദ്ധിയുടെ പരിമിതിക്കുള്ളിൽ നിന്നാണ് .
ശരീരമോ മനസ്സോ ബുദ്ധിയോ വ്യക്തിയോ ബോധം അഥവാ ആത്മാവിന്റെ  ഉപകരണങ്ങളല്ല  . 
ഇവ  മൂന്നും ചേർന്ന വികാരമാണ് "ഞാൻ " (ego )
സന്യാസത്തിന്  ഭൗതീകതയിൽ നിന്ന് സ്വാഭാവികമായ ഉണ്ടാകുന്ന നീരസം  കാരണമല്ല . അത് തെറ്റായ സന്യാസമാണ് .
സ്വബോധം ലഭിക്കുന്ന മനുഷ്യനിൽ ഉണ്ടാകുന്ന ഉണർവ്വിന്റെ (awakening ) പരിണാമ വളർച്ചയാണ്  സത്യാ ന്വേഷണം അഥവാ സന്യാസം.
സന്യാസത്തിന്റെ പരിസമാപ്തിയാണ്  ആത്മജ്ഞാനം അഥവാ ബോധപ്രാപ്തി.



5/30/2016

ഗുരുകുലങ്ങൾ തിരികെ വന്നെങ്കിൽ

വിശേഷ ബുദ്ധിയാണ് മനുഷ്യനെ മറ്റു മൃഗങ്ങളിൽ  നിന്നും വ്യത്യസ്ഥ മൃഗക്കുന്നത്.
കാര്യങ്ങളെയും ചുറ്റുപാടുകളെയും സ്വയം അപഗ്രഥിച്ചു പഠിക്കുവാനുള്ള  കഴിവാണ്  മനുഷ്യന്റെ ശക്തി .
മനുഷ്യ ബുദ്ധിയുടെ പടി പടിയായ വികാസമാണ്  ശാസ്ത്രവും സംസ്കാരവും . ശാസ്ത്രവും സംസ്കാരവും പരസ്പര പൂരകങ്ങളാണ് .
എന്നാൽ മനുഷ്യനും ബുദ്ധിയും എന്നും മഹത്തായ ഒരു പരിമിതിക്കുള്ളിലകപ്പെട്ടിരിക്കുകയാണ് .
അതിനു കാരണം ബുദ്ധിയുടെ ബോധ ശൂന്യതയാണ് . ബുദ്ധിയുടെ സ്വാഭാവീകമായ ബോധശൂന്യതയെ പരിഹരിക്കുന്ന വ്യക്തിയുടെ ആത്മശക്തിയാണ് സ്വബോധം .
സ്വബോധമില്ലാത്ത മനുഷ്യൻ ഉന്നത പണ്ഡിതൻ ആയാലും വ്യക്തിയിലെ ബോധ ശൂന്യത നില നിൽക്കുന്നു .
ശാസ്ത്രബോധവും സ്വബോധവും തമ്മിൽ നേരിട്ടു ബന്ധമില്ല , ശാസ്ത്രബോധം അറിവാണ് . സ്വബോധം ആത്മശക്തിയാണ് .
കുട്ടികള്‍ക്കു തിരിച്ചറിവാകുന്നതുമുതല്‍ അവരുടെ അന്വേഷണബുദ്ധിയെ തട്ടിയുണര്‍ത്തി സ്വയം ചോദ്യങ്ങൾ ചോദിച്ച്  ഉത്തരം കണ്ടെത്തുന്ന പഠനത്തിൽ മാത്രമാണ്  സ്വബോധ വളർച്ച  സാധ്യമാകുന്നത് .
മനുഷ്യന്റെ ഉള്ളിലുണ്ടാകുന്ന  അടിസ്ഥാന ചോദ്യങ്ങൾ  മനുഷ്യന്റെ അസ്ഥിത്വം എന്താണ് എന്നതും  പ്രപഞ്ചവും മനുഷ്യനും എങ്ങനെ ബന്ധ പ്പെട്ടിരിക്കുന്നുവെന്നതുമാണ് .
ഓരോ മനുഷ്യനും  സ്വയം ഉത്തരം തേടേണ്ട വിഷയമാണ്  ആത്മജ്ഞാനം . ശാസ്ത്രത്തിന്  മനുഷ്യനെ  ഇക്കാര്യത്തിൽ സഹായിക്കുവാൻ സാധ്യമല്ല .
മനുഷ്യന്റെ  അന്വേഷണത്തിന്റെ ആന്തരികകവാടങ്ങള്‍ തുറന്നുകൊടുക്കുവാൻ മാത്രമേ ശാസ്ത്രം സഹായകമാകൂ.
ആത്മ ദർശനം ഓരോരുത്തരും  സ്വന്തം നിലയില്‍  നേടാന്‍ പ്രാപ്തരാക്കുന്നത്  തുറന്ന ചിന്തയും  വാദ പ്രതി വാദങ്ങളുമാണ് .
പ്രാചീന കാലത്ത്  നില നിന്നിരുന്ന ഗുരുകുല വിദ്യാഭ്യാസത്തിന്റെ മഹത്വം അതായിരുന്നു.
അന്നത്തെ കാലഘട്ടത്തിൽ ഭാരത തത്വചിന്ത ലോകത്തെ കീഴടക്കിയതും അതുകൊണ്ടായിരുന്നു .
ആധുനീകഭാരതം പ്രാകൃത മതസംസ്കാരങ്ങളുടെ പിടിയിൽ പെട്ട്  നികൃഷ്ട തയിലേക്ക്  അധ :പ്പതിച്ചത്  വിദ്യാഭ്യാസത്തിന്റെ  അപചയം കൊണ്ടാണ് .
അതിനു കാരണം പുരോഹിത വർഗ്ഗത്തിന്  ഭരണ വർഗ്ഗം  കീഴ്പ്പെട്ടു പോയതാണ് .
പാശ്ചാത്യ നും ഇങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നുവെങ്കിലും ഫ്രഞ്ചു വിപ്ലവം തൊട്ട്  തുറന്ന ചിന്തക്കും ശാസ്ത്ര മുന്നേറ്റം സാധ്യമാക്കി ഭൗതീക ജീവിതത്തിൽ അവർവൻ പുരോഗതി പ്രാപിച്ചപ്പോൾ  ഭാരതം ആത്മീയതയിലും ഭൗതീകതയിലും  ദയനീയമായി പരാജയപ്പെട്ടുപോയി എന്ന സത്യം നാം കണ്ണ് തുറന്നു കാണേണ്ടതാണ് .
ലോകത്ത് എവിടെയും
സ്വന്തം കുടുംബമാണ്  മനുഷ്യന്  ഉത്തമ വിദ്യാലയം . മാതാപിതാക്കൾ  ഉത്തമ ഗുരുക്കന്മാരുമാണ് .
ഓരോ മനുഷ്യജന്മവും  ഒരു സാധ്യതയാണ് . ഞാൻ എന്ന സ്വയം പരിണാമമാണ്‌  ഓരോ വ്യക്തിത്വവും .
ഞാൻ എന്ന സ്വയം പരിണാമത്തിന്റെ ഫലപ്രാപ്തിയാണ്  സഫലമായ ജീവിതം . (fulfilled life ).
സ്വാതന്ത്ര്യമാണ്  വ്യക്തിയിൽ പരിണാമത്തിന്റെ അടിസ്ഥാന ശില.
സത്യം അറിയുവാനുള്ള സ്വാതന്ത്ര്യമാണ്  മനുഷ്യനെ  സ്വബോധത്തിലെത്തിക്കുന്നത് .
സ്വബോധത്തിന്റെ  സമ്പൂർണ്ണതയാണ്   സമ്പൂർണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നത് .
സ്വബോധം ഇല്ലാത്ത മാതാ പിതാക്കൾക്ക്  മക്കളെ സ്വബോധത്തോടെ വളർത്തുക അസാധ്യമാണ് .
സ്വന്തം ധാരണകളെയും മുൻവിധികളെയും മക്കൾക്ക്‌ നല്കി അവർ സ്വന്തം മക്കളുടെ  ഭാവിയെ തകർക്കുന്ന  സത്യം അവർ അറിയാതെ പോക്കുന്നതും സ്വബോധം ഇല്ലാത്തത് കൊണ്ടാണ് .




5/29/2016

Heaven- the supreme Being

Heaven is the supreme experience.

 Heaven  could neither be in the past nor be in the  future.
Heaven is this moment itself.

All virtues are attributes of the Supreme Being.

The whole universe
is the manifestation of its nature until the human being.

The manifestation of the supreme status ends at the human
 which is a being of the intellect.

Intellect is a self limitation of the illusion called "I am"

 Human being can not be supreme at any time because it is under the control of the intellect which is a free evolving illusion.

As soon as the ego dies, the human illusion transcends  itself into the reality of the Supreme Being.

ധർമ്മം

 അവനനോടും സമൂഹത്തോടുമുള്ള ഉത്തര വാദിത്വമാണ് "ധർമ്മം"
വ്യക്തിയിൽ നില നില്ക്കുന്ന ആത്മ ശക്തിയാണ് സ്വബോധം .
സ്വബോധം ഇല്ലാത്ത വ്യക്തിയിൽ  ബുദ്ധിയാണ്  വ്യക്തിയെ നിയന്ത്രിക്കുന്നത് .
സ്വബോധത്തിന്റെ അഭാവത്തിൽ ബുദ്ധി നല്കുന്ന യുക്തികൾ വ്യക്തിയെ പരാജയത്തിലേക്ക്  നയിക്കും.
ഏതൊരാള്‍ക്കും ജീവിതവിജയത്തിന് അവശ്യം വേണ്ടതായ കാര്യമാണ്  "ധര്‍മ്മബോധം".
അവനന്റെ ധർമ്മം (ജീവിതം ) വിജയിപ്പിക്കാനുള്ള സ്വബോധമാണ്   "ധര്‍മ്മബോധം".
വിദ്യാസമ്പന്നത, ധനസമൃദ്ധി എന്നിവക്കെല്ലാം ധര്‍മ്മബോധം ആവശ്യമാണ്‌ .
 ആർക്കും ഒരു രാത്രികൊണ്ട് കൈവരിയ്ക്കാവുന്നതല്ല  ധര്‍മ്മബോധം.
നിരന്തരമായ മനനവും അഭ്യാസവും അദ്ധ്വാനവും ഇതിനാവശ്യമാണ്.
ക്രമേണയുള്ള  പരിശ്രമവും അഭ്യാസവും അദ്ധ്വാനവും കൊണ്ട് ധര്‍മ്മബോധം ആർക്കും  സ്വായത്തമാകും.
അതിനുള്ള ആഗ്രഹവും ഇച്ഛാശക്തിയും പരിശ്രമവും വേണം. ഒരു കുടത്തില്‍ തുള്ളിതുള്ളിയായി വീഴുന്ന ജലം മെല്ലെ മെല്ലെ വര്‍ദ്ധിച്ച് ആ കുടം ഒരുനാള്‍ നിറയുന്ന പോലെ മാത്രമേ നിങ്ങളിലും സ്വബോധവും ധര്‍മ്മബോധവും  നിറയുകയുള്ളൂ.
 ഇവയെ ക്ഷമയോടു കൂടി ലഘുമാത്രകളായി സംഭരിച്ച്  ജീവിതം സമൃദ്ധമാക്കിയാൽ  സഫലമായ ജീവിതം ഉണ്ടാകൂ .

5/20/2016

സഫലമായ ജീവിതം .

 എന്താണ്  ആത്മസംതൃപ്തി ?
അവനവന്റെ ഉള്ളിൽ നിറയുന്ന ആനന്ദമാണ്  ആത്മസംതൃപ്തി .
എന്താണ് പരമമായ ആനന്ദം ?
നശ്വരമല്ലാത്ത സന്തോഷമാണ്  ആനന്ദം ?
സാധാരണയായി സന്തോഷം നശ്വരമായിരിക്കുന്നത്  എന്ത് കൊണ്ട് ?
വ്യക്തിയിൽ ഉണ്ടായി നശിക്കുന്ന ഒരു വികാരമാണ്  സന്തോഷം .  ഊർജം സൃഷ്ടിക്കുന്ന ഓരോ  തിരയാണ് "വികാരം". നാശം അതിന്റെ സ്വഭാവമാണ് .
സ്വന്തം കാലുകൾക്ക് ബലമില്ലാത്തൊരാൾ ഒരു വടികുത്തിനടക്കുന്നത്  പോലെയാണ് മനുഷ്യന്റെ ദൈവ വിശ്വാസം .
ആ വടി ഉപേക്ഷിക്കുന്നതിന്  മുമ്പ് അയാൾക്ക് സ്വന്തം കാലിൽ നടക്കുവാനുളള ത്രാണി ഉണ്ടാകണം .
സ്വന്തം കാലിൽ നടക്കുവാനാകുന്ന മനുഷ്യന്   ഒരു സ്വർണ്ണ വടി  ലഭിച്ചാലും അയാൾക്ക്‌  അതിന്റെ ആവശ്യമില്ല .
സ്വന്തം കാലിൽ നടക്കുന്ന മനുഷ്യന്റെ ശക്തിയാണ്  "സ്വബോധം ".
സ്വബോധവും ആത്മ ശക്തിയും ഒന്നു തന്നെയാണ് . സ്വബോധത്തിന്റെ  സ്വഭാവമാണ്  ആത്മസംതൃപ്തി .
ആത്മസംതൃപ്തിയുടെ  ഫലമാണ് സഫലമായ  ജീവിതം .
നിങ്ങൾ ദൈവത്തെ കണ്ടു എന്ന് പറഞ്ഞാൽ  അത് സത്യമാകം .
നിങ്ങൾ നിങ്ങളെ കണ്ടു എന്ന്  പറഞ്ഞാൽ അതൊരിക്കലും സത്യം ആകില്ല.
അങ്ങനെയാണ്  പ്രപഞ്ചവ്യവസ്ഥയിൽ മനുഷ്യന്റെ  അസ്ഥിത്വം ക്രമീകരിക്ക പ്പെട്ടിരിക്കുന്നത് .

5/18/2016

understanding sex is undestanding a great confusion

Why sexual assault is a serious problem by the ofender (actor) and a serous crime by the victim?
For the answer we need to understand Sex beyond psychology and sexology which are pseudo sciences.
understanding sex is undestanding a great confusion which is omnipresent in people everywhere on earth.
Well, sex and it`s need and pleasure depends on the context and the person whether you're a man, woman, adult, child or a teen ager.
Sex is not a need of the body (not a fundamental need ).
sex is an intellectual aberration created by a wrong perception of managing one`s emotional status.
Sex can include many things one can do - either by yourself or with other people.
Sex is nothing but a "nonsens deed" motivated by a thought (feeling) born in the intellect to get excited by arousing itself until it subsides itself to the zero level.
Because sex is a nonsense by itself , it is easy to get carried out in many way.
Sexual activities can be everything from kissing to intercourse - from holding hands and hugging to fondling and touching the bodies.
Sexual activities can also be things you do all by yourself - like masturbating or enjoying yourself by arousing of abnormal excitement (sexual feeling.
Problem is that every nonsense of sex comes with some sort of personal risks for one or the other or both even though it is done only for the sake of momental pleasure.
So it's a good idea to learn and understand about the risks of a momental feeling created in the intellect where the sex organ exists.
Unlike coventional wisdom says, the sex organ do not exist in the human body but in the human intellect.
That is why sexual assault of any kind is a seroius crime that causes a lifelong trauma in the victim .

5/15/2016

ശരീരത്തിൽ മറഞ്ഞിരിക്കുന്ന വ്യക്തിയാണ് മനുഷ്യൻ


ആദ്യവും അന്തവും ഇല്ലാത്ത പ്രപഞ്ചം സൃഷ്ടിച്ച സർവ്വ ശക്തൻ (സൃഷ്ടാവ് ) ആരെയാണ് ഭയപ്പെടുന്നത് ?
എന്തിനാണ് അദ്ദേഹം മറഞ്ഞിരുന്നു മനുഷ്യരെ കഷ്ടപ്പെടുത്തുന്നത്‌ എന്ന് ഏതു കുട്ടിക്കും ഉള്ള സംശയമാണ് .
മറഞ്ഞിരിക്കുന്നതും രഹസ്യം പ്രവർത്തിക്കുന്നതുമായ സൃഷ്ടാവ് പ്രാകൃത മനുഷ്യന്റെ ഭാവനയുടെ സൃഷ്ടിയാണ് .
സത്യത്തിൽ മറഞ്ഞിരിക്കുന്നത് ദൈവമല്ല , മനുഷ്യനാണ് .
മനുഷ്യനിൽ സ്വന്തം ശരീരം മാത്രമാണ് പ്രകടമായിരിക്കുന്നത് .
ശരീരത്തിൽ വസിക്കുന്ന മനുഷ്യൻ ഒളിവിലാണ് ഉള്ളത് .
സത്യം അറിയാത്ത  മനുഷ്യൻ  ശരീരത്തിൻറെ  സുരഷിതത്വവും സൗ ന്ദര്യവും  മാത്രം  ഉറപ്പു വരുത്തുന്നു .
ശരീരത്തിനുപരിയായ വ്യക്തിയും ആ വ്യക്തിയിൽ നില നിൽക്കുന്ന ആത്മശക്തിയും
ശരീരത്തേക്കാൾ  എത്രയോ മഹത്തരമാകുന്നുവെന്നറിയുവാൻ ബുദ്ധി മാത്രം പോര, സ്വബോധവും വേണം. 
ശരീരത്തിൽ  മറഞ്ഞിരിക്കുന്ന വ്യക്തിയാണ്  മനുഷ്യൻ 

5/12/2016

വ്യക്തിയുടെ പൂർണ്ണത - ആഗ്രഹങ്ങളുടെ പൂർണ്ണമായ സഫലീകരണം

ആഗ്രഹം ആവശ്യങ്ങളെ സൃഷ്ടിക്കുകയാണോ
 അതോ ആവശ്യമാണോ ആഗ്രഹങ്ങളെ സൃഷ്ടിക്കുന്നത് ?

ശരീരവുമായി ബന്ധപ്പെട്ട പ്രാഥമീക ആവശ്യങ്ങളും ആഗ്രഹവും വ്യത്യസ്തമല്ല. അവ ഒന്ന് തന്നെയാണ് .

നേരെ മറിച്ചു വ്യക്തിയിലേക്ക് വരുമ്പോൾ ആവശ്യങ്ങൾ അധികവും വൈകാരീകമാണ് (intellectual). 
വ്യക്തിയിൽ ആഗ്രഹം ആവശ്യത്തെ സൃഷ്ടിക്കുന്നുവെന്നതാണ്‌ കൂടുതലായി സംഭവിക്കുന്നത്‌ .

വ്യക്തിയുടെ സാമ്പത്തീക / സാമൂഹ്യ / സാംസ്കാരീക നിലവാരമനുസരിച്ചാണ് വ്യക്തിപരമായ ആഗ്രഹങ്ങൾ ജനിക്കുന്നത് .

ആഡംബരത്തിന്റെ ആവശ്യം തന്നെ ആഗ്രഹങ്ങളാണ് .


ഒരിക്കലും ശൂന്യമാകുവാൻ സമ്മതിക്കാത്ത വൈകാരിക അവസ്ഥയാണ് ആഗ്രഹം .


വ്യക്തി പരമായ ആഗ്രഹങ്ങളുടെ അടിസ്ഥാനം സാമൂഹ്യമായ മത്സരമാണ് .


അതുകൊണ്ട് നിലയ്ക്കാത്ത ആഗ്രഹങ്ങളുടെ അവസാനം മരണമാണ് .


ആഗ്രഹങ്ങളുടെ പൂർണ്ണമായ സഫലീകരണം വ്യക്തിയുടെ പൂർണ്ണതയിലും സാധ്യമാണ്.


ഒരു സമ്പൂർണ്ണ മനുഷ്യനിൽ ആഗ്രഹങ്ങൾ സ്വയം അപ്രസക്തമാകുന്നതിനു കാരണം 


ബുദ്ധിയുടെ നിയന്ത്രണത്തിൽ നിന്നും വ്യക്തി മോചനം നേടുന്നത് കൊണ്ടാണ് .

ബുദ്ധിയുടെ നിയന്ത്രണത്തിൽ നിന്നും മോചനം നേടുന്ന വ്യക്തി ഒന്നും ഇല്ലാതെ തന്നെ പൂർണ്ണ സംതൃപ്തനുമാണ്.


പാവപ്പെട്ടവന്  പണക്കാരനോട് അസൂയയും

പണക്കാരന് പാവപ്പെട്ടവനോട്  അനുകമ്പയും  തോന്നുന്ന ലോകം ഒരിക്കലും സുന്ദരമാകില്ല.

  പണക്കാരനോട് പാവപ്പെട്ടവന് അനുകമ്പയും

 പാവപ്പെട്ടവനോട് പണക്കാരന് അസൂയയും തോന്നുന്ന ലോകമാണ്  സുന്ദരമായിരിക്കുക.

പാവങ്ങളും പണക്കാരും ഇല്ലാത്ത ലോകം സ്വർഗ്ഗമാണ് .

സ്വർഗ്ഗം  ഭൗതീകതയുടെ  സ്വപ്ന ലോകമല്ല.
പിന്നെയോ ആത്മീയതയുടെ സത്യലോകമാണ് .

ബുദ്ധി ബോധ ശൂന്യമാണ്

ബുദ്ധിയും ബോധവും വ്യത്യസ്ത പ്രവർത്തനങ്ങളാണ് .
സത്യവും മിഥ്യയും ഇരുട്ടും വെളിച്ചവും വേർതിരിക്കുന്ന പ്രോഗ്രാമ്മിന്റെ പ്രവർത്തനമാണ്  ബുദ്ധി.
സത്യം ഗ്രഹിക്കാനുള്ള വ്യക്തിയുടെ ശക്തിയാണ് ബോധം.
മനുഷ്യനിൽ ബുദ്ധി പ്രകാശിപ്പിക്കുന്ന ബോധം(cognitivepower) ബോധത്തിന്റെ നിഴൽ മാത്രമാണ് .
ചന്ദ്രൻ സത്യത്തിൽ പ്രകാശിക്കുന്നില്ല . എന്നാൽ നിലാവ് വെളിച്ചം ചന്ദ്രന്റെ പ്രകാശം പോലെയാണ് ഭൂമിയിൽ പതിക്കുന്നത്  .
ശാസ്ത്രബോധമില്ലാത്ത പ്രാകൃത മനുഷ്യന് ബുദ്ധികൊണ്ട്  ഈ  സത്യം അറിയുവാൻ സാധ്യമല്ല . കാരണം ബുദ്ധിക്ക് സത്യം അറിയുവാൻ യുക്തി ആവശ്യമാണ്‌ .
ബോധ സൂര്യന്റെ വെളിച്ചം  ബുദ്ധി  പ്രതി ഫലിപ്പിക്കുന്നത്  കൊണ്ടാണ്  മനുഷ്യ ബുദ്ധിയും  ചിന്തകളും സ്വയം പരിമിത പ്പെട്ടിരിക്കുന്നത് .
മനസ്സ് എന്നാൽ ചിന്തകളാണ് . ചിന്തയുടെ ഉറവിടം സ്വയം പ്രകാശിക്കാത്ത ബുദ്ധിയാണ് .
യോഗി ബോധത്തിലേക്ക്‌ പ്രവേശിക്കുമ്പോൾ  ബുദ്ധിയും ചിന്തകളും  സ്വയം അപ്രത്യക്ഷമാകുന്നു.
യോഗം സാധിച്ച ആർക്കും ഈ സത്യം ഗ്രഹിക്കുവാൻ സാധ്യമാണ് .
അല്ലാത്ത മനുഷ്യന് ഒരിക്കലും ഈ സത്യം ഗ്രഹിക്കുവാൻ കഴിയുന്നതല്ല .
എന്താണ് അജ്ഞാനം  ? അറിവില്ലയ്മയാണോ അജ്ഞാനം  ?
എന്തെങ്കിലും അറിവില്ലാത്തവരായി  ഭൂമിയിൽ  ആരുമില്ല .
ബുദ്ധിയുടെ കേന്ദ്രം  വ്യക്തി ശേഖരിക്കുന്ന അറിവുകളിലാണ് (വിജ്ഞാനം ).
വിജ്ഞാനത്തോട്‌  അഹങ്കാരം ചേരുന്നതാണ്  അജ്ഞാനം.
അറിവില്ലയ്മ ഒരിക്കലും മനുഷ്യന്  ദുഃഖം നല്കുന്നില്ല. അജ്ഞാനം മനുഷ്യന് ദുഃഖം മാത്രമാണ് നല്കുന്നത് .

5/06/2016

"വിവാഹ മോചനം" ഒറ്റ വാക്കല്ല.

വിവാഹ മോചനം  എന്ന വാക്കിൽ  അർഥവത്തായ  ഒരു സൂചനയുണ്ട് .
 വിവാഹം സ്വാതന്ത്ര്യത്തിന്റെ അവസാനമാണ്  (പാരതന്ത്ര്യം ) എന്നാണ്   ആ സൂചന.
അത് സത്യവുമാണ് .
വീണ്ടും സ്വാതന്ത്ര്യത്തിലേക്ക്  തരിച്ചു വരവിനെയാണ്  മോചനം സൂചിപ്പിക്കുന്നത് എങ്കിൽ  മോചനം അനുഭവിക്കുന്നയാൾക്ക്  വിവാഹ മോചനം നല്ലത് തന്നെയാണ് .

ദാമ്പത്യ ബന്ധം  പിരിയുകയാണെങ്കിൽ  അത് അങ്ങേയറ്റം മാന്യമായും ഉത്തരവാദിത്വ പരമായും  ബോധ പരമായും നടത്തണം എന്ന് മാത്രം .
ബോധാപരം എന്നതിന് അഗാധമായ അർഥതലങ്ങളുണ്ട് .
അത് മനസ്സിലാക്കാതെ എടുത്തു ചാടിയാൽ വിവാഹ മോചനം  കൂടുതൽ  പ്രാരാബ്ദമാകുവാനും സാധ്യതയുണ്ട് .
ദാമ്പത്യം മറ്റെല്ലാ ബന്ധങ്ങളെക്കാളും  തീഷ്ണമാകുനത് കൊണ്ടും (intimate ) വൈകാരീകമായ  പങ്കുവയ്ക്കലുകൾ  ഉണ്ടായിട്ടുള്ളതിനാലും  വ്യക്തിയിൽ ഉണങ്ങാത്ത മുറിവുകൾ  ബാക്കിയാക്കാതെ  വിവാഹ മോചനം സാധ്യമല്ല .
അത് കൊണ്ട് തന്നെ അതിനു മുന്പും പിൻപും  രണ്ടു വ്യക്തികൾക്കും ബോധപരമായ ബോധവൽക്കരണം (counselling ) വളരെ  ഗുണം ചെയ്യും .
ണങ്ങാത്ത മുറിവുകൾ  ബാക്കിയാക്കാതെ  വിവാഹ മോചനം സാധ്യമല്ല  എന്നത്  കൊണ്ട് തന്നെ  മതാത്മക സമൂഹങ്ങളിൽ
വിവാഹ മോചനം  രണ്ടു കുടുംബങ്ങളിളും വളരെയടുത്ത കൂട്ടുകെട്ടിലും
വൈകാരികമായ  അസ്വസ്ത്തയും ദയനീയാവസ്ഥയും  സൃഷ്ടിക്കുന്നതാണ് .

5/02/2016

ശിക്ഷണവും വ്യക്തിത്വ വികസനവും

ശിക്ഷണം എന്നാൽ മുതിര്ന്ന സമൂഹം  ഇളം തലമുറയിലേക്കു പകരുന്ന നന്മാകളും  സത്യമായ  അറിവുകളുമാണ് .

ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കാതെ നല്ല കുടുംബമോ, സമൂഹമോ ,രാജ്യമോ സൃഷ്ടിക്കുക അസാധ്യമാണ് .

ഒരു നല്ല വ്യക്തിയെ എങ്ങനെ സൃഷ്ടിക്കാം  എന്ന് നിർദ്ദേശിക്കുവാൻ യുക്തി മാര്ഗ്ഗത്തിനും (ശാസ്ത്രം ) ഭക്തി മാര്ഗ്ഗത്തിനും (മതം ) സാധിക്കുകയില്ല .

കാരണം മനുഷ്യന്റെ ബുദ്ധി ഒരു സ്വയം പരിമിതിയാണ് . സ്വയം പരിമിതമായ ബുദ്ധിയാണ് വ്യക്തിയെ നിയന്ത്രിക്കുന്നത്‌ . അതുകൊണ്ട് ബുദ്ധിക്കും ഉപരിയായ ഒരു സത്യത്തിന്  മാത്രമേ വ്യക്തിയെ നിയന്ത്രിക്കുവാൻ  കഴിയൂ .

ആ ശക്തിയാണ് സ്വബോധം . മനുഷ്യനിൽ നന്മയുള്ള വ്യക്തിത്വം  സൃഷ്ടിക്കുക യെന്നതാണ്  എക്കാലത്തും മനുഷ്യനും ശാസ്ത്രവും മതങ്ങളും നേരിടുന്ന  വെല്ലുവിളി.
സത് മാർഗ്ഗം  എന്നാൽ  എന്താണ്  ?
വ്യക്തിയിൽ  സത്യം രൂപീകരിക്കലാണ്  സത് മാർഗ്ഗം .
വ്യക്തിയിൽ  സത്യം രൂപീകരിക്കുവാൻ പ്രാകൃത  മതങ്ങൾക്കോ  ആചാരങ്ങൾക്കോ  ഒരിക്കലും സാധ്യമല്ല .
പ്രാകൃതമായ ആചാരങ്ങൾ അല്ലാതെ സത്യം ആയി  മതങ്ങളിൽ ഒന്നും ഇല്ല.
ആരാണ് വ്യക്തിയെ  സത്യമാർഗ്ഗത്തിൽ  എത്തിക്കുക ?.
വ്യക്തി സ്വയമായി സത്യത്തിലേക്ക്  വന്നാൽ  മാത്രമാണ്  സത് മാർഗ്ഗം മനുഷ്യരിൽ  സാധ്യമാകുക .
സത്യം മനുഷ്യനിലേക്ക് വരുന്നതിനു മനുഷ്യനിൽ നിന്നും മിഥ്യ  അകന്നു പോകണം .
എന്താണ്  മനുഷ്യനിലെ  മിഥ്യ ?
ഞാൻ എന്ന വികാരമാണ് (അഹങ്കാരം ) മനുഷ്യനെ നയിക്കുന്ന അടിസ്ഥാന മിഥ്യ .
അഹങ്കാരത്തെ എത്ര മാത്രം  അടക്കുന്നുവോ അത്ര മാത്രം മനുഷ്യനിൽ സത്യം  രൂപീകരിക്കപ്പെടും .