2/02/2013

വളരുന്ന വാര്‍ദ്ധക്യവും തളരുന്ന ഞാനും




വാര്‍ദ്ധക്യവും പ്രശ്നങ്ങളും

എന്നും എവിടെയും  മനുഷ്യന്‍റെ വളര്‍ച്ചയില്‍ നേരിടുന്ന രണ്ട്  പ്രശ്നഘട്ടങ്ങളാണ്  ബാല്യവും വാര്‍ദ്ധക്യവും. 

പരാശ്രയ മില്ലാതെ മുന്നോട്ടു പോകാന്നുള്ള  കഴിവില്ലായ്മയാണ് ഈ രണ്ടു ഘട്ടങ്ങളും പ്രശ്നഭരിതമാക്കുന്നത്.

സാമ്പത്തീക ഉന്നമനവും സാങ്കേതീക മുന്നേറ്റവും  നല്‍കുന്ന സാധ്യതകള്‍ മുതലെടുത്ത്‌ പാശ്ചാത്യസമൂഹത്തിലിന്നു  പല രീതിയില്‍  വാര്‍ദ്ധക്യജീവിതം  പൊതുവെ  സ്വാശ്രയപരവും  പൂര്‍വാധികം സന്തോഷകരവുമാണ് .

മറ്റെല്ലാത്തിനുമുപരി  ഇതിന് മുഖ്യ കാരണം അവരുടെ വീക്ഷണത്തിലും സംസ്കാരത്തിലും വന്ന  പരിണാമമാണ്.

കാര്‍ഷീക/ കൂട്ട് കുടുംബ പശ്ചാത്തലത്തില്‍ നിന്നും വ്യവസായീക  സംസ്കാരത്തിലേക്ക്   പണ്ട് കാലത്ത് വളരെ ദൂരമുണ്ടായിരുന്നു. എന്നാലിന്ന് ഈ മാറ്റം  ഒരേ തലമുറയില്‍ തന്നെ സംഭവിക്കുകയാണ്.

ശാസ്ത്ര സാങ്കേതീക രംഗത്ത്  വളര്‍ച്ച വളരെ വേഗത്തിലാണ്. എന്നാല്‍ ഇത് ചൂഷണം ചെയ്യാന്‍  ഇതേ വേഗത്തില്‍ മനുഷ്യനും  അവന്‍റെ ശീലങ്ങള്‍ക്കും മാറാന്‍ കഴിയണം.

പ്രായമായാല്‍ പിന്നെ എന്നെ ഒന്നിനും കൊള്ളില്ല എന്ന് സ്വയം തീരുമാനിക്കയും മക്കളുടെ കൂടെതന്നെ  കഴിയണം,  ജനിച്ച വീടും നാടും വിട്ടു പോയാല്‍ "ഞാന്‍" തന്നെ ഇല്ലാതാകും  എന്നൊക്കെയുള്ള വിശ്വാസങ്ങളും  ശീലങ്ങളുമാണ്  പലരുടെയും  വാര്‍ദ്ധക്യപ്രശ്നം.


നമ്മുടെ ശീലങ്ങളെ  ദൂരെയെറിഞ്ഞു  ആധുനീകതയുടെ  സാധ്യതകളെ   ചൂഷണം ചെയ്യുകയും  ദുരഭിമാനം വെടിയുകയും ചെയ്താല്‍  വാര്‍ദ്ധക്യത്തിലും  പൂര്‍വാധികം സംതൃപ്തമായി   ജീവിക്കാന്‍ ഇന്ന് പ്രത്യേകിച്ചും  കേരളത്തില്‍ പലര്‍ക്കും സാധിക്കും.

കേരളം കൂടുതല്‍ കൂടുതല്‍ ഒരു NRI കളുടെ നാടായിക്കൊണ്ടിരിക്കുന്നു. പഠനം  കഴിഞ്ഞാല്‍ പണികിട്ടാത്തവര്‍ അന്യനാടുകളെ ആശ്രയിക്കുന്ന പ്രവണത ഇനിയും കൂടി വരികയാണ്‌.

 യുവജനങ്ങള്‍ കുറഞ്ഞ പക്ഷം  അന്യസംസ്ഥാത്തെങ്കിലുമാണ്  ജോലിചെയ്ത്  ജീവിക്കുന്നത്. വാര്‍ദ്ധക്യത്തിലേക്ക് പ്രവേശിക്കുന്ന മാതാപിതാക്കള്‍ ഒറ്റയ്ക്ക്  വലിയ വീടുകളില്‍ താമസിക്കുന്നവരുടെ  സംഖ്യ ദിനം പ്രതി കൂടി വരികയും ചെയ്യുന്നു.

മാറി ചിന്തി ക്കണം.

അമ്പത് കഴിഞ്ഞാല്‍ മനുഷ്യന്‍ മാറി ചിന്തിക്കണം. ഭക്ഷണവും ചിട്ടയും  ദിനചര്യകളും  മാറി   പരിശീലിക്കുന്നതോടൊപ്പം തന്നെ  അടഞ്ഞ മനസ്സിനെ കെട്ടഴിച്ചു വിടാന്‍ പഠിക്കണം.

അമ്പത് കഴിഞ്ഞ  ജീവിതം മനശാസ്ത്രതലത്തില്‍  നിന്നും   ആത്മീയ തലത്തിലേക്ക്  മാറണം .അപ്പോള്‍ കാര്യങ്ങളെയും സന്ദര്‍ഭങ്ങളെയും മനുഷ്യരെയും വൈകാരീകതയില്ലാതെ  സമീപിക്കാന്‍ നമുക്ക് കഴിയും.

മതാത്മകന്‍ സ്വാര്‍ത്ഥനായ വികാരമനുഷ്യനാണ്. ആത്മീയന്‍  മതാത്മകനല്ല.  ആത്മീയന്‍  അവനവനില്‍ സ്വയം ഒരു കണ്ണാടി  കണ്ടെത്തി യവനാ ണ്.

 .ഒരിക്കല്‍ കണ്ടെത്തിയാല്‍ പിന്നെ ആ കണ്ണാടി  നമ്മില്‍ അത്ഭുത കരമായ മാറ്റങ്ങള്‍ വരുത്തും. ഞാന്‍ എന്ന വ്യക്തിയെ  നാം  എന്ന മഹാശക്തിയാക്കി അത് മറ്റും .

വാര്‍ദ്ധക്യജീവിതം സമ്പുഷ്ട മാക്കാന്‍ സ്വാര്‍ത്ഥതയും  വൈകരീകതയും   വെടിയുകയണാവശ്യം. . പിടിവാശിയും നിക്ഷിപ്ത താത്പര്യങ്ങളും  വിട്ടുപോകാതെ വാര്‍ദ്ധക്യജീവിതം ആര്‍ക്കും സമ്പുഷ്ടമാക്കാന്‍ കഴിയില്ല.

സ്വാതന്ത്ര്യം സര്‍വ്വ പ്രധാനം 

വ്യക്തിയുടെ സ്വാതന്ത്ര്യം വാര്‍ദ്ധക്യജീവിതത്തിലും നമ്മുടെ സ്വാശ്രയ ജീവിതത്തിന്  പരമപ്രധാനമാണ്. മക്കളെ  എല്ലാം ഏല്‍പ്പിച്ചു  കാരണവന്മാര്‍ അവരെ ആശ്രയിക്കുന്നത്  പഴയ കാലത്തെ  ചിട്ടയായിരുന്നു.

ഇന്ന് കാലം മാറി. അവനവന്‍റെ ആഗ്രഹം പോലെ   സ്വയം  ഇഷ്ടപ്പെട്ട  മാതൃകകള്‍  സൃഷ്ടി ക്കാനും   സമാന ചിന്തയുള്ളവരെ .കണ്ടെത്തി  കൂട്ടായ്മകളും  ഒരുമിച്ചു ജീവിക്കുന്ന ആശ്രമങ്ങളും  (community Living ) സൃ ഷ്ടി ക്കുന്നത് വാര്‍ദ്ധക്യജീവിതത്തിന്  സുരക്ഷിതത്വവും സന്തോഷവും  നല്‍കും.


പാശ്ചാത്യ ലോകത്ത് പരീക്ഷിച്ച് വിജയം കണ്ട ധാരാളം  ആശയങ്ങളുണ്ട്.
വാര്‍ദ്ധക്യജീവിതത്തിലേക്ക്  പ്രവേ ശിക്കുന്ന NRI  കള്‍ക്ക് അവര്‍ കണ്ടു ബോധ്യം വന്ന മാതൃകകള്‍ നാട്ടില്‍ പരീക്ഷിക്കുന്നതായാല്‍ ഭാവി തലമുറക്കും അതുപകരിക്കും.

വലിയ കൊട്ടാരങ്ങളില്‍ വൃദ്ധജനങ്ങള്‍ ഒറ്റയ്ക്ക് താമസിക്കുന്നത്  ഒഴിവാക്കാനായി    പ്രായമായവര്‍ക്ക് പ്രയോഗീകമായ രീതിയില്‍ താമസിക്കാന്‍ അനുയോജ്യമായി  ഫ്ലാറ്റുകളും മറ്റും രൂപകല്‍പന ചെയ്ത്  നവീനവും,ആയാസരഹിതമായും ജീവിതം  സാധ്യമാക്കാന്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന  വ്യവസായികള്‍ ശ്രമിക്കണം .

അന്ത്യം നന്നായാല്‍ മൊത്തം നന്നായി (Ende gut alles gut)

ഇതൊരു  ജര്‍മന്‍ പഴമൊഴിയാണ്‌ . എന്നാല്‍ "first impression is the best" എന്നാണല്ലോ നമ്മള്‍ കേട്ടിരിക്കുന്നത്.

വാര്‍ദ്ധക്യജീവിതത്തില്‍ വളരെ അര്‍ഥവത്തായത്  ജര്‍മന്‍ ചിന്ത തന്നെയാണ്.
യുവത്വം പുലിയെപ്പോലെ ജീവിച്ചവന്‍  വാര്‍ദ്ധക്യത്തില്‍ പട്ടിയെപ്പോലെ ജീവിക്കുന്നതിലും ഭേതം നേരെ തിരിച്ചാവുന്നതാണ്.അല്ലെങ്കില്‍ നല്ല കാലത്തി ന്‍റെ  ഓര്‍മ്മകള്‍ നമുക്ക് കൂട്ട് വരരുത്. അതിന്  വേണ്ടി  പരിശ്രമിക്കാത്തവര്‍ക്ക്   അതൊരിക്കലും സാധിക്കുകയുമില്ല..

ഏഴിലും  ഏഴുപതിലും ഒരു പോലെ.

ഈ ചൊല്ല്  വളരെ ശരിയാണ്. കൊച്ചു കുട്ടികള്‍ക്ക് മറ്റെന്തിനെക്കാളും  രസം  സമപ്രായക്കരുമായി  ഒത്തു ചേരലാണ്.

ഇത് തന്നെയാണ്   വാര്‍ദ്ധക്യത്തിലും  ഏതു മനുഷ്യനെയും   സന്തോഷിപ്പിക്കുക.

സമപ്രായക്കാര്‍ ഒത്തു കൂടുന്ന  ക്ലബ്ബുകളും  വാര്‍ദ്ധക്യ സദസ്സുകളും  മുടി നരക്കുമ്പോള്‍   നമ്മുടെ ചിന്ത  നരക്കുന്നതില്‍  നിന്നും  നല്ലൊരളവില്‍ . നമ്മളെ  കാത്തു രക്ഷി ക്കും.

അതിന് വേണ്ടി   സ്വയം   പ്രവര്‍ത്തിച്ചാല്‍ ജീവിത സായാഹ്നത്തിലും  യാതനകളെ അകറ്റി സ്വാശ്രയ പരമായി മരണത്തെ  സ്വീകരിക്കാന്‍ നമുക്ക് കഴിയുന്നതാണ്.