ഓരോ മനുഷ്യജന്മവും സ്വയം പൂർണ്ണതയിലെത്താൻ വേണ്ടിയുള്ളതാണ് എന്ന പ്രപഞ്ചസത്യം അറിയാത്തതു കൊണ്ടാണ് മനുഷ്യൻ ജീവിതം സഫലമാക്കാതെ പാഴാക്കിക്കളയുന്നത്.
സ്വയാവിഷ്ക്കാര- സ്വാതന്ത്ര്യമുള്ള (sovereign ) ഒരു വ്യക്തി വിവിധങ്ങളായ വൈകാരീക അനുഭങ്ങളിൽ കൂടി ജീവിക്കുമ്പോൾ അപൂർണ്ണമായ വൈകാരീക വ്യക്തിയിൽ (ego being ) നിന്നും സംപൂർണ്ണമായ ബോധവ്യക്തി (conscience being ) യിലേക്ക് പരിണാമം സംഭവിക്കുന്നതാണ് ജന്മസാഫല്ല്യം.
ഞാൻ ഞാനായി സ്വയമറിഞ്ഞു ജീവിക്കുമ്പോൾ മാത്രമാണ് നാം സ്വാതന്ത്ര്യമനുഭവിക്കുന്നത്. ഇതിന് നമ്മുടെ ഓരോ ഇടപെടലുകളിലും സ്വതന്ത്രചിന്തയും സ്വബോധവും ആവശ്യമാണ്.
സ്വാർഥമായ ചിന്ത ഒരിക്കലും നമ്മെ സ്വതന്ത്രരാക്കില്ല. അതിൽ നമ്മുടെ താത്പര്യങ്ങൾ മുന്നിട്ട് നിൽക്കുന്നത്കൊണ്ട് നാം സത്യത്തിൽ നിന്നും
ദൈവീകതയിൽ നിന്നും അകന്നു പോകുന്നു.
പ്രകൃ തി നമുക്ക് മുൻപിൽ ഒരുക്കുന്ന ഓരോ തടസ്സങ്ങളും പ്രയാസങ്ങളും നമ്മളെ സ്വതന്ത്രമായ വഴിയിലേക്ക് തിരിച്ചുവിടാൻ വേണ്ടിയാണ്.
നാമറിയാതെ തന്നെ ബോധസത്യം സദാനേരവും നമ്മോടുകൂടി സഞ്ചരിക്കുന്നുണ്ട്.എന്നാൽ നമുക്ക് വിനയം ഇല്ലാത്തത് കൊണ്ട് ബോധം നമ്മിലേക്ക് പ്രവേശിക്കുന്നില്ല.
എന്നാൽ മതങ്ങളും രാഷ്ട്രീയക്കാരും മനുഷ്യരെ അവരുടെ പാളയത്തിലാക്കി സത്യാന്വേഷണത്തിൻറെ പാതയിൽ നിന്നും അവരെ എന്നെന്നേക്കുമായി പിൻ തിരിപ്പിക്കുന്നത് കൊണ്ടാണ് ധാരാളം മനുഷ്യർ ഭൂമിയിൽ നരഗം സൃഷ്ടിച്ചുകൊണ്ടിരി ക്കുന്നത്.
അങ്ങനെ സ്വാതന്ത്ര്യമില്ലാതെ ധാരളമാളുകൾ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച് , വൈകാരീക അന്ധതയിൽ സ്വയം മറന്ന്ജീവിക്കുന്നു.
പലരുടെയും വിവാഹ ജീവിതവും സാമൂഹ്യമായ ദുരാചാരങ്ങളും തന്നെ ഇതിനുദ്ദാഹരണമാണ്.
പലവിധമായ ദുഷിച്ച സാമൂഹ്യവ്യവസ്ഥകൾ വ്യക്തികളുടെ സ്വാഭാവീകമായ സ്വാതന്ത്ര്യത്തിനെതിരെ പ്രവർത്തിച്ച് വ്യക്തികളെ ചൂഷണം ചെയ്ത് അവരെ തിന്മകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു.
സ്വബോധമില്ലാത്ത അവസ്ഥയിൽ മനുഷ്യൻ ജീവിതത്തിൻറെ മഹത്വം എന്തെന്ന് തന്നെ അറിയാതെ പ്രസ്ഥാനങ്ങളുടെ വക്താക്കളായി പ്രവർത്തിച്ച് സ്വയം ജീവിതം പാഴാക്കുകയാണ്.
വളർച്ചയുടെ ആദ്യ കാലഘട്ടം നാമെല്ലാം മാതാപിതാക്കളുടെ സംരക്ഷണയിലാണ് വളർന്ന് വരുന്നത്. എന്നാലും പ്രായപൂർത്തിയായ മക്കളുടെമേൽ മാതാപിതാക്കളുടെ ആധിപത്യവും ഇടപെടലുകളും പോലും അവരുടെ സ്വാഭാവീകമായ വളർച്ചയെ തടയുന്നതാണ്.
വ്യക്തികളുടെ സ്വാതന്ത്ര്യം ഹനിക്കുന്നത് കൂടുതലും സാമൂഹ്യമായ പ്രസ്ഥാനങ്ങളാണ്. ഞാനെന്ന വൈകാരിക മനുഷ്യന് ഒറ്റയ്ക്ക് മുന്നേറാനുള്ള കരുത്തില്ലായ്മയാണ് മനുഷ്യനെ പ്രസ്ഥാനങ്ങളിലേക്ക് ആകർഷിക്കുന്നത്. ഇത് പ്രസ്ഥാനങ്ങൾ മുതലെടുത്ത് വ്യക്തികളെ ഉപയോഗിച്ച് സാമൂഹ്യനന്മയുടെ പേര് പറഞ്ഞ് ചില തിന്മകളും അസ്വസ്ഥതകളും സൃഷ്ടിക്കുന്നു.
ലോകത്തെവിടെയും സ്വബോധമില്ലാത്ത മനുഷ്യരെ പ്രസ്ഥാനങ്ങൾ ചൂഷണം ചെയ്യുന്നു. കമ്മ്യൂണിസവും ഏകാധിപത്യവും നിലവിലുള്ള രാജ്യങ്ങളിൽ വ്യക്തി സ്വാതന്ത്ര്യം അധികാരകേന്ദ്രങ്ങൾ വഴി ബലപ്രയോഗം നടത്തി അട്ടിമറിക്കുന്നു.
സ്വതന്ത്ര സമൂഹത്തിലും വ്യക്തിസ്വാതന്ത്ര്യം പല വിധത്തിലും ഹനിക്കപ്പെടുന്നത് നാം അറിയുന്നുപോലുമില്ല. നമ്മുടെ ജാഗ്രതയില്ലായ്മയാണ് അതിന് പ്രധാന കാരണം.
മറ്റൊരു പ്രധാന കാരണം നമ്മുടെ സ്വാതന്ത്ര്യത്തിന് നാം സ്വയം വില കൽപ്പിക്കാത്തതാണ്.
ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം അറിഞ്ഞോ അറിയാതെയോ പങ്കാളിക്ക് പണയപ്പെടുത്തുന്നതാണ് വിവാഹ ജീവിതത്തിൽ സംഭവിക്കുന്ന സാധാരണ പിഴവ് .
ഇത് സ്വബോധത്തിന് എതിരായ നടപടിയാണ്. ഇത് ചൂഷണം ചെയ്യാൻ സ്വബോധമില്ലാത്ത മറുപങ്കാളി ശ്രമിക്കുമ്പോൾ ആരോഗ്യപരമായ ബന്ധം സാധ്യമല്ലാതെ വരുന്നത് സ്വാഭാവീകമാണ്.
നൂറ്റാണ്ടുകളായി സാമൂഹ്യപരമായും സാമ്പത്തീകമായും ആത്മീയമായും സ്ത്രീകൾ പുരുഷൻറെ അടിമത്തത്തിൽ കഴിയേണ്ടി വന്ന ഒരു സമൂഹ്യ വ്യവസ്ഥയാണ് മനുഷ്യചരിത്രം പറയുന്നത്.
വ്യക്തി സ്വാതന്ത്ര്യത്തിന് ആരുമത്ര വില കൽപ്പിക്കാതിരുന്ന ഇരുപത് നൂറ്റാ ണ്ടുകൾ ഒരടഞ്ഞ അദ്ധ്യായമാണെന്ന് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് പുതിയ നൂറ്റണ്ടിലേക്ക് മനുഷ്യ ചരിത്രം പ്രവേശി ക്കുന്നത്.
നമ്മുടെയിടയിൽ തലമുറകളായി ദയനീയമായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന ദാമ്പത്യജീവിതത്തിന് പുതിയമാനങ്ങൾ നലകുവാൻ വ്യക്തിയുടെ (സ്ത്രീയുടെ ) സ്വാതന്ത്ര്യം വിവാഹ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യേണ്ട കാലമായിരിക്കുന്നു.
എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല സ്വാതന്ത്ര്യം. വൈകാരീകമായി ഒരാൾക്ക് തോന്നുന്നതെന്തും ചെയ്യാതിരിക്കാനുള്ള ബോധപരമായ ഉത്തരവാതിത്വമാണ് വിവാഹ ജീവിതത്തിലെ വ്യക്തിസ്വാതന്ത്ര്യം ദമ്പതി കളിൽ നിന്നും പരസ്പരം ആവശ്യപ്പെടുന്നത് .
വ്യക്തിയിലേക്ക് അച്ചടക്കം കൊണ്ട് വരുന്നത് സ്വതന്ത്ര ചിന്തയിലൂന്നിയ ബോധമാണ്.
വിവാഹം സ്വർഗ്ഗത്തിലെന്ന വിശ്വാസം.
വിവാഹം സ്വർഗ്ഗത്തിലെന്ന് വിശ്വസിച്ച് വിവാഹം കഴിക്കുന്ന ദമ്പതിമാർക്ക് ഭൂമിയിൽ ജീവിതം ഒരു നരകം ആകുന്നതിന് കാരണം മറ്റൊന്നുമല്ല.
സ്വബോധം ഇല്ലാത്ത മനുഷ്യരിങ്ങനെ വിശ്വസിക്കുന്നതിൻറെ ഫലമായി വിവാഹത്തിന് വേണ്ടി മാത്രം ഒരു വിവാഹം കഴിക്കുന്നവരാണ് നമ്മുടെ സമൂഹത്തിലധികം പേരും.അവർക്ക് വിവാഹം ഒരു ലക്ഷ്യമാകുന്നു.
മാതാപിതാക്കളുടെ ആഗ്രഹപ്രകാരവും മതങ്ങളുടെ ആചാരങ്ങൾ പിന്തുടർന്നും നമ്മുടെ സ്വാർഥതയുടെ സ്വപ്‌നങ്ങൾ സഫലീകരിക്കുവാനുമായി സ്ത്രീയും പുരുഷനും വിവാഹത്തി ലൂടെ ഒരുമി ച്ചാലും പരസ്പരം മാന്യമായ ഒരു വിവാഹജീവിതം സാധ്യമാകുന്നില്ല.
പുരുഷമേധാവിത്തം നിലവിലിരുന്ന മുൻകാലങ്ങളിൽ, വിവാഹശേഷം പുരുഷൻ സ്ത്രീയെ അടിമയെപ്പോലെയാണ് നിയന്ത്രിച്ചിരുന്നത്.
സ്ത്രീയുടെ മനുഷ്യാവകാശങ്ങളെപ്പറ്റി അക്കാലത്ത് പുരുഷന് ചിന്തിക്കേണ്ടിയുമിരുന്നില്ലയെന്നത് കാലഘ ട്ടത്തിൻറെ സ്വാഭാവീകത യുമായിരുന്നു.
എല്ലാം ക്ഷമിച്ചും സഹിച്ചും കുടുംബത്തിന് വേണ്ടിയും മക്കളെയോർത്തും സ്വയം സമർപിച്ചു ധാരാളം സ്ത്രീകൾ പുരുഷൻറെ കൊള്ളരുതായ്മകളെല്ലാം സഹി ച്ച് വിവാഹജീവിതം മുന്നോട്ടു കൊണ്ടുപോയ പഴയ കാലത്തെ പിന്തുടരാൻ ഇന്നത്തെ സ്വബോധമുള്ള സ്ത്രീകൾക്ക് കഴിയില്ല.
അധികമാരും പുറത്ത് പറയാതെയും അറിയാതെയുമിരുന്ന പഴയതലമുറ വിവാഹ ജീവിതത്തെ മഹത്വവൽക്കരിക്കുന്നവർ ഇന്നും ധാരളമുണ്ടായേക്കാം. പക്ഷെ അവർ സത്യം അറിയാത്തവരോ അറിഞ്ഞിട്ടും അവഗണിക്കുന്നവരോ ആണ്.
സ്വബോധമുള്ളവർ മറ്റൊന്നും വിശ്വസിക്കുന്നില്ല. മതവും ആചാരങ്ങളും മാറ്റി നിർത്തി, അവരുടെ ആവശ്യങ്ങളെ അറിഞ്ഞാണ് അവർ ജീവിക്കുന്നത്.
അത് കൊണ്ടാണ് അവരുടെ വിവാഹവും ജീവിതവും വ്യത്യസ്ഥമായിരിക്കുന്നത്.
അവർക്ക് കാര്യങ്ങളെ വ്യക്തമായും സ്വാർഥതയില്ലാതെയും സമീപിക്കാൻ കഴിയും. അവർ വിവാഹം കഴിക്കുന്നത് വെറുതെയല്ല.മറ്റുള്ളവർക്ക് വെണ്ടിയുമല്ല.
സ്ത്രീപുരുഷബന്ധത്തെപ്പറ്റിയും വിവാഹ അനന്തര ജീവിതത്തെക്കുറിച്ചും അവർക്ക് വ്യക്തമായ ധാരണയുണ്ട്. അവർ മുന്നോട്ടു നീങ്ങുന്നത് വ്യക്തമായ കാഴ്ച്ച പ്പാടിൻറെ പിൻബലത്തിലാണ്.
വിവാഹം അവരുടെ ലക്ഷ്യമല്ല. സന്തോഷകരമായ ജീവിതമാണവരുടെ ഒരേ ഒരു ലക്‌ഷ്യം. അവർ വിവാഹിതരാവുന്നതും അതിന് വേണ്ടി മാത്രമായി രിക്കും.
സ്ത്രീപുരുഷബന്ധം പരസ്പരം ചൂഷണവിധേയമാവാതിരിക്കുകയാണ് വിവാഹബന്ധം സംതൃ പ്തമാവാൻ വേണ്ട പ്രധാന കാര്യം.
നാം മറ്റൊരാളുടെ ചൂഷണത്തിന് വിധേയമാവാതിരിക്കാൻ ഏറ്റവും ആവശ്യം നമ്മുടെ വ്യക്തിപരമായ സ്വാതന്ത്ര്യം കാത്തു സൂക്ഷിക്കുകയാണ്.
സ്വബോധമുള്ള വ്യക്തികൾ എപ്പോഴും അവരുടെ സ്വാതന്ത്ര്യത്തിന് പ്രഥമപരിഗണന നൽകും.
സ്വബോധത്തിൽ കൂടിയല്ലാതെ ഒരു മനുഷ്യനും ആത്മീയതയിലേക്ക് പ്രവേശി ക്കാൻ കഴിയില്ല. അതിലേക്കുള്ള ഏക വഴി സ്വാതന്ത്ര്യ ചിന്തയാണ് .
ആത്മീയനായ ഒരു വ്യക്തി മറ്റാരുടെയും സ്വാതന്ത്ര്യം അവഗണിക്കുന്നില്ല.
ആരോഗ്യകരമായ ദാമ്പത്യജീവിതത്തിൻറെ അടിത്തറ വ്യക്തിസ്വാതന്ത്ര്യമാകുമ്പോൾ ദാമ്പത്യ ജീവിത ത്തിലേക്ക് നാമറിയാതെ തന്നെ സ്വതന്ത്രചിന്തയും ബോധവും കടന്നു വരും.
ബോധമാണ് ആത്മീയതയുടെ അടിത്തറ. ആത്മീയത ഭൗതീകതയുടെ അടിത്തറയാവുമ്പോൾ മനുഷ്യരിൽ പരസ്പര വിശ്വാസം ഉടലെടുക്കുകയും ദൈവങ്ങളിൽ വിശ്വസിക്കാതെ തന്നെ മനുഷ്യരിൽ വിശുദ്ധി വസിക്കുകയും ചെയ്യും.
"സ്ത്രീ ന സ്വാതന്ത്ര്യമർഹതി" എന്ന് പ്രചരിപ്പിച്ചത് പുരുഷൻറെ വികലമായ മനശാസ്ത്രമാണ്.അത് സത്യത്തിന് എതിരാണ്.
പുരുഷൻറെ രതിരോഗം സ്ത്രീയിലുമുണ്ടെന്ന് പ്രാകൃത പുരുഷൻ ചിന്തിച്ചതി ൻറെ ഫലമാണത് .
അത്കൊണ്ടാണ് ചില മതങ്ങളിലും സമൂഹങ്ങളിലും സ്ത്രീകൾക്ക് പല തരം വിലക്കുകൾ ഏർപ്പെടുത്തിയിക്കുന്നത് . ഇത് പുരുഷൻറെ പ്രാകൃത മനശാസ്ത്രവും ബുദ്ധിപരമായ വിഡ്ഢിത്തവുമാണ്.
ഇത് വരെയും ലോക ചരിത്രം തിരിച്ച ഭ്രാന്തനായ പുരുഷൻ ഈ ഭൂമിയെ വികലമാക്കി, വർഗീയതയും അടിമത്തവും അന്ധവിശ്വാസങ്ങളും ബിംബങ്ങളും ആരാധനയും സൃഷ്ടിച്ചു.
എന്നാൽ അവൻറെ തന്നെ പകുതിയായ സത്യത്തെ അവൻ തിരിച്ചറിയുന്നില്ല. സ്ത്രീയിൽ സ്വഭാവീകമായി ഭ്രാന്തില്ല. പുരുഷൻ സ്ത്രീയെ ഭ്രാന്ത് പിടിപ്പിക്കുകയാണ്.
പ്രകൃതി സ്ത്രീയെയും പുരുഷനെയും വ്യത്യസ്ത മനശാസ്ത്രത്തിലാണ് സൃ ഷ്ടിച്ചിരിക്കുന്നത്. പുരുഷനത് തിരിച്ചറിയുന്നില്ല എന്നത് അവനെ സ്ത്രീയുടെ മുൻപിൽ ഒരു വിചിത്ര ജീവിയാക്കുന്നു.
പുരുഷന് വിപരീതമായി സ്ത്രീയിൽ രതിയുടെ അടങ്ങാത്ത വിശപ്പും ദാഹവുമില്ല .
സ്ത്രീയുടെ ലൈംഗീകത ചിന്തയിലല്ല, മറിച്ച് ബോധത്തിലാണ്.ബോധം ദൈവീകമായ അവസ്ഥയാണ്.
സ്വബോധം കൈവരാത്ത പുരുഷൻ രാവണനാണ്. അവൻറെ പത്തു തലകളും
കുബുദ്ധിയും ചിന്തയും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അത് കൊണ്ട് അവന് യുദ്ധം ചെയ്തേ മതിയാവൂ. ഇതാണ് മഹാഭാരത യുദ്ധത്തിൻറെ ഇതിവൃ ത്തം.
അർജുനൻറെ യുദ്ധസജ്ജമായ അശാന്തിയും അസ്വസ്ഥതയും ഓരോ പുരുഷനെയും ഭ്രാന്ത് പിടിപ്പിക്കുകയാണ്. അവൻ പ്രശ്നങ്ങളിൽ നിന്നും പ്രശ്നങ്ങളിലേക്ക് എടുത്തു ചാടുകയാണ്. സ്ത്രീയായാലും പണമായാലും അധികാരമായാലും പുരുഷൻറെ ഇടപെടൽ ഭ്രാന്തമാണ് അന്ധമാണ് .
എന്നാൽ സ്ത്രീകൾക്ക് ആരുമായും എവിടെ വച്ചും ഏത് സമയത്തും രതി നടത്താനാവില്ല. ഇങ്ങനെ ചിത്രീകരിക്കുന്നത് പുരുഷ മനശാസ്ത്രവും പൈങ്കിളി സാഹിത്യവുമാണ്. അതിന് സത്യവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ വളരെയധികം പുരുഷന്മാർ ഇങ്ങനെ വിശ്വസിക്കുന്ന രോഗികളാണ്.
അത് കൊണ്ടാണ് സ്വബോധമില്ലാത്ത പുരുഷൻ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ക്രൂരമായി പീടിപ്പിക്കുന്നത്.
യാതൊരു സ്ത്രീയും ഇങ്ങനെ ക്രൂരത ആരോടും ചെയ്യുന്നില്ല .സ്ത്രീയിൽ സ്വാഭാവീകമായും ബോധമുണ്ട്. അത് കോണ്ടാണവൾ ദേവി-യാവുന്നത്. ഓരോ സ്ത്രീയും പാർവതി-യുടെ പ്രതീകമാണ്.
അത് തിരിച്ചറിയാൻ പുരുഷനിൽ സ്വബോധം ആവശ്യമാണ്. വികാരം ബോധത്തിന് എതിരാണ്. പുരുഷൻ സ്വാഭാവീകമായി വികാര ജീവിയാണ്.
സ്ത്രീയുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ പുരുഷൻ സാമൂഹ്യമായും വ്യക്തിപരമായും സദാ കടപ്പെട്ടിരിക്കുന്നു. വിവാഹ ജീവിതത്തിൽ ഈ ഉത്തരവാതിത്വം വളരെ കൂടുതലാണ്.
ആധുനീക മനുഷ്യന് ദാമ്പത്യ ജിവിതം സഫലമാവുന്നതിന് വേണ്ട അടിത്തറയാണ് കൂട്ടുത്തരവാതിത്വവും വ്യക്തിസ്വാതന്ത്ര്യവും പരസ്പരം കാത്തു സൂക്ഷിക്കുകയെന്നത് .
ഇതില്ലാതെ മറ്റെന്ത് ഉണ്ടായിട്ടും ദമ്പതി മാർക്ക് സംതൃപ്തമായൊരു ജീവിതം എന്നുമകലെയായിരിക്കും.
