4/07/2013

പണി തീരാത്ത വീട്- ഞാൻ




 "പണിതിട്ടും പണിതിട്ടും പണി തീരാത്തൊരു പ്രപഞ്ചമന്ദിരമേ  നിൻറെ
  നാലു കെട്ടിൻറെ പടിപ്പുരമുറ്റത്ത്‌  ഞാനെൻറെ   മുറികൂടി  പണിയിച്ചോട്ടെ "

 കാവ്യാഭാവന   പ്രപഞ്ചത്തെപ്പറ്റിയാണെങ്കിലും  അത്  കൂടുതൽ യോജിക്കു ന്നത് മനുഷ്യനിൽ  സ്വയം അറിയാത്ത "ഞാൻ" എന്ന നമ്മുടെ  ബുദ്ധിയുടെ  ദയനീയമായ അവസ്ഥയാണ്.

സ്വയം  അറിയാത്ത  ഞാൻ (അഹം )എപ്പോഴും പണിപ്പുരയിലാണ്. എന്നാൽ അവനവൻ സ്വയം അറിയുന്നതോടെ ഒരുവനിൽ  ഞാൻ (ബോധം ) നിറയും. അപ്പോൾ അവൻ   ഇത് വരെ പിന്തുടർന്ന പണിയുടെ ശൈലി മാറ്റുകയും   . താമസ്സിയാതെ അവൻ ഞാനെന്ന   വീടിൻറെ  പണി പൂർത്തിയാക്കും.

ക്രീയാത്മകാനായ  ഞാൻ ആകുന്ന  മനുഷ്യൻ (അഹം ,ego ) മരണം വരെയും അവരവരുടെതായ  (താത്ക്കാലീകമായ)   ആഗ്രഹ പൂർത്തീകരണത്തിൻറെ   പണിപ്പുരയിലാണ്.

ആഗ്രഹങ്ങൾ നിലക്കാതെ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുന്നത് തടയാൻ അറിയാത്ത    ബുദ്ധിമാനായ ഞാൻ ഒരു വിഷമ വൃത്തമാണ് .
നഷ്ടസ്വർഗ്ഗവും  കിട്ടാത്ത സ്വർഗ്ഗവുമാണ് ബുദ്ധിയെ ചലിപ്പിക്കുന്നത് . ബോധം ഇവയെ പൂർണ്ണമായി ഒഴിവാക്കുന്നു. ബോധം പ്രവർത്തിക്കുന്നത് ഇപ്പോൾ ഇവിടെയാണ് . അത് കൊണ്ടാണ് ബോധം നമ്മെ വിജയിപ്പിക്കുന്നത്.

മനുഷ്യൻറെ ബുദ്ധി ബോധത്തെ അറിയാത്ത അജ്ഞതയാണ്  മനുഷ്യരിൽ തിന്മകൾക്കും ദു :ഖത്തിനും കാരണം.

നാം നമ്മെ തന്നെ സ്വയം നിരീക്ഷിക്കുന്ന ജാഗ്രതയുടെ അഭാവമാണ് തിന്മകൾക്ക്  കാരണം.നമ്മുടെ ജാഗ്രതയെ സ്വയം മറയ്ക്കുന്നതാണ് മുനുഷ്യ ബുദ്ധിയുടെ  ബലഹീനത.

ഈ ബലഹീനത   മൂലമാണ് മനുഷ്യൻ ആഗ്രഹപൂർത്തീ കരണത്തിനായി  കുബുദ്ധിയുടെ എന്ത് മാർഗ്ഗവും  സ്വീകരിച്ചു  സ്വയം നരകത്തി ലേക്ക്  എടുത്ത് ചാടുന്നത്.

 പ്രകൃതിയായി വിരിഞ്ഞു നിൽക്കുന്ന  ആത്മാവ് (ബോധം )എന്നും  പരിപൂർണ്ണവും പരിശുദ്ധവുമാണ് . അതിനോട് ഒന്നും കൂട്ടുവാനോ കുറക്കുവാനോ   ബുദ്ധിമാനായ  മനുഷ്യൻ   അശക്തനാണ്.

അഹം ഉള്ള മനുഷ്യനിൽ  അഹം കാരവും,ഭാവവും നിറയുന്നു  . ഇത് രണ്ടും വ്യക്തിയിലെ ഇരുട്ടാണ്‌. ഇതിനെ അകറ്റുന്ന പ്രകാശമാണ് ബോധം. 

ബുദ്ധിക്ക് പകരം ബോധം നമ്മുടെ നായകനാവുമ്പോൾ ഗീതയുടെ സന്ദേശം നമ്മിൽ  പ്രവർത്തിച്ച് തുടങ്ങും നാമോരോരുത്തരും ക്രിസ്തുവും  കൃഷ്ണനുമായി  നമ്മുടെ വീട്ടിലെത്തും.

നമ്മുടെ ബുദ്ധികൊണ്ട് നാം പണിത് കൂട്ടുന്നത്‌ ഒരിക്കലും മതിവരാത്ത ആഗ്രഹ പൂർത്തികരണത്തിൻറെ  പണിതീരാത്ത  ഞാൻ( Ego അഹം ) എന്ന  അവസ്ഥ മാത്രമാണ്  എന്ന് തിരിച്ചറിയാൻ  നമ്മിലേക്ക്‌ ബോധം എന്ന അവസ്ഥയെ  നാം കൊണ്ട് വരണം. അതിന്  നാം സ്വാർഥ ചിന്ത വെടിഞ്ഞ്  ആത്മ ചിന്തയിലെത്ത ണം.
സ്വബോധം  നമ്മിലുണരുമ്പോൾ   സ്വാർഥത (അഹം )എന്ന അവസ്ഥ  തനിയെ  നമ്മളെ വിട്ടു പോകുകയും അഹം വിട്ട്  അക്കരെയെത്തുകയും ചെയ്യും 

ഇതാണ് ബുദ്ധിമാനായ മനുഷ്യന്  നരകയാതനകളിൽ  നിന്നും  പിടി വിടാതെ  നമ്മെ  പിന്തുടരുന്ന  ദു :ഖത്തിൽ   നിന്നും  മുക്തി  നേടാനുള്ള ഒരേ ഒരു വഴി.

ഭൂമിയിൽ  (സ്വാർഥ മായത് ) നിക്ഷേപം  സ്വരൂപിക്കുന്നതിലും നല്ലത്   സ്വർഗ്ഗത്തിലുള്ള നിക്ഷേപമാണ് മനുഷ്യന് യോഗ്യമായത്  എന്ന് വളരെ പണ്ട് തന്നെ  ശ്രീയേശു പറഞ്ഞിട്ടുണ്ട്.

സ്വർഗ്ഗത്തിൽ   നിക്ഷേപം  സ്വരൂപിക്കാൻ  മനുഷ്യന് വെളിച്ചമാകുന്ന ബോധം  ആവശ്യമാണ്. 

സ്വബോധമെന്ന  അവസ്ഥയിലേക്ക് പ്രവേശിക്കുന്ന മനുഷ്യർ  പിന്നീടുള്ള  ശിഷ്ടജീവിതം  ഭൂമിയിലെ  ദു:ഖ-കടലിൻറെ   അക്കരെയാണ് വസിക്കുക.

 അവിടെ   പ്രപഞ്ചപൂർണ്ണതയോട് ചേർന്ന്  ഞാൻ  സംപൂർണ്ണമാവുന്നു.

അല്ലാത്ത മനുഷ്യൻറെ  അവസ്ഥയും കവി ഇങ്ങനെ പാടിയിട്ടുണ്ട് 

"കാറ്റടിച്ചു കൊടും കാറ്റടിച്ചു, കായലിലെ വിളക്കുമരം കണ്ണടച്ചു .

സ്വർഗ്ഗവും  നരഗവും കാലമാം കടലിൻ  അക്കരയോ --------------------- -----------------------------------------------------ഞങ്ങളെ  എന്തിനീ  ദു : ഖകടലിലെറിഞ്ഞു" ?



Science says  “Higgs boson”,  nicknamed as “God’s particle”.

Along  the  Being, the universe exists in pure spiritual energy  (Conscience Being) expressed  into mind and matter -the human and the Being.
When the human part realizes the Being - the circle is complete as 
"I am the way the truth and the life"