2/14/2013

ആരും പരസ്പരം അന്യരല്ല





നമ്മള്‍ ആരും ആര്‍ക്കും സ്വന്തമല്ല 

 പ്രപഞ്ചം നമ്മളോട് മന്ത്രിക്കുന്ന പ്രമാണമാണിത്  . ഈ മന്ത്രം ശ്രവിക്കാന്‍ നാം നിശ്ശബ്ദരാവുകയും നമ്മിലെ  വികാരത്തിന്‍റെ ഒഴുക്ക് നിലക്കുകയും ചെയ്യണം.

എവിടെ നിന്നോ വന്ന്  എവിടേക്കോ പോവുന്ന നാം എല്ലാവരും തന്നെ   സ്വന്തവും  ബന്ധവും  തീര്‍ക്കുന്ന വികാര  വരള്‍ച്ചയിലും കോലാഹലങ്ങ ളി ലുംപെട്ട്   മിക്കവാറും  തന്നെ  തളര്‍ന്നും   ദു:ഖിച്ചും   ജീവിക്കുന്നവരാണ്.

പ്രേമം സ്വാര്‍ത്ഥതയാകുന്ന   അജ്ഞതയുടെ ഫലമാണ്‌.

ഞാന്‍ എന്നെ ബന്ധിച്ചു നിര്‍ത്തിയിരിക്കുന്നത്‌ എന്‍റെ  ബന്ധങ്ങളിലാണ്‌. ബന്ധങ്ങള്‍ ഇല്ലാതാവുമ്പോള്‍ ഞാനും  ഇല്ലാതാവുന്നതായി  ഞാന്‍ ഭയപ്പെടുന്നു. സ്വന്തവും ബന്ധവുമില്ലെങ്കില്‍ ഞാന്‍ ഇല്ലാതെയാവും പോലെ തോന്നുന്നത്  നാം ആയിരിക്കുന്ന അവസ്ഥ എന്താണ് എന്ന് സ്വയം നാം  അറിയാത്തത് കൊണ്ടാണ്.

നാം സ്വയം അറിയുന്നത് വരെ "ഞാന്‍" എന്നത് എന്‍റെത് മാത്രമായ ഓര്‍മ്മകളെ ചുമന്നുകൊണ്ട്   ഞാന്‍ നടത്തുന്ന വ്യക്തിപരമായ  വികാരങ്ങളുടെ ഒരു  ഘോഷയാത്രയാണ്‌. 

ഈ യാത്രയില്‍ ഞാന്‍ തീര്‍ക്കുന്ന സ്വാര്‍ഥതയുടെ  പാലങ്ങളാണ്  എന്‍റെ ബന്ധങ്ങള്‍.

എന്നാല്‍ ഞാന്‍ എന്താണ് എന്ന സത്യം നാം അറിയുമ്പോള്‍ നമുക്ക് ഉള്ളതൊന്നും നമുക്ക് സ്വന്തമല്ല  എന്ന്   നാം അറിയുന്നു. അപ്പോള്‍ സ്വാര്‍ഥതയും നമ്മളെ വിട്ടു പോകുന്നു. അപ്പോളാണ് പുനര്‍ജന്മം  നമ്മില്‍ സാധ്യമാകുന്നത്.  

സ്വന്തങ്ങളും ബന്ധങ്ങളും, അതിന്‍റെ  പേരില്‍ മനുഷ്യന്‍ നടത്തുന്ന  കൊലയും കൊള്ളയും പിടിച്ചുപറിയും കയ്യേറ്റങ്ങളുമാണ് മനുഷ്യനെ  സ്വയമായും മറ്റുള്ളവരെയും വിഷമിപ്പിക്കുന്നത്‌.

നാമറിയുന്ന പ്രപഞ്ചം എങ്ങോട്ടും പ്രവഹിക്കുന്നില്ല. പ്രപഞ്ചത്തിലുള്ള ഊര്‍ജ്ജനില  എപ്പോഴും  പ്രവഹിച്ചുകൊണ്ടിരിക്കുന്നു .  മനുഷ്യനിലും  ഊര്‍ജപ്രവാഹമായ ഞാന്‍(ജീവാത്മാവ്) എന്ന  വികാരവും  ഇതേ  പോലെതന്നെ പല ദിക്കി ലേക്കും   പ്രവഹിച്ചുകൊണ്ടിരിക്കുന്നു. യഥാര്‍ത്ഥമായ  നാം (പരമാത്മാവ്)  എങ്ങോട്ടും പ്രവഹി ക്കുന്നില്ല.

ഞാനെന്ന  ഈ പ്രവാഹത്തില്‍ പിടിച്ചു നില്ക്കാന്‍ നാം തീര്‍ക്കുന്ന പിടിവള്ളികളും   പലങ്ങളുമാണ്  സ്വന്തങ്ങളും ബന്ധങ്ങളും.

ഇവയെ കൂട്ടിക്കെട്ടുന്ന ചരടാണ്  സ്വാര്‍ഥതയെന്ന പ്രേമം.

സ്നേഹമെന്ന് മനുഷ്യര്‍  പറയുന്ന ഈ പ്രേമം  സ്വാര്‍ഥത എന്ന  വികാരത്തി ന്‍റെ   ഒരു പരസ്പര കൈമാറ്റം മാത്രമാണ്.  

സ്വാര്‍ത്ഥതയെന്ന  പ്രേമം 

സ്വാര്‍ത്ഥതയുടെ  ഉറവിടം ഞാന്‍ എന്ന  വികാരമാണ്. "ഞാന്‍ ഉണ്ട്എനിക്ക് ഉണ്ട്" എന്ന അറിവാണതിന്‍റെ  അടിസ്ഥാനം.

എനിക്ക് എന്തൊക്കെ ഉണ്ടോ  ആയതിനോടുള്ള  പ്രേമമാണ് സ്വന്തം അഥവാ ബന്ധം എന്ന വികാരം  സൃ ഷ്ടിക്കുന്നത്.

എന്നാല്‍ സ്വന്തക്കാരും  ബന്ധുക്കളും  എനിക്കോ എന്‍റെ താത്പര്യങ്ങള്‍ക്കോ എതിരായാല്‍ എന്‍റെ പ്രേമം  നേരെ തിരിഞ്ഞ് വെറുപ്പ്‌ (Hatred ) എന്ന അവസ്ഥയിലേക്ക്  അതിന് പരിണാമം  സംഭവിക്കുന്നു.

പ്രേമത്തിന്‍റെയും  വെറുപ്പിന്‍റെയും  മാറി മറിയുന്ന  പരിണാമഫലമാണ്‌ ഞാന്‍ അനുഭവിക്കുന്ന  എല്ലാ വേദനകള്‍ക്കും  കാരണം.

കുടുംബം, മതം, രാഷ്ട്രീയം തുടങ്ങി  നാം അടച്ചു പൂട്ടി സൂക്ഷിക്കുന്ന  ഓരോ ബന്ധങ്ങളും  സ്വന്തങ്ങളും  പിന്നീട്  നമുക്ക് തന്നെ ബന്ധനങ്ങളായി  പരിണമിക്കുന്നു.അപ്പോള്‍ നാം വെറുതെ  ഏറെ ദു :ഖിക്കുന്നു.

മാതാ പിതാക്കളും മക്കളും പരസ്പര വൈരികളാവുന്നു, ഉറ്റ സുഹൃ ത്തു ക്കള്‍ ശത്രുതയിലാവുന്നു, കുടുംബബന്ധങ്ങളില്‍  തമ്മില്‍ തമ്മില്‍  അകല്‍ ച്ച , മതങ്ങളും രാഷ്ട്രങ്ങളും തമ്മില്‍ വര്‍ഗീയത എന്ന വികാരത്തിന്‍റെ  വിദ്വേ ഷം  എന്നിവയെല്ലാം  പ്രേമവും വെറുപ്പും സൃ ഷ്ടി ക്കുന്ന  സ്വാര്‍ഥതയുടെ ഫലമാണ്‌.


 ബുദ്ധിമാനായ മനുഷ്യന്‍ സ്വാര്‍ഥതയുടെ  ബന്ധങ്ങള്‍ തീര്‍ക്കുന്ന  മഞ്ഞു കുടീരങ്ങളായ  മതങ്ങളിലും  രാഷ്ട്രീയനിലപാടുക ളിലും  അഭയം തേടുന്നതും ഈ സ്വാര്‍ഥതകൊണ്ടാണ്‌.

അത് കൊണ്ടാണ് യേശു പറഞ്ഞത് " ഞാന്‍ സ്വാര്‍ഥതക്കെതിരെ   "ആത്മീയതയുടെ വാള്‍" കൊണ്ട് വന്നിരിക്കുന്നു എന്ന്  .

ഈ വാള്‍ നിങ്ങളെ  ബന്ധങ്ങളില്‍ നിന്നും  സ്വന്തങ്ങളില്‍ നിന്നും  പരസ്പരം അടര്‍ത്തി മാറ്റി   നിങ്ങളില്‍ സ്വബോധം നിറയ്ക്കും. അപ്പോള്‍ നിങ്ങള്‍ ദൈവ രാജ്യത്തിന്‌  യോഗ്യരായ  മനുഷ്യരായി  പരിവര്‍ത്തനം ചെയ്യപ്പെടും എന്ന് രണ്ടായിരം വര്‍ഷം  മുന്‍പ്  ശ്രീയേശു പറഞ്ഞിട്ടുണ്ട്.

നമ്മില്‍ ആത്മീയത   ഉണരുമ്പോളാണ്  സ്നേഹവും  ഉണരുന്നത് .

മനുഷ്യരില്‍ വേരുറക്കുന്ന     സ്വാര്‍ഥതയെ  വെട്ടി വെടിപ്പാക്കുന്ന  ആത്മീയതയുടെ  വാള്‍  ആകുന്നു സ്നേഹം . 

ന മ്മളില്‍  സ്നേഹം  നിറയുമ്പോള്‍ മറ്റുള്ളവര്‍ എല്ലാം നമ്മുടെ ഭാഗമായി മാറുന്നു. മറ്റൊരാളെ നമ്മില്‍ നിന്നും വേറിട്ട്‌ കാണുന്നത് സ്നേഹമല്ല. അത് പ്രേമം എന്ന വികാര പ്രകടനമാണ്. അപ്പോള്‍ നാം അവര്‍ക്ക് വേണ്ടി ചെയ്യുന്നതിന്  ഒരു പ്രതിഫലം നാം പ്രതീക്ഷിക്കുന്നു.

നാം നമ്മളെത്തന്നെ നമ്മിലുള്ള ആത്മചൈ തന്യത്തിന്  സമര്‍പ്പിക്കാതെ  നാം ഒരിക്കലും  ഉത്തമവ്യക്തികള്‍ ആകില്ല.

മുഴുവന്‍ പ്രപഞ്ചത്തിന്‍റെയും  കേന്ദ്രമായ വിളക്ക്  നമ്മുടെ ഉള്ളിലുണ്ട്. ആ വിളക്ക് ജ്വലിക്കുന്ന പ്രകാശമാണ് സ്നേഹം.

ഈ പ്രകാശമാണ് നമ്മിലെ  സ്വാര്‍ഥ തയുടെ ഇരുട്ടിനെ അകറ്റുന്നത്.ഈ വിളക്ക്  തെളിയിക്കുന്നവര്‍ സ്വബോധം  ഉണര്‍ന്നവരാകുന്നു. അതോടെ  "ഞാന്‍- നീ " എന്ന വ്യത്യാസം അകന്ന്  നാം എല്ലാവരും ഒന്നാകുന്നു.

മതം എന്ന വികാരവും സ്വാര്‍ത്ഥമായതുകൊണ്ട് മതാത്മകനില്‍ ഒരിക്കലും  സ്നേഹത്തിന്‍റെ  വിളക്ക്  തെളിയുന്നില്ല.