"വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ
മണ്ണിതിലിഴയുന്ന മനുഷ്യനോ
അന്ധനാര് ? അന്ധനാര് ?അന്ധകാര പരപ്പിതിൽ അന്ധനാര്" ?
മനുഷ്യനെ കുഴക്കുന്ന ചോദ്യമാണ് കവി ചോദിക്കുന്നത്.
നമ്മുടെ അന്ധത സ്വയം തിരിച്ചറിയാത്ത അവസ്ഥയാണ് അഹം (ഞാൻ)
സത്യം സഞ്ചരിക്കുന്ന വഴിയാണ് സന്മാർഗ്ഗം. ജാഗ്രതയില്ലാത്ത (ഉണർവ്വ് ) മനുഷ്യൻ സഞ്ചരിക്കുന്നത് ഇരുട്ടിലാണ്.അവിടേക്ക് നന്മകൾ ഒരിക്കലും കടന്ന് വരില്ല .കാരണം നമ്മുടെ സ്വാർഥതയാകുന്ന ഇരുട്ട് കാരണം നമുക്ക് വിവേകം നഷ്ടപ്പെടുന്നു. അപ്പോൾ തിന്മകൾ നമ്മെ നയിക്കാൻ തുടങ്ങുന്നു.
നാം സ്വയം സൃഷ്ടി ക്കുന്ന ജാഗ്രതയാണ് നമ്മുടെ വിവേകത്തിനടിസ്ഥാനം . ജാഗ്രതയില്ലാത്ത വ്യക്തിക്ക് സന്മാർഗ്ഗം വെറും ഷോയാണ്. നല്ലവരാണ് എന്ന് എല്ലാവരും അഭിനയിക്കുകയാണ്. അഭിനയമാണ് മനുഷ്യൻ പുറത്തു കാണിക്കുന്നത്.
മനുഷ്യവർഗ്ഗത്തിൻറെ നിലനിൽപ്പിന് മുൻപിൽ എന്നും സാമൂഹ്യ പ്രസക്തിയുള്ളതും നാമെല്ലാം സാധാരണ ആഗ്രഹിക്കുന്നതുമായ വിഷയമാണ് നന്മയിലൂന്നിയ സന്മാർഗ്ഗജീവിതം.
മനുഷ്യന് വ്യക്തിപരമായ സംപൂർണ്ണതയിലേക്കുള്ള വഴിയാണ് സന്മാർഗ്ഗം. സത്യം അല്ലാതെ മറ്റൊരു ഇശ്വരൻ ഇല്ല എന്ന ബോധം മനുഷ്യരിൽ ഉറക്കുന്നതാണ് സന്മാർ ഗ്ഗത്തിലേക്കുള്ള പാതയുടെ ആരംഭം. സത്യമറി യുമ്പോൾ നാം അഹിംസയിലെത്തും.
അഹിംസയെന്നാൽ വാക്കിലും നോക്കിലും പ്രവർത്തിയിലും സമഭാവനയാണ്.
ഒരു മനുഷ്യൻ സ്വമേധയാ പ്രപഞ്ചത്തിലെ ഏ റ്റവും എളിയവനായി സ്വയം അറിയുന്നതാണ് അഹിംസ.
അപ്പോൾ നാം സ്വയം എല്ലാറ്റിനെയും ആദരിക്കുകയും സംരക്ഷിക്കുകയും ചെയ്യും.
നന്മയിലടിയുറച്ച പാതയിൽ കൂടി സഞ്ചരിക്കുന്ന ഒരു മനുഷ്യനിലേക്ക് ശാന്തി യും ആനന്ദവും വഴി സമ്പൂർണ്ണതയുടെ വിജയം സ്വാഭാവീകമായി വന്നു ചേരും.
മതവും രാഷ്ട്രീയവും ലക്ഷ്യമിടുന്നത് മനുഷ്യരുടെ ഭൗതീകജീവിത ഭദ്രതയാണ്. എന്നാൽ അവർക്ക് മനുഷ്യരെ അഹിംസയോ സ്നേഹമോ പഠിപ്പിക്കാൻ കഴിയില്ല.
കാരണം അഹിംസയും സ്നേഹവും മത്സരങ്ങൾക്ക് ഉപരിയായ വ്യക്തി പരമായ വിശുദ്ധിയും നന്മയുമാണ്.
മതങ്ങൾ മനുഷ്യർക്ക് നൽകുന്നത് മരണാനന്തര വിശുദ്ധന്മാരെയാണ്. എന്നാൽ വിശുദ്ധി ജീവനോട്കൂടി മാത്രം സഞ്ചരിക്കുന്ന അവസ്ഥയാണ്.
ജീവിച്ചിരി ക്കുന്നവരിൽ വിശുദ്ധി വരുത്താൻ മതങ്ങൾക്ക് കഴിയില്ല.എന്നാൽ ജാഗ്രത യുള്ള ഓരോ മനുഷ്യനുമത് സാധ്യമാണ്. വിശ്വാസം ജഗ്രതക്ക് എതിരാണ്. വിശ്വാസി ഒന്നും അന്വേഷി ക്കുന്നില്ല.
മതങ്ങൾ മനുഷ്യനെ പാപിയാക്കുന്നതിനാൽ അവർ രക്ഷകനെ കാത്തിരിക്കുകയാണ്. എന്നാൽ സ്വയം രക്ഷിക്കാത്തവരെ ഒരു രക്ഷകനും രക്ഷിക്കാൻ കഴിയില്ല.
അത് കൊണ്ടാണ് നിങ്ങൾ മരണശേഷം രക്ഷപ്പെടുമെന്ന് മതങ്ങൾ പറയുന്നത്. മതങ്ങൾ മനുഷ്യരെ രക്ഷിക്കുന്നത് മരണത്തിലേക്കാണ് അല്ലാതെ ജീവിതത്തി ലേക്കല്ല.
ജാഗ്രതയില്ലാത്ത (സ്വബോധം ) അവസ്ഥയിൽ മനുഷ്യൻ ലക്ഷ്യമിടുന്നത് ഭൗതീകതയുടെ അപൂർണ്ണതയുടെ മാത്രമായ വിജയമാണ്.
എന്നാൽ അവിടെയെത്തിയ മനുഷ്യന് ഉടനെ തന്നെ ഒരു വലിയ കുറവ് ബോധ്യമാവും. അപ്പോൾ അവർ സത്യം അന്വേഷി ക്കും.
അന്വേഷിക്കുന്നവർ മാത്രം കണ്ടെത്തുന്ന സത്യമാണ് വിശുദ്ധി.വിശുദ്ധി യിലേക്കുള്ള മാർഗ്ഗമാണ് സന്മാർഗ്ഗം.
ഭൗതീക വിജയംകൊണ്ട് മാത്രം ഒരു മനുഷ്യനും സംപൂർണ്ണതയെ തിരിച്ചറിയാൻപോലുമാവില്ല.
അതിന് ഞാനെന്ന വ്യക്തിയിൽ ആത്മീയതയുടെ (സത്യം ) വേരുകൾ കൂടി വളരണം.
ആത്മീയതയുടെ വേരുകളില്ലാത്ത വ്യക്തികൾ അവസരോചി തമായി മാത്രമാണ് സന്മാർഗ്ഗവും സത്യവും സ്വീകരിക്കുന്നത്.
സത്യം അന്വേഷിക്കാതെ സന്മാർഗ്ഗത്തിൽനിന്നും വ്യതിചലിക്കുന്ന സമൂഹം കാലക്രമേണ സ്വയം നശിക്കുന്നു.
കാരണം തിന്മക്ക് സ്വയം നിലനിൽപ്പില്ല.
അസാന്മാർഗീയമായി ജീവിക്കുന്ന മാതാപിതാക്കളും സ്വയം ആഗ്രഹിക്കുന്ന ഒരേ ഒരു കാര്യം അവരുടെ മക്കളുടെ സന്മാർഗ്ഗജീവിതമായിരിക്കും.
മതങ്ങളാണ് എവിടെയും സന്മാർഗ്ഗത്തിൻറെ വക്താക്കളായി പ്രവർത്തിച്ച് അവരവരുടേതായ സന്മാർഗ്ഗ ചിന്തകൾ അവരുടെ അനുയായികളെ പഠിപ്പിക്കുന്നത്.
മാതാപിതാക്കളും ഗുരുക്കന്മാരും കുട്ടിക്കാലം മുതലേ മനുഷ്യരെ അവർക്കറി യാവുന്ന സന്മാർഗ്ഗവും പഠി പ്പിച്ച് കൊടുക്കുന്നു.
എന്നിട്ടുമെന്തു കൊണ്ട് ധാരാളം വ്യക്തികൾ സന്മാർഗ്ഗത്തിൽനിന്നും വഴി മാറുന്നു ?. എവിടെയാണ് കുഴപ്പം സംഭവിക്കുന്നത്?
നമ്മുടെ ബുദ്ധി സന്മാർഗ്ഗപരമായിഉപയോഗിക്കുന്നതിന് തടസ്സം നമ്മുടെ ബുദ്ധി തന്നെയാണ്.
എൻറെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ഞാൻ കണ്ടു പിടിക്കുന്ന യുക്തിയാണ് എന്നെ നയിക്കുന്ന ബുദ്ധി.
എൻറെ താത്പര്യങ്ങൾ എൻറെ വ്യക്തിപരമായ വികാരമാണ്. വികാരങ്ങൾ ബുദ്ധിയെ നയിക്കുമ്പോൾ അതിന് വിശുദ്ധമായിരിക്കാൻ കഴിയില്ല.
നമ്മുടെ ബുദ്ധി നിർമ്മലമായിരിക്കാൻ അതിനോട് ബോധം കൂടി ചേരണം.
തിന്മയിൽ കൂടിയായാലും ഏതു മനുഷ്യനും അന്വേഷിക്കുന്നത് സ്വർഗ്ഗമാണ്, ആനന്ദമാണ്.
ആനന്ദം വ്യക്തിപരമായ ഒരവസ്ഥയാണ്. എന്നാലത് ഞാൻ എന്ന ഭാവനക്ക് അതീതമായ സമഭാവനയാണ്. നമ്മുടെ ചിന്തയിൽ പോലും തിന്മകളില്ലാത്ത അവസ്ഥയാണ് ആനന്ദം.
ആനന്ദം പരമമായ ദൈവീക അവസ്ഥയാണ് . അത് ഇപ്പോൾ ഇവിടെയാണ്. അത് മനുഷ്യരിൽ ബോധപരമായ അവസ്ഥയാണ്. ബുദ്ധി വരുമ്പോൾ ബോധം മറയുന്നതിനു കാരണമത് സന്മാർഗ്ഗപരമാണ് എന്നതാണ്.
മതം നൽകുന്ന സ്വർഗ്ഗം വെറും വാഗ്ദാനമാണ്. അതും മരണശേഷം മാത്രവുമാണ്.അതിനുവേണ്ടി ഒന്നുകിൽ നിങ്ങൾ സ്വയം മരിക്കണം. അല്ലെങ്കിൽ മരണം നിങ്ങളെ വരിക്കണം.മതങ്ങൾക്ക് മനുഷ്യരെ ബോധപരമായ പരമമായ ആനന്ദ - അവസ്ഥയിലെത്തിക്കാൻ കഴിയില്ല.
ജാഗ്രതയെന്നാൽ ഇപ്പോൾ ഈ നിമിഷത്തിൻറെ അവസ്ഥയെ നാം അറിയുന്നതാണ് . ഈ നിമിഷത്തിലേക്ക് നമ്മുടെ ചിന്തക്ക് കടന്നു വരാൻ കഴിയില്ല.
അത് കൊണ്ടാണ് നിമിഷ -അവസ്ഥ (Being ) നിത്യമായ പരമ-വിശുദ്ധിയാകുന്നത്.
മരണശേഷം മാത്രം എത്തിച്ചേരാവുന്ന ഒരു സ്വർഗ്ഗത്തിന് വേണ്ടിയാണ് മതാത്മകനായ സാധാരണ മനുഷ്യൻ വിശ്വസി ക്കുന്നതും ആചാരങ്ങളോടെ കാത്തിരിക്കുന്നതും .
ഇശ്വര വിശ്വാസികൾ ഈശ്വരനെ ഭയപ്പെടുമ്പോഴും തിന്മകളെ ഭയപ്പെടാതെ സ്വാർഥതയുടെ മറവിൽ എന്ത് പ്രവർത്തിയും മടിക്കാത്തത് .
മതാത്മകാരായ ഭ്രാന്തന്മാർ ഒരു മരണാനന്തര സ്വർഗ്ഗത്തിനുവേണ്ടി അനേകരെ കൊന്നൊടുക്കിക്കൊണ്ട് സ്വയംഹൂതി നടത്തി വിശുദ്ധയുദ്ധങ്ങൾ നയിക്കുന്നതും ബുദ്ധിപരമാണ്.
അൽഘയിദയും ജീഹാദുകളും ലോക സമാധാനം പോലും അട്ടിമറിക്കുന്ന ബുദ്ധിപരമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടി രിക്കുന്നത്. എല്ലാം ഒരു മരണാനന്തര സ്വർഗ്ഗത്തിന് വേണ്ടിയാണ്. ഏത് വിശ്വാസവും ബുദ്ധിപരമാണ്.
വിശ്വാസത്തിന് ബോധപരമായിരിക്കാൻ കഴിയില്ല. ബോധം ജാഗ്രതയാണ്.വിശ്വാസം മൃതമായ ആശയങ്ങളെ നമ്മുടെ ചിന്തയിൽ കൂടി വീണ്ടും വീണ്ടും ജീവിപ്പിക്കുന്നതാണ്.
അവരുടെ അന്ധമായ വിശ്വാസ-വികാരം നയിക്കുന്ന ബുദ്ധിയാണത്. അതിൽ ബോധം തീരെയില്ല.
ബോധമുള്ളവർ അതിനെ അതി ക്രൂരമായ തിന്മയായിട്ടാണ് കാണുന്നത്.
ഇതും വർഗ്ഗീയമായ മതത്തിൻറെ ഒരു വ്യത്യസ്തമുഖമായി ലോകം കണ്ടു കൊണ്ടിരിക്കുന്നു.
ഇവിടെ, ഇപ്പോൾ, നാം ജീവിച്ചിരിക്കുമ്പോൾ ഒരു സ്വർഗ്ഗം നമുക്ക് ലഭിച്ചാൽ പിന്നെ ഒരു മരണാനന്തര സ്വർഗ്ഗത്തി ന് വേണ്ടി ഒരു മനുഷ്യനും ഇങ്ങനെയുള്ള കടും കൈ പ്രവർത്തിക്കില്ല എന്നതാണ് മതങ്ങൾ കാണാതെ പോകുന്ന സത്യം.
എന്നാൽ മതങ്ങളും മനുഷ്യരും ബുദ്ധിപരമായിട്ടാണ് പ്രവർത്തിക്കുന്നത്. . അസാന്മാർഗ്ഗവും നമ്മുടെ ബുദ്ധിയുടെ ഉത്പന്നമാണ്. നമ്മുടെ ബുദ്ധിക്കു നമ്മളെ സ്വർഗ്ഗത്തിലെത്തിക്കാൻ (പരമാനന്ദം ) കഴിയില്ല.
അതിന് നാം സ്വയം ബോധത്തിൻറെ വഴിയിലേക്ക് പ്രവേശിക്കണം. എല്ലാ സന്മാർഗ്ഗവും നന്മകളും ബോധപരമാണ്.
ബോധമാണ് നന്മകളുടെ ഉറവിടം.
ബോധത്തിൻറെ അഭാവത്തിൽ ബുദ്ധി പ്രവർത്തിക്കുന്നത് കൂടുതലും സ്വാർഥതാപരമായ തിന്മകളാണ് .
ബുദ്ധി ഒരുവനെ ഞാൻ എന്ന ഭാവത്തിൽ കൂടിയാണ് നയിക്കുന്നത്. ബോധം നയിക്കുന്നത് സമഭാവനയാണ്.അത് കൊണ്ടാണ് ബോധം പരമ വിശുദ്ധി യാകുന്നത്
മനുഷ്യരിലേക്ക് ബോധം കൊണ്ട് വരാൻ മതങ്ങൾക്ക് കഴിയില്ല. കാരണം മതങ്ങൾ നടത്തുന്നത് ആചാരപരമായ വിവിധ കലാപ്രകടനങ്ങളാണ് .
കലാപ്രകടനങ്ങൾ ആസ്വതിക്കുന്നത് മനുഷ്യരിൽ ബുദ്ധിപരമായ ഒരു വൈകാരിക ആവശ്യം മാത്രമാണ് .
കൂടാതെ മതങ്ങൾ ബിംബങ്ങളിലാണ് വിശുദ്ധി സൃഷ്ടിക്കുന്നത് . അത് ബുദ്ധിപരമായ ഒരു തട്ടിപ്പ് മാത്രമാണ്.മരിച്ചവരിൽ മാത്രം വിശുദ്ധി സൃ ഷ്ടി ക്കാനേ മതങ്ങൾക്ക് കഴിയൂ. കാരണം അവരില ബുദ്ധി പ്രവർത്തി ക്കുന്നില്ലല്ലോ. അത് കൊണ്ട് മരിച്ചവരിലെല്ലാം വിശുദ്ധിയുണ്ട്.
ഏത് മതക്കാരനും മരിച്ചാൽ പിന്നെ സന്മാർഗ്ഗിയാണ് .
ജീവിച്ചിരിക്കുമ്പോൾ സംപൂർണ്ണതക്ക് സന്മാർഗ്ഗം ആവശ്യപ്പെടുന്നത് മനുഷ്യനിലെ വിശുദ്ധിയാണ്.
മനുഷ്യരിൽ വിശുദ്ധികൊണ്ട് വരുന്നത് ബുദ്ധിയല്ല ബോധമാണ്.
ബുദ്ധി നമ്മളെ ഒരു ബിന്ദുവിൽ നിന്നും അടുത്ത ബിന്ദുവിലേക്ക് ആകർഷിച്ച് കൊണ്ട് പോകുകയാണ്.
ഓരോരോ പ്രലോഭനങ്ങളിൽപ്പെട്ട് ബുദ്ധിയാകുന്ന ഞാൻ സ്വാർഥതയുടെ രഥത്തിലേറി എപ്പോഴും സ്വപ്ന യാത്രയുടെ മയക്കത്തിലാണ് .
ബുദ്ധിയുടെ രഥം നയിക്കുന്നത് അർജുനൻ ആകുമ്പോൾ ശ്രീകൃഷ്ണന് ( ബോധം ) മനുഷ്യരിൽ ഒന്നും ചെയ്യാനില്ല.
സന്മാർഗ്ഗം ഒരു പാതയാണ്. ബോധം പ്രകാശിക്കുന്ന പാതയാണത് .
"ഞാൻ" സത്യവും ജീവനും വഴിയുമാകുന്ന സ്വർഗ്ഗീയപാതയാണത് .






