4/14/2013

മതങ്ങൾ മാറി ചിന്തിക്കണം





മതങ്ങൾ മാറി ചിന്തിക്കേണ്ടത് കാലത്തിൻറെ ആവശ്യമാണ്.
പ്രാകൃത മനുഷ്യനിൽ സംഭവിച്ച  ഒരു പിഴവാണ്  "ദൈവം  മനുഷ്യന് പുറത്താണ്" എന്ന  ചിന്ത.

 ആ ചിന്തയെ മനശാസ്ത്രപരമായി  ചൂഷണം  ചെയ്യുന്ന ബിസ്സിനസ്സാണ് മതം.

മനുഷ്യൻ പുറത്തു കാണിക്കുന്ന മതമാണ്‌ വർഗ്ഗീയത. വർഗ്ഗീയത  മനുഷ്യനിൽ  മതമെന്ന  ഈഗോയുടെ  ഇരുണ്ടവശമാണ്. സാമൂഹ്യ  തിന്മകളുടെ തുടക്കമാണ്‌.

മതങ്ങൾക്ക് വർഗ്ഗീയമാവാതിരിക്കാൻ  കഴിയില്ല. മനുഷ്യരിൽ  സ്വബോധം  ഉണ്ടാകുന്നതി നെ തടയുന്നതാണ്  മതങ്ങളും ആചാരങ്ങളും.സ്വബോധ മില്ലാത്ത മനുഷ്യൻ ഭയത്തിലാണ് ജീവിക്കുന്നത്. ഭയമാണ് മനുഷ്യനെ വർഗ്ഗീയ നാക്കുന്നത്

  വിശ്വാസ-അധിഷ്ടിതമായി  വ്യക്തികളെ ഉപയോഗിച്ച്    കൂട്ടായ്മകൾ സൃഷ്ടിച്ചുകൊണ്ട്   സമൂഹ്യജീവിതത്തിൽ   വിള്ളലുണ്ടാക്കി വർഗ്ഗീയത സൃഷ്ടി ച്ച് വ്യക്തിയുടെ സമാധാനം നശിപ്പി ക്കുന്ന  രണ്ട് സാമൂഹ്യ പ്രസ്ഥാനങ്ങളാണ് മതവും  രാഷ്ട്രീയവും.

ഓരോ രാജ്യത്തും നന്മയെക്കാൾ കൂടുതൽ തിന്മയാണ് ഈ പ്രസ്ഥാനങ്ങൾ മനുഷ്യർക്ക്‌ നൽകുന്നത്.  സാമ്പത്തീകവും  ആത്മീയവുമായ ദാരിദ്ര്യമാണ്  മനുഷ്യരെ  പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നത്.

സത്യം അറിയാത്ത മനുഷ്യൻ എന്നും  മറ്റുള്ളവർക്ക് ചൂഷണത്തിനുള്ള  ഇരകളായിരിക്കും 

മതങ്ങൾ  പറയുന്നത് ആത്മീയതയാണെങ്കിലും  അവർ  ചെയ്യുന്നത് ഭൗതീകമാണ്.      അതവരുടെ കുറ്റമല്ല. അത്  പ്രകൃതി  നിയമമാണ്.

നാം  കാണുന്നതും കാണിക്കപ്പെടുന്നതുമായ  എന്തും ഭൗതീകമായിരിക്കും.   കാണുന്നവൻറെയും കാണിക്കുന്നവൻറെയും  വൈകാരീക   അവസ്ഥയെ    ഉണർത്തുന്നതെല്ലാം   ഭൗതീകം (Material )ആണ്.

കാരണം കാര്യത്തെ സൃഷ്ടിക്കുന്നതാണ്   ഭൗതീകത. കാരണവും കാര്യവും ഒന്നായിരിക്കുന്ന  അവസ്ഥയാണ്‌ ആത്മീയത.  പ്രവർത്തനമില്ലാത്ത പൂർണ്ണ മായ  ശാന്തിയാണ്  ആത്മീയത.  അത് പുറത്ത് കാണാനോ കാണിക്കാനോ കഴിയുന്ന സംഗതിയല്ല.

ആത്മീയത   വികാരമില്ലാത്ത  ശാന്തമായ ബോധമെന്ന  അവസ്ഥയാണ്‌ .

അതിനെ വികാരപരമായി  മനുഷ്യനിലേക്ക്  പ്രവേശിപ്പിക്കാൻ ആർക്കും കഴിയില്ല. എല്ലാ വികാരവും   ബോധത്തെ നമ്മിൽ നിന്നും പുറത്താക്കുന്നു .  ഇതൊരു  പ്രപഞ്ചനിയമ മാണ്.മതങ്ങൾ ഇതിന് വിപരീതമായാണ് പ്രവർത്തിക്കുന്നത് .
 മതങ്ങൾ  ആചാരങ്ങളുടെ പ്രദർശനത്തിലൂടെ മനുഷ്യരിൽ   വിശ്വാസമെന്ന  വൈകാരീകത    സൃ ഷ്ടിച്ച് അവരെ വർഗ്ഗീയനാക്കുന്നു.

സത്യം എല്ലാ തരം വർഗ്ഗീയതക്കുമെതിരാണ്. സത്യമാണ് സമാധാനം നമ്മിലേക്ക്‌  കൊണ്ട് വരുന്നത്. സത്യമുള്ളവർ ശാന്തിതേടി  എവിടെയും അലയേണ്ടതില്ല. ശാന്തി അവരെ തേടി വരും.

 മനുഷ്യൻ ചിന്തകൊണ്ട് സൃഷ്ടിക്കുന്നതെന്തും  ഭൗതീകമാണ്. അതിന് വളർച്ചയും തളർച്ചയും ഉണ്ട്. ആത്മീയതക്ക് വളർച്ചയും വിളർച്ചയും ഇല്ല .

ഭൗതീകജീവിതം  സത്യസന്ധമാവാതെ  ഒരു മനുഷ്യനും  ആത്മീയത കൈ വരിക്കാൻ കഴിയില്ല .    

ആത്മീയമായതിനെ  ആർക്കും പ്രദർശിപ്പിക്കാൻ   കഴിയില്ല എന്നത് സത്യമാണ് . അല്ലെങ്കിൽ പ്രപഞ്ച സൃഷ്ടാവിന്  എത്രയോ ഫ്ലക്സ് ബോർഡുകളിൽ സ്ഥലം പിടിക്കാമായിരുന്നു ?

ആത്മീയത  പ്രദർശി പ്പിക്കുന്ന  നിമിഷംതന്നെ   അത്  ഭൗതീക ഗുണമായി മാറും.
അത്കൊണ്ടാണ്  ആത്മീയ മനുഷ്യൻ  മതാത്മകനാവാതെ  അവനവനിലേക്ക്   സ്വയം   ചുരുങ്ങുന്നത് .

മതങ്ങൾക്കൾക്ക്  ആത്മീയത നൽകാൻ   കഴിയില്ല .അവർ മനുഷ്യനെ  പഠിപ്പിക്കേണ്ടത്  സത്യത്തിലൂന്നിയ  ഭൗതീകതയാണ്.

ഓരോ വ്യക്തിയും അവൻ എന്താണ് എന്ന  സത്യം അറിയുമ്പോൾ മാത്രമാണ് തിന്മയോട്‌ വിട പറയുന്നത്.
അത് വരെയും മതാത്മകനായ  മനുഷ്യരും ഇരുട്ടി ലാണ് ജീവി ക്കുന്നത്.ഒട്ടു മിക്ക തിന്മകളും അവരോടൊത്ത് നില നിൽക്കുന്നു .

 മതങ്ങൾ    മനുഷ്യരിൽ  മാറ്റം വരുത്തുന്നില്ല .   കപട വിശ്വാസം   ഒരു  മെഗാഷോയാക്കി   കാണിച്ച്‌  മനുഷ്യരുടെ അസമാധാനം   താത്ക്കാലീകമായി  ബിംബങ്ങളിലേക്ക് സമർപ്പിപ്പിക്കുകയാണ് മതങ്ങൾ കാണിക്കുന്ന മനശാസ്ത്ര - മാജിക്ക് .

സിനിമാ തീയറ്റർകളും   ദൈവാലയങ്ങളും തമ്മിൽ  അവിടെ നടത്തുന്ന  ഷോയിൽ  ചെറിയ വ്യത്യാസമേ  ഉള്ളു.

സിനിമയിൽ  വിരസത ഉണ്ടാകാതെ കലാകാരൻ പരമാവതി ശ്രമിക്കും . കൂടാതെ പുതിയ ആശയങ്ങളും മനുഷ്യരും ചേർന്ന് എപ്പൊഴും  പുതുമ നില നിർത്തിക്കൊണ്ടിരിക്കുകയും  ചെയ്യും .

എന്നാൽ  ദൈവാലയങ്ങളിൽ മനുഷ്യനെ ബോറടിപ്പിക്കുന്ന പഴകി തുരുമ്പ് പിടിച്ച ആശയങ്ങളും ആചാരങ്ങളുമാണ്  പ്രദർ ശി പ്പിക്കുന്നത്.

 അവിടെ വരുന്നവർ  വിശ്വാസലഹരിയിൽ  മയക്കത്തിലാണ് .ആതുകൊണ്ട് അവിടെ നടക്കുന്ന പ്രദർശനം   അവരെ കാര്യമായി ബാധിക്കുന്നില്ല.കൂടാതെ അതൊരു participatory show   ആയതു കൊണ്ട് വിശ്വാസികളുടെ വികാര ലഹരി വർദ്ധിക്കുകയും ചെയ്യുന്നു.

എന്നാൽ സ്വബോധം ഉള്ള ഒരു മനുഷ്യനും   ദൈവാലയങ്ങളിലെ  ഷോ  അധിക നേരം  കണ്ടിരിക്കാൻ കഴിയില്ല . കാരണം അതിൽ ഭൗതീകതയുടെ  രസമോ  ആത്മീയതയുടെ   ഗുണമോ  ഇല്ല .

ഇക്കാര്യത്തിൽ  ഹിന്ദുക്കളാണ് മാന്യന്മാർ. അവർ ബിംബത്തി ന് മുൻപിൽ  അവരവ രുടെ  അഹം (സങ്കടങ്ങൾ ) സമർപ്പിച്ചു  സ്വയം  ചെറിയ ഷോ കാണിച്ചു മടങ്ങുന്നതിൽ  വിരസതയുടെ  നീരസം തീരെയില്ല.

മതങ്ങൾ മാറി ചിന്തിച്ചാൽ  മനുഷ്യരെ ആത്മീയരും സത്യസന്ധരും  ആക്കാൻ  കഴിയും.

 സാമൂഹ്യ നന്മയും പരസ്പരവിശ്വാസവും സമൂഹത്തിൽ വളർത്താൻ മതങ്ങൾ മാറി ചിന്തിച്ചേ മതിയാവൂ .

പ്രാർഥനാലയങ്ങൾ  പ്രവർത്തനാലയങ്ങൽ ആക്കിയും  പ്രവർത്തി പ്രാർഥന യാക്കിയും   മതങ്ങൾക്ക്  മഹത്തായ പ്രസ്ഥാനങ്ങൾ ആയി മാറാൻ കഴിയുന്നതാണ്.

"ദൈവം സ്നേഹമാണ്" എന്ന് ക്രിസ്തു പറഞ്ഞതാണ്‌ സത്യം.

പരസ്പരം സ്നേഹിക്കാൻ (പ്രേമിക്കാൻ ) കഴിയാത്ത മനുഷ്യൻ  മതത്തിൻറെ   (നിചസ്ഥിതി )  ഷോയിൽ  നിന്നും എന്ത് നേടാനാണ് ?.


 എല്ലാ മതങ്ങളെയും  അവരുടെ  അനുയായികളെ   ഓഹരി ഉടമകളാക്കി ,  വ്യവസായ സ്ഥാപനങ്ങളു ണ്ടാക്കി   അവരെക്കൊണ്ട് സമൂഹത്തിന്  ആവശ്യമായ    നല്ലകാര്യങ്ങൾ   ചെയ്യിപ്പിച്ചു  തൊഴി ലിൻറെ  മഹാത്മ്യം പഠി പ്പിക്കണം.
അവനവൻറെ തൊഴിലിൽ  അഭിമാനം കൊള്ളുന്നതിലും  വലിയ ആത്മീയതയല്ല വിശ്വാസം.

വിശ്വാസം  നമ്മുടെ പ്രതീക്ഷയുടെ  ഊന്നുവടി  മാത്രമാണ്. നമ്മുടെ മുമ്പിലുള്ള അനിശ്ചിതാവസ്ഥ  കൊണ്ടുവരുന്ന ഭയത്തിൽ നിന്നും മനുഷ്യനെ രക്ഷിക്കാൻ വിശ്വാസത്തിനു കഴിയില്ല . സത്യം അറിയുമ്പോഴാണ് ഭയം മനുഷ്യനിൽ നിന്നും
 മാറിപ്പോകുന്നത്.
സത്യവുമില്ല,   പ്രവർത്തിയുമില്ല, പിന്നെങ്ങനെയാണ്  പ്രതീക്ഷകൾ  സഫലമാവുക ? ഇതാണ് മതങ്ങളും മനുഷ്യരും സ്വയം ചോദിക്കേണ്ട ചോദ്യം.

 മതങ്ങൾ ഭൗതീകകാര്യങ്ങൾ  ധാരാളം ചെയ്യുന്നുണ്ട് . എന്നലതിന്    ഏറെ പോരായ്മകളുണ്ട്. ആതുര സേവനം, വിദ്യാഭ്യാസം  തുടങ്ങിയ  സുപ്രധാന മേഘലകളിൽ  ലൈസൻസിന്റെ മറവിൽ  തുറന്ന മത്സരമില്ലാതെ കുത്തകകളെ   പ്പോലെയാണിന്ന്  മതങ്ങൾ  ആത്മീയതയുടെ മറയിൽ ചാരിറ്റി നടത്തുന്നത്  .

ചാരിറ്റി യുടെ മറയിൽ ചെയ്യുന്നത് കൊണ്ട്  കാര്യങ്ങളുടെ  പോക്ക് അധികവും  പുറത്ത് പറയാതെ    രഹസ്യത്തിലാണ് . അവയുടെ നടത്തിപ്പ്  പ്രൊഫഷണൽ ആയിട്ടല്ലാത്തത് കൊണ്ട്  ഗുണ നിലവാരം  ആരും ശ്രദ്ധിക്കുന്നില്ല.

സർക്കാർ  ശമ്പളം നൽകാത്ത  സ്കൂളിലും  ആശുപത്രിയിലും  സേവന വേതന വ്യവസ്ഥകൾ  ദയനീയമാണെന്ന്  വാർത്തകൾ വരുന്നു .

ഉപഭോക്താവിനെ  ചൂഷണം ചെയ്യാനും  ചാരിറ്റി ലേബൽ   ഉപയോഗിക്കാൻ   മടിക്കുന്നവരല്ല  മനുഷ്യർ.   

ഗുണമായാലും ദോഷമായാലും  മതങ്ങളുടെയും രാഷ്ട്രീയ പാർട്ടി കളുടെയും  പ്രവർത്തനങ്ങൾ  സ്വമേധയാ സുതാര്യമായിരിക്കേണ്ടതുണ്ട്. 

 ജനങ്ങളെ ബാധിക്കുന്ന എല്ലാ വ്യവസായങ്ങളും  സേവനങ്ങളും  സുധാര്യമായിരിക്കേണ്ടത്   എല്ലാ  പ്രസ്ഥാനങ്ങൾക്കും ബാധകമായിരിക്കണം.

എത്രയോ പാവങ്ങൾക്ക് ഏതെല്ലാം രീതിയിൽ ഉപകരിക്കുന്ന പണവും ഊർജവുമാണ്  മതങ്ങളും മനുഷ്യരും  ദൈവത്തിൻറെ  പേരിൽ   പാഴാക്കി ക്കളയുന്നത്.

സത്യത്തിന്  ഇതൊന്നും സ്വീകാര്യമല്ലെന്ന് മതങ്ങളാണ്  മനുഷ്യരെ  പഠി പ്പി ക്കേണ്ടത്.
 ദൈവം സമഭാവനയാണ്. ദൈവം സ്ത്രീയിലും പുരുഷനിലും  ഒരുപോലെയാണ് വസിക്കുന്നത്.

ദൈവം സത്യമാണ്. സത്യം സ്നേഹമാണ്. സ്നേഹം സമാധാനമാണ്. 
സമാധാനം സ്വർഗ്ഗമാണ്, അത് ഇപ്പോൾ ഇവിടെയാണ്.

സമ ഭാവനയെന്ന  സത്യം   സ്വയം ഉള്ളിൽ സ്വീകരിച്ചാണ്  ഓരോ മനുഷ്യനും സ്വർഗ്ഗത്തിൽ  എത്തേണ്ടത്.

അവനവൻറെ കർമ്മമാർഗ്ഗമാണ്  അതിന് ഏറ്റവും  അനുയോജ്യം.

മാർഗ്ഗം  ശരിയായാൽ  കർമ്മം ശരിയാകും.

  കർമ്മം  ശരിയായാൽ  കാര്യം (life )ശരിയാവും.

കർമ്മവും  കാര്യവും ശരിയായാൽ  കാര്യസ്ഥൻ  ശരിയാവും (ജീവാത്മാവ് )

ജീവാത്മാവ് ശരിയാകുമ്പോൾ  രമാത്മാവു മായി  ലയനം  സംഭവിക്കും .

മതങ്ങൾ  ദൈവങ്ങളിലേക്ക് (ബിംബങ്ങൾ )  പോകരുത്. 

മനുഷ്യനാണ് യഥാർത്ഥ ബിംബം. സത്യം അതിനു ള്ളിലാണ്.

മതം മനുഷ്യരിലേക്ക് ഇറങ്ങി ചെല്ലണം. അപ്പോൾ മനുഷ്യരിൽ സ്വ ബോധം ഉണരും.

മനുഷ്യനിലെ  ജാഗ്രതയാണ് ഓരോ രുത്തർക്കും വേണ്ടി  സ്വർഗ്ഗം സൃഷ്ടി ക്കുന്നത്.

 നമുക്കും  ബന്ധുക്കൾക്കും  ഒരുമിച്ചു ചേർന്ന്  കൂട്ടത്തോടെ   വസിക്കാൻ   പറ്റുന്ന   ഒരു  വസന്ത മാളികയല്ല  സ്വർഗ്ഗം .
 
സ്വർഗ്ഗം  വ്യക്തിപരമായ  രവസ്ഥയാണ്.

അത് നാം സ്വയം കണ്ടെത്തണം . അതിലേക്ക്  കുറുക്കുവഴികൾ  ഇല്ലെന്ന് അറിയാൻ  മതാത്മകൻ  സ്വന്തം  ബുദ്ധിക്ക് പുറത്ത് കടന്ന്  സ്വയം  "ഞാൻ എന്താണ്" എന്നറിയാൻ ശ്രമി ക്കണം.

അതിന് കഴിയാത്തവർ  മതം പറയുന്ന  മരണാനന്തര  സ്വർഗ്ഗം പ്രതീക്ഷിച്ച്  വെറുതെ ണിയെടുത്ത്  വെറുതെ  മ്പത്ത് സ്വരൂപിച്ച്  വെറുതെ  ജീവിതം പാഴാക്കി  മരണത്തെയും  ദൈവത്തെയും യപ്പെട്ട്, ജീവിക്കാതെ  ജീവിച്ചു രിക്കാതെ   മരിക്കുന്നു .

സ്വർഗ്ഗം മരണനന്തരമല്ല .

 നാം  ഓരോരുത്തരും വ്യക്തിപരമായി  "ത്മാവിൽ പുനർനിക്കുമ്പോൾ"  നമ്മിലേക്ക്‌ വന്നുചേരുന്ന   അവസ്ഥയാണ്‌ സ്വർഗ്ഗം . 

മതങ്ങളും മനുഷ്യരും   മാറി ചിന്തിക്കുമെങ്കിൽ  സ്വർഗ്ഗം ഭൂമിയിൽ  ല്ലാവർക്കും വിടെയും  സാധ്യമാണ്.