4/20/2013

ബുദ്ധിയും ബോധവും മനുഷ്യനും




മനുഷ്യൻ  മനസ്സിലാക്കുന്നത് പോലെയുള്ള  ഒരു   സംഗതിയല്ല മനുഷ്യനും മനുഷ്യൻറെ ബുദ്ധിയും.

മനുഷ്യന്  രണ്ടവസ്ഥയിൽ ജീവിതം സാധ്യമാണ്. ഒന്ന് ബോധാവസ്ഥയും (conscience being )  മറ്റത്  ബുദ്ധിപരമായ  വികരാവസ്ഥയുമാണ് (ego being ).

  ക്രീയാത്മകനായിരിക്കുന്ന  മനുഷ്യൻ  അവൻറെ ബുദ്ധിയുടെ   നിയന്ത്രണത്തി ലാണ്. അതിൻറെ ഫലമായിട്ടാണ്  നാം ദുഃഖം അനുഭവിക്കുന്നത്.

 വൈകാരീകമായ ഞാൻ മനസ്സിനെ   ഉപയോഗിച്ച്  സൃഷ്ടിക്കുന്ന വിഷമവൃത്തമാണ്  മനുഷ്യൻറെ ബുദ്ധി. ഞാൻ  എന്ന അപൂർണ്ണ മനുഷ്യൻ എന്നും അവൻറെ ബുദ്ധിയുടെ നിയന്ത്രണത്തിലാണ്.

അപൂർണ്ണ മനുഷ്യനിൽ  ധാരാളം  ബുദ്ധി യുണ്ട്  എന്നാൽ ബോധം (ജാഗ്രത ) തീരെ കുറവായിരിക്കുന്ന അവസ്ഥയാണ്‌.

 അവനവൻറെ  അറിവിനെ  ആസ്പത മാക്കി  നിരന്തരം   ചിന്തിച്ച്   നമുക്ക്  അപ്പപ്പോൾ ആവശ്യമായ  ബുദ്ധിയെ സൃഷ്ടിക്കുകയും  ആ  ബുദ്ധിയുപയോഗി ച്ച്‌  ഞാൻ  ആകുന്ന  അഹം ( ego ) ഓരോ  പ്രവർത്തിയെ സൃഷ്ടിക്കുകയും  ഓരോ  പ്രവർത്തിയും  വീണ്ടും  പല പല   ചിന്തകളെ  ആവശ്യമാക്കിതീർക്കുകയും ചെയ്യുന്നു. ഈ വിഷമ വൃത്തത്തിൽ നിന്നും പുറത്ത് കടക്കുന്നതാണ് ആത്മീയത.

അപൂർണ്ണനായ    മനുഷ്യൻറെ   അസ്വസ്ഥമായൊരവസ്ഥയാണവനെ  ദൈവത്തി ലേക്ക്  നയിക്കുന്നത്.
 അനിശ്ചിതത്വമെന്ന  ഇരുട്ട്  നമ്മിൽ ഉണർത്തുന്ന ഭയവും നമ്മുടെ ബുദ്ധിയി ലുള്ള സംശയവും നയിക്കുന്ന എല്ലാ ചിന്തകളും   നമ്മുടെ അസ്വസ്ഥതയെ  രോഗാതുരമാക്കിതീർക്കുന്നു.

മഹാരാജാവായാലും  യാചകനായാലും സ്വയം "എന്താണ് ഞാൻ" എന്നറി യുന്നത്‌ വരെ "ഞാൻ" ഒരു  അപൂർണ്ണതയായി   മനുഷ്യരിൽ   നിത്യമായി  നില നിൽക്കുന്നു .

ഇതിന്  മാറ്റം വരുത്തുവാൻ    ഓരോരുത്തരും  നാം സ്വയം എന്താണ്  എന്ന അറിവിലേക്ക് പ്രവേശിക്കണം.ഇതാണ് ആത്മീയതയുടെ  പാത.

അതിന്  നമ്മുടേതായ ഒരു വിശ്വാസവും  ചിന്തയും  നമ്മെ സഹായിക്കു ന്നില്ല. സ്വയം അവനവനിലേക്ക് നടത്തുന്ന അന്വേഷണം  മാത്രമാണതിനുള്ള   പോംവഴി.
"ഞാൻ സത്യവും വഴിയും ജീവനും ആകുന്നു " അവനവനിൽ കൂടിയല്ലാതെ ആരും ആ സത്യത്തിൽ എത്തുന്നില്ല " എന്ന് ശ്രീ യേശു വ്യക്തമായി  പറഞ്ഞിട്ടുണ്ട്.

മനസ്സ് ചിന്തയെയും ചിന്ത  അറിവിനെയും  സൃഷ്ടിക്കുന്നതോടെയാണ്‌ ഒരു  മനുഷ്യൻ  ശിശുവിൽ നിന്ന്   വ്യക്തിയിലേക്ക് വളരുന്നത്‌  . ഏദൻ  കഥയിലെ അറിവി ൻറെ ഫലം ഭക്ഷി ക്കുന്നതോടെ ഓരോ ശിശുവും സ്വാർഥതയെന്ന  വ്യക്തിയിലേക്ക് (ഞാൻ ) വളരുന്നു. അതോടെ ആ ജന്മം ഒരു സത്യാന്വേഷണം ആരംഭിക്കുന്നു. 

ഞാൻ എന്ന വ്യക്തിത്വം നിലവിൽ വരുന്നതോടെ നാം  ഞാനെന്ന  സ്വാർഥവികാരമായി നാം പ്രകൃതിയിൽ നിന്നും സ്വയം വേർപെടുന്നു. അതോടെ ഞാൻ  വ്യക്തിപരമായ   സ്വാർഥചിന്തയുടെയും  വ്യക്തി പരമായ ബുദ്ധിയുടേയും പിടിയിലാകുന്നു.

പിന്നിട് നാം  കാട്ടി കൂട്ടുന്ന ഓരോ വികൃതിയും  പുറം ലോകവുമായുള്ള  പരസ്പര ഇടപെടലുകളും  എൻറെ  താത്പര്യങ്ങളെ  തൃപ്തിപ്പെടുത്തുവാൻ  ഞാൻ കണ്ടു പിടിക്കുന്ന  ബുദ്ധിയും കുബുദ്ധിയുമാണ്‌.

എന്നാൽ പ്രപഞ്ചനാഥനായ  ബോധം  മനസ്സാക്ഷിയായി എല്ലാം വീക്ഷിച്ചു കൊണ്ടിരിക്കുന്നത്  ബുദ്ധിമാനായ  മനുഷ്യൻ അറിയുന്നില്ല. കാരണം അവൻ ഞാനെന്ന വൈകാരീക അന്ധതയിലാണ്.

നാം കുഴിക്കുന്ന കുഴികളിൽ നാം തന്നെ പിന്നീട് വീഴുന്നതിന്  കാരണം  ബോധമെന്ന  വെളിച്ചം  നമ്മിലേക്ക്‌  പ്രവേശിക്കാത്തത്കൊണ്ടാണ്.

എന്നിലുള്ള അറിവും  എൻറെ സ്വാർഥവികാരവും ചേർന്ന്  ഞാനെന്ന  വ്യക്തി (Mastermind)  സൃഷ്ടിക്കുന്നതാണ് എന്നെ നയിക്കുന്ന ബുദ്ധിയും  (logic, sense ,meaning  ) തന്ത്രങ്ങളും.

അറിവും,വികാരവും ബുദ്ധിയും മനസ്സും ശരീരവും ചേർന്ന , ജീവിതം ആഘോ ഷിക്കുമ്പോഴും  നാമെല്ലാം  സ്വയം  അറിയാത്ത   സൃഷ്ടികർത്താക്കളാണ്. 


മനുഷ്യൻറെ  ശരീരം  വെറുമൊരു  ഭൗതീക വസ്തുവാണ്.

അറിവും,വികാരവും ബുദ്ധിയും മനസ്സും ചേർന്ന  ജീവാത്മാവിനെ (Mastermind) വഹിക്കുന്ന ഒരു വാഹനമാണ്( രഥം ) നമ്മുടെ  ശരീരം.

ഞാനെന്ന  ജീവാത്മാവിനെ  ക്രീയാത്മകനാക്കുവാൻ    പ്രേരകമായി    പ്രവർത്തിക്കുന്നത്   ശരീരത്തിലെ   അഞ്ച്  ഇന്ദ്രിയങ്ങളുടെ പ്രവർത്തനഫലമായി    എന്നിൽ  ഉണരുന്ന ആഗഹങ്ങളാണ് .

ആഗ്രഹങ്ങളാണ് ദു :ഖത്തിന്  കാരണമാകുന്നത്. നമ്മിൽ ഉണർന്നു വരുന്ന  വിവിധങ്ങളായ    വികാരങ്ങളാണ് ആഗ്രഹങ്ങളെ  സൃഷ്ടിക്കുന്നത്.

ബോധം 

മനസ്സിനും ഉപരിയായി പരമാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന പരിശുദ്ധമായ ആത്മീയ ഊർജമാണ്  ബോധം.

ബോധം സൂര്യപ്രകാശം പോലെയും മനുഷ്യരുടെ ബുദ്ധി  ഒരു ടോർച്ചിൻറെ   പ്രകാശം  പോലെയുമാണ്  നമ്മിൽ പ്രവർത്തി ക്കുന്നത്.
നമോരോരുത്തരിലും  അഹം ഒരു കുടയായി നിന്ന്  ബോധത്തെ  നമ്മിൽ നിന്നും മറക്കുന്നു. എന്നാലത് നാം അറിയുന്നില്ല. 

ഭൗതീക പ്രപഞ്ചത്തിൻറെ  ഗർഭാവസ്തയാണ്  ബോധം. ബോധമാകുന്ന ഊർജമാണ്  പ്രപഞ്ചത്തി ന് അടിസ്ഥാനം  .

കാര്യവും കാരണവും സമ്മേളിക്കുന്ന പ്രപഞ്ചത്തിലെ കേന്ദ്ര ബിന്ദുവായി    മാറി  ഒരു   സംപൂർണ്ണ മനുഷ്യനാവുകയാണ്    ഓരോ മനുഷ്യജന്മത്തി ൻറെയും ലക്ഷ്യം. 

എന്നാൽ  അവനവ ൻറെ ബുദ്ധിയിൽ  അഹങ്കരിക്കുന്ന  അൽപനായ  മനുഷ്യന്‌  ആദ്യം  മുതൽ വഴിതെറ്റുന്നു.

ബോധമില്ലാതെ ബുദ്ധിയിൽ മാത്രം പ്രവർത്തിക്കുന്ന  സമൂഹത്തിന്   ഒരു വ്യക്തിയെയും  സത്യത്തിലേക്ക്  നയിക്കാൻ  കഴിയില്ല.

ഞാൻ ജീവിക്കുന്ന സമൂഹത്തിൽ ഞാൻ എന്തോ ( something ) ആണെന്ന്  എൻറെ  ബുദ്ധി  സ്വയം നിർവചിക്കുന്നു പാതയിലാണ് ( social  status ) നമോരോരുത്തരും  സഞ്ചരിക്കുന്നത്.

 ഞാൻ സ്വയം എന്താണ് എന്ന് അറിയും വരെയും  ഓരോ മനുഷ്യനും  അവന വൻറെതായ  സ്വാർഥതയുടെ   തെറ്റും  ശരിയുമായ  പാതകളിൽ  മാറി മാറി  സഞ്ചരിക്കുകയാണ്.

സങ്കടവും സന്തോഷവും തിരയടിക്കുന്ന  അശാന്തിയുടെ  തീരമാണ്  ഓരോ അപൂർണ്ണ മനുഷ്യനും.

ബോധമില്ലാത്ത  ബുദ്ധി  മനുഷ്യനെ  വൈകരീകമായി  അന്ധനാക്കുന്നു. സ്വയം ചെയ്യുന്നത് എന്താണ് എന്ന് സ്വയം അറിയാൻ കഴിയാത്ത മനുഷ്യൻറെ   അവസ്ഥ വളരെ ദയനീയമാണ്.

ബോധം നമ്മിലേക്ക്‌ കടന്നുവരുമ്പോൾ  ഓരോ മനുഷ്യനും പെട്ടെന്ന്  ഒരു സുപ്രഭാതത്തി ലേക്ക് പ്രവശിക്കും.

അരക്ഷിത ചിന്ത  നമ്മിൽ നിന്നും നീങ്ങിപ്പോവുമ്പോൾ  ഓരോ മനുഷ്യനും ആത്മാവിൽ പുനർജനിക്കും.

അപ്പോൾ  നമുക്ക്   ബുദ്ധിയുടെ സ്ഥാനത്ത്  ബോധം സ്ഥിരമായി  ലഭിക്കും. അങ്ങനെ സ്വബോധം നമ്മെ നയിക്കുമ്പോൾ  നാം ദു :ഖ ക്കടലിൽ  നിന്നും  ആനന്ദ ക്കടലിലേക്ക്  പ്രവേശിക്കും.